രചന: ഷംസിയ ഫൈസൽ
”എടീ.. അത് പിന്നെ എനിക്കൊരു മെയ്ല് വന്നു.,,നന്ദു വേദനയോടെ പറഞ്ഞുദച്ചൂന് കാര്യമെന്താണെന്ന് മനസ്സിലായില്ല.’ എന്ത് ?”പറയാം അതിന് മുമ്പ് നിന്റെ പരീക്ഷയെന്ന് കഴിയും ?
നന്ദു തിരിച്ച് ചോദിച്ച”ഇൗ ആഴ്ച്ച കഴിയും
വളച്ച് കെട്ടാതെ എന്താണ് മെയിൽ വെന്നതെന്ന് പറ നന്ദേട്ടാ. ഇങ്ങനെ സങ്കടപെടാൻ മാത്രം എന്താ ആ മെയിലില്‍ ? നന്ദൂന്റെ മുഖം കണ്ടിട്ട് ദച്ചൂനാകെ ടെന്‍ഷനായി.’അത് ദച്ചു കമ്പനിയിൽ നിന്നാണ് മെയ്ല് വന്നത്.,ഉടനെ തിരിച്ചു പോകണം
എമർജൻസി ലീവ് എടുത്തു വന്നതല്ലേ
കമ്പനി ഫ്ലൈറ്റ് ടിക്കറ്റും അയച്ചിട്ടുണ്ട് .,
നന്ദു പറഞ്ഞത് കേട്ട് ടച്ചു ആകെ ഷോക്കായി
”എന്താ ഇത്ര പെട്ടന്ന് ?അവളെ ശബ്ദം ഇടറി
‘ ഞാനും ഇത്ര പെട്ടന്ന് വിചാരിച്ചില്ല മോളെ
പെട്ടന്നുള്ള വരവാണെങ്കിലും ഇവടെ വന്നതിൽ പിന്നെ ഒരുപാട് കാര്യങ്ങൾ ചെയ്ത് തീർക്കണമെന്ന് വിചാരിച്ചതാ അപ്പൻ എണീറ്റ് നടന്ന കണ്ടിട്ടെ തിരിച്ച് പോകൂ എന്ന് കരുതിയതാ അപ്പന്റെ ആക്സിഡന്റ് കേസ് അന്വേഷണം നടക്കുന്നതെയൊള്ളു.,പിന്നെ അമ്പലത്തില്‍ വെച്ച് ഒരു താലി കെട്ട്നീ എന്റെ ഭാര്യ ആയെങ്കിലും എന്റെ കൈ കൊണ്ടൊരു താലിയും സിന്ദൂരവും അത് നിന്നില്‍ അണിയിച്ചിട്ടേ ഇനി ലണ്ടൻ ലേക്ക് പോകുന്നൊള്ളു എന്ന് കരുതിയതാ. എല്ലാം ഒറ്റൊരു മെയിലില്‍ തീര്‍ന്നില്ലെ. ഇനി ഒന്നിനും സമയമില്ല തിരിച്ചു പോകുമ്പോൾ നീയും കൂടെ ഉണ്ടാകണമെന്ന് ആഗ്രഹിച്ചതാ ബട്ട്
എല്ലാം വെറും ആഗ്രഹമായി മാത്രം തീര്‍ന്നില്ലെ ,,
നന്ദു കണ്ണടച്ചു തന്റെ സങ്കടം അടക്കി നിര്‍ത്തി അവന്റെ ഉള്ളിലെ വിങ്ങല്‍ ദച്ചൂന് മനസ്സിലാകുന്നുണ്ടായിരുന്നു.ദച്ചുനും ഒന്നും പറയാൻ പറ്റുന്നുണ്ടായിരുന്നില്ല. അൽപ സമയം റൂമിൽ മൗനം തളം കെട്ടി നിന്നു.നന്ദു ഒന്നുടെ അവളെ തന്നോട് ചേർത്ത് ചുംബിച്ചു.’ എന്നാ പോക്കേണ്ടത് ?ദച്ചു പതിയെ ചോദിച്ചു.നാളെ കഴിഞ്ഞു മറ്റെന്നാൾ വൈകീട്ടാണ് ഫ്ലൈറ്റ് ടൈം കൊടുത്തത് ? ദച്ചു മറുപടി പറയാതെ അവന്റെ നെഞ്ചിൽ മുഖം പൂഴ്ത്തി അവളെ കണ്ണുനീർ അവന്റെ നെഞ്ചിനെ നനച്ചു
അയ്യേ കരയല്ലേ ദച്ചുട്ട്യേ..നിന്റെ എക്സാം ഒന്ന് കഴിയട്ടെ നിന്നെ ഞാന്‍ ലണ്ടനിലേക്ക് വരുത്തുമല്ലൊ ഒറ്റക്ക് ഫ്ലൈറ്റില്‍ കയറാന്‍ പേടിയുണ്ടോ നിനക്ക്?നന്ദു ചോദിതും അവൾ ഇല്ലെന്ന് ചുമലിൽ കൂച്ചി എന്നാ പിന്നെന്താ പ്രശ്നം ഞാന്‍ പോയി കഴിഞ്ഞാല്‍ ഉടനെ നിനക്കും വരാമല്ലൊ.,ഞാന്‍ പോകുന്നതിന് മുമ്പ് നിനക്കുള്ള ടിക്കറ്റ് എടുത്തേക്കാം., ആ കണ്ണീരൊന്ന് തുടച്ചേ പിന്നെ താലി കെട്ടല്ലെ അത് എപ്പോൾ വേണമെങ്കിലും നടത്താലോഅല്ലെങ്കിലും നിന്റെ കഴുത്തിൽ താലി ചാര്‍ത്തുമ്പോൾ നമ്മെ വേട്ടയാടുന്ന എല്ലാം പ്രശ്നങ്ങളും തീരന്നിരിക്കണം.,ഇപ്പോള്‍ തന്നെ ഹരി നന്നായെന്ന് നമ്മുടെ വിശ്വാസമാണ്
അവന്റെ മനസ്സിൽ എന്താണെന്ന് നമുക്കറിയില്ലല്ലൊ .,
അതിനേക്കാൾ വലുത് ഒന്ന് ലണ്ടനിൽ കാത്തിരിപ്പില്ലേ അർപ്പണഅവളെയും അച്ഛനെയും ഒതുക്കണം
അവരെ കൂടെ ജീവിതത്തിൽ നിന്ന് തുടച്ച് നീക്കിയിട്ട് വേണം സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിതം തുടങ്ങാന്‍ ,, നന്ദു അവളെ മുഖം തന്റെ നെഞ്ചിൽ നിന്ന് ഉയർത്തി ചുണ്ടിൽ ഒന്ന് മുത്തി ദച്ചു അവനെ നോക്കി ചിരിച്ചു ‘ ഹാ ഈ ചിരി കണ്ടപ്പോൾ എനിക്കും കുറച്ചു സമാധാനമായി
പെട്ടന്ന് കമ്പനി മെയിൽ കണ്ടപ്പോ ഞാനങ്ങു ഇല്ലാണ്ടായി .,, നന്ദു ചിരിച്ചു.’പക്ഷെ അപ്പന്റെ അവസ്ഥയോര്‍ത്താണ് സങ്കടം .,,
കുറച്ച് ദിവസം കൂടെ അപ്പന്റെ കൂടെ നില്‍ക്കണമെന്നുണ്ടായിരുന്നു.നന്ദു ഒന്ന് നിശ്വസിച്ചു
സത്യം പറഞ്ഞാല്‍ എനിക്ക് നിങ്ങളെ കമ്പനിയെ അങ് പിടിക്കുന്നില്ല.,കഴിഞ്ഞ പ്രാവിശ്യം നാട്ടില്‍ വന്നൂ എന്നല്ലെ ഒള്ളു. പാതിരാത്രി ഉറക്കമൊഴിച്ച് അവര്‍ക്ക് വേണ്ടി പണിയെടുക്കുകയല്ലായിരുന്നോ.,ഇങ്ങനെ അവര്‍ക്ക് വേണ്ടി പട്ടി പണി എടുക്കല്ലാതെ അവര്‍ നന്ദേട്ടന് ലീവ് തന്നിട്ടുണ്ടോ ?കുറേ ശമ്പളം തന്നിട്ട് കാര്യമുണ്ടോ ?ഫാമിലിക്കൊപ്പം ചെലവഴിക്കാനുള്ള സമയം അവര്‍ തരുന്നില്ലല്ലൊ.,,ദച്ചു ഇഷ്ടക്കേടോടെ പറയുന്നത് കേട്ട് നന്ദു ഒന്ന് ചിരിച്ചു’ഒരു കമ്പനിക്ക് കീഴില്‍ ജോലി ചെയ്യുമ്പോള്‍ ഇങ്ങനൊക്കെ തന്നെയാണ് ദച്ചൂ..,ജോലി നമ്മുടെ ആവിശ്യമല്ലെ.,പിന്നെ എനിക്ക് ജോലി സമയം വളരെ കുറവാണ്.,ആകെ ദിവസം മൂന്നാല് മണിക്കൂര്‍ ജോലി ചെയ്താല്‍ തന്നെ നല്ല കാശ് കിട്ടും.,
നീ പറഞ്ഞ പോലെ ലോങ് ലീവ് കിട്ടാന്‍ ബുദ്ധിമുട്ടാണ്.ഒരു വര്‍ഷത്തില്‍ ഒരു മാസമാണ് അവര്‍ തരുന്ന ലീവ്.,എന്നാലും സ്റ്റാഫിനെ കൂടുതല്‍ ബുദ്ധിമുട്ടിക്കാതെ ഇളവുകളെല്ലാം തരാറുണ്ട്.,
എന്റെ ജോലി ഇത് മടുപ്പായി എനിക്ക് തോന്നിയിട്ടില്ല ദച്ചൂ..,അത് നീ അങ്ങോട്ട് വന്നാല്‍ മനസ്സിലാകും.,
നന്ദു പറയുന്നത് ദച്ചു ശ്രദ്ധിച്ച് കേട്ടു.’അപ്പോള്‍ ലണ്ടനില്‍ വന്നാല്‍ നന്ദേട്ടനോടൊപ്പം ചെലവഴിക്കാന്‍ സമയം കിട്ടുമല്ലെ. ഹോ അതിന് അവിടെ ഒരു പൂതന ഉണ്ടല്ലൊ.,അതിനെ സഹിക്കേണ്ടി വരുമല്ലൊ എന്നോര്ക്കുമ്പോയാ.,ദച്ചു അര്‍പ്പണയെ ഒാര്‍ത്ത് പറഞ്ഞത് കേട്ട് നന്ദു ഉറക്കെ ചിരിച്ചു.’ആ പൂതന ആയിട്ല്ലെ നമുക്കവിടെ പോരാട്ടം.നീ കണ്ടോ നമ്മള് അവളെയും അവളെ തന്തയേയും മലര്‍ത്തിയടിക്കും., നന്ദു ഉറപ്പോടെ പറഞ്ഞു.”അവള്‍ക്ക് നൂര്‍ ആയുസ്സാണ്.,ദേ നിങ്ങളെ കാമുകി വിളിക്കുന്നു.,,
ദച്ചു കളിയാലെ പറഞ്ഞ് റിംങ് ചെയ്യുന്ന നന്ദൂന്റെ ഫോണെടുത്ത് അവന് കൊടുത്തു.’ഹോ ഉറങ്ങാന്‍ നേരത്തവളെ ഒരു കോള്‍.,ചുമ്മാ മന്ഷ്യന്റെ മൂഡ് കളയാന്‍.,, നന്ദു മുറു മറുപ്പോടെ ഫോണെടുത്ത് സ്പീക്കറില്‍ ഇട്ടു.’ഹലോ ബേബീ…,അര്‍പ്പയുടെ വിളി കേട്ട് നന്ദു ഒന്നൂടെ ഫോണിന്റെ ഡിസ്പ്ലെയിലേക്ക് നോക്ക’ഹലോ ? വീണ്ടും അര്‍പ്പണയുടെ ശബ്ദം’നീ എന്നെ തന്നെയാണോ ബേബീന്ന് വിളിച്ചത് ? നന്ദുചോദിച്ചു.”എനിക്കങ്ങനെ വിളിക്കാനാ തോന്നിയെഎന്താ ഇഷ്ടായില്ലെ.,, അര്‍പ്പണയുടെ ശബ്ദം നേര്‍ത്തു.’പിന്നെ നീ എന്ത് വിളിച്ചാലും കുഴപ്പമില്ല.,,നന്ദു ഒന്ന് ചിരിച്ചു
”ഇന്ന് വിളിച്ചെ ഇല്ലല്ലൊ നന്ദൂ..,
ഞാന്‍ അങ്ങോട്ട് വിളിച്ചിട്ട് എടുത്തതും ഇല്ല., അര്‍പ്പണ പരിഭവത്തോടെ പറഞ്ഞു.’ഇന്ന് ഫുള്‍ ബിസിയായിരുന്നു അപ്പൂ..,
ഇപ്പോയാ ഒന്ന് ഫ്രീയായത് .,
കിടക്കാന്‍ നിന്നപ്പോയാണ് നിന്റെ കോള്‍.,,”അപ്പൊ എന്നെ വിളിക്കാതെ ഉറങ്ങാന്‍ നില്ക്കായിരുന്നല്ലെ., വീണ്ടും പരിഭവം”നല്ല ക്ഷീണം അതാ.,
നീ എന്ത് ചെയ്യുവാ.,,ഹോസ്റ്റലിലാണോ ?ഇന്ന് ജോലിക്ക് പോയില്ലെ., നന്ദു തിരക്ക’ഇല്ല നന്ദൂ.,
ഞാനാ ജോലി വേണ്ടെന്ന് വെച്ചു.,പുതിയ ജോലി കിട്ടി.,ഒരു കോസ്മറ്റിക്സ് കമ്പനിയിലാണ്.,
ഇപ്പോള്‍ ഹോസ്റ്റലില്‍ ഉണ്ട്.,നാളെ പുതിയ ജോലിക്ക് ജോയിംങ് ചെയ്യണം., അര്‍പ്പണ പറഞ്ഞു.”അതെന്ത് പറ്റി അപ്പൂ ? ജോലി ഉപേക്ഷിക്കാന്‍ മാത്രം ?നല്ല ജോലി ആയിരുന്നില്ലെ.നന്ദു സംശയത്തോടെ ചോദിച്ചു.’എനിക്ക് സെറ്റാകുന്നില്ലെടാ.,സത്യം പറഞ്ഞാല്‍ എനിക്കിപ്പോള്‍ ആകെ മടുപ്പാണ്നീ എന്നാ ഇങ്ങോട്ട് വരാ നന്ദൂ..,
എനിക്ക് നിന്നെ മിസ്സ് ചെയ്യുന്നുണ്ട് .,, അര്‍പ്പണ കൊഞ്ചലോടെ പറഞ്ഞു.’ഞാന്‍ ഉടനെ വരും.,
മറ്റെന്നാള്‍ നാട്ടില്‍ നിന്ന് പോരും.,
നന്ദു പറഞ്ഞതും അര്‍പ്പണയുടെ മുഖം വിടര്‍ന്നു’സത്യം.,എനിക്ക് സന്തോഷമായി.,നീ ഇല്ലാത്ത ദിവസങ്ങള്‍ തള്ളി നീക്കാന്‍ കഷ്ടപ്പെട്ടത് എനിക്കെ അറിയൂ..ഇനിയെന്നും നിന്നെ കാണാലോ നീതിരിച്ച്വന്നാല്നിന്റെവീട്ടില്എന്നെതാമസിപ്പിക്കില്ലെഅര്പ്പണപ്രതീക്ഷയോടെചോദിച്ചു.’അയ്യോ അത് പറ്റില്ല.,നിന്നെ താമസിപ്പിച്ച റൂമിലേക്ക് ആള് വന്നു.,നീ ജോലി ചെയ്യുന്നതിനടുത്ത് ഒരു അപ്പാര്‍ട്ട്മെന്റ് നോക്കുന്നതല്ലെ നല്ലത്.,,നന്ദു പറഞ്ഞ് മനസ്സിലാക്കി.ദച്ചു താടിക്ക് കൈ കൊടുത്ത് അവരെ സംസാരം കേട്ടിരിക്കാണ്
”വേണ്ട നന്ദൂ..,എനിക്ക് നിന്റെ വീടനുത്ത് തന്നെ വേണം.,ഈ ഹോസ്റ്റലിലെ പെണ്ണുങ്ങളൊന്നും എനിക്ക് സെറ്റാകുന്നില്ല., പിന്നൊരു കാര്യം ചോദിക്കാന്‍ വിട്ട് പോയി അവളെവിടെ ആ ദക്ഷ.,,അര്‍പ്പണ തന്നെ ചോദിക്കുന്നത് കേട്ട് ദച്ചു കാത് കൂര്‍പ്പിച്ച് ശെരിക്കിരുന്നു”അവള് അപ്പുറത്തെങ്ങാനും കാണും.,ഞാനെന്റെ മുറിയാലാണ്.,നന്ദു ദച്ചൂനെ നോക്കി കണ്ണിറുക്കി അര്‍പ്പണയോട് താല്പര്യമില്ലാത്ത പോലെ പറഞ്ഞു”നീ പറഞ്ഞ പോലെ നടക്കൂലെ.,
നീ ഇങ്ങോട്ട് തിരിച്ച് വരുമ്പോള്‍ ഡിവോയ്സ് പേപ്പറില്‍ അവളെ കൊണ്ട് ഒപ്പ് ഇടീപ്പിക്കില്ലെ.,,
അര്‍പ്പണയുടെ ചോദ്യത്തിന് നന്ദു എന്ത് മറുപടി കൊടുക്കുമെന്നറിയാതെ പതറി
*(തുടരും..)*
കഥ രണ്ട് ദിവസം വൈകിയല്ലെ.,
കഥ എഴുതാനുള്ള ഒരു മാനസികാവസ്ഥയില്‍ അല്ലായിരുന്നു.നമുക്ക് ചുറ്റും നടക്കുന്ന ദുരന്തങ്ങള്‍ മനസ്സിനേല്പ്പിക്കുന്ന ആഘാതം

by