രചന – വൈദേഹി ദേഹി
പിറ്റേന്ന് രാവിലെ ദേവി കോളേജിൽ പോകാനായി റെഡി ആയി താഴേക്കു വന്നു…അപ്പോഴേക്കും ബാക്കി എല്ലാരും കഴിക്കാനായി വന്നിട്ടുണ്ടാരുന്നു… കൃഷ്ണാ… നീ വരുണിനെ വിളിച്ചാരുന്നോ… അവനെന്തു പറഞ്ഞു… കഴിച്ചുകൊണ്ടിരുന്ന ലക്ഷ്മിയമ്മയുടെ ചോദ്യം കേട്ടു ദേവിയും വിനും പരസ്പരം നോക്കി… വിളിച്ചമ്മേ… വരുൺ നോക്കാം എന്നാ പറഞ്ഞെ… അമ്മ ഇത്രേം ബഹളം വെച്ചന്നു പറഞ്ഞപ്പോ ഏട്ടൻ പറഞ്ഞു ഉടനെ തന്നെ അവനെ ഇങ്ങോട്ട് പറഞ്ഞു വിടാന്ന്… മ്മ്മ്… എത്രയും പെട്ടന്ന് എനിക്കെന്റെ മോനെ ഒന്നു കണ്ടാൽ മതിയെന്റെ ഭഗവതി… എന്തോ ഉടായിപ്പുണ്ടല്ലോ… അച്ഛമ്മയുടെ അഭിനയം അത്ര പോരാ… മ്മ്മ് കണ്ടുപിടിച്ചോളാം ഞാൻ… അങ്ങനെ മനസ്സിൽ വിചാരിച്ചോണ്ട് അവൻ ദേവിയെ നോക്കിയപ്പോ അവളും അച്ഛമ്മേ തന്നെ ചൂഴ്ന്നു നോക്കിയിരുപ്പുണ്ടാരുന്നു… അങ്ങനെ രാവിലത്തെ ഫുഡും കഴിച്ചു ദേവി കോളേജിലോട്ട് ഇറങ്ങാൻ തുടങ്ങിയപ്പോഴാണ് അവിടേക്ക് വിനു ഓടി വന്നത്… ഡീ നിന്നെ ഞാൻ ചെമ്പകത്തോട്ട് വിട്ടേക്കാം… നീ അവളുടെ കൂടെ പൊക്കോ… നിന്റെ വണ്ടി എനിക്ക് വേണം… എനിക്ക് ഒന്നുരണ്ടിടത്തു പോകാൻ ഉണ്ട്… ഹ്മ്മ്… പോകുന്നെ ഒക്കെ കൊള്ളാം മര്യാദക്ക് പെട്രോൾ അടിച്ചിട്ടേക്കണം… ഞാൻ പറഞ്ഞില്ലെന്നു വേണ്ട… ഉത്തരവ്… അങ്ങോട്ട് ഇറങ്ങടി… അതും പറഞ്ഞു വിനു വണ്ടി എടുത്തു… ദേവി പിറകിൽ കയറി രണ്ടുപേരുടെ ചെമ്പകത്തോട്ട് പോയി…
രാവിലെ ഉണർന്നപ്പോൾ മുതൽ നന്ദുന് എന്തോ ഒരു ഉത്സാഹക്കുറവ് തോന്നി… ഇന്ന് കോളേജിൽ പോകണോന്ന് വരെ അവൾ ചിന്തിച്ചു… പിന്നെ ഇന്നലേം ഇന്നും കൂടെ പോകാണ്ടിരുന്നാൽ മാലതി ചൂലെടുക്കും എന്നുള്ളതുകൊണ്ട് അവൾ പോകാനായി റെഡി ആയി… നന്ദു ഫുഡ് കഴിക്കാനായി താഴേക്ക് വന്നപ്പോഴേക്കും നവി കഴിച്ചിട്ട് പോകാൻ ആയി നിക്കുവാരുന്നു… നീ എന്താ നന്ദു ഇന്ന് താമസിച്ചോ… ആഹ് ഏട്ടാ എണീക്കാൻ കുറച്ചു താമസിച്ചു… അതും പറഞ്ഞു നന്ദു കഴിക്കാൻ തുടങ്ങി… നവി മുറ്റത്തേക്ക് ഇറങ്ങി ബുള്ളറ്റ് സ്റ്റാർട്ട് ചെയ്തപ്പോഴാണ് ദേവിയും വിനും കൂടെ അങ്ങോട്ട് വന്നത്… ദേവിയെ കണ്ടപ്പോ അവന്റെ മുഖം ഒന്നു വിടർന്നെങ്കിലും അവനത് സമർഥമായി ഒളിപ്പിച്ചു അവളെ നോക്കി ഒന്നു പുച്ഛിച്ചു…അവിടെ പിന്നെ സ്ഥിരം സ്ഥായി ഭാവം തന്നെ… അങ്ങനെ ഒരാൾ അവിടെ ഉണ്ടെന്നേ അവൾ മൈൻഡ് ചെയ്യാൻ പോയില്ല… നവിയേട്ടൻ ഇറങ്ങുവാന്നോ… അതേടാ… എന്ന ശെരി നവിയേട്ടാ…ഇറങ്ങിക്കോ… ഞാൻ ഇവളെ കൊണ്ട് വിടാൻ വന്നതാ… ലേറ്റ് ആകണ്ട… മ്മ്മ് ശെരി എന്നാൽ… അതും പറഞ്ഞു നവി വണ്ടി എടുത്തു പോയി…
അവൻ പോകുന്നതും നോക്കി നിന്ന ദേവിയും വിനും കൂടെ അകത്തോട്ടു കയറി…അകത്തു ചെന്നപ്പോ കണ്ടു ഡൈനിംഗ് ടേബിളിൽ ഇരുന്ന് അപ്പോം മുട്ടക്കറിയും കഴിക്കുന്ന നന്ദുനെ… നിനക്ക് ഏത് നേരോം ഇത് തന്നെ ഉള്ളോ പണി… ഫുഡ് അടി തന്നെ ഫുഡ് അടി… വിനുന്റെ സൗണ്ട് കേട്ടിട്ടാണ് നന്ദു തലപൊക്കി നോക്കിയത്… കേട്ടൊന്ന് പുച്ഛിച്ചതല്ലാണ്ട് അവൾ ഒന്നും മിണ്ടിയില്ല… സാധാരണ ഒന്നു പറഞ്ഞാൽ തിരിച്ചു രണ്ട് പറയുന്നവൾടെ മൗനം കണ്ട് വിനു ദേവിയെ നോക്കി എന്താന്ന് കണ്ണുകൊണ്ട് ചോദിച്ചു… അറിയില്ലെന്ന് ദേവി തലയാട്ടി…പിന്നെ ഒന്നും പറയാൻ നിക്കാണ്ട് അവൻ മാലതിയമ്മേന്നും വിളിച്ചു അടുക്കളയിലോട്ട് കയറി… ഡീ വേഗം കഴിച്ചിട്ട് വാ… നിന്റെ വണ്ടി എടുക്കാം…എന്റെ വണ്ടി അവനു വേണോന്ന് പറഞ്ഞു ഇന്ന്… ആഹ് വരുവാ… ദാ കഴിഞ്ഞു… എന്നും പറഞ്ഞു നന്ദു കൈകഴുകാൻ എഴുന്നേറ്റു… ദേവി അടുക്കയിലോട്ട് ചെന്നപ്പോ കണ്ടു സ്ലാബിൽ കയറി ഇരുന്ന് മാലതിയോടും ഗോപികയോടും കത്തി വെക്കുന്ന വിനുനെ… ഡീ പോകാം? മ്മ്മ്… പിന്നെ നീ ഒന്ന് നിന്നേ… ദേവി അത് പറഞ്ഞതും ഇറങ്ങാൻ തുടങ്ങിയ നന്ദു ഒന്ന് നിന്നു…
മ്മ്മ്?എന്താ പറ്റിയെ ഇങ്ങനെ മോന്ത കേറ്റി വെക്കാനായിട്ട്… ഏയ്…ഒന്നുല്ലെടി… നിനക്ക് തോന്നുന്നതാ… ഹ്മ്മ്… അപ്പോഴേക്കും മാലതിയും ഗോപികയും വിനും കൂടെ അങ്ങോട്ട് വന്നു… നിങ്ങൾക്കിറങ്ങാറായില്ലേ പിള്ളേരെ… ദാ ഇറങ്ങുവാ മാമി… പോയിട്ട് വരട്ടെ ഗോപുവമ്മേ… ടാ എന്റെ വണ്ടി കുഴപ്പൊന്നും ഇല്ലാണ്ട് കൊണ്ടുവന്നോണം കേട്ടല്ലോ… ഓഹ് ഉത്തരവ് തമ്പുരാട്ടി… അതും പറഞ്ഞു രണ്ടുപേരുടെ കോളേജിലോട്ട് തിരിച്ചു… കോളേജ് എത്തി ക്ലാസ്സിലോട്ട് നടക്കാൻ തുടങ്ങിയ നന്ദുനെ ദേവി പിടിച്ചു നിർത്തി… ഡീ പറഞ്ഞിട്ട് പോയാൽ മതി എന്താ കാര്യമെന്ന്… ഇന്നലെ അവിടുന്ന് പോകും വരെ കുഴപ്പൊന്നും ഇല്ലാരുന്നല്ലോ… പിന്നിപ്പോ രാവിലെ എന്താ പറ്റിയെ… ഒന്നും മിണ്ടാണ്ട് ദേവി പറയുന്നതും കേട്ടു നന്ദു നിന്നു… പിന്നെ അടുത്തുള്ള വാകയുടെ ചുവട്ടിൽ പോയിരുന്നു… ദേവി ഒന്ന് അവളെ നോക്കിയ ശേഷം അവളുടെ അപ്പുറത്തായി ഇരുന്നു… എനിക്കറിയില്ലെടി… രാവിലെ എണീറ്റപ്പോ മുതൽ മനസ്സിൽ വല്ലാത്തൊരു ഭയം… എനിക്കറിയില്ല എന്താന്ന്…എന്തോ സംഭവിക്കാൻ പോണ പോലെ… ഭയമോ… എന്തിനു… അറിയില്ല മനസ്സാകെ കലങ്ങി മറിഞ്ഞു കിടക്കുവാ…
ഒരു വശത്തു നാളും ഊരും ഒന്നും അറിയാത്ത ആരോ ഒരാളുടെ മെസ്സേജ്… പിന്നിപ്പോ രാവിലെ എണീറ്റപ്പോ മുതൽ ഉള്ള ഈ വെപ്രാളം… എനിക്ക് വയ്യെടി… ആകെ കൂടെ ഒരു വല്ലാത്ത അവസ്ഥ… ഇന്ന് വരണ്ടാരുന്നുന്നു തോന്നുവാ… എന്നും പറഞ്ഞു നന്ദു ദേവിയുടെ തോളത്തേക്ക് ചാരി… ഒരു നിമിഷം നന്ദു പറഞ്ഞത് കേട്ടു ദേവി ഇരുന്നു… പിന്നെ പതുക്കെ അവളെ പിടിച്ചെഴുന്നേൽപ്പിച്ചു… ഡീ ഞാൻ പറയുന്നത് ശ്രെദ്ധിച്ചു കേൾക്കണം… കഴിഞ്ഞ ദിവസം ശില്പ പറഞ്ഞത് മുതലാ നിന്റെ ഈ മാറ്റം എന്ന് എനിക്ക് നല്ലോണം അറിയാം…നിനക്കെന്താ എന്റെ പൊന്നു നന്ദു… ഞാൻ നിന്റെ കൂടെ ഇല്ലേ… നിനക്ക് എന്തേലും വരാൻ ഞാൻ സമ്മതിച്ചിട്ടുണ്ടോ… ഞാൻ നിന്റെ കൂടെ ഉള്ളപ്പോ ഒരുത്തനും നിന്നെ തൊടില്ല… പിന്നെ പണ്ടത്തെ പോലല്ല… ഇനി എന്ത് സംഭവിച്ചാലും നമ്മൾ അത് നവിയേട്ടനോട് പറയും… ബാക്കി ഏട്ടൻ നോക്കിക്കോളും… മനസ്സിലായോ… മ്മ്മ്… നന്ദു എന്തോ ഒരു ഓർമയിലെന്നവണ്ണം തലയാട്ടി… പിന്നേ… നന്ദു ദേവിയെ നോക്കി… ഏയ് ഒന്നുല്ല… മ്മ്? നിനക്കൊരു സർപ്രൈസ് ഉണ്ട്… എന്ത് സർപ്രൈസ്? എന്തുവാന്ന് പറഞ്ഞാൽ പിന്നെ അത് സർപ്രൈസ് ആണോടി പൊട്ടി… ഓഹ് എന്ന നീ പറയണ്ട… എന്നും പറഞ്ഞു നന്ദു ക്ലാസ്സിലേക്ക് നടന്നു… അവളെ നോക്കി ഒന്ന് പുഞ്ചിരിച്ചുകൊണ്ട് ദേവി അവളുടെ പിറകെ ഓടി…
വരുൺ… ഹോസ്പിറ്റലിൽ നിന്നു വന്നു കയറി റൂമിലേക്ക് പോകാൻ തുടങ്ങിയ വരുണിനെ വിജയൻ വിളിച്ചു… എന്താ അച്ഛാ… നീ എന്ത് തീരുമാനിച്ചു… നാട്ടിൽ പോകുന്ന കാര്യം… വരുൺ ഒന്നും പറഞ്ഞില്ല… കൃഷ്ണൻ വിളിച്ചാരുന്നു കുറച്ചു മുന്നേ… അമ്മ അവിടെ കിടന്ന് ആകെ ബഹളമാന്നു നിന്നെ കാണണമെന്നും പറഞ്ഞു… അച്ഛാ… അതിപ്പോ… പെട്ടന്ന് ലീവ് ഒക്കെ എടുക്കാന്ന് വെച്ചാൽ… നീ ഒന്ന് ട്രൈ ചെയ്തു നോക്ക്… പ്രായമായവർ എന്തെങ്കിലും ആഗ്രഹം പറഞ്ഞാൽ നമ്മൾ പറ്റുന്നതാണേ നടത്തികൊടുക്കാൻ ശ്രെമിക്കണം…ഇപ്പോ ആണേ വിനയും അവിടില്ലേ… അവനെ കൂടെ കണ്ടപ്പോ ആകും അമ്മക്കിപ്പോ ഇങ്ങനെ ഒരു ആഗ്രഹം…നീ നോക്ക്…നീയും ഒത്തിരി കാലം ആയില്ലേ നാട്ടിലേക്ക് പോയിട്ട്… അതും പറഞ്ഞു അവന്റെ തോളിലൊന്നു തട്ടി വിജയൻ അകത്തേക്ക് പോയി… വരുൺ ഒന്നും മിണ്ടിയില്ല… അവൻ പതുക്കെ റൂമിലേക്ക് ചെന്നു വാതിൽ ലോക്ക് ചെയ്തു ബാഗ് സോഫയിലേക്ക് ഇട്ടു… അവൻ തിരിഞ്ഞപ്പോ കണ്ണാടിയിൽ കണ്ട തന്റെ പ്രതിബിംബത്തിലേക്ക് നോക്കി താടി ഒന്ന് ഉഴിഞ്ഞു…അവന്റെ ചുണ്ടുകളിൽ ഒരു കുസൃതിച്ചിരി വിരിഞ്ഞു… എന്നാൽ പതുക്കെ അത് മാഞ്ഞു പകരം ദേഷ്യം നിറഞ്ഞു…കണ്ണിൽ കനലാളി… അവൻ ഫോൺ എടുത്ത് ഒരു നമ്പറിലേക്ക് മെസ്സേജ് അയച്ചു… “I AM BACK”
ദേവിയും നന്ദും ക്ലാസ്സിൽ കയറി…5 മിനിറ്റു കഴിഞ്ഞിട്ടും ആരേം കാണാഞ്ഞപ്പോ നന്ദു തൊട്ട് മുന്നിലിരുന്ന ഐശ്വര്യയെ തോണ്ടി… ഡാ ഇപ്പോ ആരാ ഈ അവർ… ഇതിപ്പോ റാണിമിസ്സിന്റെ അവറാ… റാണിമിസ്സിന്റെന്ന് കേട്ടതും ദേവി ചാടി എണിറ്റു… ഡീ ബാ ഈ അവർ ഫ്രീ ആണ്… നമുക്ക് ക്യാന്റീനിൽ പോകാം… അയ്യോ നിങ്ങൾ അപ്പോ അറിഞ്ഞില്ലേ മിസ്സിന് പകരം പുതിയ സർ വന്നു… ദേവി എണീറ്റപോലെ തിരിച്ചു ഇരിന്നു… സാറോ… ഞങ്ങൾ അറിഞ്ഞില്ലാലോ… നന്ദു പറഞ്ഞു… ഇന്നലെയാ വന്നത്… ഇന്നലെ നിങ്ങൾ ആബ്സെന്റ് അല്ലാരുന്നോ അതാ അറിയാഞ്ഞേ… അതാരാ പുതിയ സർ… ദേവിയും നന്ദും പരസ്പരം നോക്കി… ഗുഡ് മോർണിംഗ് സ്റ്റുഡന്റസ്… ആ ശബ്ദം കേട്ടിടത്തോട്ട് നോക്കിയ ദേവിയും നന്ദും ഒരു നിമിഷം നടുങ്ങിപ്പോയി… ശിവ… നന്ദുന്റെ ചുണ്ടുകൾ മന്ത്രിച്ചു… അവളെ പതുക്കെ വിറക്കാൻ തുടങ്ങി… ചെന്നിയിൽ നിന്നു വിയർപ്പൊഴുകി… ദേ… അതാ പുതിയ സർ… ശിവ… ശിവ മഹേശ്വർ… ഐശ്വര്യ അവരോട് രണ്ടിനോടുമായി പറഞ്ഞു… ഒരു നിമിഷത്തെ പകപ്പ് മാറിയ ശേഷം ദേവി പതുക്കെ നന്ദുനെ തല ചരിച്ചു നോക്കി…
അവളി ലോകത്ത് ഒന്നുമല്ലന്ന് ദേവിക്ക് മനസിലായി… ദേവി അവളുടെ കൈകളിൽ പിടിച്ചു… നന്ദു അവളെ നോക്കി… ഒന്നുമില്ലെന്ന് ദേവി അവളെ കണ്ണടച്ച് കാണിച്ചു… അവരെ പതിയെ തിരിഞ്ഞുനോക്കിയ ശിൽപയുടെ മുഖത്ത് ഒരു പുച്ഛച്ചിരി വിരിഞ്ഞു… ശിവയുടെ കണ്ണുകൾ ക്ലാസ്സിലാകെ ഓടി നടന്നു… പെട്ടന്ന് അവന്റെ കണ്ണുകൾ ഏറ്റവും ലാസ്റ്റ് ബെഞ്ചിലേക്ക് തറഞ്ഞു… തേടിയതെന്തോ കണ്ടെത്തിയ ഭാവം ആരുന്നു അവന്റെ മുഖത്തപ്പോ… ഇന്നലെ ക്ലാസ്സിൽ ഇല്ലാത്തവർ ഒന്ന് എണീക്കണം…നമ്മൾ പരിചയപെട്ടില്ലല്ലോ… ഇന്നലെ വരാത്ത മൂന്നാല് കുട്ടികൾ എണീറ്റു… ഇത് തങ്ങൾക്കുള്ള പണി ആന്നു ദേവിക്കും നന്ദുനും മനസ്സിലായി… നന്ദു ദേവിയെ ഒന്ന് നോക്കി… ദേവി കണ്ണുകൾ കൊണ്ട് അവൾക്കു ധൈര്യം പകർന്നു… ഒരു നിമിഷം അവൾ കണ്ണൊന്നു അടച്ചു… ആരുടെയോ മുഖം അവളുടെ മനസ്സിൽ തെളിഞ്ഞതും വല്ലാത്തൊരു ധൈര്യം അവൾക്കു കിട്ടി…പെട്ടന്ന് അവൾ മറ്റുള്ള കുട്ടികളെ പോലെ ധൈര്യമായി എണീറ്റു നിന്നു…അത് കണ്ട ദേവിയുടെ ചുണ്ടിൽ മനോഹരമായ ഒരു പുഞ്ചിരി വിടർന്നു… ശിവയെ നോക്കി ഒരു പുച്ഛചിരിയോടെ ദേവിയും എണീറ്റു… വല്ലാത്തൊരു ചിരിയോടെ ശിവ അവരുടെ ബെഞ്ചിനടുത്തേക്ക് വന്നു…
യുവർ നെയിം? നന്ദന… നന്ദന കൃഷ്ണൻ… ഭാവഭേദം ഒട്ടുമില്ലാണ്ട് നന്ദു അവന്റെ മുഖത്ത് നോക്കി പേര് പറഞ്ഞു… തന്നെ കണ്ടിട്ടും ഒട്ടും ഭയമില്ലാണ്ട് നന്ദു നിൽക്കുന്നത് കാണെ അവന്റെ മനസ്സിൽ ദേഷ്യം നിറഞ്ഞു… ഓക്കേ സിറ്റ്… നെക്സ്റ്റ്? ദേവി കൃഷ്ണചന്ദ്രൻ… ശിവയുടെ മുഖത്ത് നോക്കി ഒരു പുച്ഛത്തോടെ ദേവി പറഞ്ഞു…തന്നെ നോക്കിയ ശിവയുടെ കണ്ണുകളിലെ പക അവൾക്കു മാത്രം മനസ്സിലായി… അവളെ തറപ്പിച്ചൊന്നു നോക്കി ഇരിക്കാൻ പറഞ്ഞു ശിവ മുന്നിലേക്ക് നീങ്ങി… ഓക്കേ…എല്ലാരേം പരിചയപ്പെട്ടന്ന് കരുതുന്നു… ഇനി വരും ദിവസങ്ങളിൽ നമുക്ക് വളരെ വിശദമായി തന്നെ കാണാം… നന്ദുന്റെ മുഖത്ത് നോക്കിയാണ് അവനത് പറഞ്ഞത്… അത് കേൾക്കെ നന്ദു അറപ്പോടെ മുഖം തിരിച്ചു… സർ… പ്യൂൺ ആണ്… മ്മ്? എന്താ… സ്റ്റാഫ് മീറ്റിംഗ് ഉണ്ട് ഇപ്പോൾ… ഓക്കേ ഞാൻ വന്നേക്കാം… അതും പറഞ്ഞു അയാൾ പോയി… അപ്പൊ ഓക്കേ സ്റ്റുഡന്റസ്… ഇന്നിപ്പോ സ്റ്റാഫ് മീറ്റിംഗ് ആയോണ്ട് നിങ്ങൾക്ക് ക്ലാസ്സ് കാണില്ല… നമുക്ക് നാളെ കാണാം… അതും പറഞ്ഞു നന്ദുനേം ദേവിയേം ഒന്ന് നോക്കിട്ട് അവൻ പുറത്തേക്കിറങ്ങി…
അതിനു പിറകെ ശില്പ അവരെ നോക്കി ഒന്നു പുച്ഛിച്ചിട്ടു കൂട്ടുകാരുടെ കൂടെ ബാഗും എടുത്തോണ്ട് ഇറങ്ങി… അവർ പോയതും ഒരു തളർച്ചയോടെ നന്ദു ദേവിയുടെ തോളത്തേക്ക് കിടന്നു… ദേവിക്ക് അവളുടെ അപ്പോഴത്തെ മാനസികാവസ്ഥ അറിയാവുന്നത് കൊണ്ട് ഒന്നും മിണ്ടാണ്ട് അവളുടെ തലയിൽ തലോടികൊണ്ടിരുന്നു… ആ അവർ ഫ്രീ ആയോണ്ട് നവി സ്റ്റാഫ്റൂമിൽ തന്നെ ഇരിക്കുവാരുന്നു… പെട്ടന്നാണ് അവന്റെ ഫോണിൽ മെസ്സേജ് നോട്ടിഫിക്കേഷൻ സൗണ്ട് കേട്ടത്… ഓപ്പൺ ചെയ്തു നോക്കിയ നവി ആ മെസ്സേജ് വായിച്ചു… “I AM BACK” മെസ്സേജ് വായിച്ച നവിയുടെ മുഖത്ത് ഒരു വിജയച്ചിരി തെളിഞ്ഞു…തിരിച്ചവൻ റിപ്ലൈ കൊടുത്തു… “DONE👍🏻” അതിനു ശേഷം ഫോൺ ഓഫ് ചെയ്തവൻ സ്റ്റാഫ്മീറ്റിങ്ങിനു ഇറങ്ങി… …………….. തുടരും……………..

by