16/07/2026

ബന്ധുക്കളെയും നാട്ട്കാരെയും സാക്ഷി നിർത്തി

23 വർഷം മുമ്പ് ഇത് പോലൊരു മഴക്കാലത്ത് ബന്ധുക്കളെയും നാട്ട്കാരെയും സാക്ഷി നിർത്തി ,
നിർമ്മലഹൃദയനായ ഒരു പിതാവ് ,
എൻ്റെ കൈയ്യിൽ ഒരു പെൺകുട്ടിയെ ഏല്പിച്ചിട്ട്, ഓളെ പൊന്ന് പോലെ
നോക്കണേ മോനേയെന്ന് വികാരഭരിതനായി പറഞ്ഞപ്പോൾ എൻ്റെ ഹൃദയവും തരളമായിപോയി

ആ വികാരതള്ളലിൽ മുന്നും പിന്നും നോക്കാതെ , ഞാനുമൊരു തള്ള് തള്ളി.
,നീങ്ക കവലപ്പെടാതുങ്കാ,
ണാ ഇരിക്കിലെയാ , എന്ന്!

അന്ന് ഞാനേറ്റെടുത്തത് ,വലിയൊരു ടാസ്ക്കായിരുന്നെന്ന്, പിന്നീടുള്ള ഓരോ ദിവസവും ,ഞാൻ തിരിച്ചറിയുകയായിരുന്നു.

തുടക്കത്തിലെ , സൗന്ദര്യ പിണക്കങ്ങൾ
ഒരു സമയം കഴിയുമ്പോൾ ,ഞങ്ങൾ തന്നെ പരിഹരിച്ച് പോകുമായിരുന്നു.

പിന്നീട് ,കുട്ടികൾ വലുതായി തിരിച്ചറിവായപ്പോൾ ,ഞങ്ങൾ പിണങ്ങാൻ അവര് സമ്മതിക്കാതെയായി

ചുരുക്കിപ്പറഞ്ഞാൽ എല്ലാവരെയും
പോലെ ഇണങ്ങിയും പിണങ്ങിയും ,പിരിയാനാവാതെ, സ്വച്ഛസുന്ദരമായൊഴുകുന്ന നദിപോലെ, ഞങ്ങളുടെ ദാമ്പത്യവും ,വിജയകരമായി
23 -ാം വാർഷികമാഘോഷിക്കുന്നു.🥰

തൈപ്പറമ്പൻ .