നിങ്ങൾ എല്ലാരും കൂടിയല്ലേ എന്നെ ആശിപ്പിച്ചത് എന്നെ മാത്രമല്ല ആ

ജാതകം ❤️

 

Short story ( full part )

 

” നീ എന്തൊക്കെ പറഞ്ഞാലും ഇത് നടക്കില്ല ഗൗരി … ജ്യോൽസ്യൻ പറഞ്ഞത് കേട്ടില്ലേ … നിങ്ങൾ തമ്മിൽ ഒന്നിചാൽ ഒന്നുകിൽ മരണം അല്ലെങ്കിൽ വേറെ എന്തെങ്കിലും ദുരന്തം … ”

 

” നിങ്ങൾ എല്ലാരും കൂടിയല്ലേ എന്നെ ആശിപ്പിച്ചത് എന്നെ മാത്രമല്ല ആ ചേട്ടനെയും … എന്നിട്ട് എപ്പോ ഇങ്ങനെ ഒക്കെ പറഞ്ഞാൽ …?”വിഷമം കൊണ്ട് അവളുടെ തൊണ്ടയിൽ നിന്നും വാക്കുകൾ പുറത്തേക്ക് വന്നില്ല ..

 

” അതിനിപ്പോ ഇത്ര വിഷമിക്കേണ്ട കാര്യമുണ്ടോ ..?? ഒരു ആലോചന വന്നു ,കണ്ടു , അത് മുടങ്ങി അത്രേയല്ലേ ഉള്ളു … 😏” പുച്ഛത്തോടെ ഗൗരിയുടെ വല്യച്ഛൻ പറഞ്ഞു.

 

” ഒരുപാട് പുച്ഛിക്കണ്ട വല്യച്ച നിങ്ങൾ ആദ്യം പോയി ജാതകം നോക്കിയിട്ടല്ലേ ഈ ആലോചന മുന്നോട്ട് കൊണ്ടുപോയത് .. അപ്പൊ ആണേലും പറയാമായിരുന്നല്ലോ അച്ഛനോട് വേറെ എവിടെ എങ്കിലും പോയി ഒന്നുകൂടി നോക്കെടാ എന്ന് .. അല്ലെങ്കിലും വല്യച്ഛൻ പറയുന്നത് അക്ഷരം പ്രതി അനുസരിക്കുന്ന ആളല്ലേ അച്ഛൻ … ”

 

” ഗൗരി വാക്കുകൾ നീ സൂക്ഷിച്ചു ഉപയോഗിക്കണം …”

 

” അറിയാമച്ച പക്ഷെ … ചില അവസരങ്ങളിൽ സഹികെടും .. ഞാൻ പ്രതിമ ഒന്നുമല്ല … എല്ലാ വികാര വിചാരങ്ങളും ഉള്ള ഒരു മനുഷ്യൻ ആണ് ആ പരിഗണന എങ്കിലും ഇവർ തന്നിരുന്നേൽ ഇന്ന് ഞാൻ ഇവടെ ഇങ്ങനെ നിന്ന് ഇത് പറയേണ്ടി വരില്ലായിരുന്നു …”

 

” ഒരു തരത്തിൽ അച്ഛനും കുറ്റക്കാരൻ ആണ് … അച്ഛൻ ഒരിക്കൽ പോലും സ്വന്തം ഭാര്യയുടെ അഭിപ്രായം ചോദിച്ചിട്ടില്ല . അത് ഈ കാര്യത്തിൽ മാത്രമല്ല ഒരു കാര്യത്തിലും … , അഭിപ്രായം ചോദിക്കണ്ട അമ്മയോട് ഒന്ന് പറയാലോ … അതും അച്ഛൻ ചെയ്യാറില്ല . പല കാര്യങ്ങളും അച്ഛൻ അച്ഛന്റെ പെങ്ങളോട് പറഞ്ഞു കഴിഞ്ഞു അവർ ഇവടെ വന്നു പറയുമ്പോൾ ആണ് അമ്മയും ഞങ്ങളും ഒക്കെ അറിയുന്നത് … അവർ പരിഹാസത്തോടെ അമ്മയോട് ഓരോന്ന് പറഞ്ഞു കുത്തുമ്പോൾ വിഷമിക്കുന്നത് ഞങ്ങൾ രണ്ടു മക്കൾ ആണ് .. അച്ഛാ … ” 😭

 

+++++++++++

 

” ഗൗരിയുടെ ഓരോ വാക്കുകളും ആ അച്ഛന്റെ ഹൃദയത്തിൽ ആണ് ചെന്നു പതിച്ചത് … അയാളുടെ മനസ് പുറകിലേക്ക് സഞ്ചരിച്ചു .

 

” ശരിയാണ് താൻ ഒരിക്കലും അവളോട് ഒരു കാര്യവും പറഞ്ഞിട്ടില്ല .. എന്നിട്ടും അവൾ എന്റെ കാര്യങ്ങൾക്കും എന്റെ മക്കളുടെ കാര്യങ്ങൾക്കും യാതൊരു വിധ കുറവും വരുത്തിയിട്ടില്ല … ”

 

” എന്ത് കൊണ്ട താൻ അങ്ങനെ ആയിപോയത് ..?? ഭാര്യയോട് പറഞ്ഞാൽ പെങ്കോന്തൻ ആയിപോകുമെന്നുള്ള പഴയ ചിന്താഗതി ആയിരുന്നോ …??”

 

അയാൾ ചിന്തിച്ചു.

 

+++++++++++++

 

ഇത് വിസ്മയം വീട്ടിൽ ഗൗരിയുടെയും അച്ഛൻ ദേവന്റേം സംസാരം ആണ്.

 

വിഷയം ഒരു കല്യാണം മുടങ്ങൽ ആണ്.

 

മാസങ്ങൾക് മുൻപ് …

 

””

 

ഗൗരി ഡിഗ്രി final year student ആണ് ..

 

പടിതവുമായി കടന്നു പോകുമ്പോൾ ആണ് അച്ഛൻ ദേവന്റെ സുഹൃത്ത് വഴി ഒരു ആലോചന വരുന്നത് . വേണ്ടെന്ന് പറഞ്ഞിട്ടും എന്തുകൊണ്ടോ ദേവൻ അത് ഗൗരിക്ക് വേണ്ടി ആലോചിച്ചു. അന്നെഷിച്ചപ്പോൾ നല്ല ജോലിയും അത്യാവശ്യം നല്ല കുടുംബവും. അങ്ങനെ ആണ് അവർ കാണാൻ വരുന്നത്. ഹരി എന്നാണ് ചെറുക്കന്റെ പേര് .

 

അവർ ആദ്യമേ ദേവനോട് പറഞ്ഞിരുന്നു ജാതകം ശരിക്കു നോക്കിയിട്ട് നമ്മുക്ക് തീരുമാനിക്കാം ..

 

അതുകൊണ്ട് ആണ് ദേവൻ തന്റെ ചേട്ടനുമായി പോയി ഒരു ജോത്സ്യരെ കണ്ടതും.

 

ചേട്ടന്റെ പരിചയക്കാരൻ ആയതുകൊണ്ട് ചേട്ടൻ ചോദിച്ചു ദേവനോട് ജാതകം ചേരുമെന്ന് പറഞ്ഞു .

 

ചേട്ടനെ അത്യധികം വിശ്വസിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന ദേവൻ കേട്ടപാതി അവരെ വിളിച്ചു പറഞ്ഞു .

 

അവരും ഒക്കെ പറഞ്ഞു ഗൗരിയെ പെണ്ണ്കാണാൻ വന്നു . ഹരിയും ഗൗരിയും സംസാരിക്കുകയും അവര് തമ്മിൽ ഇഷ്ടപ്പെടുകയും ചെയ്തു .

 

ഇതിനിടയിൽ ദേവന്റെ അനിയൻ ഹരിയെ family whatsup ഗ്രൂപ്പ്‌ ലേക്ക് add ചെയ്തു. സ്വന്തം മകൻ ആയി എല്ലാവരും ഹരിയെ കണ്ടു , സ്നേഹിച്ചു .

 

ഹരിയും അത്യധികം സന്തോഷവാൻ ആയിരുന്നു.

 

ഇതിനിടയിൽ ദേവന്റെ അനിയനും ഭാര്യയും മുൻകൈ എടുത്ത് ഗൗരിയേയും ഹരിയേയും കൂടുതൽ അടുപ്പിച്ചു.

 

ഗൗരിക്ക് നിശ്ചയം കഴിയാതെ ഒരു അടുപ്പത്തിലേക്ക് താല്പര്യമില്ല എങ്കിലും അവൾ സമ്മതിച്ചു .

 

ആദ്യമാദ്യം ഗുഡ്മോർണിംഗ് ഗുഡ് nyt ഒക്കെ ഉണ്ടായിരുന്ന അവരുടെ ചാറ്റുകൾ പിന്നീട് ദിവസതിൽ നടക്കുന്ന കാര്യങ്ങളും , പൊതുകാര്യങ്ങളും ചർച്ചയായി.

 

++++++++++++++

 

ദിവസങ്ങളും ആഴ്ചകളും കടന്നുപോയി …

 

അവർ അടുത്തുകൊണ്ടിരുന്നു ..സ്നേഹിച്ചുകൊണ്ടിരുന്നു

 

അച്ഛനില്ലാതെ വളർന്ന ഹരിക്ക് എല്ലാം അമ്മയായിരുന്നു .

അച്ഛൻ എന്ന മനുഷ്യനെ അവൻ കണ്ടിട്ടുണ്ടായിരുന്നില്ല

 

വീട്ടിലെ സ്വത്തുക്കൾ മുടിപിച്ചു കള്ളും കുടിച്ചു നടക്കുന്ന മനുഷ്യൻ .. പോരാത്തതിന് വേറെ സ്ത്രീകളുമായുള്ള ബന്ധവും .

 

‘++++

 

ഗൗരിയും ആയുള്ള ഈ കല്യാണം നടക്കുമെന്ന ഉറപ്പോടെ ഇരുന്ന സമയത്ത് ആണ് അയാൾ കോടതിയിൽ ഹർജി നൽകിയത്. അച്ഛനെന്ന അവകാശത്തിൽ അവൻ അയാൾക്ക് ചെലവിന് നൽകണമെന്നായിരുന്നു അത് …

 

ഗൗരിയും വീട്ടുകാരും ഇത് നേരത്തെ പ്രതീക്ഷിച്ചത് ആണ്.

 

പക്ഷെ ഇതിനു വിപരീതമായി ഗൗരിയുടെ കൊച്ചച്ഛനും ഭാര്യയും ഒന്നുകൂടി ജാതകം നോക്കി .അപ്പോൾ ആണ് ചേരില്ലാത്ത ജാതകം ആണിതെന്ന് അറിഞ്ഞത് .

 

അത് ഗൗരിയുടെ വീട്ടിൽ അറിയിച്ചതും വീട് മരണമുഖരിതമായി

 

ഗൗരി കാര്യമറിഞ്ഞതും ഒരു നിമിഷം അവളിലൂടെ മിന്നൽ പിണർ പാഞ്ഞുപോയതുപോലെ …

 

ആ ദിവസങ്ങൾക്കിടയിൽ തന്നെ അവളിൽ അവൻ അത്രക്ക് ആഴത്തിൽ പതിഞ്ഞിരുന്നു .

 

നിർവികാരഭാവത്തോടെ അവൾ കസേരയിലേക്ക് ഇരുന്നു .

 

അവളുടെ ഇരുപ്പ് വീട്ടുകാരിൽ സങ്കടമുയർത്തി.

 

ദിവസങ്ങൾ കഴിഞ്ഞുപോയി.

 

ഒരു ദിവസം കുടുംബക്കാർ എല്ലാവരും കൂടി വീട്ടിൽ ഒത്തുകൂടി.ഇതിനൊരു തീരുമാനം അതാണ് ലക്ഷ്യം .

 

ചർച്ച ആരംഭിച്ചു..

 

ആലോചന വന്നപ്പോൾ നല്ല ചെറുക്കൻ നല്ല family അച്ഛൻ പ്രേശ്നമല്ല എന്നൊക്കെ പറഞ്ഞ അതേ ആളുകൾ അഭിപ്രായം മാറ്റി പറയുന്നതവൾ കണ്ടു .

 

” ഓന്ത് മാറുമോ ഇതുമാതിരി ” അവൾ പുച്ഛത്തോടെ ഓർത്തു.

 

അനിയന്റെ ഭാര്യ ഗൗരിയുടെ അരികിലേക്ക് ചെന്നു..

 

” മോളെ …അങ്ങോട്ട് മറന്നു കള … നിനക്ക് ഒരു നല്ല future ഉണ്ട് .. നല്ല ഭാവി … നിന്റെ നല്ലതിനെ ഞങ്ങൾ ചെയ്യൂ … അത്ര പാടൊന്നുമില്ല മറക്കാൻ .. ” അവർ നല്ല പിള്ള ചമഞ്ഞു അവളെ ഉപദേശിച്ചു എന്നിട്ട് അവസാനം പറഞ്ഞു .

 

” നീ 5,6 വർഷം സ്നേഹിച്ചതൊന്നുമല്ലല്ലോ ഇത്ര വിഷമിക്കാൻ ഇതൊക്കെ അങ്ങ് മറക്കാൻ ഉള്ളതെ ഉള്ളു …”

 

അതും കൂടി ആയപ്പോൾ ഗൗരിയുടെ നിയന്ത്രണം വിട്ടു.

 

” ഇതിലുംഭേദം അതാണ് എന്ന് എനിക്ക് തോന്നുന്നുണ്ട് ചിറ്റേ … ” അതും പറഞ്ഞവൾ വെട്ടി തിരിഞ്ഞു പോയി . അനിയന്റെ ഭാര്യയുടെ മുഖം വെള്ളക്കടലാസ് പോലെ വിളറി വെളുത്തു.

 

ഭാര്യയുടെ വാക്ക് അതെ പടി അനുസരിക്കുന്ന അനിയൻ മക്കളുമായി വീട്ടിലേക്ക് പോയി ..

 

+++++++++++++

 

മറക്കാൻ പറ്റുന്നില്ല …. വീട്ടുകാരും വേണം … ഹരിയേട്ടനും … എന്താണ് താൻ ചെയ്യുക ഗൗരി ആലോചിച്ചു .

 

+++++++++++++++

 

അവരെ ഇതെല്ലാം വിളിച്ചു പറഞ്ഞ ദേവൻ കേട്ടത് കുറ്റപ്പെടുത്തലുകൾ ആയിരുന്നു. അവരുടെ ഭാഗത്തു ആണ് ന്യായം എന്ന് അറിയുന്നതുകൊണ്ട് അതെല്ലാം അയാൾ കേട്ടു നിന്നു .

 

അവസാനം ഒരു വാക്ക് മാത്രം പറഞ്ഞു .

 

” നിങ്ങളും ജാതകം ഒന്ന് നോക്ക് .. അതിൽ എന്തെങ്കിലും ഒരു പോസിറ്റീവ് ഉണ്ടെങ്കിൽ നമ്മുക്ക്ഈ കല്യാണം നടതാം ..” ദേവൻ ഫോൺ വച്ച് തളർന്നിരുന്നു .

 

ഇന്നേവരെ തന്നെ അനുസരിച്ചിട്ടേ ഉള്ളു തന്റെ രണ്ടുമക്കളും …. നിശ്വാസത്തോടെ അയാൾ ഓർത്തു .

 

അപ്പോഴാണ് ദേവന്റെ ഏട്ടന്റെ കടന്നുവരവും ബാക്കിയുള്ളത് ആണ് നിങ്ങൾ കണ്ടത് .

 

എല്ലാം കെട്ടടങ്ങി .. ആർക്കും ബന്ധങ്ങൾ വേണ്ട …

 

മിനുട്ട് വ്യത്യാസതിൽ വിളിച്ചുകൊണ്ടിരുന്ന അനിയന് ഇപ്പോ വിളിക്കണ്ട …

 

ദിവസത്തിൽ 3 തവണ വീട്ടിലേക്ക് വരുന്ന ദേവന്റെ പെങ്ങൾക്ക് ഇപ്പൊ വരാൻ സമയമില്ല …

 

എല്ലാവരും അകറ്റി നിർത്തുന്നു എന്തോ അപരാധം ചെയ്തത് മുഴുവൻ ഗൗരി ആണെന്ന മട്ടിൽ …

 

++++++++++++++

 

നിങ്ങള് പറയൂ .. എന്താണ് ഗൗരി ചെയ്ത അപരാധം …???

 

++++++

 

ഇപ്പോഴും അവൾ കാത്തിരിക്കുന്നു. സ്വന്തം കാലിൽ നിന്നു ഹരിയെ പാതിയാക്കാൻ വീട്ടുകാരുടെ സമ്മതം വാങ്ങി അവന്റെ താലി ചാർത്താൻ …❤️❤️❤️❤️

 

+++++++

 

എത്രത്തോളം നന്നായി എന്ന് അറിയില്ല.. തെറ്റുകൾ ക്ഷമിക്കുക 💓❤️

 

End ഇല്ലാത്ത രചന ആണ് ഇത് . കാരണം …. ഇത് നടന്നുകൊണ്ടിരിക്കുന്നതാണ്.

 

അവൾ കാത്തിരിക്കുന്നു …….അവനും …. .. ഇപ്പോഴും ……

 

അവർ ഒന്നിക്കട്ടെ എന്നു പ്രാർഥിക്കുന്നു ❤️❤️❤️😘😘😘😘

 

തത്കാലം ഇവടെ വച്ച് നിർത്തുന്നു …

 

രണ്ടുവാക്ക് കുറിക്കുക .❤️

 

സസ്നേഹം ,

 

Gopu❤️

Leave a Reply