#ആഗ്രഹം
എന്റെ മാറിടത്ത് ഞെരിഞ്ഞമർന്ന് തത്തിക്കളിക്കുന്ന അവനെ കണ്ണിമ വെട്ടാതെ നോക്കി നിന്ന ഏട്ടനെയൊന്നു നോക്കി പുഞ്ചിരിച്ചു കൊണ്ട് ഞാൻ ചോദിച്ചു
” എന്താ മനുഷ്യാ ഇങ്ങനെ തുറിച്ച് നോക്കുന്നത് എന്റെ കുഞ്ഞിനെ ”
ഏട്ടന്റെ മുഖത്ത് മെല്ലെയൊരു മന്ദഹാസം വിരിഞ്ഞു
” അവനിങ്ങനെ ആസ്വദിച്ച് കുടിക്കണത് കാണുമ്പോ എനിക്കും ഒരു പൂതി ”
” ഹയ്യട എന്ത് പൂതി? ദേ എന്റെ വായിലിരിക്കണത് കേക്കണ്ട ട്ടോ, പോയെ പോയെ ”
” നീയിങ്ങനെ കണ്ണീ ചോരയില്ലാതെയാകരുത് ഭാര്യേ, ആർക്കായാലും ആഗ്രഹം കാണില്ലേ?”
” എന്റെ കണ്ണിലിത്തിരി ചോര കുറവാ, അങ്ങോട്ട് മാറി നിന്ന് ആഗ്രഹിക്ക് മനുഷ്യാ ”
അത് പറഞ്ഞപ്പോഴേക്കും എന്റെ കെട്ടിയോന്റെ മോന്തയൊന്നു വീർത്തതാണ്, അവിടെ വച്ച് എല്ലാം തീർന്നെന്നാണ് ഞാനും വിചാരിച്ചത്, ഓരോരോ പൂതികളേ ഇങ്ങനേം ഉണ്ടാകുവോ മനുഷ്യർ, ഹോ കഷ്ട്ടം തന്നെ
അടുക്കളയിൽ പാത്രങ്ങളോട് മല്ലടിച്ചു കൊണ്ടിരിക്കുമ്പോളും പതി മഹാൻ വിടാൻ ഉദ്ദേശമുണ്ടായിരുന്നില്ല
ആവശ്യം അത് തന്നെയായതുകൊണ്ട് അമ്മയോട് പറഞ്ഞു കൊടുക്കും എന്നു പറഞ്ഞ് വിരട്ടിയോടിക്കാൻ നോക്കി , പക്ഷെ നോ രക്ഷ, ആളിത്തിരി വാശിക്കാരനാണ്, ആ പിണങ്ങിയ മോന്ത കണ്ടപ്പോൾ എനിക്കും മനസ്സലിവ് തോന്നിയിരുന്നു
പ്രായം മുപ്പത്തിമൂന്നായിട്ടും ആ മൂന്നുവയസുകാരന്റെ ലാഘവത്തിൽ എന്റെ സാരിത്തലപ്പിൽ വട്ടംചുറ്റി ഒരേ വാശിയാണ്, പിന്നാമ്പുറത്തു നിന്നും മുറ്റമടിക്കണ ചൂലുമായി ഞങ്ങൾക്കിടയിലേക്ക് കടന്നു വന്ന അമ്മ മുഖം കേറ്റിപ്പിടിച്ച് ഏട്ടനോടായി ചോദിക്കുന്നുണ്ടായിരുന്നു
” നാണമില്ലേടാ നിനക്ക് ഏത് സമയവും അച്ചീടെ ചുറ്റും ഇങ്ങനെ പ്രദക്ഷിണം വച്ച് നടക്കാൻ, ഇവളെയാരും ഈ വീട്ടീന്ന് തട്ടിക്കൊണ്ടു പോകൊന്നും ഇല്ല ” എന്ന്
ജാള്യത നിറഞ്ഞ ആ മുഖത്ത് എന്നോടുള്ള ദേഷ്യവും കുത്തി നിറഞ്ഞിരുന്നു, ജോലി കഴിഞ്ഞ് ബെഡ്‌റൂമിലേക്ക് കടന്നു ചെന്നപ്പോഴേക്കും ആ മുഖം കടന്നലു കുത്തിയോണം വീർത്തിരുന്നു, ഉള്ളിൽ കേറിയതും കടുത്ത നോട്ടം കൊണ്ടെന്നെ അടിമുടിയൊന്ന് നോക്കിയേട്ടൻ, ചുവന്നു തുടുത്ത മോന്തയുമായി ഏട്ടനാ ചോദ്യം ചോദിച്ചു
” ഞാൻ നിന്റെ ആരാ “?
” ഭർത്താവ്, എന്താ അങ്ങനല്ലേ “?
” എനിക്കും കൂടെ തോന്നണ്ടേ അത് ?”
” എന്താ ഏട്ടാ ഇങ്ങനെയൊക്കെ പറയുന്നേ ” ?
” ഭർത്താവിന്റെ ചെറിയ ചെറിയ ആഗ്രഹങ്ങളൊക്കെ നിറവേറ്റണ്ടത് ഭാര്യയുടെ കടമയല്ലേ? എന്നിട്ട് നീയെന്താ കാണിക്കുന്നേ?”
” എന്തൊരു സാധനാ ഇത്, നാണാവില്ലേ മനുഷ്യ, അതും ഈ പ്രായത്തിൽ അത് കുടിച്ചിട്ടെന്താ ഗുണം, അയ്യേ ഓർക്കുമ്പോ തന്നെ നാണാവാ ”
“ആ എനിക്കിത്തിരി നാണം കുറവാ, നിനക്ക് പറ്റോ ഇല്ലയോ? അതറിഞ്ഞാൽ മതി എനിക്ക് ”
” വൈന്നേരം ആകട്ടെ കണ്ണന് കൊടുത്തിട്ട് ബാക്കിയുണ്ടേൽ തരാം”
അത് കേട്ടപ്പോഴേയ്ക്കും പതി മഹാന്റെ മുഖമൊന്നു തെളിഞ്ഞു, സന്ധ്യ മയങ്ങിയപ്പോഴേക്കും കണ്ണൻ വിശന്ന് കാറിത്തുടങ്ങി,
അടുക്കളയിൽ ചെന്ന് തിളപ്പിച്ചാറ്റിയ പാലിലാ കുങ്കുമപ്പൂവും കലക്കിയെടുത്ത് റൂമിൽ കൊണ്ടു വെച്ചു , ഫീഡർ ബോട്ടിൽ എടുക്കാനായി ഹാളിൽ പോയി തിരിച്ച് വന്നപ്പോൾ ഞാൻ കണ്ടയാ കാഴ്ച്ച കണ്ട് ഞാൻ ഞെട്ടി
ആ കുഞ്ഞിക്കോപ്പയിൽ നിറച്ചു വെച്ച കുങ്കുമപ്പൂ കലക്കിയ ആ പാല് മൊത്തം ഒറ്റ മോന്തിനു കുടിച്ച് തീർത്തിട്ട് ഏമ്പക്കം വിടുന്നുണ്ടായിരുന്നു എന്റെ കാലമാടൻ കെട്ട്യോൻ
എന്റെ കുഞ്ഞിനെ പട്ടിണിക്കിട്ടിട്ട് വേണോ മനുഷ്യ നിങ്ങക്ക് മേനി നിറം വെപ്പിക്കാൻ എന്നുള്ള എന്റെ ചോദ്യത്തിന് എന്റെ മോൻ തീയിൽ കുരുത്തവനാ വെയിലത്ത് വാടില്ല ഒരു നേരം ഈ കുങ്കുമപ്പു കലക്കിയ പാലവൻ കുടിച്ചില്ലേലും ഇപ്പോ ഇത്രയേ വരാൻ പോണുള്ളോ എന്ന്
ആ വിശന്നു കരയുന്നുണ്ടായിരുന്ന അവനെ നെഞ്ചോട് ചേർത്ത് വിശപ്പടക്കാനായി എന്റെ അമ്മിഞ്ഞയവന്റെ ചുണ്ടിലേക്ക് ചേർത്തു കൊടുത്തു, കട്ടക്കലിപ്പിൽ ഞാനങ്ങേർടെ മുഖത്തേക്ക് തന്നെ നോക്കിയിരുന്നപ്പോൾ പല്ലിളിച്ചു വെള്ളമിറക്കിക്കൊണ്ടങ്ങേര് വീണ്ടും പറയുവാ
” എനിക്ക് ഒരാഗ്രഹവും കൂടെ ഉണ്ട് ” എന്ന്
#മൈഥിലി_മിത്രൻ

by