രചന : ജിഫ്ന നിസാർ ❣️
“നമുക്കുകങ്ങു ചത്തു കളഞ്ഞാലോ മക്കളെ..?”
മരവിച്ച സുജയുടെ വാക്കുകൾ.
ശരീരത്തിലൂടെയൊരു വിറയൽ കടന്ന് പോയത് പത്മയറിഞ്ഞു.അമ്മേ… കരച്ചിലോടെ തന്നെ അവൾ സുജയെ കുലുക്കി വിളിച്ചു.”എന്തൊക്കെയാ ഈ പറയുന്നത്.. ഏഹ്? “തുറിച്ചു നോക്കിയിരിക്കുന്ന സുജയെ പിടിച്ചുലച്ചു കൊണ്ട് പത്മ ഭയത്തോടെ ചോദിച്ചു.”ഞാൻ പിന്നെന്ത് വേണം പത്മേ.. എനിക്ക് വയ്യ.. കണ്മുന്നിൽ എന്റെ മക്കളിങ്ങനെ ചത്ത് ജീവിക്കുന്നത് കാണാൻ.. ഞാൻ.. ഞാനൊരമ്മയല്ലെടി.. സഹിക്കുന്നതിനും ഒരു പരിധിയില്ലേ “ഹൃദയം പൊട്ടുന്ന സുജയുടെ ചോദ്യം.
പത്മയൊന്നാകെ ഉലഞ്ഞു പോയിരുന്നു.
അവർക്കറിയാം ആ മനസ്സിലെ വേദനകൾ.വാതിൽ തുറന്നു കൊടുത്തു കൊണ്ട് പോര് കോഴിയെ പോലെ ചിറഞ്ഞു നോക്കിയ അനൂപ് ചവച്ചു തുപ്പിയിട്ട് പോയ വാക്കുകൾ.. അതാവും ആ അമ്മയെ ഇത്രയും ഭയപ്പെടുത്തുന്നത്.”മടുത്തു പോയെടി ഞാൻ.. എന്ന് തുടങ്ങിയ തീ തിന്നലാ. ഭാര്യയെന്നും പറഞ്ഞു നിന്നെ കൊല്ലാകൊല ചെയ്യുന്നത് കാണുന്നത് പോരാഞ്ഞിട്ടാ പ്രിയയുടെ മേൽ അവനുള്ള അതിക്രമം..അതിനൊരു സാമാധാനമാവും മുന്നേ…ഇനിയിവളും “സുജ കല്ലിച്ച മുഖത്തോടെ പറയുന്നത് കേട്ടതും പത്മ മാളുവിനെ നേരെയൊന്ന് നോക്കി.കണ്ണിമപോലും വെട്ടാതെ പുറത്തേക്ക് തുറിച്ചു നോക്കി ചുവരിൽ ചാരി അതെയിരിപ്പു തന്നെ .
അമ്മയുടെയും അനിയത്തിയുടെയും ഭാവം… പത്മയെ വല്ലാതെ ഭയപ്പെടുത്തി.പത്മക്ക് ശരീരം മുഴുവനും ഒടിഞ്ഞു നുറുങ്ങിയത് പോലുള്ള നീറ്റലുണ്ട്.
അനൂപിന്റെ സമ്മാനം.മനസ്സിനെ അതിന് മുന്നേ തന്നെ ഒരായിരം കഷ്ണങ്ങളായി അവൻ തന്നെ പൊടിയിച്ചു കളഞ്ഞിരുന്നു.”ഇങ്ങനൊന്നും പറയല്ലേ അമ്മേ..”പത്മ കരച്ചിലോടെ തന്നെ സുജയെ കെട്ടിപിടിച്ചു..പിടക്കുന്ന ആ നെഞ്ചിലേക്ക് ഒരാശ്രയം പോലെ ചാഞ്ഞിരുന്നു.”അവനെ ഞാനിനിയും ഭയക്കണം പത്മേ.. അനൂപിനെ. നീയും കേട്ടതല്ലേ അവന്റെ വെല്ലുവിളി…”സുജ ആ കല്ലിച്ച ഭാവത്തിൽ തന്നെ പറഞ്ഞു.
“നമ്മള്.. നമ്മള് മാത്രമെങ്ങനെ രക്ഷപെട്ടു പോകുമമ്മേ.. പ്രിയ…അവൾക്ക് പിന്നെ ആരുണ്ട്.. ഒറ്റക്കായി പോവില്ലേ അത്.. പാവല്ലേ അമ്മേ..”
പത്മ കൂടുതൽ സുജയെ ഇറുക്കി പിടിച്ചു കൊണ്ട് പറഞ്ഞു.”അവളെ ഓർത്തിനി എനിക്ക് ഭയമില്ല പത്മേ. എന്തിന്റെ പേരിലാണെങ്കിലും ആണെരുത്തനാ അവളുടെ കൈ പിടിച്ചത്. അവളെ അംഗീകരിച്ചു സ്നേഹിക്കാൻ അവനിത്തിരി സമയം വേണമായിരിക്കും. പക്ഷേ എന്റെ കുഞ്ഞാ കൈകളിൽഏറ്റവുംസുരക്ഷിതമായിരിക്കും..അവനുണ്ടാവും ഇനിയവൾക്ക് തുണ..”അത് പറയുമ്പോൾ മാത്രം സുജയുടെ മുഖത്തിച്ചിരി തെളിച്ചമുണ്ടായിരുന്നു.
“മാധവൻ മാഷിന്റെ വാക്കുകൾക്ക് മുന്നിൽ കീഴ്പ്പെട്ടു കൊടുത്തതൊന്നുമല്ലവൻ.എനിക്കുറപ്പുണ്ട്..അവന്റെ മനസ്സിലൊരു നന്മയുണ്ട്.അല്ലെങ്കിൽ…. അവൻ എന്റെ മോളെ കൂടെ കൂട്ടില്ല..അത്.. അതെനിക്ക് മനസ്സിലായി..”വല്ലാത്തൊരു ശാന്തതയുണ്ടായിരുന്നു അത് പറയുബോൾ സുജയുടെ മുഖം നിറയെ…
അവളെയോർത്തേനിക്കിനി ഭയമോ സങ്കടമോയില്ല. ഏതാവസ്ഥയിലും പിടിച്ചു നില്കാനുള്ള ക്ഷമയുണ്ട് എന്റെ കുഞ്ഞിന്… പക്ഷേ.. അവളെ സ്ഥാനത്തെക്കിപ്പോ.. ഇവളുണ്ടല്ലോ.. പ്രിയയെ ഓർത്തു ഉരുകിയ പോലെ ഞാനിനി ഇവളെ അനൂപിന്റെ കയ്യിൽ നിന്നും രക്ഷപെടുത്താൻ ഇനിയും…”
സുജയുടെ കണ്ണുകൾ മാളുവിന്റെ നേരെ നീണ്ടു.
അപ്പോഴാണ് പത്മയും അതിനെ കുറിച്ചോർത്തത്.
അവളുടെ നെഞ്ചിലൊരു മിന്നൽ പാഞ്ഞു.മാളു നിർജീവമായ കണ്ണുകളോടെ അമ്മയെയും ചേച്ചിയെയും നോക്കി.അതാ ഞാൻ പറഞ്ഞത്.. എനിക്കിനി വയ്യ അവന്റെ…പേ കൂത്ത് സഹിക്കാൻ. എത്ര കാലമാണ്… ഒരവസാനം വേണ്ടേ.. അവനെ ഇല്ലാതെയാക്കി ജയിലിൽ പോവാനും എനിക്കൊരു മടിയുമില്ല..പക്ഷേ..പക്ഷേനിന്നെയോർക്കുമ്പോൾ…സുജയൊന്ന് നിർത്തി കൊണ്ട് പത്മയേ നോക്കി..
അവൾ മുഖം കുനിച്ചു.”ഇനി ഒരുമിച്ചങ്ങു മരിക്കാം.. അതാണ് കൂടുതൽ എളുപ്പം..”
സുജയുടെ നോട്ടം മാളുവിന്റെ നേരെ നീണ്ടു.അല്ലെങ്കിൽ തന്നെ ഇതിനോടകം ഇവിടെ സംഭവിച്ചു പോയതിനെല്ലാം താനാണ് ഉത്തരവാദിയെന്നൊരു തോന്നലിൽ സ്വയം ഉരുകി കൊണ്ടിരിക്കുന്നവൾക്ക് ആ നോട്ടം കൂടി നേരിടാനുള്ള ശക്തിയില്ലായിരുന്നു.ജീവിക്കാൻ മുന്നിൽ ന്തേലും പ്രതീക്ഷകളൊക്കെ വേണ്ടേ മക്കളെ.. അമ്മക്കിനി ജീവിച്ചിരിക്കാൻ യാതൊരു ആഗ്രഹവുമില്ല.. എന്ന് മാത്രമല്ല ഭയവുമാണ്.. അപ്പൊപിന്നെ ഞാൻ നോക്കിയിട്ട് എനിക്ക് മുന്നിൽ ഒരേയൊരു വഴിയേ ഒള്ളു. അതായിപ്പോ ഞാൻ നിങ്ങളോട് പറഞ്ഞതും…”
വീണ്ടും സുജയുടെ മുഖം വലിഞ്ഞു മുറുകി..വാക്കുകൾ കടുത്തു.അപ്പോഴേക്കും പത്മയും വിറച്ചു തുടങ്ങി.”നല്ലൊരു ചികിത്സ കിട്ടിയ നീ എഴുന്നേറ്റു നടക്കുമെന്നറിഞ്ഞിട്ടും അതിനു കഴിയാത്തൊരു അമ്മയാണ് ഞാൻ.. എന്റെ ഗതികേട്.. ഒരു ജോലിക് പോവാനുള്ള ആരോഗ്യം പോലും ദൈവം ബാക്കി തന്നില്ല..അതെന്നെ എത്ര മാത്രം വേദനിപ്പിക്കുന്നടെന്നറിയോ നിനക്ക്..”
സുജ നിറഞ്ഞ കണ്ണോടെ നെഞ്ചിൽ പതിഞ്ഞു കിടക്കുന്ന പത്മയുടെ നെറുകയിൽ ചുണ്ട് ചേർത്തു..
ഇങ്ങനെ ഉരുകി.. ഉരുകി തീരുന്നതിലും നല്ലതല്ലേ മോളെ… എനിക്കിനിയും വയ്യെടി ഇതൊന്നും കാണാൻ “ഹൃദയം പൊട്ടി പിടഞ്ഞു കരഞ്ഞു കൊണ്ട് സുജ പത്മയെ കെട്ടിപിടിച്ചു.ആ കൂടെ അവളും കരഞ്ഞു പോയി..
“ഇതിനേക്കാൾ എളുപ്പമാണമ്മേ ഞാൻ.. ഞാനില്ലാതായി പോകുന്നത്. ഒറ്റയടിക്ക് ഒരുപാട് പ്രശ്നങ്ങൾക്ക് തീരുമാനമാകും. അല്ലെങ്കിലും.. അല്ലെങ്കിലും മരണം ഏറ്റെടുക്കാൻ ഏറ്റവും അർഹത അതെനിക്ക് തന്നെയാണ്.. ഞാൻ കാരണം നിങ്ങളിത്രേം അനുഭവിച്ചില്ലേ… എന്റെ.. എന്റെച്ചനെ പോലും.. കൊന്ന് കളഞ്ഞ പാപിയാണ് ഞാൻ…”
തൊട്ടരികിൽ നിന്നും മാളുവിന്റെ വാക്കുകൾ കേട്ടാണ് പത്മയും സുജയും തമ്മിലകന്നു മാറിയത്.”നിങ്ങള് … നിങ്ങളിനിയും ജീവിക്കണം… ഞാൻ.. ഞാൻ മരിച്ചോളാ”ഭ്രാന്ത് പിടിച്ചത് പോലെ പുലമ്പുന്നവളെ സുജ പകച്ചുനോക്കി..മാളൂ.. “ഞെട്ടലോടെ അവളെയൊന്നു വിളിച്ചിട്ട് സുജ അവൾക്കരികിലേക്ക് നീങ്ങിയിരുന്നിട്ട് പതിയെ മാളുവിനെ തന്നിലേക്ക് ചേർത്ത് പിടിച്ചതും നില തെറ്റിയത് പോലെ അവൾ വാവിട്ട് കരഞ്ഞു പോയിരുന്നു.
തിരിച്ചെത്തിയത് മുതൽ വാക്കുകൾ കൊണ്ടുള്ള നിരവധി വേദനയാണ് സുജ മകൾക്ക് നൽകിയത്.
നോട്ടം കൊണ്ട് പോലും ഇത്തിരി അനുകമ്പ കാണിച്ചിട്ടില്ല.നെഞ്ചുലഞ്ഞു കരഞ്ഞപ്പോൾ പോലും ആ ഭാഗത്തേക്ക് നോക്കിയിട്ടില്ല.അത് കൊണ്ട് തന്നെ ആ സ്നേഹത്തോടെയുള്ള ചേർത്ത് പിടിക്കലിന് മുന്നിൽ അവളുടെ പിടി വിട്ട് പോയിരുന്നു.”ഞാനെന്റെ സങ്കടം കൊണ്ട് പറഞ്ഞതല്ലേ മോളെ… ന്റെ പൊന്ന് മക്കളെ കൊല്ലാൻ അമ്മയ്ക്ക് കഴിയോ.. ഏഹ്..”മാളുവിനെ ഇറുക്കി പിടിച്ചു ചോദിക്കുമ്പോൾ സുജയും പറയുന്നുണ്ടായിരുന്നു.
“ഒരിക്കൽ ഉപേക്ഷിച്ചു പോയത് നീയല്ലേ… മരണം കൊതിച്ചു ആ വേദന സഹിക്കാൻ വയ്യെന്ന് തോന്നിയപ്പോ..അന്നെത്ര വേദനിച്ചു.. ഇപ്പഴും എനിക്കോർക്കാൻ പേടിയാ മാളൂ…ഞാൻ നിന്നെ മറന്നു കളഞ്ഞെന്നാണോ നീ കരുതിയത്. തിരികെ വന്നില്ലേലും നീ സുഖമായി ജീവിക്കണെ ന്ന് പ്രാർത്ഥന നടത്താത്ത ഒരു ദിവസം പോലുമുണ്ടായിട്ടില്ല.. ദേഷ്യമുണ്ടായിരുന്നു നിന്നോട്.. നിന്റെ പ്രവർത്തിയുടെ ഫലമായി ഇവളും പ്രിയയും പിടയുന്നത് കണ്ടപ്പോഴൊക്കെയും നിന്നോടെനിക്ക് ദേഷ്യം തോന്നിയിട്ടുണ്ട്.. പക്ഷേ.. അമ്മയപ്പോഴും നിന്നെ വെറുത്തിട്ടില്ല…ശപിച്ചിട്ടില്ല മക്കളെ…”കരച്ചിലിനിടയിൽ വല്ലാതെ ഉലഞ്ഞു പോകുന്നുണ്ട് സുജയുടെ വാക്കുകൾ.
” ഒരുപാട് അനുഭവിച്ചിട്ടാണ് നീ തിരികെ വന്നതെന്നറിഞ്ഞിട്ടും നിന്നെ ചേർത്ത് പിടിക്കാഞ്ഞത് എല്ലാം ഉപേക്ഷിച്ചു കൊണ്ട് നീയിറങ്ങി പോകുന്നത് വരെയും പൊന്ന് പോലെ നിന്നെ നോക്കി വളർത്തിയ ഒരച്ഛനോടുള്ള എന്റെ കടമയായിരുന്നു.. ആ മനുഷ്യന്റെ ജീവനായിരുന്നു നിങ്ങള് മക്കള്…”സുജയൊരു തേങ്ങലോടെ പറഞ്ഞു.
പൊറുക്കമ്മാ.. മാപ്പ് പറയാൻ എനിക്ക്… എനിക്കച്ഛൻ അവസരം തരാതെ പോയി കളയുമെന്ന് ഞാനും.. ഞാനും ഓർത്തില്ല.. “മാളു സുജയിലേക്ക് കൂടുതൽ പതുങ്ങി.രാത്രിയേറെ വളർന്നിട്ടും ആ അമ്മയുടെയും മക്കളുടെയും ഹൃദയചൂടൽപ്പം പോലും കുറഞ്ഞില്ല..അവരുടെ കണ്ണീർ തോർന്നതുമില്ല..
💞💞
“നീഉറങ്ങിപോയോടാ…?”അങ്ങനെയല്ലെന്നുറപ്പുണ്ടായിട്ടും പ്രിയക്ക് വേണ്ടിയാണ് മാഷ് വാതിൽ തുറന്നിട്ട് അവരെ നോക്കാതെ മറ്റെങ്ങോ നോക്കി നിൽക്കുന്ന ആദിയോട് ചോദിച്ചത്.അവനൊന്നു മൂളിയത് കൂടിയില്ല.ആ മുഖം കണ്ടതും പ്രിയ കൂടുതൽ മാഷിന് പിറകിലേക്ക് മാറി.വല്ലതും കഴിക്കണ്ടേ… ഇങ്ങിറങ്ങി വന്നേ നീ “മാഷ് വീണ്ടും ആദിയെ നോക്കി പറഞ്ഞു.
“എനിക്കൊന്നും വേണ്ട…”പരുക്കമായ ആ സ്വരം.
“അതെന്താ.. നിനക്കിന്നു വിശപ്പും ദാഹവുമൊന്നും തോന്നാത്ത അസുഖം വല്ലതുമുണ്ടോ…? വന്നപ്പോ മുതൽ കയറി കിടന്നതല്ലേ.. സമയം ഒരുപാടായി..”
എനിക്കൊന്നും വേണ്ടാഞ്ഞിട്ടാ മുത്തച്ഛ.. പ്ലീസ്.. ”
അങ്ങേയറ്റം ദയനീയമായൊരു പറച്ചിൽ..മാഷിന് പിന്നൊന്നും പറയാൻ തോന്നിയില്ല.
അലങ്കോല മായി പാറി പറന്നു കിടക്കുന്ന ആ മുടിയിഴകൾ.. മുഷിഞ്ഞ വേഷം… അവർക്ക് നേരെ നോക്കുന്നില്ലെങ്കിലും കലങ്ങി ചുവന്നു പോയ കണ്ണുകൾ..ആകെ കൂടി അവൻ അനുഭവിക്കുന്ന മാനസിക സംഘർഷങ്ങളൊക്കെയും ആവാഹിച്ചു കൊണ്ടുള്ള ആ നിൽപ്പ്.മാഷിന് വല്ലാതെ വേദനിക്കുന്നുണ്ടായിരുന്നു ആ നിൽപ്പ് കണ്ടതും..
“തോൽപ്പിക്കാൻ ശ്രമിക്കുന്നവർക്ക് മുന്നിൽ തോറ്റു മടങ്ങുന്നത് ആൺകുട്ടികൾക്ക് ചേരുന്ന സ്വഭാവമല്ല മോനെ.ചെറിയൊരു ചിരിയോടെ മാഷ് പറഞ്ഞതും ആദിയുടെ മുഖം കുനിഞ്ഞു.”ആരെന്ത് ചെയ്തതാണേലും ഇവള് ഇന്നിപ്പോൾ നിന്റെ ഭാര്യയാണ്. നീ ഇവൾക്ക് ഭർത്താവും.. അത് മറക്കരുത്.. രണ്ടാളും ”
പ്രിയയെ കൂടി മുന്നിലേക്ക് പിടിച്ചു നിർത്തി കൊണ്ടായിരുന്നു മാഷത് പറഞ്ഞത്.ആദിയൊന്ന് പ്രിയയെ നോക്കി.. അതേ സ്പീഡിൽ മുഖം താഴ്ത്തി.സംഭവിച്ചു കഴിഞ്ഞത് നിങ്ങളുടെ രണ്ടു പേരുടെയും തെറ്റല്ലെന്ന് മനസ്സിലാക്കി പെരുമാറാൻ പഠിക്കണം.. നീയും ഇവളും..”മാഷിന്റെ ശബ്ദത്തിൽ ഗൗരവമാണ്.ആദിയും പ്രിയയും മുഖം കുനിച്ചു നിൽപ്പാണ്.തമ്മിൽ പഴി ചാരാനല്ല. അംഗീകരിക്കാൻ ശ്രമിക്കണം. ഇന്നലെ വരെയും നിങ്ങളെങ്ങനെയായിരുന്നു എന്നെനിക്കറിയില്ല. അതെനിക്കിനി അറിയുകയും വേണ്ട.. പക്ഷേ ഇന്ന് മുതൽ പരസ്പരം തുണയായി തണലായി.. നിങ്ങളെ തമ്മിൽ അപമാനിച്ചു രസിക്കാൻ ശ്രമിച്ചവർക്കുള്ള നല്ലൊരു തിരിച്ചടിയായി മാറണം രണ്ടാളും..മനസ്സിലാവുന്നുണ്ടോ..?
മാഷ് ചോദിച്ചത് കേട്ടിട്ടും രണ്ടാളും ഒന്ന് മൂളുകയോ മുഖം ഉയർത്തി നോക്കുകയോ ചെയ്തില്ല..
“മനസ്സിലാവുന്നുണ്ടോ.. ന്ന്..”മാഷൊരിക്കൽ കൂടി ചോദ്യം ആവർത്തിച്ചു..അതിന് അത്യാവശ്യം കനമുണ്ടെന്നു മനസിലായതും ആദിയും പ്രിയയും ഒരുപോലെ മുഖമുയർത്തി അതേയെന്ന് തലയാട്ടി.
നോട്ടമിടഞ്ഞ നേരം രണ്ട് പേരും പൊള്ളിയത് പോലെ മുഖം തിരിച്ചു.”ലക്ഷ്യം തെറ്റി പോകുന്ന അമ്പു പോലാണ് ദേഷ്യമുള്ളപ്പോൾ മനുഷ്യൻ വിളിച്ചു പറയുന്ന വാക്കുകൾ. അത് കൊണ്ട് തന്നെ സൂക്ഷിച്ചു പ്രയോഗിക്കണം.. വാക്കുകൾ കൊണ്ട് പോലും തമ്മിൽ വേദനിപ്പിക്കാതെ..ജീവിതം പൂന്തോട്ടമാണെന്നൊരു ധാരണവെച്ചിട്ട് ജീവിച്ചു തുടങ്ങരുത്… അതൊരു പോരാട്ടമാണ്.. മികച്ചൊരു പോരാളിയായി വേണം ജീവിതത്തെ നോക്കി കാണാൻ…”
ആദിയുടെ നിൽപ്പ് കണ്ടിട്ട് തന്നെയാണ് മാഷെങ്ങനെ പറഞ്ഞത്.”കയറി പോ മോളെ.. ഇനി മുതൽ ഇതാ നിന്റെ മുറി…”നേർത്തൊരു ചിരിയോടെ മാഷത് പറഞ്ഞതും പ്രിയ വിറയലോടെ അദ്ദേഹത്തെ നോക്കി.ശേഷം ആദിയെയും..”ഇതെന്റെ മുറിയല്ലേ…?”രൂക്ഷമായ അവന്റെ ചോദ്യവും നോട്ടവും.പ്രിയ ദയനീയമായി മാഷിനെ നോക്കി.
“ഇവള് നിന്റെ ഭാര്യയല്ലെ..?”അവന്റെ വായടപ്പിച്ചു കൊണ്ടുള്ള മാഷിന്റെ മറുപടി..”നോക്കി നില്കാതെ കയറി പോ പ്രിയാ…”അവനോട് പറഞ്ഞ അതേ ഗൗരവം തന്നെയാണാ വാക്കുകൾക്കെന്ന് മനസിലാതും പ്രിയ വേഗം മുന്നോട്ടു നടന്നു.
വാതിൽക്കൽ നിന്നിരുന്ന ആദിയൊന്ന് ഒതുങ്ങി നിന്ന് കൊടുത്തു.അവനെ കടന്ന്.. ആ അരികിലൂടെ അകത്തേക്ക് കയറുമ്പോൾ താനിപ്പോൾ വിറച്ചു വീഴുമോ ന്ന് പ്രിയ നന്നായി ഭയന്നു പോയിരുന്നു.
…തുടരും…
മാഷിന്റെ വാക്കുകൾ വെള്ളത്തിൽ വരച്ചു ചേർത്ത വര പോലായി മാറുമെന്നാ ന്റെ ഒരിത്.. രണ്ടിന്റെയും നോട്ടവും നിൽപ്പും അത്ര ശരിയല്ലല്ലോ ഗയ്സ് 😎
ഒരുമിച്ച് കൊണ്ട് ജീവിതം തുടങ്ങണോ.. അതോ തമ്മിൽ തല്ലു പിടിച്ചു തുടങ്ങണോ ന്ന് രണ്ടും കൂടി ആലോചിച്ചു കൊണ്ടൊരു തീരുമാനത്തിലെത്തുന്നത് വരെയും..ലീവ് തരുവോ 🫣😎
സ്നേഹത്തോടെ jiff❣️❣️

by