10/02/2026

എന്തിന് ആയിരുന്നു അന്ന് അങ്ങനെ പെരുമാറിയത്..? വേണ്ടിരുന്നില്ല ഒന്നും.

നിനവ്🤍🥀

                ആദ്യമായി ലഭിച്ച ജോലി ഒരുപാട് സ്വപ്നങ്ങൾ നെയ്തു കൂട്ടി… അത് സഫലം ആക്കാൻ ഉള്ള തിരിക്കിൽ ആയിരുന്നു ആരാധ്യയുടെ മനസ്…
പുക എരിയുന്ന അടുപ്പിൽ ഊതി അമ്മ കൊണ്ട് വെച്ച ചായയിലേക്ക് നോക്കി.. ആദ്യ ശമ്പളത്തിൽ ഒരു ഗ്യാസ് അടുപ്പ് വാങ്ങാം.. പുഞ്ചിരിയോടെ ഞാൻ മറുപടി നൽകി..

“അതിന് മുമ്പ് നിന്റെ കണ്ണാട മാറിക്കൂടെ.. വലിയ ഡോക്ടർ ആണ് നല്ല കുറച്ച് ഡ്രസ്സ്‌..”
അമ്മ പറഞ്ഞു ഇതൊന്നും മേടിച്ചു തരാൻ പറ്റാത്തിന്റെ സങ്കടവും ആ മനസ്സിൽ നിഴലിച്ചു കാണുന്നുണ്ട്..

പൊട്ടിയ കണ്ണാടി ചില്ലിലേക്ക് നോക്കി.. എന്താ കുഴപ്പം..? ഒരു കുഴപ്പവും ഇല്ല സ്വയം പറഞ്ഞു..
കോട്ടൺ സാരിയുടെ ഞൊറി നന്നായി എടുത്ത് ഉടുത്തു.

“നല്ല പ്രായം തോന്നുന്നു കാണുമ്പോൾ… കവിൾ ഒട്ടി, കൈയിലെ തൊലി ചുക്കിയും ചുളുങ്ങിയും…ഇനി നീ എന്റെ കാര്യം നോക്കാതെ സ്വയം നന്നാവാൻ നോക്കണം കേട്ടോ..”

അമ്മയുടെ ഉപദേശം..

എനിക്ക് അങ്ങനെ സ്വാർത്ഥത ആകാൻ സാധിക്കുമോ ഒരിക്കലും ഇല്ല, ഇത്രയും നാളുകൾ എനിക്ക് മാത്രമായി കഷ്ടപെട്ട എന്റെ അമ്മയെ നോക്കാതെ ഇരിക്കാൻ പറ്റില്ല…

ഏഴ് മണി ആയപ്പോൾ തന്നെ വീട്ടിൽ നിന്നും ഇറങ്ങി
കൈയിൽ കുറച്ച് പഴയ നോട്ടുകൾ കുടി അമ്മ ഏല്പിച്ചു നൂറ് രൂപ കാണും.. ഒപ്പം എന്റെ കൈയിൽ കുറച്ച് നാണയ തൊട്ടുകളും.. ഈ ഒരു മാസത്തേയ്ക്ക് ഈ രൂപ മാത്രമേ എല്ലാത്തിനും ഉപയോഗിക്കാൻ സാധിക്കു എന്നാ ഒരു ഓർമപ്പെടുത്തൽ കുടി ഉണ്ട്…

കൈയിൽ ആവിശ്യം ആയ സർട്ടിഫിക്കറ്റ് എടുത്ത് മുന്നോട്ട് നടന്നു.. ചെറിയ ഉടുവഴികളിൽ കുടി ഉള്ള യാത്ര അവസാനിച്ചത് ഒരു റോഡിൽ ആയിരുന്നു. അവിടെ നിന്നും ബസ് കയറി ടൗണിൽ ആയി ഇറങ്ങി..

ഹോസ്പിറ്റലിൽ എത്തിയതും അപ്പോയമെന്റും ആയി വെയിറ്റ് ചെയ്യാൻ പറഞ്ഞു.. രോഗികൾക്ക് കാത്തിരിക്കാൻ ഉള്ള കസേര ഒന്നിൽ ആയി ഞാനും ഇടം പിടിച്ചു…

“ഡോക്റേ കാണാൻ ആണോ…?”
പ്രായം ആയ സ്ത്രീ എന്നോട് അനേഷിച്ചു..

അതെ ഞാൻ മറുപടി നൽകി… മറ്റുള്ളവർ എന്നെ നോക്കി. അവർക്ക് ഞാൻ ഏതോ രോഗി ആയി തോന്നി എന്നത് പിന്നീട് എന്നെ നഴ്സ് വന്നു വിളിച്ചപ്പോൾ ആണ് മനസിലായത്…

“ഇത്രയും നേരം ഞങ്ങൾ എവിടെ കാത്തിരിക്കുക ആണ്.. ഈ സ്ത്രീ ഇപ്പോൾ അല്ലെ വന്നത്.. പിന്നെ എന്തിനാ ഞങ്ങൾക്ക് മുമ്പ് അവരെ ഡോക്ടറെ കാണാൻ അനുവദിക്കുന്നത്…?”
മാന്യമായി ഭാഷയിൽ  എന്നാൽ ശബ്ദം ഉയർത്തി അയാള് ചോദിച്ചു…

“ഇത് രോഗി അല്ല,, ഇവിടെ പുതിയത് ആയി വന്ന ഡോക്ടർ ആണ്..”
അയാൾക്ക് മറുപടി നല്ക്കി നേഴ്സ് എന്നെ വിളിച്ചു കൊണ്ട് അകത്തേയ്ക്ക് കയറി…

തിരിഞ്ഞു നിന്ന് അവർക്ക് ഒരു പുഞ്ചിരി നൽകി എങ്കിലും എന്തോ എനിക്കായി ആ ചുണ്ടുകളിൽ ചിരി വിരിഞ്ഞില്ല എന്നത് മനസിന് ഒരു സങ്കടം നിറച്ചു….

അത് മുഖത്ത് കാണിക്കാതെ അകത്തേയ്ക്ക് കടന്നു..
പ്രശാന്ത് എം ഡി നെയിം ബോർഡിന് മുമ്പിൽ ഇരിക്കുന്ന വ്യക്തിയെ ചിരിയോടെ നോക്കി.. ഇരിക്കാൻ ആവിശ്യപ്പെട്ടതും ഞാൻ ഇരുന്നു…

“പഠിത്തം കഴിഞ്ഞതേ ഉള്ളു അല്ലെ…?”
ഡോക്ടർ ചോദിച്ചു…

“ഓപിയിൽ സീനിയർ ഡോക്ടർ രാഹുലിന്റെ കൂടെ കുറച്ച് ദിവസം നിന്ന് കാര്യങ്ങൾ പഠിച്ചിട്ട് ഡ്യൂട്ടി തരാം..”

ഡോക്ടർ പ്രശാന്ത് പറഞ്ഞതിന് മറുപടി ആയി ചിരിച്ചു നന്ദി പറഞ്ഞതിന് ശേഷം മുറിയിൽ നിന്ന് ഇറങ്ങി…

“ഡോക്ടർ എവിടെ നിന്നാ…??”
നഴ്‌സ് ചോദിച്ചു.. കുറച്ച് അകലെ നിന്ന് ആണ്.. സ്ഥലം പറയാൻ എന്തോ എനിക്ക് മനസ് തോന്നിയില്ല… തന്റെ ജീവിതവസ്ഥ ആരും അറിയരുത് എന്നാ സ്വാർതതാല്പര്യം ആയിരുന്നു അതിന് പിന്നിൽ….

എന്റെ കൂടെ നടന്ന് എല്ലാവരെയും എനിക്ക് പരിചയപെടുത്തി തന്നു…പുതിയ ഇപ്പം എന്റെ കൂടെ ഉള്ള തന്നെ പഠിച്ച ഇമയും…. ആഡംബരനിറഞ്ഞ അവളുടെ അടുത്ത് നിൽകുമ്പോൾ എന്തോ ഞാൻ സ്വയം ചെറുത് ആകുന്നത് പോലെ തോന്നി…

എന്റെ കോട്ടൺ സാരി അവളുടെ സിൽക്ക് സാരിയുടെ സൗന്ദര്യത്തിൽ ഇല്ലാതെ ആകുന്നതും ഞാൻ അറിഞ്ഞു….

“ആരാധ്യ തനിക്കും ഇവിടെ ആണല്ലേ ജോലി കിട്ടിയത്..”എന്നെ കണ്ടതും ഇമ ചോദിച്ചു…

അതെ എന്ന് പറഞ്ഞു തലയാട്ടി… അവൾ അപ്പോഴും ഡോക്ടർ രാഹുലിന്റെ മുമ്പിൽ അവളെ സ്വയം പൊക്കി പറഞ്ഞു കൊണ്ട് ഇരുന്നു…..

പിറ്റേന്ന് ഉള്ള ജോലി ഓപിയിൽ നിന്ന് എല്ലാം കണ്ട് മനസിലാക്കുക ആയിരുന്നു.. ഓരോ റൗണ്ടിന് ഡോക്ടർ പോകുമ്പോഴും കൂടെ ചെന്ന് രോഗികളെ ചെക്ക് ചെയ്യുന്നതും ബിപിയും മറ്റും നോക്കുന്നതും ആയി….

ഇമ ആവിശ്യം ഇല്ലാതെ ഓരോ ചോദ്യങ്ങൾ രാഹുലിനോട് ചോദിച്ചു അയാൾക്ക് മുമ്പിൽ ആള് ആകാനുള്ള ശ്രമത്തിൽ ആണ്…

“ഹേ ഗൈസ്…. എങ്ങനെ ഉണ്ട് ഡ്യൂട്ടി…”
അഞ്ച് പേര് അടങ്ങുന്ന എന്റെ ടീമിനോട് ചോദിച്ചു..

“നന്നായി പോകുന്നു ഡോക്ടർ പ്രശാന്ത്… ഇമ നന്നായി എല്ലാം ചോദിച്ചു പഠിക്കുന്നുണ്ട്..”

രാഹുൽ മറുപടി നൽകി… ഇമ അയാളെ നോക്കുന്നതും പുഞ്ചിരിക്കുന്നതും കണ്ടു…

“ഡോക്ടർ ആരാധ്യ തനിക്ക് എങ്ങനെ ഉണ്ട്…”

എന്നോട് ഒരു ചോദ്യം പ്രതീക്ഷിക്കാത്തത് കൊണ്ട് ആദ്യം ഒന്ന് ഞെട്ടി… നന്നായിരിക്കുന്നു ഡോക്ടർ മറുപടി വേഗം തന്നെ പറഞ്ഞു….

“All the ബെസ്റ്റ്…”എനിക്കായി കൈ നീട്ടി ഡോക്ടർ പ്രശാന്ത് പറഞ്ഞു…

എന്റെ വരണ്ട് ഉണങ്ങിയ കൈ അയാൾക്ക് നേരെ നീട്ടൻ ഞാൻ ഒന്ന് മടിച്ചു.. അയാളുടെ കൈയിൽ മൃദുത്വം എന്റെ പരുക്കൻ കൈ തിരിച്ചറിഞ്ഞു…..

ചെറിയ ജാളിതയോടെ കൈകൾ പിൻ വലിച്ചു അയാൾക്ക് മുമ്പിൽ നിൽകുമ്പോൾ അയാളുടെ ചുണ്ടിലെ ചിരിയുടെ ഭാവം എന്ത് ആയിരുന്നു എന്ന് തിരയുക ആയിരുന്നു… പരിഹാസം ആണോ അതോ മറ്റെന്തെങ്കിലുമോ….???

ഇമ ഡോക്ടർ പ്രശന്തിന്റെ അടുത്തേയ്ക്ക് വന്നു ചിരിയോടെ അവളുടെ കൈ നീക്കുന്നത് എന്നാൽ ഡ്യൂട്ടി തിരക്ക് പോലെ ഡോക്ടർ പോയതും ഇമയുടെ മുഖം മാറി….

“ഒരാഴ്ച അതിന് ഉള്ളിൽ ആ ഡോക്ടർ എന്റെ പിറകിൽ ആയിരിക്കും…”
ഡോക്ടർ പ്രശ്‌ന്തിനെ നോക്കി ഇമ പറഞ്ഞു നിർത്തി..

അത്ഭുതത്തോടെ ആയിരുന്നു അവളെ ഞാൻ നോക്കിയതും,, ഇമ എങ്ങനെ തന്നെ ആയിരുന്നു പഠിക്കുന്ന കാലം മുഴുവനും അവളുടെ സൗന്ദര്യത്തിൽ ആണുകളെ കോർത്തിടാൻ ശ്രമിക്കുന്നവൾ… എന്നോ ഉള്ളിൽ കയറിയ ഒരു വെറുപ്പ് അവളോട് ഉണ്ട്……
കർഷകൻ ആയ അച്ഛനും അമ്മയും ബാങ്കിൽ നിന്ന് ലോൺ എടുത്ത് ആയിരുന്നു അവളെ മെഡിസിന് ചേർത്തത് തന്നെ… കിട്ടുന്ന പണം പകുതിയോളം തന്റെ ആഡംബരത്തിന് വേണ്ടി നിക്കി വെയ്ക്കാൻ മടി ഒന്നും അവൾ കാണിച്ചിട്ട് ഇല്ല….

“ആരാധ്യ നമ്മുക്ക് ഉള്ള ഈ ജീവിതം. ഇഷ്ടത്തിന് അനുസരിച്ചു ജീവിക്കണം അല്ലാതെ മറ്റുള്ളവരെ നോക്കി അല്ല…. എന്ന് എപ്പോഴും പറയും… അവളുടെ ജീവിതം രീതിയോട്  എനിക്ക് വെറുപ്പ് ഉള്ളത് കൊണ്ട് തന്നെ അതൊന്നും കാര്യം ആയി ഞാൻ എടുക്കാറും ഇല്ല….

ദിവസങ്ങൾ കടന്ന് പോയി ജോലി സ്വപ്നം ആയിരുന്നു. ഡോക്ടർ ആകുക എന്നത് അതിലേറെ..
അച്ഛൻ ഇല്ലാതെ വളർന്നതിനെ പരിഹാസങ്ങൾ ചുറ്റും നിറഞ്ഞു നിന്നപ്പോൾ, കുറ്റപ്പെടുത്തലുകൾ അമ്മയോട് ഉള്ള എല്ലാവർക്കും ഉള്ള സമീപനം….
ആ സമയം ചേരികളിൽ വന്നു പോയ ഹെൽത് ഡോക്ടർ എല്ലാവർക്കും വലിയത് ആയിരുന്നു… ദൈവതുല്യൻ എന്നത് പോലെ.. അങ്ങനെ എത്തിയ ആണ് ഡോക്ടർ എന്ന ആഗ്രഹം…. മഞ്ഞു കാലം ആകുമ്പോൾ എനിക്ക് സ്ഥിരം ആയി ഉണ്ടാകാറുള്ള കാല് വേദന അതിന് ശമനം കിട്ടിയതും ഇല്ല….

“നല്ല ആഹാരത്തിന്റെ കുറവ് ആണ് പോലും ആരെക്കെയോ അമ്മയോട് പറഞ്ഞിട്ട് ഉണ്ട്….

ദിവസങ്ങൾ കടന്ന് പോയി ജോലി സ്വപ്നം ആയിരുന്നു. ഡോക്ടർ ആകുക എന്നത് അതിലേറെ..
അച്ഛൻ ഇല്ലാതെ വളർന്നതിനെ പരിഹാസങ്ങൾ ചുറ്റും നിറഞ്ഞു നിന്നപ്പോൾ, കുറ്റപ്പെടുത്തലുകൾ അമ്മയോട് ഉള്ള എല്ലാവർക്കും ഉള്ള സമീപനം….
ആ സമയം ചേരികളിൽ വന്നു പോയ ഹെൽത് ഡോക്ടർ എല്ലാവർക്കും വലിയത് ആയിരുന്നു… ദൈവതുല്യൻ എന്നത് പോലെ.. അങ്ങനെ എത്തിയ ആണ് ഡോക്ടർ എന്ന ആഗ്രഹം…. മഞ്ഞു കാലം ആകുമ്പോൾ എനിക്ക് സ്ഥിരം ആയി ഉണ്ടാകാറുള്ള കാല് വേദന അതിന് ശമനം കിട്ടിയതും ഇല്ല….

“നല്ല ആഹാരത്തിന്റെ കുറവ് ആണ് പോലും ആരെക്കെയോ അമ്മയോട് പറഞ്ഞിട്ട് ഉണ്ട്….

വിശപ്പിന് പോലും ആഹാരം കിട്ടാതെ അവസ്ഥയിൽ കേൾക്കുമ്പോൾ തന്നെ ചിരി വന്നിരുന്നു….

“ജോലിയിലേ കാര്യങ്ങൾ ഒന്നും പറയുന്നില്ലല്ലോ..? നീ..”

വെള്ളം കൂട്ടി കുറച്ചു ചോറു വറ്റുകൾ പാത്രത്തിലേയ്ക്ക് പകർന്നു അമ്മ ചോദിച്ചു…

ഹോസ്പിറ്റലിന്റെ കാര്യം ചിന്തിക്കുമ്പോൾ തന്നെ ഡോക്ടർ പ്രശന്തിനെ ആണ് ഓർമ വന്നത്..
പിന്നെ ഇമയെയും…

” നന്നായി പോകുന്നു അമ്മ.. അമ്മയോട് പറഞ്ഞിട്ട് ഇല്ലേ ഇമ അവളും ഉണ്ട്… എന്തോ എനിക്ക് വെറുപ്പ് തോന്നുവാ അവളെ കാണുമ്പോൾ തീരെ ഇഷ്ടം ആകുന്നില്ല… പഠിക്കുന്ന സമയത്ത് കുറെ ആളുകളും ആയി അവൾക്ക് ബന്ധം ഉണ്ടായിരുന്നത് ആണ്,, ഇവിടെ ജോലിയ്ക്ക് വന്നപ്പോൾ ഇവിടെ ഉള്ളവരും…
എന്തിനാ അവൾ അങ്ങനെ ചെയുന്നത്..? പണത്തിനു വേണ്ടി ആയിരിക്കും അല്ലെ..??
അവൾ ചെയുന്നത് ഒന്നും ശെരിയാ കാര്യം ആയിട്ട് എനിക്ക് തോന്നിട്ട് ഇല്ല… “”

ഇമ കാരണം മറ്റു സ്ത്രീകളുടെ ജീവിതം കുടി ആണ് ഇല്ലാതെ ആകുന്നത് എന്ന് എനിക്ക് തോന്നിട്ട് ഉണ്ട്…
അമ്മ എല്ലാം കേട്ട് കൊണ്ട് ഇരിക്കുക മാത്രം ആണ് ചെയുന്നത്… നല്ലൊരു ജോലി കിട്ടിട്ട് അതിന്റെ വില കളഞ്ഞു കൊണ്ട് മോശം പേര് സമ്പാദിക്കുന്നു….

കഞ്ഞി കുടിച്ചു കഴിഞ്ഞതും രാധ അമ്മ കയറി വരുന്നത് കണ്ടു.. അവരുടെ വീടിന്റെ ചാർപ്പിൽ ആണ് ഞങ്ങൾ താമസിക്കുന്നത്.. അവരും ഇല്ല ഇവർക്ക് ഭാര്യയും ഭർത്താവും മാത്രം.. കുഞ്ഞുകൾ ഇല്ലാത്തത് കൊണ്ട് തന്നെ എന്നോട് വലിയ ഇഷ്ടം ആണ്..
ആംഗിൾ അധികം ഇവിടെയ്ക്ക് വരാറില്ല പ്രായത്തിന്റെ ആയ അസുഖകൾ……

രാധമ്മയും അമ്മയും സംസാരിച്ചു ഇരുന്നു…
ഞാൻ ഉറങ്ങുവാനും….

                                            🤍

നിലാവിന്റെ ഭംഗി ആസ്വാദിച്ചു നിൽകുമ്പോൾ ആണ്. രാഹുലിന്റെ കോൾ എന്നെ തേടി എത്തിയതും…

“ഇമ താൻ ഉറങ്ങിയോ..??””

“ഇല്ല രാഹുൽ…”

പിന്നെ മൗനത്തിന്റെ എന്നത് പോലെ കുറച്ച് നിമിഷങ്ങൾ അത് മാത്രം…. ഇപ്പോൾ ഇതാണ് പതിവ് കുറച്ച് നേരം ഒന്നും മിണ്ടാതെ നില്കും….

അതിനു ശേഷം ഫോൺ വെയ്ക്കും..

മനസിനോട് എപ്പോഴും ചോദിക്കുന്ന ചോദ്യം ആണ്
ഇമ പ്രസാദ് സ്വന്തം ആവശ്യങ്ങൾ നിറവേറ്റാൻ ഓരോ വ്യക്തിയെ പ്രണയത്തോടെ സമിപ്പിക്കുന്നു എന്നാൽ രാഹുൽ അവൻ അങ്ങനെ ആണോ… മറ്റുള്ളവരെ പോലെ ഒഴിവാക്കാൻ പറ്റുന്നില്ലല്ലോ…. പക്ഷെ ഒഴിവാക്കിയേ പറ്റു കാരണം…
ഇമ ഇവിടെ നിന്ന് പോകുമ്പോൾ പണം എന്നത് മാത്രം ആയിരിക്കണം കൈയിൽ… അച്ഛന്റെയും അമ്മയുടെയും കഷ്ടപാടിന്റെ ഫലം എന്നോണം ഒരുപാട് പണം മാത്രം……

മനസിനോട് എപ്പോഴും ചോദിക്കുന്ന ചോദ്യം ആണ്
ഇമ പ്രസാദ് സ്വന്തം ആവശ്യങ്ങൾ നിറവേറ്റാൻ ഓരോ വ്യക്തിയെ പ്രണയത്തോടെ സമിപ്പിക്കുന്നു എന്നാൽ രാഹുൽ അവൻ അങ്ങനെ ആണോ… മറ്റുള്ളവരെ പോലെ ഒഴിവാക്കാൻ പറ്റുന്നില്ലല്ലോ…. പക്ഷെ ഒഴിവാക്കിയേ പറ്റു കാരണം…
ഇമ ഇവിടെ നിന്ന് പോകുമ്പോൾ പണം എന്നത് മാത്രം ആയിരിക്കണം കൈയിൽ… അച്ഛന്റെയും അമ്മയുടെയും കഷ്ടപാടിന്റെ ഫലം എന്നോണം ഒരുപാട് പണം മാത്രം……

അതെ ഇമയ്ക്ക് അത് മാത്രം മതി. മറ്റൊരു ബന്ധവും ഞാൻ ആഗ്രഹിക്കുന്നില്ല… മനസ്സിൽ പൊങ്ങി വന്ന ആഗ്രഹത്തെ വേരോടെ പിഴുതു മാറ്റി ഉറങ്ങാൻ കിടന്നു…

                               🤍🤍🤍

മഴ കാലം ആയതിനാൽ ആശുപത്രിയിൽ എപ്പോഴും തിരക്ക് തന്നെ ആണ്.. മഴയിലൂടെ ഉള്ള അസുഖങ്ങൾ പനി ആണ് മെയിൻ ഡ്യൂട്ടി സമയം കഴിഞ്ഞാലും നിൽക്കണം…

“ഡോക്ർ  ആരാധ്യ താൻ ഈ ഒ പിയിൽ അധികം നില്കാതെ ഇരിക്കുന്നത് ആയിരിക്കും നല്ലത്..!”
ഡോക്ടർ പ്രശാന്ത് പറഞ്ഞു..

“എന്താ ഡോക്ടർ കാര്യം…??”

ഞാൻ ചെയ്യുന്നതിൽ എന്തേലും പിഴവുകൾ ഉണ്ടോ.?
അങ്ങനെ ഉണ്ടെങ്കിൽ ഡോക്ടർ പ്രശാന്ത് പറയുന്നത് പോലെ മാറിനിൽക്കണം. എന്റെ അശ്രദ്ധ മൂലം ആർക്കും ഒന്നും സംഭവിക്കാൻ പാടില്ല..

“പനിയും മറ്റു രോഗങ്ങളും വേഗം പിടിക്കുന്നത് ആരോഗ്യം കുറവ് ഉള്ളവർക്ക് ആണെന്ന് തന്നോട് പറഞ്ഞു നൽകേണ്ട കാര്യം ഇല്ലല്ലൊ.. താനെ കണ്ടാൽ ആരോഗ്യം നല്ല വാക്ക് പോലും ഉച്ചരിക്കാൻ മടി തോന്നുന്നു.. അതുകൊണ്ട് ഇനി കാബനിലെ ജോലികൾ ചെയ്താൽ മതിയാകും…”

“ഡോക്ടറുടെ അഭിപ്രായത്തോട് ഞാനും യോജിക്കുന്നു. ഡോക്ടർ ആരാധ്യ കാബനിൽ തന്നെ നിൽക്കട്ടെ അല്ലെ…”

ഡോക്ടർ പ്രശന്തിന്റെ കൈകൾ പിടിച്ചു ഇമ പറഞ്ഞു.
ദേഷ്യം തോന്നുന്നു അവളുടെ ഓരോ പ്രവർത്തികൾ കാണുമ്പോൾ എന്തിന് വേണ്ടി ആണ്, അവൾ ഡോക്ടർ പ്രശന്തിനോട് ഇത്രയും അടുത്ത് നിന്ന് സംസാരിക്കുന്നത്…?? മറ്റു ഡോക്ടർമാരെ എല്ലാം
അവളുടെ ചൊല്ല് പടിയിൽ നിർത്തേയ്ക്കുക ആണ്. ഡോക്ടർ പ്രശ്‌ന്തിനെ വെറുതെ വിട്ടൂടെ….

ഇമയോട് ദേഷ്യം ഉണ്ടെങ്കിലും ഒരു ചിരി എല്ലാവർക്കും നൽകി…..

കബനിലേക്ക് നടന്നു….

“മറ്റുള്ളവർ പറഞ്ഞിട്ട് അല്ലാതെ സ്വയം എപ്പോഴാ താൻ തന്റെ ആരോഗ്യം നോക്കുന്നത് ആരാധ്യ..??”

പിന്നിൽ വന്ന് ചോദിച്ചത്തും ഞെട്ടി വേഗം തിരിഞ്ഞു നോക്കി.. ഡോക്ടർ പ്രശാന്ത് ചുണ്ടുകൾക്ക് ഇടയിൽ ആ പേര് ഞെരിഞ്ഞു നിന്നു.. എന്നാൽ അത്ഭുതം ആയി തോന്നിയത് മറ്റൊന്ന് ആയിരുന്നു…. ആരാധ്യ എന്നത് മാത്രം….. അധികാരത്തോടെ ഉള്ള വിളി… ഡോക്ടർ ആരാധ്യ എന്നത് ആരാധ്യ എന്നത് മാത്രം ആയി ചുരുങ്ങി…
കണ്ണുകൾ എടുക്കാതെ അയാളെ തന്നെ നോക്കി…

“ഇനി വേറെ ആരേലും പറഞ്ഞാൽ മാത്രമേ അനുസരിക്കു എന്നാണ് എങ്കിൽ ഡോക്ടർ ആരാധ്യ ഇനി മുതൽ ഡോക്ടർ പ്രശാന്തിന് മാത്രം സ്വന്തം ആണ്….”!!

നടന്നു അകന്നവന്റെ വാക്കുകൾ അപ്പോഴും തനിക്ക് ചുറ്റും അശിരിരി പോലെ കേട്ട് കൊണ്ട് ഇരുന്നു……

പ്രാക്ടീസ് എല്ലാം കഴിഞ്ഞതും ഇനി മെയിൻ ആയിട്ട് ജോലിയിലേക്ക് കടക്കണം. ഇത്രയും നാള് ആരെങ്കിലും മെയിൻ ഡോക്ടർ ഹെല്പ് ചെയ്യാൻ ഉണ്ടായിരുന്നു ഇനി മുതൽ അത് ഉണ്ടാകില്ല…

രാവിലെ തന്നെ വന്ന് ക്യാബിനുള്ളിൽ ഇരിക്കുമ്പോൾ ആയിരുന്നു.. സിസ്റ്റർ രമ കയറി വരുന്നത്.. വന്നപ്പോൾ കിട്ടിയ ഒരു കൂട്ട് ആണ്..

“മോർണിംഗ് ഡോക്ടർ…” അകത്തെ കയറി വിഷ് തന്നു. ഞാനും തിരികെ മോർണിംഗ് വിഷ് കൊടുത്തു.
എന്റെ ജോലികൾ നോക്കാൻ തുടങ്ങി.. രാവിലെ ഒ പി ഡ്യൂട്ടി ഉള്ളത് ആയിരുന്നു… രമ എന്തോ എന്നോട് പറയാൻ തയാർ എടുക്കുന്നത് പോലെ നിൽക്കുന്നത് തോന്നി അവളുടെ മുഖത്തേക്ക് നോക്കി..

“ഡോക്ടർ അറിഞ്ഞിരുന്നോ…? ഡോക്ടർ പ്രശാന്ത് ഇവിടെ നിന്ന് പോകുക ആണെന്ന്…”

അറിഞ്ഞില്ല എന്ന് പറഞ്ഞു അവളെ തിരികെ അയച്ചു.

ഇങ്ങോട് പോകുന്നു അയാള്..? സ്വന്തം നാട്ടിലേക്ക് ആണോ..? അത് എവിടെ ആണ്  എന്ന് പോലും ചോദിച്ചിട്ടില്ല.. അത് അറിയണ്ടേ ആവിശ്യം തനിക്ക് ഉണ്ടോ ഇല്ല… അത് അറിയണ്ട കാര്യം തനിക്ക് ഇല്ല..!!ഉറച്ചു പറഞ്ഞിട്ടും അത് എവിടെ ആണെന്ന് ചോദിക്കാൻ മനസ് പ്രേരിപ്പിക്കുന്നത് മനസിലാകുന്നു.. വേണ്ട അതിന്റെ ഒരു ആവിശ്യവും ഇല്ല….

“May i….
ഡോറിന്റെ അടുത്തായി ഡോക്ടർ പ്രശാന്ത്…

കയറി വരാനോ വരണ്ട എന്നോ പറഞ്ഞില്ല.. എന്റെ മുമ്പിൽ ഉള്ള ചെയറിൽ വന്ന് ഇരുന്നപ്പോൾ തല ഉയർത്തി നോക്കുക  മാത്രം ചെയ്തു…. പ്രതേകിച്ചു വികാരങ്ങൾ ഒന്നും ആ നോട്ടത്തിൽ ഇല്ലായിരുന്നു…

“ഞാൻ പോകുക ആണ്..”

“അറിഞ്ഞു…”

“ഒന്നും ചോദിക്കുന്നില്ലേ..?”എന്നിൽ നിന്ന് അയാള് എന്തൊക്കെയോ മറുപടി പ്രതീക്ഷിച്ചു നോക്കി… ആ കൺഗോളങ്ങളിൽ വീഴ്ത്തിരിക്കാൻ നോട്ടം മാറ്റി..

“ഇനി ഒരു തിരിച് വരവ് ഉണ്ടാകില്ല…”അയാള് വീണ്ടും തുടർന്നു…
മനസ് വേദനിക്കുന്നു ഓരോ വാക്കുകൾ കേൾക്കുമ്പോൾ പോകണ്ട എന്ന് പറഞ്ഞാൽ നിൽക്കുമോ..?? വേണ്ട പറയണ്ട ബുദ്ധി ഉപദേശിച്ചു.

.”എന്താ ഒന്നും പറയാതെ ഇരിക്കുന്നത്…??”
വീണ്ടും വീണ്ടും എന്നോട് എന്റെ മറുപടിയ്ക്ക് വേണ്ടി ഓരോന്ന് ചോദിച്ചു.

“ഇനി ചിലപ്പോൾ നമ്മള് ഒരിക്കലും കണ്ടു എന്ന് വരില്ല..!”  അയാള് പറഞ്ഞു നിർത്തി..

വേണ്ട കാണണ്ട.. മനസിനെ മോഹിപ്പിച്ചു ചതിക്കാൻ വയ്യ,, മനസിനെ മുറിപ്പെടുത്താൻ തന്നെ കൊണ്ട് ഇനിയും കഴിയില്ല…

“പോകുവാണ്…”
അവസാനം ആയി അയാള് പറഞ്ഞു. അയാളുടെ നാവിൽ നിന്ന് എനിക്കായി പറയുന്ന അവസാനവാചകം..!!മറുപടി പ്രതീക്ഷിച്ചു  നിമിഷങ്ങൾ നിന്നു. ഒന്നും പറയാൻ തനിക്ക് ഇല്ലാഞ്ഞിട്ടല്ല.. പറഞ്ഞു തീർക്കാൻ എനിക്ക് ഈ ജന്മം മുഴുവൻ ആവിശ്യം ആണ്.. എന്നിൽ നിന്ന് ജീവൻ പോകുന്നത് വരെ നിങ്ങളോട് എനിക്ക് ഓരോന്ന് പറയാൻ ഉണ്ട്.. പക്ഷെ ഈ നിമിഷം.. എന്റെ നാവുകൾ ചലിയ്ക്കുന്നില്ല..!!! സങ്കടം അല്ല മരവിച്ച മനസിന്റെ അവസ്ഥ ആണ്…

                                     

                                       

രാവിലെ തന്നെ ഹോസ്പിറ്റലിൽ വന്നപ്പോൾ ആണ് ഡോക്ടർ പ്രശാന്ത് പോകുന്നത് അറിഞ്ഞത്..
ഉച്ചയായപ്പോൾ ഡോക്ടർ പോകുകയും ചെയ്തു..

ഇന്നൊരു ഡിന്നർ  ഡോക്ടർ മനുവിന്റെ കൂടെ ഉണ്ട്. രാഹുലിന് തന്നെ മുഴുവൻ ആയി സമർപ്പിച്ചപ്പോൾ ഇനി മറ്റാരും ആയി ഒരു ബന്ധവും ഉണ്ടാകില്ല എന്ന് തീരുമാനിച്ചത് ആണ്.. പക്ഷെ…
രാഹുലിന്റെ താലി കഴുത്തിൽ ചാർത്തിയാൽ പിന്നെ അവന് മാത്രം അവകാശപ്പെട്ടത് ആയിരിക്കും ഞാൻ.. അത് മനസ്സിൽ എടുത്ത തീരുമാനം ആണ്…

വൈകുന്നേരം നേരത്തെ ഡ്യൂട്ടി കഴിഞ്ഞു ഇറങ്ങിയപ്പോൾ രാഹുൽ  ബൈക്കുമായി മുന്നിൽ വന്നു നിന്നു…
ചെറിയ ഒരു പേടി മനസ്സിൽ ഉണ്ട്.. മറ്റൊരാളും ആയി ഡിന്നർ കഴിക്കാൻ പോകുവാണ് എന്ന് അറിഞ്ഞാൽ അവന് അത് അംഗീകരിക്കാൻ പറ്റില്ല… എന്നാൽ ഇപ്പോൾ എന്നെ നിയന്ത്രിക്കാൻ ഉള്ള അധികാരം ഒന്നും അവന്റെ കൈയിൽ ഇല്ലല്ലൊ.. ഇപ്പോൾ ഞാൻ സ്വാതന്ത്രയാണ്….

“.. വാ ഞാൻ കൊണ്ട് ആകാം ഹോസ്റ്റലിൽ..”

“വേണ്ട രാഹുൽ ഞാൻ പോയ്കൊള്ളാം..”
മനുവിന്റെ കാർ എനിക്കായി പുറത്ത് വെയിറ്റ് ചെയുക ആണ്.. ഇപ്പോൾ രാഹുലിന്റെ കൂടെ പോയാൽ ശെരിയാവില്ല…

“സാരമില്ല ഇമ താൻ കയറ് എനിക്ക് കുറച്ച് സംസാരിക്കാൻ ഉണ്ട്…”
നിർബന്ധപൂർവ്വം രാഹുൽ പറഞ്ഞു…

“രാഹുൽ നമ്മുക്ക് നാളെ സംസാരിക്കാം.. ഇന്ന് ഞാൻ ഒരുപാട് ടൈയേഡ് ആണ്…”

അവനെ അവഗണിച്ചു കൊണ്ട് ഞാൻ മുന്നോട്ട് നടന്നു..

“ഇമ താനെ ഞാൻ കൊണ്ട് വിടാം.. ടൈയേഡ്അല്ലേ  അധികം നടന്നു പോകണ്ട…””

പോകാൻ അനുവദിക്കാതെ രാഹുൽ വീണ്ടും മുമ്പിൽ കയറി നിന്ന് പറഞ്ഞു…

അവനെ എങ്ങനെ ഒഴിവാക്കി വിടുന്നതിൽ സങ്കടം ഉണ്ട്.. നാളെ നിന്റെ കൂടെ ഒരു ജീവിതം തുടങ്ങുമ്പോൾ പഴയ ഇമ ആയിരിക്കില്ല… നിനക്ക് മാത്രം അവകാശപ്പെട്ടത് ആയിരിക്കും… അതിന് നിന്റെ താലി എന്റെ കഴുത്തിൽ ആവിശ്യമാണ്.. അതുവരെ എന്റെ ഇഷ്ടത്തിന് നടക്കാൻ അനുവദിക്കണം…

ഇനിയും നിന്നാൽ ചിലപ്പോൾ രാഹുലിലെ ഒഴിവാക്കാൻ ദേഷ്യപ്പെട്ട് എന്തേലും പറയും
.. അവനെ മറികടന്ന് മുന്നിലൂടെ വേഗത്തിൽ നടന്നു. മനുവിന്റെ കാർ കണ്ടു എങ്കിലും അതൊന്നും ശ്രദ്ധിക്കാതെ മൂന്നോട്ട് നടന്നു.. ഒരു ഓട്ടോയിൽ ഹോസ്റ്റലിൽ ചെന്നു… വേഗം തന്നെ മുറിയിൽ പോയി ഡ്രസ്സ്‌ ചേഞ്ച് ചെയ്തു വന്നു..

മനുവിന്റെ കാർ എനിക്ക് വേണ്ടി വെയിറ്റ് ചെയ്ത് കിടക്കുകയാണ്.. അവന് ഒരു പുഞ്ചിരി നൽകി കാറിൽ കയറി…. സിറ്റിയിൽ ഏറ്റവും വലിയ ഫൈവ് സ്റ്റാർ ഹോട്ടലിൽ ആണ് ഫുഡ്‌ കഴിക്കാൻ പോകുന്നത്..

കാറിൽ കയറിയപ്പോൾ തന്നെ മനു വചലമായി സംസാരിച്ചു തുടങ്ങി… ചിരി മാത്രം മറുപടി നൽകി
പുറത്തേക്ക് നോക്കി തിരക്കേറിയ റോഡിലേക്ക് മിഴികൾ പായിച്ചു… ഒരു വളവ് തിരിഞ്ഞതും
മിററിൽ രാഹുലിന്റെ ബൈക്ക് കണ്ടത്… തോന്നിയത് ആണെന്ന് ആദ്യം തോന്നി… പിന്നെയും അവൻ ഞങ്ങളെ പിന്തുടരുക ആണ് എന്ന് മനസിലായതും മനുവിനോട് വേഗത്തിൽ പോകാൻ പറഞ്ഞു…

“ഇമ താൻ എന്താ ഇത്ര ടെൻഷൻ  നമ്മുക്ക് ഒരുപാട് സമയം ഉണ്ടല്ലോ പതിയെ പോയാൽ പോരെ… ഫുഡ്‌ കഴിക്കുന്നതിന് മുമ്പ് നമുക്ക് കുറച്ച് സംസാരിക്കാം..”
മനു സമാദാനത്തോടെ പറഞ്ഞു…

“മനു ഹോസ്പിറ്റലിൽ നിന്ന് നേരിട്ട് വരുന്നത് കൊണ്ട് ഞാൻ ഒന്നും കഴിഞ്ഞിട്ട് ഇല്ല.. വിശപ്പ് ഉണ്ടായിരുന്നു..”
രാഹുൽ ഞങ്ങളെ ഒരുമിച്ചു കാണുന്നതിന് മുമ്പ് പെട്ടന്ന് പോകണം എന്ന് മാത്രം ആയിരുന്നു എന്റെ ചിന്ത.

“തനിക്ക് വിശക്കുന്നുണ്ട് എങ്കിൽ വേഗം പോകാം..”
മനു എനിക്ക് അനുകൂലം ആയി കാർ വേഗത്തിൽ ഡ്രൈവ് ചെയ്തു…

ഹോട്ടലിന്റെ മുൻ ഭാഗത്ത്‌ കാർ നിർത്തി ഞങ്ങൾ രണ്ട് പേരും ഇറങ്ങി… ഇടയ്ക്ക് എന്റെ കണ്ണുകൾ പിന്നിലേക്ക് ചലിച്ചു കൊണ്ട് ഇരുന്നു.. രാഹുൽ വന്നോ എന്ന്…..

ഹോട്ടലിന്റെ മുൻ ഭാഗത്ത്‌ കാർ നിർത്തി ഞങ്ങൾ രണ്ട് പേരും ഇറങ്ങി… ഇടയ്ക്ക് എന്റെ കണ്ണുകൾ പിന്നിലേക്ക് ചലിച്ചു കൊണ്ട് ഇരുന്നു.. രാഹുൽ വന്നോ എന്ന്…..

ഫുഡ്‌ കഴിക്കാൻ ടേബിളിന്റെ ഇരുഭാഗത് ആയി ഇരുന്നു.. മനു ചിരിയോടെ എന്തൊക്കെയോ പറയുന്നുണ്ട് എന്നാൽ എന്റെ മനസ് അവിടെ ഒന്നും ഇല്ലായിരുന്നു….

രാഹുലിനെ ആത്മാർത്ഥമായി തന്നെ സ്നേഹിക്കുന്നത്… ഇനി ഉള്ള ജീവിതം അവന്റെ കൂടെ ആയിരിക്കും… ഇന്ന് മാത്രം എനിക്ക് അന്യ ഒരാളുടെ കൂടെ കുറച്ച് സമയം ഇരിക്കണം എന്ന് തീരുമാനിച്ചത് ആണ്.. രാഹുൽ ചിലപ്പോൾ ഇത് വന്ന് കണ്ടാൽ എന്നെ തെറ്റിധരിക്കുമോ എന്നൊരു പേടി ആണ് ഇപ്പോൾ മനസ്സിൽ….

കുറച്ച് നേരത്തിന് ശേഷം ഫുഡ്‌ ടേബിളിൽ കൊണ്ട് വെച്ചു.. മനു ചിരിയോടെ തന്നെ എനിക്ക് ഓരോന്ന് സെർവ് ചെയ്തു തന്നു….

അതെ സമയം തന്നെ ആയിരുന്നു പുറത്ത് സെക്യൂരിറ്റി ആരോടോ കയർത്തു സംസാരിക്കുന്നത് കേട്ടത്.. തിരിഞ്ഞു നോക്കിയതും കോർ ഡോറിന്റെ അടുത്ത് ആയി രാഹുൽ അകത്തേയ്ക്ക് കയറാൻ വേണ്ടി ബഹളം വെയ്ക്കുക ആണ്… മുൻകൂട്ടി അറിയിച്ചവർക്ക് മാത്രമേ അകത്തേയ്ക്ക് പ്രവേശനം ഉള്ളു എന്ന് പറഞ്ഞു തടഞ്ഞു നിർത്തി….
രാഹുൽ നല്ല ശബ്ദത്തിൽ അയാളോട് സംസാരിക്കുന്നുണ്ട്.. ഇടയ്ക്ക് എന്റെ പേര് ഉരുവിടുന്നുണ്ടോ എന്ന് തോന്നുന്നു… പിന്നിലേക്ക് നോക്കാതെ മുഖം താഴ്ത്തി അവിടെ നിന്നു…..

സെക്യൂരിറ്റി പിടിച്ചു  മാറ്റി പുറത്തേക്ക് അവനെ കൊണ്ട് പോകുന്നത് കണ്ടപ്പോൾ അടുത്തേയ്ക്ക് ഓടി ചെല്ലുവാൻ തോന്നി എങ്കിലും കഴിഞ്ഞില്ല….

“മനു ഹോസ്റ്റലിൽ പോകാനുള്ള ടൈം ആയി…
രാത്രി ഒരുപാട് വൈകി നമ്മുക്ക് മറ്റൊരു ദിവസം  ഇനി കാണാം…”
ധൃതി കൂട്ടി ഞാൻ പറഞ്ഞു…

“ഓക്കേ.. നമ്മള് വന്നിട്ട് ഒന്ന് സംസാരിച്ചത് പോലും ഇല്ല. താൻ ഇനിയും വരുമല്ലോ അപ്പോൾ സംസാരിക്കാൻ…”
നിരാശയോടെ  മനു മറുപടി നൽകി…

ഹോസ്റ്റലിൽ കൊണ്ട് വിടാം എന്ന് പറഞ്ഞാൽ
അത് വേണ്ട എന്ന് നിഷേധിച്ചു യാത്രയും പറഞ്ഞു വേഗത്തിൽ ഇറങ്ങി…..

ഹോട്ടലിൽ നിന്ന് ഇറങ്ങിയത്തും ബൈക്കുമായി രാഹുൽ  വേഗത്തിൽ പോകുന്നത്  കണ്ടു.
റോഡിലേക്ക് ചെന്നു ഒരു ഓട്ടോയ്ക്ക് കൈ കാണിച്ചു നിർത്തി വേഗത്തിൽ അതിൽ കയറി.

‘ഒരുപാട് സ്വപ്നങ്ങൾ നെയ്തു കൂട്ടി അല്ലേ ഇമ തന്നെ എന്റെ ജീവിതത്തിലേക്ക് ക്ഷണിച്ചത്…?
എത്രമാത്രം നിന്നെ ഞാൻ സ്നേഹിച്ചു എന്നിട്ടും നീ എന്നോട് ഈ ചെയ്തത്… ഒരിക്കലും എനിക്ക് താങ്ങാൻ കഴിയില്ല..നമ്മുടെ പ്രണയത്തെ നീ വെറും ഒരു നേരം പോക്ക് ആയി മാത്രം ആണോ കണ്ടത്…
ശരീരകവും മനസികവും ആയി പങ്കിട്ട നമ്മുടെ പ്രണയത്തിൽ നിനക്ക് യാതൊരു വിലയും നീ നൽകിയില്ല.. മറ്റൊരുവന്റെ കു‌ടെ നിന്നെ കാണുന്ന ഓരോ നിമിഷവും എന്റെ നെഞ്ച് വിങ്ങുന്നത് പോലെ ആണ് തോന്നുന്നത്…. എന്തിനാ എന്നെ ഇങ്ങനെ വേദനപ്പിച്ചത്… എന്തുമാത്രം നിന്നെ ഞാൻ സ്നേഹിച്ചത് ആണ്… എന്നിട്ടും…??
മൗനമായി അവന്റെ ഉള്ള് തേങ്ങി കരഞ്ഞു കൊണ്ട് ഇരുന്നു…

കണ്ണുകൾ നിറഞ്ഞു കാഴ്ചയേ മറയ്ക്കുന്നത് പോലെ….. 💔

റോഡ് ബ്ലോക്ക്‌ ആയി വാഹനങ്ങൾ റോഡിൽ തടസം
സൃഷ്ടിച്ചു….

“ആക്‌സിഡന്റ് പറ്റിയത് ആണെന്ന് തോന്നുന്നു… നമ്മുക്ക് വേറെ വഴി പോയല്ലോ…?”
ഓട്ടോ ഡ്രൈവർ ചോദിച്ചു..

“മ്മ്…”
ഒന്ന് മൂളി… പക്ഷെ ആക്‌സിഡന്റ് എന്ന് കേട്ടപ്പോൾ മനസിന്‌ ഒരു വിഷമം പോലെ തോന്നുന്നു…
ഇറങ്ങി ചെന്ന് നോക്കണം എന്ന് തോന്നൽ.. അയാളോട് വണ്ടി നിർത്തി ആവിശ്യപ്പെട്ടു…

തിരക്ക് നിറഞ്ഞറോഡിലൂടെ വാഹനങ്ങൾക്ക് ഇടയിലൂടെ മുന്നോട്ട് ചെന്നു.. ഭയം പോലെ തോന്നുന്നു.. ഓരോ അടി വെയ്ക്കുമ്പോഴും…

ആളുകൾക്ക് ഇടയിലൂടെ ആക്‌സിഡന്റ് പറ്റിയ സ്ഥലത്തേയ്ക്ക് ചെന്ന് നിന്നതും ശരീരത്തെ മുഴുവൻ ആയി തളർത്തി കളയുന്ന കാഴ്ച ആയിരുന്നു കണ്ണിൽ…….

ചോരയിൽ കുളിച്ചു കിടക്കുന്ന രാഹുലിന്റെ ശരീരം….

മനസ് ശൂന്യമാണ് ചിന്തിക്കാൻ ഉള്ള വിവേകം പോലും തലച്ചോറിൽ ഇല്ല എന്ന് തോന്നുന്നു… യന്ത്രികം എന്നോണം ഹോസ്പിറ്റലിൽ നിന്ന് ഇറങ്ങി വീട് വരെ എത്തിച്ചേർന്നത്….

ഡോക്ടർ പ്രശാന്ത് വന്ന് പോയതിന് ശേഷം മനസ് പട്ടം പോലെ എങ്ങോടോ നഷ്ടപെട്ടത് പോലെ……

അപ്പോൾ തന്നെ ഹാഫ് ഡേ ലീവിന് എഴുതി കൊടുത്തതിന് ശേഷം വീട്ടിലേക്ക് പുറപ്പെടുക ആണ്..

നഷ്ടപെടുത്തിയത് ആണെന്നൊരു ചിന്ത മറുഭാഗം മുറുക്കുമ്പോൾ മറ്റൊരു ഭാഗം ചെയ്ത് ശരി എന്ന് വാശിയോടെ സമർത്ഥിക്കുന്നു……
പ്രശന്തിനെ താൻ പ്രണയിച്ചിരുന്നോ.? പ്രസക്തി ഇല്ലാത്ത ഒരു ചോദ്യം ആണ് ഇപ്പോൾ….
ഇനി പ്രണയിച്ചിരുന്നു എങ്കിലും പ്രണയച്ചിരുന്നില്ല എങ്കിലും അയാളെ തനിക്ക് എന്നേക്കും ആയി നഷ്ടപെട്ടു പോയിരിക്കുന്നു….. ഇനി ആരാധ്യയുടെ അടുത്തേയ്ക്ക് ഒരു തിരിച്ചു വരവ് അയാൾക്ക് സാധിക്കുക ഇല്ല…! എന്നാലും മനസിനെ വിശ്വസിക്കാൻ ഒരു ഉത്തരം അത് വേണം…

ആരാധ്യ പ്രണയിച്ചിരുന്നു ഡോക്ടർ പ്രശന്തിനെ  സ്വാന്തമാകാൻ ആഗ്രഹിച്ചിരുന്നില്ല എന്നത് ആയിരുന്നോ സത്യം… അതോ അർഹത ഇല്ല എന്ന് സ്വയം തോന്നിയത് കൊണ്ട് ആവാം…

‘പ്രണയത്തിന്റെ ഭാവവും തീവ്രതയും ഒന്നും എനിക്ക് പറയാൻ സാധിക്കില്ല പ്രശാന്ത് കാരണം… ഞാൻ പോലും അറിയാതെ ആണ് നിങ്ങളെ പ്രണയിച്ചത്.ആരും നോക്കാൻ പോലും ആഗ്രഹിക്കാത്ത ഈ ആരാധ്യയേ സ്നേഹിച്ച നിങ്ങളെ ഞാൻ എങ്ങനെ സ്നേഹിക്കാതെ ഇരിക്കും.
സാധിക്കില്ല… നിങ്ങളിലൂടെ അറിഞ്ഞ പ്രണയത്തിന്റെ ഈ മാധുര്യം മതിയാകും ഇനി ഉള്ള എന്റെ ജീവിതം മുന്നോട്ട് കൊണ്ട് പോകാം…..

നിറഞ്ഞു വന്ന കണ്ണുനീർ അമർത്തി തുടച്ചു കൊണ്ട് വീടിനു നേരെ വേഗത്തിൽ നടന്നു…
ചാരിയിട്ട വാതിൽ തുറന്നു കൊണ്ട് അകത്തേയ്ക്ക് കയറിയതും കണ്ണുകൾ മിഴിഞ്ഞു…
തന്റെ കണ്ണുകൾ കള്ളം ആയത് എന്തിനോയോ കണ്ടത് പോലെ….
മുന്നിൽ ഉള്ളത് ഒന്നും സത്യം അല്ല…. മനസിന്റെ വിഷമം കൊണ്ട് തോന്നുന്ന മായക്കാഴ്ച ആണെന്ന് വിശ്വസിക്കാം ആഗ്രഹിച്ചു…

“മോളെ…..

ഇല്ല മായ കാഴ്ച അല്ല സത്യം ആണ്… ആരാധ്യയുടെ കണ്ണുകൾ കാണുന്നത് മുഴുവൻ സത്യം ആണ്…

മനസും ശരീരവും ഒരുപോലെ തകർന്നു പോകുന്നു..
ഒരിക്കൽ കുടി ഡോക്ടർ പ്രശാന്ത് എന്റെ മുമ്പിൽ വന്നിരുന്നു എങ്കിൽ ഞങ്ങളുടെ പ്രണയത്തെ ഞാൻ സ്വികരികുമായിരുന്നു എന്നൊരു ചിന്ത മാത്രം ആയി
ഞാൻ ചുരുങ്ങി……

“മോളെ. നീ ഈ സമയത്ത്…”

അമ്മ പരിഭ്രമത്തോടെ കുടി എന്റെ അടുത്തേയ്ക്ക് വന്നു.. പിന്നിലേക്ക് മാറി നിന്നു അവര് എന്റെ അടുത്തേയ്ക്ക് വരുന്നത് തടഞ്ഞു…
എന്റെ കണ്ണുകൾ അവർക്ക് പിന്നിൽ നിൽക്കുന്ന വ്യക്തിയിലേക്ക് നീണ്ടു രാധയമ്മയുടെ ഭർത്താവ്..
എന്റെ നോട്ടത്തെ നേരിടുവാൻ ആകാതെ ആംഗിൾ വേഗം വീടിന്റെ പുറത്തേക്ക് പോയി…

എന്ത് വിശദീകരണം ആയിരിക്കും അമ്മ ഇതിന് പറയുന്നത് എന്ന് അറിയാൻ വേണ്ടി അമ്മയുടെ മുഖത്തേക്ക് നോക്കി…. ഞാൻ അറിയുന്ന അമ്മ ഇങ്ങനെ അല്ല മറ്റൊരാളുടെ ഭർത്താവിനെ തട്ടി എടുക്കാൻ മാത്രം സർത്ഥത അമ്മയ്ക്ക് ഉണ്ടോ..?
എത്രയോ സങ്കടങ്ങൾ കഷ്ടപാടുകൾ സഹിച്ചു കൊണ്ട് ആണ് ഇതുവരെ എത്തിയത്… അതൊക്കെ മറന്നു കൊണ്ട്… ഇല്ല അരുതാത് ഒന്നും തന്നെ ഇല്ല എന്ന് മനസിനെ കൂടുതൽ പറഞ്ഞു പഠിച്ചു….

“അത് നിന്റെ അച്ഛൻ ആണ്..!”
അത്രമാത്രം പറഞ്ഞു, അമ്മ അവിടെ ഇരുന്നു…

ഇത്രയും നാള് ആംഗിൾ എന്ന് വിളിച്ചു നടന്നത് സ്വന്തം അച്ഛനെ ആയിരുന്നു എന്നോ… ചതി..! ചതി അല്ലേ രമയമ്മയോടും എന്നോടും വര്ഷങ്ങളായി നിങ്ങൾ ചെയ്തത് കൊടും ചതി ആയിരുന്നു എന്ന് വിളിച്ചു പറയാൻ തോന്നി…. ഒരു പാവം സ്ത്രീയുടെ കണ്ണുനീർ അതും ഞാൻ കാരണം…. എന്ത് പാവി ആണ് ഞാൻ..
ഇതിനും ഭേദം എന്നെ ഇല്ലാതെ ആകുക ആയിരുന്നു നല്ലത്…. മനസ് അത്രത്തോളം തകർന്നു പോകുന്നു…

“എന്തിനായിരുന്നു പ്രശ്ന്തിനെ വേണ്ട എന്ന് വെച്ചത്..
ഞാൻ കാരണം അമ്മ ആരുടെയും മുന്നിൽ തലകുനിക്കാതെ നില്കാൻ വേണ്ടി അല്ലേ…?
സമൂഹത്തിൽ നല്ലൊരു നിലയും വിലയും ഉള്ള സന്തോഷപൂർണമായ ജീവിതം നയിക്കാൻ വേണ്ടി അല്ലേ.., എന്നാൽ ആരാധ്യയ്ക്ക് ഇതൊന്നും സാധ്യമല്ല എന്ന് എന്റെ ജീവിതം കൊണ്ട് ഞാൻ തിരിച്ചറിഞ്ഞു…

🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀

          രാഹുലിന്റെ ചിതഭസ്മവും കൈകളിൽ പിടിച്ചു കൊണ്ട് ഉള്ള യാത്രയിൽ ഇമ സാധാരണ ഒരു സ്ത്രീ ആയി മാറുക ആയിരുന്നു…. അവൾക്ക് ആഡംബരം നിറഞ്ഞ വസ്ത്രങ്ങളോ ചായങ്ങൾ പൂശിയ സൗന്ദര്യമോ ഒന്നും തന്നെ നിലനിന്നിരുന്നില്ല….

കാർ നിർത്തിയത്തും അവൾ ഇറങ്ങി.. ഒരാളുടെ കൈയിൽ ആയി അവൾ ആ ചിതഭസ്മം കൊടുത്തു.
രാഹുലിന്റെ ആത്മാവിന്റെ ശാന്തിയ്ക്ക് വേണ്ടി പ്രാർത്ഥിച്ചു… അവനോടൊപ്പം നല്ലൊരു ജീവിതം സ്വപ്നം കണ്ടു എന്നാൽ തന്റെ സ്വാർത്ഥത മൂലം അതെല്ലാം നഷ്ടമായി…. ഇനി മുന്നോട്ട് ഒരു ചെറിയ പ്രകാശം മാത്രം ആണ് അതിലൂടെ സഞ്ചരിക്കാൻ അവൾ തീരുമാനം എടുത്തു…

ഇനി ഉള്ള ജീവിതത്തിൽ രാഹുൽ ഇല്ല… എന്നാൽ അവന്റെ ചോരയെ ഉദരത്തിൽ വഹിക്കുന്നിടത്തോളം കാലം രാഹുൽ തന്റെ കൂടെ ഉണ്ടാകും എന്ന് അവൾ വിശ്വസിച്ചു…..

നാട്ടിലേക്ക് അച്ഛനും അമ്മയ്ക്കും വേണ്ടി ഒരു കത്ത് എഴുതി.. ഇവിടുത്തെ ജോലി കളഞ്ഞു ഇനി ഉള്ള കാലം അവിടെ താമസിക്കാം എന്ന് തീരുമാനിച്ചു….
കൂടെ എനിക്ക് ഒരു അച്ഛനും ഒപ്പം നിങ്ങൾക്ക് ഒരു പേരകുഞ്ഞു കാണും ഇന്നും മാത്രം എഴുതി കത്ത് അവസാനിപ്പിച്ചു….

നാട്ടിൽ ചെറിയ ഒരു ക്ലിനിക് തുടങ്ങണം…പാവങ്ങൾക്ക് വേണ്ടി..സ്വന്തം ജീവിതം അടിപൊളിച്ചു ആഡംബരമായി ജീവിച്ച ഇമ ഇവിടെ മരിക്കുക ആണ്..
നിന്നെ മാത്രം ആണ് രാഹുൽ ഞാൻ ആത്മാർത്ഥമായി സ്നേഹിച്ചത്… ഇത് സത്യമായത് കൊണ്ട് ആയിരിക്കാം നീ പോയതിന് ശേഷം നിന്റെ അംശം എന്നിൽ നിലനിൽക്കുന്നത്…

രാഹുൽ നിന്നെ പോലെ ഇത്രയും പാവമായ ഒരു കുഞ്ഞിനെ എനിക്ക് വേണ്ട ഇത്രയും നിർമലമായ ഒന്ന് ആകുമോ നമ്മുടെ കുഞ്ഞും….
ഒരു കുറവും വരാതെ  പൊന്ന് പോലെ ഞാൻ നോക്കും.. തന്റെ ഉദരത്തിൽ കൈത്തലം വെച്ചു കൊണ്ട് അവൾ പറഞ്ഞു… അവന്റെ സമ്മതം എന്നോണം അവരെ പുണർന്ന് ഒരു കാറ്റ് കടന്ന് പോയി.. അവന്റെ സാമിപ്യം ആ കാറ്റിലൂടെ അവൾ അറിഞ്ഞു….

നിറഞ്ഞ കണ്ണുകൾക്ക് എന്ത് വികാരം ആയിരുന്നു എന്ന് അറിയില്ല……. 🤍🥀…

            🥀🥀🥀🥀🥀🥀🥀

ക്ഷമ ചോദിച്ചത് കുടി ഇല്ല എന്നോട്.. സ്വന്തം അച്ഛൻ ആണ് ആംഗിൾ എന്ന് മാത്രം പറഞ്ഞു… ഈ ഭൂമിയിൽ അമ്മ എന്നോട് പറഞ്ഞ അവസാന വാചകം..

കത്തിയേരിയുന്ന ചിതയ്ക്ക് മുമ്പിൽ നിൽകുമ്പോൾ ഈ ഭൂമിയിൽ എന്നെ സ്നേഹിച്ച ഓരോരു വ്യക്തി കുടി എന്നിൽ നിന്ന് അകന്നു പോയിരിക്കുന്നു എന്നാ സത്യം മനസിലാക്കി…..

ആംഗിൾ തന്റെ ഭാര്യയോട് എന്നെ കുറിച്ച് പറയുമോ?
വേണ്ട ഇത്രയും കാലം ചെയ്തത് തന്നെ ചതി ആണ്ഇനിയും  ആ അമ്മയുടെ ശാപം കുടി ഏൽക്കാൻ എനിക്ക് സാധിക്കില്ല… പോകണം ഇവിടെ നിന്ന് എങ്ങോട് എങ്കിലും…. ഇന്നേ വരെ കേൾക്കാത്ത അച്ഛൻ എന്നാ പദവും ആ സ്ഥാനവും ഇനിയും വേണ്ട…..

രാധമ്മ പിന്നിൽ നിന്ന് വിളിച്ചിരുന്നു… നിന്നില്ല. നില്കാൻ മനസ് അനുവദിക്കുന്നു ഇല്ല…

ഒരിക്കൽ എങ്കിലും ഇമയേ പോലെ ആകാൻ താൻ ശ്രമിച്ചിരുന്നു എങ്കിൽ…. എന്ന് വെറുതെ ആഗ്രഹിച്ചു പോയി.. എന്നാൽ പ്രശന്തിന്റെ ഒരു കുഞ്ഞ് തന്റെ ഉദരത്തിലും കാണുമായിരുന്നു… ഈ ഒറ്റപെട്ട ജീവിതം എനിക്ക് മുന്നിലേക്ക് വരുകയും ഇല്ലായിരുന്നു….

“ഇനി ഒരു തിരിച് വരവ് ഉണ്ടാകില്ല…”അയാള് വീണ്ടും തുടർന്നു…
മനസ് വേദനിക്കുന്നു ഓരോ വാക്കുകൾ കേൾക്കുമ്പോൾ പോകണ്ട എന്ന് പറഞ്ഞാൽ നിൽക്കുമോ..?? വേണ്ട പറയണ്ട ബുദ്ധി ഉപദേശിച്ചു.

.”എന്താ ഒന്നും പറയാതെ ഇരിക്കുന്നത്…??”
വീണ്ടും വീണ്ടും എന്നോട് എന്റെ മറുപടിയ്ക്ക് വേണ്ടി ഓരോന്ന് ചോദിച്ചു.

“ഇനി ചിലപ്പോൾ നമ്മള് ഒരിക്കലും കണ്ടു എന്ന് വരില്ല..!”  അയാള് പറഞ്ഞു നിർത്തി..

വേണ്ട കാണണ്ട.. മനസിനെ മോഹിപ്പിച്ചു ചതിക്കാൻ വയ്യ,, മനസിനെ മുറിപ്പെടുത്താൻ തന്നെ കൊണ്ട് ഇനിയും കഴിയില്ല…

എന്തിന് ആയിരുന്നു അന്ന് അങ്ങനെ പെരുമാറിയത്..?
വേണ്ടിരുന്നില്ല ഒന്നും… തന്റെ പ്രണയം തുറന്നു പറയാമായിരുന്നു….. മനസ് വിങ്ങി വിങ്ങി ഇല്ലാതെ ആകുന്നത് അറിയുന്നു…

ഒരിക്കലും ഇനി എന്നിൽ പ്രണയം എന്നാ വികാരം ഉണ്ടാകുമോ..? ഇല്ല എന്റെ പ്രണയത്തെ മുഴുവനായി പ്രശന്തിന് നൽകി കഴിഞ്ഞിരിക്കുന്നു…..
എന്റെ വിശ്വാസം മുഴുവൻ എന്റെ അമ്മയ്ക്കും…
രണ്ടുപേരും അതെല്ലാം എന്നിൽ നിന്ന് എന്നേക്കുമായി കൊണ്ട് പോയിരിക്കുന്നു….
മകൾ എന്നാ നിലയ്ക്കും കാമുകി എന്നാ നിലയ്ക്കും പൂർണമായ പരാജയം ആയി മാറി…
ഇനി ഞാൻ മാത്രം…ഡോക്ടർ ആരാധ്യ….. 🤍🥀….

                          അവസാനിച്ചു.