17/04/2026

കിഡ്നാപ്പിംങ് ലൗ : ഭാഗം 78

രചന – ശംസിയ ഫൈസൽ

നന്ദു തന്‍റെ നേര്‍ക്ക് വരുന്ന ദച്ചൂനെ കണ്ണിമ വെട്ടാതെ ചെറു പുഞ്ചിരിയോടെ നോക്കി നിന്നു

”ഹായ് ചേട്ടാ..,
അഭിമന്യു എവിടെ ?

തന്‍റെ അടുത്ത് വന്ന് ദച്ചു ചോദിച്ചതും നന്ദു ബാക്കിലേക്ക് തിരിഞ്ഞ് നോക്കി
അപ്പോയാണ് നന്ദു തന്നെ മനു കൂടെ ഇല്ലാത്തതറിഞ്ഞത്

”അവനെന്‍റെ കൂടെ ഉണ്ടായിരുന്നതാ.,
ഈ ചെക്കനിത് എവിടെ പോയി.,,

നന്ദൂന്‍റെ കണ്ണുകള്‍ മനൂനെ ചുറ്റും നോക്കി

”എന്തേലും അത്യാവിശ്യമുണ്ടോ ?

നന്ദു ദച്ചൂനെ നോക്കി ചോദിച്ചു

”എന്‍റെ നോട്ട് മനൂന്‍റെ കൈയ്യിലുണ്ട്.,
അതൊന്ന് വാങ്ങാനായിരുന്നു..,
ചേട്ടനൊന്ന് അവനോട് ഞാന്‍ അന്വേഷിച്ചിരുന്നെന്ന് പറയണെ.,,

ദച്ചു അവിടെന്ന് പോകാന്‍ നിന്നു

”അതെയ് ദക്ഷ.,,
താന്‍ മനൂന്‍റെ ക്ലാസില്‍ തന്നെയല്ലെ .,
നിന്നെ മീറ്റിംങിന്‍റെ സമയത്ത് ക്ലാസില്‍ കണ്ടില്ലല്ലോ ?

നന്ദു തന്‍റെ സംശയം ചോദിച്ചു

”അതെന്താ ചേട്ടന്‍ എന്നെ തിരഞ്ഞ് നോക്കിയിരുന്നോ ?

ദച്ചു ചിരിയോടെ ചോദിച്ചതും അവനൊന്ന് ചൂളി പോയി

”അതല്ലടോ ?
ഞാന്‍ ചുമ്മാ ശ്രദ്ധയില്‍ പെടാത്തത് കൊണ്ട് ചോദിച്ചന്നെ ഒള്ളു.,,
അന്ന് ഉത്സവത്തില്‍ വെച്ച് മനൂന്‍റെ ക്ലാസ്മേറ്റാണെന്ന് പറഞ്ഞിരുന്നല്ലോ.,
അത്കൊണ്ട് ചോദിച്ചതാ.,

നന്ദൂന് എന്ത് പറയണം എന്നറിയില്ലായിരുന്നു

”ഞാന്‍ വേറെ ക്ലാസിലാണ് .,
സെക്കന്‍റ് ലാന്‍ഗേജിനാണ് ഞങ്ങള്‍ ഒരുമിച്ച്.,
ചേട്ടനെ ഇടക്ക് സ്ക്കൂള്‍ വിടുന്ന സമയത്തൊക്കെ ഇടക്ക് കാണാറുണ്ടല്ലോ ?

ദച്ചു പറയുന്നത് കേട്ട് നന്ദു ഒന്ന് അന്താളിപ്പോടെ അവളെ നോക്കി

”ഈ കുരിപ്പ് എന്നെ കാണാറുണ്ടായിരുന്നോ ?

നന്ദു ആത്മഗതം പോലെ പറഞ്ഞു

”ഈ വഴിയാണ് കോളേജ് വിട്ട് പോകാറ്.,
തന്‍റെ പേരന്‍റ്സാരും വന്നില്ലെ മീറ്റിംങിന്.,,

നന്ദു പെട്ടന്ന് വിഷയം മാറ്റി

”ഒാ..ഹ് അച്ഛനവിടെ പുറത്ത് എന്നെ കാത്തിരിക്കുന്നുണ്ട്.,
ഞാന്‍ ചേട്ടനെ പെട്ടന്ന് കണ്ടപ്പോള്‍  മനു കൂടെ ഉണ്ടാകുമെന്ന് കരുതി ബുക്ക് വാങ്ങാന്‍ വന്നതാ.,
അവനോടൊന്ന് മറക്കാതെ  പറഞ്ഞേക്കണെ.,,

ദച്ചു അവിടെന്ന് ഒാടി പോയതും നന്ദൂന് വല്ലാത്ത സന്തോഷം തോന്നി

സങ്കടത്തോടെ വീട്ടിലേക്ക് മടങ്ങാനിരുന്ന തന്നെ എത്ര പെട്ടന്നാണ് ഒരാളുടെ സാമീപ്യം കൊണ്ട് ഹാപ്പിയാക്കിയത്

”നന്ദൂ.. പോകാം.,,,,

മനു അങ്ങോട്ട് വന്നു

”നീ ഇത് പെട്ടന്ന് എങ്ങോട്ടാ അപ്രതിക്ഷമായത്.,

മനൂനെ കണ്ടതും നന്ദു ബൈക്കില്‍ കയറി സ്റ്റാര്‍ട്ടാക്കി

”ഞാന്‍ മുള്ളാന്‍ പോയതാ.,,
നിന്നോട് പറഞ്ഞിട്ടാണല്ലൊ പോയത്.,,

മനു നന്ദൂന്‍റെ പിറകില്‍ കയറി

”എന്നിട്ട് ഞാന്‍ കേട്ടില്ലല്ലോ ?

നന്ദു വണ്ടിയെടുത്തു

”എങ്ങനെ കേള്‍ക്കാനാ നീ ഈ ലോകത്തൊന്നും അല്ലായിരുന്നു.,,
നിലാവത്ത് അഴിച്ച് വിട്ട കോഴിയെ പോലെ എന്തോ ചിന്തിച്ച് നടക്കല്ലായിരുന്നോ ?

മനു നന്ദൂനെ കളിയാക്കി പറഞ്ഞു

”പിന്നെയ് നിന്‍റെ ഫ്രണ്ടില്ലെ ദക്ഷ.,
അവള് നിന്നെ അന്വേഷിച്ച് വന്നിരുന്നു.,
അവളെ ബുക്ക് എന്തേലും നിന്‍റെ കൈയ്യിലുണ്ടോ ?.,,

നന്ദു ദച്ചു വന്ന കാര്യം പറഞ്ഞു

”അത് ഞാന്‍ അവളെ ബാഗിലേക്കിട്ടിരുന്നല്ലോ.,
ബുക്ക് കൊടുക്കാന്‍ വേണ്ടി അവളെ ക്ലാസില്‍ പോയപ്പോള്‍ അവളെ കണ്ടില്ല.,
ഞാനത് ബാഗിലേക്കിട്ടു.,
ഇനിയിപ്പോള്‍ വീട്ടിലെത്തിയിട്ട് വിളിച്ച് പറയാം.,,

മനു ദച്ചൂനെ വിളിക്കുന്ന കാര്യം പറഞ്ഞതും നന്ദൂന്‍റെ മുഖം വിടര്‍ന്നു

”എന്നാ ഇപ്പോള്‍ തന്നെ വിളിച്ച് പറഞ്ഞേക്ക്.,,

നന്ദു തന്‍റെ പോക്കറ്റില്‍ നിന്ന് ഫോണെടുത്ത്  പിറകിലിരിക്കുന്ന മനൂന് നേരെ നീട്ടി

”വേണ്ട
ഞാന്‍ വീട്ടിലെത്തിയിട്ട് വിളിച്ചോളാം.,,
എനിക്ക് നമ്പര്‍ കാണാതെ അറിയില്ല.,,

നമ്പര്‍ കിട്ടുമെന്ന പ്രതീക്ഷ പോയതും നന്ദു തിരിച്ച് ഫോണ്‍ പോക്കറ്റിലേക്ക് തന്നെയിട്ടു

ദിവസങ്ങള്‍ കടന്ന് പോയി

മനൂനെ സ്ക്കൂളില്‍ കൊണ്ട് പോകുന്നതും തിരിച്ച് കൊണ്ട് വരുന്നതിനുമുള്ള ഡ്യൂട്ടി നന്ദു കഷ്ടപ്പെട്ട് ഒപ്പിച്ചെടുത്തിരുന്നു

അമ്മയുടെ ഫോണില്‍ നിന്ന് ദച്ചൂന്‍റെ നമ്പര്‍ മനു അറിയാതെ എടുത്തെങ്കിലും വിളിക്കാനോ മെസ്സേജ് അയക്കാനോ ഉള്ള ധൈര്യം നന്ദൂനില്ലായിരുന്നു

പത്താം ക്ലാസില്‍ പഠിക്കുന്ന ദച്ചൂന് സ്വന്തമായി ഫോണില്ലെന്നവന് ഊഹിക്കാവുന്നതെ ഒള്ളു

മനൂനെ സ്ക്കൂളിലേക്ക് വിടുന്നതിനാല്‍ മിക്ക ദിവസവും ദച്ചൂനെ കാണാറുണ്ട്

അവന്‍റെ ചിരിയിലും നോട്ടത്തില്‍ നിന്നും തന്നെ ദച്ചൂന് ഏകദേശം കാര്യങ്ങള്‍ മനസ്സിലായിരുന്നു

അങ്ങനെ ദിവസങ്ങളും മാസങ്ങളും കടന്ന് പോയി പത്താം ക്ലാസ് പരീക്ഷയും കഴിഞ്ഞ് സ്ക്കൂളടച്ചു

ദച്ചൂനെ കാണാനുള്ള അവസരവും നഷ്ടപ്പെട്ടു
ദച്ചൂന്‍റെ വീടറിയാത്തതിനാല്‍ നന്ദൂനവളെ കാണാന്‍ പറ്റുന്നുണ്ടായിരുന്നില്ല

തന്‍റെ ഇഷ്ടം തുറന്ന് പറഞ്ഞില്ലെങ്കിലും അവളെ കാണാത്ത ദിവസങ്ങള്‍ അവനില്‍ വിരഹ വേദനയുണ്ടാക്കി

”’നന്ദൂ.. എണീറ്റെ അമ്മയുടെ കൂടെ അമ്പലത്തിലേക്കൊന്ന് വന്നെ.,,

ഉറങ്ങി കിടക്കുന്ന നന്ദൂനെ അമ്മ തട്ടി വിളിച്ചു

”അമ്മയൊന്ന് പോയെ.,
അഭിയോടെ മനൂനോടോ കൊണ്ട് വിടാന്‍ പറ .,,

നന്ദു തിരിഞ്ഞ് കിടന്നു

”എണീക്കടാ ചെര്‍ക്കാ.,
അവര്‍ക്ക് ലൈസന്‍സ് ഇല്ലെന്ന് നിനക്കറിയാവുന്നതല്ലെ.,
തലയിലൂടെ വെള്ളം കോരി ഒഴിക്കേണ്ട എങ്കില്‍ പെട്ടന്ന് എണീക്കാന്‍ നോക്ക്.,,

അമ്മ നന്ദൂന്‍റെ കൈയ്യില്‍ രണ്ടടി കൊടുത്തു

”ഇത് വല്ലാത്ത കഷ്ടായി പോയല്ലോ ?
മനുഷ്യനെ ഉറങ്ങാനും സമ്മതിക്കൂല.,,

നന്ദു മുഷിപ്പോടെ എണീറ്റ് ബാത്ത് റൂമിലേക്ക് കയറി പോയതും അമ്മ താഴേക്ക് പോയി

നന്ദു ഒരു പാന്‍റും ടീഷര്‍ട്ടും ഇട്ട് ബൈക്കിന്‍റെ കീയും എടുത്ത് താഴേക്ക് ചെന്നു

”അമ്പലത്തിലേക്ക് പോകുമ്പോള്‍ എങ്കിലും ഒന്ന് മുണ്ടെടുത്തൂടെ നന്ദു..,,

നന്ദൂനെ കണ്ട് അമ്മ ചോദിച്ചു

”അതിന് ഞാന്‍ അമ്പലത്തിലേക്ക് കയറുന്നില്ല.,,
എനിക്കൊന്നും വയ്യ ഇൗ രാവിലെ തന്നെ കുളിക്കാന്‍.,,

നന്ദു പുറത്തെ പോര്‍ച്ചില്‍ ചെന്ന് വണ്ടി സ്റ്റാര്‍ട്ടാക്കി

”എനിക്ക് കിട്ടിയ മൂന്നും ഒരുപോലെ ആയല്ലോ കൃഷ്ണാ.,
അമ്പലത്തിലേക്ക് പോയില്ലെങ്കില്‍ ഞായറാഴ്ച്ച അപ്പന്‍റെ കൂടെ കുര്‍ബാനക്ക് എങ്കിലും പൊക്കൂടെ.,
മൂന്നിനും ഭക്തി എന്ന സാധനം ഇല്ല.,,

അമ്മ പിറു പിറുത്ത് അവന്‍റെ ബൈക്കിന്‍റെ പിറകില്‍ കയറിയിരുന്നു

ഒരു പതിനഞ്ച് മിനിറ്റ് ദൂരമുണ്ടായിരുന്നു അമ്പലത്തിലേക്ക്

നന്ദു അമ്മയെ അമ്പലത്തിന് മുന്നില്‍ ഇറക്കി ബൈക്കും ചാരി അമ്മ പോകുന്നതും നോക്കി നിന്നു

നിന്ന് മടുത്തപ്പോള്‍ അമ്പലത്തിന് മുന്നിലുള്ള ആലിന്‍റെ ചുവട്ടിലുള്ള സിമന്‍റില്‍ തീര്‍ത്ത ഇരിപ്പിടത്തിലേക്കിരുന്നു

അമ്പലത്തില്‍ നിന്ന് ഇറങ്ങി വരുന്നവരില്‍ അമ്മയെ തിരിഞ്ഞോണ്ടിരുന്നപ്പോയാണ് നന്ദൂന്‍റെ കണ്ണ് ഒരാളില്‍ കൊളുത്തി നിന്നത്

ദിവസങ്ങള്‍ക്കപ്പുറം തന്‍റെ പെണ്ണിതാ തന്‍റെ മുന്നില്‍

അമ്മയല്ല ദൈവമാണ് തന്നെ അമ്പലത്തിലേക്കെത്തിച്ചതെന്ന് തോന്നിയവന്

കൂട്ടുക്കാരിയോട് ചിരിയോടെ സംസാരിച്ച് അമ്പലത്തില്‍ നിന്നിറങ്ങി വരുന്ന ധാവണിക്കാരിയെ അവന്‍ കണ്ണിമവെട്ടാതെ നോക്കി നിന്നു

”ദച്ചൂ…,,

തന്‍റെ മുന്നിലൂടെ കടന്ന് പോകുന്ന ദച്ചൂനെ നന്ദു അറിയാതെ വിളിച്ച് പോയി

നന്ദൂന്‍റെ ശബ്ദം കേട്ടതും ദച്ചു ഒന്ന് തിരിഞ്ഞ് നോക്കി

പ്രതീക്ഷിക്കാതെ നന്ദൂനെ കണ്ട ഞെട്ടല്‍ അവളെ മുഖത്തുണ്ടായിരുന്നു

നന്ദു അവളെ നോക്കി ചിരിയോടെ കൈ പൊക്കിയതും ദച്ചു അവളെ കൂട്ടുക്കാരിയോട് പറഞ്ഞ് അവന്‍റെ അടുത്തേക്ക് വന്നു

”എന്താ..?
എന്താ ചേട്ടന്‍റെ ഉദ്ദേശം ?

തന്‍റെ മുന്നില്‍ കൈ കെട്ടി നിന്ന് ദച്ചു ചോദിച്ചതും നന്ദൂന്‍റെ മുഖത്തെ ചിരി മാഞ്ഞു

”താനെന്താടോ അങ്ങനെ ചോദിച്ചെ ?
അറിയുന്നൊരാളെ കണ്ടപ്പോള്‍ വിളിച്ചന്നെ ഒള്ളു.,,

നന്ദു പറഞ്ഞതും ദച്ചു ഒന്ന് പുച്ഛത്തോടെ ചിരിച്ചു

”മനൂന്‍റെ ചേട്ടന്‍ ആയത് കൊണ്ട് മാത്രമാണ് തന്നെ കാണുമ്പോള്‍ ഒന്ന് ചിരിക്കുന്നതെങ്കിലും.,
സ്ക്കൂള്‍ കഴിഞ്ഞപ്പോള്‍ തന്‍റെ ശല്യം തീര്‍ന്നെന്നാ കരുതിയെ.,,
ഒരുമാതിരി നോട്ടവും ചിരിയും.,,
ഇപ്പോള്‍ ഇതാ അമ്പലത്തിലും.,
തനിക്ക് എന്‍റെ പിറകെ നടക്കല്ലാതെ വേറെ പണിയില്ലെ.,,

ദച്ചൂനില്‍ നിന്ന് ഇങ്ങനൊരു സംസാരം നന്ദു പ്രതീക്ഷിച്ചിട്ടേ ഇല്ലായിരുന്നു

അവള് തന്നെ ഇത്ര വെറുക്കുന്നതും നന്ദൂന് പുതിയ അറിവായിരുന്നു

എന്ന് കരുതി അവളെ മുന്നില്‍ ചെറുതാകാന്‍ അവന്‍ ഒരുക്കമല്ലായിരുന്നു

”അയ്യടീ..,
പിറകെ നടക്കാന്‍ പറ്റിയ ചളുക്ക്.,
അറിയുന്ന ആളായത് കൊണ്ട് മാത്രാണ് തന്നോട് ചിരിക്കുന്നത് തന്നെ.,
അല്ലാതെ പ്രേമം മൂത്ത് നോക്കിയതൊന്നുമല്ല.,
പിന്നെ ഞാന്‍ നിന്നെ കാണനല്ല അമ്പലത്തിലേക്ക് വന്നത്.,
എന്‍റെ ഭഗവാനെ കാണാനാ.,
കാണാന്‍ പറ്റിയ മൊതല് കുടകമ്പിക്ക് വല ചുറ്റിയ പോലെയുണ്ട്.,,

നന്ദു ദച്ചൂനെ പുച്ഛിച്ചു

”മനൂന്‍റെ ചേട്ടനായി പോയി ഇല്ലെങ്കില്‍ തനിക്ക് കാണിച്ച് തന്നേനെ.,,

ദച്ചു ചവിട്ടി തുള്ളി പോയതും നന്ദു വും അവളെ പുച്ഛിച്ച് അവന്‍റെ ബൈക്കില്‍ പോയിരുന്നു

”ഹോ ഇതെന്ത് സാധനം.,,
കാണുന്ന പോലെ അല്ല നല്ല വിളഞ്ഞ വിത്താണ്.,
ഹ്മ്.. കാണിച്ച് തരാം.,
നിന്നെ ഈ അഭിനന്ദിന്‍റെ മുന്നിലേക്ക് കൊണ്ട് വരാന്‍ എനിക്കറിയാം.,

നന്ദു മനസ്സില്‍ കുറിച്ചിട്ടതും അമ്മ അങ്ങോട്ട് വന്നതും ഒരുമിച്ചായിരുന്നു

”അമ്മ വന്നോ ?
പ്രസാദം ഒന്നുല്ലെ അമ്മെ.,,

നന്ദു അമ്മേടെ കൈയ്യിലേക്ക് നോക്കി

”അമ്പലത്തിലേക്ക് കയറാന്‍ മടിയുള്ള നിനക്ക് പ്രസാദം വേണമല്ലെ.,
ഞാനത് മനപൂര്‍വ്വം കഴിച്ചതാ.,
വണ്ടിയെടുക്ക് വീട്ടില്‍ എത്തിയിട്ട് വേണം പ്രാഥലിന് എന്തെങ്കിലും ഉണ്ടാകാന്‍.,,

അമ്മ ദൃതി കൂട്ടിയതും നന്ദു പെട്ടന്ന് വണ്ടിയെടുത്ത് പോയി

പിന്നീടങ്ങോട്ട് അമ്മയുടെ കൂടെ അമ്പലത്തില്‍ പോകാന്‍ വല്ലാത്ത ഉത്സാഹമായിരുന്നു

മകന് ഭക്തിയല്ല പ്രണയമാണ് തലക്ക് പിടിച്ചതെന്നറിയാതെ അമ്മക്ക് മകനോട് വല്ലാതെ ബഹുമാനം തോന്നി തുടങ്ങി

ദച്ചൂനെ വല്ലപ്പോയും മാത്രമെ  അമ്പലത്തില്‍ വെച്ച്  കാണാറൊള്ളായിരുന്നു
കണ്ടാല്‍ തന്നെ നന്ദു പെട്ടന്ന് മുഖം വെട്ടിക്കും

നന്ദൂന്‍റെ പെരുമാറ്റം അവളില്‍ സങ്കടമുണ്ടാക്കിയിരുന്നു

പലപ്പോയും ദച്ചു അവനോട് ചിരിക്കാന്‍ ശ്രമിച്ചെങ്കിലും നന്ദു അവളെ മുഖത്തേക്ക് പോലും നോക്കിയില്ല

”അതെയ് ചേട്ടാ..
സോറി അന്ന് ഞാന്‍ അറിയാതെ പറഞ്ഞ് പോയതാ.,
എല്ലാം എന്‍റെ തോന്നലായിരുന്നെന്ന് എനിക്കിപ്പോയാണ് മനസ്സിലായത്.,
എന്നോട് ദേഷ്യമൊന്നും തോന്നരുത്.,
പ്ലീസ്..,,

ഒരു ദിവസം അമ്പലത്തില്‍ തൊഴുതിറങ്ങിയപ്പോയാണ് ദച്ചു അടുത്തേക്ക് വന്നിങ്ങനെ പറഞ്ഞത്

”ഹേയ്., എനിക്ക് ദക്ഷയോട് ദേഷ്യമൊന്നുമില്ല.,
ഇനിയൊരു പയ്യമ്മാരോടും ഇങ്ങനൊന്നും സംസാരിക്കാതിരുന്നാല്‍ മതി.,
പിന്നെ ക്ലാസ് തുടങ്ങാറായല്ലോ ?
എവിടെയാ പ്ലസ് വണ്ണിന് അഡ്മിഷന്‍ കിട്ടിയത്.,,
മനൂന്‍റെ കൂടെ തന്നെയാണോ ?

നന്ദു കിട്ടിയ അവസരത്തില്‍ ചോദിച്ചു

”അല്ല .,
മനൂന് ഞങ്ങള്‍ പഠിച്ച സ്ക്കൂളില്‍ തന്നെയല്ലെ അഡ്മിഷന്‍ കിട്ടിയത്.,
എനിക്ക് നമ്മുടെ ഗവണ്‍മെന്‍റ്  കോളേജിന്‍റെ അടുത്തുള്ള സ്ക്കൂളിലാണ് കിട്ടിയത്.,,

ദച്ചു പറഞ്ഞത് കേട്ട് നന്ദൂന്‍റെ മനസ്സില്‍ പൂത്തിരി കത്തി

തന്‍റെ കോളേജിന്‍റെ ഒരു മതില്‍ അപ്പുറമാണ് ദച്ചു അഡ്മിഷന്‍ എടുത്ത സ്ക്കൂള്.,,

എന്നാല്‍ നന്ദു അവിടെയാണ് പഠിക്കുന്നതെന്നവളോട് പറഞ്ഞില്ല

”നന്ദൂ നമുക്ക് പോയാലോ ?..,,

അമ്മ അങ്ങോട്ട് വന്നതും നന്ദു വെപ്രാളപ്പെട്ട് തിരിഞ്ഞ് നോക്കി

അവന്‍ കണ്ണ് കൊണ്ട് ദച്ചൂനോട്  പോകാന്‍ പറഞ്ഞെങ്കിലും അവള്‍ക്കവന്‍ പറയുന്നത് മനസ്സിലാക്കാന്‍ പറ്റുണ്ടായിരുന്നില്ല

*(തുടരും..)*