25/04/2026

പ്രിയേ പ്രാണനെ : ഭാഗം 62

രചന :ജിഫ്ന നിസാർ ❣️

“മാഷേ…”പുറത്ത് നിന്നും സഞ്ജുവിന്റെ സ്വരം കേട്ട് തിരിഞ്ഞു നോക്കുന്നതിനു മുന്നേ അവൻ അടുക്കളയിലെത്തിയിരുന്നു.”ഓഓഓ.. സോറി മാഷേ.. ഞാൻ..”പെട്ടന്നങ്ങോട്ട് കയറി ചെന്നതിന്റെ ചമ്മലോടെ മാഷിനെയും ആ കൂടെ നിൽക്കുന്ന പ്രിയയെയും നോക്കി.”സോറിയോ.. അതെന്തിനാ ടാ..?”മാഷവനെ നോക്കി മുഖം ചുളിച്ചു.”അല്ല.. പ്രിയ ഇവിടുണ്ടല്ലോ. ഞാൻ.. ഞാനാദ്യത്തെ പോലെ പെട്ടന്ന് ഒന്നുമോർക്കാതെ..അതാ..”പ്രിയയെയൊന്നു പാളി നോക്കി സഞ്ജു തനിക്ക് പറ്റിയ അബദ്ധം പറയവേ മാഷ് ചിരിയോടെ സഞ്ജുവിനെ തല ചെരിച്ചു നോക്കി.

“അതിനിപ്പോ എന്തിനാടാ സോറിയൊക്കെ.. ഇവള് നിന്റെ കൂട്ടുകാരന്റെ പെണ്ണാവുമ്പോൾ നിനക്ക് പെങ്ങളല്ലേ…?”മാഷ് പ്രിയയെ അരികിലേക്ക് നിർത്തി സഞ്ജുവിനോട് ചോദിച്ചു.ഒരു നിമിഷത്തെ പതർച്ചക് ശേഷം അതേയെന്നവൻ തലയാട്ടി കാണിച്ചു.”എന്നാ ആങ്ങള വന്നിട്ടീ ചായ എടുത്തു കുടിക്ക്.. ഞാനൊന്ന് ഇച്ചിരി നടന്നിട്ട് വരാം..”
അത് പറഞ്ഞു സഞ്ജുവിന്റെ തോളിലൊന്ന് തട്ടി മാഷ് അവിടെ നിന്നും പോയി.ചായ… “മാഷ് പോയ വഴിയേ നോക്കി നിൽക്കുന്ന സഞ്ജു പ്രിയയുടെ ശബ്ദം കേട്ടാണ് തിരിഞ്ഞു നോക്കിയത്.ചിരിയോടെ അവന് മുന്നിലെക്കൊരു ചായ ഗ്ലാസ് നീട്ടി കൊണ്ട് നിൽക്കുന്നു.

സഞ്ജു വേഗം അത് കൈ നീട്ടി വാങ്ങി..”അളിയനെവിടെ പെങ്ങളെ.. എണീറ്റില്ലേ..?”സഞ്ജു കണ്ണ് ചിമ്മി കൊണ്ട് പ്രിയയെ നോക്കി ചോദിച്ചു.എനിക്കറിയില്ല…”അവന്റെ വിളി കേട്ടതും അവൾക്ക് ചിരി വന്നിരുന്നു അറിയില്ലന്നോ.. മുറിയിലില്ലേ..?”സഞ്ജുവിന്റെ മുഖം ചുളിഞ്ഞു.”ഇല്ല..””ആഹ്… എങ്കിൽ അവനാ പാറ പുറത്തുണ്ടാവും “സഞ്ജു പറഞ്ഞു.”അതെവിടാ…”
പ്രിയ ആകാംഷയോടെ സഞ്ജുവിനെ നോക്കി.”പൊന്നു പെങ്ങളെ.. ന്റെ അളിയനായത് കൊണ്ട് പറയല്ല.. ആ പഹയന് അങ്ങനെ കുറേ ദുഃശീലങ്ങളുണ്ട്.സന്തോഷം വന്നാലും സങ്കടം വന്നാലും കുറച്ചു മാറിയൊരു പാറയുണ്ട്.അവിടെ പോയങ്ങിരിക്കും..”സഞ്ജുവോരു ചിരിയോടെ പറഞ്ഞു.

“പക്ഷേ അവനെയും തെറ്റ് പറയാനൊക്കില്ല കേട്ടോ .. അജ്ജാതി സീനറിയാണവിടെ മുഴുവനും … എത്ര നേരം വേണേലും അവനവിടെ പോയിരിക്കും.. ഒരൂസം നമ്മുക്ക് പോവാം. ഇനിയിപ്പോ ഇഷ്ടം പോലെ സമയമുണ്ടല്ലോ.. പെങ്ങള് ഇവിടെ തന്നെ ഉണ്ടല്ലോ..”കയ്യിലുള്ള ചായ കുടിച്ച് കൊണ്ടാണ് സഞ്ജു പറയുന്നത്.”അളിയന്നലെ രാത്രി തന്നെ പോയിരുന്നോ..?അവന്റെയൊരു സ്വഭാവം വെച്ചിട്ട് അതിനാണ് സാധ്യത..സഞ്ജു പ്രിയയെ നോക്കി.
“എനിക്കറിയില്ല.. ഞാൻ.. ഞാനുറങ്ങി പോയി..”
പ്രിയ മുഖം കുനിച്ചു.”അവനെയും പൂർണമായും തെറ്റ് പറയാൻ കഴിയില്ല പെങ്ങളെ.. അത്രമാത്രം വേദനിച്ചു ജീവിച്ചവനാ.. ഒറ്റ ദിവസം കൊണ്ടവന്റെ പ്രതീക്ഷകളും സ്വപ്നങ്ങളുമെല്ലാം നഷ്ടപ്പെട്ടെതോർക്കുമ്പോ.. എനിക്ക് പോലും സഹിക്കുന്നില്ല. പിന്നെയല്ലെ..”

പ്രിയ മങ്ങിയ മുഖത്തോടെ നോക്കുന്നത് കണ്ടപ്പോഴാണ് താൻ പറഞ്ഞതിനെ സഞ്ജു ഓർക്കുന്നത്.”അയ്യോ. ഞാൻ.. ഞാനതല്ല പെങ്ങളെ പറഞ്ഞത്..”അവൻ വിളറി കൊണ്ട് പ്രിയയെ നോക്കി.”സാരമില്ല സഞ്ജു.. എനിക്ക് മനസ്സിലാവും ഇയാളേം ഇയാളുടെ കൂട്ടുകാരനെയും.. പക്ഷേ… പക്ഷേ എന്നെയാരും..”പ്രിയ പാതിയിൽ നിർത്തി സഞ്ജുവിനെ നോക്കി.”അവൻ.. അവൻ ന്തേലും പറഞ്ഞോ..?”സഞ്ജു അലിവോടെ പ്രിയയെ നോക്കി.
ഇല്ലെന്നവൾ തലയാട്ടി കാണിച്ചു.”എന്തേലും ഒന്ന് പറഞ്ഞിരുന്നുവെങ്കിൽ…എനിക്കിത്രേം… ഇതിപ്പോ തെറ്റൊന്നും ചെയ്യാതെയാണ് ഞാൻ ശിക്ഷയേൽക്കേണ്ടിവരുന്നത്..അതോർക്കുമ്പോഴാ..”
പ്രിയ നേർത്തൊരു ചിരിയോടെ സ്ലാബിലേക്ക് ചാരി.

“സത്യത്തിൽ… അവിടെന്താ പെങ്ങളെ ഉണ്ടായത്..? എങ്ങനാ നിങ്ങൾ രണ്ടു പേരും മാത്രം കൃത്യമായി അവിടെത്തിയത്. അത്രേം നേരം എന്റെ അടുത്തിരുന്ന ആദി ഒരു ഫോൺ വന്നിട്ട് എഴുന്നേറ്റു പോവുന്നത് ഞാനും കണ്ടതാ… പക്ഷേ.. പക്ഷേ..പെങ്ങളെങ്ങനെ..”സഞ്ജു ചോദിച്ചത് കേട്ടതും പ്രിയക്ക് വല്ലാത്തൊരു ആശ്വാസമാണ് തോന്നിയത്.ഇന്നീ നിമിഷം വരെയും എന്താണ് സംഭവിച്ചതെന്നാരും അവളോട് ചോദിച്ചിട്ടില്ല.
മാഷ് പോലും..തെറ്റൊന്നും ചെയ്യില്ലെന്ന് ഉറപ്പുണ്ടെന്ന് മാഷും അമ്മയും പറഞ്ഞു.പക്ഷേ ആ തെറ്റിലേക്കെത്തിയതെങ്ങനെയെന്നാർക്കും അറിയേണ്ടിയിരുന്നില്ല.

“പറയ്‌…”പ്രിയ മിണ്ടാതെ നോക്കി നിൽക്കുന്നത് കണ്ടിട്ട് സഞ്ജു വീണ്ടും ആവിശ്വപ്പെട്ടു.”കൃത്യമായി എനിക്കുമറിയില്ല സഞ്ജു.. പക്ഷേ.. ഒന്നറിയാം. ആരോ.. ആരോ ഒരാൾ വളരെ നന്നായി പ്ലാൻ ചെയ്തൊരു കെണിയിലേക്ക് അറിയാതെ എത്തിപ്പെടുകയായിരുന്നു ഞാനും ആദിയും ”
പ്രിയയുടെ മുഖം കടുത്തു.അത് പ്രതീക്ഷിക്കുന്നത് പോലെ സഞ്ജുവൊന്ന് തലയാട്ടി.സാജൻ സാറിന്റെ പ്രസംഗം കേട്ട് കൊണ്ടിരിക്കുന്ന ടൈമിൽ ഫോണിലേക്കൊരു കോൾ വന്നു.അവിടെ നിന്നും കേൾക്കില്ലെന്നുറപ്പുള്ളത് കൊണ്ട് ഞാനത് കട്ട് ചെയ്തു. പരിപാടി ഒന്നോതുങ്ങി കഴിഞ്ഞു തിരിച്ചു വിളിക്കാമെന്ന് കരുതി കട്ട് ചെയ്തതാ .. പക്ഷേ വീണ്ടും അതേ നമ്പറിൽ നിന്നും തന്നെ കോൾ വന്നതോടെ ആരേലും അത്യാവശ്യക്കാരാണെങ്കിലോ വിളിക്കുന്നതെന്നോർത്തു കൊണ്ടാണ് ഞാൻ.. ഫോണുമായി ഓഫിസിന്റെ സൈഡിലേക്ക് മാറിയത്.. അപ്പോഴേക്കും സാജൻ സാറിന്റെ പ്രസംഗം കഴിഞ്ഞു അദ്ദേഹം പോവാൻ തുടങ്ങിയിരുന്നു. പെട്ടന്ന് എന്നോയാരോ കടന്ന് പിടിച്ചിട്ട് എന്തോ മുഖത്തു വെച്ചമർത്തി…”

പ്രിയയുടെ മുഖം വലിഞ്ഞു മുറുകി..”ആളെ കുറിച്ച്.. എന്തേലും…”സഞ്ജു ആകാംഷയോടെ പ്രിയയെ നോക്കി.”ഇല്ല സഞ്ജു. പിന്നിൽ നിന്നും വട്ടം പിടിച്ചത് കൊണ്ട് തന്നെ എനിക്ക് മുഖം തിരിച്ചു നോക്കാൻകൂടി പറ്റിയില്ല.. പക്ഷേ.. എനിക്ക്.. എനിക്ക് പരിചിതമായൊരു ഗന്ധം പോലെ തോന്നിയിരുന്നു.. അയാളുടെ കയ്യിൽ മൂർച്ചയുള്ള എന്തോ ഒന്നുണ്ട്… അതിൽ ഉരഞ്ഞു കൊണ്ടെന്റെ കവിളിൽ തൊലി പോയിട്ടുണ്ട്. അത്രേം അത്രേം മുറുക്കി പിടിച്ചിരുന്നു..”പ്രിയ സഞ്ജുവിനെ നോക്കി.
പിന്നൊന്നും… എനിക്കോർമ്മയില്ല സഞ്ജു.. പക്ഷേ തീർത്തും ബോധം പോയിരുന്നില്ല.. എന്തോ ഒരു… ഒരു മായ പോലെ.. പാതി ബോധമുണ്ട്. നടക്കുന്നതെല്ലാം അവ്യക്തമായി കേൾക്കാം. കാണാം.. പക്ഷേ നാവൊക്കെ തളർന്നു പോയത് പോലെ…”

പ്രിയ കിതച്ചു പോയിരുന്നു.. അത് വീണ്ടും ഓർക്കുമ്പോൾ പോലും.
അവൾ വിരൽ പരസ്പരം കൊരുത്തും അഴിച്ചും സഞ്ജുവിനെ നോക്കി.”ടെൻഷനാവണ്ട.. നമ്മുക്കത് കണ്ട് പിടിക്കാം..”അവളെ നോക്കി അലിവോടെ സഞ്ജു പറഞ്ഞു.പ്രിയ അത്രമാത്രം അസ്വസ്ഥയാണെന്ന് അവന് മനസ്സിലാവുന്നുണ്ടായിരുന്നു.”പെങ്ങള് സമാധാനമായിരിക്കും.. ഇച്ചിരി.. അല്ല കുറച്ചധികം ദേഷ്യമുണ്ടെങ്കിലും എന്റെ കൂട്ടുകാരന് നല്ലൊരു മനസ്സുണ്ട്. സത്യം അവൻ തന്നെ കണ്ട് പിടിക്കും..”
സഞ്ജു ചായ മുഴുവനും കുടിച്ചു തീർത്തു കൊണ്ട് ഗ്ലാസ്‌ കഴുകി കമഴ്ത്തി വെച്ചു.വേണ്ടാത്തതൊന്നും ഓർത്തു വെറുതെ സങ്കടപ്പെട്ടിരിക്കേണ്ട. എന്തായാലും ഇങ്ങനൊക്കെ സംഭവിച്ചു. ഇനിയിപ്പോ വീണിടത്തു കിടന്നുരുളാമെന്നത് പോലെ നമുക്കിതൊന്നു കളറാക്കാം. എന്തിനും ഞാനുണ്ട് കൂടെ.. മാഷ് പറഞ്ഞപോലെ എനിക്കെന്റെ പെങ്ങള് തന്നെയാണ്..”

സഞ്ജു ചിരിയോടെ അവളെ നോക്കി കണ്ണ് ചിമ്മി.
“പെങ്ങളുമായി ജോയിന്റായത് അളിയൻ അറിഞ്ഞാ എന്നെ എടുത്തിട്ടലക്കും..അതുറപ്പാ. അത്രേം നല്ല കോമ്പോ ആണല്ലോ നിങ്ങള് തമ്മിൽ.നമ്മൾ മാക്സിമം ശ്രദ്ധിക്കേണ്ടി വരും…”സഞ്ജു ചിരിയോടെ അവളെ നോക്കി..എന്തോ അവന് പ്രിയയുടെ സംസാരവും ചിരിയും വല്ലാത്തൊരു ഇഷ്ടം തോന്നിയിരുന്നു.പ്രിയക്ക് തിരികെയും… ഇത് വരെയും കണ്ടതിൽ വച്ചൊക്കെയും വ്യത്യാസമുള്ള കൂട്ടുകാരൻ…”ഒറ്റക്കിരുന്നു ബോറടിച്ചു കാണുമല്ലോ.. പേടിക്കേണ്ട.. അമ്മയും എട്ടത്തിയും ഇപ്പൊ ഇങ്ങോട്ടേത്തും… പോരാൻ തുടങ്ങുന്നുണ്ടവിടെ.. ഞാൻ പോയിട്ടാ കലിപ്പനെയൊന്നു മെരുക്കി കൊണ്ട് വരാം…”
അത് പറഞ്ഞു കൊണ്ട് സഞ്ജു ഇറങ്ങി പോയ ഉടനെ തന്നെ അടുക്കള വശത്ത് കൂടി നളിനിയുടെയും ലക്ഷ്മിയുടെ വരവറിയിച്ചു കൊണ്ടുള്ള സംസാരം കേൾക്കുന്നുണ്ടായിരുന്നു.

❣️❣️

ആദിത് മഹാ ദേവ് മിസ്സിംഗ്‌ ന്ന് കേട്ടപ്പോ ഞാനും കരുതി നീ രാജ്യം വിട്ടെന്ന് “സഞ്ജു ആദിക്കരികിൽ വന്നിരുന്നു കൊണ്ട് പറഞ്ഞു.അവനെയൊന്ന് നോക്കിയതല്ലാതെ ആദിയൊന്നും മിണ്ടിയില്ല.
“വിട്ടേക്കേടാ.. എന്തായാലും ഇങ്ങനൊക്കെ സംഭവിച്ചു.. ഇനിയിപ്പോ അത് തന്നെ ഓർത്തോണ്ടിരുന്ന നടന്നത് മാഞ്ഞൊന്നും പോവില്ലല്ലോ…?”സഞ്ജു പറഞ്ഞത് കേട്ട് ആദി അവനെയൊന്ന് രൂക്ഷമായി നോക്കി.എന്നെ നോക്കി പേടിപ്പിച്ചത് കൊണ്ടെന്ത് കാര്യം.. അല്ലെങ്കിൽ തന്നെ നീ ഒന്നോർത്തു നോക്കിക്കേ.. ഞാൻ പറഞ്ഞത് തന്നെയല്ലെ സത്യം..?”സഞ്ജു ആദിയെ നോക്കി.
“അനുഭവിച്ചത് മുഴുവനും ഞാനല്ലേ.. നിനക്കിവിടെയിരുന്നു കൊണാകൊണാന്ന് പറഞ്ഞ മതിയല്ലോ..ആദിയുടെ സ്വരം കടുത്തു.സഞ്ജുവിനെ നോക്കി അവൻ പല്ല് കടിച്ചു.

“വേണ്ട…കൊണ കൊണാന്ന് പറയുന്നില്ല.. ഞാനിവിടെ നീ പറയുന്നത്രേം നേരം തല കുത്തി നിൽക്കാം.അപ്പൊ നിന്റെ പ്രശ്നം തീരുവോ..?”
സഞ്ജുവും ആദിയെ നോക്കി കടുപ്പത്തിൽ പറഞ്ഞു.
ദേ.. വെറുതെ വളിച്ച തമാശ പറഞ്ഞു എന്നെ ദേഷ്യം പിടിപ്പിക്കാൻ നോക്കാതെ നീ എഴുന്നേറ്റു പോ സഞ്ജു.. എന്റെ.. മൂഡത്ര ശെരിയല്ല..”ആദി മുന്നറിയിപ്പ് പോലെ പറഞ്ഞു.നിന്റെ മൂഡ് ദിവസത്തിൽ മുക്കാൽ സമയവും ഇങ്ങനെ തന്നെയാണല്ലോ.. പെട്ടന്നൊരു മാറ്റം ഞാനും പ്രതീക്ഷിക്കുന്നില്ല സഞ്ജുവും വിട്ട് കൊടുക്കാതെ പറഞ്ഞു.”വീട്ടിൽ ഒരു സമാധാനമില്ലാഞ്ഞിട്ട് വെളുപ്പിനെ ഇറങ്ങി പോന്നതാ.. ഇവിടേം ഒരു സ്വസ്ഥത തരില്ലേ..?”ആദി പല്ല് കടിച്ചു കൊണ്ട് തിരിഞ്ഞു.”വീട്ടിലെന്താ നിന്റെ പ്രശ്നം.. പെങ്ങൾ അവിടുള്ളത് കൊണ്ടാണോ “സഞ്ജു അവന് നേരെ തിരിഞ്ഞിരുന്നു കൊണ്ട് ചോദിച്ചു.

“പെങ്ങളോ…?”ആദിയുടെ കണ്ണുകൾ മിഴിഞ്ഞു.”ആഹ്.. പെങ്ങള് തന്നെ. പെട്ടന്ന് കിട്ടിയ പോസ്റ്റാ.. ആരെയും അറിയിക്കാൻ പറ്റിയില്ല. മാഷ് പറഞ്ഞു.. ഞാനത് അനുസരിച്ചു.. ദാറ്റ്‌ സോൾവിട് “സഞ്ജു നിസ്സാരമായി പറഞ്ഞു.”ഓഹോ.. അപ്പൊ നീയിപ്പോ അവളുടെ ആളായോ..?”ആദി ദേഷ്യത്തോടെ സഞ്ജുവിനെ നോക്കി.”എന്റെ പൊന്ന് ചെങ്ങായ്.. ഞാനാരുടെയും ആളോന്നുമല്ല . നിന്നെക്കാൾ വലുതാണോ എനിക്ക് പെങ്ങള്.. പക്ഷേ കൂട്ടുകാരന്റെ ഭാര്യയോടുള്ള മുഴുവൻ സ്നേഹവും എനിക്കവളോടുണ്ട്..”സഞ്ജു കൈ കൂപ്പി കാണിച്ചു കൊണ്ട് പറഞ്ഞു.

“ഭാര്യയോ..?”ആദി ദേഷ്യം കൊണ്ട് ചുവന്നു.”അല്ലാതെ പിന്നെ അവളെ അയൽക്കാരി ആയിട്ടില്ലല്ലോ നീ ഒപ്പിട്ട് കൊടുത്തു കൂടെ കൂട്ടിയത്..?”സഞ്ജു പുച്ഛത്തോടെ ചുണ്ട് കോട്ടി.
“എടാ.. അവളെങ്ങനെ ആ സ്ഥാനം കയ്യടക്കിയെന്ന് നിനക്കും അറിയാല്ലോ..?”ആദി അസ്വസ്ഥതയോടെ നെറ്റി തടവി.”എനിക്കറിയില്ല..നിനക്കുമറിയില്ല..”
സഞ്ജുആദിയെസൂക്ഷിച്ചുനോക്കി.”നമ്മുക്കറിയുന്നതൊന്നുമല്ല സത്യം..”ആദിയുടെ തുറിച്ചു നോട്ടം കണ്ടതും സഞ്ജു പറഞ്ഞു.”നീ എന്താഉദ്ദേശിച്ചത്..?”ആദിയുടെ സ്വരം കടുത്തു.”നീ അവളോട് ചോദിച്ചോ… എന്താ ഉണ്ടായതെന്ന്.?”സഞ്ജുവിന്റെ ചോദ്യം.ആദി ഇല്ലെന്ന് പതിയെതലയാട്ടി”പിന്നെങ്ങനെസത്യമെന്തേന്നറിയും…?”സഞ്ജു അവനെ നോക്കി ചിരിയോടെ ചോദിച്ചു.അതല്ലെടാ.. ഞാൻ…”ആദി വാക്കുകൾക്കായി പരതി.

“ചോദിക്കാൻ നിന്റെ ഈഗോ സമ്മതിച്ചില്ല.. അങ്ങനല്ലേ..?”അതേ ചിരിയോടെ സഞ്ജു ആദിയെ നോക്കി.”ഒരു പ്രശ്നം നടന്നു കഴിഞ്ഞാൽ… അതിനെ കുറിച്ചറിയാൻ ഏറ്റവും നല്ലൊരു വഴി അതിനെ കുറിച്ച് സംസാരിച്ചു കൊണ്ടൊരു തീരുമാനമുണ്ടാക്കുകയെന്നതാ.. നീയത് ചെയ്തില്ല ആദി..”സഞ്ജു കുറ്റപ്പെടുത്തല് പോലെ പറഞ്ഞു.
എടാഎന്റെഅപ്പോഴത്തെ..മാനസികവസ്ഥ..നിനക്കറിയാലോ..?”ആദി നിസ്സഹായതയോടെ സഞ്ജുവിനെ നോക്കി.എനിക്കറിയാം ആദി.. എനിക്കത് മനസ്സിലാവും. പക്ഷേ നിന്റെ അതേ മാനസികവസ്ഥയിലുള്ള ഒരുത്തി കൂടിയുണ്ടായിരുന്നു ഇന്നലെ മുതൽ നിന്റെ കൂടെ.. എന്തേ നീ അവളോടൊന്ന് ചോദിച്ചില്ല.. എന്തേ അവൾക്കും വേദനയുണ്ടെന്ന് നീ അറിയാൻശ്രമിച്ചില്ല..സത്യത്തിൽ എന്താ സംഭവിച്ചു പോയതെന്ന്.. അത് നിന്റെ തെറ്റ് തന്നെയായിരുന്നു ആദി.. വലിയൊരു തെറ്റ്..”സഞ്ജുവിന്റെ കടുപ്പമുള്ള വാക്കുകൾക്ക് മുന്നിൽ ആദിയുടെ മുഖം കുനിഞ്ഞു..

…തുടരും..
ഞാൻ വെറുതെ തെറ്റ് ധരിച്ചു..ലവൻ ദോണ്ട് ഇവിടിരുന്നു സെന്റിയടിക്കുന്നു 😬ദോണ്ട് ഒന്നൂടെ… ബല്ല്യ റിവ്യൂ ഇടണേ 🥰🥰സ്നേഹത്തോടെ jiff❣️❣️