17/04/2026

ഹരിനന്ദനം : ഭാഗം 18

രചന – ഇഷ ജാൻവി

നോട്ടീസ് ബോർഡ്‌ കണ്ടപ്പോൾ ശെരിക്കും പറഞ്ഞാൽ എന്റെ നിയന്ത്രണം വിട്ടു പോയി….. കലിപ്പ് കേറി അവിടെ ഉണ്ടായിരുന്നു ഫ്ലവർ vase എറിഞ്ഞു ഉടച്ചു….. അതിന്റെ ശബ്ദം കേട്ട് എല്ലാവരും ഒന്ന് ഞെട്ടിയിട്ടുണ്ട്….. ഇപ്പൊ ഓഫീസിലെ എല്ലാ സ്റ്റാഫ്‌സും എന്റെ ചുറ്റും കൂടിയിട്ടുണ്ട്….. ആ നോട്ടീസ് ബോർഡിൽ എന്താണെന്ന് അല്ലേ….. എന്റെയും ആ അപർണയുടെയും പിക്ചർ അതും ഞാൻ അവളെ ഹഗ് ചെയൂന്നതും എടുത്ത് പോക്കുന്നതും ഒക്കെ ആണ്….. ഇതൊക്കെ ആരോ മനഃപൂർവം ചെയ്തത് ആണ് അല്ലാതെ ഇതുവരെ ഞാൻ അവളെ എടുത്തിട്ടും ഇല്ല ഹഗ് ചെയ്തിട്ടുമില്ല….. ആ നോട്ടീസ് ബോർഡിലുള്ള പിക്ചർ പറിച് എടുത്ത് കീറി കളഞ്ഞു ബാസ്കറ്റിൽ ഇട്ടു….. എല്ലാവരും എന്നെ തന്നെ നോക്കുന്നുണ്ട്….. ഞാൻ എല്ലാവരെയും ഒന്ന് കടുപ്പിച്ചു നോക്കി….. What is going here??? Is there any drama happening here….. ജോലി ചെയ്യേണ്ട സമയത്ത് ജോലി ചെയ്യണം അല്ലാതെ ഇവിടെ വന്ന ഇങ്ങനെ നിൽക്കാൻ ആണെങ്കിൽ വീട്ടിൽ തന്നെ നിന്നാൽ പോരെ….. എന്ത് കണ്ടുകൊണ്ട് നിൽക്കുകയാ എല്ലാരും….. Leave from here………. എന്ന ഷോട്ട് ചെയ്തിട്ട് ഞാൻ ചുറ്റും നോക്കി…..

ഒരു കുഞ്ഞി പോലും അവിടെ ഇല്ല….. എല്ലാവരും അവരുടെ സീറ്റിൽ പോയിട്ട് വർക്ക് ചെയ്യാൻ തുടങ്ങി….. അത് കണ്ടപ്പോൾ എനിക്ക് ചിരി വന്നു പക്ഷേ ഇപ്പൊ ചിരി അല്ല കലിപ്പ് ആണ് ആവശ്യം അതുകൊണ്ട് എല്ലാവരെയും ഒന്നുകൂടെ രൂക്ഷമായി നോക്കിയിട്ട് എന്റെ ക്യാബിനിൽ പോയി….. അവിടെ പോയി ഇരുന്നിട്ടും എനിക്ക് ഒരു സമാധാനവും ഇല്ല….. എന്നാലും അത് ആരായിരിക്കും നോട്ടീസ് ബോർഡിൽ ഒട്ടിച്ചത്….. വേറെ ആര് അപർണ തന്നെ ആയിരിക്കും….. ഇങ്ങനെ ഒക്കെ ചെയ്താൽ ഞാൻ അവൾക്ക് സ്വന്തം ആകും എന്നാണ് അവളുടെ വിചാരം….. ഇത്രയും ചീപ് ആവാൻ അവൾക്ക് അല്ലാതെ വേറെ ആർക്കും കഴിയില്ല….. ഷിറ്റ് 👊🏻….. ആ………. ഞാൻ തന്നെയാ ആവേശം കൂടി മുഷ്ടി ചുരുട്ടി ടേബിളിൽ അടിച്ചതാ….. വേദനിച്ചതും ഞാൻ തന്നെ….. ഇത് ഇങ്ങനെ വിട്ടാൽ പോരാ ഞാൻ വേഗം ഫോൺ എടുത്ത് അപർണയെ വിളിച്ചു….. ഞാൻ വിളിക്കാൻ കാത്തിരുന്നത് പോലെ ഫസ്റ്റ് റിങ്ങിൽ തന്നെ അവൾ ഫോൺ എടുത്തു…..

ഹരി ഞാൻ നിന്റെ കോളിനായി വെയിറ്റ് ചെയുകയായിരുന്നു….. എങ്ങനെ ഉണ്ട് എന്റെ ഗിഫ്റ്റ്….. ഡി പുല്ലേ നീ അധികം ഓവർ സ്മാർട്ട്‌ ആകല്ലേ….. ഇങ്ങനെ ഉള്ള ഓരോ കാര്യങ്ങൾ ചെയുമ്പോൾ നീ ഓർക്കണം….. നീ കരുതുന്ന പോലത്തെ ആളല്ല ഞാൻ….. നീ എന്താ വിചാരിച്ചത് ആ ഫോട്ടോ കണ്ടു എല്ല്ലാവരുടെയും മുന്നിൽ ഞാൻ നാണം കെട്ടാൽ നിന്നെ കെട്ടുമെനോ….. എങ്കിൽ മോള് ആ വെള്ളം വാങ്ങി വെക്കുന്നതാ നല്ലത് നീ വിചാരിക്കുന്നത് ഒന്നും ഒരിക്കലും നടക്കില്ല….. കേട്ടോടി…….. ഇനി ഇതുപോലുള്ള എന്തെകിലും തറ വേലയും കൊണ്ട് വന്നാൽ….. ഇതൊന്നും ആയിരിക്കില്ല എന്റെ പ്രതികരണം….. അവളുടെ മറുപടി ഒന്നും കേൾക്കാൻ നിൽക്കാതെ ഞാൻ ഫോൺ കട്ട ആക്കി….. അവളോട് അങ്ങനെ ഒക്കെ പറഞ്ഞെങ്കിലും സ്റ്റാഫ്‌സിന്റെ മുന്നിൽ നിന്ന് എന്നെ നാണം കെടുത്തിയ അവൾക്ക് ഒരു ചെറിയ പണി കൊടുക്കാതെ എനിക്ക് സമാധാനം വരില്ല….. അപർണ u just wait 4 a revenge….. കാരണം നീ കളിച്ചത് എന്നോട് ആണ്….. ഈ ഹരി മാധവിനോട്….. ആരും കാണാത്ത വേറെ ഒരു മുഖം കൂടി ഉണ്ട് ഈ ഹരിക്ക്….

May i come in sir………. ന്ന് ആരോ പറയുന്നത് കേട്ടാണ് ഞാൻ എന്റെ ചിന്തകളിൽ നിന്നും ഞെട്ടിയത്….. S come in….. വന്നത് ഉണ്ണിയും സിനാനും ആണ്….. അവര് വന്നത് എന്തിനാണെന്ന് എനിക്ക് മനസിലായി പക്ഷേ അതൊന്നും പുറത്ത് കാണിക്കാതെ ഞാൻ അവരോട് ചോദിച്ചു….. Any problem….. അത് സർ….. രണ്ടാളും അവിടുന്ന് പരുങ്ങി കളിക്കുകയാ….. എനിക്ക് വേസ്റ്റ് ചെയ്യാൻ ടൈം ഇല്ല എന്തെങ്കിലും പറയാൻ ഉണ്ടെങ്കിൽ പെട്ടെന്ന് പറയണം….. എന്ന കലിപ്പിൽ പറഞ്ഞപ്പോൾ രണ്ടും എന്റെ മുഖത്തേക്ക് നോക്കി ഒന്നിച്ചു പറയാൻ തുടങ്ങി….. സർ നന്ദ എവിടെ അവളെ വിളിച്ചിട്ട് ഫോൺ കിട്ടുന്നില്ല ഹോസ്റ്റലിൽ വിളിച്ചപ്പോൾ അവിടെയും എത്തിയില്ല….. എന്ന രണ്ടും കൂടെ ഒറ്റ ശ്വാസത്തിൽ പറഞ്ഞിട്ട് എന്നെ നോക്കി….. ഇവര് എന്താ കാണാതെ പഠിച്ച വന്നതാണോ ഇങ്ങനെ പറയാൻ….. സർ………. എന്ന അവര് വീണ്ടും വിളിച്ചപ്പോൾ ഞാൻ അവരെ നോക്കിയിട്ട് പറഞ്ഞു…..

ഇന്നലെ ഞങ്ങൾ എത്താൻ ലേറ്റ് ആയിരുന്നു അതുകൊണ്ട് ഹോസ്റ്റലിൽ പോകാതെ എന്റെ വീട്ടിലേക്ക് ആണ് വന്നത്….. അത് സർന്റെ വീട്ടിൽ….. എന്താടോ എന്റെ വീട്ടിൽ ബോംബ് ഒന്നുമില്ല അവൾ അവിടെ സേഫ് ആണ് എന്റെ അമ്മയും അച്ഛമ്മയും ഒക്കെ ഉണ്ട്….. ഏയ്യ് അത് കൊണ്ട് അല്ല സർ….. അല്ല എന്നിട്ട് എന്താ നന്ദ ഇന്ന് ividekk വരാഞ്ഞത്….. ആ അത് ഞാൻ നിങ്ങളോട് പറയാൻ പോവുകയായിരുന്നു….. രാവിലെ അവളൊന്ന തല ചുറ്റി വീണു….. അയ്യോ എന്നിട്ടോ….. ഇപ്പൊ പ്രശ്നോന്നുല്ല ഡോക്ടർ വന്ന ചെക് ചെയ്തു പനി ഉണ്ട് പിന്നെ പ്രഷർ കുറഞ്ഞതുകൊണ്ട് ആണ് തല ചുറ്റിയത്….. പിന്നെ എന്താ അവൾ ഫോൺ എടുക്കാതെ….. ഡോക്ടർ മയങ്ങാൻ ഉള്ള ഇൻജെക്ഷൻ കൊടുത്തിരുന്നു അതുകൊണ്ട് എഴുന്നേറ്റിട്ടുണ്ടാവില്ല….. സർ ഞങ്ങൾക്ക്….. നിങ്ങൾക്ക്….. ഞങ്ങൾക്ക് അവളെ ഒന്ന് കാണണം അല്ലാതെ ഒരു സമാധാനം ഉണ്ടാവില്ല….. ഇപ്പൊ നിങ്ങൾക്ക് ഡ്യൂട്ടി ഇല്ലേ അത് ചെയ്യ്….. സർ….. കാണേണ്ട എന്ന ഞാൻ പറഞ്ഞില്ലല്ലോ ഈവനിംഗ് എന്റെ വീട്ടിലോട്ട് വന്നോ എന്റെ അഡ്രെസ്സ് ഞാൻ മെസ്സേജ് ചെയ്യാം ഇപ്പൊ നിങ്ങൾ പോയി വർക്ക് ചെയ്യ്….. താങ്ക് യൂ സർ….. എന്ന പറഞ്ഞു രണ്ടു പേരും പോയി…..

ഇനി ഇവർക്ക് നന്ദയോട് എന്തെങ്കിലും….. ഏയ്യ് ഞാൻ എന്തൊക്കെയാ ഈ ചിന്തിക്കുന്നേ….. കുറച്ച് ഇമ്പോര്ടന്റ്റ്‌ ഫയൽസ് നോക്കാനുണ്ടായിരുന്നു………. എല്ലാ ഫയൽസും ക്ലിയർ ചെയ്ത് സമയം നോക്കിയപ്പോൾ 3 മണി കഴിഞ്ഞു ഫുഡ് വരെ കഴിച്ചില്ല….. നന്ദ അവൾ ഫുഡ് കഴിച്ചിട്ടുണ്ടാവുമോ ഇനി എഴുന്നേറ്റിട്ട് ഉണ്ടാവില്ലേ….. ഏതായാലും വിളിച്ചു നോക്കാം അല്ലെങ്കിൽ വേണ്ട വീട്ടിലേക്ക് പോകാം ഇനി പ്രതേകിച്ചു ജോലി ഒന്നുമില്ലല്ലോ….. ഞാൻ വേഗം ക്യാബിനിൽ നിന്ന് പുറത്തേക്ക് ഇറങ്ങി….. എല്ലാവരും എന്നെ അത്ഭുത ജീവിയെ പോലെ നോക്കുന്നുണ്ട്….. വേറെ ഒന്നുമല്ല….. ആദ്യമായിട്ടാ ഓഫീസിൽ നിന്ന് നേരത്തെ ഇറങ്ങുന്നത്….. ഞാൻ വേഗം വീട്ടിലേക്ക് പോയി….. നന്ദയെ കാണാനുള്ള ദ്രിതിയിൽ സ്റ്റെയർ കേറുമ്പോൾ ആരെയോ കൂട്ടി മുട്ടി ദേ പോകുന്നു ഉരുണ്ട് ഉരുണ്ട് താഴേക്ക്…..

രാവിലെ എഴുന്നേറ്റപ്പോൾ തന്നെ തലക്ക് വല്ലാത്ത ഒരു ഭാരം തോന്നിയിരുന്നു യാത്ര ചെയ്താൽ അത് പതിവ് ആണ് അതുകൊണ്ട് തന്നെ അതൊന്നും കാര്യമാക്കാതെ വേഗം പോയി പല്ല് തേച് കുളിച് ഫ്രഷ് ആയി….. തണുത്ത വെള്ളം കൊണ്ട് തല കുളിച്ചപ്പോൾ തന്നെ പകുതി ആശ്വാസമായി….. എന്നാലും എന്തോ ഒരു പോലെ തോന്നുണ്ട്….. ചെറിയ പനി ഉണ്ടെ അതൊന്നും കാര്യമാക്കാതെ ആന്റിയുടെ അടുത്തേക്ക് പോകാം എന്ന വിചാരിച്ചു….. എഴുന്നേൽക്കാൻ തന്നെ വൈകി….. എല്ലാവരും എന്നെ കുറിച് എന്ത് കരുതി കാണും എന്റെ കണ്ണാ…….. ഡോർ തുറക്കുമ്പോൾ തന്നെ മുന്നിൽ ഹരി ഏട്ടനും അമ്മയും അപർണ്ണയും ഉണ്ട്….. അവരുടെ അടുത്തേക്ക് പോകാൻ തുടങ്ങിയപ്പോൾ….. ചുറ്റും മങ്ങിയത് പോലെ ഒരു ഫീലിംഗ് ആയിരുന്നു ഒന്നും കാണാൻ പറ്റുന്നുണ്ടായിരുന്നില്ല….. ആരോ മുഖത്തു വെള്ളം തളിച്ചപ്പോൾ ആണ് എനിക്ക് ബോധം വന്നത് പക്ഷേ കണ്ണ് തുറക്കാൻ പറ്റുന്നില്ല…..

എന്റെ കയ്യിൽ ആരോ പിടിച്ചത് പോലെ ഫീൽ ചെയ്തിനു….. പിന്നീട് ഞാൻ കണ്ണ് തുറന്നപ്പോൾ എന്റെ മുന്നിൽ ആന്റി ഉണ്ട് പിന്നെ മുത്തശ്ശിയും….. ഞാൻ അവർക്ക് ഒരു പുഞ്ചിരി നൽകി എഴുന്നേറ്റ് ഇരിക്കാൻ ശ്രമിച്ചു….. വേണ്ട മോളെ എഴുന്നേൽക്കേണ്ട ക്ഷീണം ഉണ്ടാവും കിടന്നോ….. ഇല്ല മുത്തശ്ശി ഇപ്പോ കുഴപ്പം ഒന്നുമില്ല ക്ഷീണം ഒക്കെ മാറി….. എങ്കിൽ ഈ കഞ്ഞി കുടിക്ക മോളെ….. രാവിലെ ഒന്നും കഴിച്ചില്ലല്ലോ എന്ന പറഞ്ഞു അമ്മ സ്പൂൺ കൊണ്ട് കഞ്ഞി വായിൽ വച്ച് തന്നു….. അത് വേണ്ട എന്ന പറയാൻ തോന്നിയില്ല….. അറിയാതെ എന്റെ കണ്ണിൽ നിന്ന് വെള്ളം വരാൻ തുടങ്ങി….. എന്താ മോളെ ചൂട് ഉണ്ടോ….. ഇല്ല….. പിന്ന എന്താ മോൾടെ കണ്ണ് നിറഞ്ഞത്….. അത് മുത്തശ്ശി പെട്ടെന്ന് അമ്മയെ ഓർമ വന്നു….. അമ്മയെ മിസ്സ്‌ ചെയുന്നുണ്ടോ മോള്….. മ്മ് പക്ഷേ ആന്റിയുടെ സ്നേഹം കാണുമ്പോൾ അമ്മ അടുത്തുള്ള പോലെ ഫീൽ ചെയുന്നുണ്ട്….. അതിനെന്താ മോള് എന്നെ അമ്മയെ പോലെ കണ്ടോ ഒരു പ്രശ്നവുമില്ല…..

എനിക്ക് ചെറിയ ഒരു പനി വന്നാൽ പോലും അമ്മക്ക് പേടി ആണ് എപ്പോഴും എന്റെ അടുത്ത തന്നെ ഇണ്ടാവും കഞ്ഞി വായിൽ വെച്ച തരും….. എല്ലാ അമ്മമാരും അത് പോലെ തന്നെ ആണ് മോളെ തന്റെ കുഞ്ഞിന് ഒരു പോറൽ പോലും ഏൽക്കുന്നത് ഒരമ്മയും സഹിക്കില്ല………. എന്ന പറഞ്ഞു മുത്തശ്ശി എന്റെ അടുത്ത വന്നിരുന്നു….. മോളെ വീട്ടിൽ ആരൊക്കെയുണ്ട്….. അച്ഛൻ അമ്മ അനിയൻ അച്ഛമ്മ….. അനിയൻ എന്ത് ചെയുന്നു പടിക്കുകയാണോ….. അവൻ ഇപ്പൊ +2 വിൽ ആണ്….. അച്ഛനോ….. അച്ഛൻ പച്ചക്കറി കട നടത്തുന്നു നാട്ടിൽ തന്നെ….. അച്ഛന്റെ പേര് എന്താണ്….. ഇപ്രാവശ്യം ചോദിച്ചത് മുത്തശ്ശി അല്ല ആന്റി ആണ്….. എന്തോ അറിയാനുള്ള ആകാംഷ ആ മുഖത്തു ഉണ്ടായിരുന്നു….. ഹരി കൃഷ്ണൻ….. അത് പറഞ്ഞു ആന്റിയെ നോക്കിയപ്പോൾ….. കരയുകയാണ്….. എന്ത് പറ്റി ആന്റി….. ഒന്നുല്ല കണ്ണിൽ എന്തോ കരട് പോയത് ആണ്….. മോള് ഇത് കുടിക്ക….. മതി ആന്റി ഇപ്പോഴേ ഫുൾ ആയി….. എന്നാൽ അമ്മയും നന്ദയും സംസാരിച്ചു ഇരിക്ക് ഞാൻ താഴേക്ക് ചെല്ലട്ടെ….. പ്ലേറ്ററും ഗ്ലാസും എടുത്ത് ആന്റി താഴെ പോയി….. കുറച്ച് സമയം മുത്തശ്ശിയോട് സംസാരിച്ചിരുന്നു…..

മുത്തശ്ശിയുടെ സംസാരത്തിൽ നിന്ന് മനസിലായി ഹരി ഏട്ടന്റെ അച്ഛനും അമ്മയും സ്നേഹിച്ചു കല്യാണം കഴിച്ചവർ ആണ് അതുകൊണ്ട് ആന്റിടെ വീട്ടുകാരുമായി അടുപ്പമില്ല….. ഹരി ഏട്ടന്റെ അച്ഛൻ മരിച്ചിട്ട് കുറച്ച് വർഷമായി….. മോള് കുറച്ച് സമയം കൂടെ കിടന്നോ ഞാൻ താഴേക്ക് പോവുകയാ എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ വിളിച്ചാൽ മതി എന്ന പറഞ്ഞു മുത്തശ്ശി പോയി….. ഞാൻ കട്ട പോസ്റ്റ്‌….. അപ്പോഴാണ് ഫോണിനെ പറ്റി ഓർമ വന്നത് അച്ഛനെ വിളിച്ചില്ലല്ലോ ടെൻഷൻ അടിക്കുന്നുണ്ടാവും….. ഫോൺ എടുത്ത് നോക്കിയപ്പോ 25 മിസ്സ്‌ കോൾ വീട്ടിൽ നിന്നും പിന്നെ എന്റെ ചങ്ക്‌സിന്റെയും ഒരുപാട് കോൾ എന്റെ കണ്ണാ ഇന്ന് ഇവരുടെ വായിൽ ഇരിക്കുന്നത് ഒക്കെ ഞാൻ കേൾക്കണമല്ലോ….. ഞാൻ വേഗം വീട്ടിൽ വിളിച്ചു….. എഴുന്നേൽക്കാൻ വൈകി പിന്നെ ഫോൺ സൈലന്റിൽ ആണെന്നും പറഞ്ഞു പനി ആണെന്നൊന്നും പറഞ്ഞില്ല അങ്ങനെ പറഞ്ഞാൽ എല്ലാവരും അടുത്ത നിമിഷം ഇവിടെ എത്തും വെറുതെ എന്തിനാ അവരെ ടെൻഷൻ അടിപ്പിക്കുന്നെ….. സർ ന്റെ വീട്ടിൽ ആണ് ഇവിടെ ആന്റിയും മുത്തശ്ശിയും ഉണ്ടെന്ന് പറഞ്ഞപ്പോൾ അവർക്ക് സമാധാനം ആയി…..

പിന്നെ അജുവിനെ വിളിച്ചു അവൻ നാളെ എത്തും എന്ന പറഞ്ഞു….. ഉണ്ണിയെ വിളിച്ചപ്പോൾ അവനോട് സർ എല്ലാം പറഞ്ഞെന്ന് പറഞ്ഞു….. വൈകുന്നേരം അവര് രണ്ടും ഇവിടേക്ക് വരാം എന്ന പറഞ്ഞു….. അത് കേട്ടപ്പോൾ സന്തോഷമായി….. അല്ലെങ്കിലും എന്റെ ചങ്ക്‌സിന് എനിക്ക് എന്തെങ്കിലും പറ്റിയാൽ ഒരു സമാധാനവും ഉണ്ടാവില്ല എപ്പോഴും എന്റെ അടുത്ത തന്നെ ഉണ്ടാവും….. ❤കൂടെ പിറക്കാതെ കൂടെ പിറപ്പായ എന്റെ ചങ്ക്‌സ് ❤….. കുറച്ച് സമയം അവിടെ കിടന്നു ബോർ അടിച്ചപ്പോൾ താഴെ ഇറങ്ങാം എന്ന വിചാരിച്ചു….. വലിയ വീട് ആണ് ചുമരിൽ കുറെ പെയിന്റിംഗ് ഉണ്ട് അതൊക്കെ നോക്കി സ്റ്റെപ് ഇറങ്ങുമ്പോഴാണ്….. മുകളിലേക്ക് കയറി വരുന്ന ആളുമായി കൂട്ടി ഇടിച്ചു….. താഴേക്ക് പോകുമ്പോൾ അയാൾ എന്നെ പിടിച്ചത് കൊണ്ട് ഞങ്ങൾ ഒന്നിച്ചു ആണ് ഉരുണ്ട് പോയത്….. താഴേക്ക് എത്തിയതും അയാളുടെ ചുണ്ട് എന്റെ കവിളിൽ പതിഞ്ഞപ്പോൾ ആണ് ഞാൻ കണ്ണ് തുറന്നത്…..

വേറെ ആരുമല്ല ഹരി ഏട്ടൻ ആണ്….. എന്റെ കണ്ണിൽ തന്നെ നോക്കുകയാ….. ആഹാ ഇങ്ങനെ കുറച്ച് സമയം കൂടി ഇങ്ങനെ നോക്കിയാൽ ഞാൻ ജീവനോടെ ഉണ്ടാവില്ല കാരണം സർ എന്റെ മുകളിൽ ആണ് കിടക്കുന്നത്….. ജിം ബോഡി അല്ലേ നല്ല വെയിറ്റ് ഉണ്ട് ഞാൻ ഇപ്പൊ ചമ്മന്തി ആയി പോകും….. ഹരി ഏട്ടാ ഒന്ന് എഴുന്നേൽക്ക ഞാൻ ഇപ്പൊ ശ്വാസം കിട്ടാതെ ചത്തു പോകും….. എന്ന പറഞ്ഞപ്പോൾ ഏട്ടൻ ഒന്ന് ഞെട്ടി വേഗം എഴുന്നേറ്റു….. എന്നിട്ട് എനിക്ക് നേരെ കൈ നീട്ടി….. ഞാൻ ഏട്ടന്റെ കൈ പിടിച്ചു എഴുന്നേറ്റു….. സോറി….. ഏട്ടൻ എന്റെ മുഖത്തു നോക്കാതെ പറഞ്ഞു….. എനിക്കും ചെറിയ ഒരു ചമ്മൽ ഉണ്ടായിരുന്നു….. അത് കൊണ്ട് വേഗം ആന്റിടെ അടുത്തേക്ക് പോകാൻ പോയപ്പോൾ….. ഹരി ഏട്ടൻ എന്റെ കൈ പിടിച്ചു….. ഞാൻ ഏട്ടനേയും എന്റെ കൈയേയും മാറി മാറി നോക്കി….. ഹരി ഏട്ടൻ വേഗം കൈ എടുത്തു….. നീ ഇത് എവിടെക്കാ പോകുന്നെ അല്ലെങ്കിലേ സുഖമില്ലാത്ത ആണ് എന്നിട്ടാണോ ഇങ്ങനെ കറങ്ങി നടക്കുന്നത്….. എനിക്ക് ഇപ്പൊ പ്രശ്നം ഒന്നുമില്ല….. അത് നീ ആണോ തീരുമാനിക്കുന്നത് ഡോക്ടർ 2 ഡേയ്‌സ് റസ്റ്റ്‌ പറഞ്ഞിന്….. രണ്ട് ദിവസമോ….. അയ്യോ എന്നെ കൊണ്ട് ഇങ്ങനെ അടങ്ങി ഇരിക്കാൻ ഒന്നും കഴിയില്ല നിന്നെ കണ്ടപ്പോഴേ മനസിലായി നീ അടങ്ങി ഇരിക്കാത്ത ടൈപ് ആണെന്ന് അപർണ അതും പറഞ്ഞുകൊണ്ട് വന്നു…..

തുടരും…..