രചന: ഷംസിയ
ദേവനും ദീപുവും പരസ്പരം നോക്കി.എന്നിട്ട് ഷര്‍ട്ടിന്‍റെ കൈ കയറ്റി വെച്ച് വലിഞ്ഞ് മുറുകിയ മുഖത്തോടെ ഗേറ്റിനടുത്തേക്ക് നടന്നു.”ഹോയ് എങ്ങോട്ട് പോണ് ” നന്ദു കൈ അടിച്ച് പിറകില്‍ നിന്ന് ചോദിച്ചു.അവന്‍റെ അടുത്തേക്ക് ആ ഹരി നാറിയുടെ .,അവന് ഞങ്ങളാരാണെന്ന് ശെരിക്കറിയില്ല., ദേവന്‍ പല്ല് കടിച്ചു.” നിങ്ങള് മണ്ടമ്മാരാണെന്ന് അവന് നന്നായിട്ടറിയാം .,ഇപ്പൊ മാസ്സായി പോകുന്നത് അടിക്കാനല്ലെ., ആ കയറ്റി വെച്ച ഷര്‍ട്ടിന്‍റെ സ്ലീവ് താഴ്ത്തിയിട്ട് ഇങ്ങോട്ട് തിരിച്ച് പോര്തല്‍ക്കാലത്തേക്ക് അവനുള്ളത് ഞാന്‍ കൊടുത്തിട്ടുണ്ട്., നന്ദു പറഞ്ഞു
”നീ ഹരിയെ അടിച്ചോ ദീപു നന്ദൂന്‍റെ അടുത്തേക്ക് വന്നു”എന്തേ കൂട്ടുക്കാരനെ തല്ലിയത് പിടിച്ചില്ലെ.,എന്‍റെ ഭാര്യയെ നോവിച്ചവനെ വെറുതെ വിടാന്‍ എനിക്ക് പറ്റില്ല.ഏതോ ചങ്കൂറ്റമുള്ള ആണുങ്ങള്‍ മുന്നെ നന്നായി പണിതത് കൊണ്ട് ഒറ്റക്കാലിലാ അവന്‍റെ നടത്തം.,
എന്നിട്ടും അവനെന്‍റെ ഭാര്യയെ വേദനിപ്പിക്കാന്‍ വന്നേക്കുന്നു.,കൂടുതല്‍ കൊടുക്കാതിരുന്നത് ചത്തു പോകുമെന്ന് കരുതിയിട്ടാ.,നന്ദു ദേഷ്യത്തോടെ പറഞ്ഞു.ദേവനും ദീപുവും ഒന്നും മിണ്ടിയില്.’ നിങ്ങള്‍ രണ്ടും ഇപ്പൊ തല്ലാന്‍ പോകാന്‍ നിന്നത് വല്ല്യ കാര്യമായി എനിക്ക് തോന്നുന്നില്ല.., പെങ്ങള്‍ക്ക് വേണ്ടിയിത് നേരത്തെ ചെയ്തിരുന്നെങ്കില്‍ ആ ഹരീടെ അധികമുള്ള കൂമ്പ് എന്നോ വാടിയിരുന്നു.ഇനിയെങ്കിലും കൂട്ടുക്കാരെ തെരഞ്ഞെടുക്കുമ്പോള്‍ കുറച്ച് സൂക്ഷിക്കണം.,
ഇത്രനാള്‍ അവനെ വിശ്വസിച്ച് ദച്ചൂന്‍റെ വാക്കിന് വില കൊടുക്കാത്ത നിന്നെയൊക്കെ എന്താ ചെയ്യേണ്ടതെന്ന് എനിക്ക് തന്നെ അറിയില്ല.,
നന്ദൂന്‍റെ ദേഷ്യം അടങ്ങുന്നുണ്ടായിരുന്നില്ല .’ശെരി നീ എല്ലാം തികഞ്ഞവന്‍.,ഞങ്ങള്‍ മണ്ടമ്മാരും ഒന്നിനും കൊള്ളാത്തവരും പെങ്ങളെ സംരക്ഷിക്കാത്ത പോങ്ങമ്മാരും.,എന്താ പോരെ , ദീപു പുച്ഛത്തോടെ പറഞ്ഞു.”സ്വയം ഇടക്ക് ഇങ്ങനെ വിലയിരുത്തുന്നത് നല്ലതാ.,നന്ദു അവരെ നോക്കാതെ പറഞ്ഞു.”നന്ദൂ നീ വല്ല്യ ആള് ചമയണ്ട.,ശെരിയാ നീ എല്ലാത്തിലും പെര്‍ഫെക്ടാണ്., പക്ഷെ കൂട്ടുക്കാരെ തെരെഞ്ഞെടുക്കുന്നതില്‍ ഞങ്ങളേക്കാള്‍ തോല്‍വി നീയാണ്.,നീയും ദച്ചുവും എത്രത്തോളാം വിഷമിച്ചിട്ടുണ്ടോ അതിനെല്ലാം കാരണം നീ തെരെഞ്ഞെടുത്ത നിന്‍റെ സുഹൃത്ത് കാരണമാണ്.,
ചില സുഹൃത്തുക്കളെ കണ്ണടച്ച് വിശ്വസിക്കുന്ന സ്വഭാവം ഇനിയെങ്കിലും നീ മാറ്റണം.,ദേവന്‍ പറഞ്ഞതും നന്ദു ഒന്ന് ചിരിച്ചു.”അര്‍പ്പണയുടെ കാര്യമല്ലെ. ആ തെറ്റ് ഞാന്‍ നേരത്തെ മനസ്സിലാക്കിയതാ.,,നന്ദു പറഞ്ഞതും ദേവനും ദീപുവും അവനെ സംശയത്തോടെ നോക്കി.”നിനക്കവളെ സ്വഭാവം അറിഞ്ഞിട്ടാണോ നീ ആ പൂതനെ കൂടെ കൊണ്ട് നടക്കുന്നത്.,നമ്മളെ തമ്മില്‍ തെറ്റി പിരിയിച്ചത് വരെ ആ പുല്ലാണ്.,
ഇപ്പോയും വിളിക്കാറുണ്ട് നിന്‍റെ ഒരോ കുറ്റം പറഞ്ഞ്. ദീപു പറഞ്ഞു.”അറിയാം.,അര്‍പ്പണയുടെ വിചാരം നിങ്ങള്‍ അവളെ ഭാഗത്താണ് നില്‍ക്കുന്നത് എന്നല്ലെ.,,അത് പോലെ തന്നെ ഞാനും., നിങ്ങളെ പോലെ തന്നെ ഞാനും അര്‍പ്പണയെ വിദക്തമായി പറ്റിക്കുന്നു.അവളെയും അവളെ തന്തയേയും മാറ്റി പിടിക്കാന്‍ ട്രാക്ക് മാറ്റിയെ പറ്റൂ..,അതിന് ഞാനും ദച്ചുവും ഒരു നാടകത്തിന് തുടക്കം കുറിച്ചിട്ടുണ്ട്.,
ഇപ്പൊ അര്‍പ്പണയുടെ വിചാരം ഞാനും ദച്ചുവും രണ്ട് വഴിക്കാണെന്നാ.,
ലണ്ടനിലേക്ക് തിരിച്ച് പോകുമ്പോള്‍ ദച്ചൂനെ കാണ്ട് ഡിവോഴ്സ് പേപ്പറില്‍ ഒപ്പിടീക്കുമെന്നൊക്കെ പറഞ്ഞ് കേറ്റി കൊടുത്തിട്ടുണ്ട്., എല്ലാം വിശ്വസിച്ചിരിക്കാണ് മണ്ടി.അര്‍പ്പണ വിളിക്കുമ്പോള്‍ നിങ്ങളും പറഞ്ഞേക്കണം ഞങ്ങള്‍ അത്ര രസത്തിലെല്ലെന്ന്.,,
നന്ദു പറഞ്ഞ് നിര്‍ത്തി.’ഒാ..ഹോ അപ്പൊ അളിയനും എല്ലാം അറിഞ്ഞു.,ഇനി എളുപ്പമാണല്ലൊ അര്‍പ്പണയെ പൂട്ടാന്‍.,നമ്മള്‍ ഒരുമിച്ച് നിന്നവളെ നേരിടും.,ദേവന്‍ ഉറപ്പോടെ പറഞ്ഞു.”എന്താ അളിയമ്മാരിവിടെ ഒരു ചര്‍ച്ച ? ദച്ചു ഞൊണ്ടി ഞൊണ്ടി അങ്ങോട്ട് വന്നു.”അതൊക്കെ ഉണ്ട്.,,
അളിയന്‍ ഞങ്ങളെ ഉപദേശിക്കായിരുന്നു. ഹരിയെ കണ്ണടച്ച് വിശ്വസിച്ചതിന് ഞാനും ദേവനും മണ്ടമ്മാരാണെന്ന്., ദീപു ചിറി കോട്ടി പറഞ്ഞു” ഈ നന്ദേട്ടനിത്.,നന്ദേട്ടാ ഹരീടെ സ്വഭാവം നമ്മളേക്കാള്‍ ഇവര്‍ക്കറിയാം.,ഹരിക്കിട്ട് ഇരുട്ടടി കൊടുത്തത് ഇവരാണ്. ഹരി കുടിച്ച് ലക്ക് കെട്ട് കിടക്കായത് കൊണ്ട് ഇവരെ മുഖം കണ്ടില്ലെന്ന് മാത്രം.,, ദച്ചു പറഞ്ഞതും നന്ദു അവരെ അന്തം വിട്ട് നോക്കി.
”എടാ മിടുക്കന്‍മാരെ നിങ്ങളെ ഞാന്‍ തിരിച്ചറിയാം വൈകി പോയി.,സോറിടാ.,,നന്ദു അവരെ കെട്ടിപിടിച്ചു.”നിന്‍റെ ഭാര്യയാകുന്നതിനും കാമുകിയാകുന്നതിനും മുമ്പ് ഇവള് ഞങ്ങളെ പെങ്ങളായതാ., ദച്ചൂനെ വേദനപ്പിച്ചവനെ അങ്ങനെ വെറുതെ വിടോ .,, ദേവന്‍ പറഞ്ഞു.”ഇന്ന് ഞാനും നന്ദേട്ടനും ഹരീടെ വീട്ടില്‍ പോയിരുന്നു.
ഹരീടെ അച്ഛനെയും അമ്മയേയും കാണാന്‍.,
നന്ദേട്ടന്‍ പറഞ്ഞോ ? ദച്ചു ചോദിച്ചു.”ഇല്ല ഞാന്‍ പറയാം.,,ദച്ചൂനെ ഹരി സ്ക്കൂട്ടറില്‍ നിന്ന് ഇടിച്ചിട്ടത് മുതല്‍ അവന്‍റെ വീട്ടില്‍ നടന്നത് വരെയുള്ള എല്ലാ കാര്യങ്ങളും നന്ദു വിശദമായി പറഞ്ഞ് കൊടുത്തു.
”നിന്‍റെ ഈ നീക്കം എന്തായാലും ഇഷ്ടമായി.
ഇനി ഹരിക്കൊരു പേടിയുണ്ടാകും.,ഏത് പുലിക്കുട്ടിയും അച്ഛന്‍റെ മുന്നിലൊന്ന് വിറക്കുമെന്നല്ലെ
ഞങ്ങള്‍ എല്ലാം അറിഞ്ഞ വിവരം ഹരി തല്‍ക്കാലം അറിയേണ്ട അവന്‍ ശെരിക്കും നന്നായോന്ന് അറിയണമല്ലൊ.,, ദീപു ഒാര്‍മിപ്പിച്ചു. അങ്ങനെ കുറേ നാള്‍ക്ക് ശേഷം നന്ദൂന്‍റെയും ദീപുന്‍റെയും ദേവന്‍റെയും കൂട്ടുക്കെട്ട് പിണക്കങ്ങളെല്ലാം മറന്ന് വീണ്ടും ഒരുമിച്ചു. അര്‍പ്പണയെ വലയിലാക്കാനുള്ള ഒാരോ പ്ലാനുകളായി പിന്നീടവരെ ചര്‍ച്ച.”എന്താ എല്ലാവരും ഇരുട്ടത്ത് നില്‍ക്കുന്നത്.,, ദച്ചൂന്‍റെ അച്ഛന്‍ മെഡിക്കല്‍ ഷോപ്പില്‍ നിന്ന് വീട്ടിലേക്ക് വന്നു
”ഹേയ് ഞങ്ങള്‍ ചുമ്മാ സംസാരിച്ചിരിക്കായിരുന്നു അച്ഛാ.,’എന്നാ അകത്തേക്ക് വാ. അച്ഛന്‍റെ കൂടെ എല്ലാവരും അകത്തേക്ക് കയറി.സംസാരവും ഭക്ഷണം കഴിപ്പുമെല്ലാം കഴിഞ്ഞ് ദച്ചൂന്‍റെ കൂടെ അവന്‍റെ വീട്ടിലേക്ക് പോയി.വീട്ടിലെത്തി ദച്ചു നേരെ അപ്പന്‍റെ അടുത്തേക്ക് പോയി
”അപ്പോയ് ഭക്ഷണം കഴിച്ചോ ?ദച്ചു അപ്പന്‍റെ അടുത്ത് കട്ടിലില്‍ ഇരുന്നു.’കഴിച്ചു കൊച്ചെ.,
ഭക്ഷണമൊന്നുമല്ല ഇപ്പൊ അത്യാവിശ്യം പുറത്തെ വെളിച്ചം ദേഹത്തടിക്കാഞ്ഞിട്ട് ഒരു സുഖമില്ല., വീട്ടിലിരുന്ന് ശീലമില്ലാത്തതല്ലെ.ഈ കട്ടില്‍ നിന്നൊന്ന് എണീക്കാന്‍ പറ്റിയാല്‍ മതി.,, അപ്പനൊന്ന് നിശ്വസിച്ചു.”നേരം വെളുക്കട്ടപ്പാ നമുക്ക് പരിഹാരം ഉണ്ടാക്കാം.,ദച്ചു അപ്പനെ നോക്കി കണ്ണിറുക്കി.
‘എന്താണ് അപ്പനും മകളും കൂടെ പരിഹാരം കാണാന്‍ പോകുന്നത്.,അമ്മ അങ്ങോട്ട് വന്നു
”അതൊന്നും പറയാന്‍ പറ്റില്ല അല്ലെ ദച്ചൂ..,,
അപ്പന്‍ ചിരിയോടെ ദച്ചൂനെ നോക്കി”അയ്യോ എന്താ ദച്ചൂ കാലിന് ?.,,നന്ദൂന്‍റെ അമ്മ വെപ്രാളപ്പെട്ട് ചോദിച്ചു.’അതൊന്ന് വീണതാ അമ്മെ
ചെറുതായൊന്ന് ഉളുക്കി.,,ദച്ചു നിസാരമായി പറഞ്ഞു
”സൂക്ഷിക്കണ്ടെ കൊച്ചനെ.,കണ്ടില്ലെ എന്‍റെ അവസ്ഥ. അപ്പന്‍ ദച്ചൂനെ നോക്കി.’ഞാനിനി സൂക്ഷിച്ചോളാം അപ്പാ.,എന്നാ നിങ്ങള് കിടന്നോ.,ഞാന്‍ ചെല്ലട്ടെ., ദച്ചു നന്ദൂന്‍റെ മുറിയിലേക്ക് ചെന്നു
അവള്‍ മുറിയിലെത്തുമ്പോള്‍ നന്ദു കട്ടിലിന്‍റെ ഹെഡ് ബോര്‍ഡില്‍ ചാരി ഇരിപ്പായിരുന്നു. ദച്ചു വന്നതൊന്നും അറിഞ്ഞിട്ടെയില്ല. അവളൊന്ന് സംശയിച്ച് അവന്‍റെ അടുത്തിരുന്നുഹെയ് എന്താ കെട്ട്യോനെ ഒരാലോചന ? ദച്ചു അവന്‍റെ മുഖം അവന്‍റെ നേര്‍ക്ക് തിരിച്ചു”ഹെയ് ഒന്നുല്ലെടീ.,നീ ഫ്രഷായി വാ നമുക്ക് കിടക്കാം.,, നന്ദു പില്ലോ നേരെ വെച്ച് കിടന്നു. അവളവനെ ഒന്ന് നോക്കി ഒരു നൈറ്റ് ഡ്രസ്സെടുത്ത് കുളിക്കാന്‍ കയറി. കുളിച്ചിറങ്ങുമ്പോയും നന്ദു നെറ്റിയില്‍ കൈ വെച്ച് എന്തോ ഗാഢമായ ചിന്തയിലാണ്”എന്ത് പറ്റി നന്ദേട്ടാ.,എന്തെങ്കിലും സങ്കടമുണ്ടോ ?ദച്ചു ബെഡിലേക്കിരുന്ന് അവന്‍റെ മുടിയിലൊന്ന് തലോടി
“‘നീയിങ്ങോട്ട് കിടക്ക്., നന്ദു അവളെ കൈ വലിച്ച് നെഞ്ചോട് ചേര്‍ത്തു.”ഹാ എന്‍റെ കാല് ,അവന്‍റെ വലിയില്‍ അവളെ കാല് കട്ടിലില്‍ തട്ടി.”വേദനിച്ചോ പെണ്ണെ സോറി ഞാന്‍ പെട്ടന്നോര്‍ത്തില്ല.,,”അത് സാരല്ല്യാ.,നന്ദേട്ടന്‍ കാര്യം എന്താന്ന് വെച്ചാല്‍ പറ ?
എന്‍റെ വീട്ടില്‍ നിന്നിറങ്ങി ഇവിടെ എത്തുന്നത് വരെ ഒരു കുഴപ്പവും ഉണ്ടായിരുന്നില്ലല്ലൊ.,ഇപ്പൊ എന്താ മുഖം വല്ലാതിരിക്കുന്നത്., ദച്ചു അവന്‍റെ നെഞ്ചില്‍ നിന്ന് മുഖം ഉയര്‍ത്തി”എടീ.. അത് പിന്നെ എനിക്ക് കുറച്ച് മുന്നെ ഒരു മെയ്ല് വന്നു.,,നന്ദു വേദനയോടെ പറഞ്ഞു ദച്ചൂന് കാര്യമെന്താണെന്ന് മനസ്സിലായില്ല
*(തുടരും..)*
വല്ലാത്തൊരു അവസ്ഥയിലൂടെയാണ് ഇന്ന് നമ്മള്‍ കടന്ന് പോയി കൊണ്ടിരിക്കുന്നത്
പ്രാര്‍ത്ഥനയില്‍ നമ്മുടെ വയനാടിലെ പ്രിയപ്പെട്ടവരെ ഉള്‍പ്പെടുത്തുക.എല്ലാവരും സേഫാണെന്ന് വിശ്വസിക്കുന്നു.,

by