ഒരു ഫയൽ നോക്കുകയായിരുന്ന അവൻ  അവളുടെ ശബ്ദം  കേൾക്കാത്തതുകൊണ്ട്

ജൂൺ story 3

മരുമകൾ   പാർട്ട്‌ 1

” ഏട്ടാ….. ”

” മ്മ്… ”

പേടിയോടെയുള്ള അവളുടെ ചോദ്യത്തിൽ ഗൗരവ പൂർണമായ ഒരു മൂളൽ ആണ് ഉണ്ടായത്.. അവന്റെ ആ ഒരു ഗൗരവത്തിൽ  അവളുടെ കാലിലൂടെ വിറയൽ പാഞ്ഞു പോയി..

ഒരു ഫയൽ നോക്കുകയായിരുന്ന അവൻ  അവളുടെ ശബ്ദം  കേൾക്കാത്തതുകൊണ്ട് ഫയലിൽ നിന്നും തല ഉയർത്തി നോക്കി.
നോക്കിയപ്പോൾ അവൾ പേടിയോടെ നിൽക്കുന്നു..

”  എന്താ ഗൗരി.. ” അവളുടെ പേടിക്കണ്ട് അവൻ പരമാവധി ഗൗരവം കുറച്ചുകൊണ്ട് ചോദിച്ചു..

” ഏട്ടാ… അത്….. അത്….. ഞാൻ വീട്ടിലേക്ക് വിളിച്ചിരുന്നു അച്ഛമ്മക്ക് സുഖമില്ല.. ആശുപത്രിയിൽ അഡ്മിറ്റായി എന്നു പറഞ്ഞു.. നമുക്ക് ഒന്നു പോയി അച്ഛമ്മയെ കാണാം.. ”

” ഗൗരി… നീ അമ്മയോട് പോയി അനുവാദം വാങ്ങിക്ക്…. ” അത്രമാത്രം പറഞ്ഞുകൊണ്ട്     മഹാദേവൻ തന്റെ ഫയലിലേക്ക് മുഖം പൂഴ്ത്തി..

അച്ഛമ്മയെ കാണാനുള്ള ആഗ്രഹം കൊണ്ട് പേടിയാണെങ്കിലും ഗൗരി തന്റെ അമ്മായിയമ്മയുടെ അടുത്തെത്തി..

വലിയൊരു കൂട്ടുകുടുംബമാണ് മംഗലത്ത് വീട്… അവിടുത്തെ കാരണവരാണ് ശങ്കരനാരായണനും ഭാര്യ കൗസല്യയും..  വലിയ തറവാട്ടുകാരും  സമ്പന്നരും ആണ് അവർ..  ഫാമിലി ബിസിനസ് നടത്തുകയാണ് അവർ..

ആണുങ്ങളെല്ലാം ബിസിനസ്സിൽ ശ്രദ്ധിക്കുമ്പോൾ വീട്ടിലെ കാര്യങ്ങൾ മുഴുവൻ പെണ്ണുങ്ങളുടെ മേൽനോട്ടത്തിലാണ് നടക്കുന്നത്..

വളരെയധികം ചിട്ടയോടെയും കുറച്ചധികം അന്ധവിശ്വാസത്തോടെയും ജീവിക്കുന്നവരാണ്.. അതിൽ കൂടുതൽ പെണ്ണുങ്ങളുടെ വാക്കിന് ആ വീട്ടിൽ വിലയുണ്ട്.. പക്ഷേ അതൊരു പ്രത്യേക രീതിയിൽ ആണെന്ന് മാത്രം.. പുതിയതായി ഒരു മരുമകൾ വന്നാൽ അവൾ അനുസരിക്കേണ്ടത് അവരുടെ അമ്മായിയമ്മയുടെ വാക്കുകളെയാണ്.. പറഞ്ഞുവന്നാൽ മരുമകൾ അമ്മായിയമ്മ പറയുന്നതിനപ്പുറം പോവാൻ പാടില്ല.. അത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല പണ്ടുമുതലേ അതാണ് അവിടുത്തെ രീതി.. അമ്മായിയമ്മ എന്തുപറയുന്നു അതിനെതിരെ വേറെ ആരും ഒന്നും പറയില്ല…

ശങ്കരനാരായണനും കൗസല്യ ക്കും മൂന്ന് ആൺമക്കളും രണ്ട് പെൺമക്കളും ആണ് ഉള്ളത്… പെൺമക്കൾ ഉണ്ടെന്നും പറഞ്ഞ്  അവർക്ക് ഇവിടെ വലിയ അവകാശമോ അധികാരമോ ഒന്നുമില്ല.. വിവാഹ സമയത്ത് അവർക്ക് കൊടുക്കേണ്ട സ്വത്തെല്ലാം കൊടുത്താണ് വിവാഹം കഴിപ്പിക്കുന്നത്… അതുകൊണ്ട് ഇടക്കൊക്കെ ഇവിടെ വന്ന് നിൽക്കാമെന്നല്ലാതെ ഇവിടെയുള്ള മരുമകളെ ഭരിക്കാനുള്ള അവകാശം ഒന്നും അവർക്ക് അനുവദിച്ചു കൊടുക്കാറില്ല.. അതുകൊണ്ട് നാത്തൂമ്മാർ തമ്മിൽ സഹകരണത്തോടെയാണ് ജീവിക്കുന്നത്.. ആകെ മരുമക്കൾക്ക് ബുദ്ധിമുട്ട് അവരുടെ അമ്മായിയമ്മയെ കൊണ്ട് മാത്രമാണ്….

അമ്മായിയമ്മയെ അനുസരിക്കുന്ന മരുമകൾ അതാണ് ആ വീട്ടിൽ വേണ്ടത്.. അതിനായി അവർ സമ്പത്ത് കുറഞ്ഞ എന്നാൽ തറവാട്ട് മഹിമയുള്ള കുടുംബങ്ങളിൽ നിന്നാണ് കൂടുതലും പെൺകുട്ടികളെ വിവാഹം കഴിച്ചു കൊണ്ടുവരുന്നത്..  ഉയർന്ന വിദ്യാഭ്യാസം ഉള്ളവരെ ഒന്നും അവർ വിവാഹം കഴിക്കില്ല കാരണം  വിവാഹശേഷം ജോലിക്കൊന്നും ഇവിടെ വിടാറില്ല..

ഭർത്താവിന്റെയും മക്കളുടെയും കാര്യങ്ങൾ നോക്കി വീട്ടിൽ നിൽക്കണമെന്നാണ് ഓരോ അമ്മയിയമ്മമാരും തന്റെ മരുമക്കളോട് പറയുന്നത്.. ഈയൊരു രീതി പിന്തുടരാൻ തന്നെയാണ് ആണുങ്ങളും പറയുന്നത് അങ്ങനെയാകുമ്പോൾ അവർക്ക് അവരുടെ ശ്രദ്ധ മുഴുവൻ ബിസിനസ്സിൽ കേന്ദ്രീകരിക്കാം… വീട്ടിലുള്ള പ്രശ്നങ്ങളൊന്നും അവരെ അലട്ടില്ല.. അതെല്ലാം അമ്മയിയമ്മയും മരുമകളും കൂടി തീർത്തോളും..

സ്വന്തമായി തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യം മാത്രമാണ് മരുമകൾക്ക് അവിടെ ഇല്ലാത്തത്…. അല്ലാതെ ബാക്കിയുള്ള സുഖ സൗകര്യങ്ങൾക്കൊന്നും ഒരു കുറവും ഉണ്ടാകില്ല.. ആവശ്യത്തിന് സ്വർണവും വസ്ത്രവും ഇഷ്ടമുള്ള ആഹാരവും എല്ലാം അവർക്ക് ലഭിക്കും പക്ഷേ സ്വാതന്ത്ര്യം മാത്രം ലഭിക്കില്ല….

ശങ്കരനാരായണന് മൂന്ന് ആൺമക്കളാണ് അതിലെ മൂന്നാമത്തെ മകന്റെ  മൂത്തമകനാണ് മഹാദേവൻ… അവന്റെ വിവാഹം കഴിഞ്ഞിട്ട് ഇപ്പോൾ രണ്ടാഴ്ച മാത്രമേ ആയിട്ടുള്ളൂ… സാമ്പത്തികമായി തകർന്ന പേരുകേട്ട  തറവാട്ടിലെ അംഗമാണ്  ഗൗരി..പ്രീ ഡിഗ്രി വരെ പഠിച്ചിട്ടുള്ളൂ അപ്പോഴേക്കും മഹാദേവനുമായി വിവാഹം കഴിഞ്ഞു…

തന്റെ വീട്ടിൽ പോകാൻ അനുവാദത്തിനായി അവൾ മഹാദേവന്റെ അമ്മയുടെ അടുത്തേക്ക് എത്തി..

” എന്താ ഗൗരി എന്തോ പറയാനുണ്ടല്ലോ.. ”

” അമ്മേ….. അച്ഛമ്മയ്ക്ക് വയ്യ എന്നും പറഞ്ഞു വീട്ടിൽ നിന്ന് ഫോൺ വന്നിരുന്നു.. ഞാനൊന്ന് വീട്ടിൽ പൊയ്ക്കോട്ടെ.. ദേവേട്ടൻ കൊണ്ടുപോകാം എന്ന് പറഞ്ഞു.. ”

” എന്റെ അനുവാദമില്ലാതെ അവൻ നിന്നെ കൊണ്ടുപോകാം എന്ന് പറഞ്ഞോ… ” അവരുടെ ഒച്ചയിൽ ഗൗരി ഞെട്ടി വിറച്ചു..

” നീയെന്താ മിണ്ടാതിരിക്കുന്നത് ചോദിച്ചതിന് ഉത്തരം പറയ് ഗൗരി…. എന്റെ അനുവാദമില്ലാതെ അവൻ നിന്നെ കൊണ്ടുപോകാം എന്ന് പറഞ്ഞോ.. ”

” ഇല്ല… അമ്മയോട് അനുവാദം ചോദിക്കാനാണ് പറഞ്ഞത്.. ” അവൾ പേടിയോടെ പറഞ്ഞു..

അവരുടെ മുഖത്ത് അഹങ്കാരത്തോടെയുള്ള ചിരി വിരിഞ്ഞു..

” എന്നാൽ നിനക്ക് പോവാൻ അനുവാദമില്ല.. വിവാഹം കഴിഞ്ഞ് മൂന്നാഴ്ചയിലെ ആയിട്ടുള്ളൂ.. ഇനി വേറൊരു വിവാഹം കൂടാതെ ആശുപത്രിയിൽ ഒന്നും നിങ്ങളെ വിടില്ല.. ഇനി അതേക്കുറിച്ച് ഒരു ചോദ്യവും പറച്ചിലും വേണ്ട. അച്ഛമ്മയുടെ സുഖവിവരം ഫോണിലൂടെ നീ അന്വേഷിച്ചാൽ മതി.. പിന്നെ ആവശ്യത്തിന്   പൈസ ഞാൻ ആശുപത്രിയിൽ കൊടുത്തു വിട്ടോളാം.. തൽക്കാലം അതുമതി നീ പോകാൻ നോക്ക്.. ” അവർ ആജ്ഞാപിച്ചപ്പോൾ ഒന്നും മിണ്ടാൻ പറ്റാതെ അവൾ സങ്കടത്തോടെ തന്റെ മുറിയിലേക്ക് പോയി…

” അമ്മയോട് അനുവാദം ചോദിച്ചോ… ” മഹാദേവൻ ഗൗരവത്തോടെ ചോദിച്ചു.

” മ്മ്…”  അവൾ സങ്കടത്തോടെ പറഞ്ഞു

” എന്നിട്ട് അമ്മ എന്ത് പറഞ്ഞു… ”

” പോവേണ്ട എന്ന് പറഞ്ഞു.. ”

” അമ്മ  വേണ്ട എന്ന് പറഞ്ഞാൽ പിന്നെ വേണ്ട… ”

” ഏട്ടാ അച്ഛമ്മ…. ”

” അമ്മ വേണ്ട എന്ന് പറഞ്ഞാൽ   വേണ്ടെന്ന് തന്നെയാണ് ഗൗരി അതിലൊരു ചോദ്യമോ സംസാരമോ  ഒന്നും തന്നെ വേണ്ട. ഈ വീട്ടിൽ മരുമകൾ അമ്മായിയമ്മ പറഞ്ഞത് അനുസരിച്ചാണ് ജീവിക്കേണ്ടത് അതാണ് ഇവിടുത്തെ രീതി.. ആ രീതി നിനക്ക് തുടരാൻ പറ്റില്ല എന്നാണെങ്കിൽ എന്റെ ഭാര്യയായി  ഇവിടെ നിൽക്കേണ്ട ആവശ്യമില്ല… സ്വന്തം അമ്മായിയമ്മയെ അനുസരിക്കാത്ത മരുമകൾ ഈ വീട്ടിൽ ആവശ്യമില്ല..” ദേവന്റെ ആ വാക്കുകളിൽ അവൾ ശരിക്കും പേടിച്ചുപോയി.. അവൻ തന്നെ ഉപേക്ഷിക്കുമോ എന്ന ഭയത്തിൽ പിന്നെ അവൾ ഒന്നും മിണ്ടിയില്ല..

” ഗൗരി… ഗൗരി…. എന്താ ഇത്ര ആലോചിക്കുന്നത്… മരുമകളെ എങ്ങനെ ചൊൽപ്പടിക്ക് നിർത്തണം എന്നാണോ.. എന്നാലും ഗൗരി നിനക്ക് ആണ് ഈ വീട്ടിൽ ഏറ്റവും ഭാഗ്യം.. ഞങ്ങൾക്കൊക്കെ ഒരു ആണും പെണ്ണും ആണ് ജനിച്ചത് പക്ഷേ നിനക്ക് രണ്ട് ആൺകുട്ടികൾ അല്ലേ.. അപ്പോൾ രണ്ടു മരുമക്കളെ വരച്ച വരയിൽ നിർത്താം. ”

ഇത്രയും നേരം പഴയ ഓർമ്മകളിൽ ആയിരുന്ന ഗൗരി. തന്റെ ഭർത്താവിന്റെ  ഏട്ടന്റെ ഭാര്യയുടെ സംസാരം കേട്ട്  ആ ചിന്തയിൽ നിന്ന്  ഉണർന്നുകൊണ്ട് അവരുടെ വാക്കുകൾ ശ്രദ്ധിച്ചു… എന്നാൽ അതിന് പ്രത്യേകിച്ച് മറുപടിയൊന്നും കൊടുത്തില്ല…

” അമ്മ… അങ്ങ് സുന്ദരി ആയിട്ടുണ്ടല്ലോ.. ” അതും പറഞ്ഞ് ഗൗരിയുടെ ഇളയ മകനായ മാനവ് അവിടേക്ക് വന്നു കൊണ്ട് ഗൗരിയെ കെട്ടിപ്പിടിച്ചു…

ഗൗരി പുഞ്ചിരിയോടെ അവന്റെ കവിളിൽ തലോടി..

” അവിടെ ഫോട്ടോ എടുക്കാൻ വിളിക്കുന്നുണ്ട് അമ്മ വേഗം വാ.. ”

” ഏട്ടത്തി ഫോട്ടോ എടുക്കാൻ വരുന്നില്ലേ.. ” ഗൗരി തന്റെ ഏട്ടത്തിയെ വിളിച്ചു

” ഞാൻ വന്നോളാം എനിക്ക് കുറച്ചുകൂടി  റെഡിയാവാനുണ്ട്.  ഗൗരി ചെല്ല് വൈകിയാൽ പിന്നെ ദേവന് ദേഷ്യമാകും..”

ചേട്ടത്തി പറഞ്ഞത് കേട്ട് ശരിയെന്നും പറഞ്ഞ് ഗൗരി തന്റെ ഇളയ മകനായ മാനവിന്റെ കൂടെ ഫോട്ടോ എടുക്കുന്ന അടുത്തേക്ക് നടന്നു..

ഇന്ന് വളരെയധികം പ്രത്യേകതയുള്ള ദിവസമാണ്… ഇന്നാണ് ഗൗരിയുടെയും മഹാദേവന്റെയും മൂത്തമകനായ മാധവിന്റെ വിവാഹം..

തന്നെ എങ്ങനെയാണ് ഈ വീടിന്റെ മരുമകളായി കണ്ടെത്തിയത് അതുപോലെതന്നെ സാമ്പത്തികം കുറഞ്ഞ ഒരു നല്ല തറവാട്ട് വീട്ടിലെ പെൺകുട്ടിയായ നിരഞ്ജനയെയാണ്  മാധവിന്റെ മണവാട്ടിയായി കണ്ടെത്തിയത്…

മഹാദേവന്റെ തനിസ്വഭാവമുള്ള മാധവിന് വീട്ടുകാർ കണ്ടെത്തിയ പെൺകുട്ടിയെ വിവാഹം കഴിക്കാൻ സമ്മത കുറവൊന്നും ഉണ്ടായിരുന്നില്ല..

മാധവിന് മഹാദേവന്റെ സ്വഭാവമാണ്.. അതുപോലെതന്നെ ബിസിനസ്സിൽ അച്ഛനെപ്പോലെ മിടുക്കനുമാണ്.. മാനവും ബിസിനസിൽ മോശം ഒന്നുമല്ല പക്ഷേ എവിടെയോ ഗൗരിയുടെ ചില സ്വഭാവങ്ങൾ അവനിൽ ഉണ്ട്.. അവന് തന്റെ അമ്മയെ ജീവനാണ്.. ഗൗരിയെപ്പോലെ കുറച്ച് മനസ്സലിവും മാനവിനുണ്ട്..

പക്ഷേ മഹാദേവനെ പോലെ വളരെ സ്ട്രിക്റ്റാണ് മാധവ്… ഈ വീട്ടിലെ നിയമങ്ങളെല്ലാം കർശനമായി പാലിക്കുന്ന ഒരു മകനാണ് മാധവ്… അതിനാൽ എല്ലാവർക്കും അവനെ ഒരു പ്രത്യേക ഇഷ്ടമാണ്..   ബിസിനസിലും അവന് ഒരു ഉയർന്ന സ്ഥാനമാണ് ഉള്ളത്…

   മാനവും ഗൗരിയും കൂടി നടന്നു വരുന്നത് കണ്ടപ്പോൾ ഗൗരിയെ കണ്ട മഹാദേവന്റെ കണ്ണു വിടർന്നു..   മഹാദേവന്റെ ആ ഒരു നോട്ടത്തിൽ ഗൗരിയുടെ മുഖം ഒന്നു ചുവന്നു തുടുത്തു എന്നതാണ് സത്യം..   തന്റെ ഭംഗി ഇന്ന്  ആ കണ്ണുകളിലൂടെ അവൾക്ക് മനസ്സിലായി..

” അമ്മ you look so beautiful.. ”  ഗൗരിയുടെ അടുത്ത് ചെന്ന് അവളെ നെഞ്ചോട് ചേർത്തുകൊണ്ട് മാധവ് പറഞ്ഞു..

” ഞാനല്ല എന്റെ മോൻ ആണ് ഏറ്റവും സുന്ദരൻ… ഇന്ന് നിന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസമാണ്.. അമ്മ ഒരുപാട് ഹാപ്പിയാണ്.. ” തന്റെ മകന്റെ കവിളിൽ തഴുകികൊണ്ട് ഗൗരി പറഞ്ഞു.

” മോനെ അച്ഛമ്മയുടെ കൂടെ നിന്ന് ഫോട്ടോ എടുക്കണം വാ.. ”

   വരി പറഞ്ഞപ്പോൾ മാധവ് ഗൗരിയുടെ കൂടെ ചെന്നു കൂടെ മഹാദേവനും ചെന്നു.

മഹാദേവന്റെ അമ്മ അതായത് ഗൗരിയുടെ അമ്മായിയമ്മ വസന്ത.. ആ കുടുംബത്തിൽ ഏറ്റവും അഹങ്കാരി ആയ സ്ത്രീ അവരായിരുന്നു..   വസന്ത ആ കുടുംബത്തിലെ മരുമക്കളിൽ ഏറ്റവും സാമ്പത്തിക സ്ഥിതിയുള്ള കുടുംബത്തിൽ നിന്ന് വന്ന മരുമകളാണ്..  ശങ്കരനാരായണന്റെ കൂട്ടുകാരന്റെ മകന്റെ മകളാണ് വസന്ത… ശങ്കരനാരായണന്റെ കുടുംബവും വസന്തയുടെ കുടുംബവും വളരെയധികം സ്നേഹത്തിൽ കഴിയുന്നവരാണ്..   അതിനാൽ വസന്തയ്ക്ക് ആ വീട്ടിൽ വിവാഹം കഴിച്ചു വരാൻ വളരെ താല്പര്യമായിരുന്നു മാത്രവുമല്ല വസന്തയുടെ അമ്മായിയമ്മ എന്നു പറയുന്ന സ്ത്രീ വളരെയധികം പാവം ആയിരുന്നു അവർ അധികം  ഭരണത്തിൽ ഒന്നും നിൽക്കാറില്ല പിന്നെ വസന്ത ഈ വീട്ടിലെ രീതികൾ അനുസരിച്ചാണ് നിൽക്കുന്നത് അതുകൊണ്ട് അധികം ഭരണത്തിന്റെ ആവശ്യവും ഉണ്ടായിരുന്നില്ല… എല്ലാവരും മക്കളേക്കാളും തനിക്കിവിടെ ഒരു സ്ഥാനം ഉണ്ടെന്നുള്ളതിന്റെ  ഒരു അഹങ്കാരം അവർക്കുണ്ട്.. അങ്ങനെ തന്റെ മൂന്നു മരുമക്കളെയും   ഭരിച്ചുകൊണ്ട് അവർ ജീവിക്കുകയായിരുന്നു… മൂന്നുപേർക്ക് തന്റെ അമ്മായിയമ്മയെ വളരെ പേടിയാണ്…. അങ്ങനെ കഴിഞ്ഞു കൊണ്ടിരിക്കുന്ന സമയത്താണ് അഞ്ചുവർഷം മുൻപ് തളർവാദം പിടിപെട്ടു..   സത്യത്തിൽ അതോടെ അവരൊന്ന് ഒതുങ്ങി.. മരുമക്കൾക്കും സമാധാനം.. എന്നാലും അവർ തന്റെ അമ്മായിയമ്മയെ നന്നായി നോക്കും… തളർവാദം വന്നപോൾ  അവരുടെ വലതുകാലും കയ്യും തളർന്നെങ്കിലും സ്റ്റിക്ക് വെച്ച് അവർ എഴുന്നേറ്റു നടക്കും.. പക്ഷേ  തളർവാദം അവരുടെ സംസാരശേഷിയെ ബാധിച്ചിരുന്നു   അതുകൊണ്ട് അവർക്ക് പണ്ടത്തെപ്പോലെ മരുമക്കളെ ഭരിക്കാൻ പറ്റുന്നില്ല….

തങ്ങളുടെ അമ്മായിയമ്മ ഒതുങ്ങിയത് കൊണ്ട് മരുമക്കൾ ആക്ടീവായി… മൂത്ത രണ്ട് മരുമക്കളുടെയും മകൻ വിവാഹം കഴിക്കുകയും അവരുടെ മരുമക്കൾ വരികയും ചെയ്തു.. വസന്ത അവരോട് ചെയ്തപോലെ തന്നെയാണ് അവർ അവരുടെ മരുമക്കളോട് പെരുമാറുന്നത്… ഇന്നുമുതൽ ഗൗരിക്കും തന്റെ മരുമകളെ കിട്ടുകയാണ്… ഇത്രയും നാളും തങ്ങൾക്ക് ലഭിച്ചത് തന്റെ മരുമകൾക്കും കൊടുക്കും എന്ന ഭാവമാണ് ഇവിടെയുള്ള എല്ലാ അമ്മായിയമ്മമാർക്കും  ഉള്ളത്.. ഞങ്ങൾ അനുഭവിച്ചത് അവരും അനുഭവിക്കണം അതാണ് ഭാവം.. അതിന് എതിർത്ത ഒരാളും ഒന്നും പറയില്ല അതായിരുന്നു ആ ഈ ദുർഭരണത്തിന് കാരണം..

  അച്ഛമ്മയുടെ അടുത്തേക്ക് മാധവ് പുഞ്ചിരിയോടെ ചെന്നു…

” എടാ നിന്റെ അമ്മ പറഞ്ഞിട്ടുണ്ടാവും അല്ലേ? എന്റെ അടുത്തേക്ക് വരരുത് അതുകൊണ്ടല്ലേ നീ ഇത്രയും വൈകിയത്.. ” ചെന്ന ഉടനെ വിറച്ച ശബ്ദത്തോടെ വസന്ത മാധവിനോട് ചോദിച്ചു കൂട്ടത്തിൽ ഗൗരിയയെ നോക്കി കണ്ണു കൂര്‍പ്പിക്കാനും മറന്നില്ല..

അങ്ങനെയല്ല കാര്യങ്ങൾ എന്ന് അറിയാമെങ്കിലും മഹാദേവനോ മാധവോ അച്ഛമ്മയെ തിരുത്തി ഒന്നുമില്ല..  മുൻപൊക്കെ വസന്ത ഇങ്ങനെ പറയുമ്പോൾ ഗൗരിക്ക് സങ്കടം ആയിരുന്നു ഇപ്പോൾ അവൾക്ക് അതൊന്നും ഒരു പ്രശ്നമല്ല എന്ന ഭാവമാണ്.. അതുപോലെതന്നെ ഭർത്താവിന്റെയും മക്കളുടെയും സൈലൻസും അവൾക്ക് വലിയ പ്രശ്നമൊന്നുമല്ല.

വിവാഹം ഇറങ്ങേണ്ട നേരമായി. എല്ലാവരും പെൺവീട്ടിലേക്ക് പുറപ്പെട്ടു

താലവും ഏന്തി നടന്നുവരികയാണ് നിരഞ്ജന. അവൾ അതീവ സുന്ദരിയായിരുന്നു.. മാധവിന് ചേർന്ന ഒരു പെൺകുട്ടി.. ഡിഗ്രി കഴിഞ്ഞ പെൺകുട്ടിയാണ് നിരഞ്ജന.. മംഗല തറവാട്ടിലെ മാധവിന്റെ ആലോചന വന്നപ്പോൾ എല്ലാവരും അവളെ ഭാഗ്യവതി എന്ന് വിളിച്ചു.. അത്രയും വലിയ വീട്ടിലെ മരുമകൾ ആവാനുള്ള സാമ്പത്തിക സ്ഥിതിയൊന്നും അവൾക്കില്ല..

ആദ്യമെല്ലാം അവൾ വളരെയധികം സന്തോഷിച്ചങ്കിലും എങ്കിലും മാധവിന്റെ ഗൗരവമുള്ള സ്വഭാവവും  കൂട്ടത്തിൽ ആ വീട്ടിലെ ജീവിതരീതിയും അറിഞ്ഞപ്പോൾ അവൾക്ക് പേടി തോന്നിത്തുടങ്ങി.. ആ ഒരു പേടി അവളുടെ മുഖത്ത് ഉണ്ട്.. ആ ഒരു പേടിയോടെ അവൾ താലവും ഏന്തി  വരുന്ന സമയം ഗൗരിയുടെ മുഖത്ത്  ഒന്നു നോക്കിയപ്പോൾ ഗൗരിയുടെ മുഖത്ത് ഗൗരവമാണ്.. അതോടെ നിരഞ്ജന പേടിച്ചു..

എന്നാൽ താലവും ആയി വരുന്ന നിരഞ്ജനയെ കണ്ട് മാധവ് ചിരിച്ചപ്പോൾ അവളുടെ ഉള്ളിൽ കുറച്ച് സമാധാനം തോന്നി. താലികെട്ട് കഴിഞ്ഞിട്ട് ഗൗരിയുടെ അനുഗ്രഹം വാങ്ങിച്ചപ്പോഴും  അവരുടെ മുഖത്ത് വലിയ ചിരി ഒന്നുമില്ല..

”  മരുമകൾ വന്നപ്പോൾ നീയും ഗൗരവക്കാരി ആയല്ലോ.. എന്റെ അമ്മ ചെയ്യുന്നതുപോലെ തന്നെ ഉണ്ട്.. ” മഹാദേവൻ ഗൗരിയുടെ അടുത്ത് വന്ന് പതിയെ ചിരിയോടെ പറഞ്ഞു..

അത് കേട്ട് അവൾ അയാളുടെ മുഖത്തേക്ക് ഒന്ന് നോക്കി എന്നല്ലാതെ പ്രത്യേകിച്ച് അഭിപ്രായം ഒന്നും പറഞ്ഞില്ല..

വിവാഹ ചടങ്ങ് എല്ലാം അവസാനിച്ച് സദ്യയും കഴിഞ്ഞ് പെണ്ണിനെയുമായി അവർ വീട്ടിലേക്ക് പോയി.

ചെക്കനും പെണ്ണും വീട്ടിലെത്തിയപ്പോൾ നിലവിളക്കുമായി പെണ്ണിനെ സ്വീകരിക്കാനായി ഗൗരി നിൽക്കുന്നുണ്ട്.

ഗൗരി തന്റെ മരുമകൾക്ക്  അഞ്ച് തിരിയിട്ട നിലവിളക്ക്  കൈമാറി. നിലവിളക്കും പിടിച്ച് വലതുകാൽ വച്ച് നിരഞ്ജന ഗൃഹപ്രവേശം പൂർത്തിയാക്കി..

പിന്നെ ബാക്കി ചടങ്ങുകൾ എല്ലാം കഴിഞ്ഞ് സ്വന്തക്കാരും ബന്ധുക്കാരും എല്ലാം പുതുപ്പെണ്ണിന് ചുറ്റുമിരുന്ന് ഓരോന്നും സംസാരിക്കുകയും അവളെ അടിമുടി വിലയിരുത്തുകയാണ്.. സത്യത്തിൽ നിരഞ്ജന ആകെ പെട്ടുപോയ അവസ്ഥയിൽ ഇരിക്കുകയാണ്.. ഇങ്ങനെയൊക്കെ തന്നെ തുറിച്ചൊക്കെ നോക്കുന്നത് കണ്ട് അവൾക്ക് വല്ലാത്ത ബുദ്ധിമുട്ട് തോന്നുന്നുണ്ടായിരുന്നു.

” നിരഞ്ജന…. ” പെട്ടെന്ന് ഗൗരിയുടെ ഗൗരവത്തോടെയുള്ള വിളി കേട്ടു.

ആ വിളി കേട്ട് അവൾ പേടിയോടെ ചാടി എഴുന്നേറ്റു..

” ഇവിടെ വന്നിട്ട് ഇത്രയും നേരമായില്ലേ നിനക്ക് ഈ ആഭരണങ്ങളും സാരിയും ഒക്കെ ഒന്ന് മാറ്റിക്കൂടെ… ചെല്ല്…മുകളിൽ ആ വലതുവശത്ത് കാണുന്നതാണ് നിങ്ങളുടെ മുറി അവിടെ ചെന്ന് ഡ്രസ്സ് ഒക്കെ മാറി ഒന്ന് ഫ്രഷ് ആയി വാ… ” ഗൗരവത്തോടെയാണ് ഗൗരി പറഞ്ഞതെങ്കിലും ഈ കൂടിയിരിക്കുന്നവരുടെ ഇടയിൽ നിന്ന് രക്ഷപ്പെടാനുള്ള ചാൻസ് കിട്ടിയപ്പോൾ നിരഞ്ജനക്ക് സമാധാനമായി വേഗം അവൾ ഗൗരി ചൂണ്ടിക്കാണിച്ച മുറിയിലേക്ക് നടന്നു.

” നിരഞ്ജനേ സഹായിക്കാൻ ഞാൻ പോകാം ” അവരുടെ കൂട്ടത്തിൽ ഒരു ഏട്ടത്തി പറഞ്ഞപ്പോൾ

” അത് വേണ്ട ഏട്ടത്തി മാധവ് പൊയ്ക്കോളും അവന്റെ ഭാര്യയുടെ കാര്യം അവൻ നോക്കട്ടെ.. ” അതും പറഞ്ഞ് ഗൗരി മാധവിന്റെ അടുത്തേക്ക് ചെന്നു..

” മാധവ്… ”

” എന്താ അമ്മ.. ”

” നിരഞ്ജന മുറിയിലേക്ക് പോയിട്ടുണ്ട് നീ ആ കുട്ടിക്ക് ആവശ്യമുള്ള സാധനങ്ങളൊക്കെ കാണിച്ചു കൊടുക്ക്.. അവൾക്ക് ഇവിടെ പരിചയമില്ലാത്തതാണ്.. ”

ഇത്രയും നാളും ഇല്ലാത്ത ഒരു ഗൗരവത്തോടെ അമ്മ പറഞ്ഞത് കേട്ട് മാധവ് വേഗം തന്നെ എഴുന്നേറ്റ് മുറിയിലേക്ക് പോയി..

മുറിയിൽ എത്തിയ നിരഞ്ജന എന്തുചെയ്യണമെന്നറിയാതെ നിൽക്കുകയാണ്… ഇത്രയും സുഖസൗകര്യമുള്ള മുറിയൊക്കെ അവൾ ആദ്യമായി കാണുകയാണ്.. പിന്നെ ഗൗരിയുടെ ഗൗരവമായ സംഭാഷണവും അവളെ പേടിപ്പിക്കുന്നുണ്ട്.. അപ്പോഴാണ് മാധവ് അവിടേക്ക് വന്നത്…

പുഞ്ചിരിയോടെ കയറിവരുന്ന മാധവിനെ കണ്ടപ്പോൾ അവൾക്ക് സമാധാനം തോന്നി..

” എന്താടോ ആകെ കൺഫ്യൂഷൻ ഉണ്ടെന്നു തോന്നുന്നല്ലോ… താൻ ടെൻഷൻ അടിക്കേണ്ട എല്ലാ കാര്യങ്ങളും ഞാൻ പറഞ്ഞു തരാം.. പിന്നെ ഏറ്റവും അത്യാവശ്യമായ കാര്യം… എന്റെ അമ്മ എന്തു പറയുന്നു അത് താൻ അനുസരിക്കണം.. അതാണ് ഈ വീട്ടിലെ രീതി.. അതിലൊരു മാറ്റം വരുത്തിയാൽ എനിക്കും എന്റെ വീട്ടുകാർക്കും അത് ഇഷ്ടമാവില്ല അങ്ങനെയാൽ തനിക്ക് തന്നെയാണ് ദോഷം.. അപ്പോൾ നിരഞ്ജന ഞാൻ പറഞ്ഞത് എപ്പോഴും ശ്രദ്ധയിൽ വയ്ക്കണം… എന്റെ അമ്മ പറഞ്ഞത് എന്തോ അതാണ് താൻ ചെയ്യേണ്ടത് അത് മാത്രമാണ് താൻ ചെയ്യേണ്ടത് .. ” മാധവിന്റെ വാക്കുകൾ കേട്ടതോടെ അവളുടെ പേടി കൂടുകയാണ് ചെയ്തത്.. ഒരു വലിയ കുരുക്കിലേക്ക് ആണോ താൻ എത്തിയത് എന്ന് അവൾക്ക് തോന്നിത്തുടങ്ങി..

പിന്നെ മാധവ് ആ മുറിയിലെ എല്ലാ കാര്യങ്ങളും അവളെ പരിചയപ്പെടുത്തി. പിന്നീട് അവളുടെ ഒർണമെന്റ്സും മുല്ലപ്പൂവും ഒക്കെ അഴിക്കാൻ സഹായിച്ചു..

” മാധവേട്ട ഈ ആഭരണം.. ”

“.അത് ചോദിക്കാൻ എന്തിരിക്കുന്നു.. സ്ഥിരം ഇടാനുള്ള ആഭരണങ്ങൾ മാത്രം വച്ചിട്ട് ബാക്കിയുള്ളത് അമ്മയുടെ കയ്യിൽ കൊണ്ടുപോയി കൊടുക്കണം ”
ഗൗരവത്തോടെ പറഞ്ഞുകൊണ്ട് അവൻ ഡ്രസ്സ് ചേഞ്ച് ചെയ്യാനായി ബാത്റൂമിലേക്ക് പോയി. അതിനുശേഷം ഡ്രസ്സ് മാറി അവൻ പുറത്തേക്കു പോയി…

അവൾ വേഗം ഡോർ അടച്ച് .. സാരിയെല്ലാം മാറി വിരിച്ചിട്ട്.. ഒന്നും മേൽ കഴുകി കബോർഡിൽ ഇരിക്കുന്ന മാധവ് കാണിച്ചുകൊടുത്ത ഡ്രസ്സിൽ നിന്ന് ഒരു അനാർക്കലി ചുരിദാർ എടുത്ത് അണിഞ്ഞു കൊണ്ട് സ്ഥിരം ഇടാൻ വാങ്ങിയ ആഭരണങ്ങൾ ഒഴിച്ച് ബാക്കിയെല്ലാ ആഭരണങ്ങളും അവിടെ ഇരുന്നിരുന്ന ഒരു മരത്തിന്റെ ആഭരണ പെട്ടിയിലാക്കി ഗൗരിയുടെ അടുത്തേക്ക് ചെന്നു.

” അമ്മെ… എന്റെ ആഭരണങ്ങൾ ” ഗൗരിക്ക് നേരെ ആഭരണ പെട്ടി നീട്ടിക്കൊണ്ട് പതുങ്ങിയ ശബ്ദത്തിൽ നിരഞ്ജന പറഞ്ഞു.

” നീയെന്താ കുഞ്ഞാണോ… 21 വയസ്സ് ആയില്ലേ.. സ്വന്തം ആഭരണങ്ങൾ സൂക്ഷിക്കാനുള്ള ബുദ്ധിയും ബോധവും നിനക്കില്ല… എനിക്കൊന്നും പറ്റില്ല നിന്റെ ആഭരണങ്ങൾ സൂക്ഷിച്ചുകൊണ്ട് നടക്കാൻ.. നിന്റെ ആഭരണങ്ങൾ സൂക്ഷിക്കേണ്ടത് നീയാണ്.. അതുകൊണ്ട് നീ കൊണ്ടുപോയി നിന്റെ മുറിയിൽ വയ്ക്ക്… നിനക്ക് വയ്ക്കാൻ പറ്റില്ലെന്നാണെങ്കിൽ നിന്റെ ഭർത്താവിനോട് പറയ്… അല്ലാതെ എന്നോട് പറയുകയല്ല ചെയ്യേണ്ടത്… ” ഗൗരി ദേഷ്യത്തോടെ പറഞ്ഞത് കേട്ട് നിരഞ്ജന പേടിച്ചെങ്കിലും ബാക്കിയെല്ലാവരും ഞെട്ടി നിൽക്കുകയാണ്.

” ഗൗരി നീ എന്ത് പണിയാണ് കാണിക്കുന്നത് നിന്റെ മരുമകളുടെ ആഭരണം നീയാണ് വാങ്ങി വയ്ക്കേണ്ടത്.. ” ഒരു ഏട്ടത്തി അവളോട് പറഞ്ഞു..

” നിരഞ്ജന എന്റെ മരുമകളാണ് ഏട്ടത്തി അവളുടെ കാര്യങ്ങൾ എന്ത് ചെയ്യണം എന്ന് എനിക്കറിയാം.. ”

അതും പറഞ്ഞ് ഗൗരി നിരഞ്ജനക്ക് നേരെ തിരിഞ്ഞു..

” ഞാൻ പറഞ്ഞത് അനുസരിക്കാൻ നിനക്ക് ഭാവമില്ലേ.. ” ഗൗരി ദേഷ്യത്തോടെ ഒന്ന് പറഞ്ഞു കഴിയലും നിരഞ്ജന പെട്ടിയുമായി മുറിയിലേക്ക് വേഗം നടന്നു..

നിരഞ്ജനയുടെ പോക്ക് കണ്ട് ഗൗരിയുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞെങ്കിലും അത് സമർത്ഥമായി ഗൗരി എല്ലാവരിൽ നിന്നും മറച്ചു…

ഗൗരിയുടെ ഈ പെരുമാറ്റത്തിൽ നിന്ന് മംഗലത്ത് തറവാട്ടിലെ എല്ലാവരും ഞെട്ടി നിൽക്കുകയാണ്… പ്രത്യേകിച്ച് പെണ്ണുങ്ങൾ… ഇപ്പോഴുള്ള പുതിയ തലമുറയിലെ മരുമക്കൾക്കൊക്കെ ഗൗരിയുടെ ഈ പ്രവർത്തി…കുറച്ച് സന്തോഷം നൽകി… അവരുടെയൊക്കെ ആഭരണം കല്യാണം കഴിഞ്ഞ് അന്ന് തന്നെ അമ്മായമ്മമാർ വാങ്ങി വെച്ചതാണ്.. മരുമക്കൾക്ക് ആവശ്യാനുസരണം ധരിക്കാനായി കൊടുക്കുമെങ്കിലും അവർക്കാണ് അത് എടുത്തു വയ്ക്കാനുള്ള അധികാരം എന്ന രീതിയിലാണ് അവരുടെ പ്രവർത്തി…. അതിൽ നിന്നൊരു മാറ്റമായിരുന്നു ഗൗരിയുടേത്…

ജൂൺ story 4

മരുമകൾ  പാർട്ട്‌ 2

” ആകെ ഒരു കൺഫ്യൂഷനിൽ ആണ് നിരഞ്ജന…. തന്റെ അമ്മായിയമ്മ ഗൗരവത്തോടെ ആണ് തന്നോട് സംസാരിക്കുന്നത്.. അതുപോലെ ഇടക്ക് ദേഷ്യപ്പെട്ടു സംസാരിക്കുന്നുണ്ട്. പക്ഷെ എവിടെയോ തന്നോട് ഒരു കരുതൽ ഉള്ളത് പോലെ.. ആദ്യം താൻ എല്ലാം ബന്ധുക്കാരുടെയും ഇടയിൽ പെട്ട് വളരെയധികം ബുദ്ധിമുട്ടിയപ്പോൾ കുറച്ചു ഗൗരവത്തോടെയാണെങ്കിലും അമ്മ തന്നെ അവരുടെ ഇടയിൽ നിന്ന് രക്ഷിച്ചു മുറിയിൽ പൊയ്ക്കൊള്ളാൻ പറഞ്ഞു. അതുപോലെ തന്റെ അച്ഛൻ തനിക്കുവേണ്ടി നൽകിയ ആഭരണങ്ങൾ… തന്റെ വീട്ടിൽ നിന്നു പോലും അമ്മായിയമ്മയുടെ കയ്യിൽ  കൊടുക്കണം എന്നാണ് പറഞ്ഞു വിട്ടിരുന്നത്.. എന്നിട്ട് അമ്മയുടെ കയ്യിൽ കൊടുത്തപ്പോൾ കുറ്റപ്പെടുത്തുന്നത് പോലെ സ്വന്തമായി വെക്കാൻ പറഞ്ഞെങ്കിലും  തന്റെ ആഭരണങ്ങൾ തനിക്ക് തന്നെ സൂക്ഷിക്കാൻ തന്നല്ലോ..  ” അങ്ങനെ ഓരോന്നും ചിന്തിച്ചു നിരഞ്ജന  കൺഫ്യൂഷനിൽ ഇരിക്കുകയാണ്..

അപ്പോഴാണ് മാധവ് മുറിയിലേക്ക് വന്നത്… തന്റെ ഫോൺ ചാർജിൽ ഇടാൻ വേണ്ടിയാണ് അവൻ മുറിയിലേക്ക് വന്നത്.. അവൻ വരുമ്പോൾ എന്തോ ചിന്തയോടെ കട്ടിൽ ഇരിക്കുകയാണ് നിരഞ്ജന തൊട്ടപ്പുറം തന്നെ അവൾ ഗോൾഡിന്റെ ബോക്സും വച്ചിട്ടുണ്ട്.. അതുകണ്ട് മാധവ് അവളുടെ അടുത്തേക്ക് ചെന്നു.

”  നിരഞ്ജന ഗോൾഡ് അമ്മയുടെ കയ്യിൽ ഏൽപ്പിച്ചില്ലേ..” പെട്ടെന്നുള്ള ചോദ്യത്തിൽ ചിന്തയിൽ ആയിരുന്ന നിരഞ്ജന ഞെട്ടി എഴുന്നേറ്റു..

” ഏട്ടാ ഞാൻ അമ്മയുടെ കയ്യിൽ കൊടുത്തത് ആണ്… അമ്മ എന്നോട് സൂക്ഷിച്ച് വയ്ക്കാൻ പറഞ്ഞു.. ”

” അമ്മ അങ്ങനെ പറഞ്ഞോ… ” ഈ വീട്ടിലെ രീതിവെച്ച് അമ്മ ഒരിക്കലും അങ്ങനെ പറയേണ്ട ആവശ്യമില്ല പിന്നെ നിരഞ്ജനക്ക് കള്ളം പറയേണ്ട ആവശ്യമില്ല.എന്തായാലും കാര്യങ്ങൾ അറിയണമെന്ന് വിചാരിച്ച മാധവ് അവളോട് ഒന്നും പറയാതെ നേരെ അമ്മയുടെ അടുത്തേക്ക് ചെന്നു..

ആ സമയം മുറിയിൽ ആയിരുന്നു ഗൗരി.മഹാദേവനും മുറിയിൽ ഇരുന്ന് ലാപ്ടോപ്പിൽ എന്തോ നോക്കുന്നുണ്ട്.

” അമ്മേ… ”  ചാരിട്ട വാതിൽ പതിയെ തുറന്നുകൊണ്ട് ഗൗരിയെ വിളിച്ചു 

” വാ മോനെ…. നീയെന്താ മുറിയുടെ പുറത്ത് നിൽക്കുന്നത്.. ”

”   അമ്മ നിരഞ്ജന അമ്മയ്ക്ക് അവളുടെ ആഭരണങ്ങൾ  കൊണ്ടുവന്നു തന്നപ്പോൾ അമ്മ അവളോട് സൂക്ഷിച്ചോളാൻ പറഞ്ഞോ… ”

  മാധവ് പറഞ്ഞത് കേട്ട് ഇത്രയും പുഞ്ചിരിയോടെ നിന്ന് ഗൗരിയുടെ മുഖത്ത് ഗൗരവം ഇരച്ചുകയറി.

” പറഞ്ഞതുകൊണ്ടാണല്ലോ അവളുടെ കയ്യിൽ ആഭരണം ഇരിക്കുന്നത്.. ”

” അമ്മേ അത് അമ്മ വച്ചാൽ പോരെ… ഇവിടെ എല്ലാവരും അങ്ങനെയാണല്ലോ. അതാണല്ലോ ഈ വീട്ടിലെ രീതി . ”

” മരുമകളുടെ സ്വർണ്ണം വാങ്ങി വെക്കൽ അല്ല ഈ വീട്ടിലെ രീതി… അമ്മായിയമ്മയെ അനുസരിക്കുന്ന മരുമകൾ അതാണ് ഈ വീട്ടിലെ രീതി…   വന്നുകയറിയട്ടെ ഉള്ളുവെങ്കിലും എന്റെ മരുമകൾ ഞാൻ പറഞ്ഞത് അനുസരിച്ചു. അവളുടെ സ്വർണം ഞാൻ അവളോട് സൂക്ഷിക്കാൻ പറഞ്ഞു അവൾ അത് കേട്ടു..”

എന്നാലും അത് വേണോ എന്ന ഭാവത്തിൽ മാധവ് ഗൗരിയെ നോക്കി… അതേ ഭാവം ആയിരുന്നു മഹാദേവനും.. ഇതുവരെ ആരും ഗൗരിയ പോലെ  ആരും മരുമകളോട് പെരുമാറിയിട്ടില്ല..

”    നിരഞ്ജനയുടെ കാര്യത്തിൽ എന്തുചെയ്യണമെന്ന് എനിക്കറിയാം… ഞാൻ ആണ് അവളുടെ അമ്മായിഅമ്മ . അമ്മായിഅമ്മ പറഞ്ഞത് കേൾക്കുന്നതാണ് ഇവിടെത്തെ രീതി..”

നിങ്ങൾ വേണ്ടാത്ത കാര്യത്തിൽ ഇടപെടണ്ട എനിക്കറിയാം എന്തുചെയ്യണമെന്ന് ഭാവത്തോടെയായിരുന്നു ഗൗരിയുടെ ആ സംസാരം.. അത് മാധവന് മാത്രമല്ല മഹാദേവനും മനസ്സിലായി..

അതോടെ മാധവ് ഒന്നും പറയാതെ അവിടെ നിന്നും പോയി..

വിവാഹം കഴിഞ്ഞ് ഒരാഴ്ച കഴിഞ്ഞാണ് വിവാഹ റിസപ്ഷൻ..  മംഗലത്ത് വീട്ടുകാർ നടത്തുന്ന റിസപ്ഷൻ ആയതുകൊണ്ട് വളരെ അത്യാഡംബര പൂർണമായ റിസപ്ഷനാണ്… സ്വന്തക്കാരും ബന്ധുക്കാരും സുഹൃത്തുക്കളും പരിചയക്കാരും മാത്രമല്ല ബിസിനസ്സിൽ മായി ബന്ധപ്പെട്ട എല്ലാവരെയും അതുപോലെ കുറെ പ്രമുഖ വ്യക്തികളെയും വിളിച്ചിട്ടുള്ള പരിപാടിയാണ്.. അതാണ് എല്ലാവരുടെയും സൗകര്യം നോക്കി ഇനി വരുന്ന ഞായറാഴ്ച  റിസപ്ഷൻ വെക്കാം എന്ന് തീരുമാനിച്ചത്.

ഇപ്പോൾ വിവാഹം കഴിഞ്ഞ് രണ്ടുദിവസമായി…  പുറമേ ഗൗരവക്കാരൻ ആണെങ്കിലും സ്നേഹമുള്ള ഭർത്താവാണ് മാധവ്.. കുടുംബത്തിന്റെ രീതിയിൽ ജീവിക്കണമെന്ന് ഒരു കടം പിടുത്തം മാത്രമേ അവർക്കുള്ളൂ.. അതനുസരിക്കുന്ന ഭാര്യയാണെങ്കിൽ അവർക്ക് പിന്നെ യാതൊരു കുഴപ്പവുമില്ല.. എങ്ങനെയാണോ ഗൗരി അതേപോലെ സ്വഭാവം തന്നെയാണ് നിരഞ്ജന…

റിസപ്ഷൻ കഴിഞ്ഞതിനുശേഷം മാത്രം  രണ്ടാംവിരുന്നോക്കെ  മതി എന്നു പറഞ്ഞതുകൊണ്ട് നിരഞ്ജനക്ക് തന്റെ വീട്ടിൽ പോകാനോ വീട്ടുകാരെ കാണാനോ പറ്റിയിട്ടില്ല.. അതിൽ അവൾക്ക് സങ്കടമുണ്ടെങ്കിലും ഓരോ ചടങ്ങുകൾ അല്ലേ അതുകൊണ്ട് അവൾക്ക് വീട്ടിൽ പോയി അവരെ കാണണമെന്ന് പറയാൻ പറ്റിയില്ല.. അങ്ങനെ പറഞ്ഞാൽ തന്നെ  ഇവിടെ ആർക്കും ഇഷ്ടമാകില്ല എന്നും അവൾക്കറിയാം..

ഈ രണ്ടു ദിവസം കൊണ്ട് തന്നെ ഈ വീട്ടിലെ രീതികൾ അവൾക്ക് മനസ്സിലായിട്ടുണ്ട്… ഓരോ അമ്മായിയമ്മമാരും അവരുടെ മരുമകളോട് പെരുമാറുന്ന രീതി കാണുമ്പോൾ തന്റെ അമ്മായിയമ്മ   പുറമേ ഗൗരവക്കാരി ആണെങ്കിൽ ഉള്ളിന്നുള്ളിൽ തന്നെ സ്നേഹിക്കുന്നുണ്ടെന്ന് അവൾക്ക് മനസ്സിലായി… അത് അവൾക്ക് വലിയൊരു ആശ്വാസമാണ്..

വിവാഹം കഴിഞ്ഞ മൂന്നാമത്തെ ദിവസം  രാവിലെ ബ്രേക്ക് ഫാസ്റ്റ് കഴിക്കാൻ ഇരിക്കുകയാണ് മാധവും  ആ കുടുംബത്തിലെ മറ്റുള്ള ആണുങ്ങളും 

” മാധവ് … ഇന്ന് നീയും നിരഞ്ജനയും കൂടി എവിടെയെങ്കിലും പോകുന്നുണ്ടോ.. ”

” ഇല്ല അമ്മ… എനിക്കിന്ന് അത്യാവശ്യമായി ഓഫീസിൽ പോകണം.. ഇന്ന് ഞങ്ങൾ എങ്ങും പോകുന്നില്ല.. ”

” മ്മ്….. നിരഞ്ജന ഉച്ചകഴിയുമ്പോൾ നമുക്ക് പുറത്തേക്ക് പോകാം… നീ റെഡിയായിരിക്കണം.. ”

” അമ്മേ എവിടെ ആണ് പോകുന്നത്… ” മാധവ് കാര്യം അറിയാനായി അമ്മയോട് ചോദിച്ചു.

” ഞങ്ങൾ എവിടെ പോവുകയാണെന്ന് നിന്നോട് ബോധിപ്പിക്കേണ്ട ആവശ്യമുണ്ടോ.. ഞാനും നിന്റെ അച്ഛമ്മയും കൂടെ എവിടെപ്പോയാലും നിന്റെ അച്ഛൻ ഒരു വാക്കുപോലും ചോദിക്കാറില്ല നിനക്ക് മാത്രം എന്താണ് ഒരു പുതിയ രീതി…. ഇതല്ലല്ലോ ഈ വീട്ടിലെ രീതി… ” 

ഗൗരി പറഞ്ഞപ്പോൾ മുതിർന്നവർക്ക് അവിടുത്തെ രീതിയെ  അവൾ കുത്തി പറയുകയാണോ എന്നതുപോലെ തോന്നി.. പക്ഷേ അവളോട് ഒന്നും പറയാൻ പറ്റില്ല ഇപ്പോൾ അവൾ അവളുടെ മരുമകളുടെ കാര്യമാണ് പറഞ്ഞത്..

” സോറി അമ്മ….. ” മാധവ് വേഗം പറഞ്ഞു .

എന്റെ അമ്മ ഇതല്ല എന്റെ അമ്മ ഇങ്ങനെയല്ല എന്ന ഭാവത്തിൽ   മാനവ്   എന്റെ അമ്മയെ നോക്കുന്നുണ്ട്.. അമ്മയ്ക്ക് ആകെ ഒരു മാറ്റം അവനത് ശ്രദ്ധിക്കുന്നുണ്ട്..

   വീട്ടിലെ പെണ്ണുങ്ങൾക്കായി മൂന്ന് കാറുകൾ അവിടെയുണ്ട്.. അതിൽ ഒരു കാർ എടുത്താണ്  ഗൗരിയുടെയും നിരഞ്ജനയുടെയും യാത്ര.. ഗൗരിക്ക് നന്നായി ഡ്രൈവ് ചെയ്യാൻ അറിയാം മഹാദേവൻ പഠിപ്പിച്ചതാണ്.. അവിടെ ഡ്രൈവ് ചെയ്യാൻ അറിയാവുന്ന ആകെ രണ്ടു പെണ്ണുങ്ങളിൽ ഒരാൾ ഗൗരിയും വേറൊരാൾ മഹാദേവന്റെ വല്യച്ഛന്റെ മകന്റെ ഭാര്യയും ആണ്..

പോകുന്ന വഴി ഗൗരി അവളോട് അധികം സംസാരിച്ചോന്നുമില്ല .  അവർ നേരെ ചെന്ന് നിന്നത് വലിയൊരു ടെക്സ്റ്റൈൽ ഷോപ്പിനു മുൻപിൽ ആണ്..

നിരഞ്ജന എന്താണെന്ന് ഭാവത്തിൽ നോക്കുന്നുണ്ട്..

” റിസപ്ഷനല്ലേ ഡ്രസ്സ് ഒക്കെ എടുക്കാൻ ഉണ്ട്.. ”

അതിന് തനിക്കും അവിടെയുള്ള എല്ലാവർക്കും ഡ്രസ്സ് എടുത്തല്ലോ എന്ന ഭാവത്തിൽ നിരഞ്ജന നിൽക്കുന്നുണ്ട്.. വിവാഹ സാരി എടുക്കാൻ പോയപ്പോൾ റിസപ്ഷൻ ഉള്ള ഡ്രസ്സ് കസ്റ്റമൈസ് ചെയ്യാൻ കൊടുത്തിരുന്നു..

” റിസപ്ഷൻ മംഗലത്ത് വീട്ടുകാർ നടത്തുന്നതാണ് അതുകൊണ്ട് നിന്റെ വീട്ടിൽ എല്ലാവർക്കും മംഗലത്ത് വീട്ടിൽ നിന്നാണ് ഡ്രസ്സ്‌ എടുക്കേണ്ടത് അതെനിക്ക് നിർബന്ധമാണ്…”: സത്യത്തിൽ അങ്ങനെയൊന്നും അവർ ചെയ്യാറില്ലെങ്കിൽ പോലും  ഗൗരിക്ക് അങ്ങനെ ചെയ്യണമെന്ന് തോന്നി..

നിരഞ്ജന വേണ്ടെന്നു പറഞ്ഞിട്ടും  നല്ല എക്സ്പെൻസീവ് ആയ വസ്ത്രങ്ങളാണ്   അവളുടെ വീട്ടുകാർക്ക് ഗൗരി എടുത്തു നൽകിയത്….

അതിനു ശേഷം ഒട്ടും പ്രതീക്ഷിക്കാതെ ഡ്രെസ്സുമായി നേരെ നിരഞ്ജനയുടെ വീട്ടിലേക്കു ചെന്നു…

ഒട്ടും പ്രതീക്ഷിക്കാതെ വീട്ടിലെത്തിയപ്പോൾ നിരഞ്ജനക്ക് വളരെയധികം സന്തോഷം തോന്നി.. അവൾ നന്ദിയോടെ ഗൗരിയെ നോക്കി…

ഗൗരിക്ക് എന്നാൽ വലിയ ഭാവ വ്യത്യാസം ഒന്നുമില്ല 

” വീടെത്തി എന്നും പറഞ്ഞു വീട്ടിലേക്ക് ഓടിക്കയറി ചെല്ലാൻ നിൽക്കരുത്.. രണ്ടാമത് വരുന്നത് ചടങ്ങുണ്ട്.. നീ ഇനി മാധവുമായാണ് ആ വീട്ടിലേക്ക് കയറേണ്ടത്. പുറത്തുനിന്ന് സംസാരിക്കാൻ പറ്റിയാൽ മാത്രം സംസാരിച്ചാൽ മതി..
ഞാൻ പറഞ്ഞത് മനസ്സിലായോ നിരഞ്ജനക്ക്… ”

” മനസ്സിലായി അമ്മേ…ഞാൻ കാറിൽ ഇരുന്ന് സംസാരിച്ചോളാം..”

” കാറിൽ ഇരിക്കുകയൊന്നും വേണ്ട കോമ്പൗണ്ടിൽ കയറിക്കോ വീടിനകത്ത് കയറാതിരുന്നാൽ മതി.. ”

അതും പറഞ്ഞ്  ഗൗരി പുറത്തിറങ്ങി. നിരഞ്ജന കാറിൽ നിന്ന് കവറെല്ലാം എടുത്ത് പുറത്തേക്കിറങ്ങി.. അപ്പോഴേക്കും കാറിന്റെ നിരഞ്ജനയുടെ അമ്മയും അച്ഛനും പുറത്തേക്ക് വന്നു..

അവളെ കണ്ടപ്പോൾ അവർക്ക് ഒരുപാട് സന്തോഷം തോന്നി.. അതുപോലെതന്നെ വേഗം തന്നെ അവർ ഗൗരിയെ വീട്ടിലേക്ക് ക്ഷണിച്ചു..

ഗൗരി മനോഹരമായ പുഞ്ചിരിയോടെ അവരെ നോക്കി

” ഞാൻ മാത്രമേ അകത്തേക്ക് കയറുന്നുള്ളൂ നിരഞ്ജന ഇവിടെ നിന്നാൽ മതി ചടങ്ങൊന്നും തെറ്റിക്കേണ്ട.. ”

” മതി മാധവിന്റെ അമ്മേ… അവൾ അവിടെ മരത്തിന്റെ ചുവട്ടിൽ ഇരുന്നോളും…. ” അവിടെ ഒരു മരത്തിന്റെ ചുറ്റും ഇരിക്കാനുള്ള സൗകര്യം ഉണ്ട്.. നിരഞ്ജന അവിടേക്ക് നടന്നു  

  അമ്മ വേഗം അവർക്ക് കുടിക്കാനുള്ളത് എടുക്കാൻ  ആയി അടുക്കളയിലേക്ക് പോയി. ഗൗരി ആണെങ്കിൽ അകത്ത് ഹാളിൽ  ഇരുന്ന മുത്തശ്ശിയുടെ അടുത്ത് ചെന്നിരുന്നു.. മുത്തശ്ശിക്കും വളരെ സന്തോഷമായി അവർ സന്തോഷപൂർവ്വം അവരുടെ കയ്യിൽ പിടിച്ചു..

ഗൗരിയും നിരഞ്ജനയുടെ മുത്തശ്ശിയും അച്ഛനും സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ നിരഞ്ജനയുടെ അമ്മ ജ്യൂസുമായി എത്തി.. ഗൗരിക്ക് ജ്യൂസ് കൊടുത്തുകൊണ്ട് നിരഞ്ജനയ്ക്ക് ജ്യൂസ് കൊടുത്തിട്ട് വരാം എന്ന് പറഞ്ഞു..

” നിരഞ്ജനയുടെ അമ്മേ… ജ്യൂസ് കൊടുത്തിട്ട് വേഗം വരികയൊന്നും വേണ്ട.. കുറച്ചു നേരം ഇരുന്നു മോളോട് സംസാരിക്ക് അവൾക്കും സന്തോഷമാകും..”

ഗൗരിയുടെ ആ വാക്കുകൾ ആ വീട്ടുകാരുടെ മനസ്സിൽ വല്ലാത്തൊരു സമാധാനമാണ് കൊടുത്തത്…

അതുപോലെതന്നെ റിസപ്ഷന്റെ അന്ന് അവളുടെ വീട്ടുകാർ വന്നപ്പോൾ വളരെയധികം മാന്യമായാണ് ഗൗരി അവരോട് പെരുമാറിയത്… മുൻപ് നിരഞ്ജനയുടെ സ്ഥാനത്ത് താനായിരുന്നപ്പോൾ താൻ അനുഭവിച്ച വേദന എന്തെന്ന് ഗൗരിക്ക് നന്നായി അറിയാം.. ആ ഒരു ബുദ്ധിമുട്ട് തന്റെ മരുമകൾക്ക് ഉണ്ടാവരുതെന്ന് ഗൗരിക്ക് നിർബന്ധമാണ്… ഗൗരി മരുമകളുടെ വീട്ടുകാരോട് വളരെയധികം അടുത്തു പെരുമാറുന്നതുകണ്ട് മംഗലത്തെ ബാക്കി പെണ്ണുങ്ങൾക്ക് വലിയ താല്പര്യമുണ്ടായിരുന്നില്ല… വസന്ത അത് ഗൗരിയോട് ചോദിക്കുകയും ചെയ്തു..

“എന്റെ മരുമകളുടെ കാര്യം തീരുമാനിക്കാൻ അവകാശം എനിക്കല്ലേ അമ്മേ..”എന്നും പറഞ്ഞു   ഗൗരി വസന്തയുടെ വായടപ്പിച്ചു.

ഇപ്പോൾ വിവാഹം കഴിഞ്ഞ് രണ്ടുമാസമായി… ഗൗരി ഗൗരവത്തോടെയാണ് തന്റെ മരുമകളോട് സംസാരിക്കുന്നതെങ്കിലും തന്റെ ഭർത്താവിന്റെ അമ്മയ്ക്ക് തന്നെ ഒരുപാട് ഇഷ്ടമാണെന്ന് നിരഞ്ജനക്ക് മനസ്സിലായി തുടങ്ങി . തന്നോട് യാതൊരു ദേഷ്യമില്ലെന്നും മറ്റുള്ളവരുടെ മുമ്പിൽ കാണിക്കുന്ന വെറും അഭിനയമാണ് തന്റെ അമ്മയുടെ ദേഷ്യം എന്ന് അവൾക്ക് മനസ്സിലായി.. അതിനാൽ ഇപ്പോൾ എന്തുപറഞ്ഞാലും അവൾക്ക് ചിരി വരികയുള്ളൂ. പക്ഷേ ആ ചിരി മുഖത്ത് കാണിക്കില്ല മനസ്സിൽ ഉണ്ടെന്നു മാത്രം..

ഒരു ദിവസം ഗൗരിയും നിരഞ്ജനയും  കൂടി ഗാർഡനിൽ നിന്ന് ചെടികൾ പരിപാലിക്കുകയാണ്..

” അമ്മേ…. ”

” എന്താ ”  ഗൗരവമുള്ള ഗൗരിയുടെ ചോദ്യം.

” അമ്മേ… അമ്മയുടെ ഈ ഗൗരവം ഒക്കെ വെറും അഭിനയം അല്ലേ.. സത്യത്തിൽ അമ്മ ഒരു പഞ്ചപാവം ആണ് എന്നെ ഒരുപാട് ഇഷ്ടമാണ്.. ഞാനെന്റെ മരുമകളെ അടക്കി നിർത്തുന്നു എന്ന് ഇവിടെയുള്ളവരെ കാണിക്കാൻ വേണ്ടി മാത്രം അമ്മ എന്നോട് അഭിനയിക്കുന്നതല്ലേ.. ”

ഇത്രയും നേരം ഗൗരവത്തിൽ നിന്ന ഗൗരിയുടെ ഗൗരവം പോയത് പോലെയായി.

” എന്റെ കൊച്ചേ ഒന്നും മിണ്ടാതിരിക്കു നീ.. ഈ കുരുട്ടു ബുദ്ധികൊണ്ട് എല്ലാം കണ്ടുപിടിച്ചല്ലേ… കൊച്ചു കള്ളി… ദേ ഈ  കാര്യം നമ്മൾ രണ്ടുപേരും അല്ലാതെ വേറൊരാൾ അറിയരുത്.. എന്റെ പൊന്നുമോളെ എനിക്ക് നിന്നോട് യാതൊരു കുഴപ്പവുമില്ല നിന്നോട് സ്നേഹത്തോടെയൊക്കെ പെരുമാറണമെന്ന് ഉണ്ട് പക്ഷേ അങ്ങനെ പെരുമാറിയാൽ ഞങ്ങൾ അനുഭവിച്ചത് തന്നെ നീ ഇവിടെ അനുഭവിക്കേണ്ടിവരും.. ഇനിയെങ്കിലും ഇതെല്ലാം മാറണം.. അതുകൊണ്ട് എനിക്ക് കിട്ടാത്ത സ്വാതന്ത്ര്യം ഞാൻ എന്ന കപട ഭാവത്തിലൂടെ നിനക്ക് നേടിത്തരും… ഭാവിയിൽ നിനക്കൊരു മരുമകൾ ഉണ്ടാകുമ്പോൾ ഇതുപോലെതന്നെ അതിനോടും ചെയ്യണം.. ” ചുറ്റുപാടും ആരെങ്കിലും കേൾക്കുന്നുണ്ടോ എന്ന് വിചാരിച്ച് പതുക്കെയാണ് ഗൗരി പറഞ്ഞത്

അപ്പോൾ തന്നെ നിരഞ്ജന ഗൗരിക്ക് ഒരു ഉമ്മ കൊടുത്തു..

” ഈ പെങ്കൊച്ചു എല്ലാവരെയും അറിയിക്കും.. ” മരുമകളുടെ ഉമ്മ വളരെ ഇഷ്ടമായെങ്കിലും ഇപ്പോൾ ആരെങ്കിലും കണ്ടാൽ ശരിയാവില്ല എന്നറിയാവുന്ന ഗൗരി പറഞ്ഞു..

പിന്നീട് അമ്മായിയമ്മയും മരുമകളും സന്തോഷത്തോടെയാണ് കഴിഞ്ഞിരുന്നത്. പുറമേ ഗൗരവക്കാരിയുടെ മുഖപടം അണിയുന്ന തന്റെ അമ്മായിയമ്മ പഞ്ച പാവമാണെന്ന് നിരഞ്ജനക്ക് മനസ്സിലായി.

ഒരു ദിവസം എല്ലാ പുരുഷന്മാരും  രാത്രി ഇരുന്നു ഭക്ഷണം കഴിക്കുകയാണ് 

” മാധവ് ഞാനൊരു തീരുമാനമെടുത്തിട്ടുണ്ട്. എന്റെ മരുമകൾ ഒരു ഡിഗ്രിക്കാരി മാത്രമാണെന്ന് പറയുന്നതിൽ എനിക്ക് നാണക്കേട് ഉണ്ട്. അതിനാൽ ഞാൻ അവളെ MBA ക്ക് വിടാൻ പോവുകയാണ്.

പെട്ടെന്ന് ആ വീട് നിശബ്ദമായി..

” അത് വേണ്ട അമ്മ… ഡിഗ്രി ഉണ്ടല്ലോ അതുതന്നെ ധാരാളം.. ” മാധവ് പറഞ്ഞു

” അതിനു നിന്നോട് ആരാടാ അനുവാദം ചോദിച്ചത്.. ഞാൻ ആരോടും അനുവാദം ചോദിച്ചതല്ല…ഞാൻ എല്ലാവരെയും അറിയിച്ചതാണ്… എന്റെ മരുമകളുടെ കാര്യം തീരുമാനിക്കാൻ എനിക്കറിയാം എന്റെ മരുമകൾ പഠിക്കും. അതിനുശേഷം ജോലിക്കും പോകും അതാണ് എന്റെ തീരുമാനം.. ആ തീരുമാനം ഇവിടെ അംഗീകരിക്കാൻ പറ്റില്ലെങ്കിൽ.. അമ്മായിയമ്മ പറഞ്ഞത് മരുമകൾ കേൾക്കണം എന്ന രീതി എന്നെന്നേക്കുമായി മംഗലത്ത് കുടുംബത്തിൽ നിർതേണ്ടി വരും. ”

നിരഞ്ജനയുടെ കാര്യം ഈ വീട്ടിൽ തീരുമാനിക്കുന്നത് അമ്മയിയമ്മയായ ഗൗരി ആണല്ലോ അതുകൊണ്ട് ഗൗരി പറഞ്ഞത് എതീർക്കാൻ ആർക്കുമായില്ല.

കുറച്ചുനേരം കഴിഞ്ഞപ്പോൾ ഗാർഡനിൽ  നിശാഗന്ധി  പൂവ് നോക്കി നിൽക്കുകയാണ് ഗൗരി…

അപ്പോഴാണ് ആരും കാണാതെ നിരഞ്ജന അങ്ങോട്ടേക്ക് വന്നത്..

” അമ്മേ…”

” പേടിപ്പിച്ചല്ലോ കൊച്ചേ നീ.. ”

” അമ്മേ എംബിഎ പഠിക്കുന്ന കാര്യം മാത്രമല്ലേ പറയാൻ വന്നത് അമ്മയെ എന്തിനാ ഇപ്പോൾ ജോലിക്കാര്യം പറഞ്ഞത്..”

” നിനക്കപ്പോൾ പഠിക്കാൻ മാത്രമാണോ ഇഷ്ടം….ജോലിക്ക് പോകുന്നത് ഇഷ്ടമല്ലേ..”

” എനിക്ക് ജോലിക്ക് പോകുന്നത് ഇഷ്ടമാണ് പക്ഷേ.. ”

” ഒരുപക്ഷേയുമില്ല ഇതുപോലേ നിന്നു നമ്മൾ അതും നേടിയെടുക്കും..”

” അമ്മേ മാധവേട്ടൻ എന്തെങ്കിലും പറയുമോ എന്ന് പേടി.. ”

” അങ്ങനെ ഒരു പേടിയുടെ ആവശ്യമേ ഇല്ല… ”   ഗൗരി നിരഞ്ജനയെ നോക്കി സില്ലിയായി പറഞ്ഞു..

” ഞാനൊരു കാര്യം പറയട്ടെ…. സത്യത്തിൽ ഇന്ന് അച്ഛൻ എന്തെങ്കിലും ചോദിക്കുമോ എന്നൊരു പേടി അമ്മയ്ക്ക് ഇല്ലേ..”

” എനിക്കോ… എനിക്ക് പേടിയെണ്ടെന്ന് നിനക്ക് തോന്നിയോ… ”

” തോന്നി… ”

” സത്യത്തിൽ എനിക്ക് നല്ല പേടിയുണ്ട്..  ഓരോ ഡയലോഗും പറയുമ്പോൾ സത്യത്തിൽ പേടിച്ചു വിറച്ചാണ് രാത്രി മുറിയിൽ ചെല്ലുന്നത്.. പക്ഷേ എന്താണെന്ന് അറിയില്ല ദേവേട്ടൻ ഒന്നും പറയാറില്ല.. ആ ഒരു വിശ്വാസമാണ് ഇന്നും… എങ്ങനെയെങ്കിലും ഈ വീട്ടിലെ ഈ രീതി ഒന്ന് നിർത്തലാക്കണം… സ്വാതന്ത്ര്യം ഇല്ലാതെ പെണ്ണുങ്ങളെ പിടിച്ചു കെട്ടിയിരിക്കുന്ന രീതി.. പുറത്ത് നാട്ടുകാർ അറിഞ്ഞാൽ ഈ കാലഘട്ടത്തിലും ഇങ്ങനെയോ എന്ന് ചോദിച്ചു കളിയാക്കും… ഞാനോ പെട്ടു പക്ഷേ നിങ്ങളെ ഞാൻ അതിൽപ്പെടുത്താൻ  ഞാൻ സമ്മതിക്കില്ല ”

അതും പറഞ്ഞ് ഗൗരി തിരിഞ്ഞു നോക്കലും കൈകെട്ടി അവരെ തന്നെ ഗൗരവത്തോടെ നോക്കി നിൽക്കുന്നുണ്ട് ഒരാൾ … ആ ഗൗരവത്തോടെ നോട്ടത്തിൽ ഗൗരി പേടിച്ചുപോയി… പെട്ടെന്ന് അമ്മയുടെ സൗണ്ട് കേൾക്കാതെ തിരിഞ്ഞു നോക്കിയ നിരഞ്ജനയുടെ കാലിലൂടെ അയാളെ കണ്ട് വിറയൽ പാഞ്ഞു പോയി….

ജൂൺ story 5

മരുമകൾ   അവസാന ഭാഗം

താനും നിരഞ്ജനയും തമ്മിലുള്ള സംസാരം കേട്ട് മുന്നിൽ നിൽക്കുന്ന ആളെ കണ്ട് ഗൗരി ശരിക്കും പതറിപ്പോയി.. 

നിരഞ്ജനയുടെ കാലിലൂടെയാണെങ്കിൽ വിറയിൽ പാഞ്ഞു പോയി അവൾ നിന്ന് വിറക്കാൻ തുടങ്ങി..

” ഓഹോ അപ്പോൾ ഈ അമ്മായിമ്മയുടെ ഗൗരവം അഭിനയം ആയിരുന്നല്ലേ.. എന്തായാലും അമ്മയിൽ നിന്ന് ഞാൻ ഇത് പ്രതീക്ഷിച്ചില്ല… ” 

അവൻ പറഞ്ഞത് കേട്ട് അവർ രണ്ടുപേരും ഒന്നും മിണ്ടിയില്ല… നിരഞ്ജന പേടിയോടെ തലകുനിച്ചു നിന്നു ഗൗരി അവനെ തന്നെ നോക്കി നിന്നു..

” വർഷങ്ങളായുള്ള ഈ വീട്ടിലെ രീതിക്കെതിരെയാണ് അമ്മ ഈ വെല്ലുവിളിക്കുന്നത് ഇത് ശരിയാണോ.. ”

” ശരിയാണ് ഞാൻ ചെയ്യുന്നത് തികച്ചും ശരിയാണ്…. വർഷങ്ങളായി മരുമക്കൾ അനുഭവിക്കുന്നു..അവർക്ക് ചോദിക്കാനും പറയാനും ആരുമില്ല… അവർ അവസാനം അമ്മായിയമ്മമാർ ആകുമ്പോൾ താങ്കൾക്ക് കിട്ടിയതിനേക്കാൾ ഇരട്ടി തങ്ങളുടെ മരുമക്കൾക്ക് കൊടുക്കാൻ നോക്കുന്നു… കാലം ഇത്രയും പുരോഗമിച്ചിട്ടും ഇത്രയും നികൃഷ്ടമായ ഒരു രീതി… അതും ഇത്രയും വിദ്യാഭ്യാസം ഉള്ള ആണുങ്ങൾ അത് സമ്മതിച്ചു തരുന്നുണ്ടല്ലോ എന്നാണ് എനിക്ക് അത്ഭുതം… എനിക്ക് ഈ രീതി ഇഷ്ടമല്ല.. ഈ രീതിയിലൂടെ എന്റെ മരുമക്കളോട് പെരുമാറാൻ എനിക്ക് താല്പര്യമില്ല… ഞാൻ പരമാവധി ഈ രീതി നിർത്തലാക്കാൻ നോക്കും ഈ വീട്ടിലെ കാര്യം നടന്നില്ലെങ്കിലും എന്റെ മരുമക്കൾക്കും എങ്കിലും ഈ രീതി ബാധിക്കാതിരിക്കാൻ ഞാൻ 100% ശ്രമിക്കും… ”

” ഇതെങ്ങാനും അച്ഛനോ അച്ഛമ്മയോ  അറിഞ്ഞു കഴിഞ്ഞാൽ അമ്മയെ ചിലപ്പോൾ വീട്ടിൽ നിന്നും പുറത്താക്കും.. ”

” ആ തളർന്നിരിക്കുന്ന നിന്റെ അച്ചമ്മ എന്നെ എന്ത് ചെയ്യാനാണ്  .. പിന്നെ നിന്റെ അച്ഛൻ… എന്നെ ഇതും പറഞ്ഞു ഉപേക്ഷിക്കാൻ ആണെങ്കിൽ ഉപേക്ഷിക്കട്ടെ… കണ്ടു തടി മാടന്മാരായ ആൺമക്കൾ ഉണ്ടല്ലോ  അവരെന്നെ നോക്കിക്കോളും..”

” ഞാൻ നോക്കുകയോന്നുമില്ല..” ഇത്രയും നേരം ഗൗരവത്തിൽ പറഞ്ഞ മാനവ് കുറുമ്പോടെ പറഞ്ഞു…

അവന്റെ  കുറുമ്പാടെയുള്ള  സംസാരം കേട്ടാണ് ഗൗരിക്ക് സമാധാനമായത്… താനും നിരഞ്ജനയും സംസാരിച്ചത് മാനവ് ആണ് കേട്ടതെന്ന് കണ്ടപ്പോൾ സത്യത്തിൽ ഗൗരിക്ക് സമാധാനമായിരുന്നു.. ആ സ്ഥാനത്ത് മാധവ് ആണെങ്കിൽ ഇത്രയും നാളും ചെയ്തതെല്ലാം വെള്ളത്തിൽ വരച്ച വര പോലെ ആകും..

ഗൗരി സമാധാനത്തോടെ നിൽക്കുന്നത് കണ്ടപ്പോൾ നിരഞ്ജനക്കും സമാധാനമായി .

മാനവ് വേഗം ഗൗരിയെ കെട്ടിപ്പിടിച്ചു…

” കാലം മാറിയിട്ടും കോലം മാറാത്ത ഒരു പഴഞ്ചൻ കുടുംബമാണ് നമ്മുടെത്… ഒരു ഗുണവുമില്ലാത്ത കുറെ ചട്ടക്കൂടുകൾ നിറഞ്ഞ വീടാണിത്.. ഈ വീടിന്റെ ചട്ടക്കൂടുകൾ തകർക്കാൻ പോരാളിയെ പോലെ മുന്നിട്ടു നിൽക്കുന്ന ഗൗരി മഹാദേവന്റെ കൂടെ   ഈ മാനവ് മഹാദേവൻ എന്നും കൂടെയുണ്ടാവും.. കൂട്ടത്തിൽ നിരഞ്ജന മാധവും.. നമ്മൾ മൂന്നുപേരും കൂടി എല്ലാം തച്ചുടയ്ക്കും.. ” ഒരു യോദ്ധാവിനെ പോലെ പറഞ്ഞുകൊണ്ട് അവൻ തന്റെ കൈ നീട്ടി.. നിരഞ്ജന വേഗം അവന്റെ കൈക്ക് മുകളിൽ അവളുടെ കൈയിൽ വെച്ചു… ഗൗരിയാണെങ്കിൽ ഈ ഡയലോഗ് എല്ലാം കേട്ട് ഇവൻ കുളമാക്കുമോ എന്ന ഭാവത്തിൽ നിൽക്കുകയാണ്..

അമ്മ തന്റെ കയ്യിന്റെ മുകളിൽ കൈ വെക്കുന്നില്ല എന്ന് കണ്ട് മാനവ് തന്നെ ഗൗരിയുടെ കൈയെടുത്ത് അവർ രണ്ടുപേരുടെയും കൈയുടെ മുകളിൽ വച്ചു..

അപ്പോഴാണ് മാധവ് അവിടേക്ക് വരുന്നത്… മാധവ് വരുന്നത് കണ്ട് കൈവലിക്കാൻ പോയ നിരഞ്ജനയുടെ കയ്യിൽ മാനവും  ഗൗരിയും മുറുക്കെ പിടിച്ചു..

” മൂന്നുപേരും കൂടി എന്താ പരിപാടി.. ” ചിരിയോടെ ചോദിച്ചു കൊണ്ട്  മാധവ്  വന്നു കൊണ്ട്  കൈക്ക് മുകളിൽ കൈവെച്ചു..

” അമ്മ ചേട്ടനും നമുക്ക് ഫുൾ സപ്പോർട്ട് ആണ് .. ”

”  പിന്നെ നല്ല സപ്പോർട്ട് ആയിരിക്കും.. ”  മനസ്സിൽ പറഞ്ഞുകൊണ്ട് മാനവിനെ ഗൗരി പുച്ഛത്തോടെ നോക്കി.

” സപ്പോർട്ട് ഒക്കെ ചെയ്യാം പക്ഷേ ആദ്യം കാര്യം പറയ് ”

പെട്ടെന്ന് മാധവ് പറഞ്ഞപ്പോൾ മാനവ് എന്തു പറയണം എന്ന് ആയിപ്പോയി..

” എടാ കാര്യം പറയടാ.. ”

” അത്… അത്.. പിന്നെ…. ” എന്തുപറയും എന്നറിയാതെ മാനവ് കൺഫ്യൂഷൻ ആയി നിന്നു…  അത് കണ്ട് നിരഞ്ജനക്ക് ടെൻഷൻ ആയി..

” എടാ.. ഇന്ന് ഈ നിശാഗന്ധി വിരിയുന്നുണ്ടല്ലോ.. ഞാനും മാനവും നിരഞ്ജനയും  അത് കാണാനായി രാത്രി ഇവിടെ ഇരിക്കാൻ പോവുകയാണ്.. നിന്നെയും വിളിക്കാൻ നിൽക്കുകയായിരുന്നു.. കൂട്ടത്തിൽ അച്ഛനെയും വിളിക്കണമെന്നുണ്ട് പക്ഷേ ആര് വിളിക്കും എന്ന് ഓർത്തു നിൽക്കുകയാണ്.. ” ഗൗരി വേഗം പറഞ്ഞു.

” അതാണോ കാര്യം ? ഞാൻ  അച്ഛനെ വിളിച്ചു കൊണ്ടുവരാം.. ” അതും പറഞ്ഞ് മാധവ് പോയി.

മാധവ് പോയ ഉടനെ നിരഞ്ജന തന്നെ മാനവിന്റെ തലക്കിട്ട് ഒരു കിഴുക്ക് കൊടുത്തു.

” ഇപ്പോൾ എല്ലാം തീർന്നേനെ.. അമ്മയ്ക്ക് നല്ല ബുദ്ധി ഉള്ളതുകൊണ്ട് രക്ഷപ്പെട്ടു.. ” അതും പറഞ്ഞ് അവൾ വീടിനുള്ളിലേക്ക് കയറിപ്പോയി..

” അമ്മേ സത്യത്തിൽ ഉറക്കമുളച്ചിരുന്നു പൂവ് വിരിയുന്നത് കാണണോ .. ”

” 12 മണിക്ക് അല്ലെങ്കിൽ നീ ഉറങ്ങാറുണ്ടോ.. ഇല്ലല്ലോ…അതുകൊണ്ട് പൊന്നുമോൻ ഇന്ന് പൂ വിരിയുന്നത് കണ്ടിട്ട് ഉറങ്ങിയാൽ മതി…”

  നിശാഗന്ധി പൂക്കുന്നത് കാണാൻ അന്ന് അച്ഛനും അമ്മയും ആ മൂന്നു മക്കളും ഉണ്ടായിരുന്നു.. ആ പൂവ് വിരിയുന്നത് കാണാൻ വലിയ ആഗ്രഹമൊന്നും ഉണ്ടായിരുന്നില്ലെങ്കിലും അഞ്ചുപേരും കൂടി ഇരുന്നപ്പോൾ ആ രാവിന് ഒരു പ്രത്യേക രസമായിരുന്നു..

ദിവസങ്ങൾ മാസങ്ങളും പിന്നിട്ട നിരഞ്ജനയുടെയും മാധവിന്റെയും വിവാഹം കഴിഞ്ഞിട്ട് ഇപ്പോൾ ഒരു വർഷം കഴിഞ്ഞു..  നിരഞ്ജനയുടെയും ഗൗരിയുടെയും ബോണ്ടിംഗ് ഒന്നൂടെ വർദ്ധിച്ചു.. ഗൗരി നിരഞ്ജനക്ക് ചെയ്തുകൊടുക്കുന്ന ഓരോ കാര്യങ്ങളും കണ്ടു മറ്റു അമ്മമാർക്കും തന്റെ മരുമക്കൾക്ക് ചെയ്തു കൊടുക്കേണ്ടി വരുന്നുണ്ട്.. നിരഞ്ജനയെ പഠിപ്പിക്കാൻ അയച്ചതിനും പിന്നാലെ  പഠിക്കാൻ ആഗ്രഹമുള്ള മറ്റു മരുമക്കളും പഠിക്കണമെന്ന ആഗ്രഹത്തിൽ എത്തി നിൽക്കുകയാണ്.. അടുത്തവർഷം അവക്കും പഠിക്കാൻ പോകണം ആഗ്രഹമുണ്ടെന്ന് അവർ തന്റെ അമ്മായിയമ്മമാരെ അറിയിച്ചു… ഗൗരി പഠിക്കാൻ വിട്ടതുപോലെ തങ്ങൾ പഠിക്കാൻ വിട്ടില്ലെങ്കിൽ ഗൗരി മാത്രം എല്ലാവരുടെയും മുമ്പിൽ ഉയർന്നുനിൽക്കുമെന്ന് അമ്മായിയമ്മമാർക്ക് മനസ്സിലായത് കൊണ്ട് മനസ്സില്ലാ മനസ്സോടെ അവരും അവരെ അടുത്തകൊല്ലം പഠിക്കാൻ വിടുന്ന കാര്യം ചിന്തിക്കാമെന്ന് സമ്മതിച്ചു… അങ്ങനെ ആ വീട്ടിൽ ഓരോ മാറ്റങ്ങൾ വന്നു തുടങ്ങി.

ഒരു ദിവസം മാനവ് ഗൗരിയോടും നിരഞ്ജനയോടും ഒരു റസ്റ്റോറന്റിലേക്ക് വരാൻ പറഞ്ഞു.. ഒരു സർപ്രൈസ് ഉണ്ടെന്നും പറഞ്ഞാണ് അവരെ വിളിച്ചത്..

ഗൗരിയും നിരഞ്ജനയും റസ്റ്റോറന്റിൽ എത്തി അകത്തേക്ക് കയറിയപ്പോൾ  മാനവ് ഒരു ടേബിളിന്റെ മുൻപിൽ ഇരുന്ന് അവർക്ക് നേരെ കൈവീശി.. അവർ അങ്ങോട്ടേക്ക് ചെന്നപ്പോൾ മാനവിന്റെ തൊട്ട് ഇപ്പുറത്തായി ഒരു പെൺകുട്ടി ഇരിക്കുന്നുണ്ട്..  ഒരു മോഡേൺ ആയ ഒരു പെൺകുട്ടി.. കളർ ചെയ്ത മുടി… അതും ഷോട്ട് ഹെയർ ആണ്.. വസ്ത്രധാരണമാണെങ്കിൽ മോഡേൺ വസ്ത്രധാരണം അത്   ആ കുട്ടിക്ക് അത് നന്നായി ഇണങ്ങുന്നുണ്ട്. വളരെ ബോൾഡ് ആയ കുട്ടിയാണെന്ന് അതിന്റെ രൂപത്തിൽ നിന്ന് മനസ്സിലാക്കാം…

” ഹായ് ആന്റി.. ഹായ് നിരഞ്ജന.. ” ഇവരെ കണ്ട ഉടനെ ആ കുട്ടി വിഷ് ചെയ്തു..

ഇവർ തിരികെ  ഒന്നും പറഞ്ഞില്ല മനോഹരമായി പുഞ്ചിരിച്ചു.  എന്നിട്ട് ഇത് ആരാണ് എന്ന ഭാവത്തിൽ രണ്ടുപേരും മാനവിനെ നോക്കി.

” അമ്മേ ഏട്ടത്തി ഇനി അടുത്തഘട്ടത്തിലേക്ക് കടക്കാൻ നേരമായി.. ”

അവൻ പറഞ്ഞത് കേട്ട് അവർക്ക് രണ്ടുപേർക്കും ഒന്നും മനസ്സിലായില്ല..

” ഞാൻ ഉദ്ദേശിച്ചത് മംഗലത്തെ രീതി അടിമുടി മാറ്റാൻ പോകുന്ന അടുത്തഘട്ടത്തിലേക്ക് കടക്കാൻ നേരമായി എന്നാണ് പറഞ്ഞത്.. ഇതാണ് മീനാക്ഷി  വാസുദേവൻ.. ആളൊരു യൂട്യൂബർ ആണ്… ട്രാവൽ വീഡിയോ ആണ് അധികം ചെയ്യുന്നത്….. അല്ലാത്ത വ്ലോഗുകളും ചെയ്യാറുണ്ട്..   ഗോൾഡൻ പ്ലേ ബട്ടൺ ഒക്കെ ലഭിച്ച   കിടു യൂട്യൂബറാണ്.. അമ്മ കണ്ടിട്ടുണ്ടാവില്ലായിരിക്കാം ഏട്ടത്തി കണ്ടിട്ടുണ്ടാവുമായിരിക്കും
. ”

അപ്പോഴാണ് ഇത്രയും നേരം തനിക്ക് തോന്നിയ സംശയം ശരിയാവുന്ന ഭാവത്തിൽ നിരഞ്ജനയുടെ മുഖം അങ്ങ് തെളിഞ്ഞു..

” മീനു ആണോ… ” നിരഞ്ജന ചോദിച്ചപ്പോൾ മീനാക്ഷി അതേ എന്ന് തലയാട്ടി..

”   ഹായ് മീനു ഞാൻ നിങ്ങളുടെ ഫാൻ ആണ്… സത്യത്തിൽ മീനു  ഇങ്ങനെ ട്രിപ്പ്‌ ഒക്കെ പോകുന്നത് കാണുമ്പോൾ കൊതി വരും.. ഞങ്ങൾക്കൊന്നും അങ്ങനെ പോകാൻ പറ്റിയിട്ടില്ല.. ”

” ഇനി പോകുമ്പോൾ  ഞാൻ  നിരഞ്ജനയെ കൊണ്ടുപോകാം കൂടെ ആന്റിയെയും പോകാം..”   മീനു പറഞ്ഞത് കേട്ട് നിരഞ്ജന സന്തോഷത്തോടെ തലയാട്ടിയെങ്കിലും   ഗൗരി വളരെയധികം ഗൗരവത്തോടെ മാനവനെ നോക്കി.

” മാനവ് എന്താ കാര്യം എന്ന് തെളിച്ച് പറ യ്..”

” അമ്മ ഞാനും മീനുവും ഒരുമിച്ച് പഠിച്ചതാ.. ഞങ്ങൾ തമ്മിൽ പ്രണയത്തിലാണ്.. ”

” സോറി എനിക്ക് ഇതിൽ ഒന്നും ചെയ്യാനില്ല വാ നിരഞ്ജന നമുക്ക് പോകാം. ”

പെട്ടെന്ന് അതും പറഞ്ഞ്  ഗൗരി എഴുന്നേറ്റപ്പോൾ മാനവ് മാത്രമല്ല മീനുവും നിരഞ്ജനയും ഞെട്ടിപ്പോയി..

” അമ്മ… ഏട്ടത്തിക്ക് വേണ്ടി അമ്മ എന്തൊക്കെ ചെയ്യുന്നു എനിക്ക് വേണ്ടി അമ്മ ഒന്നും ചെയ്യില്ലേ… ”

” ഇല്ല നിനക്ക് വേണ്ടി എനിക്ക് ഒന്നും ചെയ്യാനാവില്ല… ആ വീട്ടിൽ അമ്മയ്ക്ക് മക്കളുടെ കാര്യത്തിൽ പോലും തീരുമാനമെടുക്കാൻ പറ്റാത്ത അവസ്ഥയാണ്. ഞാൻ നിന്റെ കാര്യം പറഞ്ഞാലും അവിടെ ആരും ചെവി കൊള്ളില്ല.. മാത്രവുമല്ല നിന്നെയും എന്നെയും കുറ്റക്കാർ ആയി വിധിക്കും. അതിനാൽ എനിക്ക് ഇതിൽ ഒന്നും ചെയ്യാനാവില്ല.. എനിക്ക് മാത്രമല്ല നിരഞ്ജനയ്ക്കും… അതുകൊണ്ട് നീ നിന്റെ കല്യാണ കാര്യം പറഞ്ഞ് എന്നെയും ഇവളെയും ശല്യം ചെയ്യരുത്.. നിന്നെ സഹായിച്ചു അവസാനം ഞങ്ങൾക്ക് ആ വീടിന്റെ പടിയിറങ്ങേണ്ടിവരും.. ”

” ഞാൻ കാരണം ആരുടെ ജീവിതവും പോകേണ്ടാ… ഞാനൊരിക്കലും അമ്മയെയും ഏട്ടത്തിയേയും ഇതിൽ പിടിച്ചിട്ടില്ല.. അതുപോലെ മീനുവിനെ മറന്നൊരു ജീവിതം എനിക്ക് പറ്റില്ല.. ആർക്കുവേണ്ടിയും ഞാൻ ഇവളെ ഉപേക്ഷിക്കില്ല..”
അത്രയും നേരം ഉണ്ടായിരുന്ന ഭാവം മാറി ഗൗരവത്തോടെ മാനവ് പറഞ്ഞു.

” നീ ഇവളെ ഉപേക്ഷിക്കണം എന്നൊന്നും ഞാൻ പറയുന്നില്ല.. പക്ഷേ നിങ്ങളുടെ വിവാഹ കാര്യം സംസാരിക്കാനോ അതിൽ ഇടപെടാണോ എനിക്ക് സാധിക്കില്ല.. ഞാൻ ഇടപെട്ടാൽ ദേവേട്ടൻ അത് പ്രശ്നമാകും.. അത് ഞങ്ങളുടെ ജീവിതത്തിൽ വിള്ളൽ വീഴ്തും…”  അതും പറഞ്ഞ് നിരഞ്ജനേയും വിളിച്ച് ഗൗരി പോകാൻ നേരം.. നിരഞ്ജന സങ്കടത്തോടെ മാനവിനേയും മിനുവിനെയും നോക്കി..

മാനവന്റെ മുഖത്ത് സങ്കടമാണ് മീനുവിനും സങ്കടമുണ്ട്.. അമ്മ കൂടെയുണ്ടാകും എന്നൊരു തോന്നൽ അവർക്ക് ഉണ്ടായിരുന്നു…

കുറച്ച് മുന്നോട്ട് നടന്ന ഗൗരി പെട്ടെന്ന് നിന്നുകൊണ്ട് വീണ്ടും അവിടേക്ക് വന്നു..

” എനിക്ക് നിന്റെ കാര്യത്തിൽ മാത്രമാണ് തീരുമാനമെടുക്കാൻ പറ്റാത്തത്.. പക്ഷേ എന്റെ മരുമകളുടെ കാര്യത്തിൽ തീരുമാനം എടുക്കാൻ ആ വീട്ടിൽ പറ്റും.. അത് ഒരു മരുമകളായാലും രണ്ടു മരുമക്കളായാലും അവരുടെ കാര്യം തീരുമാനിക്കുന്നത് ഈ ഞാനാണ്…  മീനാക്ഷിയുടെ കാര്യം തീരുമാനിക്കാൻ എനിക്ക് പറ്റില്ല പക്ഷേ മിസ്സിസ് മീനാക്ഷി മാനവന്റെ കാര്യം തീരുമാനിക്കുന്നത് ആ വീട്ടിലെ ഞാൻ ആയിരിക്കും.. ”

ഗൗരിയുടെ ഈ ഒരു ഡയലോഗ് കേട്ടതോടെ മൂവരുടേയും മുഖമങ്ങ് വിടർന്നു..

” അമ്പടി കള്ളി… ” എന്നും പറഞ്ഞ് നിരഞ്ജന ഗൗരിയെ കെട്ടിപ്പിടിച്ചു..

” എന്നെ പറ്റിച്ചതാണല്ലേ.. ” അതും പറഞ്ഞ് മാനവ് വന്ന് ഗൗരിയെ  വട്ടം കെട്ടിപ്പിടിച്ചു കൂടെ കവിളിൽ ഒരു കടി കൊടുത്തു
.

” എടാ ചെക്കാ എനിക്ക് വേദനിക്കുന്നു.. ” 

മാനവും ഗൗരിയും തമ്മിലുള്ള  ബോണ്ടിനേക്കാൾ കൂടുതൽ നിരഞ്ജനേയും ഗൗരിയും തമ്മിലുള്ള ബോണ്ടാണ് മീനാക്ഷിയുടെ മനസ്സിൽ കൂടുതൽ സ്പർശിച്ചത്… തനിക്കും ഉണ്ട് ഒരമ്മ പക്ഷേ ബോൾഡ് ആയ ഒരു സ്ത്രീ.. ഇതുപോലെ സ്നേഹം കാണിക്കാനോ ചേർത്ത് പിടിക്കാനോ അറിയില്ല. അതുപോലെ ഒരു അമ്മായിയമ്മ മരുമകൾ ബന്ധം ഒന്നും അവരുടെ കുടുംബത്തിൽ ഇല്ല..

” നീ  നിന്റെ പ്രണയം എന്നോട് പറഞ്ഞില്ലല്ലോ അത് കൊണ്ടാണ് നിന്നെ ഞാൻ ഒന്ന് പേടിപ്പിച്ചത്…. പിന്നെ ഞാൻ പറഞ്ഞ കാര്യം അത് അങ്ങനെ മാത്രമേ നടക്കുകയുള്ളൂ… എനിക്ക് വിവാഹത്തിന് വേണ്ടി അവരോടൊന്നും സംസാരിക്കാൻ പോലും പറ്റില്ല പക്ഷേ വിവാഹശേഷം ബാക്കി കാര്യങ്ങൾ ഞാൻ ഏറ്റു.. ”

” അമ്മ….. അപ്പോൾ ഒളിച്ചോടിപ്പോയി വിവാഹം കഴിക്കേണ്ടി വരുമോ… ”

” അതൊക്കെ വേണ്ടി വരും
.. ”

” അപ്പോൾ അമ്മയ്ക്ക് എന്റെ കെട്ട് കാണണ്ടേ.. ”

” നീയെന്നും സന്തോഷത്തോടെ ജീവിക്കുന്നത് കാണാനാണ് ഈ അമ്മയ്ക്ക് ഇഷ്ടം.. അതുകൊണ്ട് ഈ കെട്ട് കാണാൻ പറ്റാത്ത സങ്കടം ഞാൻ  അങ്ങ് സഹിച്ചോളാം. പിന്നെ    മീനാക്ഷിയുടെ വീട്ടിൽ പോയി കാര്യങ്ങൾ എല്ലാം വ്യക്തമായി നീ സംസാരിക്കണം എനിക്ക് വരണമെന്നുണ്ട് പക്ഷേ വരാതിരിക്കുന്നതാണ് നമുക്ക് ഭാവിയിലേക്ക് നല്ലത്… ”

” വീട്ടിൽ അങ്ങനെ കുഴപ്പമൊന്നുമില്ല അമ്മേ… പിന്നെ ആർഭാടം പൂർണമായ കല്യാണത്തിന് ഒന്നും എനിക്ക് താല്പര്യമില്ല അത് എന്റെ വീട്ടുകാർക്കും അറിയാം.. ഒരു രജിസ്റ്റർ മാരേജ്   അതിന്റെ ആവശ്യമുള്ളൂ അമ്മേ… ” മീനാക്ഷി ഗൗരിയോട് പറഞ്ഞു

” പിന്നെ മോളെ നീ വിചാരിക്കുന്ന അത്രയും ഒരു സമാധാനം മംഗലത്ത് വീട്ടിൽ ഉണ്ടാവില്ല.. ഞങ്ങൾ മൂന്നുപേരും ഒഴിച്ച് ബാക്കിയുള്ളവർ നിന്നോട് നന്നായി പെരുമാറുക കൂടിയില്ല… അതൊക്കെ വിവാഹത്തിനുമുമ്പ് മോളുടെ മനസ്സിൽ ഉണ്ടാവണം.. ”

” അമ്മയും നിരഞ്ജനയും എന്റെ കൂടെ ഉണ്ടായാൽ മതി ബാക്കിയൊക്കെ നമുക്ക് ശരിയാക്കി എടുക്കാം.. ”

അങ്ങനെ അവർ സന്തോഷത്തോടെയാണ് അവിടെ നിന്ന് പിരിഞ്ഞത്..

ഒരു മാസത്തിനുശേഷം. ഇന്നാണ് മാനവന്റെയും മീനാക്ഷിയുടെയും രജിസ്റ്റർ മാരേജ് . ഗൗരിയുടെ അനുഗ്രഹം വാങ്ങിയിട്ടാണ് അവൻ പോയത്..

മീനാക്ഷിയെ വിവാഹം കഴിച്ച്  മംഗലത്ത് തറവാട്ടിൽ അവൻ എത്തിയപ്പോൾ ആകെ ഒരു പൊട്ടിത്തെറി ആയിരുന്നു..

അവിടെയുള്ള മുതിർന്ന ആണുങ്ങളും പെണ്ണുങ്ങളും എല്ലാം വളരെയധികം പ്രശ്നങ്ങളുണ്ടാക്കി.. മഹാദേവനും ഈ വിവാഹത്തോട് നല്ല എതിർപ്പായിരുന്നു .  മാധവിന് എതിർപ്പുണ്ടായിരുന്നെങ്കിലും മാനവിനെ ഒറ്റയടിക്ക് തള്ളിക്കളയാൻ പറ്റാത്ത അവസ്ഥ.. ഇതെല്ലാം കണ്ട് പേടിച്ചു വിറച്ചു നിൽക്കുകയാണ് നിരഞ്ജന.. ഗൗരി ഇതെല്ലാം കണ്ട് മിണ്ടാതെ നിൽക്കുന്നു.. എത്രയൊക്കെ ധൈര്യമുണ്ടെന്ന് പറഞ്ഞെങ്കിലും മീനാക്ഷിക്ക് ഇതെല്ലാം കേട്ടപ്പോൾ സങ്കടം വരുന്നുണ്ട്.. അതുകണ്ട് നിരഞ്ജനയ്ക്കും സങ്കടം അവൾ കരഞ്ഞുപോയി..

  വാദപ്രതിവാദങ്ങൾക്കൊടുവിൽ മാനവിനെ എന്നന്നേക്കുമായി ഈ വീട്ടിൽ നിന്ന് പുറത്താക്കണമെന്നാണ് മുതിർന്നവർ തീരുമാനിച്ചത്.. അതിൽ മഹാദേവന് ബുദ്ധിമുട്ടുണ്ട്.. മാധവും അത് വേണ്ട എന്ന് എല്ലാവരോടുമായി അപേക്ഷിക്കുന്നുണ്ട്.. അപ്പോഴാണ് ഗൗരിയുടെ എൻട്രി..

” ഇവിടെ മാനവിന്റെ കാര്യങ്ങൾ തീരുമാനിക്കാൻ ഞാൻ ആളല്ല.. ഇവിടെ മക്കളുടെ തീരുമാനങ്ങൾ എടുക്കുന്നത് അമ്മയല്ല.. പക്ഷേ മീനാക്ഷിയുടെ കാര്യം തീരുമാനിക്കുന്നത് ഞാൻ മാത്രമാണ് കാരണം അവൾ എന്റെ മരുമകളാണ്.. എന്റെ മരുമകളെ പുറത്താക്കാൻ ഞാൻ ഒരിക്കലും സമ്മതിക്കില്ല.. ജീവിതകാലം മുഴുവൻ എന്റെ മരുമകൾ എന്റെ കൂടെ ഉണ്ടാകും.. അത് നിരഞ്ജന മാത്രമല്ല മീനാക്ഷിയും.. ഇവന്റെ കാര്യത്തിൽ നിങ്ങൾക്ക് എന്തുവേണമെങ്കിലും തീരുമാനിക്കാം പക്ഷേ എന്റെ മരുമകളുടെ കാര്യം ഞാൻ തീരുമാനിക്കും… ഞാൻ മാത്രം തീരുമാനിക്കും അതാണ് ഈ വീടിന്റെ രീതി..  മീനാക്ഷി  എന്ന എന്റെ മരുമകൾ ഇന്നുമുതൽ ഇവിടെ ഉണ്ടാകും.. ”

” അത് നടക്കില്ല.. ഈ വീടിനു ചേരാത്ത ഒരുത്തിയെ ഈ വീടിന്റെ മരുമകളായി ഞങ്ങൾ അംഗീകരിക്കില്ല ഞങ്ങൾ അവളെ ഇവിടെ കയറ്റില്ല.. ”  മുതിർന്നവർ ഒരുപോലെ പറഞ്ഞു..

” എന്റെ മരുമകളെ അംഗീകരിക്കാത്ത ഇവിടെ ഇനിമുതൽ ഞാനും നിൽക്കില്ല.. അവരുടെ കൂടെ ഞാനും പോകും… ”  ഗൗരവത്തോടെ ഗൗരി തന്റെ അഭിപ്രായം പറഞ്ഞു.

” അമ്മ പോയാൽ ഞാനും പോകും.. ”   നിരഞ്ജനയും പറഞ്ഞുകൊണ്ട് ഗൗരിയുടെ കയ്യിൽ ചുറ്റിപ്പിടിച്ചു..

ഗൗരിയാണെങ്കിൽ ഇതു വേണ്ടായിരുന്നു മോളെ എന്ന ഭാവത്തിൽ നോക്കുന്നുണ്ട് ചിലപ്പോൾ ഈ വീടിന്റെ പടി ഇറങ്ങി വരും.. അപ്പോൾ നിരഞ്ജനയുടെ ജീവിതം തകർക്കാൻ അവൾക്ക് താല്പര്യമില്ല..

എന്നാൽ മഹാദേവനും മാധവും തന്റെ ഭാര്യമാരുടെ സംസാരത്തിൽ ഞെട്ടി നിൽക്കുകയാണ്..

” മരുമകൾ വന്നതോടെ നിന്റെ ഭാര്യക്ക് അഹങ്കാരം കൂടിയിട്ടുണ്ട്.. അവളുടെ കുറെ തോന്നിവാസം ഞങ്ങൾ സഹിക്കുന്നുണ്ട് പക്ഷേ ഇത് അനുവദിച്ചു തരില്ല.. ഈ പെൺകുട്ടിയെ ഈ വീടിന്റെ പടി കയറ്റാൻ ഞങ്ങൾ സമ്മതിക്കില്ല.. ഒന്നില്ലെങ്കിൽ നിന്റെ ഭാര്യയോട് മിണ്ടാതെ ഒതുങ്ങി നിൽക്കാൻ പറയു… അല്ലെങ്കിൽ ഇളയ മരുമകളുടെ കൂടെ ഇറങ്ങി പൊയ്ക്കോളാൻ പറയ്.. ” കൂട്ടത്തിലെ ഏറ്റവും മുതിർന്ന ആൾ മഹാദേവനോട് പറഞ്ഞു.

” ഏട്ടാ ഇത്രയും നാൾ കൊണ്ട് എനിക്ക് ഒരു കാര്യം അറിയാം.. എനിക്ക് എന്തെങ്കിലും സംഭവിച്ചാൽ എന്റെ കൂടെ ഉണ്ടാകുന്നത് എന്റെ ഭാര്യ മാത്രമായിരിക്കും… ചേട്ടന്റെ കാര്യത്തിൽ ആണെങ്കിൽ ഏട്ടന്റെ ഭാര്യ മാത്രമേ ഏട്ടന്റെ കൂടെ എപ്പോഴും ഉണ്ടാവുകയുള്ളൂ.. അതിനുശേഷം നമ്മളുടെ മക്കളും.. അതുകൊണ്ട് അവരെ ഉപേക്ഷിക്കുന്ന യാതൊരു കാര്യവും ഞാൻ ചെയ്യില്ല… ഏട്ടന് എന്റെ ഇളയ മരുമകളെ ഇവിടെ കേറ്റാൻ താല്പര്യമില്ലെങ്കിൽ അവരുടെ കൂടെ ഞങ്ങളും ഈ വീടിന്റെ പടിയിറങ്ങാൻ തയ്യാറാണ്.. എനിക്ക് എന്റെ ഭാര്യയും മക്കളും ആണ് വലുത്.. തറവാട് എന്നു പറഞ്ഞുകൊണ്ടിരുന്നിട്ട് കാര്യമില്ല എന്ന് ഇത്രയും നാൾ കൊണ്ട് എനിക്ക് മനസ്സിലായി.. ചേട്ടന്റെ മനസ്സിലും ആ ഒരു തോന്നൽ ഉണ്ടെന്ന് എനിക്കറിയാം അതുകൊണ്ടാണ് ഞാൻ പറഞ്ഞത്… ഒന്നില്ലെങ്കിൽ എന്റെ ഇളയ മരുമകളെ ഈ വീടിന്റെ മരുമകളായി അകത്തേക്ക് കയറ്റു. അല്ലെങ്കിൽ ഞങ്ങൾ എല്ലാവരും ഇന്ന് ഈ വീടിന്റെ പടിയിറങ്ങും..

മഹാദേവൻ അതു പറയുമ്പോൾ മാധവിന്‍റെ കൈകൾ തന്റെ അനിയനിൽ മുറുകിയിരുന്നു.. നിന്നെ ഞാൻ ഒറ്റയ്ക്കാക്കില്ല എന്നതായിരുന്നു മാധവിന്‍റെ ഭാവം..

ഇതെല്ലാം കണ്ടും കേട്ടും ഗൗരിയുടെ മനസ്സ് നിറഞ്ഞു.. താൻ ഭർത്താവിൽ നിന്ന് ഇത്ര മാത്രമേ ആഗ്രഹിക്കുന്നുള്ളൂ.. അവൾ ആ നിറകണ്ണുകളോടെ മഹാദേവന്റെ നെഞ്ചിൽ ചാരി.. അയാൾ അവളെ ചേർത്തുപിടിച്ചു..

വസന്തക്ക് ഇതിൽ വലിയ എതിർപ്പൊക്കെ ഉണ്ടായിരുന്നു പക്ഷേ അവരുടെ അസുഖം അവരെ ഒന്നും പറയാൻ അനുവദിച്ചില്ല..

മഹാദേവൻ  അങ്ങനെ ഇറങ്ങിപ്പോകുന്നത് ആർക്കും ചിന്തിക്കാൻ കൂടി പറ്റില്ലായിരുന്നു. അതിനാൽ മീനാക്ഷിയെ അവിടെ മരുമകളായി അംഗീകരിച്ചു.

ഗൗരി മഹാദേവന്റെ ഈ മാറ്റം അത്ഭുതത്തോടെ കാണുകയായിരുന്നു.. സത്യത്തിൽ അത് മഹാദേവന് പെട്ടെന്ന് വന്ന മാറ്റമല്ല. നിരഞ്ജന വന്നപ്പോൾ തുടങ്ങിയ മാറ്റമാണ്.. തന്റെ അമ്മയും ഗൗരിയും തമ്മിലുള്ള  രീതികളെല്ലാം മഹാദേവൻ കാണുന്നുണ്ടായിരുന്നു തന്റെ അമ്മ ഗൗരിയെ ചീത്ത പറയുമ്പോൾ സങ്കടം തോന്നിയിട്ടുണ്ട്.. ഗൗരിയെ സമാധാനിപ്പിക്കണമെന്നും തോന്നിയിട്ടുണ്ട് പക്ഷേ ഈ വീടിന്റെ രീതി മാറ്റാൻ പറ്റില്ല എന്ന് വിചാരിച്ച് എല്ലാം കണ്ടിട്ടും കാണാതെ ഇരിക്കുമായിരുന്നു… നിരഞ്ജന വന്നതിൽ പിന്നെ ഗൗരിയും നിരഞ്ജനയും തമ്മിലുള്ള ബോണ്ടിംഗ് കണ്ടപ്പോഴാണ്… ഈ രീതിയിലും അമ്മായമ്മക്ക് മരുമകൾക്കും സ്നേഹിക്കാം എന്ന് അവന് മനസ്സിലായത്.. അവരുടെ ആ സ്നേഹം കാണുമ്പോൾ വളരെയധികം സന്തോഷം തോന്നുമായിരുന്നു.. അതുപോലെ അവർ ഇത്രയും ഒത്തൊരുമയോടെ പോകുന്നത് മാധവിന് വളരെ സമാധാനമായിരുന്നു.. അവൻ സന്തോഷിക്കുന്നത് പോലെ സന്തോഷിക്കാൻ തനിക്ക് പറ്റിയിട്ടില്ല അതിന് കാരണം തന്റെ അമ്മ തന്റെ ഭാര്യയോട് മര്യാദക്ക് പെരുമാറാത്തതാണെന്ന് അവന് മനസ്സിലായി തുടങ്ങിയിരുന്നു… പക്ഷേ അവന് ഒന്നും ചെയ്യാൻ പറ്റില്ലായിരുന്നു. ഇനി തന്റെ ഭാര്യയുടെയും മക്കളുടെയും സന്തോഷത്തിനപ്പുറം   ഒന്നുമില്ല എന്ന്   മഹാദേവൻ മനസ്സിൽ ഉറപ്പിച്ചിട്ടുണ്ടായിരുന്നു..

വരും മാസങ്ങളിൽ ആ വീട്ടിൽ മാറ്റങ്ങൾ തന്നെയായിരുന്നു..

ഗൗരിയും നിരഞ്ജനയും  മീനാക്ഷിയും അവരുടെ സ്നേഹവും പരസ്പര ബഹുമാനവും എല്ലാം മറ്റു കുടുംബക്കാരെയും മാറ്റി ചിന്തിപ്പിക്കുന്നതായിരുന്നു.. ഇങ്ങനെയും അമ്മായിയമ്മയ്ക്കും മരുമകൾക്കും    പെരുമാറാം എന്നും അവർ പഠിച്ചു.. ശരിക്കും ഗൗരി  എന്നൊരാൾ ഉള്ളതുകൊണ്ട് മഹാദേവനും മാധവിനും മാനവിനും സന്തോഷവും സമാധാനവും മാത്രമാണ്..  മറ്റുള്ള ഏട്ടന്മാരുടെ വീട്ടിൽ ഓരോ ചെറിയ പൊട്ടിത്തെറികൾ ഉണ്ടാകുമ്പോൾ ഇവിടെ മൂന്നുപേരും ഒറ്റക്കെട്ടായിയാണ് നടക്കുന്നത്..

അതുപോലെ നിരഞ്ജനയും മീനാക്ഷിയും വളരെ ഹാപ്പിയായി   സ്വന്തം ചേച്ചിയെയും അനിയത്തിയെയും പോലെയാണ് ജീവിക്കുന്നത്.   മീനാക്ഷിക്ക് അവളുടെ വീട്ടിൽ നിന്ന് അധികം സ്നേഹം ഒന്നും ലഭിക്കാറില്ല അവരൊക്കെ എപ്പോഴും ബിസിയായി നടക്കുന്ന ആളുകളാണ്.. പക്ഷേ നിരഞ്ജനയുടെ വീട്ടുകാർ അങ്ങനെയല്ല സ്നേഹിക്കാൻ മാത്രം അറിയുന്ന ഒരു കൊച്ചു കുടുംബം.. ഇപ്പോൾ നിരഞ്ജനേക്കാൾ കൂടുതൽ മീനാക്ഷിയാണ് അവിടെ പോകുന്നത്. കാരണം അവിടെ ചെല്ലുമ്പോൾ  വല്ലാത്തൊരു സന്തോഷമാണ് അവൾക്ക് ലഭിക്കുന്നത്..

മീനാക്ഷിയുടെ യൂട്യൂബ് ചാനലിൽ മിക്കപ്പോഴും നിരഞ്ജന ഉണ്ടാവും കൂടെ ഗൗരിയും മാധവും മഹാദേവനും മാനവും പിന്നെ നിരഞ്ജനയുടെ വീട്ടുകാർ പോലും ഉണ്ടാവാറുണ്ട്.. അവരൊക്കെ ഇപ്പൊ വളരെ ഫേമസ് ആയി… എന്നാൽ മാനവിന്റെ ബാക്കി വീട്ടുകാരോട് അവൾക്ക് വലിയ അടുപ്പം ഒന്നുമില്ല.. വസന്തയോട് അവൾ മിണ്ടാറുപോലുമില്ല … വിവാഹം കഴിഞ്ഞ സമയത്ത് അവരോട് സംസാരിക്കാൻ ചെന്നപ്പോൾ അവിടെ ഇരുന്ന ചൂട് ചായയെടുത്ത് മീനാക്ഷിയെ ഇഷ്ടമില്ലാത്തതുകൊണ്ട് അവളുടെ ശരീരത്തിലേക്ക് ഒഴിച്ചിരുന്നു അതിൽ പിന്നെ അവൾ അവരെ കാണാൻ ആ മുറിയിൽ പോവുകയോ അവരോട് സംസാരിക്കുകയോ ചെയ്തിട്ടില്ല..

അങ്ങനെയിരിക്കുമ്പോൾ ആണ് ഒരു സന്തോഷവാർത്ത ഉണ്ടായത് നിരഞ്ജന ഗർഭിണിയാണ്… പിന്നെ സന്തോഷത്തിന്റെ കാര്യം പറയേണ്ടതില്ലല്ലോ.. ക്ലാസ്സ് കഴിയാൻ ഇനി മൂന്നുമാസം കൂടിയേ ഉള്ളൂ അതുകൊണ്ട് നിരഞ്ജനയുടെ പഠിത്തം ഒന്നും മുടങ്ങില്ല… നിരഞ്ജന ഗർഭിണിയാണെന്ന് അറിഞ്ഞു ഒരു മാസം കഴിഞ്ഞപ്പോൾ തന്നെ മീനാക്ഷിയും ഗർഭിണിയാണെന്ന് അറിഞ്ഞു .. അതോടെ ഇരട്ടി സന്തോഷം…

ഇപ്പോൾ ആ വീട്ടിലെ രീതികളൊക്കെ ആകെ മാറിമറിഞ്ഞു.. ആർക്കും അതൊന്നും തുടർന്നുകൊണ്ട് പോകാൻ താല്പര്യമില്ല എന്തിന് അമ്മായിയമ്മമാർക്ക് പോലും… ആ ഒരു സമയത്താണ് വസന്തയുടെ മരണം. അവരുടെ മരണശേഷം അവിടെ ആ വീട്ടിലെ അന്തരീക്ഷം ആകെ മാറി.. എല്ലാവർക്കും സ്വതന്ത്രമായി ജീവിക്കണം എന്നൊരു തോന്നൽ ഉണ്ടായി..

അങ്ങനെ എല്ലാ മുതിർന്നവരും ചേർന്ന് ഒരു തീരുമാനമെടുത്തു.. ഓരോ മക്കളും മാറി താമസിക്കണമെന്ന്… പക്ഷേ ദൂരെയൊന്നുമല്ല.. ഏക്കർ കണക്കിന് സ്ഥലമുള്ള കോമ്പൗണ്ടിലാണ് അവരുടെ വീട്.. ഓരോരുത്തർക്കും ആ കോമ്പൗണ്ടിൽ വീട് വയ്ക്കും അപ്പോൾ അവർക്ക് അവരുടേതായ രീതിയിൽ സ്വതന്ത്രമായി ജീവിക്കാം… പിന്നെ ബിസിനസ് എല്ലാം ഒരുപോലെ തന്നെ എല്ലാവർക്കും ഷെയർ ആണ്.. എല്ലാവർക്കും ഒരു നിശ്ചിത എമൗണ്ട് എല്ലാമാസം അക്കൗണ്ടിലേക്ക് ഇട്ടുകൊടുക്കും അതിനും തീരുമാനമായി…

പുതിയ വീടിന്റെ പാലുകാച്ചൽ ഒപ്പം രണ്ടു മരുമക്കളുടെയും വളകാപ്പു ചടങ്ങ് നടത്തിയാണ് ഗൗരിയും മഹാദേവനും ആഘോഷിച്ചത്… കൂടെ മാധവും മാനവും

വർഷങ്ങൾ കഴിഞ്ഞു…

ഗൗരി കൊണ്ടുവന്ന ആ ഒരു മാറ്റത്തോട് ഒപ്പം എല്ലാ കുടുംബവും വളരെയധികം സന്തോഷത്തോടെ പോകുന്നു.. കൺമുമ്പിൽ ആണെങ്കിൽ പോലും മാറി താമസിച്ചതോടെ എല്ലാവരും തമ്മിലുള്ള സ്നേഹം കൂടിയത് പോലെയാണ് തോന്നുന്നത്… അതുപോലെതന്നെ മാസത്തിലൊരിക്കൽ അവരെല്ലാം കുടുംബവും ഇപ്പോൾ കൂടിച്ചേർന്ന് ഭക്ഷണമൊക്കെ കഴിച്ച സമയം ചെലവഴിക്കും..

ഇപ്പോൾ അമ്മായിയമ്മമാരും മരുമക്കളും സ്നേഹത്തോടെയാണ് കഴിയുന്നത്.. അതിനിടയിൽ ആരെങ്കിലും കുറുമ്പ് എടുത്താൽ എല്ലാവരുംകൂടി അവരെ നേരിടുന്നതുകൊണ്ട് ആരും കുറുമ്പെടുക്കാൻ ഒന്നും നിൽക്കില്ല.. അതിനാൽ സന്തോഷത്തോടെയും സമാധാനത്തോടെയും മംഗലത്ത് കുടുംബം കഴിഞ്ഞുപോകുന്നു

” അതേ…. വേണമെങ്കിൽ ഞങ്ങൾ കൂടി വരാം.. ”

മഹാദേവനും ഗൗരിയും കൂടി ഒരു ട്രിപ്പ് പോവുകയാണ് ആദ്യമായിട്ടാണ് അവർ രണ്ടുപേരും കൂടി മാത്രം ഒരു ട്രിപ്പ് പോകുന്നത്.. കല്യാണം കഴിഞ്ഞ് സമയത്ത് കുറച്ചൊക്കെ എവിടെയെങ്കിലും പോയിട്ടുണ്ട് എന്നല്ലാതെ അവർ ട്രിപ്പ്‌ ഒന്നും പോയിട്ടില്ല. പിന്നെയാണെങ്കിൽ രണ്ടു പേര കുട്ടികൾ വന്നതിന്റെ തിരക്കായിരുന്നു ഇപ്പോൾ കുട്ടികളും കുറച്ചു വലുതായി.. അതിനാൽ രണ്ടുപേരും കൂടി പോകാൻ റെഡിയായതാണ് അപ്പോഴാണ് നിരഞ്ജനയുടെയും മീനാക്ഷിയുടെയും ചോദ്യം..

” എനിക്ക് എന്റെ ഭർത്താവിനും പോവാൻ അറിയാം അതുകൊണ്ട് ശല്യങ്ങൾ ആരും വരണ്ട.. നിങ്ങൾ രണ്ടുപേരും ഭർത്താവിനെയും മക്കളെയും നോക്കി ഇവിടെ ഇരിക്ക്.. ”

” അതെ ……പ്രായം കുറേയായി.. എങ്ങാനും വഴിയൊക്കെ മറന്നുപോയാൽ എന്തു ചെയ്യും.. ” നിരഞ്ജനയുടെ ചോദ്യം കേട്ട് കൈകൊണ്ട് ഗൗരി അവളെ അടിക്കാൻ പോയപ്പോഴേക്കും അവൾ ഓടി കളഞ്ഞു.

” ഇവളുടെ കുറുമ്പ് കുറച്ചു കുടുന്നുണ്ട്.. പാവം എന്നു വിചാരിച്ചിരുന്നപ്പോൾ മഹാകാന്താരിയാണ്.. ”

അപ്പോഴേക്കും നിരഞ്ജന തിരികെ ഓടിവന്ന് ഗൗരിയെ കെട്ടിപ്പിടിച്ച് കവിളിൽ അമർത്തി ഉമ്മ വച്ചു… അപ്പോൾ മീനാക്ഷിയും ഓടിവന്ന് അപ്പുറത്ത് കവിളിലും ഉമ്മ വച്ചു..

” സൂക്ഷിച്ചു പോണം… പിന്നെ അടിച്ചുപൊളിക്കണം.. ഇത് വേണമെങ്കിൽ ഒരു സെക്കൻഡ് ഹണിമൂൺ ആയിട്ട് കൂട്ടിക്കോ.. ”

” ഈ കാന്താരി മാരെ കൊണ്ട് തോറ്റു
. ” അതും പറഞ്ഞ് ഗൗരി രണ്ടുപേരുടെയും കവിളിൽ ഓരോ ഉമ്മ കൊടുത്തു..

” മര്യാദക്ക് ഭക്ഷണം ഒക്കെ വെച്ച് കഴിക്കണം ദിവസവും പുറത്തുനിന്നും ഒന്നും കഴിക്കാൻ നിൽക്കരുത് . ജോലി എന്നും പറഞ്ഞ് കുട്ടികളെ ശ്രദ്ധിക്കാതിരിക്കരുത്… ”

” ഇല്ലമ്മ ഞങ്ങൾ നോക്കിക്കോളാം അമ്മ ധൈര്യമായി പോയി വാ.. ”

ആ ഒരു സമയം മഹാദേവനും മാധവും മാനവും ഈ ദൃശ്യങ്ങൾ സന്തോഷത്തോടെ നോക്കി നിൽക്കുകയാണ്… ഈ മൂന്ന് പേർ മാത്രമാണ് തങ്ങളുടെ വീട്ടിലെ സന്തോഷത്തിന് കാരണമെന്ന് അവർക്കറിയാം.. പ്രത്യേകിച്ച് തങ്ങളുടെ അമ്മ ഗൗരി..

അവസാനിച്ചു

സുബിഷ

Similar Posts

Leave a Reply