രചന : അശ്വതി അച്ചു
അവന് ചായ നീട്ടുമ്പോൾ ആണ് വലം കൈയിൽ ഒരു കെട്ട് കണ്ടത്. അവളുടെ ഉള്ള് ഒന്ന് പിടഞ്ഞുഇതെന്ത് പറ്റി കണ്ണേട്ടാപിണക്കം മറന്ന് പെട്ടന്ന് അങ്ങ് ചോദിച്ചു.അത് ശരിയാ ഞാൻ ഇപ്പോഴാ ശ്രെദ്ധിക്കുനെകൈക്ക് എന്ത് പറ്റി കണ്ണാ
ജീവയാണ്. കണ്ണനോട് ഉണ്ടായിരുന്ന ശീതസമരം പെട്ടന്ന് തന്നെ അവൻ മറന്നു പോയിരുന്നുഅത് വണ്ടി ഒന്ന് സ്കിഡ് ആയി കൈ ചെറിയയൊരു ചതവ് ഉണ്ട്ഓ നിങ്ങൾ ഇന്ന് പോകുന്നില്ലലോ
ഇല്ല.ശ്രീയോ?അവൾ ഇങ്ങോട്ട് വന്നോളും
ആ ദേവു ഞാൻ കറി ക്ക് എന്തേലും വാങ്ങിയിട്ട് വരാ
ഞാനും വരുന്നു ജീവആ വാകണ്ണൻ എഴുന്നേറ്റ് ജനനിയെ ഒന്ന് നോക്കിനിനക്ക് വെല്ലോം വേണോഅവൾ വേണ്ടെന്ന് ചുമൽ ഇളക്കി
സഞ്ചി കൊണ്ട് വരുമ്പോൾ ദേവുവിന്റെ മുഖത്ത് അത്ര തെളിച്ചമില്ലാത്തത് ജീവൻ ശ്രെദ്ധിച്ചിരുന്നു
അവൻ മുറിയിൽ പോയി.ദേവു എന്റെ പേഴ്സ് എവിടെ അവൾ വേഗം മുറിയിലേക്ക് ചെന്നു
ഇവിടെ ഉണ്ടലോ ജീവേട്ടഅതെനിക്ക് അറിയാം നിന്റെ മുഖം എന്താ ഇങ്ങനെ ഒന്നൂല്ലഅവൾ തലകുനിച്ചു
അവർ ഇവിടെ നിൽക്കുന്നത്കൊണ്ടാണോ.ഏയ് അവരെ എനിക്ക് അറിയില്ലേനിന്റെ മുഖം കണ്ട ഇപ്പോ തന്നെ പോകാൻ തോന്നുംഅപ്പോഴേക്കും അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നുഎന്താടാജീവേട്ടഅവന്റെ നെഞ്ചിലേക്ക് മുഖം അമർത്തി തേങ്ങി
എന്ത് പറ്റിഅത് കണ്ണേട്ടന്റെ അമ്മ പറയാഉം
കുഞ്ഞോളെ… കുഞ്ഞോളെ കണ്ണേട്ടന് കല്യാണം കഴിക്കണം എന്ന് ആഗ്രഹം ഉണ്ടായിരുന്നു എന്ന്
അവനൊന്നു ഞെട്ടി എന്നാലും പുറത്തേക്ക് കാണിച്ചില്ലഅതിനാണോ ഈ കരയുന്നെഅപ്പോ എന്റെ അഭിയേട്ടനോ…അതിന് അവർ ഇപ്പോ അല്ലെ അങ്ങനെ ആഗ്രഹം പറഞ്ഞെ നമ്മൾ മുന്നേ തീരുമാനിച്ചതല്ലേ കല്യാണം പിന്നെ എന്തിനാ ഈ സങ്കടംഒന്നൂല്ല എന്തോ അത് കേട്ടപ്പോ എനിക്ക് സഹിക്കാൻ പറ്റുന്നില്ലദേവു നോക്ക് കുറച്ചു നേരം ഇവിടെ നിന്ന് കരഞ്ഞ്. മുഖം ഒക്കേ കഴുകി വൃത്തി ആയിട്ട് പോയാൽ മതിഉംഅവർ നാളെ പോകും ഡീ. അമ്മ സന്തോഷിച്ച്ഇരിക്കുന്നെ കണ്ടില്ലേ നീ. അമ്മയ്ക്ക് ആകെ ഉള്ള കൂട്ട് കാരി ആണ്ഉം
ഒന്ന് ചിരിക്ക് ദേവുജീവേട്ടൻ പൊയ്ക്കോ ഞാൻ ഇനി. ശ്രെദ്ധിച്ചോളാഉംഅവളെ ചേർത്തു നെറ്റിയിൽ ഉമ്മ വെച്ചുപോയിട്ട് വരാംഉംഎന്തോ മനസ്സിൽ നിറയെ ദേവു പറഞ്ഞത് നിറഞ്ഞു നിന്നു.പക്ഷെ കണ്ണന്റെ പെരുമാറ്റത്തിൽ ഒരിക്കൽ പോലും അങ്ങനെ തോന്നിയിട്ടില്ല അത് തന്നെ സമാധാനം.
💔💔💔
ശ്രീ കൂടെ വന്നതോടെ അന്ന് അവിടെ ഒരു ഓളം തന്നെ ഉണ്ടായി. ഏറെ നാളുകൾക്ക് ശേഷം പൊട്ടിചിരികൾ മുഴങ്ങി കേട്ടുഅമ്മ ഒത്തിരി സന്തോഷത്തിൽ ആണെന്ന് ഉള്ളത് കൊണ്ട് ദേവു മറ്റെല്ലാം മനഃപൂർവം മറന്നു.ദേ പിള്ളേരെ വാ ഭക്ഷണം കഴികാം.വെല്ലിമ്മ അടുക്കളയിൽ കയറിയ കാരണം ദേവൂന് ഇന്ന് ലീവ് കിട്ടിയല്ലേഅതെ അതെ
ശ്രീ പറഞ്ഞപ്പോൾ അവൾ ചിരിച്ചുവാ ശ്രീ ചെന്നേക്കാംഉംഅവർ എഴുന്നേറ്റപ്പോൾ കണ്ണനും ജനനിയും ബാക്കി ആയിജെനിഉംസോറിഉം?വേദനിച്ചോ നിനക്ക്എന്തിന്അവൻ അവളുടെ ഇടം കവിളിൽ പതിയെ തൊട്ടു
ദേ ഇവിടെദേ മനുഷ്യന്റെ ചെവിക്കല്ല് അടിച്ചു പൊട്ടിച്ചിട്ട് വേദനിച്ചോ എന്നോ നിങ്ങൾക്ക് എങ്ങനെ ചോദിക്കാൻ തോന്നുന്നു മിസ്റ്റർഅവൾക്ക് പിണക്കം ഒന്നും ഇല്ല എന്നത് തന്നെ അവന് സമാധാനം തോന്നികുഴപ്പം ഇല്ല കണ്ണേട്ടാ അല്ലേലും എനിക്ക് ഒരു തല്ലിന്റെ കുറവ് ഉണ്ടായിരുന്നു. വാ ഭക്ഷണം കഴിക്കാംഞങ്ങൾ വന്നത് കൊണ്ട് നിങ്ങൾക്ക് ബുന്ധിമുട്ടായല്ലേഅതെ അല്ലെങ്കിൽ ഞങ്ങൾക്ക് എന്നും ചമ്മന്തിയും മുളക് വെളിച്ചെണ്ണയിൽ ചാലിച്ചത് ഒക്കെ ആണ്. ഇതിപ്പോ നിങ്ങൾ ഒക്കെ വന്നത് കൊണ്ട് ചിക്കൻ വാങ്ങി മീൻ വാങ്ങി ഓ ഒക്കെ ഉണ്ടാക്കൻ ഉള്ളൊരു ബുന്ധിമുട്ട്അവനു ചിരി വരൂന്നുണ്ടായിരുന്നുആർക്കാ കുഞ്ഞാ മുളക് ഒക്കെ
അല്ല ഏട്ടാ കണ്ണേട്ടൻ പറയാ അവർ വന്നത് നമുക്ക് ബുന്ധിമുട്ടായി എന്ന്ഉം… അവൻ ചിരിച്ചുഇവൾക്കെ ആഴ്ചയിൽ രണ്ട് ദിവസം മീനും ഇറച്ചിയും ഇല്ലേ ചോറ് ഇറങ്ങില്ലഎന്ന് വെച്ച് നിർബന്ധം ഒന്നും ഇല്ല എല്ലാം അഡ്ജെസ്റ്റ് ചെയ്യാൻ തയാറാണ് അല്ലേടിഉം
അവൾ ചിരിച്ചുനീ ഇനി എന്നാൽ വരുന്നേ അങ്ങോട്ട് നിൽക്കാൻഞാനില്ല വെല്ലിമ്മേ.. എനിക്ക് ബാംഗ്ലൂർ വരെ പോണംഅതെന്തിനാഅവിടെ അല്ലെ ഞാൻ പഠിച്ചേ വർക്ക് ചെയാം ഒരു ഫോം ഫിൽ ചെയ്യണം. എന്ന് പറഞ്ഞു ഫ്രണ്ട് വിളിച്ചിരുന്നുഅല്ലടി കുഞ്ഞാ നിനക്ക് ഇത് ഒക്കെ കഴിക്കാൻ മാത്രേ അറിയു. ഉണ്ടാക്കാൻ അറിയൂ
ഇല്ല കണ്ണേട്ടാ അപ്പോ കല്യാണം കഴിഞ്ഞാലോകഴിഞ്ഞാൽ ഏടത്തിയുടെ അമ്മയ്ക്ക് നന്നായി പാചകം ചെയ്യാൻ അറിയാം അല്ലെ ഏടത്തി
ദേവു അവളെ നോക്കി ചിരിച്ചുഎന്നാലും എന്തേലും ഒക്കെ അഭിക്ക് ഉണ്ടാക്കി കൊടുക്കണ്ടേവേണ്ട ഞാൻ പാചകം ചെയ്യാൻ അല്ല പോകുന്നെ എനിക്ക് ജോലിക്ക് പോകണ്ടേ അപ്പോ എവിടെ ജോലി
ബാംഗ്ലൂർനീ ബാംഗ്ലൂർ പോവണെന്ന് ശരിക്കും പറഞ്ഞതാ ഉംഎന്ന്രണ്ട് ദിവസം കഴിഞ്ഞാ പോകുംആഹാ അമ്മേ അപ്പോ നമ്മൾ ഇന്ന് വന്നത് നന്നായി അല്ലെ ഇവളെ കാണാൻ ബാംഗ്ലൂർ വരെ പോകേണ്ടി വന്നേനെദേവു കണ്ണനെ ഒന്ന് നോക്കി. ഇല്ല നിരാശയുടെ ഒരു നിഴൽ പോലും അയാളുടെ കണ്ണിൽ ഇല്ല. പിന്നെ എന്തിനാ ഇങ്ങനെ നെഗറ്റീവ് അടിക്കുന്നെ താൻ ദേ പിള്ളേരെ വേഗം കഴിച്ചോ എന്നിട്ട് വർത്താനം പറഞ്ഞിരിക്കാം ഞാൻ ഇന്ന് എന്റെ കൂട്ട്കാരിക്ക് ഒപ്പം ആണ്. അപ്പൊ ഗുഡ് നൈറ്റ്ആഹാ അമ്മമ്മാര് സൈഡ് ആയിഅവർ വേഗം കഴിച്ചു എഴുന്നേറ്റു
💔💔💔
ഈ വീട് ഇത്ര വലുതായിരുന്നില്ലലോ ജീവ ആദ്യം
ഇല്ല അച്ഛൻ ഉണ്ടാക്കിയത് രണ്ട് റൂം ഉണ്ടായിരിന്നുള്ളു ഞാൻ താഴെ ഒരു ബെഡ് റൂം എടുത്തു മുകളിൽ രണ്ടും. ഭാവി നോക്കണ്ടേ
ഓ അപ്പോ രണ്ട് കുഞ്ഞ് എന്ന് ഉറപ്പായി പിന്നെ എന്താ ഇത്ര താമസം കല്യാണ കഴിഞ്ഞിട്ട് രണ്ട് വർഷം ആയില്ലേ ദേവുആ ശ്രീ. ഞങ്ങൾ ഒന്ന് ഫ്രീ ആയതല്ലേ പ്ലാൻ മാറ്റാൻ സമയം ആയല്ലേ
ഉം… ആയിഒന്ന് ഡോക്ടർ കണ്ട് ഉപദേശം തേടണം
ജീവന് നല്ല ഉറക്കം വരുന്നുണ്ടായിരുന്നുഞാൻ കിടന്നോട്ടെ എന്നാൽ ഉറക്കം വരുന്നുആ
ഞങ്ങളും ഉറങ്ങാൻ പോവാണ്.. കുഞ്ഞാ നിന്റെ കൂടെ ഞാനും ഉണ്ടേ
ആ ശ്രീയേച്ചികണ്ണാ നീ മുകളിൽ കിടന്നോആ നിങ്ങൾ കിടന്നോ. നാളെ ഞങ്ങൾ നേരത്തെ പോകും കേട്ടോ ദേവു എന്തെ നേരത്തേപാടത്തു പണി ഉണ്ട്ആ എന്നാ ശരി എല്ലാർക്കും ഗുഡ് നൈറ്റ് അവൻ ദേവൂനെ കൂട്ടി പോയിഞാൻ ഒന്ന് ഫ്രഷ് ആയിട്ട് വരാം കുഞ്ഞാആ ശ്രീയേച്ചികണ്ണനും അവളും മാത്രം അവശേഷിച്ചു
ബാംഗ്ലൂർ ഒറ്റക്കാണോ പോണേഉം കണ്ണേട്ടൻ പോരുന്നുണ്ടോഅപ്പോ എന്റെ പാടത്തു ആര് വെള്ളം ഒഴിക്കുംആ നിങ്ങൾ ഇങ്ങനെ കൃഷി നോക്കി നടന്നോ. പിന്നെ ഞാൻ അന്ന് പറഞ്ഞ പങ്കജാക്ഷൻ പിള്ളയുടെ കാര്യം ഒന്ന് ശ്രെദ്ധിക്കണേഅത് വേണോഒന്ന് അന്വേഷിക്ക്. പിന്നെ കണ്ണേട്ടൻ അന്ന് പറഞ്ഞ കാര്യം ഞാൻ ഒന്ന് അന്വേഷിച്ചിരുന്നു കേട്ടിടത്തോളം ആ കുഴപ്പം ആ പെണ്ണിന് കൂടിയിട്ട് എന്നാ നാട്ടുകാർ പറഞ്ഞെ
എന്ത് കുഴപ്പംഅന്ന് പറഞ്ഞില്ലെ ആ കുഴപ്പം ഡീ നിന്നെ ഞാൻഅവളോടി അകത്തേക്ക് വന്നുകണ്ണേട്ടൻ മുകളിൽ അല്ലെ കിടക്കുന്നെഅല്ലപിന്നെനിങ്ങൾ എല്ലാം ഇവിടെ ഞാൻ ഒറ്റക്ക് മോളിലോ എനിക്ക് പേടിയാ ഞാനിവിടെ സോഫയിൽ കിടന്നോളാം
ആണോ എന്നാ വാ അത് നിവർത്തി ഇടാം അവർ രണ്ട് പേരും കൂടെ നിവർത്തി ഇട്ട ശേഷം ഒരു പുതപ്പും തലയിണയും എടുത്ത് വന്നു ഇത് എടുത്തോ കണ്ണേട്ടാ രാത്രി നല്ല തണുപ്പാണ് ആ തന്നോഅവൾ പുതപ്പ് നീട്ടിയതിന് ഒപ്പം അവൻ പിടിച്ചു ഒരു വലി ജനനി നേരെ സോഫയിലേക്ക് വീണു. ആ പുതപ്പ് എടുത്ത് അവൾക്ക് മീതെ ഇട്ട് അവൻ അവൾക്ക് മീതെ പകുതി ബെഡികലും ആയി കിടന്നു
കൈ രണ്ടും ഇരുവശവും പിടിച്ചു വച്ചുഎൻ.. എന്താനീ ആരോടാ ഡീ അതൊക്കെ അന്വേഷിച്ചേ
അത് സത്യം ആയിട്ടും അന്വേഷിച്ചില്ല. അയാളുടെ അനിയൻ അന്ന് പറഞ്ഞില്ലേ മഹി അവനെ കണ്ടിരുന്നു അവനാ പറഞ്ഞെ അതൊക്കെഅല്ലാതെ നീ പോയ് ചോദിച്ചത് ഒന്നും അല്ലാലോ
അല്ലഉറപ്പല്ലേഉംഅവൻ പതിയെ കൈ വിട്ടുഎന്നാ പൊയ്ക്കോ ഗുഡ് നൈറ്റ്അവൻ ആ പുതപ്പ് അങ്ങനെ എടുത്തു പുതച്ചു കിടന്നുശ്രീ അവളെ അറ്റത്ത് കിടത്തണ്ട വീഴും. ആ ഏട്ടാഞാൻ വീഴൊന്നും ഇല്ല പണ്ടെങ്ങാട് വീണു എന്ന് പറഞ്ഞിട്ട് എപ്പോഴും വീഴാൻ നടക്കാ ഞാൻ ഇപ്രാവശ്യം വീട്ടിൽ നിൽക്കാൻ വന്നിട്ട് വീണതോ അത്.. അത് പിന്നെ സ്വപനം കണ്ടിട്ടല്ലേഇനിയും സ്വപ്നം കണ്ടല്ലോ ഇപ്പോ മോള് പോയ് ഉറങ്ങിക്കോഎന്നാ ഗുഡ് നൈറ്റ്അവൻ ചിരിയോടെ പുത്തപ്പ് എടുത്ത് തല വഴി മൂടി.
💔💔💔
രാവിലെ ദേവു എന്നീട്ടു വരുമ്പോൾ ആണ് കണ്ണൻ സോഫയിൽ കിടക്കുന്ന കണ്ടത് അവൾ അധികം ശബ്ദം കേൾപ്പിക്കാതെ തന്നെ പണികൾ തുടങ്ങി അവർക്ക് രാവിലെ പോകണ്ടേ. ഒന്നും കഴിക്കാൻ കൊടുക്കാതെ എങ്ങനെ ആണ്.ദേവു ഇത്ര നേരത്തെ എണീറ്റോഅവൾ തിരിഞ്ഞു നോക്കിവല്ലിമ്മയാണ്. നാലൊരു പുഞ്ചിരി തന്നെ അവർക്കായി നൽകി
നേരത്തെ പോകണം എന്ന് പറഞ്ഞപ്പോഞാനും സഹായിക്കാംഅവൾ ചിരിച്ചു.കണ്ണൻ എണീറ്റാൽ ഒരു ചായ വേണം. കട്ടൻ വെച്ചിരുന്നോ ദേവുഇല്ല വെയ്കാം പോകുന്നെ ഉള്ളു വെല്ലിമ്മ പോയി കുളിച്ചോ ഇന്ന് അതികം പണി ഒന്നും ഇല്ല
ആകുക്കർ വിസിലടിക്കുന്ന ശബ്ദം കേട്ടാണ് അവൻ എഴുന്നേറ്റത്. ഓ ശബ്ദം… ഉറക്കം മുറിഞ്ഞ ദേഷ്യത്തിൽ എണീറ്റപ്പോൾ ആണ് അത് നമ്മുടെ വീട് അല്ല എന്ന് മനസിലായത്
കണ്ണേട്ടൻ അവിടെ പോയി കിടന്നോ.ഓ വേണ്ടകിടന്നോ കണ്ണേട്ടാ 7 മണി ആയതേ ഉള്ളു
ജനനി അവനെ പിടിച്ചു തന്റെ മുറിയിൽ കിടത്തി. ഫാൻ ഇട്ട് ലൈറ്റ് ഓഫ് ചെയ്തു അവൻ കിടന്ന അപ്പോൾ തന്നെ ഉറങ്ങുകയും ചെയ്തുഅവൻ എവിടെ ശ്രീ എണീക്കുന്നെ കണ്ടല്ലോമുറിയിൽ ഉണ്ട് അമ്മേ ഉറക്കം കഴിഞ്ഞിട്ടില്ലആ ഇന്ന് ഞായറാഴ്ച അല്ലെ അതാവും കിടന്നോട്ടെ. നമുക്ക് ഒരു പത്തു മണി ആകുമ്പോ പോകാംആ അമ്മേകുഞ്ഞൻ എന്തിനാ നേരത്തെ എണീറ്റെഞങ്ങൾ അമ്പലം അവരെ പോയിട്ട് വരാംഉം.ഏടത്തി വരുന്നോ
ഇല്ലെടാ പറ്റാതായിട്ട് 7 ആയില്ല എന്നാ ഞങ്ങൾ. പോയിട്ട് വരാംവേഗം വരണേ ജെനിആ ഏടത്തി
💔💔💔
അമ്പലത്തിൽ നിന്ന് ഇറങ്ങിയപ്പോ ദേ നിൽക്കുന്നു ആദികുഞ്ഞാ നീ പെട്ടു ദേ ആദിഅവളൊന്നു പതറികാണാത്ത പോലെ കടന്നു പോകാൻ തുടങ്ങിയപ്പോൾ കൈ പിടിച്ചു അവൻ നിർത്തി.നിക്കടി. നിന്നേ കാണാൻ ആണ് ഞാൻ കാത്തു നിന്നത്. ഇന്ന് വരും എന്ന് എനിക്ക് അറിയാമായിരുന്നുഅവൾ മറുപടി. പറഞ്ഞില്ലആ എന്ത് കണ്ടിട്ടാ നിനക്ക് ഇത്രക്ക് അഹങ്കാരം ങ്ങേ
അവൾ അവനെ തന്നെ നോക്കി നിന്നുഒരാൾ പിറകെ നടക്കുന്നതിന്റെ അഹങ്കാരം അല്ലേടിഞാൻ പറഞ്ഞോ എന്റെ പിറകെ നടക്കാൻഓ നാക്ക് ഉണ്ടോ നിനക്ക്
ഉണ്ട്നിനക്ക് എന്തിനാ ജെനി എന്നോട് ഇത്ര ദേഷ്യം
കാര്യം അറിയില്ലേ ആദി ഏട്ടന്ഇല്ലെങ്കിൽപറഞ്ഞു തരാംഒന്ന് പറ കേൾക്കട്ടെഅവൾ എന്ത് പറഞ്ഞാലും മറുപടി പറയാൻ തയ്യാറായിട്ടാണ് ആദി നിന്നിരുന്നത്എനിക്ക് ഇനിയും ഭ്രാന്ത് വരുമെന്ന് ഉറപ്പ് ഒന്നും ഇല്ല ആദി ഏട്ട അത് കൊണ്ട് എന്റെ പിറകെ നടന്ന നേരം കളയണ്ടഅവൾ ശ്രീയെ വിളിച്ചു വീട്ടിലേക്ക് നടന്നു ആദി ക്ക് പറയാൻ മറുപടി ഇല്ലായിരുന്നു. അവൻ അങ്ങനെ നിന്നു പോയി

by