രചന – ആയിഷ അക്ബർ
അവിടെ നിന്നിറങ്ങി അവർ പോയത് നന്ദയുടെ വീട്ടിലേക്കായിരുന്നു…….
അവരെ കാത്തെന്ന വണ്ണം ദിവാകരനും സിന്ധുവും ഉമ്മറത്തു തന്നേ നിൽപ്പുണ്ടായിരുന്നു….
ഏതായാലും വരികയല്ലേ…. കുറച്ചു നേരത്തെ വന്നു കൂടായിരുന്നോ……
നേരം വൈകിയതിൽ ദിവാകരൻ പരിഭവം പറയുമ്പോൾ സഞ്ജുവൊന്ന് പുഞ്ചിരിക്കുക മാത്രം ചെയ്തു…….
നന്ദക്ക് ഇത് വരെയില്ലാത്ത എന്തോ ഒരു സന്തോഷം അന്നവിടേക്ക് കയറി ചെല്ലുമ്പോൾ തോന്നിയിരുന്നു…..
ഈ നാല് വർഷവും ആ ചുമരുകൾക്കുള്ളിൽ തോന്നിയ ശ്വാസം മുട്ട് അന്ന് തോന്നിയില്ല….
മനസ്സ് ഏറെ ശാന്തമാണ്….
അവന്റെ കൂടെയുള്ള ഇനിയുള്ള ജീവിതമോർത്തുള്ള പ്രതീക്ഷകളാണ് ആ ശാന്തതക്ക് കാരണമെന്ന് അവൾക്കറിയാമായിരുന്നു…..
ദിവാകരൻ അവനെ ആ സോഫയിലേക്കിരുത്തുമ്പോൾ അവനതിലിരിക്കാൻ വല്ലാത്തൊരു പ്രയാസം പോലെ തോന്നി….
തന്നെ ഒന്നുമല്ലാതെയാക്കി ഇവിടെ നിന്നിറക്കി വിട്ടത് തൊണ്ടയിലങ്ങനെ തങ്ങി നിൽപ്പാണ്….
എന്നാൽ അന്നത്തെ ആ ദിവസം ഓർമയിലേക്ക് വരികയെ ചെയ്യരുതെന്ന പോൽ തന്നെ സ്വീകരിക്കാനും സന്തോഷിപ്പിക്കാനും ദിവാകരൻ ആവത് ശ്രമിക്കും പോലെ അവനു തോന്നി….
അൽപ നേരം അവനങ്ങനെയിരുന്നു…
🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷
നന്ദ അകത്തേക്ക് പോയതും മുഖം കനപ്പിച്ചു നിൽക്കുന്ന ദീപ്തിയെയാണ് കാണുന്നത്……
നന്ദയെകണ്ടതും അവളുടെമുഖം ഒന്ന് കൂടി മുറുക്കിയത് പോലെ…
നീ യിവളെ കണ്ടിങ്ങനെ മുഖമുരുട്ടിയിട്ടൊന്നും കാര്യമില്ല…
അവളുടെ തല വര തെളിഞ്ഞു…. അത്ര തന്നെ….
ഇവള് വരച്ച വരയിൽ അവനെ നിർത്തിയത് കൊണ്ടാണ് ഇത്ര വർഷം കഴിഞ്ഞും അവനിവളെ തന്നെ തേടി വന്നത്…
നീയും ആനന്ദിനെ പിടിച്ച പിടിയാൽ നിർത്തേണ്ടതായിരുന്നു…
ഇനി പറഞ്ഞിട്ടെന്താ കാര്യം……
സിന്ധു ദീപ്തിയെ നോക്കിയത് പറയുമ്പോൾ നന്ദക്കവരോട് എന്തെന്നില്ലാത്ത പുച്ഛം തോന്നി……
വരച്ച വരയിൽ നിർത്താൻ ഞാൻ വാങ്ങിയ പാവയല്ല അത്…. എന്റെ ഭർത്താവാണ്……
നന്ദയുടെ സ്വരത്തിലെ കടുപ്പം മനസ്സിലായതും സിന്ധു അവളെയൊന്ന് നോക്കി……
ആ യിരിക്കുന്നവന്റെ സ്വത്ത് കണ്ടല്ലേ എന്റെ തല വര തെളിഞ്ഞെന്ന് അമ്മ പറഞ്ഞത്….
എന്നാലതല്ല ശെരി….
പണ്ട് ഇവൾ പോകാൻ നിന്നിടത്ത് അമ്മ ഇവളെ എന്തിനോ വിളിച്ചതിനു പകരമായാണ് അവന്റെ ജീവിതത്തിലേക്ക് ഞാൻ കയറി ചെല്ലുന്നത്…..
നിങ്ങൾക്ക് മനസ്സിലായില്ലെങ്കിലും എന്റെ തല വര തെളിഞ്ഞ കാര്യം അന്നേ എനിക്ക് മനസ്സിലായിരുന്നു….
ഞാനവന് കൊടുത്തത് കളങ്കമില്ലാത്ത സ്നേഹമായത് കൊണ്ടാണ് വർഷമിത്ര കഴിഞ്ഞിട്ടും അവനെന്നെ തേടി വന്നത്….
അല്ലാതെ ഞാൻ അവനു വേണ്ടി വര വരച്ചത് കൊണ്ടല്ല…..
നന്ദ ദേഷ്യത്തോടെ അതും കൂടി പറഞ്ഞു കൊണ്ടവിടെ നിന്നും നടന്നതും സിന്ധുവും ദീപ്തിയും ഒന്നും പറയാനില്ലാതെ അങ്ങനെ നിന്നു……..
നന്ദ മുത്തശ്ശിക്കരികിലേക്ക് ചെന്നതും അവളെ കണ്ടവർ എഴുന്നേറ്റു….. പോകാ…. ണല്ലേ…..
മുത്തശ്ശി അത് ചോധിക്കുമ്പോൾ വാക്കുകളിൽ ഗദ് ഗദം നിറഞ്ഞു നിന്നിരുന്നു….
മുത്തശ്ശിയായിരുന്നു ഈ വീട്ടിൽ തനിക്കേക കൂട്ട്…..
തന്റെ മനസ്സറിയുന്ന ഒരേയൊരാൾ…..
മ്മ്…..
നന്ദ പതിയെ മൂളി…..
ഈയൊരു മൂന്നാലു ദിവസം തന്നെ നീയില്ലാനിട്ട് എന്തൊക്കെയോ ആയിരുന്നു മനസ്സിൽ…..
ഇനിയിപ്പോ നീ വിരുന്നു കാരിയായല്ലേ വരു…..
മുത്തശ്ശി ഒരു ചിരിയോടെയാണ് പറഞ്ഞതെങ്കിലും അതിൽ കലർന്ന വേദന അറിഞ്ഞത് കൊണ്ട് തന്നെ നന്ദയുടെ കണ്ണുകൾ നിറഞ്ഞു……
ഏയ്… എന്റെ കുട്ടി എന്തിനാ കരയുന്നത്…
നീ പോയി സന്തോഷത്തോടെ അവനൊപ്പം ജീവിക്കുന്നത് കാണാൻ തന്നെയാ മുത്തശ്ശിക്ക് കൊതി….
ഇത്രയും വർഷം നീ തിന്ന തീയിന്റെ കണക്ക് മുത്തശിയേക്കാൾ നന്നായി വേറെ ആർക്കാണറിയുക….
വീട്ടുകാരെ നിനക്ക് വേണ്ട സമയത്ത് അവർ നിന്നേ കയ്യോഴിഞ്ഞു..
അത് കഴിഞ്ഞ് അവനെ നിനക്ക് വേണ്ട സമയത്ത് അവനും വിട്ടിട്ട് പോയി…
അല്പം വൈകിയെങ്കിലും നിനക്കെല്ലാം തിരിച്ചു കിട്ടിയില്ലേ….
സത്യത്തിനു അങ്ങനെയൊരു സ്വഭാവമുണ്ട്…
എത്ര പറിച്ചെ റിയാൻ നോക്കിയാലും അതിഷ്ടമുള്ളവരുടെ കൂടെയേ നിൽക്കു….
കുറച്ചു വൈകിയാണെങ്കിലും എന്റെ കുഞ്ഞിന്റെ കണ്ണിലെ തിളക്കം കണ്ടുവല്ലോ….
ഇനി യെങ്കിലും നീയൊന്നു ജീവിക്….
നീയാഗ്രഹിച്ച പോലെ….
മുത്തശ്ശിയതും പറഞ്ഞു കൊണ്ട് അവളുടെ മുടിയിഴകൾ തഴുകിയതും അവളവരെ കെട്ടി പ്പിടിച്ചു കരഞ്ഞു പോയിരുന്നു….
സങ്കടമാണോ അമിതമായ സന്തോഷമാണോ ആ കണ്ണ് നീരിന് കാരണമെന്ന് അവൾക്കും അറിയില്ലായിരുന്നു…..
എവിടെ…. എവിടെ നിന്റെ നായകൻ …..
മുത്തശ്ശി അവളെ തന്നിൽ നിന്നടർത്തി അതു ചോദിച്ചതും അവളൊന്നു പുഞ്ചിരിച്ചു…
ഞാൻ വിളിക്കാം ..
വേണ്ടാ…. ഞാൻ വന്നവനെ കണ്ടോളാം….
നന്ദ അതും പറഞ്ഞു തിരിഞ്ഞതും മുത്തശ്ശിയും അവൾക്കൊപ്പം വന്നിരുന്നു….
ഹാളിലേക്ക് കടന്നപ്പോഴേ സോഫയിലായിരിക്കുന്ന സഞ്ജുവിനെ നന്ദയുടെ കണ്ണുകൾ ഒപ്പിയെടുത്തിരുന്നു….
മുത്തശ്ശിയും നന്ദയും വരുന്നത് കണ്ടതും കയ്യിലെ ഫോൺ വേഗം മാറ്റി കൊണ്ടവൻ എഴുന്നേറ്റു……
മുത്തശ്ശിയുടെ കാലിലേക്കവൻ അനുഗ്രഹത്തിനായെന്ന വണ്ണം വീണതും അവരവനെ നിറഞ്ഞ മനസ്സോടെ അനുഗ്രഹിച്ചു….
സിനിമയിൽ കാണുന്നത് പോലെ തന്നെയുണ്ട് കാണാൻ…..
ഇവള് പറഞ്ഞു പറഞ്ഞു ഞാനും കൂടി നിന്നെ കനവ് കണ്ട് തുടങ്ങിയിരുന്നു കേട്ടോ…..
മുത്തശ്ശി അതും പറഞ്ഞു മോണ കാട്ടി ചിരിക്കുമ്പോൾ നന്ദ അവരുടെ കയ്യിലൊന്ന് അമർത്തി…..
സഞ്ജു ഏറെ പ്രണയാർദ്രമായി അവളിലേക്ക് നോക്കി…….
അവൾക്ക് അവന്റെ മിഴികളെ നേരിടാൻ ഏറെ പ്രയാസം തോന്നി……
അന്നെല്ലാവരും കൂടിയിരുന്നു തന്നെ ഭക്ഷണം കഴിച്ചു….
ഈ വീട്ടിൽ അവരോടൊപ്പം ഇത്രയേറെ സന്തോഷത്തോടെ യിരുന്നു. തനിക് കഴിക്കാൻ പറ്റുമെന്ന് വിചാരിച്ചിട്ടേയില്ലെന്ന് സഞ്ജു ഓർത്തു…….
ഭക്ഷണമെല്ലാം മുമ്പിൽ നിറത്തി തന്നെ സൽക്കരിക്കാൻ അവർ തിരക്ക് കൂട്ടി…….
ദീപ്തി…. ഞങ്ങൾക്കൊരു ഫോട്ടോ എടുത്തു തരാമോ…….
തന്നെ കൈ പിടിയിലേക്ക് ചേർത് നിർത്തി സഞ്ജുവത് പറയുമ്പോൾ തങ്ങൾക്കരികിൽ മുത്തശ്ശിയും അച്ഛനും അമ്മയുമെല്ലാം ഉണ്ടായിരുന്നു….
അത് കൊണ്ട് തന്നെ എല്ലാവരെയും ഉൾപ്പെടുത്തിയാണ് ഫോട്ടോ വേണ്ടതെന്നു ദീപ്തിക്ക് മനസ്സിലായെങ്കിലും അവൾ മനസ്സ് കൊണ്ട് അതിനോട്ടും താല്പര്യപ്പെട്ടിരുന്നില്ല….
ആ… അത് ശെരിയാ… ഇവർ പോയി കഴിഞ്ഞാൽ പിന്നെ കിട്ടില്ലല്ലോ….
ദിവാകരൻ അവനെ ശെരി വെച്ചതും കൂടി പറഞ്ഞതും
ദീപ്തിയുടെ മേലത് നിർബന്ധമായി മാറിയിരുന്നു……
അവൾ വിറക്കുന്ന കൈകളോടടേ അവൻ നീട്ടിയ ഫോൺ കയ്യിലേക്ക് വാങ്ങി…..
അവരുടെ ചിത്രം അതിൽ പതിയുമ്പോൾ ദീപ്തിയുടെ ഹൃദയത്തിൽ അത്രയും നോവ് നിറഞ്ഞിരുന്നു….
എല്ലാവരോടും അവർ യാത്ര പറഞ്ഞിറങ്ങി………
മുത്തശ്ശിയുടെയും ദിവാകാരന്റെയും സിന്ധുവിന്റെയും കണ്ണുകൾ വല്ലാതെ നിറഞ്ഞിരുന്നു…..
നന്ദയിൽ വലിയൊരു ദുഖമൊന്നും കണ്ടില്ലെങ്കിൽ കൂടി മുത്തശ്ശിയെ നോക്കി ഒരു നോവോടെ നിൽക്കുന്നത് കണ്ടു……
നാളെ എപ്പോഴാണ് പോകുന്നത്…..
നാളെ രാത്രിയാണ്….. രാവിലെ ഒരു സ്ഥലം വരെ പോകാനുമുണ്ട്……
ദിവാകരൻ ചോദിച്ചതിന് ഷൂ ലേസ് കെട്ടി കൊണ്ടാണ് അവൻ പറഞ്ഞത്……
അവിടെ നിന്ന് യാത്ര പറഞ്ഞു വണ്ടിയിലേക്ക് കയറുമ്പോൾ നന്ദയുടെ കണ്ണുകളിൽ ഒരു തിളക്കം തന്നെയായിരുന്നു……
കഴിഞ്ഞു പോയ ഒന്നും അവളെ ബാധിക്കാത്തത് പോലെ….
ഇനിയുള്ള ജീവിതം അവളെയേറെ ആകർഷിക്കുന്നത് പോലെ…
നാളെ എങ്ങോട്ടാ പോകുന്നത്……
അച്ഛനോട് പറയുന്നയത് കേട്ടല്ലോ……
അതിപ്പോ പറയില്ല..
അവിടെ എത്തിയിട്ട് കണ്ടാൽ പോരെ…..
നന്ദ ചോദിച്ചതിന് സഞ്ജു ഒരു കുസൃതി ചിരിയോടെ അത് പറഞ്ഞതും അവളൊന്നു മുഖം കനപ്പിച്ചു പുറത്തേക്ക് നോക്കിയിരുന്നു……
അവളുടെ പിണക്കവും പരിഭവവും എല്ലാം തനിക്ക് തിരിച്ചു കിട്ടിയിരിക്കുന്നത് എന്നോർക്കേ അവനിലൊരു പുഞ്ചിരി തളിർത്തിരുന്നു…..
അവൾ അൽപ നേരം അങ്ങനെയിരുന്ന ശേഷം കൈ മടക്കി കൊണ്ട് അവനു നേരെ നീട്ടി…….
ഇതെന്താ…..
അവൻ സംശയത്തോടെ അതും ചോദിച്ചു കൊണ്ട് ഒരു കൈ കൊണ്ട് അവളുടെ കൈ തുറന്നു……
ഒരു നിമിഷം അവന്റെ നെഞ്ചോന്ന് പിടിച്ചത് പോലെ…..
അതിലേറെ സന്തോഷം കവിഞ്ഞൊഴുകുന്നത് പോലെ…..
താൻ പണ്ടവൾക്ക് കൊടുത്ത അതേ ഫോൺ…..
അവനൊരു പുഞ്ചിരിയോടെ അവളെ നോക്കുമ്പോൾ അവളുടെ കണ്ണുകൾ സന്തോഷം കൊണ്ട് നിറഞ്ഞു തൂവുന്നത് പോലെ തോന്നിയിരുന്നവന്…..
പ്രാണനായി അതിത്ര വർഷം അവൾ സൂക്ഷിച്ചു വച്ചിരുന്നതെന്ന് അവനൂഹിക്കാൻ കഴിഞ്ഞു…
അവൻ അവളുടെ കൈ വിരലുകളിൽ പതിയെയൊന്ന് ചുംബിച്ചതും അപ്രതീക്ഷിതമായിരുന്നത് കൊണ്ട് തന്നെ അവൾ വേഗം കൈ പിൻവലിച്ചിരുന്നു….
മുഖം കൂർപ്പിച്ചവളവനെ നോക്കുമ്പോൾ അവന്റെ അദരങ്ങളിൽ വിരിഞ്ഞ പുഞ്ചിരിക്ക് എന്നത്തേതിലും ഭംഗിയുള്ളത് പോലെ…..
ഇരുട്ടിനെ പോലും വെളിച്ചമാക്കി മാറ്റാൻ കഴിയുന്നത്ര………
(തുടരും)

by