18/04/2026

ആകാശി : അവസാന ഭാഗം

രചന – ഷംസിയ ഫൈസൽ

”കണ്ണേട്ടന്‍റെ ഫോണടിക്കുന്നു.,, അമ്മു പറഞ്ഞതും കാശി എടുത്ത് നോക്കിയപ്പോ ഹരി.,, ”ഹലോ..,,ഹരി., പറയഡാ..,, ”കാശി ആകെ സീനായി., മുത്തച്ഛനാകെ കലിപ്പിലാണ്.,, ഹരി പറഞ്ഞതും കാശിക്ക് കാര്യം മനസ്സിലായില്ല.,, ”എന്താടാ കാര്യം., കാശി ഞടുക്കത്തോടെ ചോദിച്ചു ”ഉച്ച തരിഞ്ഞ് എന്‍റെ അമ്മായിഅച്ഛന്‍ വന്നിരുന്നു വീട്ടിലേക്ക്., അതും കള്ളും കുടിച്ച് നാല് കാലില്‍.,, മുത്തച്ഛന്‍ സിറ്റ് ഒൗട്ടില്‍ നിന്ന് പാത്രം വായിച്ചോണ്ടിരിക്കായിരുന്നു അപ്പോ., നേരെ വന്ന് മുത്തച്ഛന്‍റെ കാലില്‍ കൈ കൂപ്പി ഒറ്റ കിടത്തം., എന്നിട്ട് മാപ്പ് എന്നും പറഞ്ഞ് ഒരു കരച്ചിലും..,, ഹരി പറഞ്ഞ് നിര്‍ത്തി ”ന്‍റെ പൊന്നേ എന്നിട്ട് അയാള്‍ ബാക്കിയുണ്ടോ., കള്ള് കുടിച്ച് വല്ലോം വിളിച്ച് പറഞ്ഞോ., അമ്മായി അറിഞ്ഞോ., ശ്രീഷ്മയോ….,, കാശി നിര്‍ത്താതെ ചോദിച്ചു ”ഇടക്ക് കയറി ചോദിക്കല്ലെ ഞാന്‍ ഉണ്ടായത് വള്ളി പുള്ളി തെറ്റാതെ പറയാം.,,,, ഹരി വീണ്ടും പറഞ്ഞ് തുടങ്ങി കരച്ചിലിന്‍റെ ശബ്ദം കേട്ട് അമ്മയും അച്ഛനും ശ്രീഷ്മയുടെ അമ്മയും മുത്തശ്ശിയും എല്ലാവരും അങ്ങോട്ടോടി വന്നു.,, ഞാനും ശ്രീയും പുറത്ത് പോകാന്‍ നില്‍ക്കായിരുന്നു ശബ്ദം കേട്ട് ഞങ്ങള്‍ക്കും ഒന്നും മനസ്സിലായില്ല മുത്തച്ഛന്‍റെ കാലില്‍ വീണ് കരയുന്നത് കണ്ട് ശ്രീ വേഗം അമ്മാവന്‍റെ അടുത്തേക്കോടി ”കള്ളും കുടിച്ചിത് എന്തോന്നാ കാണിക്കുന്നതച്ഛാ..,, എണീക്ക്..,, അമ്മാ..,,ഒന്ന് അച്ഛനെ പിടിച്ച് എണീപ്പിക്ക്..,ശ്രീഷ്മ അയാളെ പിടിച്ച് എണീപ്പിക്കാന്‍ നോക്കി അവള്‍ അമ്മയെ വിളിച്ചെങ്കിലും നിന്നിടത്ത് നിന്നനങ്ങിയില്ല ശ്രീയുടെ കൂടെ ഹരിയും അയാളെ പിടിച്ച് ഒരു ചെയറില്‍ ഇരുത്തി ”എന്താ രമേശാ ഇത്., കള്ള് കുടിച്ച് നാല് കാലിലാണോ ഇങ്ങോട്ട് കയറി വന്നേക്കുന്നത്.,, ഇത് നിന്‍റെ ഭാര്യ വീടും നിന്‍റെ മകളെ കെട്ടിച്ച വീടുമാണ്., അത് നീ മറക്കണ്ട., ഇവിടെ വന്ന് അലമ്പുണ്ടാക്കാന്‍ പറ്റില്ല.,,,അതിന് ഞാന്‍ സമ്മതിക്കില്ല മുത്തച്ഛന്‍ ശ്രീഷ്മയുടെ അച്ഛനെ കുറേ വഴക്ക് പറഞ്ഞു എന്നാ ഇതെല്ലാം ശ്രീഷ്മയുടെ അമ്മ കൈയ്യും കെട്ടി നോക്കി നിന്നു എന്നല്ലാതെ ഒന്നും മിണ്ടിയില്ല ഹരീടെ അമ്മ പോയി കുറച്ച് മോരെടുത്ത് കൊണ്ട് വന്നു ”അളിയാ..,,ആദ്യം നീയിത് കുടിക്ക്.,, എന്നിട്ട് നീ കരഞ്ഞ കാര്യം പറ.,, ഹരീടെ അച്ഛന്‍ അയാളെ മോര് കുടിപ്പിച്ച് കുറച്ച് സമയം കഴിഞ്ഞ് കെട്ട്‌വിട്ടതും മുത്തച്ഛന്‍റെ നേരെ കൈ കൂപ്പി ഇത് വരെ പണത്തിന് വേണ്ടി താന്‍ കാണിച്ച് കൂട്ടിയ കള്ളത്തരങ്ങളും ശ്രീഷ്മയുടെ അമ്മയെ കൂടാതെ വേറെ പെണ്ണ് കെട്ടി അതില്‍ കുട്ടികളുള്ള കാര്യവുമെല്ലാം തുറന്ന് പറഞ്ഞു എല്ലാവരും ഞെട്ടിയെങ്കിലും ശ്രീയുടെ അമ്മ ഞെട്ടിയില്ല ഹരിക്കിത് നേരത്തെ അറിയുമെങ്കിലും ശ്രീഷ്മയുടെ അമ്മ എങ്ങനെ അറിഞ്ഞെന്ന് ഹരിക്കും ശ്രീയുടെ അച്ഛനും മനസ്സിലായില്ല ആദ്യത്തെ ഞെട്ടല് മാറുന്നതിന് മുന്നെ തന്നെ മുത്തച്ഛന്‍റെ കൈ അയാളെ മുഖത്ത് പതിഞ്ഞുപിന്നെ മുത്തശ്ശിയുടെ കൈയ്യിലുള്ള വാക്കിംങ് സ്റ്റിക്ക് വാങ്ങി തലങ്ങും വിലങ്ങും അയാളെ തല്ലി ശ്രീഷ്മക്ക് അയാളെ കള്ളങ്ങളറിയാമെങ്കിലും രണ്ടാമത് കല്ല്യാണം കഴിച്ചത് അവള്‍ക്ക് ഉള്‍കൊള്ളാന്‍ പറ്റിയില്ല നിലത്തിരുന്ന് പൊട്ടികരഞ്ഞ ശ്രീഷ്മയെ ഹരി എണീപ്പിച്ചതും അവളോടി മുത്തച്ഛനെ മാറ്റി അയാളെ പൊതിരെ തല്ലി ”എങ്ങനെ കഴിഞ്ഞു അച്ഛാ എന്‍റെ അമ്മയെ ചതിക്കാന്‍., പാവമല്ലെ എന്‍റെ അമ്മാ., അച്ഛന്‍റെ ദേഷ്യവും നിങ്ങളെ തട്ടിപ്പും വെട്ടിപ്പും അതിലുണ്ടാകുന്ന നഷ്ടങ്ങളും എല്ലാം സഹിച്ച് അച്ഛന്‍റെ കൂടെ ഇപ്പോയും നില്‍ക്കുന്നത് അച്ഛനോടുള്ള സ്നേഹം കൊണ്ട് മാത്രമല്ലെ.,, എന്നിട്ടും അച്ഛനെങ്ങനെ എന്‍റെ അമ്മയെ ചതിച്ച് വേറെ ഒരുപെണ്ണിനെ കെട്ടാന്‍ തോന്നിയെ.,, ശ്രീ അച്ഛനെ നോക്കി ഇങ്ങനെ ചോദിച്ചതും അയാള്‍ തല താഴ്ത്തി നിന്നു ”’എന്നിട്ടന്നിട്ട്., ഇപ്പൊ എന്താ അവിടെത്തെ അവസ്ഥ., അല്ല അമ്മായി എങ്ങനെ ഇതറിഞ്ഞത്.,, കാശി ചോദിച്ചു ”അമ്മായിക്ക് ഇടക്കിടക്കുള്ള അമ്മാവന്‍റെ തമിഴ്നാട്ടിലേക്കുള്ള പോക്കില്‍ സംശയം തോന്നി പിന്നെ നമ്മളെ അമ്മായി ആരാ മോള്‍ അമ്മാവന്‍റെ ഫോണിലെ കോളെല്ലാം റെക്കോര്‍ഡ് ചെയ്ത് പരിശോധിച്ചതും കാര്യം മനസ്സിലായി പക്ഷെ പാവം ., ഫോണ്‍ കോളില്‍ വിശ്വസിക്കാന്‍ പറ്റാതെ ആളെ വിട്ട് അന്വേഷിപ്പിച്ചു., എല്ലാം സത്യമാണ് തമിഴ്നാടില്‍ വേറെ പെണ്ണും അതില് രണ്ട് കുട്ടികളും ഉണ്ടെന്നറിഞ്ഞപ്പോ തകര്‍ന്ന് പോയിട്ടുണ്ടാകും., അഞ്ച് വര്‍ഷം ആയി കല്ല്യാണം കഴിച്ചിട്ട് പോലും.,, പ്രേമിച്ച് വയറ്റിലുണ്ടാക്കികടന്ന് കളയാന്‍ നോക്കിയതാ നമ്മുടെ അമ്മാവന്‍ തെണ്ടി., പക്ഷെ ആ പെണ്ണിന്‍റെ വീട്ട്ക്കാര് പിടിച്ച് കെട്ടിച്ചു., ഇപ്പോ എന്തായാലും അമ്മാവന്‍ നന്നായ മട്ടാ..,, ഹരി നെടുവീര്‍പ്പോടെ നിര്‍ത്തി ”അല്ല നീ തറവാടിലെ ഇപ്പോയത്തെ അവസ്ഥ പറഞ്ഞില്ല., മുത്തച്ഛന്‍റെ അവസ്ഥ എന്താ.,, കാശി വീണ്ടും ചോദിച്ചു ”’ഇപ്പൊ ശാന്തം സുന്ദരം., അമ്മായി ഇടപെട്ട് സോള്‍വാക്കിയെന്ന് പറയാം., അമ്മായിക്ക് കുഴപ്പമില്ല ആ പെണ്ണിനേയും നന്നായി നോക്കിയാല്‍ മതിയെന്ന് പറഞ്ഞു.,, അപ്പോ പിന്നെ മുത്തച്ഛന് മറുത്തൊന്നും പറയാന്‍ പറ്റിയില്ല., ഇനി വല്ല തട്ടിപ്പോ വെട്ടിപ്പോ നടത്തിയാ ആളെ വിട്ട് കാല് വെട്ടുമെന്ന് മുത്തച്ഛന്‍ വാണ്‍ ചെയ്തു., ദേ ഇപ്പോ കുറച്ച് മുന്നെ അവര് വീട്ടിലേക്ക് പോയി., എന്‍റെ ഭാര്യമാത്രം ഇപ്പോയും തേങ്ങി കൊണ്ടിരിക്കാ., ഇടക്കിടക്ക് എന്‍റെ അമ്മായിഅച്ഛനെ തെറിവിളിക്കുന്നുമുണ്ട്..,, ഹരി ഇതും പറഞ്ഞ് ബാല്‍ക്കണീന്ന് ബെഡില്‍ കിടക്കുന്ന ശ്രീയെ നോക്കി ”എന്നാ ശെരി കാശി നാളെ സ്റ്റുഡിയോയില്‍ നിന്ന് കാണാം.,, ഹരി ഫോണ്‍ വെച്ചു ”എന്താ കണ്ണേട്ടാ ഹരിയേട്ടന്‍ സീരിയസ്സായി പറയുന്നത്., അമ്മു ചോദിച്ചതും കാശി എല്ലാം പറഞ്ഞ് കൊടുത്തു ”ഒാ..ഹ്.,അതാണെല്ലെ ഞാന്‍ ഇങ്ങോട്ട് കയറി വന്നപ്പോ അച്ഛനും അമ്മയും പറഞ്ഞോണ്ടിരുന്നത്.,

,എന്തായാലും എല്ലാം കലങ്ങി തെളിഞ്ഞല്ലോ., വാ ഫുഡ് എടുത്ത് തരാം.,, അമ്മു കാശിയെ കൂട്ടി താഴേക്ക് പോയി അപ്പോയേക്കും നന്ദുവും അച്ഛനും കഴിക്കാന്‍ ഇരുന്നിരുന്നു കാശി വന്നതും അമ്മയും മേമയും കൂടെ ഇരുന്നു കഴിപ്പെല്ലാം കഴിഞ്ഞ് നന്ദുവും അച്ഛനും കാശിയുമെല്ലാം കിടക്കാന്‍ പോയി., അപ്പുവും കുഞ്ഞ് ഉറങ്ങാന്‍ വാശിപിടിച്ചോണ്ട് സിദ്ധാര്‍ത്ഥിനേയും കൊണ്ട് റൂമിലേക്ക് പോയി മേമ പിറ്റേന്ന് ചെന്നൈയിലോട്ട് തിരികെ പോകാണ്.,, സുമമ്മയും അമ്മുവും കൂടെ പാല് തിളപ്പിച്ച് ഗ്ലാസിലാക്കി ”അമ്മാ..,,ഹാപ്പി മാരീഡ് ലൈഫ്., ആന്‍ഡ് ഒാള്‍ ദ വെരീ ബെസ്റ്റ്..,, അമ്മു ഗീതമ്മേടെ കവിളില്‍ ഉമ്മ വെച്ചോടി ”ന്നാ ഗീതെ ഈ പാല് പിടിക്ക്.,, സുമമ്മ പാല്‍ ഗ്ലാസ് ഗീതമ്മേടെ കൈയ്യില്‍ കൊടുത്തു ”ഇതൊന്നും വേണ്ട ചേച്ചി., ഈ പ്രായത്തില്‍ ഇതിന്‍റെ ആവിശ്യമൊന്നുമില്ല.,, ”ആര് പറഞ്ഞു.,, നീയിത് പിടിച്ച് മുറിയിലേക്ക് പൊക്കോ., സുമമ്മ ഗീതമ്മയെ പാലുമായി മുറിയിലാക്കി കൊടുത്തു ഡോര്‍ തുറന്നപ്പോ വാസു അങ്കിളവിടെ ഗീതമ്മയെ പ്രതീക്ഷിച്ചെന്ന പോലെ ഇരിക്കായിരുന്നു ഡോറടച്ച് പാല് വാങ്ങി സാധാരണപോലെ രണ്ട് പേരും കൂടെ കുടിച്ചു ”ഗീതേ..,,നീ ഹാപ്പിയല്ലെ.,, ”ഹാപ്പിയാണ് ഞാനും മക്കളും.,, ഗീതമ്മ ചിരിച്ചു ”ഇത്കേട്ടാമതി.,

എന്നാ നീ കിടന്നോ യാത്രാ ക്ഷീണം ഉണ്ടാകും., ബാക്കി നാളെ സംസാരിക്കാം.,, പറയേണ്ട താമസം ഗീതമ്മ വേഗം കിടക്കാന്‍ നിന്നതും വാസു അങ്കിള്‍ കൈയ്യില്‍ പിടിച്ചു ”ഒരു നിമിഷം., ആദ്യരാത്രി ആയിട്ട് ഒാര്‍ക്കാന്‍ എന്തേലും വേണ്ടേ.,, വാസു അങ്കിള്‍ ഗീതമ്മയുടെ നെറ്റിയില്‍ നനുത്ത ചുംബനമേകി ”ഇനി കിടന്നോ..,, ഗീതമ്മ തലയാട്ടി വേഗം തിരിഞ്ഞ് കിടന്നു തൊട്ടടുത്തായി ലൈറ്റണച്ച് വാസു അങ്കിളും.. ____________ ”എന്താ കണ്ണേട്ടാ ചിരിക്കുന്നത് കുറേ സമയം ആയല്ലോ..,, ബെഡില്‍ കിടന്ന് മുകളിലേക്കും നോക്കി ചിരിക്കുന്ന കാശിയെ നോക്കി അമ്മു ചോദിച്ചു ”ഞാനെയ് അവരെ ആദ്യരാത്രി ആലോചിക്കായിരുന്നു.ഇപ്പൊ എന്തായിരിക്കും അവര്‍ക്ക് പണി.,, ”ചോറും കൂട്ടാനും വെക്കാ.,,അയ്യേ നാണമില്ലല്ലോ കണ്ണേട്ടാ..,, ”നാണം ഇത്തിരി കുറവാ.., നീയിങ് വന്നെ.,നമുക്കീ രാത്രിയങ് ആഘോഷിക്കാ..,, കാശി അവളിലേക്കടുത്ത് അവളെ അധരങ്ങളില്‍ തുടങ്ങി ഒാരോ അണുവിലും തന്‍റെ മുദ്ര പതിപ്പിച്ചു രാത്രിയുടെ യാമങ്ങള്‍ അവര്‍ പരസ്പരം പുണര്‍ന്ന് അലിഞ്ഞ് ചേര്‍ന്നു _________ പിറ്റേന്ന് രാവിലെ തന്നെ എല്ലാവരും അവിടെന്ന് തിരിച്ചു മേമ തിരിച്ച് ചെന്നൈയിലോട്ട് പോകുന്നതിനാല്‍ ഗസ്റ്റ് ഹൗസില്‍ നിന്ന് ഡ്രെസ്സെല്ലാം എടുത്ത് കാശിയുടെ കൂടെ റെയ്ല്‍വെ സ്റ്റേഷനിലോട്ട് പോയി., സ്റ്റേഷനില്‍ എത്തിയപ്പോ മേമയെ യാത്രയാക്കാന്‍ ഗീതമ്മയും വാസുഅങ്കിളും ഉണ്ടായിരുന്നു.,, ദിവസങ്ങള്‍ കടന്ന് പോയി., ഗീതമ്മയും വാസു അങ്കിളും ഇടക്കിടക്ക് യാത്രയാണ്.,,

ബിസിനസ്സ് ആവിശ്യത്തിന് പുറത്ത് പോകുമ്പോ ഗീതമ്മയേയും കൊണ്ട് പോകും., മിക്കപ്പോയും അപ്പുവും അമ്മുവും കൂടെയുണ്ടാകും., സത്യം പറഞ്ഞാ അവരെ നഷ്ടപ്പെട്ട് പോയ സന്തോഷങ്ങള്‍ തിരിച്ച് പിടിച്ച് ആഘോഷിക്കുന്ന തിരക്കിലാണ് അച്ഛനും അമ്മയും മക്കളും., ഹരിയും ശ്രീയും ഒന്നായി ഒരു മാസം ആയപ്പോയേക്കും അവരെ ലൈഫില്‍ രണ്ട് വര തെളിഞ്ഞു., ഹരിയിപ്പോ അച്ഛനാകാന്‍ പോകുന്ന ത്രില്ലിലാണ്., അത് കൊണ്ട് തന്നെ കാശിയെ ഒന്നിനും കൊള്ളില്ലെന്നും പറഞ്ഞ് കളിയാക്കലാണ് ഹരീടെ പണി നന്ദൂന്‍റെ റിലേഷന്‍ അച്ഛന്‍ പൊക്കി ആനന്ദ് നാട്ടില്‍ വന്നപ്പോ നന്ദൂനെ രഹസ്യമായി കാണാന്‍ വീട്ടില്‍ ആരും കാണാതെ വന്നതാണ് പക്ഷെ വന്ന് പെട്ടത് അച്ഛന്‍റെ മുന്നിലേക്ക്.,, ആദ്യം കുറെ പ്രശ്നം ഉണ്ടായെങ്കിലും രണ്ട് വീട്ടുക്കാരും തമ്മില്‍ സംസാരിച്ച് അവരെ ഒന്നിപ്പിക്കാന്‍ തന്നെ തീരുമാനിച്ചു., ചെറിയൊരു എന്‍ഗേജ്മെന്‍റ് നടത്തി റിംങ് എക്ഞ്ചേജ് ചെയ്തു., രണ്ട് വര്‍ഷം കഴിഞ്ഞ് കല്ല്യാണം.,, അമ്മു കമ്പനിയിലെ ജോലി റിസൈന്‍ ചെയ്ത് പകരം അപ്പൂന്‍റെ സിദ്ധാര്‍ത്ഥ് കമ്പനിയില്‍ പോയി തുടങ്ങി കാശിയുടെ സ്റ്റുഡിയോ വളര്‍ന്ന് മൂന്ന് മാസത്തിനിടക്ക് ഇപ്പോ രണ്ടാമത്തെ സ്റ്റുഡിയോ ഒാപ്പണിംങിന്‍റെ തിരക്കിലാണ്., , അവനിപ്പോ സെലിബ്രറ്റി ലെവലിലാണെന്ന് പറയാനോക്കി

”അമ്മൂ…,,അമ്മൂട്ട്യേ..,, നീയിത് എവിടെ പോയി കിടക്കാ..,, കാശി മുറിയില്‍ നിന്ന് വിളിച്ച് കൂവിയതും അമ്മു താഴെ നിന്ന് ഒാടി വന്നു ”എന്താ കണ്ണേട്ടാ..,, മന്‍ഷ്യനെ പണിയെടുക്കാനും സമ്മതിക്കൂലെ..,, മുറിയിലേക്ക് വന്ന് ഇടുപ്പില്‍ കൈ കുത്തി നിന്നോണ്ട് അമ്മു കാശിയെ നോക്കി കണ്ണുരുട്ടി ”അതിന് മഹതിക്ക് എന്താണാവോ ഇത്ര വലിയ പണി.,, ”അതില്ലെ കണ്ണേട്ടാ., നമ്മളെ ഗാര്‍ഡന്‍റെ അടുത്തുള്ള ആ വല്ല്യ മാവില്ലെ., അതില് നമ്മളെ അച്ഛന്‍ മടലും കയറും വെച്ച് ഊഞ്ഞാല് കെട്ടി തന്നു., സത്യം പറയാലോ നമ്മളെ പണ്ടത്തെ ഊഞ്ഞാല് തന്നെ ബെസ്റ്റ്.,, ഈ ഷോപ്പില്‍ നിന്നൊക്കെ വാങ്ങുന്ന റെഡിമെയ്ഡ് സാധനത്തില്‍ ഇരുന്നാ ആ ഫീല് കിട്ടില്ല., ഞാനും അച്ഛനും അമ്മയും നന്ദുവും കൂടെ ആടി കൊണ്ടിരിക്കായിരുന്നു., കണ്ണേട്ടന്‍ വേഗം കാര്യം പറ.,, അമ്മു തിടുക്കം കൂട്ടി ”അയ്യേ..,,നാല് ഇള്ളകുട്ടികള്‍., കാശി കളിയാക്കി ”കണ്ണേട്ടന്‍ വേഗം കാര്യം പറയുന്നുണ്ടോ..,, അമ്മു ചോദിച്ചതും കാശി അവളെ തന്നോട് ചേര്‍ത്തു ”ഹാ..,,ദൃതി കൂട്ടാതെ ഭാര്യേ…,, എനിക്കൊരു പ്രൊമോഷന്‍ വര്‍ക്ക് വന്നിട്ടുണ്ട്.,, ”അതിന്..,, ”അതിന്…,,അതിനൊന്നുല്ല., വണ്‍ വീക്കിന് മാലിദ്വീപ്സിലേക്ക് ഒരു ലക്ഷ്വറി ട്രിപ്പ്., എന്‍റെ ഭാര്യക്ക് താല്‍പര്യം ഉണ്ടെങ്കില്‍ കൂടെ പോരാം.,, കാശി അമ്മൂനെ ഇടം കണ്ണിട്ട് നോക്കി

”അയ്യോ..,,സത്യാണോ..,, എപ്പോയാ പോകാ., ക്യാമറ ടീമും ഉണ്ടാകോ..,, അമ്മു തുള്ളിച്ചാടി ”ക്യാമറ ടീമൊന്നുമില്ല., ഈ തലവന്‍ തന്നെ ധാരാളം., നമ്മള്‍ രണ്ട് പേരും വണ്‍ വീക്ക് അടിച്ച് പൊളിക്കുന്നു.,, കാശി പറയേണ്ട താമസം അമ്മയോടൊക്കെ പറഞ്ഞിട്ട് വരാന്ന് പറഞ്ഞ് അമ്മു വേഗം ഒാടി പോയി ”ഒാ..ഹ് ഈ പെണ്ണിനിത് ഒരു ഉമ്മ തന്നിട്ട് പൊക്കൂടെ.,, _________ ‘പിറ്റേന്ന് രാവിലെ., കാശി എണീറ്റിട്ടില്ല ”കണ്ണേട്ടാ..,,കണ്ണേട്ടാ..,, ”എന്താമ്മൂ..,,ഒരു ഫൈവ് മിനിറ്റ്.,പ്ലീസ്.,, കാശി തിരിഞ്ഞ് കിടന്നതും അമ്മു അവനെ ശക്തിയില്‍ തിരിച്ച് കിടത്തി ”എന്താടീ നിനക്ക്.,, കാശി ദേഷ്യത്തോടെ എണീറ്റിരുന്നു ”കണ്ണേട്ടാ പ്രൊമോഷന്‍ കുറച്ച് മാസത്തേക്ക് നീട്ടി വെക്കാന്‍ പറ്റോ,,, അമ്മു ഏറ് കണ്ണിട്ടവനെ നോക്കി ”ഇല്ല അവര് അഡ്വാന്‍സിട്ട് തന്നു., എന്താ നിനക്ക് വരാന്‍ താല്‍പര്യമില്ലെ., ഇന്നലെ ചാടികളിക്കായിരുന്നല്ലോ.,, കാശി നെറ്റിചുളിച്ചു ”താല്‍പര്യമൊക്കെയുണ്ട്., പക്ഷെ നമുക്ക് പ്രൊമോഷന്‍ കിട്ടി ഇനി മൂന്ന് നാല് മാസത്തേക്ക് അനങ്ങാന്‍ പറ്റില്ല.,, അമ്മു പുറകിലൊളിപ്പിച്ച പ്രഗ്നസി ടെസ്റ്റ് കിറ്റ് കാണിച്ച് കൊടുത്തു തെളിഞ്ഞ് നില്‍ക്കുന്ന രണ്ട് ചുവന്ന വരയിലേക്ക് കാശി കണ്ണെടുക്കാതെ നോക്കി ആ കണ്ണ് നിറഞ്ഞ് വരുന്നത് അമ്മു സന്തോഷത്തോടെ നോക്കി നിന്നു കാശി അമ്മൂനെ ഇറുകെ പുണര്‍ന്നു”അ..അമ്മൂ…,,എനിക്ക് വിശ്വസിക്കാന്‍ പറ്റുന്നില്ല., നമ്മളും അച്ഛനും അമ്മയും ആകാന്‍ പോകുകയാണെല്ലെ., ഇത് സ്വപ്നമല്ലല്ലോ..,, കാശി അവളെ തന്നില്‍ നിന്നടര്‍ത്തി മാറ്റി ചോദിച്ചതും അമ്മു അവന്‍റെ കവിളില്‍ അമര്‍ത്തിയൊരു കടി കൊടുത്തു ”ഇപ്പോ വിശ്വാസം വന്നോ എന്‍റെ കുഞ്ഞിന്‍റെ അച്ഛന്..,, ”’പോടീ…,, കാശി ചിരിയോടെ കവിള് ഉഴിഞ്ഞ് അമ്മൂന്‍റെ നെറ്റിയില്‍ ചുംബിച്ചു പിന്നീടങ്ങോട്ട് സന്തോഷത്തിന്‍റെ ദിനങ്ങളായിരുന്നു ദിവസങ്ങള്‍ കടന്ന് പോയതും അമ്മൂന് ഒന്നും കഴിക്കാന്‍ പറ്റാതായി., ഒന്നിന്‍റേയും സ്മെല്ലും പിടിക്കുന്നില്ല., എന്തിന് കാശിയുടെ മണം പോലും അമ്മൂന് പിടിക്കാതായി അമ്മു ഇപ്പോ അവളെ അച്ഛന്‍റേയും അമ്മയുടേയും കൂടെയാണ് കാശി എന്നും കാണാന്‍ പോകും., അവനെ കാണുമ്പോ അമ്മു ഒാടി വരുമെങ്കിലും അടുതെത്തുമ്പോയേക്കും ഛര്‍ദ്ദിക്കാന്‍ വന്ന് ഒാടി പോകും., കാശിക്കിത് സങ്കടം ഉണ്ടാക്കുമെങ്കിലും എല്ലാം കുഞ്ഞിന് വേണ്ടിയാണെന്നോര്‍ക്കുമ്പോ സമാധാനപ്പെടും നാല് മാസം ആയപ്പോയേക്കും അമ്മു കുറേയൊക്കെ ഭക്ഷണം കഴിച്ച് തുടങ്ങി അതോടെ കാശി കൈയ്യോടെ അവളെ വീട്ടിലേക്ക് കൊണ്ട് പോയി ഇപ്പൊ വാസു അങ്കിളും ഗീതമ്മയും മിക്കദിവസവും അമ്മൂന് വേണ്ടതൊക്കെ കൊണ്ട് കാണാന്‍ വരും., അമ്മുവും കാശിയും മാത്രമല്ല എല്ലാവരും അമ്മൂന്‍റെ ഉദരത്തില്‍ വളരുന്ന കുഞ്ഞിനായി കാത്തിരിപ്പാണ് അനക്കം വെച്ച് തുടങ്ങിയതും കാശിക്ക് എപ്പോയും വയറില്‍ തലവെച്ച് സംസാരിക്കലാണ് പണി”അച്ഛേടെ ചക്കരമുത്തേ..,, അച്ഛന് കാണാന്‍ തോന്നുന്നു., സുഖാണോ നിനക്കവിടെ.,,, ”ഒാ…ഹ് പരമ സുഖം., ഒന്ന് പോ കണ്ണേട്ടാ.,, അമ്മൂന്‍റെ മടിയില്‍ തലവെച്ച് വയറില്‍ ചെവിയോര്‍ത്ത് സംസാരിക്കുന്ന കാശിയെ അമ്മു കളിയാക്കി ”പോടി ., നിനക്ക് കുശുമ്പാ.,,, ”കുശുമ്പ് തന്നെയാ., അല്ല കണ്ണേട്ടാ…,, ”ഹ്മ്..,, ”കണ്ണേട്ടാ..,, ”എന്താ അമ്മുട്ട്യേ..,, കാശി എണീറ്റവളെ തന്നോട് ചേര്‍ത്തിരുത്തി ”കണ്ണേട്ടന് ആണ്‍കുട്ടിയെ ആണോ പെണ്‍കുട്ടിയെ ആണോ ഇഷ്ടം.,, അമ്മു ആവേശത്തോടെ അവളെ നോക്കി ”എന്ത് ചോദ്യാ അമ്മൂസേ ഇത്., ഏതായാലും ദൈവം നമുക്ക് തന്ന നിധിയല്ലെ.,, ആണായാലും പെണ്ണായാലും നമ്മുടെ കുഞ്ഞല്ലേടീ..,, കുഞ്ഞിനെ കാണാന്‍ ഒരോ നിമിഷവും പ്രാര്‍ത്ഥിച്ച് കാത്തിരിക്കാണ് ഞാന്‍., ഒരു കുഴപ്പവുമില്ലാതെ നിന്നേയും കുഞ്ഞിനേയും ദൈവം തന്നാല്‍ മതി..,, കാശി അമ്മൂന്‍റെ നെറുകില്‍ ചുംബിച്ചു വീണ്ടും ദിവസങ്ങള്‍ കടന്ന് പോയി.,, അമ്മൂന് ഇഷ്പ്പെട്ടതല്ലാം കൊണ്ട് കൊടുക്കാന്‍ അടിയാണ് എല്ലാവര്‍ക്കും അമ്മു തടിച്ച് മുഖമെല്ലാം തുടുത്തു ഏഴാം മാസമായതും ചടങ്ങനുസരിച്ച് അമ്മൂനെ കൊണ്ട് പോയി മിക്കദിവസവും കാശി അവിടെയാകും നില്‍ക്കാറ് അമ്മൂന് ഇഷ്ടപ്പെട്ടതല്ലാം ഉണ്ടാക്കി കൊടുക്കാന്‍ ഗീതമ്മയും അവള്‍ക്ക് വേണ്ടതെല്ലാം വാങ്ങി കൊടുത്ത് വാസു അച്ഛനും ഹരമാണ് അപ്പൂനാണേല് അമ്മുള്ളതെല്ലാം അവള്‍ക്കും ഉള്ളതാണെന്ന് പറഞ്ഞ് വാരി തിന്നും അതിനിടക്ക് ശ്രീഷ്മ പെണ്‍കുഞ്ഞിന് ജന്മം നല്‍കിഅമ്മൂന്‍റെ ഡേറ്റടുത്ത് കാലിലും മുഖത്തുമെല്ലാം നീര് വന്നു ഒരു ദിവസം വൈകീട്ട് കാശി ഷൂട്ടിംങിന്‍റെ തിരിക്കിലായിരുന്നു അപ്പോയാണ് വാസു അങ്കിളിന്‍റെ കോള്‍ വന്നത്,, ഒാരോ കോളും വൈറ്റ് ചെയ്ത് നില്‍ക്കുന്നതിനാല്‍ കാശി വേഗം ഫോണെടുത്തു ”ഹലോ..,,അങ്കിളെ.,, ”മോനെ.,,ഞങ്ങള് അമ്മൂനെ കൊണ്ട് ഹോസ്പിറ്റലില്‍ പോയി കൊണ്ടിരിക്കാണ്,, പറഞ്ഞ് തീരും മുന്നെ കാശി ഫോണ്‍ കട്ട് ചെയ്ത് ബുള്ളറ്റെടുത്ത് ഹോസ്പിറ്റലിലേക്ക് വിട്ടു കാശിയും അമ്മുവും അവിടെ എത്തിയത് ഒരുമിച്ചാണ് വേദന കടിച്ച് പിടിച്ച് നില്‍ക്കുന്ന അമ്മൂനെ കണ്ട് അവനലിവ് തോന്നി ലേബര്‍ റൂമിലേക്ക് കൊണ്ട് പോകുമ്പോ കണ്ണില്‍ വെള്ളം നിറച്ച് അവനെ നോക്കി ചിരിക്കുന്ന അമ്മൂനെ കാശി ചേര്‍ത്ത് പിടിച്ച് ചുംബിച്ചു ”പേടിക്കണ്ട., ഞങ്ങളൊക്കെ ഇവിടെ പ്രാര്‍ത്ഥനയോടെ നിനക്കും കുഞ്ഞിനും വേണ്ടി കാത്തിരിക്കുന്നുണ്ടാകും.,, കാശി അവളെ സന്തോഷത്തോടെ പറഞ്ഞയച്ചു കുറച്ച് കഴിഞ്ഞതും ഒരു സിസ്റ്റര്‍ വന്നു ”അമേയയുടെ ഹസ്ബന്‍റാരാ.,, ചോദിക്കേണ്ട താമസം കാശി ഒാടിയെത്തി ”അമേയ നിങ്ങളെ കാണണം എന്ന് പറഞ്ഞ് ബഹളം വെച്ചോണ്ടിരിക്കാണ്, കാശിയെ ലേബര്‍ റൂമിന്‍റെ ഉള്ളിലേക്ക് വിളിപ്പിച്ച് അവനുള്ള ഡ്രസ്സെല്ലാം ധരിപ്പിച്ച് ഉള്ളിലേക്ക് കൊണ്ട് പോയി ”കണ്ണേട്ടാ..,,നിക്ക് പേടിയാകുന്നു.,സഹിക്കാന്‍ വയ്യ.,, അവനെ കണ്ടതും അമ്മു കാശിയുടെ കൈപിടിച്ച് കരഞ്ഞു കാശി അവളെ മുടിയില്‍ തലോടി നെറ്റിയില്‍ ചുംബിച്ചു നിറഞ്ഞ് വന്ന കണ്ണുകള്‍ അവള്‍ കാണാതെ തുടച്ചോണ്ടിരുന്നു വേദന കൂടുന്നതിനനുസരിച്ച് കാശിയുടെ കൈയ്യില്‍ അവളെ നഖം മുറിവുണ്ടാക്കി ”ആ..ഹ്.,, വേദനയും അങ്ങേതല കണ്ടതും അമ്മു കുഞ്ഞിന് ജന്മം നല്‍കി കുഞ്ഞിന്‍റെ കരച്ചില്‍ അവിടെ ഉയര്‍ന്ന് കേട്ടു പൊക്കിള്‍ കൊടി മുറിക്കുമ്പൊ കാശിയുടെ കൈ വിറച്ചു അവന്‍ കുഞ്ഞിനെ കൈയ്യില്‍ വാങ്ങി കുഞ്ഞിലേക്ക് ചുണ്ട് ചേര്‍ക്കാന്‍ നിന്നതും കാശി അമ്മൂനെ നോക്കി ആ വേദനക്കിടയിലും കാശിയേയും കുഞ്ഞിനേയും ചിരിയോടെ നോക്കുന്നുണ്ട് ”അമ്മൂട്ട്യേ…,,ആണ്‍ കുഞ്ഞാ..,, കാശി അച്ഛന്‍റെ അധികാരത്തോടെ അതിലേറെ സന്തോഷത്തോടെ അമ്മൂന്‍റെ മാറിലേക്ക് കുഞ്ഞിനെ കിടത്തി ”നമ്മുടെ കുഞ്ഞാ..,, നമ്മുടെ ജീവന്‍.,ഈ കുഞ്ഞിളം ചിരിയിലേക്കാണ് നമ്മുടെ ലോകം ഇനി ചുരുങ്ങാന്‍ പോകുന്നത്.,, രണ്ട് പേരും ഒരുമിച്ച് ആ കുഞ്ഞി കവിളില്‍ ചുംബിച്ചു ((ശുഭം)) ♥കൂടെ നിന്ന് സപ്പോര്‍ട്ട് ചെയ്ത എല്ലാവര്‍ക്കും സ്നേഹം., എല്ലാവര്‍ക്കും നല്ലത് മാത്രം വരട്ടെ., നിങ്ങളുടെ സ്നേഹവും സപ്പോര്‍ട്ടുമാണ് എന്‍റെ തൂലികയുടെ ഊര്‍ജം. ഇനിയും മുന്നോട്ട് വരും പക്ഷെ സമയം എടുക്കും., രണ്ട് മാസത്തെ ഇടവേള എടുക്കുന്നു., കുറച്ച് ബിസിയാണ്. ഒത്തിരിസ്റ്റോറീസ് മനസ്സിലുണ്ട്.,എല്ലാം നിങ്ങളിലേക്കെത്തും.,തുടര്‍ന്നും ഈ സ്നേഹം പ്രതീക്ഷിക്കുന്നു