18/04/2026

മഴമുകിൽ : ഭാഗം 02

രചന – ജന്നാ

 

ചോദ്യത്തിൽ വേദന കലർന്നിരുന്നൂ…. അവനിലെ മറുപടി എന്താണെന്ന് അറിയാനുള്ള ആകാംഷയോടെ അവള് അവനിലേക്ക് നോട്ടം തെറ്റിച്ചു…. ഉത്തരം ഒരു പുഞ്ചിരിയായി നൽകി കാർത്തികേയൻ പുറത്തേക്ക് ഇറങ്ങി പോയി….നിരാശയോടെ കട്ടിലിലേക്ക് ഇരിക്കുമ്പോൾ ആദ്യമായി കാർത്തികേയനെ കണ്ടത് അവൾക്ക് ഓർമ്മ വന്നു…..🖤🖤🖤🖤🖤🖤 നഗര ജീവിതത്തിൽ നിന്നും മാറി ഒരു ഗ്രാമത്തിലേക്ക് വരാൻ അച്ഛനെ പ്രാപ്തനാക്കിയത് ജോലിയിൽ നിന്നും വിരമിച്ചതിന് ശേഷം ആയിരുന്നു….. ഏറെ നാളത്തെ സമ്പാദ്യത്തിൽ നിന്നും ഒരു നിശ്ചിത തുക എടുത്ത് അദ്ദേഹം ആ നാട്ടിൽ ഒരു വീട് വാങ്ങി….. പിന്നെയുള്ള പണം മകളുടെ പഠനത്തിനും വിവാഹത്തിനും ആയി മാറ്റി വച്ചിരുന്നു…… നഗരത്തിലെ ആ കുടുസ് വാടക വീട്ടിൽ നിന്നും ഒരു വിശാലമായ അകത്തളത്തോട് കൂടിയ വീട് കിട്ടിയപ്പോൾ വല്ലാത്ത ആശ്വാസം ആയിരുന്നു അവർക്ക്…. ആദ്യ ദിനങ്ങൾ ഒക്കെ വീട് ഒതുക്കലും മറ്റുമായി കടന്നു പോയി…. അയലത്തെ വീട്ടിലുള്ളവർ എല്ലാം സഹായത്തിനു ഉണ്ടായിരുന്നു… അങ്ങനെ കിട്ടിയ കൂട്ടാണ് സേറ…..

അവളും പഠിക്കുന്നത് പട്ടണത്തിൽ ആണ്….. ഇടക്കുള്ള അവധി ദിനങ്ങൾ ആയിരുന്നു വീട്ടിലേക്ക് വന്നിരുന്നത്….. ജനനി പഠനം ഒക്കെ പൂർത്തി ആക്കി…. ഒന്ന് രണ്ടു കമ്പനികളിൽ ജോബിന് അപ്ലെ ചെയ്തിട്ട് ഉണ്ടായിരുന്നു…. വീട്ടിൽ വന്നതിനു ശേഷം ആദ്യം ആയിട്ട് ആയിരുന്നു അവള് അമ്പലത്തിലേക്ക് പോയത്… ഒരു പാടം കഴിഞ്ഞ് വേണം അമ്പലത്തിൽ എത്താൻ….. സേറയെ അല്ലാതെ മറ്റ് ആരും അവൾക്ക് കൂട്ട് ആയിട്ട് ഉണ്ടായിരുന്നില്ല…..ഒറ്റക്ക് തന്നെ പോകാൻ തീരുമാനിച്ചു…. ഒരു കുളിയും പാസ്സാക്കി അവള് നേരെ അമ്പലത്തിലേക്ക് നടന്നു…. രാവിലത്തെ വെയിൽ ആഞ്ഞു അടിക്കുന്നുണ്ടായിരുന്നൂ … കാലുകൾ വലിച്ച് മുന്നിലേക്ക് നടന്നു…..വെറുതെ പാട വരമ്പത്ത് കൂടി നടക്കുമ്പോൾ അങ്ങേ തലക്കൽ ഒന്ന് നോക്കി…. മുഖത്തേക്ക് വീഴുന്ന വെയിലിനെ വക വയ്ക്കാതെ മണ്ണിലേക്ക് ആഞ്ഞു മൺവെട്ടി വീശുന്ന ഒരുവനെ കണ്ടു…. ഉടുത്തിരുന്ന മുണ്ട് മടക്കി കുത്തിയിരുന്നു….. തലയിൽ ചുവന്ന നിറത്തിലുള്ള ഒരു തോർത്ത് ചുറ്റിയിരിക്കുന്നു…….

ശരീരത്തിലെ വിയർപ്പ് തുള്ളികൾ പോലും പ്രഭയോടെ വെട്ടി തിളങ്ങുന്നൂ …… എന്തോ ആദ്യ കാഴ്ചയിൽ തന്നെ ഒരു ഇഷ്ടം തോന്നി അവൾക്ക് അയാളെ……. പെട്ടെന്ന് ആ നോട്ടം തന്നിലേക്ക് വീണത് അറിഞ്ഞതും അവള് മുഖം തിരിച്ചു… അബദ്ധം പറ്റിയത് ഓർത്ത് ജാനി കണ്ണുകൾ ചിമ്മി ചുണ്ട് കോട്ടി മുന്നിലേക്ക് ഓടി….. ഭഗവാന് മുന്നിൽ തൊഴു കൈകളോടെ നിൽക്കുമ്പോഴും ഉള്ളിൽ ആ മുഖം ആയിരുന്നു…… ചുണ്ടിൽ ഒരു ചിരി പടർന്നത് അവള് അറിയുന്നുണ്ടായിരുന്നു….

…………..🖤🖤🖤🖤🖤🖤🖤🖤…………..

ദിവസങ്ങൾ വീണ്ടും മുന്നിലേക്ക് നീങ്ങി…. അന്ന് കണ്ട ആ മുഖം അവള് തേടി.. പലതവണ… പല സ്ഥലങ്ങളിൽ…. നിരാശയായിരുന്നു ഭലം…..ഒരിക്കൽ സേറയുടെ ഒപ്പം കവലയിലേക്ക് ഇറങ്ങി…. നാളിതുവരെ അങ്ങനെ ഒരു സ്ഥലത്ത് ജനനി പോയിട്ട് ഉണ്ടായിരുന്നില്ല…. സിറ്റിയിൽ ആയിരുന്നപ്പോൾ പഠനവും മറ്റും ആയി ഒരു ജീവിതം ആയിരുന്നു… ഒന്ന് ശ്വാസം വിടാൻ പോലും സമയം കിട്ടിയിട്ടുണ്ടായിരുന്നില്ല….. ജാനി…. ദേ അങ്ങോട്ട് പോകാം….. എനിക്ക് കൺമഷി വാങ്ങണം… പിന്നെ ഒന്ന് രണ്ട് നെയിൽ പോളിഷും… ഒക്കെ തീർന്നു ഇരിക്കുവാ…സേറയുടെ ഒപ്പം ജാനിയും ചെന്നു….. അവള് ഓരോന്നും തിരഞ്ഞു പേരുക്കുന്നതിന്റെ ഇടയിൽ കണ്ണുകൾ മറ്റൊരാളിൽ വീണു…..ദൂരെ നിന്ന് മിന്നായം പോലെ…. അതേ … അയാള് തന്നെ…..മനസ്സ് ആവർത്തിച്ചു പറഞ്ഞു….. അയാളുടെ ആണെന്ന് തോന്നുന്നു.. ജീപ്പിൽ നിറയെ പച്ചക്കറികൾ ആണ്… അത് മുഴുവനായി പച്ചക്കറിക്കാരാനു കൊടുക്കുന്നുണ്ട് ….അപ്പോഴും ആ ചുണ്ടിൽ പുഞ്ചിരി ആണ്… സേറയേ തള്ളി മാറ്റി അവള് അവന്റെ അടുത്തേക്ക് ഓടി… പെട്ടെന്നുള്ള ജാനിയുടെ മാറ്റം ഉൾക്കൊള്ളാതെ നിൽക്കുക ആയിരുന്നവൾ….

“”ജാനി…….””പിന്നിലെ വിളികൾ ഒന്നും ആ പെണ്ണ് കേട്ടിരുന്നില്ല…. അവനിലേക്ക് എത്തുവാനുള്ള വ്യഗ്രതയായിരുന്നു അവളിൽ…..മുന്നിലെ ആളുകളെ തള്ളി മാറ്റി അവിടേക്ക് എത്തുമ്പോഴേക്കും അവൻ പോയിരുന്നു….””ശ്ശേ…..””നെറ്റിയിൽ വിരൽ കുത്തി അവള് വിഷമത്തോടെ തിരിഞ്ഞു…. മുന്നിൽ നെറ്റി ചുളിഞ്ഞു എന്താ ഉദ്ദേശം എന്ന ഭാവത്തിൽ സേറാ ഉണ്ടായിരുന്നു…..””അത്…പിന്നെ…അയാള്…”””എന്താടീ ചാക്കോ മാഷിന്റെ ക്ലാസ്സിൽ പെട്ടു പോയ കൂട്ട് വിക്കുന്നത്….?””വെളുക്കനെ ഒന്ന് ചിരിച്ചു കൊണ്ട് ജാനി ഉൾവലിയാൻ നോക്കി….”അതേ…. വേണ്ടാട്ടോ…? എന്തായാലും ഞാൻ കണ്ടു പിടിക്കും.. നീയായിട്ട്‌ പറഞ്ഞാല് ഞാൻ പാര വക്കില്ല….😏””””ദുഷ്ട….. എടി… അതൊന്നുല്ലാ… “”””ഉണ്ട്… നീ പറ മോളെ ദിനേശി….””””ടീ…. അതേ… ഞാൻ രണ്ടീസം മുന്നേ ഒരാളെ കണ്ടു….. അയാളെ ഇപ്പൊ ഇവിടെ വച്ചു വീണ്ടും കണ്ടു…””അയിന്….? നീ ദിവസവും എന്തോരം പേരെ കാണുന്നതാ…. എന്നിട്ട് അവരെ ആരെയെങ്കിലും കണ്ടാൽ നീ ഇമ്മാതിരി ഓട്ടം ഓടില്ലല്ലോ….? “”””ആവോ… എനിക്ക് അറിയില്ല…അങ്ങേരെ കണ്ടപ്പോൾ ഓടാൻ തോന്നി… അത്രന്നെ… “”ചുണ്ട് ചുളുക്കി ജാനി വീട്ടിലേക്ക് നടന്നു…

“”ഹാ… പിണങ്ങല്ലെ…… ഞാൻ ചുമ്മാ പറഞ്ഞത് അല്ലേ….. ഒന്ന് നിക്ക് പെണ്ണേ……”” അവളുടെ കൈയിൽ തൂങ്ങി സേറാ ചിരിച്ചു കൊണ്ട് പറഞ്ഞു… തലക്ക് ഒരു കൊട്ട് കൊടുത്ത് ജനനിയും അവളുടെ ഒപ്പം കൂടി…..വഴിയിലുടനീളം രണ്ടാളും എന്തോക്കെയോ സംസാരിച്ചു കൊണ്ട് പോകുക ആയിരുന്നു …. പെട്ടെന്ന് എന്തോ കണ്ടത് പോലെ ജാനി തറഞ്ഞു നിന്നു….. അവളുടെ മിഴികൾ പായുന്നിടത്തേക്ക് സേറയും നോക്കി….””കാർത്തിയേട്ടാ…… “”കൈകൾ ഉയർത്തി അവള് അവനെ വിളിച്ചു…..ആരോടോ സംസാരിച്ചു കൊണ്ട് വഴിയരികിലെ ആൽ ചുവട്ടിൽ ഇരിക്കുക ആയിരുന്നു കാർത്തികേയൻ… അവളുടെ വിളി കേട്ട് അവൻ തിരിഞ്ഞു നോക്കി…. ആ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു….””എങ്ങോട്ടാ സേറാ… തോമാച്ചൻ ഇല്ലെ വീട്ടിൽ… ഞാൻ തിരക്കി എന്ന് പറഞ്ഞെക്ക്‌….”””ഞാൻ കവല വരെ പോയതാ…. അപ്പച്ചൻ വീട്ടിൽ ഉണ്ട്…. “”””അല്ലാ…. കൂടെ ഏതാ ഈ പുതിയ കൊച്ച്…? “”””ഇവിടെ പുതിയത് ആണ്…. നമ്മുടെ സതീഷ് ഏട്ടന്റെ വീട് വാങ്ങിയത് ഇവരാണ്…..””ഇതെല്ലാം കണ്ട് ഇഞ്ചി കടിച്ച കുരങ്ങിനെ പോലെ നിൽക്കുന്ന ജാനിയെ ആരും കണ്ടില്ല….

“”എങ്കിൽ ഞങൾ പോട്ടെ ….. “”സേറാ കാർത്തികേയനോട് ആയി പറഞ്ഞ് മുന്നിലേക്ക് നടന്നു…”” ടീ….. സേറാ…. ആരാടി അയാള്…?”” “”അതോ… അത് കാർത്തികേയൻ… എന്റെ കാർത്തി ഏട്ടൻ…… “”നിന്റെ…??”””ഓ….തെറ്റിദ്ധരിക്കണ്ടമ്മാ…… എനിക്ക് എന്റെ ഏട്ടനെ പോലെയാ…. “”””സത്യം…… “”വിടർന്ന കണ്ണുകളോടെ അവള് അത് ചോദിക്കുമ്പോൾ സേറാ സംശയത്തോടെ അവളെ നോക്കി…”അല്ല…. നിനക്ക് എന്താ ഇത്ര സന്തോഷം….?”””ഞാൻ നേരത്തെ പറഞ്ഞില്ലേ…ഒരാളെ കണ്ടെന്ന്.. അത് ഈ കാർത്തികേയൻ ആണ്….”””ഹ…ഹ്ഹ…..ഹഹ്‌…. എന്റെ ഈശോ എനിക്കിനി ചിരിക്കാൻ മേലായെ….
ടീ കോപ്പെ… നിനക്ക് അങ്ങേരോട് പ്രേമാ…..? “”
“ഒരാളെ കുറിച്ച് ഒന്നുമറിയാതെ എങ്ങനാടി സ്നേഹിക്കാ.. നിനക്ക് എന്തേലും അറിയാവോ ? എങ്കിൽ പറ….”””എന്റെ പൊന്നു ജാനി…. അത് ഒരു റെയർ ഐറ്റം ആണ് മോളെ…… എം. ബി. എ കാരൻ ആണ്…. അതും റാങ്ക് ഹോൾഡർ…. കിട്ടിയ സർട്ടിഫിക്കറ്റ് ഒക്കെ അലമാരയിൽ വച്ച് പൂട്ടി ഇറങ്ങിയത് ആണ്…മണ്ണിനെ അറിയാന്…. മണ്ണിൽ പൊന്നു വിളയിക്കുന്ന കർഷകൻ ആണ്…കഴിഞ്ഞ വർഷത്തെ കർഷകശ്രീ അവാർഡ് മൂപ്പർക്ക് ആയിരുന്നു….. എല്ലാവരോടും നല്ല കാര്യമാ….സ്നേഹം ഉള്ള മനുഷ്യൻ…. നാട്ടിലെ മിക്ക കാര്യങ്ങളിലും പുള്ളി മുന്നിൽ കാണും…. ഇവിടെ ഉള്ളവരുടെ കണ്ണിൽ ഉണ്ണി ….. പക്ഷേ ഇന്നേവരെ ഒരു പെണ്ണിനോടും
അടുത്ത് ഇഴപെഴകുന്നത് ഞാൻ കണ്ടിട്ട് ഇല്ല…..
പിന്നെ ഇത്തിരി എങ്കിലും മിണ്ടുന്നത് എന്നോടാ… അതും ഈ നാട്ടിലെ അത്യാവശ്യം ജീവകാരുണ്യ പ്രവർത്തനങ്ങൾ എന്റെ അപ്പച്ചൻ ചെയ്യുന്നത് കാരണം….മിക്ക ദിവസവും ഞങ്ങളുടെ വീട്ടിൽ വരും…അങ്ങനെ കൂട്ട് ആയത് ആണ്… ഞാനും കാർത്തി ഏട്ടനും…… “”

സത്യത്തിൽ സേറ പറയുന്നത് കേട്ട് അവൾക്ക് ആശ്വാസം ആണ് തോന്നിയത്……
ചിരിയോടെ അവള് പിന്നിലേക്ക് വീണ്ടും വീണ്ടും അവനെ തിരിഞ്ഞു നോക്കി…. “കാർത്തികേയൻ ……..””അവള് മെല്ലെ മൊഴിഞ്ഞു…..🖤🖤🖤🖤🖤🖤🖤🖤🖤പിന്നെയുള്ള ദിവസങ്ങളിൽ കാർത്തികേയനെ വഴിയരികത്തും കവലയിലും പാടത്തും ഒക്കെ വച്ചു കാണുന്നത് പതിവ് ആയി…ആദ്യം തോന്നിയ ആ അട്രാക്ഷൻ എപ്പോഴോ പ്രണയത്തിലേക്ക് വഴുതി വീഴുന്നത് അവള് അറിയുന്നുണ്ടായിരുന്നു….”ഇങ്ങനെ ഒരു കാരണവും ഇല്ലാതെ ഒരാളെ സ്നേഹിക്കാൻ കഴിയോ സേറാ…..?””ഉള്ളിൽ കുടുങ്ങി കിടന്ന ചോദ്യം ബന്ധനം അറ്റ് പുറത്ത് വന്നു….”എനിക്ക് അറിയില്ലടി…പലരിലും പല തരത്തിൽ അല്ലേ ഇഷ്ടവും പ്രേമവും ഒക്കെ…. അപ്പോ ഇതിന്റെ ഉത്തരം ഞാൻ നിനക്ക് എങ്ങനാ തരാ…?”””കാർത്തി മാഷിന് ആരെയെങ്കിലും ഇഷ്ടം ഉണ്ടാവോ….?”””എന്റെ അറിവിൽ ഇല്ലെടീ.. ഉണ്ടാകാൻ വഴിയില്ല… അങ്ങനെ എന്തേലും ഉണ്ടേൽ എന്റെ അപ്പച്ചൻ അറിയും….”””അപ്പോ ഞാൻ തുറന്നു പറഞ്ഞാലോ ?. ഒക്കെയും…..”””നിന്റെ ഇഷ്ടം പോലെ ചെയ്യ്.. പക്ഷേ ആൾ ഒരിക്കലും നിന്നെ അക്‌സെപ്റ്റ് ചെയ്യില്ല… “””ഓ… നെഗറ്റീവ്… ഒന്ന് പോസിറ്റീവ് ആക്കടി എന്നെ….””””ഞാൻ ഒരു സത്യം പറഞ്ഞത് ആണ് കുഞ്ഞേ… നിന്റെ സമാധാനത്തിന് വേണേൽ ഒരു കാര്യം പറയാം…. നിന്നെ ചിലപ്പോൾ മൂപ്പര് ഉപദേശിച്ച് വിടുമായിരിക്കും…..”””പോടീ തെണ്ടി……””പല്ല് ഞെരിച്ചു കൊണ്ട് ജാനി എഴുന്നേറ്റ് നടന്നു… കാർത്തികേയനോട് പറയാൻ തന്നെ ആയിരുന്നു ഭാവം….ഈ ദിനങ്ങളിൽ ആയി തന്നെ അയാളുടെ ഏകദേശ റൂട്ട് മാപ്പ് ഒക്കെ അവൾക്ക് കിട്ടിയിട്ട് ഉണ്ട്. …””ഇപ്പൊ വായനശാലയിൽ കാണും….””നേരെ അവിടേക്ക് വച്ചു പിടിച്ചു….

🖤🖤🖤🖤🖤🖤🖤🖤🖤

വായന ശാലയുടെ അങ്ങേ മൂലയിൽ ഒരു ബെഞ്ചിന്റെ അറ്റത്തായി കാർത്തികേയൻ ഉണ്ട്….കൈയിൽ ഒരു പുസ്തകവും….നാടൻ പ്രേമം..എസ്. കെ പൊറ്റക്കാട്…… അവള് അവന്റെ കൈയിലെ പുസ്തകത്തിന്റെ പേര് വായിച്ചു….. മെല്ലെ ഷെൽഫിൽ നിന്നും കൈയിൽ കിട്ടിയ ഒരു ഇംഗ്ലീഷ് നോവലുമയി അവന്റെ ബെഞ്ചിന്റെ ഒപ്പോസിറ്റ് ചെന്നിരുന്നു…. വില്ലുപോൽ വളഞ്ഞ പുരിക കൊടികൾ ഉയരുന്നതും മിഴികളിൽ ഗൗരവവും ദുഖവും ഒരുപോലെ അലയടിക്കുന്നതും ജാനി ശ്രദ്ധിച്ചു…. മെല്ലെ ഡെസ്കിൽ രണ്ട് തട്ട് കൊടുത്തു…””അതേ മാഷേ….”” ശബ്ദം താഴ്ത്തി വിളിച്ചു… പുസ്തകത്തിൽ നിന്നും ശ്രദ്ധ അവളിലേക്ക് പാളി വീണു… എന്താന്നുള്ള അർഥത്തിൽ നോക്കുന്നവന്റെ കണ്ണുകളിൽ മാത്രം ആയിരുന്നു അവളുടെ ശ്രദ്ധ….”മാഷേ… ഞാനൊരു സത്യം പറയട്ടെ….എനിക്ക് ഇഷ്ടവാ മാഷേ…പറയാൻ നല്ല ഭയം ആയിരുന്നു നേരത്തെ…പക്ഷേ ഇൗ കണ്ണുകളിൽ നോക്കുമ്പോൾ ഞാൻ എന്നെപ്പോലും മറന്ന് പോകുവാ മാഷേ…. “‘”””വായിക്കാറുണ്ടോ….? “”മറുപടിക്ക് പകരം കിട്ടിയത് ചോദ്യമായിരുന്നൂ….””കുറച്ചു ഒക്കെ…..””””നല്ലത് പോലെ വായിക്കണം…. വായന ബുദ്ധിയെ വളർത്തും… അറിവ് കൂട്ടും… ചപലമായ വികാരങ്ങളെ തടയിടും…. “”അവൾക്കായി കൈയിലെ പുസ്തകം നീട്ടി… അപ്പോഴും ചുണ്ടിൽ ആ പുഞ്ചിരി ഉണ്ടായിരുന്നു….നോക്കി ഇരുന്നുപോയി ആ പെണ്ണ്….പ്രണയത്തോടെ…… ആരാധനയോടെ…ബഹുമാനത്തോടെ……തുടരും…….