25/05/2026

അനുരാഗി: ഭാഗം 13

രചന: ആയിഷ അക്ബർ

അവൾ കുഞ്ഞിന്റെ കാര്യങ്ങൾ ഒരോന്ന് ചെയ്യുമ്പോഴും അവർ അമ്മയും മകനുമല്ലെന്ന് വിശ്വസിക്കാൻ അവർക്ക് പോലും ഒരു നിമിഷം കഴിഞ്ഞിരുന്നില്ല……അവളുടെ ഒക്കത്ത് പതിഞ്ഞിരിക്കുന്ന അവൻ അവൾക്ക് സ്വന്തമല്ലെന്ന് വിശ്വസിക്കാൻ ഏറെ പ്രയാസമുള്ളത് പോലെ…..
അവർക്ക് ശെരിക്കും അത്ഭുതം തോന്നിയിരുന്നുവേദക്ക്…… മോനെ വല്യ കാര്യമാ അല്ലെ……അവരത് ചോദിച്ചതും അവൾ മിഴികൾ കൊണ്ടൊന്നു പുഞ്ചിരിച്ചു….കൂടുതൽ അടുക്കാതിരിക്കുന്നതാണ് നല്ലത്…. ആദി ഇവിടെ നിന്ന് പോയാൽ വേദക്കത് വല്യ സങ്കടമാവില്ലേ……

അവരത് പറയുമ്പോൾ അവളുടെ കണ്ണുകളൊന്ന് പിടച്ചു…..അവൻ തന്നെ വിട്ട് പോകുമെന്നത് ഓർക്കാൻ പോലും മനസ്സ് അനുവദിക്കുന്നില്ല…..
അതിനെ കുറിച്ചൊന്നും ചിന്തിക്കാനും താനൊരുക്കമല്ല…..അവന്റെ ഒരോ വളർച്ചയും കണ്ണുകളിൽ നിറച്ചു കൊണ്ടാണ് താൻ കാത്തിരിക്കുന്നത്..അവൻ തന്റെതാണ്…. അവനെങ്ങും പോകാൻ കഴിയില്ല……ആദി മോനിനി ഇവിടെ രണ്ട് ദിവസം കൂടിയേ കാണു……
അത് കഴിഞ്ഞാൽ പിന്നേ വരില്ല……മുത്തശ്ശി ആ പറഞ്ഞത് വേധയുടെ കണ്ണുകളിൽ നോക്കിയായിരുന്നു…..അവളുടെ കണ്ണുകൾ ഒരു നിമിഷം അവരിലേക്ക് സൂക്ഷിച്ചു നോക്കി….
സത്യമാണോ എന്ന അർത്ഥത്തിൽ……

അവനെ നോക്കാൻ വീട്ടില് തന്നെ ഒരാളെ നിർത്താൻ ഏൽപ്പിച്ചിരിക്കുകയാണ് അവന്റെ അച്ഛൻ……
അതാകുമ്പോ ഈ വരവ് ഒഴിവാക്കാമല്ലോ….മുത്തശ്ശി അതും കൂടി പറഞ്ഞതും അവളുടെ കണ്ണുകൾ നിറഞ്ഞു……
നിറയുന്ന കണ്ണുകളെ കണ്ടില്ലെന്ന് നടിച്ചു അവർ അവിടെ നിന്നുമിറങ്ങുമ്പോൾ താൻ മനസ്സിൽ വിചാരിച്ച കാര്യം നടന്നെന്ന സംതൃപ്തി അവരിലുണ്ടായിരുന്നു….അതേ…..
അവളുടെ കണ്ണുകളിൽ കാണുന്ന നീർ തുള്ളികൾ ആ കുഞ്ഞിനോടുള്ള വാത്സല്യം തന്നെയാണെന്ന് അവർക്കുറപ്പായിരുന്നു….എങ്കിലും ആരോരുമല്ലാത്ത ഒരു കുഞ്ഞിനെ ഇത്രയധികം സ്നേഹിക്കാൻ അവൾക്കെങ്ങനെ കഴിയുന്നുവെന്നോർത്ത് അവർക്കത്ഭുതം തോന്നിയിരുന്നു……
അവനിലേക്ക് മാത്രം തുളുമ്പുന്നൊരു മാതൃ ഹൃദയം അവളിലുണ്ടെന്ന് അവർക്കന്നേരം വ്യക്തമായിരുന്നു….അതേ…. ശിവയുടെ ചോദ്യത്തിന് താനുത്തരം കണ്ടെത്തിയിരിക്കുന്നു…..
ഇനിയുള്ള കാര്യങ്ങൾ  എന്തെന്ന് അവർ മനസ്സിൽ തിട്ടപ്പെടുത്തി തുടങ്ങിയിരുന്നന്നേരം….

🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷

വേദ കുഞ്ഞിനെ ഒന്ന് കൂടി മുറുകെ പിടിച്ചു…..
അവളുടെ കണ്ണുകൾ നിറഞ്ഞുതൂവുന്നുണ്ടായിരുന്നു…..ആൻസിയും അഞ്ജുവും നീലിമയുമെല്ലാം അവളെ സഹതാപത്തോടെ നോക്കി…..എന്തിനാ വേദാ… ഇവനിൽ മാത്രം നീയിത്ര വികാരാദീതയാകുന്നത്….
ഇവിടെയുള്ള മറ്റെല്ലാ കുട്ടികളെയും പോലെ തന്നെയല്ലേ ഇവനും…..അമ്മയില്ലെന്നത് കൊണ്ടാണ് ഇത്രയും പരിഗണയെങ്കിൽ വേണ്ടാ..നമ്മളെ പോലെയല്ല…അവരൊക്കെ പണമുള്ളവരാണ്…
അമ്മയെന്നൊരു കുറവ് മാത്രമേ ആ
കുഞ്ഞിനുണ്ടാകു…..ഇവിടെ നിന്നിറങ്ങിയാൽ അവനെയൊന്ന് തൊടാൻ പോലുമുള്ള അർഹത നമ്മൾക്കില്ല……

ആ അവനു വേണ്ടി നീയിങ്ങനെ കരയുന്നതെന്തിനാ…..അഞ്ചു അൽപം അമർഷത്തോടെ അത് ചോദിച്ചത് അവളുടെ സങ്കടം കാണാൻ വയ്യെന്നത് കൊണ്ട് തന്നെയായിരുന്നു…..
വേദ ഒന്നും മിണ്ടിയില്ല……തന്റെ മടിയിലിരിക്കുന്ന ആദിയുടെ കവിളിൽ ഒന്ന് ചുണ്ടമർത്തി….അവളുടെ കണ്ണിലെ നനവറിഞ്ഞെന്ന വണ്ണം അവൻ ചുണ്ടുകൾ കൊണ്ടവളുടെ മുഖം തലോടി…….ഉള്ളിൽ നിന്നുയർന്നു വന്നൊരു എങ്ങൽ ചീളുകൾ അവൾ ഉള്ളിലൊതുക്കി കൊണ്ട് അവനെ വീണ്ടും മാറോട് ചേർത്ത് പിടിച്ചു….അടി വയറ്റിൽ നിന്നൊരു ഞരുക്കമുണ്ട്…..മാറിടത്തിലൊരു കല്ലപ്പും…
ഹൃദയം വല്ലാതെ ചുട്ട് നീറുന്നുമുണ്ട്…..
എല്ലാത്തിനും തനിക്ക് കിട്ടിയ മരുന്നായിരുന്നവൻ….
തന്റെ കുഞ്ഞിന്റെ മുഖം അവനിൽ താൻ കണ്ട് പോയി…..ഇനി മറ്റൊരാളിലേക്ക് പകർത്താൻ കഴിയാത്ത വണ്ണം…….വേദ അവനെയും നെഞ്ചിലേറ്റി അങ്ങനെയിരുന്നു…….

🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷

ആ ഡേ കെയറിൽ ഒരു പെൺ കുട്ടിയുണ്ട് ശിവാ….എന്തെ…. വിവാഹലോചന യാണോ മുത്തശ്ശി……മുത്തശ്ശി മുഖവുരയിട്ട് പറഞ്ഞു തുടങ്ങിയതും ആദിക്ക് ഭക്ഷണം കൊടുത്തു കൊണ്ടിരുന്ന ശിവ ഒരു പരിഹാസ ചിരിയോടെയാണത് ചോദിച്ചത്…….അല്ലേടാ…… ആ കുട്ടിയും ആദിയും തമ്മിൽ നല്ല ഇണക്കമുണ്ട്…
അവിടെ ഇവന്റെ കാര്യങ്ങളെല്ലാം ചെയ്യുന്നത്  ആ കൊച്ചാണ്……ഇവന് ആ കുട്ടിയെ വല്യ കാര്യമാ…..അതിനെന്താ മുത്തശ്ശി…. അതിനല്ലേ നമ്മളവർക്ക് കാശ് കൊടുക്കുന്നത്….
പണത്തിനു പകരം അവർ അവരുടെ ജോലി ചെയ്യുന്നു…….മുത്തശ്ശി വലിയ ആവേശത്തോടെ അത് പറഞ്ഞതും ശിവ വല്യ താല്പര്യമില്ലാത്ത മട്ടിലത് പറയുമ്പോൾ താൻ അവളുടെ കണ്ണുകളിൽ കണ്ട വാത്സല്യത്തെ അവനെ പറഞ്ഞെങ്ങനെ ബോധ്യപ്പെടുത്തുമെന്ന് അവർക്കറിയില്ലായിരുന്നു…..

അവനെ സംബന്ധിച്ചിടത്തോളം അത് അവരുടെ ജോലിയാണ്…പക്ഷെ….പണത്തിൽ കവിഞ്ഞ മറ്റെന്തോ ബന്ധം അവർക്കിടയിലുണ്ട്…..
അതിനൊന്നുമില്ല…..കുഞ്ഞിനെ ഡേ കെയറിലേക്കാക്കുന്നതിനു പകരമായി ആ കുട്ടിയെ ഇവിടെ കൊണ്ട് വന്നു നിർത്തിയാൽ പോരെയെന്ന് ആലോചിക്കുവായിരുന്നു ഞാൻ…..അവനോട് കൂടുതൽ പറഞ്ഞിട്ടും കാര്യമില്ലെന്നുള്ളത് കൊണ്ട് തന്നെയാണ് മുത്തശ്ശി ഗൗരവത്തോടെ അത്രയും പറഞ്ഞത്…..ഒരു നിമിഷം ശിവ സ്പൂൺ താഴെ വെച്ച് മുത്തശ്ശിയിലേക്കൊന്ന് നോക്കി…….അത്….. അതൊന്നും വേണ്ട മുത്തശ്ശി……അവന്റെ വാക്കുകളിൽ എന്തൊക്കെയോ അനിഷ്ടം കണ്ടിരുന്നു……

അതെന്താ നിന്റെ കുഞ്ഞിനെ ഇവിടെയുള്ളവർ നോക്കേണ്ടെന്നതും പോരാന്നിട്ട് അവനെ ഇവിടെ നിർത്താനും നിനക്ക് പറ്റില്ലേ…..
നീ വളർന്ന വീടാണിത്…. നിന്റെ കുഞ്ഞും ഇവിടെയല്ലേ വളരേണ്ടത്……മുത്തശ്ശിയുടെ ശബ്‍ദം ഉറച്ചതായിരുന്നു…….എല്ലാവരും ശബ്ദം കേട്ട് പുറത്തേക്ക് വന്നു…..മുത്തശ്ശിയുടെ മുമ്പിൽ തല കുനിച്ചു നിൽക്കുന്ന ശിവയെ കണ്ട് ആർക്കും ഒന്നും മനസ്സിലായിരുന്നില്ല…..നിനക്കെന്തെങ്കിലും എതിരഭിപ്രായം ഉണ്ടെങ്കിൽ പറയാം…. പിന്നെ ഞാൻ നിന്നേ നിർബന്ധിക്കില്ല……..മുത്തശ്ശി അത് പറഞ്ഞതും ശിവക്ക് എതിർത് പറയാൻ കഴിഞിരുന്നില്ല……അവൻ ഇല്ലെന്ന മട്ടിൽ തലയാട്ടി……അപ്പൊ ഞാൻ ഡേ കെയറിലുള്ള ആ പെൺ കുട്ടിയെ ഇങ്ങോട്ട് കൊണ്ട് വരാൻ പോകുകയാണ്……നീ വരും വരെ ഇവിടെ നിന്ന് അവൾ കുഞ്ഞിനെ  നോക്കട്ടെ…….

ഈ യാത്ര കൊണ്ട് കാറ്റടിച്ചുള്ള അസുഖങ്ങളും കുഞ്ഞിന് ഇല്ലാതായിക്കോളും ……മുത്തശ്ശി അതും കൂടി പറഞ്ഞു അവിടെ നിന്ന് നടക്കുമ്പോൾ രേഖ രേവതിയെ സന്തോഷത്തോടെ ഒന്ന് നോക്കി…..
അതേ….. കുഞ്ഞിനെ ഇനി എപ്പോഴും തങ്ങൾക്ക് കാണാം…..മാത്രവുമല്ല…. അവൻ പോയാൽ ആ കുഞ്ഞിനെ എടുക്കുകയും നോക്കുകയും എല്ലാം ചെയ്യാം…….അതിനേക്കാൾ മേലെ ഗായത്രി ക്ക് കുഞ്ഞിനോടടുക്കാൻ കൂടുതൽ സമയവും കിട്ടും……ഇതൊക്കെ കൊണ്ട് തന്നെ മുത്തശ്ശിയോട് അവർക്ക് വല്ലാത്തൊരു സ്നേഹം തോന്നിയിരുന്നു…….എന്നാൽ ശിവയുടെ മനസ്സിൽ അതൊരു കരടായി കിടന്നു……

കുഞ്ഞിനെ ഇവിടെ നിർത്താൻ തനിക്കോട്ടും ഇഷ്ടമല്ല……അവനെ ഇവിടെ നിർത്തിയാൽ അവരെല്ലാവരും  നോക്കും…എല്ലാവർക്കും അതൊരു ചാൻസാവുകയേയുള്ളു……
അത് താൻ ആഗ്രഹിക്കുന്നില്ല…..തന്റെ മനസ്സിലെ മുറിവുണങ്ങാതിടത്തോളം അവനെ ഞാൻ അവർക്കാർക്കും കൊടുക്കില്ല……എവിടെ നിന്നാണോ മുത്തശ്ശിയുടെ മുമ്പിൽ ഒരു ഹോം നേഴ്സ് അവതരിച്ചതെന്നോർത്ത് അവനു അരിശം വന്നിരുന്നു…….എന്തെങ്കിലും കാരണം പറഞ്ഞു എത്രയും പെട്ടെന്ന് വരുന്ന ആളെ ഇവിടെ നിന്നൊഴിവാക്കിയേ തീരു എന്നവന് തോന്നിയിരുന്നു….അത് കഴിഞ്ഞ് ഡേ കെയർ തന്നെ മാറ്റണം…..അവൻ ദേഷ്യത്തോടെ ചുമരിലൊന്നിടിച്ചു……ഇതേ സമയം മുത്തശ്ശി കട്ടിലിൽ പോയി ചെരിഞ്ഞു കിടന്നു…..അതേ….. അവളുടെ ഉള്ളിലെ അമ്മയെ കണ്ടറിഞ്ഞവൻ ബോധ്യപ്പെടട്ടെ….

അവളെ അവനിഷ്ടപ്പെടാതിരിക്കില്ല….അവന്റെ കുഞ്ഞിന് അമ്മയാവാൻ അവളെ ക്കാൾ നല്ലൊരാളെ ഇനി തനിക്ക് കണ്ടെത്താനും കഴിയില്ല……അത് കൊണ്ട് തന്നെ അവരൊന്നിക്കുക എന്നൊരു വിധി ദൈവം എഴുതിയുട്ടുണ്ടെങ്കിൽ അത് നടപ്പിലാക്കാനുള്ള വഴിയാണ്താനൊരുക്കിയിരിക്കുന്നത്…..അവരിലൊരു പുഞ്ചിരി വിരിഞ്ഞിരുന്നു……

(തുടരും)