രചന : റിസ്വാന
പെട്ടന്നാണ് അവൾ അത് ശ്രദ്ധിക്കുന്നത്, മുഖത്തും കഴുത്തിലും ചോര ഇറ്റി വീഴും പോലെ.. കൈ വെള്ളയിലും ചോര പാടുകൾ…അവൾ ഇരു കൈകളും മുഖത്തോടടുപ്പിച്ചു., നല്ല അത്തറിന്റെ മണം… കണ്ണുകളടച്ചു അത്തറിൻ ഗന്ധത്തിന്റെ ഉന്മാദ ലഹരിയിൽ ആയ നിമിഷം, മുഖത്തേക്ക് എന്തോ വന്നു തറച്ച പോലെ തോന്നി, കൈകൾ കൊണ്ട് മുഖം പൊത്തി, അവൾ വലത് വശത്തേക്ക് തിരിഞ്ഞു.., പെട്ടന്നവൾ കണ്ണ് തുറന്നു..,ഇല്ല, ഒന്നുമില്ല എല്ലാം തന്റെ തോന്നലുകളാണ്.., അവൾ കൈകളിലേക്ക് നോക്കി, ചോര പാടുകൾ പോയിരിക്കുന്നു.. കണ്ണാടിയിലൂടെ മുഖം നോക്കി, ഇല്ല മുഖത്തെ ചോര തുള്ളികളും പോയിരിക്കുന്നു.,
കണ്ണാടിയിലൂടെ ഒരു മായകാഴ്ച പോലെ അവളത് കണ്ടു.. “എന്തോ പറഞ്ഞ്കൊണ്ട് തിരിച്ചു പോകാൻ ഒരുങ്ങുന്ന അൻഷാദ് സർ, പുഞ്ചിരിച്ചു കൊണ്ട് തിരിഞ്ഞ് നിന്ന് വലത് കയ്യിൽ കരുതിവെച്ച ഒരുപൊടി മുഖത്തേക്ക് ഊതി..,”പെട്ടന്ന് ആരോ തന്റെ മുഖത്തേക്ക് വീണ്ടും പൊടി വിതറും പോലെ അവൾക് തോന്നി.. വീണ്ടും മുഖം ചെരിച്ചു.. ആ മിഴിയണകൾ തുറന്ന നേരം അവളൊന്നും കണ്ടില്ല.. അവൾ കണ്ണാടിയിൽ നോക്കി, ഇല്ല.. അവിടേയും ഒന്നും കാണുന്നില്ല.. ചുറ്റിലും അത്തറിന്റെ ഉന്മാദ ഗന്ധം അലയടിച്ചു..അതിലങ്ങനെ ലയിച്ചിരിക്കുന്ന സമയത്താണ് ഇന്നലെ നടന്ന കാര്യങ്ങൾ അവളുടെ ഓർമയിലേക്ക് തിരതല്ലി വന്നത്..
::::::::::::::::::::::::::::::::::::::
ഹാളിലിരുന്ന് ഗിരിയുടെ മെസ്സേജ് കണ്ട് ലാബിലേക്ക് നടന്ന തുടങ്ങിയ ഫസീല, പെട്ടന്ന് എന്തോ ആലോജിച്, ബാഗ് എടുക്കാൻ വേണ്ടി ക്ലാസ്സിൽ കയറി, ബാഗ് എടുത്ത് തിരിയാൻ നേരമാണ് അവളത് കാണുന്നത്, തന്നെ പിന്തുടർന്ന പോലെ, തന്റെ നേരെ പിറകിലായി അൻഷാദ് വന്നു നിൽക്കുന്നു.. പെട്ടന്ന് അവനെ കണ്ടപ്പോൾ അവളൊന്ന് ഞെട്ടി.. “എന്താ സർ..”ഞെട്ടലിൽ നിന്നും മോചിതയാവാതെ അവൾ ചോദിച്ചു..
“എന്താ ഫസീല, പേടിച്ച് പോയോ??..”ഏയ് ഇല്ല, ഞാൻ പെട്ടന്ന്…””സാരമില്ല… എനിക്ക് തന്നോട് ഒരു കാര്യം പറയാൻ ഉണ്ടായിരുന്നു..””എന്താ സർ, പറഞ്ഞോളൂ..”
“അത്.., ഒന്നുമില്ല.., താനിപ്പോ എന്നെ പ്രതീക്ഷിക്കാതെ കണ്ട ഷോകിലാണ്, അത് കൊണ്ട് ഇപ്പൊ പറഞ്ഞാൽ തനിക്ക് ഒന്നും മനസ്സിലാകില്ല.. അത് കൊണ്ട് നമുക്ക് പിന്നെസംസാരിക്കാം..””ഓകെ സർ…””ഒാ ശരി.. അല്ല, താൻ എങ്ങോട്ടാ ഇത്ര ധൃതി പിടിച്ച്…””എങ്ങോട്ടും ഇല്ല.., ഞാൻ ജസ്റ്റ് ലാബ് വരെ..””എന്നാ ശരി അങ്ങനെ ആകട്ടെ..” എന്നും പറഞ്ഞ് അൻഷാദ് പോകാനൊരുങ്ങി..
ലാബിലേക്ക് എത്രയും പെട്ടന്ന് എത്തണമെന്ന ചിന്തയിൽ, ധൃതിയിൽ ബാഗെടുത്ത് മുന്നോട്ട് നടക്കാൻ ഒരുങ്ങിയതും, എന്തിനോ വേണ്ടി അൻഷാദ് തിരിഞ്ഞതും ഒരുമിച്ചായിരുന്നു.. രണ്ടുപേരും കൂട്ടിമുട്ടി, മുട്ടിയില്ല എന്ന പരുവത്തിലാണ് നിൽപ്പ്..
അവരുടെ മിഴികൾ തമ്മിലുടക്കി, പ്രണയം കവിഞ്ഞൊയുകാൻ വെമ്പൽ കൊള്ളുന്ന മിഴികളെ പിൻവലിച്ചു കൊണ്ട് അൻഷാദ്, അവൾക്കായി വഴിയൊരുക്കി, ഒന്നും മിണ്ടാതെ തലയും താഴ്ത്തി അവള് നടന്നു..”ഫസീല.. ജസ്റ്റ് എ മിനുട്..”
“എന്താ സർ..” പ്രണയാർധമായ നോട്ടത്തിൽ താൻ ലയിച്ച് പോകുമോ എന്ന ഭയത്താൽ, പ്രണയം തുളമ്പുന്ന അവന്റെ മിഴികളിൽ നോക്കാതെ അവൾ ചോദിച്ചു.. അവന്റെ ഹൃദയത്തോട് ചേർന്ന് കിടക്കുന്ന പോക്കറ്റിൽ നിന്നും എന്തോ എടുത്ത്, തന്റെ മുഖത്തിൽ തടവി അവളുടെ മുഖത്തിന് നേരെ തിരിച്ച്, അവളുടെ മുഖത്തേക്കായി ഊതി,
പെട്ടെന്നുണ്ടായ ഈ പ്രവർത്തിയിൽ അവൾക്കൊന്നും ചെയ്യാൻ കഴിഞ്ഞില്ല, ആ പൊടി അവളുടെ മുഖത്ത് ചെന്ന് പതിച്ചു, ചുറ്റിലും മത്ത് പിടിപ്പിക്കുന്ന അത്തറിന്റെ ഗന്ധം പരന്നു.. അവൾക് തല ചുറ്റുന്നതായി തോന്നി, അവളൊരു ബെഞ്ചിൽ ഇരുന്നു.. അൻഷാദിനെ നോക്കിയപ്പോൾ പുഞ്ചിരിച്ച് കൊണ്ട് ക്ലാസ്സിൽ നിന്നും ഇറങ്ങി പോവുന്നത് കണ്ടൂ, ആ ഡെസ്കിൽ തല വെച്ചു കിടന്നു, അവളുടെ കണ്ണുകൾ സ്വപ്നങ്ങളുടെ മായികലോകത്ത് എത്തിയപ്പോയും അൻഷാദിൻെറ പുഞ്ചിരിച്ച മുഖം നിറഞ്ഞ് നിന്നിരുന്നു..
:::::::::::::::::::::::::::::::::::::
അതെ ശരിയാണ് ഞാൻ അങ്ങനെ ആണ് ഉറങ്ങിപ്പോയത്.. എനിക്ക് ഇപ്പൊ എല്ലാം ഓർമ വരുന്നു.. അൻഷാദ് സർന്റെ ആ പുഞ്ചിരിച്ച മുഖം അതിപ്പോയും എനിക്ക് ഓർമ്മയുണ്ട്, അത് കണ്ണിൽ നിറഞ്ഞ് നിന്നാണ് ഞാൻ ഉറങ്ങിപോയത്, പക്ഷേ…
പക്ഷേ.. ഉറങ്ങി എണീക്കാൻ നേരം, ഞാൻ.. ഞാൻ റോഹൻ..ആലോചിക്കിമ്പോയേക്കും അവൾക് തളർച്ച തോന്നി…
എന്തായിരിക്കും അൻഷാദ് സർ പറയാൻ വന്ന കാര്യം.. എന്റെ മേൽ എന്തിനാണ് അത്തറിന്റെ ആ പൊടി വിതറിയത്.. റോഹൻ അവനെ എങ്ങനെ ഞാൻ.. എന്ത് കൊണ്ട് സ്വപ്നത്തിൽ അങ്ങനെ കണ്ടു… അറിയില്ല, എനിക്ക് ഒന്നും അറിയില്ല.. എന്തൊക്കെ സംഭവിക്കാൻ പോകുന്നത് ഒന്നും അറിയില്ല.. ആലംബലാനായ തമ്പുരാനേ.. എല്ലാത്തിനും നീ തന്നെ തുണ.. എല്ലാ ആപത്തിൽ നിന്നും എന്നേ കാക്കണേ യാ അല്ലാഹ്… സുബഹി നിസ്കാരത്തിനു ശേഷമുള്ള ദു:ആ അവൾ ഒന്നൂടെ ദീർഘിപ്പിച്ചു…
തുടരും
(ക്ഷമിക്കണം.. ചെറിയ ഒരു പ്രോബ്ലം കാരണം, ഈ പാർട്ട് വരാൻ നേരം വൈകുകയും കുറച്ച് ചെറുതാവുകയും ചെയ്തിട്ടുണ്ട്… )

by