17/04/2026

താലി :ഭാഗം 12

രചന : ആയിഷ അക്ബർ

ഉയർന്നു താഴുന്ന അവളുടെ ശ്വാസ വും അവളിൽ നിന്ന് തന്നിലേക്ക് പരക്കുന്ന ആ സുഗന്ധവും എല്ലാം അവൻ ആസ്വധിക്കുന്നത് പോലെ….അവന്റെ നോട്ടം അറിഞ്ഞെന്ന വണ്ണം അവൾ പതിയെ അവനിലേക്ക് മിഴികൾ നീക്കുമ്പോൾ അതിൽ കലർന്നിരുന്നതത്രയും ദയനീയത യായിരുന്നു….അവനവളോട് വല്ലാത്തൊരു അലീവ് തോന്നി……അവൻ പതിയെ അവളുടെയാ നീണ്ടു മെലിഞ്ഞ കയ്യിൽ പിടിച്ചു…..
അവളൊന്നുലഞ്ഞു….പിടക്കുന്ന മിഴികൾ അവനിലേക്ക് തറഞ്ഞു…..അവൻ പതിയെ കൈ വേർപ്പെടുത്താൻ നോക്കിയതും അത് കിട്ടുന്നുണ്ടായിരുന്നില്ല…..അവൾ വീണ്ടും അവനെ നോക്കി…..

ആ മുഖത്ത് പതിവ് ഭാവമോ പുഞ്ചിരിയോ ഇല്ലാത്തതായിരുന്നു അവൾക്കൊരു പ്രയാസം നൽകിയത് …അവന്റെ മുഖത്ത് തികഞ്ഞ ഗൗരവമാണ്…അവൻ ഒന്ന് കൂടി അത് വേർപ്പെടുത്താൻ ശക്തിയായി വലിച്ചതും കയ്യിൽ കിടക്കുന്ന കൈ ചെയ്‌നും അവന്റെ ഷർട്ടിന്റെ ബട്ടണും ഒപ്പം പൊട്ടി അവരകന്നു മാറി……
അയ്യോ…… പൊട്ടി പ്പോയല്ലോ …….അവൻ അവളുടെ കയ്യിൽ നിന്നും താഴെ വീണ ആ കൈ ചെയിനെടുത്താണത് പറഞ്ഞതെങ്കിൽ ഷർട്ടിന്റെ ബട്ടൺ പോയി തെളിഞ്ഞു കാണുന്ന അവന്റെ രോമാവൃതമായ നെഞ്ചിലേക്ക് മിഴികൾ പതിഞ്ഞപ്പോൾ പെട്ടെന്ന് താഴേക്ക് നോക്കി നില്കുകയായിരുന്നു കൃഷ്ണ……

സാരമില്ല……അവൾ പതിയെ മുഖത്ത് നോക്കാതെ പറഞ്ഞതും കാർത്തി ആ കൈ ചെയിൻ എടുത്ത് അവളുടെ കയ്യിലേക്ക് വെച്ചു കൊടുത്ത് അവിടെ നിന്ന് നടക്കുമ്പോൾ മനസ്സിൽ തുളുമ്പുന്ന എന്തോ ഒരു വികാരത്തെ അവനറിയുന്നില്ലായിരുന്നു….
അവളെന്ന പെണ്ണിനെ ആദ്യമായി കണ്ടപ്പോൾ തോന്നിയ അതേ അനുഭൂതി…..താൻ മനസ്സിലാഗ്രഹിച്ച പോലെയുള്ള ഒരു പെൺ കുട്ടി അവളായിരുന്നെന്ന് മനസ്സ് പറഞ്ഞിരുന്നു…..

ആ കണ്ണുകളിലെ നിഷ്കളങ്കതയും വാക്കുകളിലെ സൗമ്യതയും…. അങ്ങനെ എല്ലാം എല്ലാം…….
ഒരു നിമിഷം അവൻ മെറിനെ ഒന്നോർത്തു….
അതേ…. പ്രണയം പരിശുദ്ധമാണ്…..
മറ്റൊരാൾക്ക് കളങ്കപ്പെടുത്താൻ കഴിയാത്ത വിധം……അവൻ മനപ്പൂർവം മനസ്സിൽ നിന്ന് കൃഷ്ണയെ കുറിച്ചുള്ള ചിന്തകൾ നീക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു……..

🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷
അതേയ്….. കഴിക്കാം…..അൽപ സമയം കഴിഞ്ഞ് അവൾ വന്നവനെ വിളിക്കുമ്പോൾ അവൾക്കാ മുഖത്തേക്ക് നോക്കാനെന്തോ പ്രയാസം പോലെ തോന്നിയിരുന്നു…..അവൻ കയ്യിലുള്ള ഫോൺ നീക്കി വെച്ച് എഴുന്നേറ്റു….
അവനിരുന്നപ്പോൾ അവൾ തന്നെയാണ് വിളമ്പിയത്…..ഏയ്…. ഞാൻ വിളമ്പിക്കോളാം….താനിരുന്നോ…..ഏറെ സ്നേഹത്തോടെ അത് പറയുന്നവനോട് അവൾക്ക് വല്ലാത്ത ബഹുമാനം തോന്നി…..
അവളും അവന്റെ കൂടിയിരുന്നു കഴിച്ചു തുടങ്ങി…..ആഹാ…. കൊള്ളാമല്ലോ….

അവൻ വായിലേക്ക് വെച്ച ഉടനെ അത് പറഞ്ഞതും അവളുടെ കണ്ണുകൾ വല്ലാതെ വിടർന്നു…..
ഭക്ഷണത്തിന്റെ സ്വാദ് അവനത്ര മേൽ ആസ്വദിക്കുന്നത് കാൻകെ അവൾക്ക് വല്ലാതെ മനസ്സ് നിറഞ്ഞത് പോലെ തോന്നിയിരുന്നു…….
തന്നെ യിവിടെ ഞാൻ പെർമനന്റ് കുക്ക് ആയി അങ്ങ് അപ്പോയിന്റ് ചെയ്താലോ….
എങ്കി എന്നും വായ്ക്ക് രുചിയായി ഭക്ഷണം കഴിക്കാമല്ലോ….അവളെ കളിയാക്കി യെന്ന വണ്ണം അവനത് പറയുമ്പോഴും അവളൊന്നു ചിരിച്ചു……
അല്ലെങ്കി ഞാനാ താലി തനിക്ക് തന്നെയങ് തന്നാലോ…..അതാകുമ്പോ ജീവിത കാലം മുഴുവൻ താനുണ്ടാക്കുന്ന ഭക്ഷണം കഴിക്കാമല്ലോ……

അവൻ അല്പം കുസൃതി നിറച്ചു കൊണ്ടത് പറയുമ്പോൾ കൃഷ്ണ അവനെയൊന് നോക്കി….
എന്നിട്ട് മെറിൻ വരുമ്പോൾ എന്നെയിട്ട് പോകാനല്ലേ….അവൾ പതിയെ അത് പറഞ്ഞതും ആ മറുപടി അവൻ പ്രതീക്ഷിക്കുന്നില്ലെന്നത് കൊണ്ട് തന്നെ അവനവളെയൊന്ന് നോക്കി….അവൾ കുസൃതിയോടെ ഒന്ന് പുഞ്ചിരിച്ചതും അവനും കൂടെ ചിരിച്ചിരുന്നു …..അവർക്കിടയിൽ ഒരു പ്രത്യേക സൗഹൃദം വളർന്നു വരുന്നത് ഇരുവരും അറിയുന്നുണ്ടായിരുന്നു….അവൻ ഓഫീസിൽ പോകുന്ന സമയങ്ങളിൽ അവൾ ആ വീട്ടിൽ അങ്ങിങായി കഴിച് കൂട്ടി…..അവൻ വരുന്ന ശബ്ദം കേട്ടതും അവൾ വേഗം വാതിൽ തുറന്നിറങ്ങി……
കാറിന്റെ ഡോർ തുറന്നിറങ്ങിയവൻ കാണുന്നത് വാതിൽ പടിയിൽ തന്നെ കാത്തെന്ന പോൽ പുഞ്ചിരി യോടെ നിൽക്കുന്നവളെയാണ്….ഒരു നിമിഷം അവന്റെ മനസ്സും വല്ലാതെ നിറഞ്ഞു……

തന്നെ നോക്കി നിൽക്കുന്ന ആ കണ്ണുകളിൽ നോക്കി അവനൊന്നു കണ്ണുകൾ ഇറുക്കെ ചിമ്മി….അകത്തേക്കവൻ കയറുമ്പോൾ കയ്യിൽ അവൾകായി കരുതിയിരുന്ന ചോക്ലേറ്റ് അവൾക്ക് നേരെ നീട്ടുമ്പോൾ അവളുടെ കണ്ണുകൾ വല്ലാതെ വിടർന്നിരുന്നു ..തനിക്കാണോ എന്ന ഭാവത്തിൽ അവൾ അവനെ തന്നെ നോക്കി…..അവൾക്കായെന്ന വണ്ണം അവൻ മിഴികൾ ചലിപ്പിച്ചതും അ വളത് കയ്യിലേക്ക് വാങ്ങി അവന്റെ മുഖത്ത് നോക്കാതെ തന്നെ ചുണ്ടിൽ നിറഞ്ഞു വന്ന അതേ പുഞ്ചിരിയോടെ അടുക്കളയിലേക്ക് നടന്നിരുന്നു……അവൻ ഷർട്ട്‌ മാറാനായി മുറിയിലേക്ക് കയറിയതും വാതിലിൽ മുട്ട് കേട്ടവൻ തുറന്നിരുന്നു…..

കയ്യിൽ വെള്ളവുമായി അവൾ നിൽക്കുന്നുണ്ട്…..
താങ്ക് യൂ….അവനത് കയ്യിലേക്ക് വാങ്ങി പറഞ്ഞതും അവൾ അവിടെ നിന്ന് വേഗം ഉൾവലിഞ്ഞിരുന്നു…..കാർത്തിക്കെന്തോ മനസ്സിന് വല്ലാത്തൊരു പ്രയാസം തോന്നിയിരുന്നു….മനസ്സ് പലപ്പോഴായി അവളുമായി മെറിനെ താരതമ്യപ്പെടുത്തി കൊണ്ടേയിരിക്കുന്നു…..തനിക്ക് മനസ്സിനിണങ്ങിയ പെണ്ണ് കൃഷ്ണയെ പോലെ യായിരുന്നെന്ന് മനസ്സ് ഓർമിപ്പിച്ചു കൊണ്ടേയിരിക്കും പോലെ….അവനു തലക്ക് വല്ലാത്ത ഭാരം തോന്നിയിരുന്നു….അവൻ വേഗം ഫ്രഷ് ആയി അടുക്കളയിലെത്തുമ്പോൾ മേശ മേൽ നിരന്ന ഭക്ഷണം കണ്ടവന്റെ മനസ്സ് നിറഞ്ഞിരുന്നു….
ആഹാ…… ഒത്തിരി കഷ്ടപ്പെട്ടിട്ടുണ്ടല്ലോ….

അവനതും പറഞ്ഞു കഴികാനിരുന്നപ്പോൾ ചുറ്റുമോന്ന് നോക്കി..അവിടെയുള്ള പലതിന്റെയും സ്ഥാനം മാറിയിട്ടുണ്ടെങ്കിലും മൊത്തത്തിൽ വല്ലാത്തൊരു അടുക്കും ചിട്ടയും തോന്നി യിരുന്നവന്……
ഒരു പെണ്ണ് വന്നു കയറുമ്പോഴേ വീടൊരു വീടാകു എന്ന് മുത്തശ്ശി പറയാറുള്ളത് ഒരു പുഞ്ചിരിയോടെ അവനോർത്തു…..ഭക്ഷണം കഴിച്ചു കഴിഞ്ഞവനിരിക്കുമ്പോഴാണ് ഫോൺ റിങ് ചെയ്യുന്നത്…..പാത്രങ്ങളെല്ലാം എടുത്ത് വെക്കുകയായിരുന്ന കൃഷ്ണക്ക് അവരുടെ സംഭാഷണം വ്യക്തമായി കേൾക്കുന്നുണ്ടായിരുന്നു….

അവളെല്ലാം കഴിഞ്ഞ് പുറത്തേക്ക് വരുമ്പോൾ അവൻ സോഫയിൽ ചാരി കണ്ണുകളടച്ചു കിടക്കുകയാണ്..
അരികിൽ അവളുടെ അനക്കം അറിഞ്ഞതും അവനൊന്നു കണ്ണുകൾ തുറന്നു…..മ്മ്…… എന്ത് പറ്റി….ആ കണ്ണുകളിലെ വിങ്ങൽ അറിഞ്ഞത് കൊണ്ടും അതിലേറെ അവനോട് തനിക്കെന്തും ചോദിക്കാനുള്ള ഒരു അനുവാദമുണ്ടെന്നത് കൊണ്ടും തന്നെയായിരുന്നു കൃഷ്ണ അത് ചോദിച്ചത്…..
ഒന്നുമല്ലെടോ….. ഞാൻ….. ഞാനവളോട് തന്നെ പറ്റി ഒന്നും പറയാത്തത് കൊണ്ട് വല്ലാത്തൊരു വിങ്ങൽ പോലെ മനസിന്‌……കാർത്തി നെറ്റിയിലുഴിഞ്ഞ് കൊണ്ടത് പറയുമ്പോൾ അവളൊന്നും മിണ്ടിയില്ല….

അല്ലെങ്കിലും അതിലൊക്കെ താനെന്ത് പറയാനാണ്..
ഞാനവളെ ചതിക്കില്ലെന്ന് എനിക്ക് ഉറപ്പുണ്ട്….. അപ്പൊ പറയാത്തതിൽ തെറ്റുണ്ടോ…. കാർത്തി വീണ്ടുമത് ചോദിക്കുമ്പോൾ കൃഷ്ണ അവനെയൊന്ന് നോക്കി…..തെറ്റായാലും ശെരിയായാലും ഒരാഴ്ച അല്ലെ…അത് കഴിയുമ്പോൾ ഞാൻ പോകും…..
പിന്നേ പറയണമെന്ന് തോന്നിയാൽ കഴിഞ്ഞൊരു കാര്യം പോലെപറയാല്ലോ…..കൃഷ്ണാ…..കൃഷ്ണ അവനെ ആശ്വസിപ്പിക്കാനെന്ന വണ്ണം അതും പറഞ്ഞു മുറിയിലേക്ക് നടക്കുമ്പോൾ അവൻ പിറകിൽ നിന്നൊന്ന് വിളിച്ചു….അവളും ഒന്ന് തിരിഞ്ഞു …ഗുഡ് നൈറ്റ്‌….അവനൊരു പുഞ്ചിരിയോടെ അത് പറയുമ്പോൾ അവനൊരു പുഞ്ചിരി പകരം നൽകി അവളും വാതിലടച്ചിരുന്നു…..

(തുടരും)