18/04/2026

എന്നെന്നും എന്റെ മാത്രം : ഭാഗം 88 (1)

ഉള്ളിൽ നുരഞ്ഞ് പൊങ്ങുന്ന ദേഷ്യത്തിലും സങ്കടം കൊണ്ട് എന്റെ ചങ്ക് നീറി പുകഞ്ഞു…. കണ്ണൊക്കെ നിറഞ്ഞ് കവിഞ്ഞു…. ഹൃദയം സഹിക്കാൻ പറ്റാത്ത വേദനയാൽ പിടയുന്നു…… ഞാൻ പറയാതെ തന്നെ സിദ്ധു വിഷ് ചെയ്യുംന്ന് ഞാൻ വിചാരിച്ചു, പ്രതീക്ഷിച്ചു…. മറന്നതാവും ന്ന് കരുതി വന്ന് പറയാൻ നോക്കിയപ്പോ ദേ പോണൂ… ഇമ്പോർടെണ്ട് മീറ്റിങ് ഉണ്ടത്രെ കോന്തൻ ജന്തു…..

!!!!! മീറ്റിങ് ഒക്കെ കഴിഞ്ഞു രാത്രിയാണെങ്കിലും വരൂല്ലോ…. ഇതിന്റെ ബാക്കി ഞാൻ അപ്പം തരാ…..!!!! കവിൽത്തടം വാശിയോടെ അമർത്തി തുടച്ച് ദേഷ്യവും സങ്കടവും ഉള്ളിലൊതുക്കി ഞാൻ റൂമിൽ നിന്ന് ഇറങ്ങി…. രാവിലെ ഈ കോന്തൻ വന്ന് വിഷ് ചെയ്യുന്നതും സപ്രൈസ് ഗിഫ്റ്റ് തരുന്നതും ഒരുമിച്ച് അമ്പലത്തിൽ പോകുന്നതൊക്കെ ഞാൻ എത്ര ആഗ്രഹിച്ചതാ.. ഇന്നലെ മുതൽ മനകോട്ട കെട്ടിയിരുന്നതാ…. ഇന്നത്തെ ദിവസം ഏതാ ന്ന് ചോദിച്ചതിന് മീറ്റിങ് ആണെന്ന് പറഞ്ഞ് ഓടിയ സിദ്ധു നെ ഓർക്കെ എനിക്ക് ദേഷ്യവും സങ്കടവും ഒരുപോലെ ചങ്കിൽ കെട്ടി…. അല്ലെങ്കിലും ഓർമ്മപ്പോലും ഇല്ലാത്ത ആ പാക്കരനേയും കൊണ്ട് പോവുന്നതിലും ഭേദം വേറെ ആരെങ്കിലും കൂട്ടുന്നതാ…. മനസ്സിൽ പറഞ്ഞ് ഞാൻ വേഗം തൊട്ടടുത്ത ആമിയുടെ റൂമിലേക്ക് കയറി….. ”

ഡീ ആമി എണീക്ക്… വാ നമ്മുക്ക് അമ്പലത്തിൽ പോവാ….??” ചക്ക വെട്ടിയിട്ട പോലെ കിടന്ന് ഉറങ്ങുന്ന ആമിയെ ഉരുട്ടി എണീപ്പിച്ഛ് ഇരുത്തി ഞാൻ പറഞ്ഞ് തീരും മുൻബേ പെണ്ണ് അതേ സ്പീഡിൽ ബെഡിലേക്ക് വീണു… “നീ ഒന്ന് പോയേ കൊച്ചേ…. വെളുപ്പാൻ കാലത്ത് ഉരുട്ടി എണീപ്പിച്ഛ് പെണ്ണ് പറഞ്ഞത് കേട്ടില്ലേ അമ്പലത്തിൽ പോണം ന്ന്…!!! നിനക്ക് വേറെ പണിയൊന്നും ഇല്ലേ അനൂ…..???” മുഷിച്ചിലോടെ പുതപ്പ് വലിച്ഛ് സൈഡ് ചരിഞ്ഞ് ചുരുണ്ട് കിടന്ന് ആമി പറഞ്ഞത് കേട്ട് ഞാൻ അന്തം വിട്ടു….. “വെളുപ്പാൻ കാലമോ……????!!!!!! എന്റെ കൃഷ്ണാ ആരും കേൾകണ്ട….!!! 7.30 മണിയായി ആമി… എന്റെ കൂടെ ഒന്ന് അമ്പലത്തിലേക്ക് വാടോ പ്ലീസ്…..???” ബെഡിൽ എണീറ്റ് ഇരുന്ന് കണ്ണൊക്കെ വലിച്ഛ് തുറന്ന് അവളെന്റെ മുഖത്തേക്ക് ദയനീയമായി നോക്കി…. ” എന്റെ പൊന്ന് മോളല്ലേ…??? ചക്കര അല്ലേ….???? നീ ബുദ്ധിമുട്ടുള്ള കാര്യങ്ങളൊന്നും എന്നോട് ഇങ്ങനെ കെഞ്ചി പറയല്ലേ രാധൂ…. അമ്പലത്തിൽ പോവാൻ ദേ ഇപ്പോ എണീക്കണം, ഈ തണുപ്പത്ത് കുളിക്കണം, ഡ്രസ് മാറ്റണം, സാരിയുടുക്കണം, ഒരുങ്ങണം……

സത്യം പറഞ്ഞാ എനിക്ക് വയ്യടാ, മടിയാവുന്നു…… ഒരു മൂഡില്ല…!!!! പിന്നേ അതും അല്ല….. ഞാൻ ഒരുങ്ങി ഇറങ്ങുന്നത് കണ്ടാൽ സേതുനും വരേണ്ടി വരും… അജു കൂടി ഇല്ലാതെ അവനെ പിടിച്ഛ് സാരിയൊക്കെ ഉടുത്ത് അമ്പലത്തിൽ കേറുക്കാനൊക്കെ പറഞ്ഞാൽ മാനം പോകുന്ന ഏർപ്പാടാ…..!!!! ഇനി കൂട്ടാതെ ഇറങ്ങിയാൽ പിന്നെ കരച്ചിലായി പിഴിച്ചില്ലാഴി… ഹമ്മേ….!!!എനിക്കൊന്നും വയ്യ…!!!! അല്ല എന്താ അമ്പലത്തിൽ പോവാൻ…?? ഇന്ന് വല്ല വിശേഷവും ഉണ്ടോ…..????” ബാക്കിയൊക്കെ ക്ഷമിക്കാൻ ആമി ഉറക്ക ചടവോടെ ആവിയിട്ട് അവസാനം ചോദിച്ചത് കേട്ട് എനിക്ക് അവളെ തലയിലൂടെ നല്ല തണുത്ത വെള്ളം കോരിയൊഴിക്കാൻ തോന്നി…. എന്തെങ്കിലും വിശേഷം ഉണ്ടോ ന്ന്..!!! ” ആഹ്‌ഡീ….. ഒരു വിശേഷണ്ട് നിന്റെ കെട്ടിയോൻ ആ കൊതുലേ…??? അവൻ ഏതോരു മലേഷ്യക്കാരിയുടെ കൂടെ ഒളിച്ചോടി പോയി…!!!!! ഈ വിശേഷം മതിയോ…?? *നീ ഇനി വരാന്ന് പറഞ്ഞാലും എന്റെ കൂടെ വരണ്ടെഡീ…!!!!*” കോളേജിൽ പഠിക്കുന്നുമ്പോ എല്ലാ ബർത്ത്ഡേയ്ക്കും മുടങ്ങാതെ വിഷ് ചെയ്ത് സപ്രൈസ് ഗിഫ്റ്റ് വരെ തന്നിരുന്നതാ… അവൾക്ക് വിശേഷം അറിയണം പോലും മാക്രി….!!!!!

ദേഷ്യത്തോടെ ഉറഞ്ഞ് തുള്ളി അവളെ ബെഡിലേക്ക് ശക്തിയിൽ തള്ളിയിട്ട് ഞാൻ വേഗത്തിൽ പുറത്തേക്ക് നടന്ന് വാതിൽ വലിച്ചടച്ഛ് നിമ്മിയുടെ റൂമിലേക്ക്‌ ചെന്നു… ബോംബെ ട്രിപ്പ് കഴിഞ്ഞു ഇന്നലെയാണ് വീട്ടിൽ എത്തിയത്… അവളോട് പോരാവോ ന്ന് ചോദിച്ചതും ആമിയുടെ അല്ലേ അനിയത്തി അവളും നിരത്തി ഒരു നൂറ് കാരണം…. “അയ്യോ ഏട്ടത്തി പ്ലീസ് എന്നെ വിളിക്കല്ലേ…… എനിക്ക് നേരെ നിൽക്കാൻ വയ്യ അപ്പഴാ അമ്പലത്തിൽ പോകുന്നത്…. വല്ലാത്ത ക്ഷീണവും തലവേദനയുമൊക്കെയാ…!!! ഫുൾ അലച്ചിൽ ആയിരുന്നു,, മര്യാദയ്ക്ക് സ്വസ്ഥമായി ഒന്ന് ഉറങ്ങീട്ട് ദിവസങ്ങൾ ആയി… നല്ല ഏട്ടത്തിയല്ലേ… ഏട്ടത്തി ആമിച്ചേ ന്നെ കൂട്ടി പൊയ്ക്കോ…പ്ലീസ്…!!” ഓഹ്… നിന്റെ ആമിച്ചേന്റെ കെട്ടിയോന് അവിഹിതം ഉണ്ടാക്കി വരുന്ന വഴിയാ ഞാൻ…!!!!

എന്നെ നോക്കി കെഞ്ചി പറയുന്ന നിമ്മിയെ നോക്കി ഞാൻ മനസ്സിൽ പറഞ്ഞു…. നിമ്മിയെ പറഞ്ഞിട്ട് കാര്യല്ല ഇന്നലെ രാത്രിയാ ബോംബെ ന്ന് ലാൻഡ് ചെയ്തതും അപ്പു ഇവളെ ഇവിടെയാക്കി പോയതും…. ക്ഷീണം കാണും… ഇനി ബാക്കിയുള്ളത് ഏട്ടത്തിയും അമ്മയും ദേവുവുമാണ്… ഏട്ടത്തി അടുക്കളയിൽ ബിസിയായിരിക്കും പിന്നെ അമ്മയോടും ദേവൂനോടും ചോദിക്കാൻ തോന്നിയില്ല… ആരും വരാതത്തിന്റെ വാശിയ്ക്ക് ഒറ്റയ്ക്ക് തന്നെ പോവാന്ന് വെച്ചു… ഹല്ല പിന്നെ…..!!!! വേഗം ഒന്നൂടെ ഫ്രഷായി അന്ന് ഗുരുവായൂർ ന്ന് വാങ്ങിയ ബ്ലാക്ക് കര സെറ്റും മുണ്ടും നല്ലോണം ഉടുത്ത് മുടിയൊക്കെ വിടർത്തി കെട്ടി കാതിൽ ജിമുക്കിയും നെറ്റിയിൽ ഒരു കുഞ്ഞ് ചുവന്ന പൊട്ടും തൊട്ട് ഞാൻ വേഗത്തിൽ താഴേക്ക് ഇറങ്ങി വരുമ്പോ കണ്ട് എന്റെ പുന്നാര ആമി നാത്തൂനെ…. പല്ല് പോലും തേച്ഛ് കാണില്ല ജന്തു… സോഫയിൽ ഇരുന്ന് കോട്ട് വായും ഇട്ടോണ്ട് ടിവി കാണാ… “ആഹാ അടിപൊളി ആയിട്ടുണ്ടല്ലോ രാധൂ… നീയൊരു വണ് ഹവർ വെയ്റ്റ് ചെയ്താ ഞാൻ വരുവായിരുന്നു… പക്ഷേ നീ എന്റെ പാവം കെട്ടിയോന് അവിഹിതം ഉണ്ടാക്കി, വരണ്ട ന്ന് പറഞ്ഞില്ലേ അതോണ്ട് ഞാൻ വരൂല്ല….!!!”

അല്ലെങ്കിലും നീവരണ്ടടീ കുട്ടി തേവാങ്കെ….!!!!” അവള് ദഹിപ്പിച്ഛ് നോക്കി ഇത്രയും പറഞ്ഞ് അമ്മയും ദേവൂനോടും ഏട്ടത്തിയോടും മാത്രം യാത്ര പറഞ്ഞ് ആമിയെ നോക്കി പുച്ചിച്ഛ് മുഖം വെട്ടിച്ഛ് ഞാൻ പുറത്തേക്കിറങ്ങി…. “ഡാ,,, രാധൂ… നടന്ന് പോണ്ടഡാ,,, വർഗീസ് ഏട്ടനെ കൂട്ടി കാറിൽ പൊക്കോ…????” പുറത്തിറങ്ങി ഞാൻ നടക്കുന്നത് കണ്ട് കോലായിലേക്ക് നടന്ന് വന്ന ആമി പുറക്കീന്ന് വിളിച്ച് പറഞ്ഞത് കേട്ട് ഞാൻ അവിടെ തന്നെ നിന്നു…. കൂടെ വരാൻ പറഞ്ഞപ്പോ പറ്റില്ല, ഇപ്പോ കൂട്ടിന് വേറെ ആളെ ആക്കി തരാ കോന്തി… അതെങ്ങാനാ ആ കോന്തന്റെ പെങ്ങള് അല്ലേ…!!! തിരിഞ്ഞു നിന്ന് അവളെ നോക്കി തൊഴുകയ്യോടെ ഞാൻ പറഞ്ഞു…… “ഹോ എന്റെ പൊന്നോ…. വേണ്ട…!!!!! ദൈവം സഹായിച്ചു എനിക്ക് രണ്ട് കാലുണ്ട്, അതിന് നടക്കാനുള്ള ആവത്തുംണ്ട്.. അതോണ്ട് ഞാൻ നടന്ന് തന്നെ പൊക്കോളാ…. കൂടെ ഒന്ന് വരാൻ പറഞ്ഞപ്പോ നിനക്ക് പറ്റിയില്ലല്ലോ….???

ഇനി ഇപ്പോ ഞാൻ എങ്ങനെ പോയാൽ നിനക്ക് എന്താ…??? ഞാൻ ആരെയും ബുദ്ധിമുട്ടിക്കാതെ നടന്ന് പൊയ്കോളാ….!!!!” അട്ടത്തേക്ക് നോക്കി ആടിയാടി കളിച്ഛ് എന്നെ നോക്കി ചിരിക്കുന്ന ആമിയെ കാണേ ഇനിയും കൂടുതൽ പറയാൻ നാവ് തരിച്ചു… പിന്നെ പോവുന്നത് അമ്പലത്തിലേക്ക് ആയതോണ്ട് ഞാൻ നാവിനെ വിലങ്ങിട്ട് നിർത്തി….. ഞാൻ അമ്പലത്തിൽ ഒന്ന് പോയി വന്നിട്ട് ഇതിന്റെ ബാക്കി ഞാൻ നിനക്കും നിന്റെ ആ കോന്തൻ കുട്ടനും ദേഷ്യക്കാരി നിമ്മിയ്ക്കും തരാ…. അമ്മൂനെങ്കിലും എന്നെ ഒന്ന് വിളിക്കായിരുന്നു… അവളും മറന്ന് പോയോ…???

കഴിഞ്ഞ തവണ ഇങ്ങനെയൊരു ദിവസം ഉള്ളതായി പോലും ഓർമയില്ല…. അമ്മ മാത്രം രാവിലെ വിളിച്ചു വിഷ് പറഞ്ഞു…. അമ്മയെങ്കിലും പറഞ്ഞല്ലോ, ഓർത്തല്ലോ ഭാഗ്യം… ആമിയും അമ്മുവും മറന്നതില്ലാ എനിക്ക് സങ്കടം… എന്റെ ബർത്ത് ഡേ കോളേജ് മുഴുവൻ അറീക്കുന്ന രീതിയിൽ കൊട്ടിഘോഷിച്ച് പറഞ്ഞ് നടന്നവളാ… അല്ലെങ്കിലും ഓർത്ത് വെക്കേണ്ട ആള് ഓർത്തില്ല പിന്നെയാ മറ്റുള്ളവർ… എല്ലാം ഒരു കണക്കാ….!!!! അമ്മു പോലും ഒന്ന് വിളിച്ചില്ലല്ലോ….?? അവൾക്കിപ്പോ ഓർത്ത് വെക്കാൻ എന്നേക്കാൾ ഇമ്പോർട്ടെന്റ് ആയ ആളുക്കളുണ്ടല്ലോ….!!!! മനസിൽ ഓരോന്ന് പിറുപ്പിറുത്ത് ഫൂട്ട് പാത്തിലൂടെ അമ്പലം ലക്ഷ്യമാക്കി ഞാൻ നടന്നു…..

നടന്ന് അവിടെ എത്തിയപ്പോഴേക്കും ഞാൻ കിതയ്ച്ഛ് പോയിരുന്നു…. അത്യാവശ്യം നല്ല തിരയ്ക്ക് ഉണ്ട്… ശ്രീകോവിലിലെ കണ്ണനെ നോക്കി കൈകൂപ്പി പ്രാർത്ഥിച്ചു…. ഒന്ന് വിട്ടാതെ എല്ലാരുടെയും പേരിൽ ആർച്ചനയും വഴിപാടുമൊക്കെ രസീതാക്കി നടയിൽ വെച്ചു…. അമ്പലത്തിൽ ഇന്ന് നല്ല തിരക്കും പോരാത്തതിന് വിശേഷാൽ പൂജകളും മറ്റും കഴിഞ്ഞ് പ്രസാദം കിട്ടാൻ ഒരുപാട് വൈകി…. വയറ് കാളീട്ടാണെങ്കിൽ നിൽക്കാനും നടക്കാനും വയ്യ….. റോഡിലേക്ക് ഇറങ്ങി നടന്ന് തുടങ്ങിയപ്പോ കാല് കുഴഞ്ഞ് പോകുന്ന പോലെ തോന്നി… ഇനി നടക്കാൽ ഞാൻ എവിടെയെങ്കിലും വീഴുംന്ന് ഉറപ്പിച്ഛ് നിൽകുമ്പഴാണ് ഭാഗ്യത്തിന് ഒരു ഓട്ടോ കിട്ടി……. അതിൽ കയറി വീട്ടിന്റെ പേര് പറഞ്ഞ് ഞാൻ സീറ്റിൽ ചാരി ഇരുന്നു… വീട്ടിന്റെ മുന്നിൽ നിർത്തി ഓട്ടോ ചേട്ടൻ തട്ടി വിളിച്ചതും ഞാൻ വേഗം ഇറങ്ങി കൂലി കൊടുത്ത് ഗേറ്റ് തുറന്ന് വീട്ടിലേക്ക് നടക്കുമ്പോ സമയം 10.00 കഴിഞ്ഞിരുന്നു…..

“ഞാൻ പറഞ്ഞതല്ലേ കുഞ്ഞേ വണ്ടിയിൽ പോകാ ന്ന്…….???” ക്ഷീണിച്ഛ് പതിയെ നടന്ന വരുന്ന എന്നെ നോക്കി വാത്സല്യത്തോടെ വർഗീസേട്ടൻ ചോദിച്ചത് കേട്ട് ഞാൻ തലയുയർത്തി നിറഞ്ഞ ചിരിയോടെ നോക്കി…. “ഹോ,,,,,,, അതൊന്നും സാരല്ല വർഗീസേട്ടാ…. ആമിയോടുള്ള വാശിയ്ക്ക് നടന്നതാ….!!! ചായ കുടിച്ചോ….???” “ഓ മോളേ…… മോള് പോകുമ്പോ ഒന്നും കഴിച്ചു കാണില്ല..ല്ലോ…?? മുഖം കണ്ടാൽ അറിയാ വിശക്കുന്നുണ്ടെന്ന്… വേഗം പോയ്‌ വല്ലതും കഴിക്ക്….. വേഗം ചെൽ…..!!!!! ” ആമിയോടുള്ള ദേഷ്യത്തിലാ വർഗീസേട്ടൻ പറഞ്ഞതൊന്നും വക വെക്കാതെ നടന്ന് പോയത്…. വർഗീസേട്ടൻ അച്ഛന്റെ കാലം മുതൽക്കേ ഇവിടെ ഉള്ളതാണ്…. അമ്മയുടേയും ദേവൂന്റേയും ആവശ്യത്തിന് വണ്ടി ഓടിക്കാനും, കഴുകാനും കോമ്പൗണ്ട് നോക്കാനും ഒക്കെയായി ഇവിടെ തന്നെയാണ്…. ഗേറ്റ് കഴിഞ്ഞു കുറച്ചധികം നടക്കാന്നുണ്ട് വീട്ടിലേക്ക്,,,

എനിക്കാണെങ്കിൽ നടക്കാൻ പോയിട്ട് ശ്വാസം വലിക്കാൻ പോലും ആവുന്നില്ല… എങ്ങനെയോ നടന്ന് കോലായിലെ കസേരയിൽ കയറി കിതപ്പോടെ ചാരി ഇരുന്നു…. വല്ലാതെ വിയർത്ത് ഒഴുകുന്നു…. വാ തുറന്ന് ആരേയും വിളിക്കാനും, നടന്ന് പോയി വാതിൽ തുറക്കാനും ആവുന്നില്ല,, അതോണ്ട് കസേരയുടെ മുകളിലെ കോണിങ് ബെല്ലിന്റെ സ്വിച്ച് കസേരയിൽ ഇരുന്നോണ്ട് തന്നെ ഏന്തി വലിഞ്ഞ് പിടിച്ച് അമർത്തി….. രണ്ട് വട്ടം അമർത്തിയിട്ടും ആരും വാതിൽ തുറക്കുന്നുല്ലാ, ഉള്ളിൽ നിന്ന് ഒരു ഒച്ചയും അനക്കവും കേൾക്കുന്നൂല്ല…. ഇവിടെ ആരും ഇല്ലേ….??? എല്ലാരും കൂടി ഇതെവിടെ പോയ്‌…..??? സംശയത്തോടെ മനസ്സിൽ പറഞ്ഞ് ക്ഷീണത്തോടെ എണീറ്റ് നിന്നു…. ആരും ഇല്ലാതിരിക്കില്ല, പുറത്ത് പോയിരുന്നെങ്കിലും വർഗീസേട്ടൻ പറഞ്ഞേനല്ലോ….????

എന്താന്നറിയില്ല വല്ലാത്തൊരു പേടി നിറയുണ്ട് മനസ്സിൽ…. എന്താവും ആരും വിളി കേൾക്കാത്തത്..?? വാതില് തുറക്കാത്തത്..??? ഞാൻ പതിയെ ഡോറിന്റെ അടുത്തേക്ക് നടന്ന് അമ്മയെ വിളിച്ഛ് ഡോറിൽ മുട്ടി… ആരും വിളി കേൾക്കുന്നില്ലോ ന്റെ കൃഷ്ണാ……??? മനസ്സിൽ കൃഷ്ണനെ നല്ലോണം പ്രാർത്ഥിച്ഛ് ഡോറിന്റെ ഹാൻഡിലിൽ പിടിച്ഛ് തിരിച്ഛ് വലിയ മണിച്ചിത്ര പൂട്ട് പണിയിച്ച ഇരുപൊളി വാതിലിൽ കൈ വെച്ഛ് ഉള്ളിലേക്ക് പതിയെ തള്ളി തുറന്ന് കയറി നിന്നതും വാതിലിന് പുറക്കിൽ നിന്ന് ചെവി പൊട്ടുന്ന പോലെ രണ്ട് സൗണ്ട് കേട്ടതും ഒരുമിച്ചായിരുന്നു….. ഞെട്ടി ഭയത്താൽ വിറയ്ച്ഛ് വലത്തേ കയ്യിലെ ഇളച്ചീന്തിൽ മുറുക്കി പിടിച്ഛ് രണ്ട് കൈകൊണ്ടും ഞാൻ ചെവികൾ കൊട്ടിയച്ഛ് കണ്ണിറുക്കി തലകുനിച്ഛ് നിന്നു…. *””happyyyyyyyyyy bdayyyyyyyyy toooo youuuuuuuu……… hhhhhhaappyyyy bdyyyyyyy toooo youuuuuuu…… happy huyu bdyyyyyy dearrrrrr anuuuuuuuuuu…….. happyyyyy bdyyyy too youuu……””* ~~~~~~~~~~~~~~~~~~~~~~

എന്റെ പൊട്ടിക്കാളി കരുതിയ പോലെ അവളുടെ ബർത്ത്ഡേ ഞാനും മറന്നെന്ന് വിചാരിച്ചോ…???? എങ്കിൽ നിങ്ങൾക്ക് തെറ്റി….. ഇതൊക്കെ ഒരു പ്ലാനിങല്ലേ സഹോ…….!!! ഒരാഴ്ച മുന്നേ തന്നെ ഞങ്ങൾക്ക് എല്ലാർക്കും അറിയായിരുന്നു അനുന്റെ ബർത്ത് ഡേ വരാൻ പോകാണെന്ന്… അവൾക്ക് എങ്ങനെ ഒരു അഡർ ബർത്ത് ഡേ സപ്രൈസ് കൊടുക്കാൻ വേണ്ടിയാ നിങ്ങളിൽ നിന്ന് പോലും പ്ലാനിങ് ഞങ്ങൾ മറച്ചു വെച്ചത്…. popper പൊട്ടിയ സൗണ്ട് കേട്ട് കണ്ണടച്ച് നിന്ന് അവള് ഞങ്ങളുടെ കോറസ് ബർത്ത് ഡേ വിഷ് കേട്ട് പെട്ടെന്ന് കണ്ണ് തുറന്ന് ആദ്യം നോക്കിയത് മേലോട്ടാണ്… popper പൊട്ടി മഴപ്പോലെ അവളെ മേലേക്ക് വീഴുന്ന വർണ്ണകടലാസുക്കളെ അത്ഭുതത്തോടെ നോക്കുന്ന അവളെ ഞാൻ ഒരു നിമിഷം കണ്ണെടുക്കാതെ നോക്കി നിന്ന് പോയിരുന്നു…..

ഞങ്ങളുടെ ഫുൾ ഫാമിലി പോരാതെ അനന്തൻ, അമ്മു, കണ്ണൻ, അജു, മീനു അങ്ങനെ ഞങ്ങൾക്ക് വളരെ വേണ്ടപ്പെട്ട കുറച്ചധികം പേരുക്കൂടി ഈ കൂട്ടത്തിൽ ഉണ്ട്…. ആദ്യം ഞങ്ങളെ ഓരോരുത്തരേയും ഒരുമിച്ച് കണ്ടതിന്റെ ഷോക്കിൽ മാറിമാറി നോക്കി അന്തം വിട്ട് വാ തുറന്ന് കുറേ നേരം സ്തംഭിച്ഛ് നിന്നെങ്കിലും പതിയെ ആ മുഖത്ത് സന്തോഷത്താൽ ചാലിട്ട കണ്ണീരോടെ അവള് ചിരിച്ചു…….. നിമ്മി അപ്പോ തന്നെ ‘ Happy birthday ‘ ന്ന് എഴുതിയ കോണ് പോലുള്ള തൊപ്പി അവളുടെ തലയിൽ വെച്ച് പിടിച്ഛ് എന്റെ അടുത്ത് കൊണ്ട് വന്ന് നിർത്തി…… തുടരും