18/04/2026

വിവാഹം തീരുമാനിച്ചു ഉറപ്പിച്ചത് പെട്ടെന്നായിരുന്നു…

രചന – അശ്വതി ഇതളുകൾ

# പ്രണയതാലി

വിവാഹം തീരുമാനിച്ചു ഉറപ്പിച്ചത് പെട്ടെന്നായിരുന്നു… ജാതകപ്പൊരുത്തം ചേരാത്തത് കൊണ്ട് ഒത്തിരി ആലോചനകൾ പാതിവഴിയിൽ മുടങ്ങിയത് കൊണ്ട് വീട്ടുകാർ ഇത്തിരി ടെൻഷനിൽ ആയിരുന്നു… പെട്ടെന്നാണ് ഈ ആലോചന ശെരിയായത്..

ഉറപ്പിക്കലിന് ഞങ്ങൾക്ക് കൊച്ചിനെ മാത്രം മതി വേറെ ഒന്നും ഞങ്ങൾക്കോ അവനോ ആവശ്യമില്ല എന്ന പറച്ചിൽ സ്ത്രീധനം കാരണം മുടങ്ങിയ ആലോചനകൾ നന്നായി എന്ന് തോന്നി തുടങ്ങി

ഞങ്ങൾക്ക് വിവാഹം വളരെ സിമ്പിൾ ആയി മതി… നിച്ഛയം ഒന്നും വേണമെന്നില്ല നേരിട്ട് വിവാഹം നടത്തിയാൽ മതി എന്നുള്ള വാക്കുകൾ അച്ഛനെ കുറച്ചധികം സന്തോഷപ്പെടുത്തി എന്നുള്ളത് തീർച്ചയാണ്. ഒരു നല്ല കുടുബത്തിലേക്ക് ആണല്ലോ അവളെ അയക്കുന്നതെന്നു ഓർത്ത്…

ചേട്ടന്റെ അഭിപ്രായത്തിൽ ആദി വളരെ നല്ല പയ്യൻ ആണ്… നിന്റെ ഭാഗ്യം എന്നൊക്കെയാണ് പറയുക… ആണോ ഞാൻ ഭാഗ്യവതി ആണോ??

സംസാരിച്ചു തുടങ്ങിയപ്പോൾ ആദിയേട്ടൻ വളരെ നല്ല മനുഷ്യനാണ് എന്ന് തോന്നി തുടങ്ങി… എന്റെ സ്വപ്നങ്ങളെയും ആഗ്രഹങ്ങളെയും പറ്റിയാണ് അധികവും സംസാരിച്ചത്…

വിവാഹം കഴിഞ്ഞു അതും പെട്ടെന്നായിരുന്നു എന്ന് പറയേണ്ടതില്ലല്ലോ…

അവരുടെ റിസപ്ഷൻ ഒക്കെ കഴിഞ്ഞു ഞാൻ ഒരു പരുവം ആയിട്ടുണ്ടായിരുന്നു… ആദ്യ രാത്രിയെ കുറിച്ചോർത്ത് ഇത്തിരി ടെൻഷനും…

മുറിയിലേക്ക് കയറിയപ്പോൾ ഏട്ടൻ പറയുകയാണ്…

ലെച്ചു നീ ഒന്ന് സമാധാനമായി ഉറങ്ങിക്കോ ഇനിയും ഒത്തിരി സമയം ഉണ്ടല്ലോ ഇതിനൊക്കെ… എനിക്ക് നിന്റെ ശരീരത്തോട് പ്രണയം ഒന്നുമില്ല… നീ നല്ല പോലെ എന്നോട് ഇണങ്ങിയിട്ട് ഒക്കെ മതി ഇതൊക്കെ…

ആ നിമിഷം കെട്ടി പിടിച്ചു ഒരു ഉമ്മ്മ കൊടുക്കണം എന്ന് തോന്നി…

പിറ്റേ ദിവസം രാവിലെ ലെച്ചു നിനക്കൊരു സർപ്രൈസ് ഉണ്ട് എന്ന് പറഞ്ഞു കൊണ്ട് പോകുമ്പോൾ ചെക്കന് വട്ടായിന്നു തോന്നി മുകളിലെ നിലയിലെ റൂം തുറന്നപ്പോൾ ഞെട്ടി പോയി ഞാൻ അത്രയ്ക്ക് ഭംഗിയുള്ള ഒരു സ്റ്റഡി റൂം.. നിറയെ പുസ്തകങ്ങൾ ചായങ്ങൾ എനിക്ക് ഇഷ്ടമുള്ളതെല്ലാം ഒരു റൂമിൽ ഏട്ടൻ ഒരു കൂട്ടി വച്ചിരിക്കുന്നു

ലെച്ചു നിനക്ക് പിജി ചെയ്യണം എന്ന് ആഗ്രഹം പറഞ്ഞില്ലേ അതും ഞാൻ ശെരിയാക്കിയിട്ടുണ്ട്… അടുത്ത തവണ ക്ലാസ് തുടങ്ങുമ്പോൾ നീ കോളേജിൽ പോകണം

ഏട്ടാ

നീ ഒന്നും പറയണ്ട. പറയുന്നത് എന്താണെന്നു എനിക്കറിയാം

വിവാഹം കഴിഞ്ഞുള്ള പ്രണയം അതിനു ഒരു ഒന്നര ഫീലാണ്… പിന്നെ ഏട്ടൻ മാത്രമായിരുന്നു ലോകം… തണുപ്പിന്റെ ഏതോ യാമത്തിൽ ശരീരത്തിന്റെ വേലി കെട്ടുകൾ പൊളിച്ചതും പ്രണയത്തിന്റെ കൊടുമുടി കയറിയതും ഇന്നലെ കഴിഞ്ഞത് പോലെ തോന്നുന്നു
പിജിക്ക് ഇടയിൽ എനിക്ക് ജോലിയും ശെരിയായി
ജീവിതം ഇങ്ങനെ അടിപൊളി ആയി പോയ്കൊണ്ടിരിക്കുന്നു

ഏട്ടന് ഒരു ആക്സിഡന്റ്.. ഇത്തിരി സീരിയസ് ആണ്… സർജറി യുടെ സമ്മതപത്രത്തിൽ ഒപ്പിടുമ്പോൾ കൈ വിറയ്ക്കുന്നുണ്ടായിരുന്നു

കാലുകൾ മുറിച്ചു മാറ്റി വീൽ ചെയറിൽ ഏട്ടൻ ആയപ്പോൾ മനസും ശരീരവും തളർന്നുവെങ്കിലും ആ ശബ്ദം എന്നേ മുന്നോട്ട് നയിചു

ലെച്ചു നീ ഇത് എന്ത് ഭാവിച്ചാണ് അവനെയും നോക്കി ജീവിതകാലം മുഴുവനും ഇങ്ങനെ ഇവിടെ കഴിയാമെന്നാണോ

ഇപോഴകുമ്പോൾ വേറെ വിവാഹം കിട്ടും ജോലിയും ഉണ്ടല്ലോ നിനക്ക്.. നമുക്ക് ഈ ബന്ധം വേർപെടുതതാം

അവരുടെ വാക്കുകൾ എല്ലാം ഞാൻ കേട്ടു.. ഒരു കാലത്തു ഏട്ടനെ കുറിച്ച് നല്ലത് മാത്രം പറഞ്ഞ അച്ഛനും അമ്മയുമാണ് ഇപ്പോൾ ഇങ്ങനെ

അച്ഛനും അമ്മയും അറിയാൻ ഞാൻ ജീവിതകാലം മുഴുവനും ഏട്ടനെ നോക്കും നിങ്ങളെ ആരെയും ഞാൻ വിളിക്കില്ല..

ഏട്ടൻ എന്റെ കഴുത്തിൽ താലി കെട്ടിയതു പ്രണയത്തോടെ ആണ്… ശരീരത്തോടുള്ള പ്രണയം അല്ല മനസ് കൊണ്ടുള്ള പ്രണയം… ഇപ്പൊ ഏട്ടന് ശരീരം ഇല്ല പക്ഷെ ആ മനസ് അവിടെ എനിക്ക് വേണ്ടി ഉണ്ട്.. അത് മതി ഈ അവസ്ഥയിൽ ഏട്ടനെ കളഞ്ഞു വേറെ ഒരുത്തന്റെ കൂടെ പോകാൻ എന്റെ മനസും ശരീരവും അനുവദിക്കില്ല…

ഏട്ടനാണ് എന്നെ ജോലിക്കാരിയാക്കിയത്.. ഒരു കാലത്ത് ഞാൻ ഇല്ലെങ്കിലും നീ ജീവിക്കണം എന്ന് പറഞ്ഞു പൊട്ടിക്കാളി പെണ്ണിനെ കൊണ്ട് കാറും ബൈക്ക് ഉം ഒക്കെ പഠിപ്പിച്ചത്… ഈ വീടും കാറും എല്ലാം എന്റെ പേരിൽ ആണ്… ആ മനുഷ്യനെ ഉപേക്ഷിക്കൻ നിങ്ങൾക്ക് എങ്ങനെ പറയാൻ തോന്നി

ശരീരത്തോടുള്ള പ്രണയം തീരുമായിരിക്കും മനസിനോടുള്ളത് എന്നും നിറഞ്ഞു നിൽക്കും….

ഇത്രയും പറഞ്ഞു ഏട്ടന്റെ അടുത്തേയ്ക്ക് ഞാൻ ഓടി

മടിയിൽ തല ചായ്ച്ചു കിടക്കുമ്പോൾ ആ വിരലുകൾ എന്നേ തലോടുന്നുണ്ടായിരുന്നു

പ്രണയം അത് മാത്രമാണ് എന്നെ നില നിർത്തുന്നത്…

എന്നും ഏട്ടന്റെ സ്വന്തം

ലെച്ചു