19/04/2026

കിഡ്നാപ്പിംങ് ലൗ: ഭാഗം137

രചന: ഷംസിയ

നന്ദു ആരാണെന്നറിയാന്‍ ബാല്‍ക്കണിയില്‍ ചെന്ന് മുറ്റത്തേക്ക് നോക്കി.കാറില്‍ നിന്നിറങ്ങുന്നവരെ  നന്ദു പുച്ഛത്തോടെ നോക്കി.”രണ്ടും രാവിലെ തന്നെ കുറ്റിം പറിച്ച് വന്നേക്കാണ് എന്നെ സോപ്പിടാന്‍.,,
അങ്ങനെ പെട്ടന്നൊന്നും ഞാന്‍ മിണ്ടില്ലെടാ തെണ്ടികളെ.,,കാറില്‍ നിന്നിറങ്ങിയ ദേവനേയും ദീപൂനെയും നോക്കി നന്ദു സ്വയം പറഞ്ഞു.അപ്പോയാണ് കാറിന്‍റെ ബാക്ക് സീറ്റില്‍ നിന്ന് ദച്ചൂന്‍റെ അച്ഛനും അമ്മയും ഇറങ്ങിയത്
.”അയ്യോ അച്ഛനും അമ്മയും ഉണ്ടായിരുന്നോ ?
നന്ദു വേഗം ബാല്‍ക്കണിയില്‍ നിന്ന് റൂമിലേക്കോടി ഷോര്‍ട്സിന്‍റെ മുകളിലൂടെ പാന്‍റ് വലിച്ച് കേറ്റി കണ്ണാടിയില്‍ നോക്കി മുടി ശെരിയാക്കി

”ടീ ഷര്‍ട്ട് മാറ്റി ഷര്‍ട്ടാക്കാണോ ?
അല്ലെങ്കില്‍ വേണ്ട.ചുമ്മാ ഒാവറാക്കണ്ട.,,നന്ദു പെട്ടന്ന് താഴേക്ക് ചെന്നു. അവര് കോളിംങ് ബെല്ലടച്ചതും നന്ദു താഴെ എത്തിയതും ഒരുമിച്ചായിരുന്നു.”ഹാ ആരൊക്കെയാത്.,
ഈ സമയത്ത് തീരെ പ്രതീക്ഷിച്ചില്ല.,
അച്ഛാ അമ്മാ അകത്തേക്കിരിക്കാം.,,നന്ദു വാതില്‍ തുറന്ന്  ഒന്നും അറിയാത്ത പോലെ അവരെ അകത്തേക്ക് സ്വീകരിച്ചു.”മാത്യു ചേട്ടന്‍ ആശുപത്രിയില്‍ വന്നതില്‍ പിന്നെ ഒന്ന് കാണാനിങ്ങോട്ടേക്ക് ഇറങ്ങാന്‍ സമയം കിട്ടിയിട്ടില്ല.,
ഞാന്‍ ഷോപ്പടച്ച് വരുമ്പൊ ഒരു സമയാകും., പിന്നെ എവിടെക്കിറങ്ങാനും സമയം കിട്ടൂല.,
പിന്നെ ഇവമാര്‍ക്കാണെങ്കില്‍ ഒാഫീസും.,
ഇന്നിനി എന്തായാലും എല്ലാവരും ജോലിക്കിറങ്ങുന്നതിന് മുമ്പ് ഇങ്ങോട്ടിറങ്ങാന്ന് വെച്ചു.,,

അച്ഛന്‍ നന്ദൂനോട് പറഞ്ഞ് അകത്തേക്ക് കയറി.
അപ്പോയേക്കും ബെല്ലടിയുടെ ശബ്ദം കേട്ട് നന്ദൂന്‍റെ അമ്മയും ദച്ചുവും അങ്ങോട്ട് വന്നു.”ആരൊക്കെയാ ഇത്.,വരു ഇരിക്കീ..,,അമ്മ ചിരിയോടെ അവരെ അടുത്തേക്ക് വന്നു.”അങ്കിള്‍ റൂമിലാകും അല്ലെ ?
ദേവനാണത് ചോദിച്ചത്.”ആ..ഹ് അപ്പന്‍ റൂമിലാ.
നിങ്ങള്‍ വന്നത് കണ്ടാല്‍ അപ്പനെന്തായാലും സന്തോഷാകും.,,ഒരേ കിടത്തം ആയത്കൊണ്ട് അപ്പന് എപ്പോയും ഒരാള്‍ സംസാരിക്കാന്‍ അടുത്ത് വേണം.,,ദച്ചു അവരെ അപ്പന്‍റെ മുറിയിലേക്ക് കൊണ്ട് പോയി.”ഈശോയെ ആരൊക്കെ ഈ വന്നിരിക്കുന്നത്.,എല്ലാവരും ഉണ്ടല്ലൊ.വരണം വരണം,അപ്പന്‍ കിടന്നയിടത്ത് നിന്ന് ചെറുതായി തല പൊക്കിയതും ദേവനും ദീപുവും അപ്പനെ പിടിച്ച് മെല്ലെ ഉയര്‍ത്തി തലയണ വെച്ച് അതില്‍ ചാരി ഇരുത്തി

” എന്‍റെ മക്കളാണ് ആശുപത്രിയില്‍ എനിക്ക് വേണ്ടി ജോലി പോലും ലീവെടുത്ത് ഒാടി നടന്നതാ.,,ഇതിനൊക്കെ എങ്ങനെ നന്ദി പറയാനാ മക്കളെ.,,രമ്യ എപ്പോയും ദേവനേയും ദീപുനെയും പറ്റി പറയും.,അതെങ്ങനെ നന്ദൂന്‍റെ കൂടെ ഇങ്ങോട്ട് വന്നിരുന്ന കാലത്തെ ഇവരിങ്ങനെ തന്നെ.,
അപ്പന്‍ കൈ ഉയര്‍ത്തി അടുത്ത് നിന്ന ദീപൂന്‍റെ പുറത്ത് തട്ടി  പറഞ്ഞതും നന്ദു രണ്ടാളെയും ഇടം കണ്ണിട്ട് നോക്കി.”ഞങ്ങളെ അച്ഛനെ പോലെ തന്നെയല്ലെ അല്ലെ അപ്പനും.,,
എന്തൊക്കെ ആയാലും അങ്കിളിനെ ഇങ്ങനെ ചിരിച്ച് കാണുമ്പോള്‍ ഒരു സന്തോഷം.,,ദീപു പറഞ്ഞു.”അത് പിന്നെ ജീവിതം ഇങ്ങനൊക്കെ അല്ലെ.,കര്‍ത്താവ് വിധി എഴുതിയപ്പോലെ ഒക്കെ നടക്കും.,നമ്മള്‍ നമ്മുടെ മനശക്തി കൈ വിടാതിരുന്നാല്‍ മതി.,,അപ്പന്‍ ചിരിയോടെ പറഞ്ഞു
”എന്നിട്ടിപ്പോള്‍ എങ്ങനെയുണ്ട് മാത്യു ചേട്ടാ.,
വേദന കുറവുണ്ടോ ?ദച്ചൂന്‍റെ അച്ഛന്‍ അപ്പന്‍റെ അടുത്ത് വന്ന് നിന്നു

”കുറച്ചൊക്കെ വേദന ഇല്ലാതിരിക്കോ ?
ഇതൊക്കെ സഹിക്കാവുന്നതല്ലെ ഒള്ളു.,
ഒരു മൂന്ന് മാസം റെസ്റ്റ് പറഞ്ഞിട്ടുണ്ട്.,
അതൊക്കെ മൂന്ന് ദിവസം പോലെ അങ് പോകും.,
ശെരിക്കും പറഞ്ഞാല്‍ ഈ കിടത്തം ബുദ്ധിമുട്ട് തന്നെയാ.,,നമുക്കൊന്നും വീട്ടിലിരുന്ന് ശീലമില്ലാത്തതല്ലെ.,അപ്പന് സംസാരിക്കാന്‍ ആളെ കിട്ടിയ സന്തോഷായിരുന്നു.സംസാരം നീണ്ട് പോയി
ദച്ചുവും നന്ദൂന്‍റെ അമ്മയും അടുക്കളയിലേക്ക് പോയി
ദച്ചു ചായക്കുള്ള പാല് അടുപ്പിലേക്ക് വെച്ചപ്പോയേക്കും അമ്മ  ദച്ചു ഉണ്ടാക്കിയ ദോശ പാത്രത്തിലാക്കി.”ചേച്ച്യേ ചായയൊന്നും വേണ്ട.,
ഞങ്ങളിപ്പൊ കുടിച്ചിങ് ഇറങ്ങിയതെ ഒള്ളു.,ദച്ചൂന്‍റെ അമ്മ വന്ന് തടഞ്ഞു.”അത് പറ്റില്ല.,
ഇവിടെ വരെ വന്നിട്ട് ഒന്നും കുടിക്കാതെ പോകാന്‍ പറ്റില്ല.,നന്ദൂന്‍റെ അമ്മ ദച്ചൂന്‍റെ അമ്മയെ നോക്കി പറഞ്ഞു.ചായയും ദോശയും കുറച്ച് ബേക്കറിയെല്ലാം ടേബിളില്‍ നിരത്തി

”അയ്യയ്യോ ചായയൊന്നും വേണ്ടന്നെ.,,
ഞങ്ങള്‍ കഴിച്ചെ ഒള്ളു.,വയറില്‍ ഒരു തുള്ളി സ്ഥലമില്ല.,,അച്ഛനും പറഞ്ഞു.”അത് എന്നാ വര്‍ത്താനാ രവി.,,ഒരു ഗ്ലാസ് ചായയല്ലെ
കുടിചേച്ചും വാ.,അപ്പനും കൂടെ നിര്‍ബന്ധിച്ചതും വന്നവരെല്ലാം ചായ കുടിക്കാനിരുന്നു.”നന്ദൂ നീയും ഇരിക്ക് മോനെ .,,ദച്ചൂന്‍റെ അമ്മ നന്ദൂനെ നോക്കി അടുത്തുള്ള കസേര നീക്കിയിട്ടു.”നിങ്ങള് കഴിക്കി.,,നന്ദു എല്ലാവര്‍ക്കും എടുത്ത് കൊടുത്തു.”നന്ദു നീ പ്രാതല് കഴിക്കാത്തതല്ലെ നീയും ഇരിക്ക്.,,അമ്മ പറഞ്ഞതും നന്ദു അമ്മയെ നോക്കി കണ്ണുരുട്ടി വേറെ വഴിയില്ലാതെ അവര്‍ക്കൊപ്പം ഇരുന്നു.കുറച്ച് സമയം കൂടെ അവിടെ ചിലവഴിച്ച് അവര് പോകാനിറങ്ങി.”’അളിയാ എന്താടാ മിണ്ടാത്തെ.,, സുഖാണോ ?.ദേവന്‍ നന്ദൂന്‍റെ വയറിനിട്ടൊരു ഇടി കൊടുത്തതും നന്ദു അതേ സ്പീഡില്‍ തിരിച്ചവന്‍റെ വയറിനിട്ട്  കൊടുത്തു

”അളിയനിത്തിരി സുഖം കുറവാ.,
ജോലിക്ക് പോകാനുള്ളതല്ലെ
വേഗം വിട്ടോ.നന്ദു ശബ്ദം താഴ്ത്തി പറഞ്ഞു.”’അളിയന്‍റെ മഞ്ഞുരുകിയില്ലെന്ന് തോന്നുന്നു.,ഇപ്പോയും മുഖത്ത് നല്ല കനം.,,
നിരാശയോടെ ദീപു നന്ദൂനെ നോക്കി.”ഈ മഞ്ഞത്ര പെട്ടന്ന് ഉരുകില്ല.,കുറച്ച് കട്ടിയായതാ അലിയാന്‍  സമയം എടുക്കും.,,നന്ദു കടുപ്പത്തില്‍ പറഞ്ഞതും ദേവനും ദീപുവും യാത്ര പറഞ്ഞ് അച്ഛനും അമ്മക്കും പിറകില്‍ പുറത്തേക്കിറങ്ങി.കാറ് അകന്ന് പോയി
”കഷ്ടണ്ട്.,ചേട്ടമ്മാരോട് മിണ്ടായിരുന്നില്ലെ നന്ദേട്ടന്.,,അമ്മ അകത്തേക്ക് പോയതും ദച്ചു നന്ദൂനെ വിഷമത്തോടെ പറഞ്ഞു.”എന്താ ചങ്കടം കുട്ടിക്ക്.,അവമ്മാര് എന്നെ കുറെ വട്ടം കറക്കിയില്ലെ.,ഞാന്‍ പതിയെ മിണ്ടുന്നൊള്ളു.,
കേട്ടോ പട്ടി കുട്ടീ..,,നന്ദു ദച്ചൂന്‍റെ മുഖത്ത് പിച്ചി അകത്തേക്ക് പോയി

”വാശി അല്ലാതെന്ത്.,,ദച്ചു ചവിട്ടി തുള്ളി അവന്‍റെ പിറകെ പോയി.”അഭി തുണിക്കടയിലേക്ക് പോയോ അമ്മാ.,,നന്ദു അമ്മയുടെ പിറകെ ചെന്ന് ചോദിച്ചു
”അവന്‍ നേരത്തെ പോയല്ലൊ.,മനും ആണെങ്കില്‍ ഹെല്‍മറ്റൊക്കെ എടുത്ത് പോകുന്നത് കണ്ടു.,
രാത്രിയെ വരൂന്നും പറഞ്ഞ്.,അവന് ഒരു ഒഴിവ് കിട്ടിയാല്‍ ആ അഭിയുടെ കടയില്‍ പോയി സഹായിച്ചൂടെ.,അതിന് അവന് പറ്റില്ല.,
നാട് നീളെ തെണ്ടി നടന്നോളും ചെര്‍ക്കന്‍.,,
അമ്മ മനൂനെ പറ്റി പറയുന്നത് കേട്ട് ദച്ചു മുഖം പൊത്തി ചിരിച്ചു.”നീയെന്തിനാ ചിരിക്കുന്നത്.
മനു നിന്‍റെ ചേട്ടമ്മാരെക്കാള്‍ ബെറ്ററാണ്.,
ഒന്ന് ടൗണിലേക്ക് ഇറങ്ങിയാലും ഹലോ ഗായ്സ്ന്നും പറഞ്ഞ് ഫോണും പൊക്കി പിടിച്ച് നടന്നോളും.,,
അതൊക്കെ കാണാന്‍ കുറെ പൊട്ടമ്മാരും.,,
നന്ദു ദേവനേയും ദീപൂനെയും പുച്ഛിച്ചു

”എന്തായാലും എന്താ.,അതിനവര്‍ക്ക് യൂറ്റ്യൂബില്‍ നിന്ന് പൈസയും കിട്ടുന്നുണ്ട്.,,പിന്നെ ജോലിക്കും പോകുന്നില്ലെ.,,ഫുള്‍ ടൈം വ്ലോഗിന്‍റെ പിറകെ അല്ലല്ലൊ.,,ദച്ചൂന് ചേട്ടമ്മാരെ പറ്റി പറഞ്ഞത് പിടിച്ചില്ല.”എടാ നന്ദൂ നീയും യൂറ്റൂബിലൊരു ചാനല്‍ തുടങ്ങ്.,,എന്‍റെ പാലപ്പവും ചിക്കന്‍ മപ്പാസുമെല്ലാം അതിലിട്ടൊ.,,നല്ല പൈസ കിട്ടും.,,
നിനക്ക് ലണ്ടനിലേക്കും പോകേണ്ട.,അമ്മ പറയുന്നത് കേട്ട് നന്ദു വാ പൊളിച്ചു.”ഒന്ന് പോ അമ്മെ,
നിങ്ങളെ പാലപ്പം കാണാന്‍ ഏറിപോയാല്‍ ഈ വീട്ടിലെ ആറ് പേരും ദച്ചൂന്‍റെ വീട്ടിലെ നാല് പേരും ഉണ്ടാകും.,നിങ്ങളെ കുടുംബ് ശ്രീലെ പെണ്ണുങ്ങള് പോലും കണ്ടാല്‍ എടുത്ത് നോക്കൂല.,,
പിന്നെ നമ്മുടെ കുടുംബക്കാര് റിപ്പോട്ട് ചെയ്ത് ചാനല്‍ പൂട്ടിക്കും.എന്നിട്ട് ഞാന്‍ ജോലിയും കളഞ്ഞ് ഇവിടെ നിന്നാല്‍ പച്ച വെള്ളം കുടിച്ച് കഴിയേണ്ടി വരും.,എന്നെ വിട്ടേക്ക്.,,വേണമെങ്കില്‍ മരുകളോട് ഒരു ചാനല്‍ തുടങ്ങാന്‍ പറ.,അവള്‍ക്കാകുമ്പോള്‍ വ്ലോഗിംങില്‍  പാരമ്പര്യ കഴിവുണ്ടാകും.,,
നന്ദു ഇതും പറഞ്ഞവിടെന്ന് പോയി.”അവന് അസൂയ.,,ഉണ്ടാക്കി തന്നാല്‍ മൂക്കറ്റം തിന്നുന്നവന് എന്‍റെ പാലപ്പത്തെ പുച്ഛം.,,

അമ്മ നന്ദു പോയ വഴിയെ നോക്കി പറഞ്ഞു.ദച്ചുവും അമ്മയും കൂടെ പണിയെല്ലാം തീര്‍ത്ത് ദച്ചു കുളിച്ച് പഠിക്കാനിരുന്നുഇനി രണ്ട് പരീക്ഷ കൂടെ ബാക്കിയൊള്ളു.”ദച്ചൂ…,നന്ദു അങ്ങോട്ട് വന്നു.”ഹാ നീ പഠിക്കായിരുന്നോ.,,
ഇങ് വാ നിന്‍റെ ഫോണിലേക്ക് അര്‍പ്പണ വിളിക്കുന്നു.,നീ ഒന്ന് നന്നായി അഭിനയിക്കണം.,,
ഞാന്‍ പറഞ്ഞ പോലെ തന്നെ.,,,,
അവള്‍ക്കൊരു സംശയവും ഉണ്ടാകാന്‍ പാടില്ല.,,

നന്ദു പറഞ്ഞതും ദച്ചു നന്ദൂന്‍റെ കൈയ്യില്‍ നിന്ന് ഫോണ്‍ വാങ്ങി ബെഡിലേക്ക് കാല്‍ കയറ്റിയിരുന്നു അടുത്തായി നന്ദുവും.”ഇപ്പൊ കട്ടാകും പെട്ടന്ന് ഫോണെടുത്ത് സ്പീക്കറിലിട്.,നന്ദു പറഞ്ഞതും ദച്ചു കോള്‍ അറ്റന്‍റ് ചെയ്ത് പുറത്തേക്കിട്ടു.”ഹലോ ദച്ചൂ…,,അര്‍പ്പണ നല്ല രീതിയിലാണ്.നന്ദു അടുത്തുണ്ടെങ്കിലൊ എന്ന ഭയമാണ് ഈ സ്നേഹത്തോടെയുള്ള വിളിക്ക് പിന്നില്‍ ദച്ചു നന്ദൂനെ നോക്കി കണ്ണടച്ച് തൊണ്ട ഒന്ന് ശെരിയാക്കി പെട്ടന്ന് പൊട്ടിക്കരഞ്ഞു.പ്രതീക്ഷിക്കാതെ ദച്ചൂന്‍റെ കരച്ചില് കേട്ട് അര്‍പ്പണ ഫോണിലേക്ക് നോക്കി അതിശയത്തോടെ തറഞ്ഞ് നിന്നു.

*( തുടരും..)*