20/04/2026

കിഡ്നാപ്പിംഗ് ലൗ : ഭാഗം 52

രചന – ശംസിയ ഫൈസൽ

മുടിയിലൂടെ ഉറ്റി വീഴുന്ന മഴ തുള്ളികള്‍ കവിളിലൂടെ ഒലിച്ചിറങ്ങി അവളെ കഴുത്തിലൂടെ ഒാടി മറയുന്നു

നന്ദു എല്ലാം ആവേശത്തോടെ കണ്ണ് കൊണ്ട് ഒപ്പിയെടുത്തു

അവന്‍റെ നോട്ടത്തില്‍ ദച്ചൂന്‍റെ മുഖം നാണത്താല്‍ ചുവന്ന് തുടുത്തു

ദച്ചു അവനെ നേരിടാന്‍ പറ്റാതെ തല താഴ്ത്തിയതും നന്ദു അവളെ മുഖം ചൂണ്ട് വിരലില്‍ ഉയര്‍ത്തി അവന്‍റെ നനവാര്‍ന്ന ചുണ്ടുകള്‍ കൊണ്ട് ദച്ചൂന്‍റെ ചെവിക്കരുകില്‍ ചുംബിച്ചു

ദച്ചു ലജ്ജയോടെ അവന്‍റെ നെഞ്ചില്‍ മുഖം ഒളിപ്പിച്ചതും നന്ദു അവളെ മുടിയില്‍ അമര്‍ത്തി ഉമ്മ വെച്ചു

”നന്ദേട്ടാ..,,

ദച്ചു നന്ദൂനെ തല ഉയര്‍ത്തി നോക്കിയതും നന്ദു ഒന്ന് മൂളി

”നന്ദേട്ടാ എനിക്ക് തണുക്കുന്നു.,,

ദച്ചു ചുണ്ട് ചുളുക്കി നന്ദൂനെ നോക്കി പറഞ്ഞു

”തണുക്കുന്നുണ്ടോ എന്‍റെ മുത്തിന്.,

നന്ദു ദച്ചൂനെ പൊതിഞ്ഞ് പിടിച്ചു

”ഇങ്ങനെ പിടിച്ചാലൊന്നും തണുപ്പ് മാറില്ല.,,

ദച്ചു നന്ദൂനില്‍ നിന്ന് കുതറി മാറി

”ആണോ.,
എന്നാ ശക്തിയില്‍ കെട്ടിപിടിക്കാം.,,

നന്ദു ദച്ചൂന്‍റെ ഊക്കോടെ കെട്ടിപിടിച്ചു

”നിങ്ങളെന്നെ കെട്ടിപിടിച്ച് കൊല്ലോ മന്‍ഷ്യാ.,,
ഇങ്ങനെ കെട്ടിപിടിക്കാനല്ല ഞാന്‍ പറഞ്ഞെ.,

വിട്ടെ എനിക്ക് ശ്വാസം മുട്ടുന്നു.,,

ദച്ചു മുഖം വീര്‍പ്പിച്ചിങ്ങനെ പറഞ്ഞതും നന്ദു അവളെ വിട്ടു

”പിന്നെന്തോന്ന് ചെയ്യണം ഞാന്‍.,,
ഈ മഴത്ത് വിറക് കൂട്ടി തീ ഇട്ട് ചൂട് പിടിപ്പിക്കണോ .,,

നന്ദു പുരിഗം ഉയര്‍ത്തി ചോദിച്ചതും ദച്ചു ദേഷ്യത്തോടെ അവന്‍റെ വയറിനിട്ടൊന്ന് കൊടുത്തു

”നന്ദേട്ടാ കളിക്കല്ലെ.,,
എന്തൊരു അണ്‍ റൊമാന്‍റിക് മൂരാച്ചിയാ എന്‍റെ കാമുകന്‍.,,

ദച്ചു  കൈ കെട്ടി തിരിഞ്ഞ് നിന്നു

”കൊച്ചു കള്ളീ അങ്ങനെ പറ.,
കിസ്സ് വേണമല്ലെ.,
അല്ലെങ്കിലും ഒരു ഫ്രഞ്ച് കിസ്സടിച്ചാല്‍ മാറാത്ത തണുപ്പുണ്ടോ ?
വാ ഞാനും നല്ല മൂഡിലാ.,,

നന്ദു ദച്ചൂനെ തനിക്ക് നേരെ തിരിച്ച് നിര്‍ത്തി അവള്‍ക്ക് നേരെ തല താഴ്ത്തിയതും ദച്ചു ഒറ്റ തള്ള് തള്ളി

”പ്ഫാ.. മാറങ്ങോട്ട്‌.,
ഞാനതൊന്നുമല്ല പറഞ്ഞെ.,
നന്ദേട്ടന്‍റെ ഷര്‍ട്ടൂരി എനിക്ക് താ.,
ഈ സിനിമയിലൊക്കെ കണ്ടിട്ടില്ലെ കാമുകന്‍റെ ഷര്‍ട്ട് കാമുകിക്ക് ഇട്ട് കൊടുക്കുന്നത് അത് പോലെ.,,

ദച്ചു ഒന്ന് മടിച്ച് പറഞ്ഞു

”എടീ ഷര്‍ട്ടൂരി നിനക്ക് തന്നാ എനിക്ക് തണുക്കൂലെ.,,

നന്ദു നിസ്സഹായതയോടെ  ചോദിച്ചതും ദച്ചു അവനെ കൂര്‍പ്പിച്ച് നോക്കി

”ഒരു സ്നേഹവും ഇല്ലാത്ത തെണ്ടി ചെക്കന്‍.,,

ദച്ചു പിറു പിറുത്തു

”ഒാ..ഹ് ഇനി എന്‍റെ ഷര്‍ട്ടില്ലാത്തത് കൊണ്ട് നിന്‍റെ തണുപ്പ് മാറാതിരിക്കണ്ട.,,

നന്ദു അവന്‍റെ ഷര്‍ട്ടയിച്ച് വെള്ളം പിഴിഞ്ഞ് ദച്ചൂനിട്ട് കൊടുത്തു

”താങ്ക്യൂ സോ മച്ച്.,,

ദച്ചു അവളേക്കാള്‍ സൈസുള്ള നന്ദൂന്‍റെ

ഷര്‍ട്ടിട്ട് ആവേശത്തോടെ അവന്‍റെ കവിളില്‍ അമര്‍ത്തി ചുംബിച്ചു

ദച്ചൂന്‍റെ സന്തോഷം കണ്ട് നന്ദു അറിയാതെ ചിരിച്ച് പോയി

നന്ദു ഷര്‍ട്ടിടാതെ പാന്‍റ് മാത്രം ഇട്ട് നില്‍ക്കുന്നത് കണ്ട് ദച്ചു അവനെ പോയി കെട്ടിപിടിച്ചു

”തണുക്കുന്നുണ്ടോ നന്ദേട്ടാ.,,

ദച്ചു നന്ദൂനെ തല ഉയര്‍ത്തി നോക്കി

”ഇല്ല മുത്തേ പെരും മഴ ആയത് കൊണ്ടാണെന്ന് തോന്നുന്നു ഭയങ്കര ചൂട്.,,

നന്ദു ദച്ചൂനെ നോക്കി കളിയാക്കി പറഞ്ഞതും ദച്ചു അവന്‍റെ നഗ്നമായ നെഞ്ചില്‍ പല്ല് ആഴ്ത്തി

”ആ..ഹ് കുട്ടി പിശ്ശാചെ എന്ത് കടിയാ ഇത്.,,
നിന്നെ കൊണ്ട് അധികം ഇവിടെ  നിന്നാല്‍ ശെരിയാകില്ല
വണ്ടിയില്‍ കയറിക്കെ നിന്നെ വേഗം വീട്ടിലാക്കി തരാം.,,

നന്ദു പറഞ്ഞതും ദച്ചൂന്‍റെ മുഖം വാടി

”മഴയൊന്ന് തോരട്ടെ നന്ദേട്ടാ പ്ലീസ്.,,

ദച്ചു നന്ദൂനെ നോക്കി കെഞ്ചി

”അയ്യോ വേണ്ടേയ് .,
മഴ കുറഞ്ഞിട്ടുണ്ട്
ഇനി നിന്നെ ഇവിടെ നിര്‍ത്തിയാല്‍ ഷര്‍ട്ടല്ല അടുത്തത് പാന്‍റായിരിക്കും ചോദിക്കാ.,
അത് കഴിഞ്ഞാ പിന്നെ ഞാന്‍ ട്രൗസര്‍ കൂടെ.,,

നന്ദു പറഞ്ഞ് മുയുവന്‍ ആക്കുന്നിതിന് മുന്നെ ദച്ചു അവന്‍റെ വായ പൊത്തി

”എനിക്കൊന്നും വേണ്ട പൊന്നേ.,
ഇന്നാ തന്‍റെ ഉണക്ക ഷര്‍ട്ട്.,,

ദച്ചു മുഖം കയറ്റി വെച്ച് അവന് ഊരി കൊടുത്തതും നന്ദു പൊട്ടിചിരിച്ച് അവള്‍ക്ക് തന്നെ ഇട്ട് കൊടുത്തു

നന്ദു മുഖം വീര്‍പ്പിച്ച് ബൈക്കിനടുത്തേക്ക് പോയി

”പിണങ്ങിയോ എന്‍റെ മുത്ത്.,,

നന്ദു ബൈക്കില്‍ ചാരി നില്‍ക്കുന്ന

ദച്ചൂന്‍റെ രണ്ട് സൈഡിലും ആയി ബൈക്കില്‍ കൈ വെച്ചു

നന്ദൂന്‍റെ കൈക്കുള്ളിലാണിപ്പോള്‍  ദച്ചു

എങ്കിലും അവള്‍ മുഖം വീര്‍പ്പിച്ച് തന്നെ നിന്നു

നന്ദു ചിരിയോടെ അവളെ മുഖം ഉയര്‍ത്തി നെറ്റിയില്‍ ചുണ്ട് ചേര്‍ത്തു

എന്നിട്ടും തെളിച്ചമില്ലാത്ത മുഖത്തോടെ നില്‍ക്കുന്ന ദച്ചൂന്‍റെ രണ്ട് കവിളിലും മാറി മാറി ചുംബിച്ചു

എന്നിട്ടും ദച്ചു മുഖം വീര്‍പ്പിച്ച് തന്നെ നിന്നതും നന്ദു അവന്‍റെ അധരം ദച്ചൂന്‍റെ ചുണ്ട് ലക്ഷ്യമാക്കി താഴ്ത്തിയതും ദച്ചു കണ്ണ് തള്ളി അവനെ നോക്കിയ നേരം നന്ദു അവളെ പനിനീര്‍ അധരങ്ങള്‍ കവര്‍ന്നെടുത്തു

ദച്ചൂന്‍റെ കണ്ണ് കൂമ്പിയടഞ്ഞു

അവളെ കൈകളിലെ കൂര്‍ത്ത നഖങ്ങള്‍ അവന്‍റെ നഗ്നമായ പുറത്തമര്‍ന്നു

രണ്ട് പേരും ചെറു ചാറ്റല്‍ മഴ നനഞ്ഞ് ചുംബന ചൂടില്‍ അലിഞ്ഞ് ചേര്‍ന്നു

രണ്ട് പേരും ഒരു പോലെ ആഗ്രഹിച്ച ചുംബനമായതിനാല്‍ എവിടെയാണെന്ന് പോലും അവര്‍ മറന്ന് പോയിരുന്നു

മതി വരുവോളം രണ്ട് പേരും പരസ്പം ചുണ്ടുകളെ നുണഞ്ഞു

പെട്ടന്ന് ശക്തിയില്‍ ഒരു ഇടിവെട്ടിയതും രണ്ട് പേരും ഞെട്ടി മാറി നിന്നു

ആദ്യത്തെ അന്താളിപ്പ് മാറിയതും രണ്ടാളും മുഖത്തോട് മുഖം നോക്കി ചിരിച്ച് സ്നേഹത്തോടെ കെട്ടിപിടിച്ചു

മുഖത്ത് നിന്ന് മായാത്ത ചിരിയോടെ തന്നെ നന്ദു ദച്ചൂനെ വീട്ടിലാക്കി

തന്‍റെ ഷര്‍ട്ടിട്ട് കള്ളനെ പോലെ പതുങ്ങി വീട്ടിലേക്ക് കയറുന്ന ദച്ചൂനെ കണ്ട് നന്ദു അറിയാതെ ചിരിച്ച് പോയി

തിരിച്ചവന്‍റെ വീട്ടിലേക്ക് പോയി ആരും അറിയാതെ ഉള്ളിലേക്ക് കയറി
അല്പം മുമ്പ് കഴിഞ്ഞ് പോയ നിമിഷത്തെ ഒാര്‍ത്ത് പുതച്ച് മൂടി ഉറങ്ങി.,,

…………………………………….

ദച്ചു ഭദ്രമായി എടുത്ത് വെച്ച തന്‍റെ ഷര്‍ട്ട് കണ്ട് നന്ദൂന്‍റെ മനസ്സിലൂടെ ഒാടിയെത്തിയ ഒാര്‍മയില്‍ അവന് വല്ലാത്തൊരു നാണവും ചിരിയുമായിരുന്നു

അവന്‍ കൈയ്യിലുള്ള തന്‍റെ ഷര്‍ട്ടില്‍ ഒന്ന് മുത്തമിട്ട് ദച്ചു മടക്കിയ പോലെ വൃത്തിയില്‍ മടക്കി ശ്രദ്ധയോടെ എടുത്ത് വെച്ച് ഡ്രോയറ് പൂട്ടി കീ എടുത്ത് വെച്ചു

നന്ദൂന് ഇത്ര സമയം ഇല്ലാത്തൊരു സന്തോഷം അവനെ പൊതിഞ്ഞു

ദച്ചു ഇപ്പോയും ഒരു തരി കുറയാതെ തന്നെ പ്രണയിക്കുന്നുണ്ടെന്ന് നന്ദൂന്  തോന്നി

നന്ദു ബെഡിലേക്ക് കിടന്ന് തന്‍റെ ഫോണ്‍ ഒാണാക്കി അവര്‍ ഒരുമിച്ചുള്ള പഴയ ഫോട്ടോസ് ഒാരോന്ന് എടുത്ത് നോക്കി

ഒാരോ ഫോട്ടോക്കും ഒാരോ കഥ പറയാനുണ്ടെന്ന് തോന്നി നന്ദൂന്

ഒാരോന്ന് എടുത്ത് കാണുന്നതിനിടക്കാണ് ദച്ചു അങ്ങോട്ട് വന്നത്

”നന്ദേട്ടന് ചെവി കേള്‍ക്കില്ലെ.,
മനുഷ്യന്‍ എത്ര സമയായീ വിളിക്കുന്നു.,,

ദച്ചു കടുപ്പിച്ച് ചോദിച്ചതും നന്ദു എണീറ്റിരുന്ന് ദച്ചൂന്‍റെ  കൈ പിടിച്ച് അടുത്തിരുത്തി

”നോക്ക് ദച്ചൂ..  ഞാന്‍ നമ്മുടെ പഴയ ഫോട്ടോസെല്ലാം നോക്കായിരുന്നു.,
എന്ത് രസായിരുന്നു അന്നെല്ലാം.,,

നന്ദു ദച്ചൂന് ഫോണ്‍ നീട്ടി

”ഹ്മ്.. നന്ദേട്ടന്‍ എണീക്ക് പോകണ്ടെ.,
പിന്നെ വൈകിയാല്‍ എന്നെ പറഞ്ഞേക്കരുത്.,,

ദച്ചു നന്ദൂനെ നോക്കി

”ഞാന്‍ പറയുന്നതൊന്ന് കേള്‍ക്ക് ദച്ചൂ..,
ക്ലാസ് കട്ട് ചെയ്തതും സിനിമക്ക് പോയതും നൈറ്റ് ഡ്രൈവും ഒക്കെ ഒാര്‍മയുണ്ടോ ?
എല്ലാം വല്ലാതെ മിസ്സ് ചെയ്യുന്നു
ഒരു ദിവസം മഴയത്ത് നിനക്ക് തണുക്കുന്നുണ്ടെന്ന് പറഞ്ഞ് എന്‍റെ ഷര്‍ട്ടൂരി തന്നത് ഒാര്‍മയുണ്ടോ ?

നന്ദു ഇടം കണ്ണിട്ട് ദച്ചൂനെ

നോക്കിയതും അവളൊന്ന് ഞെട്ടി

”അ..അതൊക്കെ എന്തിനാ ഇപ്പോ പറഞ്ഞത്.,,

ദച്ചു സംശയത്തോടെ അവനെ നോക്കി

”ഹേയ് ചുമ്മാ.,
പഴയ ഫോട്ടോസെല്ലാം കാണുമ്പോയാ ഒാരോ ഒാര്‍മകള്‍ മനസ്സിലേക്ക് വരുന്നത്.,,

നന്ദു ചിരിയോടെ പറഞ്ഞു

”ഒാ..ഹ് ഷര്‍ട്ടിന്‍റെ കാര്യമൊന്നും പറയണ്ട.,
അത് ഇഷ്ടത്തോടെ അല്ലല്ലോ എന്‍റെ നിര്‍ബന്ധത്തിന് തന്നതല്ലെ.,,

ദച്ചു താല്‍പര്യമില്ലാതെ അവനില്‍ നിന്ന് മുഖം തിരിച്ചു

”’ഇത്ര വര്‍ഷം ആയിട്ടും നിന്‍റെ കുശുമ്പിന് ഒരു മാറ്റവും ഇല്ലല്ലോ പെണ്ണെ.,
ഒരു കാര്യം ചെയ്യ് ഞാനീ ഷര്‍ട്ട് ഇഷ്ടത്തോടെ ഇപ്പോ ഊരി തരട്ടെ ?.,,

നന്ദു ഷര്‍ട്ടിന്‍റെ രണ്ട് ബട്ടണ്‍സ് അഴിച്ച് ദച്ചൂനെ ഇടം കണ്ണിട്ട് നോക്കി

”എന്‍റെ പൊന്നേ.. വേണ്ട.,

ഇത് വരെ വീട്ടില്‍ പോണം വര്‍ക്കുണ്ടെന്ന് പറഞ്ഞയാള്‍ക്ക് ഇപ്പോ വീട്ടില്‍ പോകണ്ടെ.,,

ദച്ചു പറഞ്ഞപ്പോയാണ് നന്ദൂനത്  ഒാര്‍മ വന്നത്

”എന്‍റെ ദൈവമേ…
വാ വേഗം പോകാം.,,

നന്ദു എണീറ്റ് ദച്ചൂന്‍റെ കൈ പിടിച്ച് റൂമിന് പുറത്തേക്കിറങ്ങിയതും ദേവനും ദീപുവും അവരെ മുറിവിട്ടിറങ്ങി വന്നു

നന്ദുവും ദച്ചുവും അവരെ മൈന്‍റ് ചെയ്യാതെ താഴേക്ക് പോകാനായി സ്റ്റെയര്‍ ഇറങ്ങാന്‍ നിന്നതും ദീപുവും ദേവനും അവര്‍ക്ക് തടസ്സമായി നിന്നു

*(തുടരും..)