18/04/2026

മഴ ഭാഗം 45

രചന – ആർദ്ര അമ്മു

സ്ഥിരം ഫോൺ വിളിക്കിടെ മനുവിന്റെ കാര്യം ശ്രീയോട് പറയുകയായിരുന്നു ഋഷി. എന്നാലും ഋഷിയേട്ടാ പാവം മനുവേട്ടനെ ഇങ്ങനെ തല്ലണമായിരിന്നോ??????? അമ്മായിയുടെ സ്വഭാവത്തിന് തല്ലിൽ ഒതുക്കിയത് നന്നായി ഞാൻ വിചാരിച്ചത് വെട്ടിക്കത്തി എടുത്തു വെട്ടുമെന്നാ. ഋഷി ചിരിയോടെ പറഞ്ഞു. അത്രക്ക് ഹൊറിബിൾ ആണോ അമ്മായി???????? നിനക്കറിയാത്തത് കൊണ്ടാ അമ്മായിക്ക് വെട്ടൊന്ന് മുറി രണ്ടു സ്വഭാവമാ ഏതാണ്ട് സ്നേഹിച്ചാൽ നക്കി കൊല്ലും അല്ലെങ്കിൽ ഞെക്കി കൊല്ലും എന്ന ടൈപ്പ്. അമ്മാവൻ പോലും ഒരു കയ്യകലത്തിലാ നിൽക്കുന്നത് അപ്പൊ ഊഹിക്കാമല്ലോ?????? മാടമ്പള്ളിയിലെ ആ ചിത്തരോഗി അമ്മായിയുടെ ഉള്ളിൽ ഇപ്പോഴും ഉണ്ടന്നാണ് എന്റെ ബലമായ സംശയം. ഋഷി പറയുന്നത് കേട്ട് അവൾ ചിരിച്ചു. അപ്പൊ അമ്മായി ഒരു നാഗവല്ലി ആണല്ലേ?????? ഏറെക്കുറെ……… ഇനി രാമനാഥനെ പോയി തപ്പേണ്ടി വരുമോ എന്നാണ് എന്റെ ഇപ്പോഴത്തെ പേടി. ഹഹഹ അല്ല എന്നിട്ട് മനുവേട്ടൻ എന്തേ????? ഇന്ന് ഫസ്റ്റ് നൈറ്റ് ആഘോഷിക്കും എന്ന് പറഞ്ഞു പാട്ടൊക്കെ പാടി പോയിട്ടുണ്ട്. എന്താവുമോ എന്തോ????? പെട്ടെന്നാണ് വാതിലിൽ ആരോ മുട്ടുന്ന സ്വരം കേൾക്കുന്നത്.

നന്ദൂ ഒരു മിനിറ്റ് വാതിലിൽ ആരോ മുട്ടുന്നുണ്ട് ഞാനൊന്ന് നോക്കട്ടെ. ആഹ്…………….. ഋഷി വാതിൽ തുറന്നതും മുറന്നിലതാ മനു വിത്ത്‌ ക്ലോസപ്പ് ചിരി. മ്മ്മ്മ് എന്താ???? ഞാനിന്നിവിടെയാ. എന്തോ???????? എങ്ങനെ?????? അത് പിന്നെ എനിക്ക് നിന്റെ കൂടെ കിടക്കാൻ ഭയങ്കര ആഗ്രഹം. മനു നിഷ്കു മട്ടിൽ പറഞ്ഞു. അല്ല അപ്പൊ ഫസ്റ്റ് നൈറ്റ് ആഘോഷിക്കുന്നില്ലേ????? അത് എപ്പോ വേണേലും ആഘോഷിക്കാമല്ലോ?? അല്ലാതെ അമ്മായി ചവിട്ടി പുറത്താക്കിയിട്ടല്ലല്ലേ????? ഈൗ………. എന്തൊക്കെ ആയിരുന്നു ഇന്ന് ഫസ്റ്റ് നൈറ്റ് മറ്റന്നാൾ ഹണി മൂൺ പിന്നെ ഏതോ പാട്ട് പാടിയിരുന്നല്ലോ എന്താത്??? ആഹ് കിട്ടി……….. തങ്കഭസ്മക്കുറിയിട്ട തമ്പുരാട്ടീ നിൻ്റെ തിങ്കളാഴ്ച നൊയമ്പിന്നു മുടക്കും ഞാൻ……… അല്ലെ??????? എന്നിട്ടെന്തേ മുടക്കിയില്ലേ???????? ശവത്തിൽ കുത്തല്ലേ മോനെ ……. മനു ദയനീയമായി പറഞ്ഞു. മ്മ്മ്മ് ശരി നിന്ന് കാല് കഴക്കണ്ട കേറി കിടന്നോ. താങ്കു മുത്തേ. മനു അകത്തേക്ക് കയറി കട്ടിലിലേക്ക് വീണു. അത് കണ്ട് ഋഷി ചിരിയോടെ ഫോൺ ചെവിയിലേക്ക് വെച്ചു.

നന്ദൂ…………… മനുവേട്ടനെ അമ്മായി ചവിട്ടി പുറത്താക്കിയല്ലേ?????? നീ കേട്ടല്ലേ???? ഇപ്പൊ എന്റെ മുറിയിൽ വന്നു കിടപ്പുണ്ട്. ആരാടാ?????? മനു ആമ തല പുറത്തേക്കിടുന്നത് പോലെ പുതപ്പിനുള്ളിൽ നിന്ന് തല പുറത്തിട്ടുകൊണ്ട് ചോദിച്ചു. നന്ദുവാ…….. ഇങ്ങോട്ട് തന്നെ ഞാനൊന്ന് സംസാരിക്കട്ടെ………. അവൻ ഋഷിയുടെ കയ്യിൽ നിന്ന് ഫോൺ തട്ടിപ്പറിച്ചു. നന്ദൂട്ടി…………. ഡാ………………. ഋഷി ദേഷ്യത്തിൽ അവനെ വിളിച്ചു. അയ്യോ സോറി സോറി ശ്രീക്കുട്ടി….. ഓക്കേ…….. മ്മ്മ്മ് ഋഷി കനപ്പിച്ചൊന്നു മൂളി. ശ്രീക്കുട്ടിയേ……… എന്തോ……. സുഖല്ലേ?????? ഓഹ് സുഖം. മനുവേട്ടനോ????? പരമസുഖം. Wishing you happiness, love, and joy on your wedding day.” ശ്രീ അവനെ വിഷ് ചെയ്തു. ഓഹ് എന്ത് ഹാപ്പിനെസ്സ് എന്ത് ജോയ്. എന്റെ എല്ലാ ജോയും എന്റെ മാതാശ്രീ നശിപ്പിച്ചില്ലേ?????? സ്വന്തം മകന്റെ ഫസ്റ്റ് നൈറ്റിന് മരുമകളുടെ കൂടെ പോയി കിടന്നിട്ട് മകനെ ഗെറ്റ് ഔട്ട്‌ അടിച്ചിരിക്കുന്നു…… ഇതുപോലെ വെറൈറ്റി അമ്മമാരേ വേറെ എവിടെ കിട്ടും????? കല്യാണം കഴിഞ്ഞിട്ടും സ്വന്തം ഭാര്യയുടെ കൂടെ കഴിയാൻ അമ്മയുടെ അനുവാദം കിട്ടാത്ത എന്നേക്കാൾ ഗതികെട്ടവനായി വേറെ ആരുണ്ട് ദൈവമേ???????? മനുവിന്റെ ആത്മഗതം കേട്ട് ഋഷിയും ശ്രീയും ഒരുപോലെ ചിരിച്ചു പോയി. ആ ചിരിക്ക് നീയൊക്കെ രണ്ടും നല്ലോണം ചിരിക്ക്.

നിനക്കൊക്കെ ചിരി എന്റെ പ്രതീക്ഷകളും സ്വപ്‌നങ്ങളും എല്ലാം ടൈറ്റാനിക് പോലെ വെള്ളത്തിൽ മുങ്ങി പോയില്ലേ??????? ഈ അമ്മ ഇങ്ങനെ തുടങ്ങിയാൽ ഞാനിങ്ങനെ കന്യകനായി മൂത്ത് നരച്ചു നിന്നുപോവത്തെ ഉള്ളു. പാവം മനുവിന്റെ രോദനം കേട്ട് ഋഷിയും ശ്രീയും തലകുത്തി കിടന്നു ചിരിക്കാൻ തുടങ്ങി. ശ്രീയും ഋഷിയും കൂടി അവനെ കളിയാക്കി കൊന്നു. അവസാനം ഉറക്കം വന്നപ്പോൾ ഫോൺ വെച്ച് മൂന്നുപേരും മയക്കത്തിലേക്ക് വീണു. പിറ്റേന്ന് മുതൽ മനു വൈഷ്‌ണവിയെ ഒറ്റയ്ക്ക് കിട്ടാൻ അവളുടെ പരിസരത്ത് കറങ്ങി നടക്കാൻ തുടങ്ങി. അടുക്കളയിൽ കയറി ഇറങ്ങി 10 ലിറ്റർ വെള്ളം ആള് അകത്താക്കി എന്നിട്ടും നോ രക്ഷ. മനു വൈഷ്ണവിയുടെ ഒരു മീറ്റർ അകലത്തിൽ എത്തുമ്പോൾ തന്നെ ഋതു ഗംഗയെ വിളിച്ചോണ്ട് വരും. ശങ്കരൻ തമ്പിയെ കണ്ട നാഗവല്ലിയെ പോലെ ഗംഗ അവനെ നോക്കും. ഓൺ ദി സ്പോട്ടിൽ മനു അതിർത്തി വിടും. അവസാനം തളർന്ന് മനു ഹാളിലെ സോഫയിൽ ചെന്നിരുന്നു.

🎶എന്ത് വിധിയിത്… വല്ലാത്ത ചതിയിത്… ഓർക്കാപ്പുറത്തെൻ്റെ പിന്നീന്നൊരടിയിത്… എന്ത് വിധിയിത്… വല്ലാത്ത ചതിയിത്… ഓർക്കാപ്പുറത്തെൻ്റെ പിന്നീന്നൊരടിയിത്… ആ.. മൊത്തമിരുട്ടാണ്… അതിനകത്തിരിപ്പാണ്… കത്തണ വെയിലത്തും… കണ്ണ് കാണാതിരിപ്പാണ്… മൊത്തമിരുട്ടാണ്… അതിനകത്തിരിപ്പാണ്… കത്തണ വെയിലത്തും… കണ്ണ് കാണാതിരിപ്പാണ്… ആഅ… ആഅ… ആ 🎶 പാട്ട് കേട്ട് മനു തലയുയർത്തി നോക്കി. ഈ വൃത്തികെട്ട ശബ്ദം ഞാൻ എവിടെയോ കേട്ടിട്ടുണ്ടല്ലോ??????? നോക്കിയപ്പോൾ അതാ സോഫയിൽ കാലിന്മേൽ കാൽ കേറ്റി വെച്ച് പാട്ട് പാടുന്ന ഋതു. അവൻ അവളെ കലിപ്പിച്ചു നോക്കി. അത് കണ്ടവൾ അവനെ പുച്ഛിച്ച് വീണ്ടും പാടാൻ തുടങ്ങി. 🎶 ആ.. മൊത്തമിരുട്ടാണ്… അതിനകത്തിരിപ്പാണ്… കത്തണ വെയിലത്തും… കണ്ണ് കാണാതിരിപ്പാണ് 🎶 ഓരോരുത്തരുടെ വിധി നോക്കണേ…… ഇതിനെ ഒക്കെയാണ് ആലിപ്പഴം പഴുത്തപ്പോൾ കാക്കയ്ക്ക് വായ്പ്പുണ്ണ് എന്നൊക്കെ പറയുന്നത്………. ഋതു വീണ്ടും മനുവിനെ ചൊറിഞ്ഞു.

മനു അവളെ നോക്കി പല്ല് കടിച്ചു. ശബ്ദം കേട്ടവൾ ചുറ്റും നോക്കി. ആരാ അരിമുറുക്ക് കടിച്ചു പൊട്ടിക്കുന്നത്??????? നോക്കി നോക്കി അവളുടെ നോട്ടം മനുവിൽ ചെന്നെത്തി. ഓഹ് മനുവേട്ടൻ പല്ലിന്റെ ബലം ടെസ്റ്റ്‌ ചെയ്യുവായിരുന്നോ ഞാൻ വെറുതെ തെറ്റിദ്ധരിച്ചു. അത് കേട്ടവൻ വീണ്ടും പല്ലിറുമി അവളെ നോക്കി. പക്ഷെ ഋതുവിന് അതുകണ്ട് ചോട്ടാമുംബൈ സിനിമയിലെ ബിജുകുട്ടൻ ചേട്ടന്റെ പല്ല് കടിച്ചുള്ള എക്സ്പ്രെഷനാണ് ഓർമ്മ വന്നത്. രണ്ടും ഏകദേശം ഒരുപോലെ ആയിരുന്നു. അവൾ സോഫയിൽ കിടന്നു ചിരിക്കാൻ തുടങ്ങി. ഹഹഹഹഹഹ……….. അയ്യോ……….. അമ്മേ…… എനിക്കിനി ചിരിക്കാൻ വയ്യേ…………….. അവൾ വയറിൽ കൈ വെച്ച് പറഞ്ഞു. മനു അത് കണ്ട് വീണ്ടും പല്ല് കടിച്ചു. അത് കണ്ട് ഋതു വീണ്ടും ചിരി തുടങ്ങി. അവസാനം ചിരിച്ച് വയർ വേദനിക്കാൻ തുടങ്ങിയപ്പോൾ അവൾ ഒരുവിധം ചിരിയടക്കി. അവനെ നോക്കിയപ്പോൾ ആൾ കലിപ്പിൽ അവളെ നോക്കിയിരിപ്പാണ്. എത്ര കളിയാക്കിയാലും അവൻ തിരിച്ചൊന്നും ചെയ്യില്ല എന്നറിയാവുന്നത് കൊണ്ട് തന്നെ അവൾ അവന്റെ അരികിൽ ചെന്നിരുന്നു വീണ്ടും അവനെ ചൊറിഞ്ഞു. നിനക്ക് ദേഷ്യം വരുന്നുണ്ടോടാ?????? പറയെടാ……….. നിനക്കെന്നെ തല്ലാൻ തോന്നുന്നുണ്ടോടാ തല്ലെടാ…….. ഒന്ന് തല്ലി നോക്കെടാ……….. അത് കേട്ടവൻ അവളെ കലിപ്പിൽ നോക്കി ചവിട്ടി കുലുക്കി അകത്തേക്ക് പോയി. അവൾ അവൻ പോയ വഴിയേ നോക്കി ഒരാളുടെ മനസമാധാനം കളഞ്ഞ ആത്മനിർവൃതിയിൽ ഇരുന്നു.

ദിവസങ്ങൾ അതിവേഗം ഓടി മറഞ്ഞു. ഇതിനിടയിൽ ശരണിന്റെ അമ്മ ശീതളിനെയും പൊന്നു മോളെയും കാണാൻ ശരണിന്റെ കൂടെ തറവാട്ടിൽ എത്തി. ശീതളിനെയും കുഞ്ഞിനേയും അവർ അത്യധികം സ്നേഹത്തോടും വാത്സല്യത്തോടെയും നോക്കി. അവർ ഒരു പാവം സാധു സ്ത്രീയാണെന്ന് എല്ലാവർക്കും മനസ്സിലായി. കുറച്ചു നേരം കൊണ്ട് തന്നെ അവർ അവൾക്ക് അമ്മായിയമ്മ എന്നതിലുപരി നല്ലൊരു അമ്മയായും പൊന്നുമോൾക്കൊരു അച്ഛമ്മയായും മാറി. തറവാട്ടിൽ എത്തിയത് മുതൽ പൊന്നു മോൾ അച്ഛമ്മേ അച്ഛമ്മേ എന്ന് വിളിച്ചു അവരുടെ കൂടെ തന്നെ ഉണ്ടായിരുന്നു. പിറ്റേന്ന് തന്നെ തറവാട്ടിൽ നിന്നെല്ലാവരും കൂടി വിവാഹത്തിന് ഡ്രസ്സ്‌ എടുക്കാൻ പോയി. ശീതളിന് വിവാഹത്തിന്റെ കാര്യത്തിൽ ആദ്യം തോന്നിയ ഇഷ്ടക്കേടോ ബുദ്ധിമുട്ടോ ഒന്നുമില്ല എങ്കിലും പൂർണ്ണമായി ശരണിനെ അംഗീകരിക്കാൻ അവൾക്കായിട്ടില്ല. മനസ്സിലെ മുറിവുണങ്ങാൻ അവൾക്ക് സമയം ആവശ്യമായിരുന്നു. ശീതളിനും കുഞ്ഞിനും ഡ്രസ്സ്‌ സെലക്ട്‌ ചെയതത് ആമിയും ശ്രീയും കൂടി ആയിരുന്നു. ശീതളിനായി ഒരു മയിൽ‌പീലി കളർ സെറ്റ് സാരിയാണ് അവർ തിരഞ്ഞെടുത്തത്.

പൊന്നു മോൾക്കായി റെഡ് ആൻഡ് ഗ്രീൻ കളർ കോമ്പിനേഷൻ വരുന്ന പാട്ടുപാവാട എടുത്തു. ശീതളിന് സാരി സെലക്ട്‌ ചെയ്തു കഴിഞ്ഞപ്പോൾ തന്നെ അതിന് മാച്ചിങ് ആയ ഡ്രസ്സ്‌ എടുക്കാൻ ശ്രീ അതിന്റെ ഒരു ഫോട്ടോ ശരണിന്റെ ഫോണിലേക്കു അയച്ചു കൊടുത്തു. ഇവർ ശീതളിനും പൊന്നുവിനും ഡ്രസ്സ്‌ സെലക്ട്‌ ചെയ്യുന്ന സമയം കൊണ്ട് തറവാട്ടിലെ ബാക്കിയുള്ളവർ അവരവർക്കായുള്ള ഡ്രസ്സ്‌ എടുത്തു കഴിഞ്ഞിരുന്നു. ബാക്കിയുള്ളത് ആമിയും ശ്രീയുമായിരുന്നു അവർ അവർക്കായി ഡ്രസ്സെടുക്കാനായി ദാവണി സെക്ഷനിലേക്ക് പോവാൻ തയ്യാറായി. എന്നാൽ അമ്മമാർ അതിന് സമ്മതിക്കാതെ അവരെ സാരി സെക്ഷനിലേക്ക് കൊണ്ടുപോയി. ശ്രീക്ക് ഒരു റെഡ് ആൻഡ് റോയൽ ബ്ലൂ കളർ കോമ്പിനേഷൻ സാരിയും ആമിക്ക് ഒരു മാമ്പഴമഞ്ഞ നിറത്തിലുള്ള സാരിയും അമ്മമാർ തന്നെ സെലക്ട്‌ ചെയ്തു. ഡ്രസ്സ്‌ എടുത്തു കഴിഞ്ഞപ്പോൾ തന്നെ ഉച്ചയായി. പിന്നെ ഒരു റെസ്റ്റോറന്റിൽ കയറി ഫുഡ്‌ കഴിച്ച് ജ്വല്ലറിയിലേക്ക് പോയി. ശീതളിന്റെ സാരിക്ക് ചേരുന്ന സിമ്പിൾ ആഭരണങ്ങളായിരുന്നു അവൾക്കായി ശ്രീയും ആമിയും സെലക്ട്‌ ചെയ്തത്. എല്ലാം കഴിഞ്ഞ് വീട്ടിൽ എത്തിയപ്പോൾ ഒരു നേരമായിരുന്നു. ക്ഷീണം കാരണം ഒന്ന് കിടക്കാൻ എല്ലാവരും അവരവരുടെ മുറികളിലേക്ക് പോയി.

ദിവസങ്ങൾ വീണ്ടും കൊഴിഞ്ഞു പോയി. ശരൺ എന്നും പൊന്നുമോളെ വിളിച്ചു സംസാരിക്കും പക്ഷെ ഒരിക്കൽ പോലും ശീതളിനോട് സംസാരിക്കാൻ അവൻ ശ്രമിക്കാറില്ല. അവളൊട്ട് മിണ്ടാനും പോവില്ല എങ്കിലും പൊന്നുവിനോട് സംസാരിക്കുന്നത് അവൾ കേൾക്കാറുണ്ട്. ശരണിനോട് സംസാരിക്കുന്ന പൊന്നുമോളുടെ കണ്ണിലെ തിളക്കവും ചുണ്ടിലെ ചിരിയും നോക്കി മതിയാകുവോളം ഇരിക്കും. പൊന്നു മോളിലൂടെ അവളുടെ മനസ്സ് ശരണിലേക്ക് അടുക്കുന്നുണ്ടായിരുന്നു. നാളെയാണ് കല്യാണം. പക്ഷെ ലളിതമായി നടത്തുന്നത് കൊണ്ട് തന്നെ തറവാട്ടിൽ അധികം ബഹളങ്ങൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. എല്ലാവരും വളരെ സന്തോഷത്തിലായിരുന്നു. അതിൽ ഏറ്റവും സന്തോഷം പൊന്നുമോൾക്കായിരുന്നു നാളെ അമ്മയുടെ വിവാഹം ആണെന്നൊന്നും അറിയാതെ അവൾ സന്തോഷത്തോടെ തറവാട്ടിൽ ഓടി കളിച്ചു നടന്നു. അവളുടെ കുറുമ്പുകളും കുസൃതികളും ആസ്വദിച്ച് ശ്രീയും ആമിയും അഭിയും അവളുടെ പിറകെ തന്നെ ഉണ്ടായിരുന്നു. രാത്രി എല്ലാവരും ഒരുമിച്ചിരുന്ന് സന്തോഷത്തോടെ ഭക്ഷണം കഴിച്ച് അവരവരുടെ മുറികളിലേക്ക് പോയി.

നാളെ നേരത്തെ തന്നെ എഴുന്നേൽക്കണം എന്ന് അമ്മമാർ എല്ലാവർക്കും നിർദേശം കൊടുത്തു. മുറിയിൽ ചെന്ന് പൊന്നുമോൾ ഉറങ്ങിയിട്ടും ശീതളിന് ഉറങ്ങാൻ സാധിച്ചില്ല. നാളത്തെ ദിവസത്തെ കുറിച്ചോർത്തവൾ കിടന്നു. നാളെ തന്റെ ജീവിതത്തിലേക്ക് പുതിയൊരാൾ കടന്നു വരാൻ പോവുന്നു. തന്റെ ജീവന്റെ പാതി. കഴുത്തിലെ താലിക്കും സീമന്തരേഖയിലെ ചുവപ്പിനും അവകാശി. തനിക്കവനെ സ്നേഹിക്കാൻ കഴിയോ??????? കഴിയണം കുറച്ചു സമയം എടുത്തിട്ടാണെങ്കിലും അതിന് കഴിഞ്ഞേ മതിയാവൂ. തന്റെ കുഞ്ഞിന് ഒരച്ഛന്റെ സ്നേഹവും വാത്സല്യവും പകർന്നു നൽകുന്ന അവനെ എത്രനാൾ അകറ്റി നിർത്താനാവും?????? ആ കണ്ണിലെ പ്രണയത്തെ എത്രനാൾ കണ്ടില്ലെന്ന് നടിക്കാനാവും??????? ഒരു പ്രാവശ്യം അറിയാതെ ആണെങ്കിലും ആ ഹൃദയം തകർത്തത് ഞാൻ തന്നെയാണ്. അതിന് പകരമായി ജീവിതകാലം മുഴുവൻ സ്നേഹിക്കണം. പക്ഷെ ഉടനെ അതിനൊന്നും കഴിയില്ല സാവധാനം ഹൃദയത്തിൽ പ്രതിഷ്ഠിക്കണം ആ മനുഷ്യനെ. മനസ്സിൽ പലവിധ കണക്കുകൂട്ടലുകളോടെ അവൾ കണ്ണുകൾ അടച്ചു.

ഇതേസമയം അകലെ മറ്റൊരാൾ ഉറക്കമില്ലാതെ ആകാശത്തേക്കും നോക്കി കിടക്കുകയായിരുന്നു. നാളെ തന്റെ പതിയായി തന്റെ ഹൃദയത്തിൽ സ്ഥാനം പിടിച്ച തന്റെ പ്രാണനായവൾ വന്നുചേരും. തന്റെ ജീവിതത്തിലെ പുതിയ അവകാശി. അതുപോലെ നെഞ്ചിലെ ചൂടേറ്റുറങ്ങാൻ കണ്ട മാത്രയിൽ മനസ്സിൽ കയറിയ തന്നിലെ പിതൃവാത്സല്യം ഉണർത്തിയ കുട്ടി കുറുമ്പി ഉണ്ടാവും. കുഞ്ഞിന്റെ കളിചിരികളും കുറുമ്പുകളും ഓർമ്മയിലെത്തി. ഒരു ചെറു ചിരി ചുണ്ടിൽ സ്ഥാനം പിടിച്ചു. അതിനോടൊപ്പം ശീതളിന്റെ മുഖവും മികവോടെ മനസ്സിൽ തെളിഞ്ഞു. എനിക്കറിയാം ശീതൾ പെട്ടന്ന് എന്നെ അംഗീകരിക്കാൻ നിനക്ക് സാധിക്കില്ലെന്ന്. കാത്തിരിക്കാൻ ഞാൻ തയ്യാറാണ് പെണ്ണേ നിന്റെ മനസ്സിന്റെ ഏതെങ്കിലും ഒരു കോണിൽ ചെറിയൊരു സ്ഥാനമെങ്കിലും നീ തരുന്നത് വരെ ഞാൻ കാത്തിരിക്കും. നിന്റെ വിങ്ങുന്ന മനസ്സിന് ആശ്വാസമേകാൻ ഇനി ഞാനുണ്ട് നിന്നെ താങ്ങാൻ കരങ്ങളായി നിനക്ക് ചായാൻ ചുമലായി നിന്റെ ശ്രോതാവായി നിന്റെ മുറിവേറ്റ മനസ്സിന് ഔഷധമായി എല്ലാം ഇനി ഞാനുണ്ട്. നീ എന്നെ തിരികെ സ്നേഹിക്കുന്നത് വരെ ഞാൻ കാത്തിരിക്കും. ഈ കാത്തിരിപ്പും സുഖമുള്ള ഒരനുഭൂതിയാണ്. മനസ്സിൽ മൊഴിഞ്ഞു കൊണ്ടവൻ നക്ഷത്രങ്ങളാൽ അലംകൃതമായ മാനത്തേക്ക് നോക്കി കിടന്നു. തുടരും……………………………