രചന – മഞ്ജിമ സുധി
കാതോരം ഇത്രയും എനിക്കായ് മാത്രം മന്ത്രിച്ഛ് കൊണ്ട് എനിക്ക് മുഖം തരാത്തെ കാറ്റ് പോലെ അവൻ തിരിച്ചു കാറിന്റെ അടുത്തേക്ക് നടക്കുമ്പോ കേട്ടതും നടന്നതും വിശ്വസിക്കാൻ ആവാതെ ഞാൻ വിറങ്ങലിച്ഛ് നിന്ന് പോയിരുന്നു…. പൊടി പറത്തി മുന്നോട്ട് നീങ്ങുന്ന കാറിനെ നോക്കി എന്താ നടന്നത് പോലും മനസ്സിലാവാതെ നിറഞ്ഞു തുളുമ്പുന്ന മിഴികളോടെ നിർവികാരതയോടെ ഞാൻ ആ മുറ്റത്ത് മരവിച്ചു നിന്നു….. അവനെന്നെ കെട്ടിപ്പിടിച്ചു നിന്നപ്പോ ആ നിമിഷം ഒരിക്കലും അവസാനികാത്തിരുനെങ്കിൽ എന്ന് ഞാൻ ഒരുപാട് ആശിച്ചു പോയിരുന്നു…. സിദ്ധു,,,,, അവൻ അപ്പഴും എന്റെ കൂടെ ഉണ്ടായിരുന്നെങ്കിൽ അവനെന്നെ ഒരിക്കലും വിട്ട് പോകത്തിരുനെങ്കിൽ….?? അവൻ പറഞ്ഞതൊക്കെ സത്യണോ അതോ എനിക്ക് തോന്നിയതാണോ…? ഞാൻ സ്നേഹിക്കുന്ന പോലെ അവൻ എന്നെ സ്നേഹിക്കുന്നുണ്ടാവോ….?? ഞാനൊരുപാട് കേൾക്കാൻ കൊതിച്ചിരുന്ന വാക്കുകളായിരുന്നു അവ….. അവന്റെ വാക്കും നോക്കുമൊക്കെ മനസ്സിൽ മിന്നി മാഞ്ഞു കൊണ്ടിരുന്നു…
വാക്കുകൾ ചെവിയിൽ പല ആവർത്തി പ്രതിധ്വനിച്ചു…. അവന്റെ ശരീരത്തിലെ ചൂടും പെർഫ്യൂം സ്മെലും അവൻ പോയി നാഴികക്കൾ കിടന്നിട്ടും ഇപ്പഴും എന്നെ പൊതിയുന്നു… പതിയെ കോലായിലെ ഇറേച്ചിയിലേക്ക് ചെന്ന് ചാരിയിരുന്നു.. കണ്ണുകൾ ഇറുക്കിയടച്ചു… ആ സമയം അവൻ ഇപ്പോ പറഞ്ഞ വാക്കുകളെക്കാൾ കൂടുതൽ എന്റെ കാതുകളിൽ മുഴങ്ങിയത് അവൻ അന്ന് പറഞ്ഞ വാക്കുകളായിരുന്നു…. ഇല്ല അനൂ….. അവൻ നിന്നെ ഒരിക്കലും സ്നേഹിക്കില്ല…. അവന്… അവന് നിന്നെ ഒരിക്കലും സ്നേഹിക്കാൻ കഴിയില്ല… അവന്റെ അച്ഛന്റെ മരണത്തിന് ഉത്തരവാദിയായ നിന്നെ അവനൊരിക്കലും സ്നേഹിക്കാൻ കഴിയില്ല…. സാരി തലപ്പ് കൊണ്ട് വാ പൊത്തിപ്പിടിച്ചു ആ ഇറേച്ചിയിൽ ഇരുന്ന് ഞാൻ പൊട്ടിക്കരഞ്ഞു….
ചങ്കിലെ അസഹ്യമായ വേദന തീരുന്ന വരെ…. പിന്നെ അച്ഛന്റെ അടുത്തേക്ക് നടന്നു… കട്ടിലിന്റെ സൈഡിൽ ഇരുന്ന് കോടിപ്പോയ കൈ വിരലുകൾ ചേർത്ത് പിടിച്ചു….. “എനിക്ക് എന്റെ അച്ഛൻ ഉണ്ടല്ലോ… ല്ലേ…. അതു മതി… എന്നും അച്ഛൻ മാത്രം മതി എനിക്ക്…. ഇനി അച്ഛന്റെ കൂടെ ഞാൻ ഉണ്ടാക്കും എന്നും എപ്പഴും…. ഞാൻ അച്ഛന്റെ മോളല്ലേ…. അച്ഛന്റെ അനു….. ഇനി ഒരിക്കലും ഞാൻ അച്ഛനെ വിട്ട് പോകില്ല… പ്രോമിസ്….!!!” ഒരു ചിരിയോടെ ഞാൻ ഇതൊക്കെ പറയുമ്പോ അച്ഛന്റെ കൺ കോണിലൂടെ ഒലിച്ചിറങ്ങിയ കണ്ണീർ നിറഞ്ഞ ചിരിയോടെ തന്നെ തുടച്ചു നീക്കി…..
ഉച്ചയോടെ കൊച്ചി എത്തിയെങ്കിലും രാത്രി വീട്ടിൽ എത്തിയപ്പോ ഒരുപാട് വൈകി,അമ്മ മാത്രം ഹാളിലെ സോഫയിൽ എന്നെ ഉറങ്ങാതെ കാത്തു നിൽപ്പുണ്ടായിരുന്നു…. ഡോർ തുറന്ന് ഹാളിലേക്ക് കടന്നതും അമ്മയുടെ വക ചീത്തയുടെ പൊടിപൂരമായിരുന്നു…. രണ്ടു ദിവസം മുന്നേ ബിസിനസ്സ് മീറ്റിങ് ന്ന് പറഞ്ഞു പോയതാ….. ഒന്ന് ഫോണ് വിളിക്കാൻ പോലും സമയം കിട്ടിയില്ലായിരുന്നു…. എന്തൊക്കെയോ പറഞ്ഞു ഒപ്പിച്ഛ് അമ്മേന്റെ അടുത്തു നിന്ന് തടി തപ്പി മുകളിലേക്ക് കയറി…. ഒരു ഒഴുക്കിൽ അമ്മയുടെ ചീത്തകൾക്ക് കാതോർത്ത് വാതിൽ തുറന്ന് അകത്ത് കയറി വാതിൽ അടച്ചപ്പോ പെട്ടെന്ന് ഈ വലിയ ലോകത്ത് ഞാൻ ഒറ്റയ്ക്കായപ്പോലെ തോന്നി…. അത് വരെ കേട്ടിരുന്ന അമ്മയുടെ ചീത്തവിളികൾ പോലും ആ വാതിലിന് ഇപ്പുറം നിശബ്ദമായി…
പതിയെ സോഫയിൽ പോയി ചാരി നിവർന്ന് കണ്ണിന് കുറുക്കെ കൈ വെച്ഛ് കണ്ണടച്ഛ് ഇരുന്നു…. കാർ നീങ്ങി തുടങ്ങിയപ്പോ അത് വരേ അവള് മുഖത്ത് തേച്ചൊടിച്ച ചിരിയിൽ പതിയെ വേദന നിറയുന്നതും തലകുനിച്ചു കണ്ണീർ വർക്കുന്നതും കണ്ടപ്പോ എനിക്ക് എന്നെ തന്നെ നിയന്ത്രിക്കാൻ കഴിയില്ല… അവളെ ഒന്ന് ഇറുക്കി കെട്ടിപിടിക്കണമെന്നേ ഞാൻ കരുതിയുള്ളൂ പക്ഷേ,,,, അറിയാതെ,ഞാൻ പോലും പ്രതീക്ഷിക്കാതെ എന്തൊക്കെയോ നാവിൽ നിന്ന് വീണ് പോയിരുന്നു…. തിരിച്ഛ് കാറ്റ് പോലെ കാറിൽ വന്ന് കയറി അനന്തൻ വണ്ടി വീണ്ടും മുന്നോട്ട് എടുക്കുമ്പോ കണ്ണാടിയിലൂടെ മരവിച്ഛ് നിൽക്കുന്ന അവളെ ഞാൻ കാർ പടിപ്പുര കടക്കുന്ന വരേ നോക്കിയിരുന്നു….. സത്യത്തിൽ ആ നിമിഷങ്ങളിലൊക്കെ എന്റെ ഹൃദയം ആരോ വന്യമായി തുരെന്നെടുക്കുന്ന പോലെയാ എനിക്ക് അനുഭവപെട്ടത്…. അവളെ കെട്ടിപ്പിടിച്ചില്ലായിരുന്നെങ്കിൽ ഞാൻ മരിച്ഛ് പോയേനെ…..
‘നിന്നോളവും എന്റെ അച്ഛനോളവും ഞാൻ മറ്റാരെയും സ്നേഹിച്ചിട്ടില്ല അനൂ….. നിന്റെ സ്ഥാനത്തേക്ക് നീ അല്ലാതെ മറ്റാരും കടന്നു വരില്ല…. സിദ്ധു നിന്നെമാത്രേ സ്നേഹിച്ചിട്ടുള്ളൂ… നിന്നെമാത്രേ ആഗ്രഹിച്ചിട്ടുള്ളൂ…. എന്റെ പ്രണയം അത് നീയാണ്… നീ മാത്രം….’ കുറച്ഛ് നേരം കൂടി അവിടെ കണ്ണടച്ഛ് ഇരുന്ന് വേഗം പോയി ഫ്രഷ് ആയി വന്ന് കിടന്നു… ക്ഷീണം കൊണ്ടോ എന്തോ പെട്ടെന്ന് ഉറങ്ങി പോയി……. രാവിലെ എണീറ്റു കുളിച്ഛ് ഫ്രഷ് ആയി ഓഫീസിലേക്ക് പോവാൻ റെഡിയാവാൻ തുടങ്ങി….. രണ്ടു ദിവസം ഓഫീസിൽ പോവാത്തത് കൊണ്ട് എല്ലാം കുഴഞ്ഞു മറിഞ്ഞു കിടക്കായിരിക്കും…ഡ്രസ് ചെയ്ത് കണ്ണാടിയുടെ മുന്നിൽ വന്ന് നിന്നപ്പഴാണ് കർച്ചീഫ്ന്റെ കാര്യം ഓർമ വന്നത്… “കർച്ചീഫ്…..കർച്ചീഫ് ഇതെവിടെ കൊണ്ട് വെച്ചിരിക്കാ….. അമ്മേ….. അമ്മേ…..!!!!” വാർഡോർബ് തുറന്ന് തിരയുന്നതിനിടയിൽ ഞാൻ താഴെക്കെന്നോണം വിളിച്ഛ് കൂവി….
“അയ്യോ… എന്തിനാ നിങ്ങളിങ്ങനെ വിളിച്ചു കൂവുന്നത്…???? കർച്ചീഫിന് അല്ലേ,,,, അത് ആ കബോഡിൽ ണ്ട്… എല്ലാത്തിനും താഴേക്ക് വിളിച്ഛ് കൂവിക്കോളും… ഒന്നും നോക്കി എടുക്കാൻ അറിയില്ല…” രണ്ടമത്തെ വിളിയ്ക്ക് ദേഷ്യത്തോടെ റൂമിലേക്ക് കയറി വന്ന് ഇത്രയും പറഞ്ഞ് കൊണ്ട് കബോഡിൽ നിന്ന് കർച്ചീഫ് എടുക്കുന്ന അനൂനെ ഞാൻ കണ്ണെടുക്കാതെ നോക്കി സ്‌തംഭിച്ചു നിന്നു…. അവള് എന്തൊക്കെയോ പറയുന്നുണ്ട് പക്ഷേ ഞാൻ അതൊന്നും കേൾക്കുന്നില്ല, ഞാൻ ഇപ്പഴും ആ അന്താളിപ്പിൽ ആശ്ചര്യത്തോടെ അവളെ തന്നെ കണ്ണെടുക്കാതെ നോക്കി നിൽകുന്നത് കണ്ട് അവള് എന്റെ നേരെ തിരിഞ്ഞു……… “ടൈ നേരവണ്ണം കെട്ടാൻ പോലും അറിയില്ല…. ബിസിനസ്മേൻ ആണത്രേ ബിസിനസ്മേൻ…. കോന്തൻ” ഒരുചിരിയോടെ അവളെന്നെ നോക്കി ഇത്രയും പറഞ്ഞ് ടൈ നേരെയാക്കി തരുന്നത് നോക്കി ഞാൻ നിന്നു… പെട്ടന്നാണ് ശരീരം മൊത്തത്തിൽ ഒന്ന് ഇളക്കി കുലുങ്ങിയതും ഏട്ടാ നുള്ള വിളി കാതിലേക്ക് തുളച്ചു കയറിയതും……
“ഏട്ടാ….. ഞാൻ എത്ര നേരയിട്ട് വിളിക്കുന്നു….. ഇതേത് ലോകത്താ….??ഹോ,,,,,,, വിളിച്ചു വിളിച്ചു എന്റെ തൊണ്ടയിലെ വെള്ളം വറ്റി….. അറിയോ….??” പെട്ടന്ന് ഞെട്ടിയുണർന്നു സ്വബോധത്തിലേക്ക് വന്നപ്പോ മുന്നിൽ ദേഷ്യത്തോടെ നിൽക്കുന്ന നിമ്മിയെ കണ്ട് ഞാൻ സംശയത്തോടെ വേഗം ചുറ്റും നോക്കി…. അനു…..!!!!!!അനു ഇവിടെ….??? ഇവിടെ എന്നോടൊപ്പം ഇത്രയും നേരം അവള്…..???? അപ്പോ ഇതൊക്കെ എനിക്ക് തോന്നിയതാണോ…??? വെപ്രാളത്തോടെ ഞാൻ വീണ്ടും വീണ്ടും ചുറ്റും തിരയുന്നത് കണ്ടിട്ടാണെന്ന് തോന്നുന്നു നിമ്മിയും എന്റെ കണ്ണുകൾക്ക് പിറക്കേ ചുറ്റും നോക്കാൻ തുടങ്ങിയതും ഞാൻ വേഗം കണ്ണാടിയിലേക്ക് നോക്കി കോട്ട് ശെരിയാക്കാൻ തുടങ്ങി….. “നീ…. നീ എപ്പഴാ വന്നത്….??” ഗൗരവം വിട്ടാതെയുള്ളഎന്റെ ചോദ്യം കേട്ട് അവളെന്നെ അടിമുടി ദേഷ്യത്തോടെ ചുണ്ട് കൂർപ്പിച്ഛ് നോക്കി…
“ആഹാ… ഇതാപ്പോ നന്നായെ… അപ്പോ ഞാനിത് വരെ ഇവിടെ കിടന്ന് വായിട്ടലച്ചതൊന്നും ഏട്ടൻ കേട്ടില്ലേ…?? രണ്ട് ദിവസത്തെ മീറ്റിങ് കഴിഞ്ഞു വന്നപ്പോ ചെവിയും അടിച്ചു പോയോ….???” കളിയായി അവള് പറഞ്ഞത് കേട്ട് കണ്ണാടിയിലൂടെ അവളെ നോക്കി ഞാൻ വെളുക്കാനെ ഒന്ന് ചിരിച്ഛ് വീണ്ടും കർചീഫിനായി തിരഞ്ഞു… “കർച്ചീഫ് അല്ലേ നോക്കുന്നത്… ദാ….!! വേഗം പ്രാതൽ കഴിക്കാൻ താഴേക്ക് വാ……” കർച്ചീഫ് എന്റെ കയ്യിലേക്ക് വെച്ഛ് തന്ന് പിന്നെയും എന്തൊക്കെയോ പിറുപിറുത്തു കൊണ്ട് നിമ്മി ഇറങ്ങി പോയി….. ഞാൻ തിരിഞ്ഞു കബോഡിൽ ചാരിനിന്നു ദീര്ഘമായൊരു ശ്വാസം വലിച്ചു വിട്ടു കൊണ്ട് താഴേക്കിറങ്ങി….. എന്ഗേഗ്മെന്റിന് വന്ന ഏട്ടനും ഏട്ടത്തിയും ഇന്നലെ രാവിലത്തെ ഫ്ളൈറ്റിന് തിരിച്ചു പോയന്ന് അച്ഛമ്മ പറഞ്ഞു…. ഈവനിംഗ് ഉണ്ണിയും തിരിച്ഛ് പോയിരിക്കണം, ഇവിടെയൊന്നും കാണുന്നില്ല…. അവൻ അല്ലെങ്കിൽ നിമ്മിയെ പോലെ വീട്ടിൽ അങ്ങനെ വന്ന് നിൽക്കില്ല ഞാൻ വേഗം പ്രാതൽ കഴിക്കാൻ തുടങ്ങി കുറച്ചു കഴിഞ്ഞപ്പോ വെറുതെ മുന്നിലേക്ക് നോക്കി….
പെട്ടന്ന് അനു അവിടെ ഇരുന്ന് കനിക്ക് പ്രാതൽ കൊടുക്കുന്ന പോലെ എനിക്ക് തോന്നി… അത്ഭുതത്തോടെ കഴിക്കാതെ അവളെ നോക്കി നിൽകുമ്പഴാണ് അമ്മ പ്ലാറ്റിലേക്ക് ഒരു ദോശ കൂടി വെച്ചു തന്ന് കഴിക്കാൻ തട്ടി വിളിച്ചത്…. ഒന്ന് ഞെട്ടി അമ്മയെ നോക്കി വീണ്ടും അങ്ങോട്ട് നോക്കിയപ്പോ അവളവിടെ ഇല്ലായിരുന്നു….. ഫുഡ് പാതി മാത്രം കഴിച്ഛ് ഞാൻ വേഗം എണീറ്റ് കൈ കഴുകി ഓഫീസിലേക്ക് പോയി….. ഓഫീസ് കാര്യങ്ങളിൽ മുഴുകി രാത്രിയായത് പോലും അറിഞ്ഞില്ല…..അത്രയ്ക്ക് വർക്ക് ലോഡ് ഉണ്ടായിരുന്നു…. നേരം ഒരുപാട് വൈകിയത് കൊണ്ട് ഇന്നും അമ്മയുടെ വായിൽ ഇരിക്കുന്നത് കേൾകണ്ടല്ലോ ന്ന് കരുതി വേഗം വിളിച്ചു…. ഫുഡ് പുറത്തൂന്ന് കഴിച്ചെന്ന് വെറുതെ ഒരു കള്ളവും പറഞ്ഞു….. വീട്ടിൽ എത്തി വാതില് തുറന്നപ്പോ ആദ്യം നോട്ടം ചെന്നത് സോഫയിലേക്കായിരുന്നു… ഞാനെത്ര വൈക്കിയാലും മറ്റേല്ലാരും കിടന്നാലും അവള് മാത്രം എന്നേയും കാത്ത് എനിക്ക് വേണ്ടി സോഫയിൽ ഇരിക്കുമായിരുന്നു….
റൂമിൽ എത്തി ഫ്രഷ് ആയി പെൻഡിങ് വർക്ക് കുറച്ഛ് ചെയ്ത് ഉറങ്ങാൻ കിടന്നു….. തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും ഉറക്കം മാത്രം വന്നില്ല… എണീറ്റിരുന്നു അവള് കിടക്കാറുണ്ടായിരുന്ന സ്ഥലത്തേക്ക് വെറുതേ നോക്കി… അവള് അവിടെ കിടക്കുന്ന പോലെയും വാതില് തുറന്ന് അകത്തേക്ക് വരുന്ന പോലെയും അങ്ങനെ അങ്ങനെ ആ റൂം മുഴുവൻ അവള് നിൽക്കുകയും നടക്കുകയും സംസാരിക്കുകയും മറ്റും ചെയ്യുന്ന പോലെ തോന്നാൻ തുടങ്ങിയതും ഞാൻ കണ്ണും ചെവിയും ഒരുപോലെ ഇറുക്കിയടച്ചു….. കണ്ണിൽ നിറയെ അവള് ഉദിക്കാനും കാതിൽ അവളുടെ ശബ്‌ദം മുഴങ്ങാനും തുടങ്ങിയപ്പോ ബെഡിന്റെ സൈഡിലെ ഫ്‌ളവർവേസ് ദേഷ്യത്തോടെ എറിഞ്ഞുടച്ചു കൊണ്ട് ഞാൻ പുറത്തേക്കിറങ്ങി ബാൽകാണിയിലേക്ക് നടന്ന് കിളിവീട്ടിലെ ഊഞ്ഞാലിൽ ചെന്നിരുന്നു…. അവള് അധിക സമയവും ഇവിടെയാണ് ചെലവഴിക്കാറ്…
ഞാനും അച്ഛനും കൂടി സെറ്റ് ചെയ്തതാ ഈ കിളിവീട്…. ഓഫീസ് കാര്യങ്ങളിൽ ബിസിയായതോടെ ഇങ്ങോട്ടുള്ള വരവും മെയിൻന്റൈൻ ചെയ്യലും ഒക്കെ നിന്നു… ഇപ്പോ അവളാണ് ഇവരുടെ എല്ലാ കാര്യങ്ങളും നോക്കാറേന്ന് അച്ഛമ്മ ഈയിടെ പറഞ്ഞത് കേട്ടു…. എന്തൊക്കെയോ വീണ്ടും ഓർത്ത് കൈ ഊഞ്ഞാലിലേക്ക് വെച്ചതും കയ്യിൽ എന്തോ തടഞ്ഞു… നോക്കിയപ്പോ ഒരു ബുക്ക് ആണ്… *നന്ദിതയുടെ കവിതകൾ* ബുക്ക് കൈയിലെടുത്ത് കൊണ്ട് ഞാൻ പതിയെ വായിച്ചു…. നിമ്മി അവൾക്ക് ബുക്ക്സ് വാങ്ങിച്ഛ് കൊണ്ട് കൊടുക്കുന്നതും അവള് ഇവിടെ പ്രാവുകളോട് കഥപറഞ്ഞ് അത് വായിക്കുന്നതും ഞാൻ ഇടയ്ക്കിടെ കാണാറുണ്ട്… ഒരു നറു ചിരിയോടെ ഞാൻ അത് വെറുതേ മറിച്ചു… ഒരു പേജിന്റെ മുകളിൽ ചെറുതായി ഒന്ന് മടക്കി വെച്ചത് കണ്ട് ഞാൻ ആ പേജിലേക്ക് മിഴികൾ ഊന്നി…
എന്റെ വൃന്ദാവനം ഇന്ന് ഓർമക്കളിൽ നിന്നെ തിരയുകയാണ്…. അതിന്റെ ഒരു കോണിലിരുന്ന ഞാൻ നിന്നെ മറക്കാൻ ശ്രമിക്കുകയും… എനിക്കും നിനക്കുമിടയിൽ അനന്തമായ അകലം….. എങ്കിലും നനുത്ത വിരൽ കൊണ്ട് നീ എന്റെ വിരലുകൾ തൊട്ടുണർത്തുബോൾ നിന്റെ അദൃശ്യ സാമീപ്യം ഞാനറിയുന്നു…. ഇപ്പോൾ ഞാൻ അറിയുകയാണ് നിന്നെ മറക്കുകയെന്നാൽ മൃതിയാണ് ഞാൻ, നീ മാത്രമാണ്…..”** നന്ദിത കെ സ് ഈ വരികൾ ഓരോന്നിലൂടെ കടന്ന് പോരുമ്പഴും എന്നിൽ നിറഞ്ഞത് അനു ആയിരുന്നു… എന്തോ എനിക്ക് എന്നെ തന്നെ ഈ വരികളിൽ കണക്ട് ചെയ്യാൻ പറ്റി…. എവിടെയോ ആഴത്തിൽ വീണ് പൊള്ളുന്ന പോലെ…. അതിലെ അവസാന വരികളിൽ വിരലോടിച്ഛ് കൊണ്ട് ഞാൻ അത് വീണ്ടും വായിച്ചു…. **ഇപ്പോൾ ഞാൻ അറിയുകയാണ് നിന്നെ മറക്കുകയെന്നാൽ മൃതിയാണ് ഞാൻ, നീ മാത്രമാണ്…..** അതേ,,,,,, നിന്നെ മറക്കുകയെന്നാൽ മൃതിയാണ്…… ഞാൻ നീ മാത്രമാണ്….
പിന്നീടുള്ള ഓരോ ദിനവും രാവും പകലും എന്റെ ഹൃദയം തുടിക്കുന്ന ഓരോ നിമിഷവും ഞാൻ അറിയുകയായിരുന്നു, അവള് എന്നിൽ എത്രത്തോളം പടർന്ന് പിടിച്ചിട്ടുണ്ടെന്ന സത്യം….. ഉണ്ണാന്നോ ഉറങ്ങാനോ നിൽക്കാനോ നടക്കാനോ പറ്റാത്ത അവസ്‌ഥ… ഞാൻ നോക്കുന്ന, കേൾക്കുന്ന, അറിയുന്ന ഓരോന്നിലും അവള് മാത്രം നിറഞ്ഞു നിന്നു…. വീട്ടിലെ ഓരോ മുക്കും മൂലയും പോലും അവളെ മാത്രം ഞാൻ കണ്ടു കൊണ്ടിരുന്നു…… അതോടെ വർക്കിൽ കൂടുതൽ എൻഗേജ്ഡ് ആയി, വീട്ടിലേക്കുള്ള വരവ് പോലും ക്രമേണ ക്രമേണ കുറച്ചു…. അച്ഛന്റെ പ്രോജക്ട്മായി ഞാൻ കൂടുതൽ സമയം ചെലവിട്ടു… സത്യത്തിൽ ഇതെല്ലാം ഞാൻ എന്നെ തന്നെ മറക്കാൻ കണ്ടെത്തിയ കുറുക്ക് വഴികളായിരുന്നു…. അവളുടെ ഓർമകളിൽ നിന്ന് മാത്രമല്ല വീട്ടിൽ നിന്ന്, അമ്മയിൽ നിന്ന് അച്ഛമ്മയിൽ നിന്ന്, എന്റെ റൂമിൽ നിന്ന്, അങ്ങനെ അങ്ങനെ ആരിൽ നിന്നൊക്ക, എന്തിൽ നിന്നൊക്കെ ഒളിച്ചോടാൻ പറ്റുമോ അവരിൽ നിന്നൊക്കെ ഒളിച്ചോടാൻ തുടങ്ങി… അവളെ കുറിച്ചുള്ള ഒരു ചെറിയ ഓര്മപോലും മനസ്സിലേക്ക് വരാതിരിക്കാൻ ഞാൻ ചെയ്യുന്ന ഓരോ തത്രപ്പാടും അവളെ കൂടുതൽ കൂടുതൽ ഓര്മിപ്പിക്കുകയാണ് ചെയ്തത്… ഓഫീസിൽ ആണെങ്കിൽ കൂടി ഒരു സെക്കൻഡ് ഫ്രീ കിട്ടിയാൽ കൂടി മനസ്സും ചിന്തയും അനുവാദം കൂടാതെ അനുവിലേക്ക് ചേക്കേറി കൊണ്ടിരുന്നു……
ദിവസങ്ങൾ ശര വേഗത്തിൽ കടന്ന് പോയ്കൊണ്ടിരുന്നു…. അമ്മു പോയതോടെ വീട്ടിൽ ഭീകരമായ നിശ്ശബ്ദത താളം കെട്ടി കിടന്നു… മൂന്ന്, നാല് ദിവസം കഴിഞ്ഞ് അമ്മുവും കണ്ണനും വിരുന്നിന് വന്ന് പോയത്തോടെ അമ്മ വീണ്ടും ജോലിക്ക് പോയി തുടങ്ങി… അമ്മ പോകുമ്പോ ചെറിയമ്മ ആണ് അച്ഛന്റെ കാര്യങ്ങൾ ഒക്കെ നോക്കാറ്… ഞാൻ വീട്ടിൽ അതും അച്ഛന്റെ അടുത്ത് ഉണ്ടായിട്ട് കൂടി അമ്മ ചെറിയമ്മയെ അച്ഛന്റെ കാര്യങ്ങൾ നോക്കാൻ വീണ്ടും ഏല്പിക്കുന്നത് വേദനയോടെ നോക്കി നിൽക്കാനേ എനിക്ക് കഴിഞ്ഞുള്ളൂ….. ഞങ്ങളുടെ വീടിന്റെ തൊട്ടടുത്ത തന്നെയാണ് ചെറിയച്ഛനും കുടുംബവും താമസിക്കുന്നത്, അതോണ്ട് ചെറിയമ്മയ്ക്ക് അതൊരു ബുദ്ധിമുട്ട് ആയിരുന്നില്ല….. അമ്മയുടെ അവഗണനയാണ് എന്നെ ഏറെ വ്രണപ്പെടുത്തുന്നത്…. ഇപ്പോ ഇപ്പൊ ദേഷ്യത്തോടെ പോലും ഒരു നോട്ടം അമ്മയിൽ നിന്ന് എനിക്ക് നേരെ വരാറില്ല…. കല്യാണവും അച്ഛന്റെ കിടപ്പും ജോലിയും അമ്മയിൽ സാരമായ ആരോഗ്യ പ്രേശ്‌നങ്ങൾക്ക് വഴിയൊരുക്കിയിരുന്നു……
അതോടെ എനിക്കൊരു ജോലി അത്യാവശ്യമായി വന്നു… KMCT ഹോസ്പിറ്റലിൽ സീപ്പർ ജോലിക്ക് ആളെ വേണമെന്ന് പത്രത്തിൽ പരസ്യം കണ്ടപ്പോ തറവാട്ട് മഹിമയോ പേരോ നാളോ ഒന്നും നോക്കിയില്ല പോയി ഇന്റർവ്യൂ അറ്റൻഡ് ചെയ്ത് കയറി…. ആ ജോലിയ്ക്ക് ഞാൻ ഓവർ ക്വാളിഫൈഡ് ആണെന്നെങ്കിലും അത് തെളീക്കാൻ ആവശ്യമായ സർട്ടിഫിക്കറ്റ് ഒന്നും എന്റെ കയ്യിൽ ഇല്ലാത്തത് ഉപകാരമായി… ചെറിയച്ഛൻ അറിഞ്ഞാൽ സമ്മതിക്കില്ലെന്ന് ഉറപ്പുള്ളത് കൊണ്ട് പറയാൻ നിന്നില്ല, പറയരുത് ന്ന് ചെറിയമ്മയോടും നന്ദൂനോടും പ്രത്യേകം ചട്ടം കെട്ടി….. കോയമ്പത്തൂർ ഒരു തുണി ഫാക്ടറിയിലെ അക്കൗണ്ടന്റ് ആയ ചെറിയച്ഛൻ രണ്ട്, മൂന്ന് മാസം കൂടുമ്പോഴാണ് ഒന്നോ, രണ്ടോ ദിവസം വന്ന് നിന്ന് പോകുക, അതോണ്ട് ജോലി കാര്യം ചെറിയച്ചനിൽ നിന്ന് മറയ്ക്കാൻ എളുപ്പം കഴിഞ്ഞു…. അമ്മൂന് കോളേജിലേക്ക് ഇവിടുത്തേക്കാൾ സുഖം അവിടുന്ന് പോകുന്നതാണ്…അവള് പിജി സെക്കന്റ് എയർ ആണ്,, പിന്നെ ഞാൻ വന്നാൽ അമ്മ തീരേ ഒന്നും ചേച്ചിയോട് മിണ്ടില്ലെന്ന് പറഞ്ഞ് അവള് വീക്കെൻഡിൽ മാത്രം വീട്ടിൽ വന്ന് പോകും….
ആദ്യമൊക്കെ അമ്മയും ദേവുവും വിളിക്കുമ്പോ ഒന്നും മിണ്ടാതെ ആരോടും മിണ്ടാൻ ഇല്ലാതെ വീട്ടും ജോലിയുമായി നടക്കുന്ന എനിക്കത് വലിയൊരു ആശ്വാസമായിരുന്നു എങ്കിലും,, പിന്നെ പിന്നെ അവര് വിളിക്കുമ്പോ കള്ളങ്ങൾ കൊണ്ട് കെട്ടിപ്പൊക്കിയ എന്റെ ചീട്ട് കൊട്ടാരം തകരുമൊന്നുള്ള പേടിയും, സ്നേഹിക്കാൻ മാത്രം അറിയാവുന്ന ആ പാവങ്ങളെ വീണ്ടും വീണ്ടും ഞാൻ പറ്റിക്കുക ആണല്ലോന്നുള്ള കുറ്റബോധവും എന്നെ വല്ലാതെ അലട്ടാൻ തുടങ്ങി… എന്നാ വരിക എന്നുള്ള ചോദ്യത്തിന് അച്ഛന് ഒട്ടും വയ്യ, ചെറിയൊരു സ്ട്രോക് വന്ന തളർന്ന്, ഇപ്പോ ചികിൽസയിൽ ആണെന്നും സത്യം പറഞ്ഞു…. അച്ഛനെ കാണാൻ ഇങ്ങോട്ട് വരട്ടെ എന്നുള്ള ചോദ്യത്തിന് ദൂരെ ഒരു സ്ഥലത്താണ് ചികിൽസയെന്നും ആരെയും കാണാൻ അനുവദിക്കില്ലെന്നും വീണ്ടുമോരു കള്ളം…..!! കനി ഉള്ളതോണ്ട് അമ്മയ്ക്കും ദേവൂനും അധികം ഫ്രീ ടൈം കിട്ടാത്തത് എനിക്ക് ആശ്വാസമായിരുന്നു…. നിമ്മിയ്ക്ക് ഫൈനൽ എക്സാം സ്റ്റാർട്ട് ചെയ്തതോടെ ഇടയ്ക്കിടെ ഉള്ള വിളി വല്ലപ്പോഴും ആയി ചുരുങ്ങിയതും എനിക്ക് ഗുണമായി……
പല നാൾ കള്ളൻ ഒരു നാൾ പിടിയിൽ എന്നാണല്ലോ…. എന്റെ കള്ളവും ഒരുനാൾ ചെറിയച്ഛൻ പിടിച്ചു… അതോണ്ടെ ആ ജോലി ഉപേക്ഷിക്കേണ്ടി വന്നു….. കല്യാണ കഴിഞ്ഞു പോയതോണ്ട് ചെറിയച്ഛൻ പെട്ടന്ന് മടങ്ങി വരില്ലെന്ന് കരുതിയാണ് ഞാൻ ജോലിക്ക് പോയി തുടങ്ങിയത്… പക്ഷേ,,, കമ്പനിയിലെ സമരം കാരണം മിൽ തൽക്കാലം പൂട്ടിയത് കൊണ്ട് ചെറിയച്ഛൻ അധികം വൈകാതെ തന്നെ വന്നു…. എന്നെ ജോലിയ്ക്ക് പറഞ്ഞയച്ചതിനും പറയാതിരുന്നതിനും ഞാൻ പോയി തുടങ്ങിയതിനും കൂടി പാവം ചെറിയമ്മയ്ക്കും നന്ദൂനുമാണ് ചീത്ത കേട്ടത്…. ജോലി മസ്റ്റ് ആണെന്ന് പറഞ്ഞതും ടൗണിൽ ചെറിയച്ഛൻ അറിയുന്ന ആരെയോ കെയർ ഓഫിലിൽ ഒരു ഐ ടി കമ്പനിയിൽ എനിക്ക് ജോലി തരപ്പെടുത്തി തന്നു… ഞാൻ പോയി തുടങ്ങിയതും ചെറിയച്ഛനേയും ചെറിയമ്മയേയും കൂട്ട് പിടിച്ഛ് അമ്മ ജോലിയ്ക്ക് പോകുന്നത് നിർത്തിച്ചു.. ആദ്യം കുറേ കടുംപിടുത്തം പിടിച്ചെങ്കിലും, അവസാനം ചെറിയച്ഛന്റെ വാക്കിൽ അമ്മ വീണു…. ഒന്നും സംസാരിക്കില്ലെങ്കിലും എനിക്ക് വേണ്ട ചോറും മറ്റും അമ്മ തന്നെ പാക്ക് ചെയ്തു തരും….
ഞാൻ ഒന്ന് വൈക്കിയാൽ ചെറിയമ്മനെ കൊണ്ട് വിളിപ്പിക്കുകയും വരുന്ന വരെ പടിപ്പുരയിലേക്ക് കണ്ണ് നട്ട് ഇരിക്കും ന്നും ചെറിയമ്മ പറയുന്നത് കേൾക്കുമ്പോ എനിക്ക് വല്ലാത്ത സന്തോഷം തോന്നാറുണ്ട്….. ഇത്രയൊക്കെ ദേഷ്യവും വാശിയും കാണിച്ചാലും എന്റെ അമ്മയെ എനിക്ക് അറിയാം…. ഉള്ള് കൊണ്ട് എന്റെ അമ്മയ്ക്ക് എന്നെ ശപിക്കാനോ, വെറുക്കാനോ കഴിയില്ല…. രാവിലെ വീട്ടിലെ പണിക്കളും അത് കഴിഞ്ഞുള്ള ഓഫീസിലെ വർക്കും പിന്നെ വീണ്ടും വീട്ടിൽ വന്നുള്ള പണിയും അച്ഛനെ നോക്കലും എല്ലാം കൂടി പകൽ ഞാൻ ബിസിയാണെങ്കിലും ഇതെല്ലാം കഴിഞ്ഞ് രാത്രിയുടെ ഏകാന്തതായിൽ ഒറ്റയ്ക്കാവുമ്പോ എത്രയൊക്കെ ഓർക്കാതിരിക്കാൻ ശ്രമിച്ചാലും മറന്നെന്ന് സ്വയം നടിച്ചാലും, അച്ഛൻറെ കട്ടിലിന്റെ താഴെ പായയോട് ചേർന്ന് കിടക്കുമ്പോ മനസ്സിൽ ആദ്യം തെളിയുന്ന മുഖം സിദ്ധുവിന്റെയായിരിക്കും…. കണ്ണ് അകന്നാൽ മനസ് അകലും എന്നൊക്കെ പറയുന്നത് വെറുതെയാ…. കണ്ണ് അകന്നപ്പോ മനസ്സ് കൂടുതൽ അടുക്കുകയാണ് ചെയ്തത്….. അവനോടൊപ്പം ചെലവിട്ട ഓരോ നിമിഷങ്ങളും ഒന്നു പോലും വിട്ടാതെ രാത്രികളിൽ മനസ്സ് എന്നെ ഓർമപ്പെടുത്തിക്കൊണ്ടിരിക്കും….. അതൊക്കെ ആലോചിക്കുമ്പോ ചുണ്ടിൽ പുഞ്ചിരി വിരിയുമെങ്കിലും കൂടെ കൺ കോണിലൂടെ ചെവിയ്ക്കരിക്കിലേക്ക് കണ്ണീർ കൂടി ഒളിച്ചിറങ്ങാറുണ്ട്.. തുടരും……..

by