22/04/2026

മായാമയൂരം : അവസാന ഭാഗം

രചന – സുധീ മുട്ടം

വർഷങ്ങളായി പ്രണയിച്ചു വിവാഹം കഴിച്ചവളാണ്…ഇപ്പോൾ ജീവൻ വെടിഞ്ഞ ദേഹിയുമായി കിടക്കുന്നു…

“അവൾ ചെയ്ത തെറ്റിനുളള അവൾക്കു കിട്ടി..മറ്റാർക്കും ഇതിൽ യാതൊരു പങ്കുമില്ല”

ഉളളം നോവുന്നുണ്ട്…എന്നിട്ടും നളിനി അങ്ങനെയാണ് പറഞ്ഞത്..

ആരും ഒന്നും മിണ്ടിയില്ല….അവൾക്കായി ഒരുനല്ല വാക്ക് പറയാനുള്ളതൊന്നും ചെയ്തട്ടില്ല…

“നന്ദാ…”

“എന്തോ”

അവന്റെ വിളിക്ക് മറുപടിയായി വിളി കേട്ടു..

“എനിക്കൊന്ന് കിടക്കണമെടോ..താനും കൂടി വാ”

കുഞ്ഞാറ്റയേയും വൈശാഖിനേയും ചേർത്തണച്ചു നന്ദ മുറിയിലേക്ക് കയറി…

‘മോനു നല്ല സങ്കടമുണ്ട് ”

“എന്ത് ചെയ്യാനാ മാധവേട്ടാ…അവൾ സ്വയം ഇരന്നു വാങ്ങിയതല്ലേ…വിധി എല്ലാവരും കൂടി അനുഭവിക്കാനാണ്..എന്ത് ചെയ്യാനാ”

ഉള്ളിലെ സങ്കടം മറച്ചു പിടിച്ചു നളിനി എഴുന്നേറ്റു… അടുക്കളയിൽ ചെന്നവർ മുഖം അമർത്തി ചീന്തിയൊഴുകി….മാധവ് വേദനയോടെ നോക്കി നിന്നു..

“എന്തൊക്കെ പറഞ്ഞാലും കാണിച്ചാലും നളിനിക്ക് അവളോട് സ്നേഹമുണ്ടായിരുന്നു..

💙💙💙💙💙💙💙💙💙💙💙💙💙💙💙

“വാ നന്ദാ കുറച്ചു സമയം എനിക്ക് അടുത്തിരിക്ക്”

ഉള്ളിൽ തിളച്ചു മറിയുന്ന സങ്കടം വൈശാഖിനെ വല്ലാതെ കുത്തിനോവിച്ചു..

വൈശാഖിനൊപ്പം അവനെ വലയം ചെയ്തു നന്ദ കിടന്നു….ഇടക്കിടെ അയാളിലെ മിഴിനീര് ചുണ്ടുകളാൽ ഒപ്പിയെടുത്തു..

സമയം ഇഴഞ്ഞു നീങ്ങി… വൈശാഖിനൊപ്പം അവൾ നിഴലായി നിന്നു…അയാൾക്ക് ഈ സമയത്ത് വേണ്ടത് താങ്ങും തണലുമാണെന്ന് അവൾക്ക് അറിയാം…

നാട് മുഴുവനും ശിൽപ്പയുടെ മരണവാർത്ത അറിഞ്ഞു…പലരും അവൾക്ക് അങ്ങനെ തന്നെ വേണമെന്ന് പഴിച്ചു…

പോലീസുകാർ വൈശാഖിന്റെ വീട്ടിലേക്ക് എത്തി എല്ലാവരോടും ആവശ്യമയതൊക്കെ ചോദിച്ചറിഞ്ഞു മടങ്ങിപ്പോയി..

അടുത്ത ദിവസമാണ് ബോഡി പോസ്റ്റുമാർട്ടം കഴിഞ്ഞു വിട്ടു കിട്ടിയത്…തങ്ങൾക്ക് ഇങ്ങനെയൊരു മകളില്ലെന്ന് പറഞ്ഞു ശിൽപ്പയുടെ വീട്ടികാർ ബോഡി ഏറ്റെടുക്കാൻ മടിച്ചു…

മാധവും രാമചന്ദ്രനും വൈശാഖുമായി ചർച്ച ചെയ്തു ബോഡി ഏറ്റെടുത്തു… അയാൾക്കു വീതമുള്ള മറ്റൊരു സ്ഥലത്താണ് ബോഡി അടക്കം ചെയ്തു…

പിന്നെയും കുറച്ചു ദിവസങ്ങൾ കൂടി പിന്നിട്ടു…ക്രൂരമായ മാനഭംഗത്തിനു ശേഷം ശിൽപ്പയെ കഴുത്ത് ഞെരിച്ചു കൊന്നതാണെന്ന് തെളിഞ്ഞതോടെ പ്രതികളെ മുഴുവനും പോലീസ് അറസ്റ്റ് ചെയ്തു….

💙💙💙💙💙💙💙💙💙💙💙💙💙

ആറ് മാസങ്ങൾ എളുപ്പത്തിൽ ഓടിമറഞ്ഞു….. കുഞ്ഞാറ്റക്ക് ഒരു വയസ്സ് ആയ ദിവസമെത്തി…

വീട് മുഴുവനും മോടി പിടിപ്പിച്ചു കളർ ഫുളാക്കി…

കുഞ്ഞാറ്റയുടെ കൈ പിടിച്ചു നന്ദ കേക്ക് മുറിപ്പിച്ചു…മോൾക്ക് കൊടുത്ത ശേഷം അവളെക്കൊണ്ട് ആദ്യത്തെ പീസ് വിശാഖിനു നേരെ നീട്ടി…കുഞ്ഞാറ്റയുടെ കൈ പിടിപ്പിച്ചത് നന്ദക്ക് കൊടുത്തു.. അവളുടെ മിഴികളിൽ കണ്ണുനീർ തിളക്കമുണ്ടായി..

“മടിക്കാതെ കഴിക്കടോ താനാ മോളുടെ അമ്മ”

നന്ദ മടിക്കാതെ കഴിച്ചു…സ്നേഹം നിറഞ്ഞ മിഴികൾ അവനിലേക്ക് എറിഞ്ഞു…

“രണ്ടിനേയും ഇന്ന് വെറുതെ വിടുന്നില്ല…ഇന്ന് കുഞ്ഞാറ്റയുടെ ഒന്നാം പിറന്നാളിനു ഇവരുടെ വിവാഹം തീരുമാനിക്കുന്നു”

നന്ദയേയും വിശാഖിനേയും ചേർത്തു നിർത്തി മാധവും രാമചന്ദ്രനും തങ്ങളുടെ തീരുമാനം പ്രഖ്യാപിച്ചു.. നളിനിയും സരസ്വതിയും മിഴികൾ തുടച്ചു….

💙💙💙💙💙💙💙💙💙💙💙💙💙💙💙

അടുത്ത മാസം…

പത്തിനും പത്തരക്കും ഇടയിലുള്ള ശുഭമുഹൂർത്തത്തിൽ നാട്ടുകാരടങ്കം സാക്ഷിയാക്കി വൈശാഖ്‌ നന്ദയുടെ കഴുത്തിൽ താലി ചാർത്തി…പരസ്പരം മാല ചാർത്തിയ ശേഷം ഒരു നുള്ള് സിന്ദൂരം അവളുടെ സീമന്തരേഖയിൽ ചാർത്തി…

അച്ഛന്റേയും അമ്മയുടേയും വിവാഹത്തിനു സാക്ഷിയായി കുഞ്ഞാറ്റ നന്ദയുടെ മടിയിൽ ഉണ്ടായിരുന്നു…

വിവാഹശേഷം സദ്യയും കഴിഞ്ഞു ഉച്ച കഴിഞ്ഞു മൂന്നുമണിക്ക് നളിനി നൽകിയ നിലവിളക്കുമേന്തി ആ വീടിന്റെ മരുമകളായി വലതുകാൽ വെച്ച് കയറി.,..

വൈകുന്നേരത്തെ തിരക്ക് കഴിഞ്ഞതോടെ നന്ദയാകെ ക്ഷീണിതയായിരുന്നു…

“താനൊന്ന് ഫ്രഷായിട്ട് വാ മോളെ ഞാൻ നോക്കാം”

“വൈശാഖ്‌ കുളിക്കുന്നില്ലേ”

“താൻ കുളിച്ചിട്ട് വാ”

നന്ദ ഒരു നൈറ്റ് ഗൗണും എടുത്തു ബാത് റൂമിലേക്ക് കയറി… തലവഴി തണുത്ത വെള്ളം വീണതോടെ ശരീരമാകെ കുളിരുകോരി..

“നന്ദാ…. നന്ദാ…”

ഡോറിൽ തട്ടി വൈശാഖ്‌ വിളിക്കുന്നത് കേട്ടു..

“എന്താ വൈശാഖ്‌”

“ഒരുകാര്യം മറന്നു കതകൊന്നു തുറക്ക്”

എന്തോ അത്യാവശ്യമാകുമെന്ന് കരുതി ടർക്കി ഉടുത്ത് വാതിൽ പകുതി തുറന്നു തല പുറത്തേക്കിട്ടു..

“എന്തുപറ്റി…”

മറുപടി കൊടുക്കാതെ വൈശാഖ്‌ അകത്തേക്ക് ഇരച്ചു കയറിയതും നന്ദ വിറച്ചു പോയി..മാറിനു കുറുകെ കൈകൾ ചുറ്റിപ്പിടിച്ചു..

നന്ദയുടെ മുഖത്തെ പരിഭവും വിറയ്ക്കുന്ന ചുണ്ടിലേക്കും നോക്കി അർത്ഥം വെച്ച് ചിരിച്ചു…

“,വൈശാഖ്‌ തമാശിക്കാതെ പോയേ എനിക്ക് കുളിക്കണം”

പുറമേക്ക് ഗൗരവം അണിഞ്ഞു…

“നമുക്ക് ഒരുമിച്ച് കുളിക്കാം”

“ഓ…അതുവേണ്ടാ…മോൻ കുഞ്ഞാറ്റയുടെ അടുത്ത് ഇരിക്ക്”

“മോൾ അമ്മയുടെ കയ്യിലാ”

വൈശാഖ്‌ അവൾക്ക് അരികിലേക്ക് നീങ്ങിയതും നന്ദ തിരിഞ്ഞു നിന്നു… അവൻ പിന്നിലൂടെ കൈ ചുറ്റി അവളുടെ വയറിന്മേൽ കൈ ചുറ്റി തന്നിലേക്ക് ചേർത്തതും അവളൊന്ന് പിടഞ്ഞു..

കഴുത്തിലൂടെ മുഖം അമർത്തി പിൻ കഴുത്തിലൊന്നു ചുംബിച്ചു…

“വൈശാഖ്‌ പ്ലീസ് വേണ്ടാ”

നന്ദയുടെ സ്വരത്തിൽ വിറയുലുണ്ടായി…അത് തിരിച്ചറിഞ്ഞതും അവളുടെ വലത് കവളിൽ ചെറുതായി ദന്തനിരകളാഴ്ത്തി‌‌‌…ശരീരമാകെ ഉണരുന്നത് നന്ദ അറിഞ്ഞു…വയറിന്മേൽ കൈകൾ ഒന്നു കൂടി അമർത്തിയതും അവൾ പെട്ടെന്ന് തിരിഞ്ഞു ശക്തിയോടെ അവനെ പുറത്തേക്ക് തള്ളി ഡോറടച്ചു…

“വഷളൻ‌…

ചുണ്ടിലൊരു പുഞ്ചിരി തെളിഞ്ഞു…

കുളി കഴിഞ്ഞു വരുമ്പോൾ വൈശാഖ്‌ മുറിയിൽ മുഖം വീർപ്പിച്ചു ഇരിപ്പുണ്ട്..

” പോയി കുളിച്ചിട്ടു വാ”

എന്നിട്ടും വൈശാഖ്‌ അനങ്ങിയില്ല…

നന്ദ പെട്ടെന്ന് കണ്ണുകൾ നിറച്ചു….

“സോറി വൈശാഖ്‌”

അവളുടെ നിറഞ്ഞ മിഴികൾ കണ്ടതും നന്ദയെ ചാടിച്ചു..

“ഉടനെ നിറച്ചോണം കണ്ണ്”

“ഓ..”

വൈശാഖ്‌ എഴുന്നേറ്റു കുളിക്കാനായി കയറി….

“എന്റെ അടുത്താ നിന്റെ വേല…”

വൈശാഖ്‌ പോയിടത്തേക്ക് നോക്കി നന്ദ മന്ത്രിച്ചു….

💙💙💙💙💙💙💙💙💙💙💙💙💙💙💙

രാത്രിലെ ഭക്ഷണവും കഴിഞ്ഞു നന്ദയും വൈശാഖും മുറിയിലേക്ക് പോയി…

“കുഞ്ഞാറ്റ സുഖമായി ഉറങ്ങുന്നു..

” എന്നാടോ നന്ദ യാത്ര പോകുന്നത്…

“അടുത്ത ആഴ്ച ആയാലോ വിശാഖ്”

“അങ്ങനെ എങ്കിൽ അങ്ങനെ…”

“സമയം ഒരുപാട് വൈകി…കിടക്കാം വൈശാഖ്‌.. ഉറക്കം വരണൂ”

കോട്ടുവായിട്ട് നന്ദ പറഞ്ഞു..

“അതുശരി ഇന്നു ഉറങ്ങാനോ….ഉടനെ ഉറക്കാമേ”

കിടക്കയിലേക്ക് കിടന്ന നന്ദയെ വലിച്ചു നെഞ്ചിലേക്കിട്ടു ചുണ്ടുകളിൽ അമർത്തി ചുംബിച്ചു… അവളുടെ കെട്ടിപ്പിടുത്തത്തിനു മുറുക്കം കൂടിയത് അവനറിഞ്ഞു…

💙💙💙💙💙💙💙💙💙💙💙💙💙💙

ഒരാഴ്ച കൂടി കഴിഞ്ഞു കുഞ്ഞാറ്റയെ അമ്മയെ ഏൽപ്പിച്ചു അവർ ഹണിമൂൺ അഘോഷിക്കാനയി പോയി…ഒരു ലോഡ്ജിൽ ആണ് മുറി എടുത്തത്….

രണ്ടു ദിവസം അവിടെ താമസിച്ചു…. അടുത്ത ദിവസം വൈകുന്നേരം നന്ദ പുറത്തേക്ക് പോയിട്ട് രാത്രിയാണു എത്തിയത്..

“നാളെ മടങ്ങാം അല്ലേ”

“ഹ്മ്മ്മ്മ് ഹ്മ്മ്മ്മ്”

രാത്രിയിൽ ഇരുവരും ഇണനാഗങ്ങളായി പരസ്പരം മൽസരിച്ചു തളർന്നു വീണു..

“എന്തായി നന്ദ പോയ കാര്യം”

തന്റെ നെഞ്ചിലക്ക് അവളെ വലിച്ചിട്ടു കൊണ്ട് ചോദിച്ചു….

“സക്സസ്…ആർക്കും യാതൊരു സംശവും ഉണ്ടാകില്ല…

” സൗഹൃദത്തെ ചൂക്ഷ്ണം ചെയ്തു മറ്റൊരാളുടെ ഭാര്യയെ ആഗ്രഹിച്ചവനു മരണത്തിൽ കൂടുതൽ ശിക്ഷയൊന്നും ഇല്ല”

വൈശാഖ്‌ പല്ല് ഞെരിച്ചു…

“അതേ വൈശാഖ്‌…. ശിൽപ്പയെ ഇല്ലാത്ത ലോകത്ത് അരുണും ജീവിക്കണ്ടാ”

പുഞ്ചിയോടെ അവൾ വൈശാഖിന്റെ ചുണ്ടുകളിൽ ഉമ്മവെച്ചു….

കുറെ നാളയി അരുണിനെ വക വരുത്താനായി നന്ദയും വൈശാഖും പ്ലാൻ ചെയ്യുന്നത്….അവനെ കൊന്നിട്ട് ജയിലിൽ പോകാൻ താല്പര്യം ഇല്ല…

ആദ്യം നന്ദ അരുണുമായി പരിചയപ്പെട്ടു വിശ്വാസം നേടിയെടുത്തു….അന്നത്തെ വൈകുന്നേരം സുഹൃത്തായ ഡോക്ടർ നൽകിയ പൊടി മദ്യത്തിൽ കലർത്തി അവനെ കൊണ്ടു കുടിപ്പിച്ചു…പോസ്റ്റുമാർട്ടം ചെയ്താലും മരണ കാരണം കണ്ടെത്താനാകില്ല….

എല്ലാം വൈശാഖിന്റെ സപ്പോർട്ടോടെ ആയിരുന്നു നന്ദ ചെയ്തത്….

(അവസാനിച്ചു)

അങ്ങനെ ഒരു പൊടി ഉണ്ടോന്ന് ഒന്നും അറിയില്ല..കഥക്കായി എഴുതിയെന്നെയുളൂ ട്ടാ….പിന്നെ ആരും നിയമത്തിനും അതീതരല്ല….

A story by സുധീ മുട്ടം