രചന – റിൻസി
എന്തെല്ലാമോ തീരുമാനിച്ചു ഉറപ്പിച്ചു കൊണ്ട് അവൻ വേഗം ഫ്രഷ് ആയി ബൈക്ക് ന്റെ ചാവിയുമെടുത്തു പുറത്തേക്കിറങ്ങി… സമയം ഏഴുമണിയോടടുത്തിരുന്നു….
ബുള്ളറ്റ് എടുത്തു കൊണ്ട് അവൻ ബാറിലേക്ക് വിട്ടു… അഞ്ചാറു പെഗ് മദ്യം കഴിച്ചു.. ബൈക്ക് എടുത്തു അവിടെ നിന്ന് ഇറങ്ങി.. എങ്ങോട്ട് പോവും എവിടെ പോവും എന്ന് അവന് ഒരു നിശ്ചയവുമില്ലായിരുന്നു.. ആ ധാവനിക്കാരിയോട് ഒരു സോറി എങ്കിലും പറയാതെ അവന് സമാധാനമുണ്ടായിരുന്നില്ല… പെട്ടെന്ന് അവന്റെ ഫോൺ റിങ് ചെയ്തു..അവൻ ഫോൺ എടുത്തു..
“ഹ…ലോ” നാവ് കുഴഞ്ഞു കൊണ്ട് അവൻ പറഞ്ഞു
“എടാ ഇത് ഞാനാ അഭി ”
“ഏത് അഭി”
“അന്റെ അച്ഛൻ അഭിയെടാ ”
“എന്റെ അച്ഛൻ അബിയല്ലല്ലോ ”
അവന്റെ സൗണ്ട് കേട്ടപ്പോൾ തന്നെ ഫുൾ ഫിറ്റ് ആണെന്ന് അബിക്ക് മനസ്സിലായി…അഭി അക്ഷയെ വിളിച്ചു കാര്യം പറഞ്ഞു…അക്ഷയ് ഹനുവിന് ഹനു അലക്സിന്…അവർ എല്ലാവരും അവനെ തിരഞ്ഞു ഇറങ്ങി..
അവസാനം ബാറിന്റെ കുറച്ചു അപ്പുറമുള്ള റോഡിൽ അവന്റെ ബുള്ളറ്റ് മറിഞ്ഞു കിടക്കുന്നത് കണ്ടു.. എല്ലാവരുടെയും മനസ്സിൽ ഭയം വന്നു… അപ്പോഴേക്കും അബിയും അവിടെ എത്തിയിരുന്നു…
“എന്താടാ… തപസ് എവിടെ ” വെപ്രാളത്തോടെ അഭി ചോദിച്ചു..
“അറിയില്ലെടാ… ബൈക്ക് ഇവിടെ നിൽക്കുന്നത് കണ്ടു.. ആകെ പേടി ആവുന്നെടാ.. നമ്മടെ തപസിനെന്തെങ്കിലും”ഹനു
“ഇല്ലടാ.. നമ്മടെ തപസിന് ഒന്നും പറ്റില്ല.. നമുക്ക് രണ്ട് പേര് വീതം രണ്ട് വഴിക്ക് പോവാം..”അഭി അതും പറഞ്ഞു ഹനുവിനെ കൂട്ടി ഒരു വഴിക്കും അലക്സും അക്ഷയ് ഉം കൂടെ ഒരു വഴിക്കും തിരഞ്ഞു കൊണ്ടിരുന്നു…
പെട്ടെന്ന് ഹനുവിന്റെ ഫോൺ റിങ് ചെയ്തു.. അലക്സയിരുന്നു..
“അവനെ കിട്ടിയിട്ടുണ്ടാവുമോ “ഫോണിൽ നോക്കിക്കൊണ്ട് ഹനു അബിയോട് ചോദിച്ചു..
“നീ കാൾ എടുക്കടാ ”
“ഏഹ്.. ആഹ് “അതും പറഞ്ഞു ഹനു കാൾ എടുത്തു…
“ഡാ തപസിനെ കണ്ടോടാ “ഹനു
“ഇല്ലടാ.. നങ്ങൾ ഒരുപാട് ദൂരം വന്നു.. ഇവിടെ എവിടെയും ഇല്ല ” ഹനു കരഞ്ഞു കൊണ്ട് പറഞ്ഞു
“ഡാ എനി എന്താ ചെയ്യാ ”
“ഒന്നും അറിയില്ല ” ഹനു അബിക്ക് ഫോൺ കൊടുത്ത് അവിടെ നിന്ന് അപ്പുറത്തുള്ള ഒരു കല്ലിൽ ചെന്നിരുന്നു.. അഭി അവരോട് എന്തൊക്കെയോ സംസാരിക്കുന്നുണ്ട്..
പെട്ടെന്ന് ഹനുവിന്റെ പുറകിൽ നിന്ന് ആരോ ചുമലിൽ കൈ വച്ചു…
ഇതിപ്പോ ആരാ എന്ന് കരുതി ശൗൽഡറിൽ നോക്കിയപ്പോൾ രക്തം പുരണ്ട ഒരു കൈ…
“*ആാാാാ *” ഹനു അലറി… അഭി അവന്റെ അടുത്തേക്ക് ഓടി വന്നു… ഫോണിന്റെ അപ്പുറത് നിന്ന് ഹനുവിന്റെ അലറൽ കേട്ട രണ്ട് എണ്ണവും എന്താ എന്താ എന്ന് ചോദിക്കുന്നുണ്ടെങ്കിലും ഫോൺ അവിടെ ഇട്ട് ഓടിയ അഭി അതൊന്നും അറിഞ്ഞില്ല… അലക്സ് ഉം അക്ഷയ് ഉം കൂടെ തിരിഞ്ഞോടി…. അവരുടെ ബൈക്ക് നിന്ന സ്ഥലത്ത് നിന്ന് ബൈക്ക് എടുത്തു സ്പീഡിൽ അബിയും ഹാനുവും പോയ വഴി കുതിച്ചു…
കുറച്ചു എത്തിയപ്പോൾ അവരെ കണ്ടു ബൈക്ക് ഇൽ നിന്ന് ചാടി ഇറങ്ങി കൊണ്ട് അവരുടെ അടുത്തേക്ക് ഓടി.. ബൈക്ക് താഴേക്ക് വീണു..
“എന്താടാ ” കിതച്ചു കൊണ്ട് അക്ഷയ് ചോദിച്ചു..
“എടാ ഇത് നോക്ക്… ഇവന്റെ ബോധം പോയി.. എന്താ ഉണ്ടായതെന്ന് അറിയില്ല.. ഞാൻ അവിടെ നിങ്ങളോട് സംസാരിച്ചു നിൽക്കായിരുന്നു.. ഇവൻ പെട്ടെന്ന് ആർത്തു കൊണ്ട് ബോധം കേട്ട് വീണു “അഭി വെപ്രാളപ്പെട്ടു കൊണ്ട് പറഞ്ഞു..
അഭിയുടെ പിറകിൽ ഒരു മൂളൽ കേട്ട് മൂന്ന് പേരും നെട്ടി… അലക്സ് അക്ഷയുടെ കയ്യിൽ മുറുകെ പിടിച്ചു…
അവർ ആ കല്ലിന്റെ പിറകിലേക്ക് നോക്കി… അവിടെ ഇതാ ഇവർ അന്വേഷിച്ചു വന്ന മഹാൻ ഇരിക്കുന്നു…
മൂന്ന് പേരും അവനെ എണീപ്പിച്ചു നിർത്തി.. അക്ഷയ് അവന്റെ കരണത്ത് ഒരു അടിയായിരുന്നു…
“ബോധം ഇല്ലാത്തത് നന്നായി.. അല്ലെങ്കിൽ നാളെ നിനക്ക് ഹോസ്പിറ്റലിൽ കിടക്കായിരുന്നു “അലക്സിന്റെ ഡയലോഗ്ന് അക്ഷയ് ഒന്ന് ചിരിച്ചു കൊടുത്തു..
തപസ് രണ്ട് കൈ കൊണ്ടും വയർ പൊത്തിപ്പിടിച്ചാണ് നിൽക്കുന്നത്… അവർ അവന്റെ കയ്യിലേക്ക് നോക്കിയപ്പോൾ ബ്ലഡ്…
“ഇതെന്താ.. ബ്ലഡ് “അലക്സ് അവന്റെ കയ്യിലേക്ക് ചൂണ്ടി കൊണ്ട് പറഞ്ഞു..
അബിയും അക്ഷയ് ഉം അപ്പോഴാണ് അത് ശ്രദ്ധിച്ചത്… അവർക്ക് എന്ത് ചെയ്യണമെന്നറിയാതെ ആകെ പകച്ചു.. പെട്ടെന്ന് തന്നെ സ്വബോധം വീണ്ടെടുത്ത അഭി അവനെയും താങ്ങി പിടിച്ചു നടക്കാൻ തുടങ്ങി… അബിയെ കൊണ്ട് ഒറ്റക്ക് കഴിയില്ല എന്ന് കണ്ട അലക്സും അവന്റെ കൂടെ കൂടി.. അക്ഷയ് ബോധം കെട്ട് കിടക്കുന്ന ഹനുവിനെയും എടുത്തു അവരുടെ പിന്നാലെ പോയി.. എങ്ങനെയൊക്കെയോ അവർ തപസിനെ ഹോസ്പിറ്റലിൽ ആക്കി..
ഹനുവിന്റെ അടുത്തേക്ക് ഡോക്ടർ വന്നു കൊണ്ട് അവന്റെ മുഖത്തേക്ക് വെള്ളം ഒഴിച്ച്… ഹനു ചാടി എഴുനേറ്റു…
മുഖത്തു തൊട്ടു നോക്കി.. വെള്ളം കണ്ട് അയ്യോ ബ്ലഡ് അതും പറഞ്ഞു വീണ്ടും ബോധം പോയി.. ഡോക്ടർ വീണ്ടും വെള്ളം കുടഞ്ഞു.. ബ്ലഡ് ബ്ലഡ് അതും പറഞ്ഞു വീണ്ടും പോയി ബോധം..
വീണ്ടും വെള്ളം കുടഞ്ഞു… ബോധം പോവാൻ നിന്ന ഹനുവിനെ അക്ഷയ് പിടിച്ചു നിർത്തി…
“ഇനി ബോധം പോയാൽ..”ഒരു ഭീഷണിയാലേ അതും പറഞ്ഞു അവന് പോയി..
ഡോക്ടർന് ഒന്ന് ഇളിച്ചു കൊടുത്ത് ഹനുവും… ഇതെന്ത് ജന്തു എന്നും കരുതി ഡോക്ടർ പിറകെയും…
അക്ഷയ് നേരെ പോയത് icu വിനു മുന്നിലേക്കാണ്.. അവന്റെ പിന്തുടർന്ന് വന്ന ഹനു ഇവിടെ എന്താ എന്നാ മട്ടിൽ അവനെ ഉറ്റു നോക്കി.. ഒരു ചെയറിൽ ഇരുന്നു അലക്സ് കരയുന്നുണ്ടോ.. ഉണ്ട്… ഹനു അക്ഷയ് ന്റെ അടുത്ത് ചെന്നു അവനെ ഒന്ന് നോക്കിക്കൊണ്ട് അക്ഷയ് ദൂരേക്ക് നോക്കി നിന്നു.. അക്ഷയ് ടെ കണ്ണിലും നീർതിളക്കം ഹനു കണ്ടു… ഒന്നും മനസ്സിലാവാതെ അവന് icu വിലൂടെ അകത്തേക്ക് നോക്കിയപ്പോൾ വയറുകൾക്കിടയിൽ ചുറ്റിപ്പിടഞ്ഞു കിടക്കുന്ന തപസിനെ കണ്ട് അവന് ബാക്കിലേക്ക് വീഴാൻ പോയി.. അപ്പോഴേക്കും അക്ഷയ് പിടിച്ചിരുന്നു… ഹനുവിനെ പിടിച്ചു അവന് ഒരു ചെയറിലിരുത്തി… മൂന്ന് പേരും മൗനമായി കരഞ്ഞു…
___________________________________
ഹിതു തിരിഞ്ഞും മറിഞ്ഞും കിടന്നോണ്ടിരുന്നു… കണ്ണടച്ചാൽ അവന്റെ മുഗം മാത്രം… അസുരൻ 🔥 എന്നും പിടുപിരുത് കൊണ്ട് അവൾ തലയിണയിൽ മുഖം പൂഴ്ത്തി.. അവളുടെ മനസ്സ് ആകെ കലങ്ങി മറിയുകയായിരുന്നു.. വേണ്ടപ്പെട്ട ആർക്കോ എന്തോ സംഭവിക്കും പോലെ.
അവൾ ലൈറ്റ് ഇട്ടു സമയം 12 കഴിഞ്ഞു..
‘എന്തെ കണ്ണാ എനിക്ക് ഇങ്ങനെയൊക്കെ തോന്നുന്നേ.. ‘അവൾ സ്വയം ചോദിച്ചു കൊണ്ട് ബാൽക്കണിയിലേക്ക് പോയി… ഒരുപാട് നേരം തെളിഞ്ഞ ചന്ത്രനെ നോക്കിക്കൊണ്ട് നിന്നു…
വല്ലാത്ത ഒരു അസ്വാസ്ഥതയും വീർപ്പുമുട്ടലും അവൾക്ക് അനുഭവപ്പെട്ടു…
ഉറക്കം കണ്ണിനെ തഴുകിയപ്പോൾ അവൾ റൂമിൽ പോയി കിടന്നു…
ഇതേ സമയം ഹോസ്പിറ്റലിൽ…
തുടരും….
Icu വിന്റെ മുന്നിൽ അക്ഷമരായി കാത്തിരിക്കുകയാണ് ഹനുവും അലക്സും അക്ഷയും.. ഡോക്ടർ icu വിൽ കയറിട്ടു 2 മണിക്കൂറായി… അവർ മൂന്ന് പേരും ടെൻഷൻ അടിച്ചു ഇരിക്കുന്നു നിൽക്കുന്നു അങ്ങനെ അങ്ങനെ… മൂന്ന് പേരുടെയും കണ്ണ് ചീർത്തിരുന്നു.. ഒറ്റ നോട്ടത്തിൽ തന്നെ അവർ ഒരുപാട് കരഞ്ഞിട്ടുണ്ട് എന്ന് ആർക്കും മനസ്സിലാവുമായിരുന്നു…
പെട്ടെന്നു icu വിന്റെ ഡോർ തുറന്ന് ഡോക്ടർ പുറത്തേക്ക് വന്നു അവർ മൂന്ന് പേരും ഡോക്ടർടെ അടുത്തേക്ക് ഓടി..
“ഡോക്ടർ.. ഡോക്ടർ തച്ചുവിന് (തപസ് തച്ചു)”അക്ഷയ്
ഡോക്ടർ ന്റെ വാക്കിനായി മൂന്ന് പേരും കാതോർത്തു…
“സോറി “അത് പറഞ്ഞു കൊണ്ട് ഡോക്ടർ icu വിലേക്ക് തന്നെ കയറി..
_____________________________________🔥
ഹിതു ഉറക്കിൽ നിന്ന് പെട്ടെന്ന് നെട്ടി ഉണർന്നു… സമയം നാല് ആവാൻ ആയിരിക്കുന്നു… നെറ്റിയിൽ വിയർപ്പു തുള്ളികൾ പൊടിഞ്ഞു… ടേബിളിൽ നിന്ന് വെള്ളമെടുത്ത് ആർത്തിയോടെ കുടിച്ചു കൊണ്ടിയുരുന്നു…
അവൾക്ക് പേടിയാവുന്നുണ്ടായിരുന്നു.. ചുറ്റും പേടിയോടെ അവൾ കണ്ണുകൾ പായിച്ചു… ഒന്നും തന്നെ ഇല്ലെന്ന് കണ്ടതും അവൾ വേഗം താഴെക്കിറങ്ങി ചെന്നു…
അച്ഛന്റെയും അമ്മയുടെയും മുറിയിൽ നിന്ന് എന്തൊക്കെയോ ശബ്ദം കേൾക്കുന്നുണ്ട്… പേടി കൊണ്ട് ആണോ അതോ എന്താ എന്ന് അറിയാൻ താല്പര്യമില്ലന്നിട്ടോ അത് ശ്രദ്ധിക്കാതെ അവൾ അച്ഛമ്മയുടെ മുറിയിലേക്ക് നടന്നു…
ഡോർ ക്ലോസ് ചെയ്തിരുന്നില്ല… അവൾ ഡോർ തുറന്ന് കൊണ്ട് അകത്തേക്ക് കയറി…അച്ഛമ്മ എണീറ്റിരുന്നു…
“അച്ഛമ്മേ..” അവൾ അച്ഛമ്മയെ വിളിച്ചു കൊണ്ട് ബെഡിൽ കാൽ രണ്ടും നീട്ടിയിരിക്കുന്ന അച്ഛമ്മയുടെ മടിയിൽ തല വച്ചു കിടന്നു…
ഹിധുവിന് എന്താണെന്ന് അറിയില്ലെങ്കിലും അച്ഛമ്മ അവളുടെ മുടിയിഴയിലൂടെ കൈ കൊണ്ട് തഴുകി കൊണ്ടിരുന്നു… അത് ഹിധുവിൽ ഒരുപാട് ആശ്വാസം നിറച്ചെങ്കിലും വീണ്ടും വീണ്ടും അവൾ കണ്ട സ്വപ്നം മനസ്സിൽ വരാൻ തുടങ്ങി…
തലയൊക്കെ ആകെ വേദനിക്കുന്ന പോലെ തോന്നിയപ്പോൾ അച്ഛമ്മയുടെ മടിയിൽ നിന്ന് ഞാൻ ചാടി എഴുനേറ്റു…ഇനി ഇവിടെ നിന്നാൽ ശെരിയാവില്ല എന്ന് തോന്നിയത് കൊണ്ട് തന്നെ അച്ഛമ്മ പറയുന്നതും അച്ഛമ്മയുടെ നോട്ടവും ഒന്നും വക വെക്കാതെ ഞാൻ ഗാർഡനിലേക്ക് നടന്നു…
ഇരുട്ടിന്റെ കരിമഷി പതിയെ അലിയാൻ തുടങ്ങി.. കിഴക്കിന്റെ മുഖത്തു കുങ്കുമ വർണ്ണം പരന്നു..പരിമളം പരത്തി ഒരു തെക്കൻ കാറ്റ് എന്നെ തഴുകി കടന്നു പോയി..മുറ്റത്തെ പുൽ ചെടികളിലെ മഞ്ഞു കണങ്ങൾ സൂര്യ കിരണമേറ്റ് തിളങ്ങാൻ തുടങ്ങി..പക്ഷികളുടെ കലപില ശബ്ദം അങ്ങിങ്ങായി കേൾക്കാം… പൂക്കളെല്ലാം സൂര്യനെ നോക്കി പുഞ്ചിരിച്ചു നിൽക്കുന്നു.. ഒരു നിമിഷം സൂര്യനാവാൻ കൊതി തോന്നി… ഒരു നിമിഷം ഞാൻ കണ്ണടച്ചു കൊണ്ട് പ്രകൃതിയെ മനസ്സിൽ കണ്ടു… പെട്ടെന്ന് തന്നെ ഇന്ന് കണ്ട സ്വപ്നം മുന്നിൽ തെളിഞ്ഞു.. കണ്ണ് തുറന്ന് ചുറ്റും നോക്കി… ഇല്ല ആരുമില്ല.. ചിലപ്പോൾ എന്റെ തോന്നലാവാം…
ഹിതു വേഗം റൂമിലേക്ക് നടന്നു… കോണിപ്പടികൾ കയറാൻ നിൽക്കുമ്പോൾ അച്ഛന്റെ വിളി കേട്ടു… തിരിഞ്ഞു നോക്കിയപ്പോൾ എന്നെ സംശയത്തോടെ ഉറ്റു നോക്കുന്നതാണ് കണ്ടത്…. സ്വപ്നം വീണ്ടും മനസ്സിലേക്ക് വന്നതും..ഇല്ല.. എന്ന് മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു കൊണ്ട് അച്ഛനിലേക്ക് നോട്ടമെറിഞ്ഞു..
“എവിടെ ആയിരുന്നു നീ”
“ഞാൻ ഗാർഡനിൽ ഉണ്ടായിരുന്നു”
“അവിടെ എന്താ പണി”
“വെറുതെ ഇരിക്കായിരുന്നു”
“മ്മ്.. കാലത്ത് പെൺകുട്ട്യോൾ കുളിച്ചു വേണം പുറത്തിറങ്ങാൻ നിനക്ക് അറിയില്ലെന്നുണ്ടോ”
അവൾ തല താഴ്ത്തി നിന്നതെ ഒള്ളു..അയാൾ ഒന്ന് കനപ്പിച്ചു നോക്കിക്കൊണ്ട് പുറത്തേക്ക് നടന്നു… അയാൾ പോവുന്നതും നോക്കി കൊഞ്ഞനം കുത്തി കൊണ്ട് ഹിതു കോണിപ്പടികൾ ഓടി കയറി… മേലെ എത്തി നടു നിവർത്തി താഴേക്ക് നോക്കിയപ്പോൾ അച്ഛമ്മ ഉണ്ട് എന്നെ തന്നെ നോക്കുന്നു… ഞാൻ ഒന്ന് ചിരിച്ചു കൊടുത്ത് റൂമിലേക്ക് ചെന്നു… വീണ്ടും ഇന്ന് കാലത്ത് കണ്ട സ്വപ്നം മനസ്സിൽ വന്നു കൊണ്ടേ ഇരുന്നു.. ഒന്നുമില്ല എന്ന് എന്നെ തന്നെ പറഞ്ഞു പഠിപ്പിച്ചു കൊണ്ട് ഞാൻ കോളേജിലേക്ക് പോവാൻ റെഡി ആയി.. പൂജമുറിയിലൊന്നും കയറാൻ നിന്നില്ല… എന്തോ ഒരു മടി… വീടിന്റെ പുറത്തേക്ക് കടക്കാൻ നിന്നപ്പോഴാണ് ധാവണി ഉടുത്തു കോളേജിൽ വരല്ലേ എന്ന് അസുരൻ പറഞ്ഞത് ഓർമ വന്നത്…
‘അവനാരാ എന്നെ ഉപദേശിക്കാൻ.. ഞാൻ എനിക്ക് ഇഷ്ടമുള്ളത് ഉടുക്കും ‘അതും പിരിപിരുത് കൊണ്ട് ഹിതു കാറിൽ കയറി ഇരുന്നു…. നന്ദുവും കൂടെ കയറി…
കോളേജിൽ എത്തിയതും ഹിതു നാലുപാടും നോക്കാൻ തുടങ്ങി.. അത് കണ്ട് നന്ദു ഒന്ന് ആക്കി ചിരിച്ചു.. ഹിതു തലക്ക് ഒരു മേട്ടം കൊടുത്ത് മുന്നോട്ട് നടന്നു… അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി ഉണ്ടായിരുന്നു…
തുടരും

by