രചന – സുധീ മുട്ടം
വിവാഹത്തിനു വെറൈറ്റി വേണമെന്ന് പ്രതിശ്രുത വരൻ പറഞ്ഞു.എങ്കിൽ അങ്ങനെയാകട്ടെയെന്ന് ഞാനും കരുതി.എങ്കിൽ സദ്യക്ക് പകരം ബിരിയാണി മതി.ഞാനെന്റെ നിലപാട് അറിയിച്ചു. ചിക്കൻ ..ബീഫ് ഇത് വരന്റെ ഇഷ്ടം ആകാമെന്ന് ഞാനും..എങ്കിൽ ഇതൊന്നും വേണ്ട കുറച്ചു കോസ്റ്റിലിയാകട്ടെ..മട്ടൺ മതി.സത്യത്തിൽ ഞാൻ ശരിക്കും ഞെട്ടി…
കാലമാടൻ സ്ത്രീധനം ആവശ്യത്തിനു കൊടുത്തിട്ടും പിന്നെയും പെണ്ണിന്റെ വീട്ടുകാർക്കിട്ട് താങ്ങാണ്.ഇവനൊക്കെ പൈസ ഇറക്കാതെ കൊതി തീർക്കാനുളള വേദിയാണോ വിവാഹപന്തൽ എന്ന് വരെ ഞാൻ സംശയിച്ചു…
ഏറ്റവും വില കൂടിയ വാഹനത്തിൽ മടക്കയാത്രയെന്ന് ഞാനും പറഞ്ഞു. നമുക്കിട്ട് താങ്ങുമ്പം അങ്ങോട്ടും ഒന്നിരിക്കട്ടെ അല്ലെ….പറഞ്ഞത് പോലെ വിവാഹം അടിപൊളിയായി.ഞങ്ങൾ വീട്ടുകാർ വാക്ക് പാലിച്ചു.മട്ടൺ ബിരിയാണി തന്നെ എല്ലാവർക്കും കൊടുത്തു. ചെമ്പ് തികയാതെ വന്നിട്ട് വല്ലയിടത്ത് നിന്ന് രണ്ടുമൂന്ന് ചെമ്പ് കൂടി കൂടുതൽ കൊണ്ടുവന്നു..ഇവർക്കൊക്കെ എന്തുവയറാ..പെരും വയറോ..ഒടുക്കത്തെ തീറ്റി.വരന്റെ വീട്ടിൽ വില കൂടിയ കാർ കൊതിച്ച എനിക്ക് മറ്റൊരു പണികൂടി വരൻ തന്നു..വെറൈറ്റിക്കും ചെലവ് കുറക്കാനും അയാൾ കാളവണ്ടിയാണു ഞങ്ങൾക്ക് പോകാനായി അറേഞ്ച് ചെയ്തെ.സത്യം നാണം കെട്ടു. ഞങ്ങൾക്ക് ചെലവ് കൂടുതലും അവർക്ക് ചെലവ് കുറക്കലും..നൈസായിട്ടൊരു പണി കൊടുക്കാനും ഞാൻ തീരുമാനിച്ചു…
ചെറുക്കന്റെ വീട്ടിൽ ചെന്ന് കയറാൻ കാത്തിരുന്ന പോലെ അമ്മായിയമ്മയും നാത്തൂനും കൂടി സ്വർണ്ണത്തിന്റെ തൂക്കം അറിയാനായിരുന്നു തിടുക്കം…തട്ടാനെക്കൊണ്ട് ആഭരണങ്ങൾ തൂക്കിച്ചു.51 പവനു പകരം കൃത്യം 26 പവൻ.ബാക്കിയെല്ലാം എവിടെ. ചോദ്യം ചെയ്യലായി…നിങ്ങളുടെയൊക്കെ തീറ്റകാരണം എന്റെ അച്ഛൻ കുത്തുപാളയെടുത്തു.അച്ഛന്റെ കടം വീട്ടാൻ 25 പവൻ ഞാനങ്ങ് വീട്ടിൽ കൊടുത്തു… അടുക്കള കാണലും പിന്നെ പ്രസവത്തിനും അത് കഴിഞ്ഞു ഇങ്ങട് വരുമ്പോഴും ഇനിയും ഓരോന്നും കൊണ്ട് വരണ്ടതല്ലെ.അതിനാൽ അച്ഛന്റെ നട്ടെല്ല് ഒടിയാതിരിക്കാൻ ഇപ്പോഴേ ഈ മകളൊന്നു കരുതുന്നത് നല്ലതാണ്..
എന്റെ മറുപടിക്ക് എല്ലാവരുടെയും കണ്ണ് തള്ളി.ചെറുക്കന്റെ കണ്ണ് കൂടുതൽ തള്ളി…ആദ്യരാത്രിക്കും കുറച്ചു നൈസ് പണി കൊടുത്തു. പാലിൽ ഉറക്ക ഗുളിക കലർത്തി കൊടുത്തു. നിർബന്ധിച്ചിട്ടും ഞാൻ കുടിച്ചില്ല…അവസാനം കഷ്ടം തോന്നി ഒരാഴ്ച കഴിഞ്ഞപ്പം ഞാൻ ആ പണിയും നിർത്തി.ഇനി ഗർഭിണിയാകാൻ താമസിച്ചാൽ എല്ലാവരുടേയും സംശയങ്ങൾക്ക് ഉത്തരം കൊടുത്തു നാണം കെടും അല്ല പിന്നെ….കെട്ടിയവൻ ചോദിച്ചപ്പോൾ എനിക്ക് മറുപടി ഉണ്ടായിരുന്നു…”ഇതൊക്കെയല്ലെ സേട്ടാ..ഒരു വെറൈറ്റി”.

by