22/04/2026

അനുരാഗി: ഭാഗം 10

ആ കുട്ടി യേ നോക്കൽ അല്പം കഷ്ടം തന്നെ അല്ലെ ….ഒന്നും പറഞ്ഞാലും മനസ്സിലാകാത്ത പ്രായമല്ലേ….ഇപ്പോ ആക്കുന്നതും കൊണ്ട് പോകുന്നതും ആ മുത്തശ്ശിയായത് കൊണ്ട് കുഴപ്പമില്ല…..ആ ഡോക്ടറായിരുന്നേങ്ങിൽ കരച്ചിൽ കണ്ടാലൊരു പക്ഷെ കുഞ്ഞിനെ പിന്നേ ഇവിടെ നിന്ന് മാറ്റുമോയെന്ന് പോലും എനിക് സംശയമുണ്ട്……വീട്ടിലിരുന്നു ചായ കുടിക്കുമ്പോഴാണ് ആൻസിയത് പറഞ്ഞത്…..
അത് ശെരിയാ നീ പറഞ്ഞത്…….. അയാൾക്ക് അന്നേ ആ ആശങ്ക ഉണ്ടായിരുന്നു……

ആൻസി പറഞ്ഞതിനോട് അഞ്ചു കൂട്ടി ചേർക്കുമ്പോഴും വേദ അതൊന്നും കേൾക്കുന്നില്ലെന്ന വണ്ണം ദൂരേക്ക് മിഴികൾ പതിപ്പിച്ചിരിക്കുക യായിരുന്നു……വേദാ…. ഞാൻ മാഡത്തിനൊട് സംസാരിച്ചിട്ടുണ്ട്………ഷഹനയുടെ ഒഴിവിലേക്ക് നിനക്ക് വരാം……പിന്നേ…. അവിടെ കുട്ടികളും കരച്ചിലും തീരക്കുമെല്ലാം ആകും….
അതൊക്കെ നിനക്ക് ബുദ്ധിമുട്ടാകുമോ ആവോ…..
തനിച്ചിരിക്കുന്നതും നിശബ്ദതയുമെല്ലാമാണ് അവളേറെ ആഗ്രഹിക്കുന്നതെന്ന് ഈ ദിവസങ്ങൾ കൊണ്ട് മനസ്സിലായത് കൊണ്ടാണ് അഞ്ചു അവളോടത് ചോദിച്ചത്……കുഴപ്പമില്ല…… നിങ്ങളുണ്ടല്ലോ അവിടെ…..വേദ പതിഞ്ഞ സ്വരത്തിൽ അത് മാത്രം പറഞ്ഞു കൊണ്ട് അവിടെ നിന്നെഴുന്നേറ്റിരുന്നു…….

🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷

അമ്മ ഇങ്ങനെ ചെയ്യുമെന്ന് ഞങ്ങളാരും കരുതിയില്ല……ഇവിടെ ഇത്രയും പേരുണ്ടായിട്ട് ആ കുഞ്ഞിനെ ഡേ കെയറിലാക്കുന്നത് വേണ്ടെന്ന് അവനോട് പറയാത്തതും പോരാന്നിട്ട് അമ്മ തന്നെ കൊണ്ടാക്കുകയും കൊണ്ട് വരികയും ചെയ്യുന്നു……രാജേന്ദ്രൻ അത് പറയുമ്പോൾ വാക്കുകളിൽ അമർഷം തന്നെയായിരുന്നു……
മുത്തശ്ശി ഒരു നിമിഷത്തേക്ക് ഒന്നും മിണ്ടിയില്ല……
മറുപടി കേൾക്കാനെന്ന വണ്ണം നിൽക്കുന്ന എല്ലാവരിലേക്കും അവരോരു വേള ഒന്ന് നോക്കി…..രാജാ……
അവനെ ഇനി ഇവിടേക്ക് കടത്തുകയെ ചെയ്യരുതെന്ന് പറഞ്ഞു നിങ്ങളോരോരുത്തരും ഉറഞ്ഞു തുള്ളിയപ്പോൾ ഞാൻ ആവതും പറഞ്ഞതാണ് നിങ്ങളോട്……അപ്പൊ അഭിമാനമായിരുന്നു വലുത്….ഇപ്പഴെന്തേ…. അതെല്ലാം ചോർന്നു പോയോ നിന്റെ കയ്യിൽ നിന്ന്…….മുത്തശ്ശി ദേഷ്യത്തോടെ രാജേന്ദ്രനെ നോക്കി അത് പറഞ്ഞതും എല്ലാവരും മുതശ്ശിയുടെ മുഖത്ത് നോക്കാൻ കഴിയാതെ അങ്ങനെ നിന്നു…..

ഇപ്പോഴും അവൻ കയറി വന്നിരിക്കുന്നത് ഇവിടുത്തെ ചോടു മുതൽ വാരി കൊണ്ട് പോകാനല്ലാ…
എനിക്ക് വയ്യെന്ന് പറഞ്ഞു ഞാൻ വിളിച്ചത് കൊണ്ടാണ്……അതും എന്റെ കുഞ്ഞ് ആരോരും കൂട്ടിനില്ലാതെ അവിടെ കിടന്നു ബുദ്ധിമുട്ടരുതെന്ന് കരുതി മാത്രം…..അല്ലാതെ നിങ്ങളെ ആരെയും ഓർത്തല്ല….അത് കൊണ്ട് തന്നെ അവനെന്തു ചെയ്താലും അങ്ങ് സഹിക്കുക……
അവനെന്നൊരു മകൻ നിനക്കില്ലെന്നല്ലേ നീ പറഞ്ഞത്…അപ്പൊ അത് നിന്റെ പേര കുട്ടിയുമല്ല…..അങ്ങനെയങ്ങ് കണക്കാക്കുക …

രേവതിയോടായി മുത്തശ്ശി അത് പറഞ്ഞതും അവരുടെ കണ്ണുകൾ നിറഞ്ഞു തൂവി……
മുത്തശ്ശിക്ക് രേവതിയോട് അലിവ് തോന്നി…..
എത്രയായാലും  അവൾ ശിവയുടെ അമ്മയാണ്……നിന്നെ സങ്കടപ്പെടുത്താൻ വേണ്ടി പറഞ്ഞതല്ല…..അപ്പോഴത്തെ ദേഷ്യത്തിൽ പറഞ്ഞതും ചെയ്തതും എല്ലാം അവന്റെ മനസ്സിലുണ്ടാക്കിയ മുറിവ്ഇനിയുമുണങ്ങിയിട്ടില്ല……സമയമെടുക്കുമായിരിക്കും…..അത് വരെ എല്ലാവരും ക്ഷമിച്ചേ പറ്റു…..അത് വരെ അവനിവിടെ നിൽക്കണേ എന്ന് ദൈവം തമ്പുരാനോട് എല്ലാവരും പ്രാർത്ഥിക്കുക…..
ഒപ്പം അതിനൊരു കാരണം ഉണ്ടാക്കാൻ ശ്രമിക്കുക……മുത്തശ്ശി അത് പറഞ് നിർത്തുമ്പോൾ എല്ലാവരും സംശയത്തോടെ അവരെയൊന്നു നോക്കി……കാരണമോ…. എന്ത് കാരണം……

ചോദിച്ചത് ജയനായിരുന്നു…..അവനെ കൊണ്ടൊരു വിവാഹം കഴിപ്പിക്കുക…..മുത്തശ്ശിയത് പറഞ്ഞതും എല്ലാവരും ഒരു നിമിഷം പരസ്പരം നോക്കി…..
അതത്ര എളുപ്പമല്ലെന്ന് അറിയാം…,…
അവനെയും മോനെയും ഒരു പോലെ സ്നേഹിച് ഈ വീട്ടില് നിൽക്കുന്ന ഒരു പെൺകുട്ടിയെ അവന്റെ ഭാര്യയാക്കാൻ കഴിഞ്ഞാൽ അവര് രണ്ട് പേരും ഇവിടെ യുണ്ടാകും……
പക്ഷെ അവൻ സമ്മതിക്കുക എന്നത് വലിയൊരു കടമ്പയാണ്….ആ…. അങ്ങനെയൊരു പെൺകുട്ടി വരട്ടെ അവന്റെ ജീവിതത്തിലേക്ക്……..മുത്തശ്ശി യാതൊരു പ്രതീക്ഷയുമില്ലാതെ അതും പറഞ്ഞു കൊണ്ട് ഒരു നെടു വീർപ്പോടെ അകത്തേക്ക് കയറി പോകുമ്പോൾ അവിടെ നിന്നിരുന്നവരുടെയെല്ലാം മനസ്സിൽ അതൊരു ലക്ഷ്യമായി മാറിയിരുന്നു……

🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷

ഇത് ഷഹനയുടെ സാരിയാണ്……
ഇത് നിനക്ക് പാകം തന്നെയായിരിക്കും….
ഇതാണ് ഞങ്ങളുടെ യൂണി ഫോം…..
ഇനിയിതവൾക്ക് ആവശ്യമുണ്ടാകില്ല……
താനിനി പുതിയത് എടുക്കാനൊന്നും നിൽക്കേണ്ട…….രാവിലെ വേദ കുളിച്ചിറങ്ങിയപ്പോൾ തന്നെ നീലിമ അതും പറഞ്ഞു കൊണ്ട് ആ സാരി വേദക്ക് നേരെ നീട്ടി……
അവളത് കയ്യിലേക്ക് വാങ്ങി……ഇത്രയും ദിവസം അവരുടുത്തു പോകുന്നത് താൻ കണ്ടിട്ടുള്ളതാണെങ്കിൽ കൂടി ഇത് വരെ കാണാത്ത വിധം അവളത് നോക്കി…..കരിനീല നിറത്തിൽ വെള്ള പുള്ളികളുള്ള ഒരു സാരിയായിരുന്നത്……
അവൾ ഭംഗിയിൽ അതിനെ ഞൊറിഞ്ഞിടുത്തു…….ജാക്കറ്റ് ചെറിയ ലൂസ് ഉണ്ടെന്നതെഴിച്ചാൽ അത് തനിക്ക് പാകമാണ്…….

പതിവ് പോലെ മുടിയൊന്ന് മെടയുക മാത്രം ചെയ്തവൾ ….വാതിൽ തുറന്ന് പുറത്തേക്ക് വരുമ്പോൾ എല്ലാവരും അവളെ കാത്ത് നിൽക്കുകയായിരുന്നു…..കരി നീല നിറത്തിൽ സുന്ദരിയായ അവളെ കണ്ടതും ഒരു നിമിഷം അവരെല്ലാവരും നോക്കി….ആഹാ…. ഈ സാരിക്ക് ഇത്ര ഭംഗിയുണ്ടായിരുന്നോ……
ആൻസി അതും ചോദിച്ചു ചിരിച്ചു…

🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷

ആ ഡേ കെയറിനു മുമ്പിൽ അവരെത്തിയതും ഓരോരുത്തരായി ഇറങ്ങി….നീലിമ വേഗം ചെന്ന് ഡോർ തുറന്നു……ഹെവെൻസ് എന്ന് വലിയ അക്ഷരത്തിൽ ഭംഗിയായി എഴുതി വെച്ചത് ഒരു നിമിഷം വേദ നോക്കി നിന്നു….അവർ അകത്തേക്ക് കയറി അകമെല്ലാം അടിച്ചു വാരി തുടച്ചു വൃത്തിയാക്കുമ്പോൾ വേദ ഒരു ഭാഗത്തങ്ങനെ നിന്നു….ഓരോ രുത്തർ കുട്ടികളെയും കൂട്ടി വരാൻ തുടങ്ങുമ്പോൾ പുതിയ ആളെ കണ്ട് എല്ലാവരും തിരക്കിയെങ്കിലും അവളിൽ നിന്ന് പ്രത്യേകിച്ച് യാതൊരു പ്രതികരണവും ഉണ്ടായിരുന്നില്ല…….
എങ്കിലും കുട്ടികളുടെ നിഷ്കളങ്കമായ ചിരിയും കളികളും തന്നിൽ നിറക്കുന്ന പ്രത്യേക സുഖം അവളറിയുന്നുണ്ടായിരുന്നു….

ഉള്ളിലെ കനൽ ഒന്ന് കൂടി പുകയും പോലെ അവൾക്ക് തോന്നി……അല്പ നേരം കൂടി കഴിഞ്ഞ് അവൾ അകത്തു നില്കുമ്പോഴാണ് ഒരു കരച്ചിൽ അവളുടെ കാതുകളിൽ പതിഞ്ഞത്…..എവിടെയോ കേട്ട് പരിചയമുള്ള കരച്ചിൽ…..അവൾ പുറത്തേക്ക് വന്നൊന്ന് എത്തി നോക്കിയപ്പോഴാണു ഒരു പ്രായമായ സ്ത്രീയുടെ കയ്യിൽ നിന്നും ആ കരച്ചിൽ ഏറ്റു വാങ്ങുന്ന അഞ്ജുവിനെ അവൾ കാണുന്നത്………ഒരു നിമിഷം അവനിലേക്ക് അവളുടെ കണ്ണുകൾ പതിഞ്ഞു……..
കണ്ണ് ചിമ്മി കര ഞ്ഞിരുന്ന അവനാ ചാര നിറത്തിലുള്ള കണ്ണുകൾ തുറന്നതും മനസ്സിൽ എന്തൊക്കെയോ ഓർമ്മകൾ മിഞ്ഞി മാഞ്ഞിരുന്നവൾക്ക്……ഏകദേശം ഒരു വയസ്സ് പ്രായം തോന്നിക്കും അവനു…..

തന്റെ കുഞ്ഞിന്റെ പ്രായം…
അവനിന്നുണ്ടായിരുന്നെങ്കിൽ ഇതേ പ്രായം തന്നെയായിരിക്കും…..അടി വയറ്റിൽ നിന്നെന്തോ ഒരു പിടപ്പ് അവളെ പുൽകി…….കുഞ്ഞി വാ പിളർത്തി അവനെന്തിനോ കരയുകയാണ്……
അവനെ വാരിയെടുത് ആ നിമിഷം തന്റെ നെഞ്ചോട് ചേർക്കാനാണ് അവൾക്ക് തോന്നിയത്…..
അവനിൽ അവൾ കാണുന്നത് തന്റെ കുഞ്ഞിനെ തന്നെയായിരുന്നു…..ആ മുത്തശ്ശി കരയുന്ന കുഞ്ഞിനെ ഒന്ന് നോക്കി വേദനയോടെ തിരിഞ് നടക്കുന്നതൊന്നും വേദ കണ്ടിരുന്നില്ല….
അവളുടെ കണ്ണ് അവനിൽ തന്നെയായിരുന്നു…..

ഇതാണ് ഇവിടുത്തെ  ഏറ്റവും ചെറിയ ആള്….
ആദിത്…….എപ്പോഴും കരച്ചിൽ തന്നെയാ…… ഇനി ഒരു വിധത്തിൽ ഒന്നുറങ്ങി കിട്ടണം……..
പാൽ കുപ്പി വായിൽ വെച്ചു കൊണ്ട് അവന്റെ കരച്ചിൽ മാറ്റാൻ കിണഞ്ഞു ശ്രമിക്കുന്ന അഞ്ജുവിനെ നോക്കി നിൽക്കുന്ന വേദയെ കണ്ട് ആൻസിയാണ് അവളോടത് പറഞ്ഞത്…..പാവം കുട്ടി….. അതിനു അമ്മയില്ലത്രേ……അത് വരെ പറഞ്ഞത് വേദ കേട്ടെന്ന് നടിച്ചില്ലെങ്കിലും ആൻസി ഇത് പറഞ്ഞ ഉടനെ അവൾ കണ്ണുകൾ വിടർത്തി ആൻസി യേ യൊന്നു നോക്കി…

ആ കണ്ണുകളിൽ അല തല്ലുന്ന ഭാവം ആൻസിക്ക് ഊഹിക്കാൻ പോലും കഴിഞ്ഞിരുന്നില്ല..തന്റെ ഉള്ളിൽ മുറിവ് തീർത്ത ആ മാതൃ ഹൃദയം ഒന്ന് തേങ്ങി……..അവളോടി ചെന്ന് അഞ്ജുവിന്റെ കയ്യിൽ നിന്നും കുഞ്ഞിനെ വാങ്ങിയത് പെട്ടെന്നായിരുന്നു…എല്ലാവരും ഒരു നിമിഷം അവളിലേക്ക് അത്ഭുതത്തോടെയൊന്നു നോക്കി..ആരും അവളിൽ നിന്നങ്ങനെയൊന്ന് പ്രതീക്ഷിക്കുന്നില്ലെന്ന പോൽ….എന്നാൽ അവൾ ആ കുഞ്ഞിനെ ചേർത് പിടിച്ചു ആ നെറ്റിയിൽ ഒന്ന് ചുണ്ടമർത്തി..പിന്നേ പതിയെ അവനെ തന്റെ നെഞ്ചിലേക്ക് ചേർത് പിടിച്ചു……അവൾക്കുളിലെ അമ്മയെ മനസ്സിലായെന്ന വണ്ണം അവൻ നിശബ്ദനായി……അവനിൽ നിന്നൊരു തേങ്ങൽ മാത്രം അവളുടെ നെഞ്ചിൽ തട്ടി നിന്നു……

ചുറ്റും നിൽക്കുന്നവർക്ക് അത് നൽകിയ അതിശയം ചെറുയതായിരുന്നില്ല….. അതേ….തങ്ങൾ രണ്ട് പേരും ഒരേ കാരണത്താൽ ദുഖിതരാണ്…..ഒരേ മുറിവിനാൽ ഒറ്റപ്പെട്ടവരാണ്….തങ്ങളുടെ വേദനകൾ തങ്ങളെക്കാൾ നന്നായി മറ്റാർക്കു മനസ്സിലാകും….അവനു വേണ്ടത് ഒരമ്മയുടെ ചൂടായിരുന്നു…..നൊന്തു പ്രസവിച്ച തന്റെ കുഞ്ഞിനെ തിരികെ കയ്കളിൽ കിട്ടിയത് പോൽ അവളുടെ ഉള്ളിലും ആ ചൂട് പടർന്നിരുന്നു…..അവനു വേണ്ടിയേന്ന പോൽ……..

തുടരും