രചന : അശ്വതി അച്ചു
ഞാൻ എന്ത് ചെയ്യും ദേവു… എന്റെ മോള് എന്നെ വെറുക്കും. ഈ ജീവിതം മുഴുവൻ അവളുടെ ഉള്ളിൽ ഞാൻ ഒരു ചതിയൻ ആയിരിക്കും.അവന്റെ നിറഞ കണ്ണുകൾ അവളെ അലോസരപ്പെടുത്തിയിരുന്നു.
നമുക്ക് സംസാരിക്കാം ജീവേട്ട…രണ്ട് ദിവസം കഴിയട്ടെ നമുക്ക് അവളോട് സംസാരിക്കാം. കല്യാണം… വേണ്ടെന്ന് വെയ്ക്കാൻ പറ്റുമോ എന്ന് ഞാൻ ഒന്ന് നോക്കട്ടെ ജീവേട്ടഉംഅവന് സമാധാനം തോന്നി. അവളും കൂടെ തള്ളി പറഞ്ഞില്ലലോ. തന്നെ മനസിലാക്കി ചേർത്തു പിടിച്ചല്ലോ.അത് മതി…അത് മതി.
💔💔💔
പാലുമായി മുറിയിലേക്ക് കിടക്കുമ്പോൾ ശ്രീ വിറച്ചിരുന്നുഅവളുടെ വരവ് കണ്ട് മോഹന് ചിരി പൊട്ടിഎന്തിനാ ശ്രീ വേണ്ടാത്ത പണിക് പോകുന്നേ
അമ്മ നിർബന്ധിച്ചു അതാ ഞാൻകൊണ്ട് വന്നതല്ലേ തന്നേക്ക് അവൻ കൈ നീട്ടി പാല് വാങ്ങി.
ഒരിറക്ക് കുടിച് അവൾക് നീട്ടിഎനിക്ക് പാൽ അത്ര ഇഷ്ടം അല്ലഎനിക്കുംഅവളും അല്പനം കുടിച്ചു ഗ്ലാസ് മേശ പുറത്ത് വെച്ചു.നമ്മൾ ഇന്ന് ഒരു പുതിയ ജീവിതം തുടങ്ങുകയാണ് അല്ലെ ശ്രീഉംഅവൾ വെറുതെ മൂളിതനിക്ക് ഒരു പാസ്റ്റ് ഉണ്ട് എനിക്കും അത് രണ്ടും ഇന്ന് രാവിലെ കൊണ്ട് കഴിഞ്ഞു പോയിഉംശ്രീക്ക് എന്നെ മനസിലാക്കാൻ സമയം വേണ്ടേ. അത് കൊണ്ട് തല്ക്കാലം പാലും പഴവും ഒക്കെ പിന്നെ ഒരു ദിവസം ആകാം അല്ലെഅവൾ ആശ്വാസത്തോടെ അവനെ നോക്കതനിക് എന്തേലും ചോദിക്കാൻ ഉണ്ടോ എന്നോട്ആദി… ആദി എങ്ങനെ വന്നു. ഏട്ടൻ കല്യാണം വിളിച്ചിരുന്നോ
ഇല്ല. ഞാൻ അറിഞ്ഞില്ല ശ്രീ അത് മഹിയുടെ പണി ആയിരുന്നു മനഃപൂർവം. വീട്ടിൽ വന്നിട്ട് എങ്ങനെ വരണ്ട എന്ന് പറയാ അതാ ഞാൻ…സാരല്യ
അവൾ ഒരുപാട് വിഷമിച്ചു അല്ലെഉം… ഒത്തിരി
സത്യത്തിൽ എന്താ പ്രശ്നംഎനിക്ക് അത്ര പിടിയില്ല. ഞാൻ ചോദിച്ചിട്ടില്ല അറിഞ്ഞിടത്തോലം അവൾക്ക് ആദിയെ ജീവൻ ആയിരുന്നു. അവന് അവൾ അങ്ങനെ അല്ലായിരുന്നു എന്നറിയാൻ കുറെ കാലം വേണ്ടി വന്നു. അതിന്റെ ഒരു അമ്പരപ്പ്. അതിൽ നിന്ന് മോചിതയാകാൻ ആണ് അവൾ ബാംഗ്ലൂർ പോയതു തന്നെ. കല്യാണം ഉറപ്പിച്ചത് പോലും അവളോട് ചോദിച്ചിട്ടല്ലേ
അതെന്തേസുജമ്മക്ക് ക്യാൻസർ ആണ്
ഓ അതാ കല്യാണം പെട്ടന്ന് ആക്കിയേഉം
അവൾക്ക് ഇഷ്ടം ഇല്ലല്ലേഇല്ലെന്ന് തോന്നുന്നു
ഉം ഏട്ടാ ഉം,?അവൻ ചോദ്യാഭാവത്തോടെ അവളെ നോക്കി ഏട്ടന് എന്നെ മനസിലാക്കാൻ സമയം വേണ്ടേ വേണ്ട അതെന്താ നിന്നെ ഞാൻ അറിഞ്ഞിടത്തോളം വേറെ ആരും അറിഞ്ഞു കാണില്ല എന്ന് പറയണം എന്നുണ്ടായിരുന്നു. ചുണ്ടിൽ പക്ഷെ വന്നത് ഒരു ചിരിയാണ്.അതൊക്കെ പിന്നെ പറഞ്ഞു തരാം ഇപ്പോ കിടന്നോ എനിക്ക് ഉറക്കം വരുന്നു ഉം
അവൾ ചിരിയോടെ അവന്റെ അടുത്ത് കിടന്നു
പിന്നെ മോഹൻ തലക്ക് മീതെ വന്നപ്പോൾ അവൾ ഒന്ന് ഞെട്ടി എ… എന്താ..തൊട്ടാ കുഴപ്പം ഉണ്ടോ ശ്രീ അവൾ ഇല്ലെന്ന് തല വെട്ടിച്ചു കേട്ട പാതി അവൻ കൈ നീട്ടി അവളെ ഇടം കയിൽ കയറ്റി കിടത്തി. നെറ്റിയിൽ ചുണ്ടുകൾ അമർത്തിഇനി ഉറങ്ങിക്കോ ശ്രീ അന്ന് ഉറങ്ങി ഏറെ കാലത്തിനു ശേഷം മനസ്സറിഞ്ഞ്
💔💔💔
ജീവക്ക് അവളോട് സംസാരിക്കാൻ മനസിനെ തയ്യാറാക്കണമായിരുന്നു.അവളെന്തു പറഞ്ഞാലും അത് കേൾക്കാൻ താൻ ബാധ്യസ്തനാണ്. അതുപോലെ മനസിൽ ഉള്ള തന്നോട് ഉള്ള വിരോധം മായ്ച്ചു കളയേണ്ടത്തും അത്യാവശം ആണ്.ജനിക്ക് അറിയാമായിരുന്നു ഏട്ടൻ തന്നോട് സംസാരിക്കാൻ തയ്യാറെടുക്കുകയാണെന്ന് . ഒരു കാരണവശാലും ഏട്ടൻ തന്നോട് ഇതേ കുറിച്ച് മിണ്ടാൻ പാടില്ല. എന്ത് ചെയണം… അല്ലെങ്കിലും കല്യാണത്തിന് പിറ്റേ ദിവസം മരിക്കാൻ പോകുന്നവൾ എന്തിന് വിദ്വേഷം വരുത്തി വെക്കുന്നത്. ചിരിക്കണം മനസറിഞ്ഞു ചിരിക്കണം . സങ്കടം ഇല്ലെന്ന് കാണിക്കണം.
എൻറെ മോൾക്ക് എന്തേലും സങ്കടം ഉണ്ടോ കുഞ്ഞോളെഅമ്മയ്ക് അരികിൽ കിടക്കുമ്പോൾ അവർ പതിയെ അവളെ ചേർത്തു ഉണ്ടെന്ന് അലമുറയിട്ട് കരയുന്നുണ്ട് മനസ്.ഇല്ല അമ്മേ
അഭിയെ… മോൾക്ക് ഇഷ്ടം അല്ലെ ഉംസമ്മതം ചോദിക്കാതെ ഉത്തപ്പിച്ചതിന് വിഷം ഉണ്ടോ ന്റെ കുട്ടിക്ക്ഇല്ല അമ്മേ. ഞാൻ ഹാപ്പി ആണ്
നാളെ ഡ്രസ്സ് ഒക്കെ എടുക്കാൻ പോകുന്നില്ലേ നീ
പോകുംഎന്നാ ഉറങ്ങിക്കോ. അമ്മക്ക് തോന്നി എന്റെ മോള് എന്തൊക്കെ സങ്കടം കൂട്ടി വെച്ചാ ഈ ചിരിച്ചു നടക്കുന്നത് എന്ന്.അവൾ ചിരിച്ചു. പിന്നെ അവരോട് ഒന്നൂടെ ചേർന്ന് കിടന്നു
💔💔💔
ഡ്രെസ് എടുക്കാം റോയൽ ബ്ലൂ കളർ പട്ടു സാരി എടുത്തപ്പോൾ ജെനി ഇടക്കണ്ണിട്ട് അഭിയേ നോക്കി.അവൻ എന്തെ എന്ന് ചോദിച്ചുവില 6000 രൂപ എന്ന് കാണിച്ചുഅവൻ നെഞ്ചിൽ കൈ വെച്ചുഞാൻ ഇപ്പോ വരാംഅവൾ ആ സാരി കൊണ്ട് അഭിക്ക് അരികിൽ എത്തിഎടി സമദ്രോഹി എന്നോട് ഈ ചതി ചെയണോ ടിപോകുന്ന പൊക്കിൽ കുറച്ച് കാശ് പിടിക്കാം എന്ന് വെച്ചപ്പോൾ എങ്ങോട്ട് പോകുന്ന പോക്കിൽഅവൾ ഒന്ന് പതറി
ഏയ് ഒന്നൂല്ലകുഞ്ഞാ എന്നോട് വേണ്ട നീന്റെ..
അഭിയേട്ടൻ അത് വിട്ടേ. എന്നിട്ട് വാ ഇതിന്റെ ഡ്യൂപ്ലിക്കേറ്റ് ഇവിടെ തന്നെ കാണുംഅതർക്ക ഡ്യൂപ്ലിക്കേറ്റ്എനിക്ക്അപ്പോ ഇതോഅതേ എനിക്ക് പുടവ തരേണ്ടത് എന്നെ കെട്ടാൻ പോകുന്ന ആളാണ് അല്ലാതെ അഭിയേട്ടൻ അല്ലഎടി അലവലാതി.. അപ്പോ ഇതോഇത് നിങ്ങടെ പെണ്ണിന് മനുഷ്യാ രശ്മി ചേച്ചിക്ക്ആണോഅവന്റെ കണ്ണുകൾ വിടർന്നു
അതേ അഭിയേട്ട. ഡ്യൂപ്ലിക്കേറ്റ് ഞാൻ എടുത്തോളാം എന്തായാലും കല്യാണപെണ്ണ് നന്നായി ഒന്ന് ഒരിങ്ങോട്ടിക്കോട്ടെതാങ്ക് യു ചക്കരെ അല്ലേലും നീ പോളിയാണ്
നേരത്തെ എന്നെ അലവലാതി എന്നോ മറ്റോ വിളിച്ച പോലെ ഒരു തോന്നൽഏയ്… ഇല്ലഅവൾ അവനെ ഒന്ന് സൂക്ഷിച്ചു നോക്കിസോറിഉം. ഇത്തവണ വിട്ടിരിക്കുന്നുഅവർ സംസാരിക്കുന്നതും ചിരിക്കുന്നത് ഒക്കെ ദേവു നോക്കി ഇരുന്നു.അവൾക്ക് സമാധാനം തോന്നി
💔💔💔
കുഞ്ഞാ ഒരാഴ്ച കഴിഞ്ഞ് ഡ്യൂപ്ലിക്കേറ്റ് ഞാൻ വാങ്ങിച്ചുകൊണ്ട് വരാമൻ. അവരെന്തായാലും എത്തിക്കാം എന്ന് പറഞ്ഞല്ലോആ അത് മതി. ഞാൻ വരണോഎയ്അതെന്താ രണ്ട് പേർക്കും കൂടെ കറങ്ങാൻ അല്ലെനിനക്ക് എങ്ങനെ മനസിലായിഓ പിന്നെ.അത് പോട്ടേ വേറെ പ്രശ്നം ഒന്നും ഉണ്ടാകില്ലലോ ജെനിഇല്ലെന്ന് തോനുന്നു.
ആദി നിന്റെ കഴുത്തിൽ താലി കെട്ടിയാൽ എന്ത് ചെയ്യുംഞാൻ ഈ നാട് വിട്ട് പോകും അഭിയേട്ടാ. പിന്നെ ഇവിടെ ഉണ്ടാകില്ലബാംഗ്ലൂർ സേഫ് ആണോ ടിഉം. അവിടെ എല്ലാർക്കും അറിയാം പറഞ്ഞിട്ടുണ്ട്ജെനി അഥവാ കല്യാണത്തിന് മുന്നേ ഓടി പോയാലോആഗ്രഹം ഇല്ലാഞ്ഞിട്ട തിരികെ വരുമ്പോൾ അമ്മ ഉണ്ടാകില്ല ജീവനോടെഅവൻ ഒന്ന് നിശ്വസിച്ചു.വരുന്നു പോലെ വരട്ടെ
💔💔💔
ഡ്യൂപ്ലിക്കേറ്റ് സാരി വാങ്ങി രശ്മി ക്ക് പുതിയ സാരി കൈമാറുകയും ചെയ്തു. അവൾക്ക് സന്തോഷം തോന്നി.ഒരു ഐസ് ക്രീം കഴിക്കാൻ ഇരിക്കുമ്പോൾ ആണ് ദൂരെ ചില്ലിന് അപ്പുറം പരിചിത മുഖം കടന്ന് പോയത്അത് ആദിയല്ലേ അഭി ഏത്അവൾ ചൂണ്ടിയ ഭാഗത്തേക്ക് അവനും നോക്കി.ശരിയാണ് അഭി കൂടെ കൈ കോർത്തു പിടിച്ചു മറ്റൊരു പെണ്ണ്. ഇത്… അവനോർത്തു അതേ നിമ്മി.. നിർമല രാജീവ്. കമിത്താക്കളെ പോലെ ആണ് നടപ്പ്. ഇവൻ ഇവളെ സെറ്റ് ആപ്പ് ആക്കി വെച്ചോ.
കൂടെ ഉള്ളത് ആരാ അഭി അവന്റെ ഫ്രണ്ട് ആണ് നിമ്മി കണ്ടിട്ട് ഫ്രണ്ട് ആണെന്ന് തോന്നുന്നില്ല.
എനിക്ക് അറിയില്ല രശ്മി അവൻ നമ്മുടെ ജെനിയെ ചതിക്കോ എനിക്ക് അറിയില്ല അവന്റെ കണ്ണുകൾ നിറഞ്ഞിരുന്നു.അവൻ എന്റെ കുഞ്ഞനെ ചതിക്കുകയാണോ രശ്മി. അവൾ എന്ത് തെറ്റ് ചെയ്തു ആത്മാർത്ഥമായി ഒന്ന് സ്നേഹിച്ചു പോയി എന്നല്ലാതെ. എന്നിട്ടും. മറന്നു കളഞ്ഞില്ലേ. പിന്നെ നിമ്മി… അവരുടെ തോളോട് തോൾ ചേർന്നുള്ള നടപ്പും ഇടയ്ക്ക് നൽകിയ ചുമ്പനവും അവൻ കണ്ടു കഴിഞ്ഞിരുന്നു.പിന്നെയും അവിടെ ഇരിക്കാൻ തോന്നിയില്ല. രശ്മിയെ കൊണ്ട് ഇറങ്ങി.
💔💔💔
ഒരു വട്ടം കൂടെ പുകയെടുത്ത അവൻ നിമ്മിക്ക് നേരെ ഊതി വിട്ടു ഏയ് മതി ആദി. ഇതേത്രാമത്തെ ആണ്നിർത്തണോ ഉം പകരം ചോദിക്കുന്നത് തരേണ്ടി വരുംഅവൾ അല്പം അങ്കലാപ്പോടെ അവനെ നോക്കി. ഒരിക്കൽ കാട്ടി കൂട്ടിയതിന്റെ വേദന മാറിയിട്ടില്ല.
കാളിങ് ബെൽ അടിച്ചപ്പോൾ അവൻ സിഗററ്റ് കളഞ്ഞു വാതിൽ തുറന്നുഫുഡ് ഓർഡർ ചെയ്തതാണെന് അവൻ ഓർത്തു എന്നിട്ടാണ് വാതിൽ തുറന്നത്. മുന്നിൽ നിന്ന അഭിയേ കണ്ട് അവനൊന്നു പതറി ആരാ ആദി തികച്ചും നൈറ്റ് ഡ്രസ്സ് ആയി അവൾ വന്നപ്പോൾ അഭി അവനെ ഒന്ന് നോക്കി.
നിമ്മിക്ക് ആളെ മനസിലായില്ല. അഭിയെ മുൻപ് കണ്ടിട്ടില്ല കൊള്ളാം നന്നായിട്ടുണ്ട് ആദി. ഇത് ഞാൻ പ്രതീക്ഷിചില്ല.അവൻ മിണ്ടിയില്ല.ഇങ്ങനെ ആണെന്ന് അറിഞ്ഞിരുന്നു എങ്കിൽ വിട്ട് തരില്ലായിരുന്നല്ലോ. എന്തിനാ ടാ ഇങ്ങനെ ഒരു പാപം കൂടെ എന്നെകൊണ്ട് ചെയ്ക്കുന്നത് .അവന്റെ കണ്ണുകൾ നിറഞ്ഞിരുന്നുനാണം തോന്നുവാ ആദി… ഇത്രയ്ക്കും തരം തന്നു പോകുരുതായിരുന്നു. പോട്ടേ ഒരപേക്ഷയുണ്ട് ദയവ് ചെയ്തു നീ അന്ന് വരരുത്. നിന്റെ കാല് പിടിക്കാം പ്ലീസ്. നിന്റെ താലി അവളുടെ കഴുത്തിൽ വീണാൽ പിന്നെ അവൾ ജീവനോടെ ഉണ്ടാകില്ല. അവൾ എന്ത് തെറ്റ് ആടാ ചെയ്തെ.. നിന്നേ ഒരിക്കൽ സ്നേഹിച്ചു പോയതോ. അതിന് നീ കൊടുത്ത ശിക്ഷ തന്ന ധാരാളം ആണ്. തകർത്തു കളഞ്ഞില്ലേ അവളെ… പ്രണയിച്ച പുരുഷൻ തന്നെ ഭ്രാന്തി എന്ന് മുദ്ര കുത്തിയപ്പോൾ അവൾ എത്ര തകർന്നു പോയി കാണും എന്ന് നിനക്ക് ആലോചിക്കാൻ പോലും പറ്റില്ല ആദി.
കാരണം എന്താണെന്ന് അറിയാമോ നിനക്ക്
ഒരൊറ്റ കാരണമേ ഉള്ളു. നിനക്ക് നന്നായിട്ട് അഭിനയിക്കാൻ അറിയാം. വളരെ നന്നായി തന്നെ
അവൻ പറഞ്ഞതെല്ലാം നെഞ്ചിൽ തന്നെ വന്നു കൊല്ലുന്നത് അവനറിയുന്നുണ്ടായിരുന്നു.പക്ഷെ ഇല്ല. കഴിയുന്നില്ല. കണ്ണൻ…. അവന് അവളെ വിട്ട് കൊടുക്കണോ. ഇല്ല അവന്റെ പ്രണയം അറിയുന്ന അന്ന് ജെനി തന്നെ വെറുക്കും വയ്യ അവളുടെ പ്രണയം തന്നെ താങ്ങാൻ പറ്റുന്നില്ലായിരുന്നു. ഇനി വെറുപ്പോ അവൾ എന്നെ വെറുത്താൽ അതിൽ മുങ്ങി ചാവേ ഉള്ളു താൻ
നീ പറഞ്ഞതൊക്കെ ശരിയാണ് അഭി.. അല്ലെന്ന് പറയുന്നില്ല.അവളെ. അല്ലാതെ മറ്റൊരു പെണ്ണിനെ കുറിച് ചിന്തിക്കില്ല എന്ന്. എന്നിട്ട് അതും നീ തെറ്റിച്ചു തെറ്റിച്ചു….ഒരു നിമിഷം ജെനി ആണെന്ന് ഓർത്താണ് ആദ്യമായ് നിമ്മിയെ ചേർത്തു പിടിച്ചത് എന്ന് അവൻ പറഞ്ഞില്ലഅതിനൊന്നും നിന്നോട് ഉത്തരം പറയേണ്ട ആവശ്യം എനിക്ക് ഇല്ല. വല്ലാതെ വാചകമേള നിർതിയിട്ട് നീ പോ. വന്ന കാര്യം പറഞ്ഞല്ലോ അവൻ പിന്നെ ഒന്നും പറയാതെ ഇറങ്ങി നടന്നു

by