The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
രചന : ലീന ഷിജു
രാവിലെ തുടങ്ങിയ മഴ ആണ് രാമേട്ടാ…
ഇതു ഇന്ന് ഒന്നും തോരുമെന്ന് തോന്നുന്നില്ല.ചാറി ചാറി പെയ്തോണ്ട് ഇരിക്കുവാ അല്ലേ….ഡെലിവറി ഉടനെ കാണും ഇന്നലെ കൂടി ഡോക്ടർ കണ്ടപ്പോൾ പറഞ്ഞു.ഗായത്രി യുടെ അച്ഛനും വല്ലുമ്മേ ഒക്കെ എത്തും. അവർക്ക് കല്യാണംത്തിന് വരാൻ പറ്റില്ല ഇനി ഇപ്പോൾ ഡെലിവറി വരെ അവളെ അവളുടെ കാര്യം വല്ലുമ്മ നോക്കാം എന്ന് പറഞ്ഞു…
അവർ എവിടെ എത്തുമെന്ന ശിവ മോനെ പറഞ്ഞത്..ബസ് സ്റ്റാൻഡ്…ബസ് സ്റ്റാൻഡ് ലേക്ക് പോയി കൂട്ടി കൊണ്ട് വരാം..അവിടെ വെച്ചേക്ക് മോനെ ഞാൻ എടുത്തോളാം…
രെമ്യ മോൾ വിഷ്ണു കൂടി രാവിലെ അമ്പലത്തിൽ പോയി..ഗായത്രി മോൾ എവിടെ ശിവ മോനെ…?
അവൾ ക്ക് രാവിലെ എണീറ്റപ്പോൾ തീരെ വയ്യ… ഞാൻ കുറച്ചു നേരം കൂടി കിടക്കാൻ പറഞ്ഞു…
ഗായത്രി മോൾ..വാ മോളെ ഇരിക്കു..വയ്യ രാമേട്ട നീര് കൂടിട്ടുണ്ട് കാലിൽ…നീ എണീറ്റോ ഗായത്രി.. ഞാൻ നിന്നെ വിളിച്ചു ഉണർത്താൻ വരുവായിരുന്നു.
കേട്ടോ രാമേട്ടാ ഇവളെ ഇന്നലെ രാത്രി 12 മണിക്ക് വിളിച്ചിട്ടു പറയുവാ മസാല ദോശ വേണം എന്ന്…
ഞാൻ പെട്ടില്ലേ…12 മണിക്ക് ഒക്കെ…ആഹാ എന്നിട്ട്.. മോൾ ഇപ്പോൾ ആഗ്രഹം തോന്നിയാലും പറഞ്ഞോണo…..ആ ഹാ അത് കൊള്ളാല്ലോ 🙄രാമേട്ടനും അവളുടെ കൂടെ സപ്പോർട്ട് ആയി നിന്നോ…ഞ്ഞ ഞ്ഞ…. 😏ഗായത്രി നൂറു പുച്ഛം വാരി വിതറി….ഭാര്യ മാർക്ക് ആഗ്രഹം വന്നാൽ ഭർത്താക്കന്മാർ അല്ലേ രാമേട്ടാ നോക്കേണ്ടത്…
അതെ മോളെ….പിന്നെ എന്നിട്ട് എന്താ ചെയ്തേ മോനെ കിട്ടിയോ….ഉറക്കം പിച്ചിൽ കിടന്ന ഇവൾ ഉണർത്തി ആ രാത്രി പെരുംമഴയത് വിട്ടു അവൾ ക്ക് മസാല ദോശ വങ്ങിയ്ക്കാൻ….
മിക്ക കടകളും മഴ ആയോണ്ട്തുറന്നില്ല…അവസാനം ഒരു തട്ട് കടയിൽ ന്ന് ദോശ ചമ്മന്തി വാങ്ങിച്ചു കൊടുത്തു പറ്റിച്ചു…നമ്മളോടാ ഇവളുടെ കളി.. ഓഹോ മോൻ അപ്പോൾ എനിക്കിട്ട് ഇന്നലെ പണി തന്നത് ആണ് അല്ലേ… കാണിച്ചു തരാം…അടുക്കളയിൽ സഹായത്തിനു ഉള്ള അമ്പിളി ചേച്ചി രാത്രി യിൽ കൂടെ നിൽക്കാൻ പറയണേ…ഇവൾക്ക് ഇനി അടുത്ത ആഗ്രഹം എന്താണ് എന്ന് പറയാൻ പറ്റില്ല….രാമേട്ടാ ഞാൻ ഇനി ഒരു ആഗ്രഹം പറഞ്ഞു വരില്ല ന്ന് പറഞ്ഞേക്ക്.
ഞാൻ മുറിയിൽ കാണും അമ്പിളി ചേച്ചി യോട് എനിക്കു അവിടെ കൊണ്ട് തരാം പറയണേ…
🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼
മോനെ മോൾ പിണങ്ങി പോയി…എന്തിനാ കുട്ടി.. മോളെ പിണക്കുന്നെ…ഗായത്രി മോൾ ഓരോ ആഗ്രഹം പറയുമ്പോൾ വാങ്ങി കൊടുക്കണo അത് ഒക്കെ നമ്മുടെ കടമ ആണ്…എന്റെ രാമേട്ടാ എനിക്കു അത് ഒക്കെ ഇഷ്ടം ആണ്.. ഞാൻ അത് എൻജോയ് ചെയ്യുന്നുണ്ട്…അവളുടെ ഈ വാശി പിണക്കം കാണാൻ വേണ്ടി ആണ് ഓരോന്ന് പറഞ്ഞു…. ഞാൻ ചെല്ലുന്നേ…
ഈ ജന്മം എനിക്കു ആയി പിറന്ന എന്റെ പെണ്ണ്…
ഞാൻ എത്ര മാത്രം സ്നേഹിക്കുന്നുണ്ട് എന്ന് അറിയോ.. എന്റെ ജീവൻ ആണ് ജീവൻ…
ശിവേട്ടാ….അയ്യോ ഗായത്രി യുടെ കരച്ചിൽ അല്ലേ മോൾക്ക് എന്താ പറ്റിയത്….
……തുടരും……..
ലെങ്ത് വളരെ കുറവ് ആണ്…നെക്സ്റ്റ് പാർട്ട്… കൂട്ടാം