26/05/2026

കിഡ്നാപ്പിംങ്ങ് ലൗ: ഭാഗം 142

രചന: ഷാംസിയ

വീണ് കിടക്കുന്ന ദച്ചൂനെ നോക്കി ഹരി അട്ടഹാസത്തോടെ ചിരിച്ചു.എന്നാല്‍ അവരെ പിറകിലായി നന്ദൂന്‍റെ ബുള്ളറ്റവന്‍ കണ്ടിരുന്നില്ല
നന്ദു കാറില്‍ ഹരിയാണെന്നും ദച്ചൂനെയാണവന്‍ വീഴ്ത്തിയതുമെന്ന് മനസ്സിലാക്കി ബുള്ളറ്റ് ഒരു മരത്തിന്‍റെ ബാക്കിലേക്ക് നിര്‍ത്തി അവനും മറഞ്ഞ് നിന്നു.എന്താണ് ഹരിയുടെ നീക്കമെന്ന് നന്ദൂനറിയണമായിരുന്നു. മറഞ്ഞ് നിന്ന് തന്നെ അവരെ വീക്ഷിച്ചു.റോഡിലേക്ക് വീണത് കൊണ്ട് ദച്ചൂന്‍റെ കൈ ഉരഞ്ഞ് രക്തം പൊടിഞ്ഞിരുന്നു
മുറിവിന്‍റെ നീറ്റലും മനസ്സിനേറ്റ നീറ്റലും കൊണ്ട് ദച്ചൂന്‍റെ കണ്ണ് നിറഞ്ഞു പുറത്തേക്ക് തുളുമ്പി

ദച്ചു മറിഞ്ഞ് കിടക്കുന്ന തന്‍റെ വണ്ടിയില്‍ പിടിച്ച് എണീക്കാന്‍ നോക്കി. കാലിന്‍റെ വേദനയും ഉള്ളം കൈയ്യില്‍ തൊലി  ഉരഞ്ഞ് പോയത് കൊണ്ടും അവള്‍ക്ക് എണീക്കാന്‍ പറ്റുന്നുണ്ടായിരുന്നില്ല
”ഹ ഹ ഹ എന്നും നീ ജയിച്ചാല്‍ മതിയോ ?
കഴിഞ്ഞ തവണ എന്നെ നോവിച്ചാണ് നീ പോയത്
അതിനുള്ള പ്രതികാരമാണിത്.,ഹരി വീണ്ടും പൊട്ടി ചിരിച്ചു.ദച്ചു അവനെ തുറിച്ച് നോക്കി കഷ്ടപ്പെട്ട് എങ്ങനെ ഒക്കെയോ എണീറ്റ് നിന്നു.എന്നാല്‍ ഒരടി പോലും അവള്‍ക്ക് നടക്കാന്‍ പറ്റുന്നുണ്ടായിരുന്നില്ല
കാലിന് കാര്യമായി എന്തോ പറ്റിയിട്ടുണ്ടെന്ന് മനസ്സിലായി.കാറില്‍ നിന്ന് വാക്കിംങ് സ്റ്റിക്ക് പിടിച്ച് ഹരി അവളെ അടുത്തേക്ക് വന്നു.കാലിന് പ്ലാസ്റ്ററിട്ടിട്ടും വീട്ടിലിരിക്കാത്തത് തന്നെ വേദനിപ്പിക്കുക എന്ന ലക്ഷ്യത്തോടെ മാത്രമാണെന്നവള്‍ക്ക് മനസ്സിലായി

അമ്മ വാങ്ങാന്‍ ഏല്‍പിച്ച സാധനങ്ങളെല്ലാം റോഡിരികില്‍ ചിന്നി ചിതറി കിടപ്പുണ്ട്
ദച്ചു അതിലേക്ക് നോക്കിയൊന്ന് നിശ്വസിച്ചു.മറിഞ്ഞ് കിടക്കുന്ന സ്ക്കൂട്ടി നേരെ വെക്കാന്‍ കഴിയില്ലെന്ന് അറിയാമെങ്കിലും അവളതൊന്ന് ഉയര്‍ത്താന്‍ ശ്രമം നടത്തി.”എനിക്കിതെല്ലാം കാണുമ്പോള്‍ എന്ത് സന്തോഷമാണെന്നോ.,നിന്‍റെ ഈ മൗനത്തില്‍ തന്നെയുണ്ട് നീ സ്വയം തോറ്റെന്ന്.,,ഹരിക്ക് രണ്ടടി കിട്ടിയാല്‍ മൂലക്കല്‍ കിടക്കുമെന്ന് കരുതിയെങ്കില്‍ തെറ്റി.,അല്ലെങ്കിലും എന്നെ തല്ലിയമ്മാര് ആരാണെന്ന് ഞാന്‍ അന്വേഷിക്കുന്നുണ്ട്.,,മിക്കവാറും അത് നീ ഏല്‍പിച്ച ക്വട്ടേഷന്‍ ടീമിലായിരിക്കും വന്ന് നില്‍ക്കാ.,അന്ന് ഇതായിരിക്കില്ല മറുപടി.,
അത് നിനക്ക് താങ്ങില്ല ദക്ഷാ രവീന്ദ്രാ.,,

ഹരി ദച്ചൂനെ നോക്കി പറഞ്ഞു.”നിന്‍റെ കൈയ്യും കാലും തല്ലി ഒടിക്കാന്‍ ക്വട്ടേഷന്‍ ടീമിന്‍റെ ആവിശ്യമില്ല.അതിന് ഞാന്‍ തന്നെ ധാരാളം.,
ഇപ്പൊ ഒരു കാലിലെ പ്ലാസ്റ്ററിട്ടിട്ടൊള്ളു മറ്റെ കാലിലും കമ്പി കേറ്റാന്‍ എനിക്കറിയാം.,അത് നീ ചെയ്യിക്കരുത്.,,ഇങ്ങനെ പോയാല്‍ മിക്കവാറും നീയത് ഇരന്ന് വാങ്ങും.,ദച്ചൂന്‍റെ ശബ്ദം കടുത്തു
”ആ..ഹ എന്‍റെ ദച്ചൂട്ടിയുടെ ശബ്ദം ഉയര്‍ന്നല്ലൊ.,
എന്തായാലും നീയൊരു ചുണക്കുട്ടി തന്നെ.,നിന്‍റെ ഈ തന്‍റേടമാണ് എനിക്കിഷ്ടവും.,ഹാ പിന്നെ എന്‍റെ കാലില്‍ പ്ലാസ്റ്ററിടുന്നതവിടെ നില്‍ക്കട്ടെ.,വേഗം പോയി നീ പ്ലാസ്റ്ററിടാന്‍ നോക്ക്.,നല്ല വേദനയുണ്ടെന്ന് മുഖം കണ്ടാലറിയാം.,, ഹരി പറഞ്ഞതും ദച്ചു അവനെ കത്തുന്നൊരു നോട്ടം നോക്കി.”ഈ വേദനക്കുള്ളത് വൈകാതെ ഞാന്‍ തിരിച്ച് തരുന്നുണ്ട്.,,കാത്തിരുന്നോ നീ.,

ദച്ചൂന്‍റെ മറുപടിയെ അവനൊന്ന് പുച്ഛിച്ചു.അതു വഴി ആരെങ്കിലും വന്നെങ്കിലുമെന്ന് ദച്ചു ആഗ്രഹിച്ചു.തന്‍റെ ഇപ്പോയത്തെ അവസ്ഥ വെച്ചിട്ട് ഒരിക്കലും ഒറ്റക്കിവിടെന്ന് പോകാന്‍ പറ്റില്ല.ആരെങ്കിലും സഹായം കിട്ടായെ പറ്റൂ..അടുത്ത കടയിലേക്കിറങ്ങിയത് കൊണ്ട് ഫോണും എടുത്തിരുന്നില്ല.ആവിശ്യം ഉള്ള സമയത്ത് ഒരൊറ്റ മനുഷ്യനും വരാത്തത് അവളെ ചൊടിപ്പിക്കുന്നുണ്ടായിരുന്നു.’എന്താടീ നോക്കുന്നെ.,
ആരെങ്കിലും രക്ഷിക്കാന്‍ വരുമെന്നറിയാനുള്ള നോട്ടമായിരിക്കും.ആരും വരില്ല പ്രകൃതി പോലും എന്‍റെ കൂടെയാണ്.,,ഹരി ഉറപ്പോടെ പറഞ്ഞു
‘എന്നെ രക്ഷിക്കാന്‍ എനിക്കറിയാം.,ആദ്യം ആരെങ്കിലും വരുമ്പോയേക്കും നീ രക്ഷപ്പെടാന്‍ നോക്ക്.,വടിയും കുത്തി വന്നേക്കുന്നു.,,
നിന്‍റെ ഈ വാക്കിംങ് സ്റ്റിക്ക് എടുത്തെറിഞ്ഞാല്‍ നീ മൂക്കും കുത്തി വീഴും അതോടെ തീരും നിന്‍റെ ഈ വാചകമടി.,, ദച്ചു അവനെ നോക്കി ചിറി കോട്ടി
”നീയാരെടീ.,കുറേ നേരമായല്ലൊ നീ ഭീഷണിപ്പെടുത്തുന്നു.,,കുറച്ച് ദിവസം കൂടെ ഞാന്‍ ഈ പ്ലാസ്റ്റര്‍ എന്‍റെ കാലില്‍ കാണൂ..അത് കഴിഞ്ഞാല്‍ എന്‍റൊരു തിരിച്ച് വരവുണ്ട്.,, അന്ന് നീ കരയും ആര്‍ത്ത് ആര്‍ത്ത് കരയും.,എന്‍റെ കൈ കരുത്തിനുള്ളില്‍ നീ ഞെരിഞ്ഞമരും അത് കണ്ട് ഞാന്‍ പൊട്ടി പൊട്ടി ചിരിക്കും.,,ഒരു ദിവസത്തേക്ക് എങ്കിലും ഞാന്‍ നിന്നെ സ്വന്തമാക്കിയിരിക്കും.,
അതാണിപ്പോള്‍ എന്‍റെ ഏറ്റവും വലിയ സ്വപ്നം.,,
ഒാരോ നിമിഷം ഞാനതിന് വേണ്ടി കാത്തിരിക്കാണ്.,
     എല്ലാം നേരിടാന്‍ തയ്യാറായിക്കൊ.
ഹരിയുടെ തനി രൂപം നീ കാണാന്‍ കിടക്കുന്നതെ ഒള്ളു., ഹരി ഭീഷണിപ്പെടുത്തും വിധം പറഞ്ഞു
”സൈക്കോ., ദച്ചു മെല്ലെ പിറുപിറുത്തു’എന്ത് എന്തെങ്കിലും പറഞ്ഞോ ?ഹരി ഒന്നൂടെ അവളെ അടുത്തേക്ക് വന്നു.’ആ ചിരി ജയില്‍ വെച്ച് ചിരിക്കാന്ന് പറഞ്ഞതാണെ.,,ദച്ചു പ്രത്യേക ട്യൂണിലിങ്ങനെ പറഞ്ഞതും ഹരി ഇടത് കൈ വടിയില്‍ അമര്‍ത്തി പിടിച്ച് വലത് കൈ കൊണ്ട് ദച്ചൂന്‍റെ കൈയ്യില്‍ കയറി പിടിച്ചു. അത് കൃത്യം റോഡില്‍ ഉരഞ്ഞ് നീറുന്ന അവളെ കൈയ്യിലായിരുന്നു
മുറിവില്‍ പെട്ടന്ന് പിടിച്ചതും അവള്‍ വേദന കൊണ്ട് ഒച്ചെടുത്തു.”വിടടാ പട്ടീ..,,ദച്ചു മറ്റെ കൈ കൊണ്ട് അവനെ തള്ളി മാറ്റാന്‍ നോക്കിയെങ്കിലും ആ കൈയ്യിന്‍റെ ഉള്ളം കൈയ്യിലും തൊലി ഉരിഞ്ഞിരുന്നതിനാല്‍ വേദന കാരണം അവളാ കൈ പിന്‍വലിച്ചു

”വിടില്ലെടീ..,നിന്‍റെ അഹങ്കാരം കുറക്കാന്‍ പറ്റോന്ന് നോക്കട്ടെ.,,ഹരി അവളെ കൈ പിടിച്ച് ശക്തിയില്‍ അവനിലേക്ക് വലിച്ചതും ബാലന്‍സ് കിട്ടാതെ ഹരി ദച്ചൂനേയും കൊണ്ട് പിറകിലേക്ക് തെന്നി അവന്‍റെ കാറില്‍ ഇടിച്ച് നിന്നു.അത് ഹരിക്ക് കൂടുതല്‍ സൗകര്യമായി.ഹരി കാറില്‍ ചാരി ബാലന്‍സ് ചെയ്ത് ഇടത് കൈ വാക്കിംങ് സ്റ്റിക്കില്‍ മുറുക്കി പിടിച്ചു.ദച്ചു അവന്‍റെ ദേഹത്ത് നിന്നെണീറ്റ് അവളെ കൈ അവനില്‍ വലിച്ചെടുക്കാന്‍ നോക്കി.കാലിന്‍റെ വേദനയും മുറിവിലെ അവന്‍റെ പിടുത്തവും കാരണം കണ്ണില്‍ നിന്ന് കണ്ണുനീര് ഉരുണ്ട് ഉരുണ്ട് ചാടി
”കുറെ കാലമായി ഞാനീ നിമിഷത്തിന് വേണ്ടി കാത്തിരിക്കുന്നു.,,ഹരിയുടെ മുഖം ദച്ചൂന്‍റെ മുഖത്തേക്കടുപ്പിച്ചതും അവള്‍ മുഖ വെട്ടിച്ചു

   ഡോറ് തുറന്ന് കിടക്കുന്ന കാറിലേക്ക് ഹരിയൊന്ന് തിരിഞ്ഞ് നോക്കി അവളെ ഒന്നാകെ ഉഴിഞ്ഞ് നോക്കി ചിരിച്ച് ദച്ചൂന്‍റെ കൈ പെട്ടന്ന് വലിച്ചതും കൃത്യം തലയടിച്ച് ദച്ചു കാറിന്‍റെ സീറ്റിലേക്ക് വീണു.വേദന കാര്യമാക്കാതെ ഉടനെ തന്നെ ദച്ചു പിടഞ്ഞെണീറ്റു
”ഡാ..,,ദച്ചു ഹരിക്ക് നേരെ കൈ വീശിയതും ഹരി നിലത്തേക്ക് തെറിച്ച് വീണു.ദച്ചൂന് കാര്യം മനസ്സിലായില്താനൊന്ന് കൈ ഒാങ്ങിയപ്പോയേക്കും ഹരി വീണേക്കുന്നു.ഇനി തനിക്ക് വല്ല മാന്ത്രിക ശക്തിയും കിട്ടായോ ?ദച്ചു അവിടെ നടന്നത് എന്താണെന്നറിയാതെ വീണ് കിടക്കുന്ന ഹരിയേയും തന്‍റെ കൈയ്യിലേക്കും മാറി നോക്കി

 അപ്പോയാണ് മുന്നിലേക്കൊരു നിഴല്‍ വന്ന് നിന്നത്
ദച്ചു തല ഉയര്‍ത്തി നോക്കി.മുന്നില്‍ വലിഞ്ഞ് മുറുകിയ മുഖത്തോടെ നന്ദു.പെട്ടന്നവളില്‍ സങ്കടം കുമിഞ്ഞ് കൂടി.പൊട്ടി കരഞ്ഞവള്‍ നന്ദൂന്‍റെ നെഞ്ചിലേക്ക് വീണ് അവനെ വരിഞ്ഞ് ചുറ്റി.അവളെ പുറത്തൊന്ന് തട്ടി ആശ്വസിപ്പിച്ച് അവളെ തന്നില്‍ നിന്നടര്‍ത്തി മാറ്റി നെറ്റകരികില്‍ ചുംബിച്ച് ദച്ചൂനെ ഹരിയുടെ കാറിലേക്ക് കയറ്റി ഇരുത്തി.അതേ സമയം നന്ദൂനെ കണ്ട ഞെട്ടലിലായിരുന്നു ഹരി.നന്ദു ഹരിയെ ഒന്ന് നോക്കി.മറിഞ്ഞ് കിടക്കുന്ന ദച്ചു ഒാടിച്ചിരുന്ന സ്ക്കൂട്ടി നേരെ വെച്ച് ചിതറി കിടക്കുന്ന സാധനങ്ങളെല്ലാം കവറിലേക്ക് പൊറുക്കിയിട്ട് സ്ക്കൂട്ടിയില്‍ കൊളുത്തിയിട്ടു. സ്ക്കൂട്ടി റോഡിന്‍റെ ഒാരത്തേക്കായി നീക്കി വെച്ച് ഹരിക്ക് നേരെ തിരിഞ്ഞതും അവന്‍ ഉമിനീരിറങ്ങി പേടിയോടെ നന്ദൂനെ നോക്കി. നന്ദു നാട്ടിലേക്ക് വന്നത് പോലും ഹരി അറിഞ്ഞിരുന്നില്ല.അവന്‍ ഒട്ടും പ്രതീക്ഷിക്കാത്ത കടന്നു വരവായിരുന്നു നന്ദൂന്‍റേത്എങ്ങനെ രക്ഷപ്പെടും എന്നറിയാതെ ഹരി ചുറ്റും നോക്കികാലിന് പ്ലാസ്റ്ററിട്ട ഇൗ അവസ്ഥയില്‍ ഒാടി രക്ഷപ്പെടാന്‍ എന്തായാലും പറ്റില്ല.വാക്കിംങ് സ്റ്റിക്കാണെങ്കില്‍ എങ്ങോട്ടോ തെറിച്ച് പോയിട്ടുണ്ട്രി വിറയലോടെ തന്‍റെ അടുത്തേക്ക് ഒാരോ ചുവടും വെച്ച് വരുന്ന നന്ദൂനെ ഹൃദയ മിടിപ്പോടെ നോക്കി

        *(തുടരും..)*