നമ്മുടെ ഓഫീസിലെ അക്കൗണ്ടന്റ് ഇനി വരില്ലത്രെ. അതുകൊണ്ട് നാളെ മുതൽ ഇവൾ എന്റെ കൂടെ ഓഫീസിലേക്ക് വന്നോട്ടെ. ഹരി ഭക്ഷണം കഴിക്കുമ്പോൾ അമ്മയോടും അച്ഛനോടും ആയി പറഞ്ഞു.
“ഓ അതിനെന്താ അവൾ ഇതൊക്കെ പഠിച്ചതല്ലേ” അച്ഛൻ പറഞ്ഞു. അമ്മ എന്തു പറയുന്നു?
“ഓഹ് “നിങ്ങൾ എല്ലാം തീരുമാനിച്ചില്ലേ ഇനി ഞാൻ എന്തു പറയാനാ? അമ്മയുടെ മുഖത്ത് നീരസം ഉണ്ടായിരുന്നു…
“അമ്മ പേടിക്കണ്ട അവൾ രാവിലെ എഴുന്നേറ്റ് പണി എല്ലാം തീർത്തിട്ടെ പോകണ്ടതുള്ളു.. അല്ലെ മായേ? ഞാൻ അവളെ നോക്കി കണ്ണിറുക്കി..
അഹ് അമ്മ പേടിക്കണ്ട… ഇനി അമ്മക്ക് ഇഷ്ടല്ലച്ച ഞാൻ പോണില്യ ഹരിയേട്ടാ
” വേണ്ട ” പോയിക്കോ അമ്മ ഉച്ചത്തിൽ ആണ് ഉത്തരം പറഞത്.
*******************
പിറ്റേ ദിവസം നേരത്തെ തന്നെ എണീറ്റ് ഞാൻ എല്ലാ ജോലി യും ചെയ്തു തീർക്കാനുള്ള പെടാപാടിൽ ആയിരുന്നു.
എല്ലാ ദിവസവും ആറു മണിക്ക് എണീക്കുന്ന അമ്മയെ ഇന്ന് പക്ഷേ കണ്ടില്ല. ഹോ പോണത് ഇഷ്ടപ്പെട്ട ഉണ്ടാവില്ല അതായിരിക്കും ഞാൻ ചിന്തിച്ചു….
ജോലിയെല്ലാം തീർത്ത കുളിക്കാനായി പോകാൻ ആകുമ്പോൾ ആണ് അമ്മ വരുന്നത് കണ്ടത്. ” “ജോലിയെല്ലാം കഴിഞ്ഞോ ഞാൻ കുറച്ച് ഉറങ്ങിപ്പോയി”
കുഴപ്പമൊന്നുമില്ല ഞാൻ എല്ലാം റെഡി ആക്കിയിട്ടുണ്ട്. ഞാൻ കുളിച്ചു വരുമ്പോഴേക്കും ഈ ചോറ് ഒന്ന് ടിഫിൻ ബോക്സിൽ ആക്കി വയ്ക്കണേ….
ഓഹ് ശരി നീ പോയി കുളിച്ചിട്ടു വാ….
ഞാൻ കുളിച്ചു വരുമ്പോഴേക്കും രണ്ടുപേരുടെയും ടിഫിൻ ബോക്സ് എല്ലാം റെഡി ആക്കി ടേബിൾ ന്റെ മുകളിൽ ഇരിപ്പുണ്ടായിരുന്നു…
ഓഫീസിലെത്തി തിരക്കെല്ലാം കഴിഞ്ഞു ഉച്ചയ്ക്ക് ചോറ് കഴിക്കാനായി ഞാൻ ടി ബോക്സ് എടുത്തു. ഹരിയേട്ടനു തിരക്കായത് കാരണം കുറച്ചുകഴിഞ്ഞ് കഴിക്കാം എന്ന് പറഞ്ഞിരുന്നു. ടിഫിൻ ബോക്സ് തുറന്നു ഞാൻ ഞെട്ടിപ്പോയി അതിൽ വളരെ കുറച്ച് ചോറ് മാത്രമേ ഉള്ളു . രണ്ടു കഷണം മീൻ പൊരിച്ചത് ഉണ്ടായിരുന്നു പക്ഷേ അതൊന്നും എന്റെ ടിഫിൻ ബോക്സിൽ ഇല്ലായിരുന്നു..
ഞാൻ ഭക്ഷണം കഴിച്ചു കഴിഞ്ഞപ്പോഴേക്കും ഹരിയേട്ടൻ വന്നിരുന്നു . ഹരിക്കു കമ്പനി കൊടുക്കാനായി ഞാൻ അവിടെ തന്നെ ഇരുന്നു. ഹരിയുടെ ടിഫിൻ ബോക്സ് തുറന്നതും ഞാൻ ഞെട്ടി പോയി .അതിൽ നിറച്ചും ചോറും തോരനും മീനും എല്ലാം ഉണ്ട്.
അപ്പോൾ അമ്മ മനപ്പൂർവം ചെയ്തതാണല്ലേ? എനിക്ക് ഭയങ്കര വിഷമം ആയി. പിറ്റേന്ന് ഉച്ചക്കും ഇതുതന്നെ അവസ്ഥ.
ഹരിയോട് പറയണോ?
വേണ്ട അവന് അത് ഭയങ്കര വിഷമം ആയാലോ. ഇതു ഇല ക്കും മുള്ളിനും കേടില്ലാതെ തീർക്കണം… എന്റെ മനസ്സിൽ ഒരു ഐഡിയ ഉണ്ടായിരുന്നു..
രാത്രി പാത്രങ്ങൾ എല്ലാം കഴുകി വെക്കുമ്പോൾ ഞാൻ അമ്മ യോട് പറഞ്ഞു.എന്താ അമ്മ എന്റെ ടിഫിൻ ഇത്ര കുറച്ചു വെക്കുന്നത്?
നിനക്ക് കഴിക്കാൻ അത്ര പോരേ? ഫുഡ് കഴിക്കാനാണോ നീ അവിടെ പോണേ?
ആ ചോദ്യം കേട്ടപ്പോൾ എനിക്ക് ചൊറിഞ്ഞു വന്നെകിലും ഞാൻ ഒന്ന് ചിരിച്ചു,ബാക്കി പാത്രം സിങ്കിൽ വച്ചിട്ട് ഞാൻ അവരെ ഒന്ന് നോക്കി..
എനിക്കും വിശപ്പൊക്കെ ഉണ്ടാകും അമ്മേ
അത് കേട്ടതും അമ്മ യുടെ മുഖത്തു ഒരു പുച്ഛ ഭാവം ആയിരുന്നു.
അമ്മക്ക് ഒരു സത്യം അറിയോ?
അമ്മ ഇത്രയും ദിവസം എനിക്കായി തന്നെ ടിഫിൻ കഴിച്ചത് നിങ്ങളുടെ മോൻ ആണ്….
“ഹെന്ത് ”
എടീ &&&&& എന്തു പണിയാ നീ കാണിച്ചത്?
എന്താ അമ്മക്ക് വേദനിച്ചോ?
അമ്മേ ഞാൻ രാവിലെ എഴുന്നേറ്റ് എല്ലാ ജോലിയും തീർത്തിട്ടല്ലേ ഓഫീസിൽ പോകുന്നത്? പിന്നെ എന്താണ് നിങ്ങളുടെ പ്രശ്നം?
അമ്മ എന്നോട് സ്നേഹത്തോടെ ആണ് പെരുമാറുന്നത് എങ്കിൽ ഞാനും അതുപോലെ തന്നെ ആയിരിക്കും, ഇനി തിരിച്ചാണെകിൽ ആം വെരി സോറി അമ്മേ… ഞാൻ ഒന്ന് പുഞ്ചിരിച്ചു..
നമുക്ക് സ്നേഹിച്ചാൽ പോരേ വെറുതെ എന്തിനാണ് സീരിയൽ ലിലെ അമ്മായിഅമ്മ പോരൊക്കെ? അമ്മയുടെ കവിൾ ഒന്ന് തലോടി ഞാൻ റൂമിലേക്ക് നടന്നു.
പിറ്റേന്ന് ഉച്ചക്ക് ടിഫിൻ ബോക്സ് തുറന്നപ്പോൾ ഞാൻ ഹാപ്പി ആയിരുന്നു. അതിനേക്കാൾ എല്ലാം എനിക്ക് ് സന്തോഷം ആയതു ഈ ഒരു പ്രശ്നം സൗമ്യ മായി ഒത്തു തീർപാകിയതിൽ ആയിരുന്നു…
NB :എല്ലാ അമ്മായിഅമ്മ മാരും എങ്ങനെ ആവണമെന്നില്ല ട്ടോ… എന്നാലും ഇങ്ങനെ ഉള്ളവരും ഉണ്ട്.
രചന – അഞ്ജന

by