23/04/2026

കല്യാണം : ഭാഗം 28

രചന – കാന്താരി

“അശ്വന്ത് … ”

ഞങ്ങൾ ഒരേ സ്വരത്തിൽ പറഞ്ഞു.

“അതെ… ഞാൻ തന്നെ, എന്താണ് മക്കളെ ഇങ്ങനെ നോക്കുനെ… എന്നെ ഇവിടെ ഒട്ടും പ്രതീക്ഷിച്ചില്ലല്ലേ… ”

“ഇല്ല… നിയെങ്ങനെ ഇവിടെ എത്തി… ”

“അതൊക്കെ ഒരു കഥയാണ്… കുറച്ചു ദിവസമായി നിങ്ങളെ പറ്റി വിവരമൊന്നും കിട്ടിയില്ലതത് കൊണ്ട് എല്ലാവരും കൂടി പറഞ്ഞു വിട്ടതാ എന്നെ… ”

“അതെന്തായാലും നന്നായി… അടി ഷെയർ ഇടാൻ ഒരാളും കൂടി ആയല്ലോ… ” -അജു പറഞ്ഞു

“അതെന്താ നീ അങ്ങനെ പറഞ്ഞേ… ”

“കാര്യങ്ങളുടെ കിടപ്പ് വശം അങ്ങനെ ആണല്ലോ… ഇപ്പോ പോയ പാർസൽ നീ കണ്ടോ.. ”

“ആ കണ്ടു.. എന്താ ”

“ആാ.. ആ പോയ സാധനം ഞങളുടെ വകയാണ്… അത് കൊണ്ട് എത്രയും പെട്ടന്ന് തിരിച്ചൊരു പാരിദോഷികം നമക്ക് കിട്ടും എല്ലാവരും ബി കെയർ ഫുൾ… ഓക്കേ… കോമൺ ലെറ്റസ്‌ ഗോ… ”

അങ്ങനെ ഒരാളെ കൂടി കിട്ടിയ സന്തോഷത്തോടെ ഞങ്ങൾ വീട്ടില്ലേക്ക് പോന്നു.

 

🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

“മോളെ… ഐശു എഴുന്നേൽക്ക് ”

അമ്മയുടെ വിളി കേട്ടപ്പോൾ ഞാൻ വേഗം ചാടി എഴുനേറ്റു. ഇവിടെ വന്നതിനു ശേഷം അമ്മയെന്നെ വിളിച്ചേഴുന്നെപ്പിച്ചിട്ടില്ല.
ഈ വിളിയിൽ എന്തോ പന്തികേട് തോന്നിയത് കൊണ്ട് ഞാനൊന്നു അമ്മയെ നോക്കി

“എന്താടി… നീയിങ്ങനെ നോക്കുനെ.. ”

“ഒന്നുല്ല പെട്ടെന്ന് പെട്ടെന്ന് മാറുന്ന അമ്മയുടെ സ്വഭാവം കണ്ടു നോക്കിയതാ… ”

“ഓ… ”

ഒരു ഭാവമാറ്റമില്ലതെ അമ്മ എഴുന്നേറ്റു പോയി.

 

🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

“ആാ… രാധേ ഉത്സവം കഴിഞ്ഞാ സ്ഥിതിക്ക് മക്കളുടെ കാര്യം നമുക്കങ്ങ് ഉറപ്പിക്കാം ല്ലേ… ”

പുറത്തേക്കു പോവാൻ നേരം നന്ദന്റെ അച്ഛൻ ഐശുന്റെ അമ്മയെ കണ്ടപ്പോൾ പറഞ്ഞു.

“ഉറപ്പിക്കാൻ സമയമായില്ല ഏട്ടാ… ”

“അതെന്താ… അന്ന് നമ്മൾ സംസാരിച്ചു എല്ലാം ഉറപ്പിച്ചതല്ലേ… പിന്നെന്താ ഇപ്പോ ഇങ്ങനെ ”

“കൂടുതലൊന്നും എനിക്ക് പറയാനില്ല… സമയമായില്ല ആവുമ്പോൾ ഞാൻ പറയാം.. ”

അതും പറഞ്ഞു അമ്മ അകത്തേക്ക് പോയി.
അപ്പോഴാണ് നന്ദൻ കടന്നു വന്നത്.

“എന്താ.. അച്ഛാ.. ”

“കാര്യങ്ങൾ കൈ വിട്ട് പോവുന്നുണ്ടോന്നോരു തോന്നൽ… ”

“അതെന്താ ഇപ്പോ അങ്ങനെ തോന്നാൻ… ”

സംശയ രൂപേണ നന്ദൻ ചോദിച്ചു.

“ഇത്ര നാൾ എന്റെ ഇഷ്ട്ടം ആയിരുന്നു ഇവിടെ… പക്ഷേ ഇന്നത് മാറി… ”

പറഞ്ഞതൊന്നും പൂർത്തിയാക്കാതെ നന്ദന്റെ അച്ഛൻ പുറത്തേക്കു പോയി. കാര്യംമൊന്നും മനസിലാവാതെ നന്ദൻ നിന്നു.

 

🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸

“അപ്പൊ അങ്ങനാണ് കാര്യങ്ങൾ അല്ലേ… ”

വന്ന നാൾ മുതൽ ഇതു വരെ നടന്ന കാര്യങ്ങളെല്ലാം അജുവും ഞാനും അശ്വന്തിനോട്‌ പറഞ്ഞു.

“അല്ല കാര്യങ്ങൾ എല്ലാം ഐശുന്റെ അമ്മയോട് പറഞ്ഞ സ്ഥിതിക്ക് അടുത്ത പരുപാടി എന്താ… ”

“അത്… ഉണ്ണി യൊന്നു വന്നോട്ടെ അത് കഴിഞ്ഞു തീരുമാനിക്കാം… ”

“അതിനു അവൻ എവിടെ പോയതാ… ”

“അവനെ ഒരു സ്ഥലം വരെ പറഞ്ഞു വിട്ടതാ… രണ്ടു ദിവസം കഴിഞ്ഞു അവൻ തിരിച്ചു വരും ”

അജു പറഞ്ഞു.

🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸

‘രാത്രിയായി ഇങ്ങേരു എവിടെ പോയി കിടക്കുവാ… എന്തോ പറയാനുണ്ടെന്ന് പറഞ്ഞു മനുഷ്യന്റെ മനസമാധാനം മൊത്തം കളഞ്ഞു. ഇന്ന് വന്നില്ലങ്കിൽ മോനെ സിദ്ധു… എന്റെ തനി സ്വഭാവം താനാറിയും… ‘

“ഇതിലും കൂതറ സ്വഭാവം ഇനിയുമുണ്ടോ നിനക്ക്… ”

സിദ്ധുവേട്ടനെ കാണാത്തത് കൊണ്ട് ഓരോന്ന് പിറു പിറുതു കൊണ്ട് തലങ്ങും വിലങ്ങും നടക്കുവായിരുന്നു ഞാൻ, പെട്ടെന്നാണ് പിന്നിൽ നിന്നു ഈ ഡയലോഗ് ഞാൻ കേട്ടത്. തിരിഞ്ഞു നോക്കിയപ്പോൾ അതാ നിൽക്കുന്നു ഏട്ടൻ.

“ആ… ഉണ്ട് എന്തേയ്… ”

“ഓ… ദേഷ്യം പിടിക്കുമ്പോൾ ന്റെ.. പെണിനെ കാണാൻ എന്താ ഭംഗി… ”

“അതെനിക്കറിയാം…. നന്ദനും എന്നോട് പറഞ്ഞിരുന്നു… ”

ഞാനത് പറഞ്ഞപ്പോഴേക്കും സിദ്ധുവേട്ടന്റെ മുഖം ചുവന്നു വന്നു. അത് കാണാൻ വേണ്ടി തന്നെയാ ഓർമ വന്ന tik tok ഡയലോഗ് അങ്ങ് പറഞ്ഞത്.

“എന്റെ സിദ്ധുവേട്ടാ… ഇങ്ങനെ ചുവന്നു തുടുത്തു നിൽക്കാൻ മാത്രം ഞാനെന്താ പറഞ്ഞേ…
ഒന്ന് ദേഷ്യം പിടിപ്പിക്കണമെന്ന് തോന്നിയത് കൊണ്ട് പറഞ്ഞു പോയതാ…
ഒന്ന് ചിരിക് മനുഷ്യാ… ”

“😁😁😁😁 മതിയോ… ”

“ഇങ്ങനെ ആയിരുന്നുങ്കിൽ വേണ്ടായിരുന്നു 😜😜”

“ഓ… ”

“അല്ല എന്താ പറയാനുണ്ടെന്ന് പറഞ്ഞേ… ”

“അത്… അത്… ”

“ഒന്ന് പറഞ്ഞു തൊല്ലയിക്ക്.. ”

“കലിപ് ആവല്ലേ… ഞാൻ പറയാം.. ”

“എന്നാ പറയു… ”

“അതൊരു സർപ്രൈസ് ആണ്.. ”

“എന്താ സാധനം… ”

“ഒരു കിടിലം സാധനം തന്നെയാണ്…. അത് വരുന്നതോടെ എല്ലാം പ്രശനവും തീരും… നമ്മുടെ കല്യാണവും നടക്കും… ”

“അതെന്തു സാധനം… ”

“അത് വരുമ്പോൾ കണ്ടാൽ മതി… ഇപ്പോ ഞാൻ പോവാ… എന്തെങ്കിലും കിട്ടിയിരുന്നെങ്കിൽ എനിക്കങ്ങു പോവാമായിരുന്നു… ”

“ഒന്നും തരാന്നില്ല… മോൻ പൊക്കോ.. ”

“എന്നാലും… ”

“എന്തായാലും പ്രശ്നമെല്ലാം തീരാൻ പോവല്ലേ… കല്യാണവും നടക്കും.. അപ്പൊ മൊത്തമായിട്ടങ്ങ് തരാം… ഇപ്പോ മോനെ പോയി കിടന്നുറങ്ങിക്കോട്ടോ ”

അത് കേട്ട് രോമാഞ്ചം വന്ന സിദ്ധു ഒരു flying kiss ഐശുവിനു കൊടുത്തു തിരിച്ചു പോയി.

വരാൻ പോവുന്ന പ്രശ്നം സോൾവ് ആകുന്ന സാധനതിന്നേ പറ്റി ആലോചിച്ചു കൊണ്ട് ഐശു
ഉറക്കത്തില്ലേക്ക് വീണു.

(തുടരും… )