The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
രചന – ഐശ്വര്യ അനിൽകുമാർ
‘കാതലേ കാതലേ…’പുതിയതായി സെറ്റ് ചെയ്ത റിങ് ട്യൂണ് മുഴുവൻ കേൾക്കാനായി കാത്തിരുന്നിട്ട് ഗിരീഷ് ഫോൺ എടുത്തു. “ഹലോ….വാട്ട്… എപ്പോൾ… ഞാനിതാ വരുന്നു..”അവൻ ഫോൺ വച്ചിട്ട് മറ്റൊരു നമ്പർ ഡയൽ ചെയ്തു. “കാർത്തി…നീ പെട്ടെന്നൊന്ന് സിറ്റി ഹോസ്പിറ്റൽ വരെ വരണം…” അവൻ ഫോൺ വച്ചിട്ട് അതിവേഗം ഡ്രസ്സ് മാറി ബുള്ളെറ്റിന്റെ കീയുമെടുത്ത് പുറത്തേക്ക് നടന്നു. “എന്താടാ ഇത്ര അത്യാവശ്യപ്പെട്ട്..എങ്ങോട്ടാ പോകുന്നത്..പറഞ്ഞിട്ട് പോ മോനേ”രേണുക അവന്റെ മുഖത്തെ പരിഭ്രമം കണ്ട് ചോദിച്ചു. “ഒന്നുമില്ലമ്മേ…ഞാൻ വന്നിട്ടു പറയാം.”അവരുടെ മുഖത്തു നോക്കാനാവാതെ അവൻ പറഞ്ഞൊപ്പിച്ചിട്ടു പോയി. “പ്രഭേട്ടാ… അവനെന്താ ഒന്നും പറയാതെ പോയത്.അവന്റെ കണ്ണൊക്കെ നിറഞ്ഞിരുന്നല്ലോ”രേണുക പ്രഭാകരനെ നോക്കി.
“ഒന്നുമില്ലടോ…തനിക്ക് തോന്നിയതാകും.താൻ ടെൻഷൻ അടിക്കാതിരിക്ക്.”പ്രഭാകരൻ പറഞ്ഞു. ബുള്ളെറ്റിലിരിക്കുമ്പോൾ പലപ്പോഴും കണ്ണുനീർത്തുള്ളികൾ കൊണ്ട് അവന്റെ കണ്ണുകൾ മൂടപ്പെട്ടു.ഒരുവിധത്തിൽ അവൻ സിറ്റി ഹോസ്പിറ്റലിൽ എത്തി.റിസപ്ഷനിലേക്ക് അവൻ നടക്കുകയല്ല ഓടുകയാണ് ചെയ്തത്. “ഇപ്പോൾ ആക്‌സിഡന്റ് പറ്റി കൊണ്ടു വന്ന ഗ്രീഷ്മ…” അവന്റെ പരിഭ്രമം കണ്ട് വാക്കുകൾ മുഴുമിക്കുന്നതിന് മുമ്പ് തന്നെ റിസപ്ഷനിസ്റ്റ് പറഞ്ഞു. “കുറച്ചു മുൻപ് ഒരു പെണ്കുട്ടിയെ ആക്‌സിഡന്റു പറ്റി കൊണ്ട് വന്നിരുന്നു.പേരറിയില്ല. ഏകദേശം 20 വയസ്സ് കഴിഞ്ഞിട്ടുണ്ടാകും.ഐ സി യുവിലാണ്.” അത് കേട്ടയുടനെ അവൻ ഐ സി യുവിലേക്ക് ഓടി.അവിടെ ഒരാൾ ഫോണും കയ്യിൽ പിടിച്ചു നിൽക്കുന്നുണ്ടായിരുന്നു.ഗിരീഷ് ഉടൻ തന്നെ നേരത്തെ വന്ന നമ്പറിലേക്ക് വിളിച്ചു.ഫോൺ അയാളുടെ കയ്യിലാണെന്നുറപ്പുവരുത്തിയിട്ടവൻ അയാൾക്കടുത്തേക്ക് നീങ്ങി.
“നേരത്തെ വിളിച്ച ആൾ ഞാനാ.ഗ്രീഷ്മ എന്റെ അനിയത്തിയാണ്.അവൾക്കെന്താ പറ്റിയത്.അവൾ….അവളെവിടെ?” “ആ കുട്ടിയിപ്പോൾ ഐ സി യുവിലാണ്.ഞാൻ രാവിലെ ഓഫീസിൽ പോവാൻ നേരത്ത് റോഡിൽ ആൾക്കൂട്ടം കണ്ട് നോക്കിയതാണ്.ആ കൂട്ടി ബോധം പോയി കിടക്കുവായിരുന്നു.ഏതോ വണ്ടിയിടിച്ചതാണെന്ന് തോന്നുന്നു.ബട്ട്…”അയാൾ പറഞ്ഞു. “അവളെങ്ങനെ ഇവിടെ?അവൾ ഇന്നലെ ഹോസ്റ്റലിൽ ആയിരുന്നല്ലോ?വരുമെന്ന് പറഞ്ഞിട്ടില്ലായിരുന്നു.പിന്നെങ്ങനെ…?” “ഐ ആം സോറി…പറയുന്നത് കൊണ്ട് ഒന്നും തോന്നരുത്…ആ കുട്ടിയുടെ ഡ്രെസ്സൊക്കെ ചെറുതായിട്ട് കീറിയിട്ടുണ്ടായിരുന്നു.” “നോ…..ഇല്ല….അവൾക്കൊന്നും പറ്റിയിട്ടില്ല…ഇല്ല…”അവൻ നിലത്തിരുന്നു കരയുവാൻ തുടങ്ങി. അപ്പോഴേക്കും കാർത്തിക്ക് അവിടെ എത്തിയിരുന്നു.കാർത്തിക്കിന് ഗിരിയെ കണ്ടപ്പോൾ എന്തോ സീരിയസ് ആണെന്ന് മനസിലായി.അവൻ ഗിരിയോട് ചോദിച്ചു.
“എന്താടാ…എന്തിനാ നീ കരയുന്നത്…പറ ഗിരി…എന്തു പറ്റി ടാ” “ഇയാളുടെ പെങ്ങൾക്ക് ഒരാക്‌സിഡന്റുപറ്റി. ഇപ്പോൾ ഐ സി യുവിലാണ്…”അടുത്തു നിന്ന ആൾ പറഞ്ഞു. “ഇതാക്കുട്ടിയുടെ ഫോൺ ആണ്.എനിക്ക് പോയിട്ട് അത്യാവശ്യം ഉണ്ടായിരുന്നു. ബന്ധുക്കൾ ആരേലും വന്നിട്ട് പോകാന്ന് കരുതിയാണ് നിന്നത്”അയാൾ ഫോൺ കർത്തിയെ ഏല്പിച്ചിട്ട് നടന്നുനീങ്ങി. “എന്താടാ അയാൾ പറഞ്ഞിട്ടു പോയത്.നമ്മുടെ അമ്മൂന് ആക്‌സിഡൻറ് പറ്റിന്നോ?അവൾ എങ്ങനെ ഇവിടെ?”കാർത്തിക്കിന്റെ ശബ്ദം ഇടറി. “എനിക്കറിയില്ലടാ… എന്റെ അമ്മു..”ഗിരിക്ക് വാക്കുകൾ കിട്ടുന്നില്ലയിരുന്നു. “‘അമ്മ അറിഞ്ഞോ?” “ഇല്ലടാ…അമ്മ അറിഞ്ഞാൽ എങ്ങനെ സഹിക്കും.എനിക്ക് പറ്റില്ലടാ അവരോടൊക്കെ പറയാൻ” കാർത്തിക്കും തളർന്നു പോയിരുന്നു. താൻ തന്റെ മനസ്സിൽ കൊണ്ടുനടന്ന പെണ്ണ്.ഈ അവധിക്ക് അവൾ വരുമ്പോൾ തുറന്ന് പറയാനിരുന്നതാണ്.തന്റെ ഇഷ്ടം രണ്ടു വീട്ടുകാരോടും തുറന്നു പറഞ്ഞു സമ്മതം നേടിയിരുന്നു…അവളാണ് ആ മുറിക്കുള്ളിൽ ജീവശ്വാസത്തിനായി പിടയുന്നത്.
അവൻ ചില്ലുവാതിലിൽ കൂടി അവളെ നോക്കി.അവന്റെ കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണുനീർ ഒഴുകിയിറങ്ങി. ഗിരി വിളിച്ചപ്പോൾ തന്നെ കാർത്തിക് മറ്റു കൂട്ടുകാരെയൊക്കെ വിളിച്ചിരുന്നു.എല്ലാവരും ഉടൻ തന്നെ അവിടെ എത്തി ചേർന്നിരുന്നു.അവർ ഗിരിയുടെ വീട്ടിൽ വിവരമറിയിച്ചിരുന്നു. “എന്റെ മോളേ…”രേണുക കരഞ്ഞുകൊണ്ട് ഐ സി യുവിലേക്ക് ഓടാൻ ശ്രമിച്ചു. പ്രഭാകരൻ അവരെ തന്റെ കൈകൾ കൊണ്ട് തടഞ്ഞുനിർത്തി”സമാധാനിക്ക് രേണു…നമ്മുടെ അമ്മുന് ഒന്നും പറ്റില്ല.” ആശ്വസിപ്പിക്കാൻ ശ്രമിച്ചെങ്കിലും അയാൾക്ക് സ്വയം നിയന്ത്രിക്കാൻ പോലും കഴിയുന്നില്ലയിരുന്നു. “പ്രഭേട്ടാ…നമ്മുടെ അമ്മു…”പ്രഭാകരൻ രേണുകയെ ചേർത്തു നിർത്തി. കുറച്ച് കഴിഞ്ഞ് ഡോക്ടർ പുറത്തേക്ക് വന്നു.കാർത്തിക്കിനെയും ഗിരിയെയും ക്യാബിനിലേക്ക് വിളിപ്പിച്ചു. “കുട്ടിക്ക് തലയ്ക്ക് നല്ല ക്ഷതം ഏറ്റിട്ടുണ്ട്. അല്പം സീരിയസ് ആണ്.ഒരു മേജർ സർജറി നടത്തണം. നമുക്ക് പ്രാർത്ഥിക്കാം.ഉടൻ തന്നെ റിക്കവറി ഉണ്ടാകും.പക്ഷേ ചിലപ്പോൾ മെമ്മറി ലോസ്സ് ഉണ്ടായേക്കാംചില സംഭവങ്ങൾ ചില വ്യക്തികൾ ഇതൊക്കെ മറക്കാൻ സാധ്യതയുണ്ട്.ചിലപ്പോൾ കുറച്ചു കാലത്തെ ഓർമ്മകൾ തന്നെ പാടേ മറന്നുപോകാം.നമുക്ക് സർവേശ്വരനോട് പ്രാർത്ഥിക്കാം.” അവർ പുറത്തേക്കിറങ്ങി.
രണ്ടു പേരും ചേർന്ന് ഓപ്പറേഷന്റെ കാര്യം വീട്ടുകാരെ അറിയിച്ചു.രേണുക പൊട്ടിക്കരയാൻ തുടങ്ങി.കാർത്തിക്കിന്റെ അമ്മ അവരെ ആശ്വസിപ്പിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു. ഒരു മണിക്കൂർ നീണ്ട ശസ്‌ത്രക്രിയക്കു ശേഷം ഡോക്ടർ പുറത്തിറങ്ങി.എല്ലാവരും പ്രതീക്ഷയോടെ അയാളെ നോക്കി. “കുട്ടിക്ക് കുഴപ്പമൊന്നുമില്ല.ഓപ്പറേഷൻ സക്‌സസ് ആയിരുന്നു”.എല്ലാവരുടെയും മുഖത്ത് ആശ്വാസം നിഴലിച്ചു. “താങ്ക്സ് ഡോക്ടർ”കാർത്തിക് പറഞ്ഞു. “എല്ലാം ഈശ്വരന്റെ അനുഗ്രഹം. ഞാനൊരു നിമിത്തമായന്നേ ഉളളൂ.”ഡോക്ടർ പുഞ്ചിരിയോടെ നടന്നു നീങ്ങി. “അമ്മയും അച്ഛനും വീട്ടിൽ പൊക്കോളൂ.. ഞാനും ഗിരിയും ഉണ്ടല്ലോ ഇവിടെ.അമ്മൂന് ഒന്നും വരില്ല.”കാർത്തിക് പറഞ്ഞു. “ശരിയാ രേണു…രാവിലെ മുതൽ നീ ഈ ഇരിപ്പല്ലേ.ഒന്ന് വീട്ടിൽ പോയി ഫ്രഷ് ആയി വരാം.അമ്മു എണീക്കുമ്പോൾ നീ വേണ്ടേ അവൾക്ക് കൂട്ടായി നിൽക്കാൻ.അതിന് നിനക്ക് ആരോഗ്യം വേണ്ടേ.”മഞ്ജുവും മകൻ കാർത്തിക്കിനെ പിന്താങ്ങി. “ഇല്ല…ഞാൻ എന്റെ കുട്ടിയെ ഒറ്റക്കാക്കിയിട്ട് എങ്ങട്ടും ഇല്ല.മോള് ഉണരുമ്പോൾ എന്നെ തിരക്കും.
“രേണുക വാശി പിടിച്ചു.എല്ലാവരും അന്ന് ആശുപത്രിയിൽ തന്നെ കഴിച്ചു കൂട്ടി. പിറ്റേന്ന് രാവിലെ ഒരു നഴ്‌സ് വാതിൽ തുറന്ന് വന്നു പറഞ്ഞു.”കുട്ടിക്ക് ബോധം വന്നിട്ടുണ്ട്. ഡോക്ടറിനെ ഒന്ന് വിളിക്കണം”. കേട്ടയുടനെ ഗിരി ഓടിച്ചെന്നു ഡോക്ടറിനെ വിളിച്ചു.ഡോക്ടർ അകത്തു കയറിപ്പോയി തിരിച്ചു വന്നിട്ട് പറഞ്ഞു. “നൗ ഷീ ഈസ് ഫൈൻ.കുട്ടി അമ്മയെയും അച്ഛനെയും ഏട്ടനെയുമൊക്കെ കാണണമെന്ന് പറയുന്നുണ്ട്.അധികനേരം സംസാരിക്കരുത്.ഒരാൾ കയറിക്കോളൂ .സ്ട്രെസ്സ് വരുന്ന കാര്യങ്ങളൊന്നും പറയുകയും അരുത്” “ശരി ഡോക്ടർ…രേണു നീ പോയി കാണൂ.”പ്രഭാകരൻ ഭാര്യയോട് പറഞ്ഞു. “ശരിയേട്ടാ”രേണുക ഡോറിനടുത്തേക്ക് നീങ്ങി. “അമ്മേ..അമ്മ കരഞ്ഞ് അവളെക്കൂടി വിഷമിപ്പിക്കരുത്”.ഗിരി മുന്നറിയിപ്പ് നൽകി.
അവർ അകത്തു കയറിയപ്പോൾ ഗ്രീഷ്മ അവരെത്തന്നെ നോക്കി കിടപ്പുണ്ടായിരുന്നു.അണപൊട്ടിയ സങ്കടക്കടൽ തുടച്ചുകൊണ്ട് അവർ അവൾക്കരികിലേക്ക് നീങ്ങി. “അമ്മേ…എനിക്കൊന്നുമില്ല…അച്ഛനും ചേട്ടനുമൊക്കെ എവിടെ… ആരും വിഷമിക്കരുതെന്ന് പറയണം.”ഗ്രീഷ്മ പറഞ്ഞു. അവളുടെ വാക്കുകൾ കേട്ട് രേണുകയ്ക്ക് അഭിമാനം തോന്നി. ഏത് പ്രതിസന്ധിയും നേരിടാൻ അവൾക്കാകുമെന്ന് അവർ മനസിലാക്കി.അവർ പിന്നീട് കരഞ്ഞില്ല.പതിവുപോലെ അവളുടെ മുഖത്തെ പുഞ്ചിരി മാഞ്ഞിട്ടില്ല. പക്ഷേ തലയിലുള്ള കെട്ട് കാരണം മുഖത്ത് നല്ല ക്ഷീണം ഉണ്ടായിരുന്നു. “എല്ലാരും പുറത്തുണ്ട് മോളേ.മോള് റെസ്റ്റ് എടുത്തോ.അധികം സംസാരിക്കരുതെന്നാ ഡോക്ടർ പറഞ്ഞിരിക്കുന്നത്”.അവർ മകളുടെ തലയിലൂടെ മെല്ലെ തഴുകിക്കൊണ്ട് പറഞ്ഞു. അവർ പുറത്തേക്കിറങ്ങി.വാതിലിൽ കൂടി അവളെ നോക്കി.അവൾ അവരെ നോക്കി പുഞ്ചിരിച്ചു.
പതിയെ അവളുടെ കണ്ണുകൾ അടയുന്നുണ്ടായിരുന്നു. അടുത്ത ആഴ്ച അവളെ റൂമിലേക്ക് മാറ്റി.അവൾ എല്ലാവരോടും സംസാരിച്ചു തുടങ്ങി.വീട്ടുകാർ അവൾക്ക് കൂട്ടിരുന്നു.കാർത്തിക്ക് അമ്മയെ കൊണ്ടാക്കാനായി വീട്ടിൽ പോയി. “നീയെന്തിനാ മോളേ അന്ന് രാത്രി ഹോസ്റ്റലിൽ നിന്ന് വന്നത്.ആരെയെങ്കിലും വിളിച്ച് പറഞ്ഞൂടായിരുന്നോ?”ഗിരി ചോദിച്ചു. “ആദ്യമായൊന്നും അല്ലല്ലോ ഞാൻ ഒറ്റക്ക് രാത്രി വരുന്നത്.ഞാൻ പഴയ കരാട്ടെ ബ്ലാക്ക് ബെൽറ്റ് അല്ലേ. എനിക്കാരേം പേടിയില്ല.പിന്നെ നിങ്ങൾക്കൊരു സർപ്രൈസ് ആവട്ടെന്ന് കരുതിയാണ് പറയാതെ വന്നത്.എന്നും വരുമ്പോൾ രാവിലെ ആകുമെങ്കിലും അന്ന് പെട്ടെന്നിങ്ങെത്തി.ഞാനും അത് പ്രതീക്ഷിച്ചില്ല.അപ്പോൾ വഴിയിൽ മൂന്നാല് കഞ്ചാവുകൾ എന്നെ ആക്രമിക്കാൻ വന്നു.ഞാൻ അവന്മാരെയൊക്കെ അടിച്ചിട്ട് ഓടിയപ്പോഴാ ഒരു കാർ വന്നിടിച്ചത്.പിന്നൊന്നും എനിക്ക് ഓർമയില്ല.ഇതൊക്കെ ഒരു സ്വപ്നം പോലെ തെളിഞ്ഞു വന്നതാ ഇന്നലെ.കൂടുതൽ ഓര്മിച്ചെടുക്കാൻ ശ്രമിച്ചിട്ട് പറ്റുന്നില്ല.തലക്കകത്ത് എന്തോ കുത്തുന്ന പോലെ.” “നീയിനി വേറൊന്നും ഓർക്കേണ്ട.ഞങ്ങളയൊക്കെ ഓര്മയുണ്ടല്ലോ അത് മതി”ഗിരി പറഞ്ഞു. “ഇതാരാ അമ്മേ…ശെരിക്കും ഓർമ കിട്ടാനില്ല”ഗ്രീഷ്മ ഗിരിയെ കളിപ്പിക്കാനായി പറഞ്ഞു.
“അയ്യോ..മോൾക്കറിയില്ലേ…ഞാൻ നിന്റെ കെട്ടിയോൻ.കട്ടിലീന്ന് എഴുനേറ്റിട്ട് തരാടി മരത്തവളെ..”ഗിരി അവളോട് പറഞ്ഞു. “അച്ഛാ….ഈ ചേട്ടൻ എന്നെ വിളിക്കണ കേട്ടോ…ഞാൻ പലതവണ പറഞ്ഞിട്ടുള്ളതാ എന്നെ കുട്ടിക്കാലത്തെ ഇരട്ടപ്പേരിട്ടു വിളിക്കരുതെന്ന്” “ഇപ്പോൾ നീ തന്നെ ഞാൻ ചേട്ടനാണ് എന്ന് പറഞ്ഞില്ലേ.എങ്ങനുണ്ട് എന്റെ ഐഡിയ” “മതി നിർത്ത്…അവൾക്ക് വയ്യാണ്ടിരിക്കുവാ”രേണു ഗിരിയെ തടഞ്ഞു. “എന്തായാലും ഇവളെ കുഞ്ഞിലെ കരാട്ടെ പഠിപ്പിച്ചത് നന്നായി…ഇല്ലെങ്കിൽ അവന്മാർ എന്റെ മോളെ…” പ്രഭാകരൻ പറഞ്ഞവസാനിക്കുന്നതിന് മുമ്പ് ഗിരി പറഞ്ഞു”അവൾക്കൊന്നും പറ്റിയിട്ടില്ല അച്ഛാ എല്ലാം ഞാൻ ഡോക്ടറിനോട് ചോദിച്ചിരുന്നു. അവളെ സംരക്ഷിക്കാൻ അവൾക്കാരുടെയും സഹായം വേണ്ട…കാന്താരി..”ഗിരി അവളെ നോക്കി പുഞ്ചിരിച്ചു. അവൾ ആപ്പിൾ മതിയെന്നും പറഞ്ഞ് അമ്മയോട് പിണങ്ങിക്കൊണ്ടിരിക്കുവരുന്നു. ഇപ്പോൾ കാര്യങ്ങളൊക്കെ ഏകദേശം മനസിലായിക്കാനുമെങ്കിലും ഒന്നു കൂടി പറയാം.മേലേടത്ത പ്രഭാകരൻ നായരുടെയും രേണുകയുടെയും രണ്ട് മക്കളിൽ ഇളയവളാണ് ഗ്രീഷ്മ. ചേട്ടൻ ഗിരീഷ്.പ്രഭാകരൻ റിട്ടയേർഡ് ആർമി ഓഫീസറും രേണുക ടീച്ചറുമാണ്.ഗ്രീഷ്മ മെഡിക്കൽ കോളേജിൽ ഹൗസ് സർജൻസി ചെയ്തുകൊണ്ടിരിക്കുകയാണ്.
ഗിരീഷ് കെ എസ് ഈ ബിയിൽ അസിസ്റ്റന്റ് എന്ജിനീർ ആണ്. അവരുടെ അയൽക്കാരാണ് കാർത്തിക്കും കുടുംബവും.കാർത്തിക്ക് കോളേജ് പ്രൊഫസ്സർ ആണ്.രാവിലെ വിളിച്ചപ്പോൾ എത്താൻ വൈകിയത് അവൻ കസിന്റെ കല്യാണം തലേ ദിവസമായിരുന്നതിൽ അവിടെ ആയിരുന്നതിനാലാണ്.അവർ അവിടെ താമസമാക്കിയിട്ടു അഞ്ച് വർഷമായിട്ടേ ഉളളൂ.ഇനി ബാക്കിയൊക്കെ വഴിയേ പറയാം. കാർത്തിക്ക് ഹോസ്പിറ്റലിൽ തിരിച്ചു വന്നപ്പോൾ ഗിരിയും അച്ഛനും മാറിനിന്ന് സംസാരിക്കുന്നതും ആപ്പിൾ വേണ്ടാന്ന് പറഞ്ഞു മുഖം തിരിച്ചിരിക്കുന്ന അമ്മുവിനെയുമാണ് കണ്ടത്. അവൻ അഞ്ചു വർഷം മുൻപ് ഗസ്റ്റ് ലക്ച്ചറായി അടുത്തുള്ള കോളേജിൽ ജോലി കിട്ടിയത് കൊണ്ട് താമസിക്കാൻ ഒരു വീട് അന്വേഷിച്ച് ഇപ്പോഴത്തെ വീടിന്റെ മുന്നിലെത്തിയ ദിവസം ഓർത്തു.ഒപ്പം ബ്രോക്കറും അമ്മാവനും ഉണ്ട്.അവർ ആ വീട് വാങ്ങാനായി കാണാൻ വന്നതാണ്. (തുടരും)