രചന – ഇഷ ജാൻവി
ഇവൾക്ക് ഇനി മുതൽ ആ റൂം കൊടുത്താൽ മതി
അടുക്കളയോട് ചേർന്നുള്ള ഒരു റൂം രേണുക ചൂണ്ടി കാട്ടി
അച്ചു ഞെട്ടി അവരെ നോക്കി, ആ റൂമിൽ ഒരു കട്ടിൽ പോലും ഇല്ല ആകെയുള്ളത് ഒരു മേശയാണ്,പിന്നെ മുഴുവൻ ഇരുട്ടും.
എനിക്ക് എനിക്ക് എന്തിനാ ആ റൂം സന്ദീപിന്റെ മുറി തന്നെയല്ലേ എന്റേതും
ആദ്യം ഒന്ന് പതറിയെങ്കിലും പിന്നെ വീണ്ടും ധൈര്യം സംഭരിച്ചു പറഞ്ഞു
ഇന്ന് മുതൽ അതാണ് നിന്റെ റൂം നിന്നെ നന്നാക്കാൻ പറ്റുമോന്ന് ഞാൻ ഒന്ന് നോക്കട്ടെ
നിങ്ങള് അല്ലല്ലോ എന്റെ ഭർത്താവ് സന്ദീപ് അല്ലെ അതോണ്ട് എന്റെ കാര്യത്തിൽ ഇടപെടാൻ നിങ്ങള് വരേണ്ട
ദേഷ്യത്തോടെയായിരുന്നു ഇപ്പ്രാവശ്യം പറഞ്ഞത്
എന്റെ അമ്മ പറയുന്നതേ എനിക്കും പറയാനുള്ളു ഇന്ന് മുതൽ നീ അവിടെ കിടന്നാൽ മതി
സന്ദീപ്
അവള് ദയനീയമായി വിളിച്ചു
ഇനി അവനെ വിളിച്ചിട്ടൊന്നും കാര്യവുമില്ല ഞാൻ പറയുന്നത് അങ്ങ് കേട്ടാൽ മതി
ദീപു അവളുടെ ബാഗും സാധങ്ങളും എടുതിട്ട വാ
ഹാ
നിങ്ങള് എന്താ അമ്മായിമ്മ പോര് എടുക്കുകയാണോ അതും എന്റെ അടുത്ത്
അത്രയും സമയം ദയനീയമായി നോക്കിയ അച്ചു അടുത്ത നിമിഷം തന്നെ രേണുകയോട് പുച്ഛത്തോടെ ചോദിച്ചു
നീ ഇപ്പൊ എങ്ങനെ കരുതിയാലും എനിക്ക് കുഴപ്പമില്ല
നിങ്ങളുടെ അടവ് ഒന്നും എന്റെ അടുത്ത് നടക്കില്ല നിങ്ങള് വിചാരിക്കുന്നത് പോലെ സാധാ ഒരു പെൺകുട്ടി അല്ല എന്തേലും പറഞ്ഞാലുടനെ കരയാനും ചെയ്യാനുമൊക്കെ
അത് എനിക്ക് അന്ന് നിന്നെ കണ്ടപ്പോൾ തന്നെ മനസിലായി നീ സാധാരണ പെൺകുട്ടി അല്ല എന്ന്
രേണുകയും തിരിച്ചു മറുപടി കൊടുത്തു
ഞാൻ ഗാർഹീക പീഡനത്തിനെതിരെ കേസ് കൊടുത്താൽ അമ്മയും മകനും അകത്താണ് അത് ഓർത്താൽ നല്ലത്
കൊടുത്താൽ അല്ലെ അത് നമുക്ക് അപ്പോൾ നോക്കാം
ദേ
രേണുകക്ക് നേരെ വിരൽ ചൂണ്ടിയതും സന്ദീപ് അവളുടെ കൈയിൽ കേറി പിടിച്ചു
എന്റെ അമ്മയുടെ നേരെ വിരൽ ചൂണ്ടാൻ മാത്രം നീ വളർന്നോ
അവളുടെ കൈ തിരിച്ചു പിടിച്ചു
അമ്മ അമ്മയുടെ സ്ഥാനത് നിൽക്കണം അല്ലാതെ
ഡീ
സന്ദീപ് അവളുടെ മുഖത്തിട്ട് ഒന്ന് കൊടുത്തു
ദീപു വിട്ടേ നീ അവളുടെ മൊബൈൽ വാങ്ങി വെക്ക് പിന്നെ ഈ പടി കടക്കാമെന്ന് നീ വിചാരിക്കേണ്ട
അതും പറഞ്ഞു രേണുക പോയി
എന്തിനാ എന്തിനാ നീ ഇങ്ങനെ എന്നെ
സന്ദീപ് ഒരു തരം നിർവികാരതയോടെ ചോദിച്ചു അവളുടെ മൊബൈലും വാങ്ങി പോയി
💙💙💙💙💙💙💙💙💙💙💙💙💙💙💙💙
അമ്മേ കണ്ണേട്ടൻ എവിടെ പോയി
റൂമിൽ അവളോട് റസ്റ്റ് എടുക്കാൻ പറഞ്ഞിട്ട് പോയതാണ് കാർത്തി
അറിയില്ല മോളെ വണ്ടി എടുത്ത് പോകുന്നത് കണ്ടു
സുമയും കിച്ചുവുമൊക്കെ പോയി ഡ്രെസ്സ് എടുത്തിട്ട് നേരത്തെ വന്നു അതിന് ശേഷമാണ് കാർത്തി പോയത്
അമ്മേ പച്ചക്കറി ഞാൻ മുറിച്ചിട്ട് തരാം അത് ഒന്ന് കഴുകി തന്നാൽ മതി
ഇവിടെ എനിക്ക് എടുക്കേണ്ട പണിയെയുള്ളൂ മോളെ ദേ കാർത്തി മോൻ തക്കാളിയും ഉള്ളിയും പച്ചമുളകുമൊക്കെ മുറിച്ചിട്ട് തന്നിട്ടാണ് പോയത് ഇനി എനിക്ക് കറി വെക്കേണ്ട പണിയേയുള്ളു
മോള് അവിടെ പോയി ഇരിക് ഈ കൈയും വച്ച ഇങ്ങനെ നടക്കേണ്ട
ഹ്മ്മ
എന്താ ഇവിടെ പരിപാടി
ഐഷുവിന്റെ ശബ്ദം കേട്ട ഉടനെ അനുവും കിച്ചുവും ഫോൺ എവിടെ വെക്കുമെന്ന തിരക്കിലാണ്
രണ്ടും ഇനി ഫോൺ ഒളിപ്പിക്കേണ്ട ഞാൻ കണ്ടു ബുക്കും തുറന്ന് വച്ച ഫോൺ കൊണ്ട് കളിക്കുക ആഹാ എന്ത് നല്ല പരിപാടി
അയ്യോ കളിക്കുകയൊന്നുമല്ല ഇപ്പൊ പഠിക്കാനുള്ളതൊക്കെ ഗൂഗിൾ നോക്കിയാൽ കിട്ടില്ലേ അതാ അതില് നോക്കുന്നെ
ഓ ഇപ്പൊ പിന്നെ ആ ഒരു മറുപടി പറഞ്ഞാൽ രക്ഷപെട്ടല്ലോ അല്ലെ
രണ്ടും ഫോൺ അവിടെ വച്ച ബുക്കിലുള്ളത് പഠിച്ചാൽ മതി കേട്ടല്ലോ
പഠിക്കാൻ എന്നും പറഞ്ഞ ഫേസ്ബുകിലും വാട്സാപ്പിലും കേറി ഇറങ്ങൽ അല്ലെ പണി ഞാൻ ഒന്നും അറിയില്ലെന്ന് വിചാരിക്കേണ്ട
രണ്ടിന്റെയും ബുക്ക് നോക്കട്ടെ
അത് പറഞ്ഞതും അനുവും കിച്ചുവും ഞെട്ടി പരസ്പരം നോക്കി
ദേ ഏട്ടൻ വന്നു
ഓട്ടോയുടെ സൗണ്ട് കേട്ടയുടനെ കിച്ചു പറഞ്ഞു
ആ അത് ഞാനും കേട്ടു നിന്റെ ബുക്ക് ഒക്കെ ഞാൻ നോക്കുന്നുണ്ട് ഇനിയും സമയം ഉണ്ടല്ലോ
കിച്ചുവിനെ നോക്കി അതും പറഞ്ഞു അനുവിനെ നോക്കി
എന്റെ എല്ലാ ബുക്കിലും രണ്ട് പേജ് കംപ്ലീറ്റ് ചെയ്യാനുണ്ട് രണ്ട് ദിവസത്തിനുള്ളിൽ ഞാൻ ഫുൾ ആക്കിക്കോളാം
ഐഷു നോക്കിയതിന്റെ അർത്ഥം മനസിലായ ഉടനെ അനു പറഞ്ഞു
ഹ്മ്മ്
അതും പറഞ്ഞു ഐഷു പുറത്തേക്ക് പോയി. അവിടെയൊന്നും അവനെ കാണാത്തത് കൊണ്ട് നേരെ റൂമിലേക്ക് പോയി
കണ്ണേട്ടാ ഇത് എവിടെ പോയതാ
നിന്നോട് ഞാൻ പറഞ്ഞതല്ലേ എവിടെയും പോകരുത് ഇവിടെ തന്നെ ഇരിക്കണമെന്ന്
ഐഷു ചോദിച്ചത് കേൾക്കാതെ അവളോട് ദേഷ്യത്തിൽ ചോദിച്ചു
അത് ഇവിടെ ഒറ്റക്ക് ഇരിക്കുമ്പോൾ എന്തോ പോലെ അതാ ഞാൻ
എന്തിനാ ടാ നിന്റെ നല്ലതിന് വേണ്ടിയിട്ട് അല്ലെ ഞാൻ പറയുന്നത് അവിടെയും ഇവിടെയും പോയി ഇരുന്ന് ഇൻഫെക്ഷൻ ആക്കി വെക്കേണ്ട
കാർത്തി ഐഷുവിനെ പിടിച്ചു ബെഡിൽ ഇരുത്തി കൊണ്ട് പറഞ്ഞു
ഒറ്റക്ക് ഇരിക്കുമ്പോ എന്തോ ഒരു പേടി അതാ പിന്നെ
ഐഷു കാർത്തിയുടെ നെഞ്ചിലേക്ക് ചാരി ഇരുന്നു
എന്തിനാ പേടി
അറിയില്ല എന്തൊക്കെയോ ആപത്ത് വരുന്നത് പോലെ
എന്റെ കുഞ്ഞുസ് വെറുതെ ഓരോന്ന് ചിന്തിച്ചിട്ട നീ എന്തിനാ ടോ പേടിക്കുന്നെ ഞാൻ ഇല്ലേ കൂടെ
ഹ്മ്മ്
അവനോട് കുറച്ചു കൂടെ ചേർന്ന് ഇരുന്നു കൊണ്ട് മൂളി
കുഞ്ഞുസേ എഴുന്നേൽക്ക കുളിക്കണ്ടേ നിനക്ക്
കുറച്ചു സമയം കൂടെ ഇങ്ങനെ ഇരിക്കട്ടെ കണ്ണേട്ടാ എനിക്ക് ഇങ്ങനെ കണ്ണേട്ടനോട് ചേർന്ന് ഇരിക്കാൻ തോനുന്നു പക്ഷെ ഈ കൈ അനക്കാൻ പറ്റില്ലല്ലോ
ഐഷു സങ്കടത്തോടെ പറഞ്ഞു
കാർത്തി ഐഷുവിന്റെ വലതു കൈയിൽ തൊടാതെ അവളെ പുണർന്നു
കുഞ്ഞുസേ എന്തിനാ ടാ ഇങ്ങനെ ടെൻഷൻ അടിക്കുന്നെ ഈ നെഞ്ച് ഇപ്പൊ പൊട്ടി പോകുമല്ലോ
ഐഷുവിന്റെ ഹൃദയമിടിപ്പ് അവന്റെ നെഞ്ചിൽ അടിക്കുന്നത് അവനും കേട്ടു
അറിയില്ല കണ്ണേട്ടാ ഞാൻ പറഞ്ഞില്ലേ എന്തോ ഒരു പേടി എന്റെ കണ്ണേട്ടനെ എനിക്ക് നഷ്ടപ്പെടുമോ എന്ന്
അതും പറഞ്ഞു ഐഷു പൊട്ടി കരഞ്ഞു
കുഞ്ഞുസേ എന്താ ടാ എന്താ നീ ഇങ്ങനെയൊക്കെ പറയുന്നേ അതിന് മാത്രം എന്താ ഇപ്പൊ ഉണ്ടായത്
ഐഷു ഒന്നും മിണ്ടാതെ ഇടത്തെ കൈ കൊണ്ട് അവനെ ശ്കതിയിൽ പിടിച്ചു
കുഞ്ഞുസേ…
കരച്ചിൽ ഒരു വിധം അടങ്ങിയതിന് ശേഷം കാർത്തി വിളിച്ചു
അറിയില്ല കണ്ണേട്ടാ എന്തോ ഞാൻ ഞാൻ ഒറ്റക്ക് ആയത് പോലെ
ഞാൻ ഉണ്ടാകുമ്പോ നീ എങ്ങനെയാ ടി ഒറ്റക്ക് ആകുന്നെ ഹ്മ്മ്
എന്നെ.. എന്നെ തനിച്ചാക്കി പോകുമോ
നിന്നെ തനിച്ചാക്കി ഞാൻ എവിടെ പോകാനാ നീ ഇല്ലാതെ ഇപ്പൊ പറ്റില്ല എന്ന് ആയിട്ടുണ്ട് ആ എന്നോടാണോ നിന്നെ തനിച്ചാകുമോ എന്ന് ചോദിക്കുന്നെ
എവിടെ പോയാലും എന്നെ കൂടെ കൂട്ടണം
അത് പിന്നെ പറയാനുണ്ടോ അങ്ങ് മേലേക്ക് പോകുന്നുണ്ടെങ്കിലും ദേ എന്റെ ഇടത്തെ കൈയിൽ നിന്റെ വലം കൈ ഉണ്ടാകും
കണ്ണേട്ടാ….
അവള് കണ്ണും നിറച്ച അവനെ നോക്കി
എന്തിനാ എന്തിനാ ഇങ്ങനെയൊക്കെ പറയുന്നേ
ആ ഇപ്പൊ ഞാൻ ആയോ കുറ്റക്കാരൻ നീ ചോദിച്ചിട്ട് അല്ലെ ഞാൻ പറഞ്ഞെ
വേണ്ട ഇങ്ങനെയൊന്നും പറയല്ലേ കണ്ണേട്ടാ…
ഇല്ല ഇനി പറയുന്നില്ല ആദ്യം നിന്റെ കരച്ചിൽ ഒന്ന് നിർത്ത
കാർത്തിയിൽ നിന്ന് അകന്ന് മാറി അവള് കണ്ണൊക്കെ തുടച്ചു
ഈ ഒരു ദിവസം കൊണ്ട് എന്റെ കുഞ്ഞുസ് ആകെ ക്ഷീണിച്ചു അത്രയും വേദന സഹിച്ചല്ലേ ടി
അത് ചോദിക്കുമ്പോൾ കാർത്തിയുടെ വാക്കുകൾ ഇടറിയിരുന്നു
ഐഷു ഒന്നും മിണ്ടാതെ ഒരു മങ്ങിയ ചിരി സമ്മാനിച്ചു.
അല്ല നേരത്തെ എവിടെ പോയതാ ട്രിപ്പ് ആരെങ്കിലും വിളിച്ചിരുന്നോ
ഇല്ല ഇത് വാങ്ങിക്കാൻ പോയതാ
അവൾക്ക് നേരെ ഒരു ഷോപ്പർ നീട്ടി
ഇതെന്താ
കാർത്തി തന്നെ അവളുടെ കൈയിൽ നിന്ന് അത് വാങ്ങി അത് തുറന്ന് അതില് നിന്ന് ടി ഷർട്ടും സ്കർട്ടും എടുത്ത് കൊടുത്തു
ഇത് ആർക്കാ കണ്ണേട്ടാ
നിനക്ക് അല്ലാതെ പിന്നെ ആർക്കാ ഞാൻ ഇതൊക്കെ വാങ്ങേണ്ടത്
അത് ചോദിക്കുമ്പോൾ ശബ്ദത്തിൽ നല്ല ദേഷ്യവും ഉണ്ടായിരുന്നു
ഞാൻ ഇത് പോലത്തെ ഡ്രെസ്സ് ഒന്നും ഇടാറില്ലല്ലോ
ഐഷു ദയനീയമായി പറഞ്ഞു
ചുരിദാറും ബ്ലൗസും ഒകെ ഇടാൻ വലിയ പാടായിരിക്കും ടി ഷർട്ട് ആകുമ്പോൾ കൈക്ക് അധികം മുട്ടാതെ ഇടാം അധികം റിസ്ക്ക് ഇല്ല
എന്നാലും ഞാൻ ഇതുവരെ ഇതൊന്നും
ഐഷു വെറുതെ എന്നെ ദേഷ്യം പിടിപ്പിക്കരുത് ഇത് ഇട്ടാൽ എന്താ കുഴപ്പം നിനക്ക് ചേരാത്ത ഒരു ഡ്രെസ്സും ഞാൻ വാങ്ങി തരില്ലെന്ന് നിനക്ക് അറിഞ്ഞുടെ പിന്നെ ഇത് ഇടാൻ ഞാൻ നിര്ബന്ധിക്കില്ലയിരുന്നു പക്ഷെ നീ എന്താ നിന്റെ കൈയുടെ അവസ്ഥ ചിന്തിക്കാത്തത്
കണ്ണേട്ടാ അത്
ദേ ഇപ്പൊ ഈ ചുരിദാർ അഴിക്കണമെങ്കിൽ തന്നെ ആ കൈ അവിടുന്ന് മുറിക്കേണ്ടി വരും അല്ലാതെ അത് അഴിക്കാൻ കഴിയില്ലാ
ഹ്മ്മ്
വാ അത് അവിടുന്ന് കട്ട് ചെയ്ത് കളയാം
അത്
ഐഷു ഒന്ന് കാർത്തിയെ നോക്കി അവന്റെ ദേഷ്യം കണ്ട് ഐഷു ഒന്നും പറയാതെ നിന്നു
കാർത്തി മെല്ലെ അവളുടെ കൈ നോവാതെ കത്രിക വച്ച ആ കൈ കട്ട് ചെയ്തു
അവന്റെ ശ്വാസം അവളുടെ മുഖത്തു തട്ടുമ്പോൾ ഐഷു ആകെ എന്ത് ചെയ്യണമെന്ന് പറയാൻ പറ്റാത്ത അവസ്ഥയിലായിരുന്നു. കാർത്തി പക്ഷെ അവളുടെ കൈയിൽ തട്ടാതെ മുറിക്കുകയാണ്. മറ്റേ കൈയും അത് പോലെ കട്ട് ചെയ്തു
ഡ്രെസ്സ് അഴിഞ്ഞു പോകുന്നതിന് മുന്നേ അവള് ഇടത് കൈ കൊണ്ട് അത് പിടിച്ചു ദയനീയമായി കാർത്തിയെ നോക്കി. അവനും അവളെ ഒന്ന് നോക്കി.
അവളുടെ അവസ്ഥ മനസിലായി എന്ന പോലെ കാർത്തി അമ്മയെ വിളിച്ചു
അമ്മേ…..
എന്താ മോനെ
കാർത്തിയുടെ വിളി കേട്ട ഉടനെ സുമ വന്നു
അത് അത് അമ്മ ഒന്ന് ഇവളെ കുളിപ്പിച്ച് കൊടുക്കുമോ കൈ വയ്യാത്തത് അല്ലെ
അവൻ മടിച്ചു മടിച്ചു ചോദിച്ചു
ആ അതിനെന്താ മോനെ ഞാൻ ഏതായാലും വെള്ളം ചൂടായിട്ട് ഇവളെ കുളിപ്പിക്കാം എന്ന് വിചാരിച്ചിട്ടാണ്. ഇന്ന് ഏതായാലും ചൂട് വെള്ളത്തിൽ കുളിപ്പിക്കാം
ആ അതാ നല്ലത് ഞാൻ വെള്ളം എടുത്തിട്ട് വരാം
ഞാൻ എടുക്കാം മോനെ
വേണ്ട ഞാൻ എടുത്തോളാം ഐഷു അവിടെ ബാത്‌റൂമിൽ ഞാൻ ഒരു സ്റ്റൂൾ ഇട്ടിട്ടുണ്ട് അതില് ഇരുന്നിട്ട് കുളിച്ചാൽ മതി
ഹ്മ്മ്
ഐഷു അവനെ നോക്കാതെ തന്നെ മറുപടി കൊടുത്തു. അങ്ങനെ ഒരു അവസ്ഥയിൽ കാർത്തിയുടെ മുന്നിലിരിക്കാൻ തന്നെ അവൾക്ക് ജാള്യതയുണ്ട്
കാർത്തി ബാത്‌റൂമിൽ നിന്ന് ബക്കറ്റ് എടുത്തിട്ട് അതില് ചൂട് വെള്ളം നിറച്ച കൊണ്ട് കൊടുത്തു.
അമ്മേ അവിടുന്ന് ഡ്രെസ്സ് ഇട്ട് കൊടുക്കേണ്ട റൂമിൽ വന്നിട്ട് ഇട്ട് കൊടുത്താൽ മതി അവിടെയാകുമ്പോ കൈക്ക് എങ്ങാനും തട്ടിയാലോ.
ആ മോനെ ഞാൻ ചെയ്ത് കൊടുത്തോളം പക്ഷെ ചുരിദാർ ഇടുമ്പോൾ എങ്ങനെയായാലും തട്ടില്ലേ
അത് ഞാൻ കുറച്ചു ടി ഷർട്ടും സ്കർട്ടും വാങ്ങിയിട്ടുണ്ട് ഇനി അത് ഇട്ട് കൊടുത്താൽ മതി അത് ആകുമ്പോൾ പെട്ടെന്ന് ഇടലോ
ഹാ അതാ നല്ലത്
ഇവിടെ എടുത്ത് വച്ചിട്ടുണ്ട് ഡ്രെസ്സ്
അവൻ ബെഡിൽ അവൾക്ക് ഇടാനുള്ള ടീഷർട്ടും സ്കർട്ടും എടുത്ത് വച്ചു ഐഷുവിനെ ഒന്ന് കൂടെ നോക്കി പുറത്തേക്ക് പോയി
മോനെ ഭക്ഷണം കഴിക്കാനായോ
സുമ വന്നു പറഞ്ഞപ്പോഴാണ് കാർത്തി ഞെട്ടിയത്, ടി വിയും തുറന്ന് വച്ചു സ്വപ്ന ലോകത്താണ് കക്ഷി
എന്താ എന്താ അമ്മേ
അല്ല ഇതേത് ലോകത്താണ്
ഏയ്യ് ഞാൻ എന്തൊക്കെയോ ചിന്തിച്ചു
ഹ്മ്മ് ഭക്ഷണം കഴിക്കാനായോ എന്ന് ചോദിച്ചതാ
ആ കഴിക്കാം
അതും പരഞ്ഞു അവിടുന്ന് എഴുന്നേറ്റു റൂമിലേക്ക് പോയി
ഒരു ലൈറ്റ് ബ്ലൂ കളർ ടി ഷർട്ടും ബ്ലാക്ക് സ്കർട്ടുമാണ് ഐഷു ഇട്ടത്
കുഞ്ഞുസേ….
കാർത്തി അവളുടെ അടുത്ത് ഇരുന്ന് കൈ നോക്കാൻ തുടങ്ങി
വേദനയുണ്ടോടോ ഡ്രെസ്സ് ഇടുമ്പോൾ അവിടെ തട്ടിയായിരുന്നോ
ഇല്ല കണ്ണേട്ടാ അങ്ങനെ വേദനയൊന്നുമില്ല
അല്ലെങ്കിലും നീ വേദന ഉണ്ടെങ്കിലും ഇല്ലാന്ന് അല്ലെ പറയു
അല്ല കണ്ണേട്ടാ ഇപ്പൊ സത്യമായിട്ടും വേദന ഇല്ല
ഹ്മ്മ് അല്ല ഇത് എന്താ മുടി കെട്ടാതെ ഇട്ടിരിക്കുന്നെ
കുളിച്ച ഉടനെ കെട്ടേണ്ട എന്ന് വച്ചു
അല്ല ഇതെന്താ ഇന്ന് തോർത്തു കെട്ടാതിരുന്നേ
അത് അമ്മ കെട്ടിയിട്ട് ശെരിയാവുന്നില്ല അതാ പിന്നെ ഞാൻ പറഞ്ഞു അഴിച്ചിട്ടേയെന്ന്
ഹ്മ്മ്
വാ ഭക്ഷണം കഴിക്കാം
ഇത് ഇട്ടിട്ട് വരാൻ ഒരു മടി
അനുവും കിച്ചുവും അല്ലെ വേറെ അരുമല്ലല്ലോ പിന്നെന്താ
ഹ്മ്മ്
സുമയെ അനുവും കിച്ചുവും കൂടെ എല്ലാം എടുത്ത് വെക്കാൻ സഹായിച്ചു
എന്റെ ദൈവമേ ഇത് എന്റെ കുഞ്ഞേച്ചി തന്നെയാണോ
അനു ഐഷുവിനെ കണ്ട് ഉടനെ പറഞ്ഞു
ഐഷു കാർത്തിയുടെ പിന്നിൽ ഒളിച്ചിട്ടാണ് വരുന്നത്
ഏട്ടത്തിയമ്മേ ഇപ്പൊ കണ്ടാൽ കുഞ്ഞി കുട്ടിയെ പോലെയുണ്ട് സൊ ക്യൂട്ട്
ഐഷു കസേരയിൽ ഇരുന്ന ഉടൻ കിച്ചു അവളുടെ കവിളിൽ പിടിച്ചു വലിച്ചു പറഞ്ഞു
എല്ലാവരും ചോറ് കഴിക്കാൻ ഇരുന്നു. കളിയും ചിരിയുമായി ഐഷുവിന്റെ മനസ് ശാന്തമാക്കാൻ കാർത്തി ശ്രമിച്ചു.
കാർത്തിയാണ് ഐഷുവിന് വാരി കൊടുക്കുന്നത് സുമ കൊടുക്കാമെന്നു പറഞ്ഞെങ്കിലും കാർത്തി കൊടുത്തോളാമെന്ന് തന്നെ പറഞ്ഞു,
ഇത്രയും കാലം സുമയുടെ കൈയിൽ നിന്ന് ഐഷുവിന് ഒരു ഉരുള ചോറ് കിട്ടിയില്ലെങ്കിലും ഇപ്പൊ മറ്റെന്തിനേക്കാളും ഐഷുവിന് ഇഷ്ടം കാർത്തിയുടെ കൈ കൊണ്ട് തന്നെ ഊട്ടുന്നത് തന്നെയാണ് അതോണ്ട് ഐഷുവും കാർത്തി വാരി തന്നാൽ മതിയെന്ന പറഞ്ഞെ
അത് കേട്ടപ്പോൾ സുമയുടെ നെഞ്ച് ഒന്ന് പിടഞ്ഞെങ്കിലും താൻ ഇതൊക്കെ കേൾക്കേണ്ടത് തന്നെയാണെന്ന് അവരും മനസിലാക്കി
കിച്ചുവും കാർത്തിക്ക് നേരെ വാ കാട്ടി അവനും കൊടുക്കാൻ പറഞ്ഞു കാർത്തി ചിരിയോടെ അവനും കൊടുത്തു അനു ഒന്നും പറഞ്ഞില്ലെങ്കിലും അവനും ആഗ്രഹിക്കുന്നുണ്ടായിരുന്നു അത് അറിഞ്ഞപോലെ കാർത്തി അടുത്ത ഉരുള അനുവിനും കൊടുത്തു. അത് വാങ്ങിക്കുമ്പോൾ അനുവിന്റെ കണ്ണ് നിറഞ്ഞു അത് ആരും കാണാതിരിക്കാൻ അനു എന്തോ പറഞ്ഞു കിച്ചുവിനെ കളിയാക്കാൻ തുടങ്ങി
തമാശ പറഞ്ഞും കളി പറഞ്ഞും ആ രാത്രി അവര് സന്തോഷമാക്കി മാറ്റി. ഈ സന്തോഷം എത്ര കാലം നിലനിൽക്കുമെന്ന് അറിയാതെ.
തുടരും

by