രചന – ആതിര
“രാധമ്മേ..” വീടിന് വെളിയിൽ നിന്ന് വിളിയ്ക്കുവാണ് ഭാഗി.. അവളുടെ ശബ്ദം കേട്ട രാധികയും മുരളിയും യദുവും ഇറങ്ങി വന്നു..ഭാഗിയുടെ മുഖം ദേഷ്യത്തൽ ചുവന്നിരുന്നു.. “നീ കേറി വാ മോളേ..” മുരളി ആ സന്ദർഭത്തിന് അയവ് വരുത്താനെന്നോണം പറഞ്ഞു.. വേണ്ട.. ഞാൻ ഇവിടെ നിന്നോളാം.. “യദുവേട്ടൻ സന്ദീപേട്ടനോട് കഴിഞ്ഞ ദിവസം എന്നെപ്പറ്റി എന്താ പറഞ്ഞത്..??” യദുവിനോട് ആദ്യമായി ആയിരുന്നു അവള് ദേഷ്യഭാവത്തോടെ ചോദിക്കുന്നത്.. എന്നാൽ അവളുടെ ചോദ്യത്തിന് അവൻ മറുപടി കൊടുത്തില്ല.. “യദുവേട്ടനോടാ ചോദിക്കുന്നേ.. എന്നെ കെട്ടിക്കാൻ ന്റെ അച്ഛനും അമ്മയും ഉണ്ട്.. അവർക്കാർക്കും ഇല്ലാത്ത കരുതൽ ഒന്നും യദുവേട്ടൻ കാട്ടണ്ട..ഒരിക്കൽ സ്നേഹിച്ചു പോയി എന്നൊരു കുറ്റം മാത്രെ ഞാൻ ചെയ്തിട്ടുള്ളൂ.. എന്നോട് കാട്ടിയത് ആത്മാർഥ സ്നേഹം ആണെന്ന് ഞാൻ തെറ്റിദ്ധരിച്ചു. വേണ്ട… മതിയായെനിക്ക് .” “എന്താ മോളേ.. എന്തൊക്കെയാ നീ പറയുന്നേ..” രാധിക ഒന്നും മനസ്സിലാവാതെ അവളുടെ അടുത്തേയ്ക്ക് വന്നു.
“അമ്മേടെ മോനുണ്ടല്ലോ. കഴിഞ്ഞ ദിവസം സന്ദീപേട്ടനോട് ചെന്നു പറഞ്ഞിരിക്കുന്നു,,എന്നെ കല്യാണം കഴിക്കാൻ..ന്റെ കാര്യത്തിൽ എനിക്കില്ലാത്ത സങ്കടം യദുവേട്ടന് വേണ്ട..ഭാഗിയെ ആർക്കും തീറെഴുതി കൊടുത്തിട്ടില്ല..എങ്ങനെ ജീവിക്കണോന്ന് ഞാനാ തീരുമാനിക്കുന്നത്.. സ്വന്തം ഇഷ്ടത്തിനു എല്ലാർക്കും ഓരോന്ന് ചെയ്യാം..എനിക്ക് മാത്രം..” ബാക്കി പറയാനാകാതെ ഭാഗി കരഞ്ഞുപോയിരുന്നു..കണ്ണീരിനെ വാശിയോടെ തുടച്ചുമാറ്റി അവള് വീണ്ടും തുടർന്നു.. “അല്ല എന്താ ഞാൻ ചെയ്ത തെറ്റ്.. ഒരാളെ എന്നേക്കാളുമേറെ ഞാൻ സ്നേഹിച്ചു.. പക്ഷേ അവസാനം ഞാൻ വിഡ്ഢിയായി.. എന്നെ വേണ്ടന്ന് എന്റെ മുഖത്ത് നോക്കി പറഞ്ഞില്ലേ.. ഭാഗി ഒരാളെ സ്നേഹിച്ചിട്ടുള്ളൂ .ഇനി വേറെ ആരെയും വേണ്ട എനിക്ക്.. എങ്ങനെയേലും കഴിഞ്ഞോളാം.. എന്നെയോർത്ത് ആരും തല പുണ്ണാക്കണ്ട..”
“ഭാഗി ഒന്ന് നിന്നെ…” യദു അവൾക്ക് മുന്നിലേക്ക് വന്നു നിന്നു.. “നീ ഇങ്ങനെ കല്യാണം കഴിക്കാതെ, വേണ്ടന്ന് പറഞ്ഞത് നിന്നാൽ ന്റേം ചാരൂന്റേം കുടുംബ ജീവിതത്തെയാണത് ബാധിക്കുന്നത്.. “യദൂ.. എന്താ പറയുന്നെന്നു നിനക്ക് ബോധ്യം ഉണ്ടോ..,???” കേട്ടത് വാക്കുകൾ കേൾക്കേ രാധിക അവനെ ശാസിച്ചു.. “ഉണ്ടമ്മേ.സത്യം അതല്ലേ.അതോണ്ട് ഞങ്ങൾക്ക് സ്വസ്ഥമായി ജീവിക്കണമെങ്കിൽ നിന്റെ കല്യാണം കഴിയണം ഭാഗി..നീ കാരണം ഞങ്ങൾക്ക് സമാധാനത്തോടെ ജീവിക്കാൻ പറ്റില്ല.. അതാ ഞാൻ സന്ദീപിനോട് നിന്നെപ്പറ്റി പറഞ്ഞത്.. അവന് നിന്നെ…” “മതി നിർത്ത്..” നിറഞ്ഞൊഴുകുന്ന കണ്ണീര് വാശിയോടെ അമർത്തി തുടച്ചുകൊണ്ട് ഭാഗി വലത് കൈ ഉയർത്തി അവന്റെ സംസാരം തടഞ്ഞു.. “ഞാൻ കാരണം ആരുടേയും സ്വസ്ഥത കളയണ്ട.. ഭാഗി ഇല്ലേ എല്ലാരുടെയും പ്രശ്നം..ആരുടേയും ജീവിതത്തിൽ ശല്യമായി ഭാഗി ഇനി വരില്ല പോരെ.എത്രയും നാലും എന്നെ പറ്റിക്കാനായിരിക്കും ഇതൊക്കെ ചെയ്തു കൂട്ടുന്നതെന്ന് ഞാൻ വിശ്വസിച്ചു.. എന്തേലും തക്കതായ കാരണം കാണുമെന്നോർത്ത്.. എല്ലാം ശരിയായി കഴിയുമ്പോൾ ഭാഗീന്ന് വിളിച്ചോണ്ട് വരുന്നോർത്ത്.. എനിക്കറിയാവുന്ന എന്റെ യദുവേട്ടൻ അങ്ങനെയായിരുന്നു.. എങ്കിലും ഇത്രയും എന്നെ വെറുത്തുവെന്ന് ഞാൻ അറിഞ്ഞില്ല.
യദുവേട്ടന്റെ മനസ്സിൽ ഭാഗി മരിച്ചെന്ന് ഞാൻ അറിയാൻ വൈകിപ്പോയി.. മണ്ടി…!!!മനസ്സിൽ ഞാൻ മരിച്ചതായി തന്നെ കണ്ടോ.. ഒന്നോർത്തോ ഈ ജന്മം ഭാഗി യദുവേട്ടനെ മറക്കില്ല.. മരണം വരെ..” “മോളേ ” രാധികയുടെ പിൻവിളി കേട്ടിട്ടും നിൽക്കാതെ ഭാഗി കരഞ്ഞുകൊണ്ട് അവിടെ നിന്നും പോയി.. “ഈ ശാപമൊക്കെ നീ ഇവിടെ കൊണ്ട് തീർക്കുമെടാ.. ന്റെ ഭാഗി ഹൃദയം തകർന്നാ ഇവിടെ നിന്നും പോയത്…” 🌗🌓🌗🌓🌗🌓 കുഞ്ഞ് ഗൗരിയെ തൊട്ടിലിൽ കിടത്തി ഉറക്കിയിട്ട് ചാരൂ നേരെ ചെന്നത് യദുവിന്റെ മുറിയിലേയ്ക്കാണ്.. അവള് ഒരുപാട് നേരം തട്ടി വിളിച്ചിട്ടാണ് അവൻ വാതിൽ തുറന്നത്.. കരഞ്ഞെന്ന് ഒറ്റ നോട്ടത്തിലെ വ്യക്തമാണ്..അവന്റെ മുഖം കണ്ടതും ചാരുവിന് സങ്കടമായി… “എന്തിനാ യദുവേട്ടാ ഇനിയും ഇങ്ങനെ സ്വയം ഉരുകുന്നത്.. ഭാഗിയെ എന്തിനാ എനിക്ക് വേണ്ടി നഷ്ടപ്പെടുത്തുന്നത്..ഭാഗിയോട് പറയുന്ന ഓരോ വാക്കിലും അവളെക്കാൾ ഉപരി തകർന്ന് പോകുന്നത് യദുവേട്ടാണെന്ന് എനിക്കല്ലേ അറിയൂ..മതി ഇനിയെങ്കിലും എല്ലാം ഭാഗിയോട് പറ..ഞാനും എന്റെ കുഞ്ഞും കാരണം ഒരു കുടുംബവാണ് നശിക്കുന്നത്..വേണ്ട ഏട്ടനെ എല്ലാരും കുറ്റപ്പെടുത്തുമ്പോൾ ആരും അറിയുന്നില്ലല്ലോ അവളെ എന്തുമാത്രം യദുവേട്ടൻ സ്നേഹിക്കുന്നുണ്ടെന്ന്. ഏട്ടന്റെ പ്രാണനല്ലേ ഭാഗി..മറ്റൊരാൾക്ക് വിട്ട് കൊടുക്കാൻ എങ്ങനെ തോന്നി.. ഇ ന്നവളുടെ കരച്ചിൽ കണ്ടിട്ട് എനിക്ക് സഹിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല..
“ന്റെ പ്രാണാനാ ചാരൂ ന്റെ ഭാഗി.. ന്റെ ജീവനാ..ഭാഗി ഇല്ലാതെ യദുവില്ല.. അതെപ്പോഴും അങ്ങനെ തന്നെയാ. അവളെയാ ഞാനിപ്പോ..!! ആ കണ്ണീർ പൊള്ളിക്കുന്നത് എന്റെ നെഞ്ചാ..പക്ഷേ അവളെ ഞാൻ കൂടെക്കൂട്ടിയാൽ ആരും ഒരുപക്ഷേ നിന്നെ ഇവിടെ നിൽക്കാൻ സമ്മതിക്കില്ല.. ന്റെ ഭാഗിയ്ക്ക് വേണ്ടി എനിക്ക് നിന്നെ തള്ളിക്കളയാൻ പറ്റുവോ.. ഞാനല്ലാതെ ആരാ നിനക്കിപ്പോ. ഹൃദയം നിന്നുപോകുന്ന വേദനയോടെ ആണെങ്കിലും ഭാഗി മറ്റൊരാളെ സ്വീകരിച്ചോളും.. അവൾക്ക് ചുറ്റും ഇത്രയും പേരുണ്ടല്ലോ.. അതൊക്കെ ഓർത്താ ഞാൻ സന്ദീപിനോട് പോയി പറഞ്ഞത്.. സന്ദീപിന് ഒത്തിരി ഇഷ്ടായിരുന്നു ന്റെ ഭാഗിയെ.. അവനവളെ അവന്റെ കൈവെള്ളയിൽ കൊണ്ട് നടന്നേനെ.. എവിടെയായാലും ഭാവി അവള് സന്തോഷത്തോടെ ജീവിക്കുന്നതാ ന്റെ സന്തോഷം.. അവള് മറ്റൊരുത്തന്റെ ആകുന്നത് കാണാൻ മാത്രം ത്രാണിയില്ല എനിക്ക്. ചത്തുപോകും ഞാൻ.. അതിനു മുന്നേ ഇവിടുന്ന് എവിടേലും പോകണം എനിക്ക്.. വരുൺ അവസാനമായി ആവശ്യപ്പെട്ടത് നിന്റെയും കുഞ്ഞിനേയും കാര്യമാ..അത് നിറവേറ്റണമെനിക്ക്..നിനക്കും കുഞ്ഞിനും തണലായി എന്നും കൂടെ അവന്റെ സ്ഥാനത്ത് ഞാൻ കാണും..”
“വരുണേട്ടന് കൊടുത്ത വാക്കോർത്ത് സങ്കടപെടണ്ട.. ഇപ്പോൾ ആ വാക്കോർത്ത് എന്റെ വരുണേട്ടൻ സങ്കടപ്പെടുന്നുണ്ടാവും.. ഞങളയോർത്ത് വിഷമിക്കണ്ട.. ഏതാപത്തിലും യദുവേട്ടന് ഓടി എത്തുവെന്നറിയാം.. അത് മതി..ന്റെ വരുണേട്ടൻ തന്നെയാ എനിക്ക് യദുവേട്ടന്.. മറ്റുള്ളവരുടെ മുന്നിൽ പോലും വേറൊരു സ്ഥാനത്ത് യദുവേട്ടനെ എനിക്ക് കാണണ്ട.. വന്ന അന്ന് തന്നെ പറയാന്ന് പറഞ്ഞിട്ടും തടഞ്ഞത് യദുവേട്ടന് തന്നെയല്ലേ.. ന്റെ കുഞ്ഞിന്റെ അച്ഛൻ യദുവേട്ടനല്ലെന്ന് നമുക്കല്ലേ അറിയൂ..ഭാഗിപോലും ഒന്നും അറിയാതെ..ഇനിയും ഈ നാടകം വേണ്ട.. നിങ്ങൾ രണ്ടുപേരും പരിഭവങ്ങളും പിണക്കവും പറഞ്ഞ് തീർക്കണം യദുവേട്ടാ..” “ചാരൂ..നിനക്കൊരു ജീവിതമാക്കാതെ എങ്ങനായാടി എനിക്ക്.. എനിക്കത് പറ്റുവോ.. ഒരേ വയറ്റിൽ പിറന്നതല്ലെങ്കിലും നീ ന്റെ അനിയത്തി തന്നെയല്ലേ മോളേ..” “വേണ്ട യദുവേട്ട.ഇനി ചാരൂന്റെ ജീവിതത്തിൽ എന്റെ മോള് മാത്രം മതി.. വേറെ ആരും വേണ്ട.. എന്റെ കുഞ്ഞിന്റെ അവകാശവും പറഞ്ഞ് ആരെയും തേടി ചെല്ലാൻ ഞാനില്ല.. യദുവേട്ടന്റെ സങ്കടം ഇനിയും എനിക്ക കണ്ടില്ലെന്ന് നടിക്കാൻ പറ്റില്ല..അങ്ങനെ ചെയ്താൽ ഈശ്വരൻ പോലും പൊറുക്കില്ലെന്നോട്..ഭാഗിയുടെ കണ്ണീരിന്റെ ശാപം എന്റെ മോൾടെ തലയിൽ പതിയരുത് യദുവേട്ടാ… ഇന്ന് തന്നെ എല്ലാം ഭാഗിയോട് പറയണം ഇല്ലെങ്കിൽ ഇനി ഒരു നിമിഷം ഞാനും കുഞ്ഞും ഇവിടെ നിൽക്കില്ല..എന്നേം കുഞ്ഞിനേയും പിന്നെ ഒരിക്കലും യദുവേട്ടൻ കാണില്ല..” അത്രയും പറഞ്ഞു കൊണ്ട് ചാരൂ മുറിവിട്ട് പുറത്ത് പോയി..
“ഭാഗി.. ന്റെ അല്ലേ നീ.. ഈ യദുന്റെ പ്രാണൻ.. എന്നോട് ക്ഷമിക്കണേ. നിന്നോട് ഇനിയൊന്നും ഒളിക്കില്ലടി.. വരുവാ ന്റെ പെണ്ണിനെ കാണാൻ.. സങ്കടപ്പെയെടുത്തിയതിനൊക്കെ മാപ്പ് ചോദിക്കാൻ.” 🌗🌓🌗🌓🌗🌓 ചാരൂ മുറിയിൽ ചെന്നു തൊട്ടിലിൽനരികിൽ എത്തിയതും ഭയന്ന് പോയി.. തൊട്ടിലിൽ കിടത്തിയിരുന്ന കുഞ്ഞിനെ കാണുന്നില്ല.. അങ്ങനെ ആരും തന്നെ കുഞ്ഞിനെ എടുത്തോണ്ട് പോകാറില്ല.. യദുവേട്ടൻ കൊണ്ട് കൊടുക്കയാണ് പതിവ്.. പിന്നെ ഈയിടെയായി കുഞ്ഞിനെ കുളിപ്പിക്കുന്നത് രാധമ്മയാണ്.. കുളിപ്പിച്ച് പാല് കൊടുത്ത് കിടത്തിയിട്ട് കുറച്ചേ ആയുള്ളൂ.. സ്വയം ഓരോന്ന് പറഞ്ഞ് അവള് കരഞ്ഞുകൊണ്ട് മുറിക്ക് വെളിയിൽ ഇറങ്ങി.. ശ്രീരാഗിന്റെ മുറിയുടെ മുന്നിലൂടെ നടന്നപ്പോഴാണ് അവളാ കാഴ്ച കണ്ടത്..ആ കാഴ്ച പിടിച്ചുലച്ചത് അവളുടെ ഹൃദയമായിരുന്നു.. കാറ്റുപോലെ ചാരു ശ്രീരാഗിന്റെ മുറിയിലേയ്ക്ക് ചെന്നു.. കട്ടിൽ കിടന്ന്കൊണ്ട് കുഞ്ഞിനെ നെഞ്ചിൽ കിടത്തി തട്ടിയുറക്കുവാണ് ശ്രീരാഗ്..കുറച്ച് മുൻപ് വരെ താൻ ഉറക്കാൻ പാട്പെട്ട കുഞ്ഞിപ്പെണ്ണാണ് അവന്റെ നഗ്നമായ നെഞ്ചിലെ ചൂടിൽ തലചായ്ച്ച് ഉറങ്ങുന്നത്.. എന്തുകൊണ്ടോ ആ കാഴ്ച ചാരുവിൽ ഉണ്ടാക്കിയത് ദേഷ്യമായിരുന്നു..
അവന്റെ തന്റെ കുഞ്ഞിനോടുള്ള സമീപനം അവൾക്ക് ഇഷ്ടമായില്ല.. “എന്റെ കുഞ്ഞിനെ എന്നോട് ചോദിക്കാതെ എടുത്ത്കൊണ്ട് പോകാൻ താനാരാ.. മേലാൽ ന്റെ കുഞ്ഞിനെ എടുത്ത് പോകരുത്.. എനിക്കതിഷ്ടമല്ല…” അവൾ കോപത്തോടെ അവനോട് ചീറി..അവളുടെ കണ്ണുകളിൽ നീർകണങ്ങൾ നിറഞ്ഞു.. അവനൊരു പുച്ഛത്തോടെ കുഞ്ഞിനെ നെഞ്ചിൽ നിന്നടർത്താതെ എഴുനേറ്റ് ചാരുവിന്റെ അടുത്തേക്ക് ചെന്നു.. അവന്റെ നെഞ്ചിൽ ഉറങ്ങുകയായിരുന്ന കുഞ്ഞിനെ എടുക്കാൻ ആവൾ ആഞ്ഞതും അവളെ കൈകളാൽ വരിഞ്ഞു തന്റെ ദേഹത്തോട് ചേർത്തിരുന്നു ശ്രീരാഗ്.. അവന്റെ പ്രവൃത്തിയിൽ വെട്ടിവിയർത്ത് പോയി ചാരൂ.. അവനിൽ നിന്നും കുതറാൻ പോലും മറന്ന് നിന്നവൾ..ശരീരം ഒന്നനക്കാൻ കഴിയാതെ തരിച്ചു പോയി ചാരൂ.. “നീ എന്താ ചോദിച്ചത്.. ഗൗരി മോളേ ഞാൻ എടുക്കുന്നത് നിനക്ക് ഇഷ്ടമല്ലെന്നോ..എന്റെ കുഞ്ഞിനെ എടുക്കാൻ അവളുടെ തന്തയായ എനിക്കല്ലാതെ വേറെ ആർക്കാടി അധികാരം..” ഒരു മിന്നൽ പിണർ അവളുടെ നട്ടെല്ലിലൂടെ പാഞ്ഞു പോയി…കേട്ടത് വിശ്വസിക്കാനാകാതെ ചാരൂ കണ്ണ് മിഴിച്ചവനെ നോക്കി.. (തുടരും…)
