രചന – അക്ഷര
“മാത്തച്ചൻ ചാച്ചനോട് പറഞ്ഞോ എന്നറിയില്ല..”.
*****
ഡോറിൽ ആരോ മുട്ടുന്ന സൗണ്ട് കേട്ടാണ് എൽവിസ് കണ്ണ് തുറന്നത്…
നേരം ഒത്തിരി വൈകിയിരിക്കുന്നു…
ഇന്നലെ അടിച്ചതിന്റെ ഹാങ്ങ് ഓവർ ഇതുവരെ മാറിയിട്ടില്ല….
വാഷ്ബേസിനിൽ ചെന്ന് മുഖം കഴുകി… ഡോർ തുറന്നു പുറത്തേക് ഇറങ്ങി…
ആൽവിൻ കസേരയിൽ കണ്ണടച്ച് ഇരിപ്പു ണ്ടായിരുന്നു…. ഒരു നിമിഷം എൽവിസിന് ആൽവിനെ കണ്ടപ്പോൾ വാത്സല്യം തോന്നി….
എന്തിനും തനിക്കൊപ്പം നിൽക്കുന്ന തന്റെ ചങ്ക് ബ്രോ ആണ് ആൽവിൻ…
രണ്ട് അമ്മ പ്രസവിച്ചത് ആണെങ്കിലും ഒരമ്മ പ്രസവിച്ച മക്കളെ പോലെയാണ്.. .
എൽവിസ് എന്നല്ലാതൊരു ലോകം ആൽവിന് ഇല്ല…
ചാച്ചന്റെ ബിസിനസ് നോക്കാൻ ഏല്പിച്ചത് എന്നെയും അന്തോണി (ആന്റണി എബ്രഹാം )ച്ചന്റെ മകൻ എബിയെയും ആണ്..
ആൽവിൻ പിന്നെ ഞങ്ങളോടൊപ്പം കൂടി…
അന്തോണിച്ചനു രണ്ട് മക്കൾ ആണ്,
എബിയും എമിലിയും എമിലി മെഡിസിന് പഠിക്കുന്നു….
നല്ല ഷീണം കാണും പാവത്തിന്… എൽവിസ് ചെന്ന് ആൽവിനെ തൊട്ടു വിളിച്ചു..അവൻ എൽവിസിനെ തല പൊക്കി നോക്കികൊണ്ട് പറഞ്ഞു
“ആ ….. ഇച്ചായ…ഉണർന്നോ… ”
“മം.. “എൽവിസ് മറുപടി പറഞ്ഞു..
“നീ എന്തിനാടാ ഇവിടെ ഇരുന്ന് ഉറങ്ങുന്നത്
നിനക്ക് നല്ല ഷീണം ഇല്ലേ….. കുറച്ച് നേരം പോയി കിടന്നോ….ഞാനിവിടെ ഉണ്ട് “….
ആൽവിന് അധികം മുഖം കൊടുക്കാതെ എൽവിസ് പറഞ്ഞു…
“അകത്തുള്ള സാധനത്തിനു food എന്തെങ്കിലും വാങ്ങി കൊടുത്തോ”….
ആൽവിൻ ചിരിച്ചു കൊണ്ട് “കൊടുത്തു”… എന്ന് തലയാട്ടി… എന്നിട്ട് പറഞ്ഞു..
“എന്ന് മുതലാ ഇച്ചായാ… ഇച്ചായൻ മുഖത്തു നോക്കി സംസാരിക്കാതെ ആയത്…”
“ഇച്ചായൻ ഇങ്ങനെ അല്ലായിരുന്നു..”
” എത്ര സമയം വേണോ എടുത്തോ….
“ഞങ്ങൾക്ക് ആ പഴയ ഇച്ചായനെ തിരിച്ചു വേണം…”
” ഞങ്ങള്ക്ക് ഞങ്ങടെ ഇച്ചായൻ ഇല്ലാതെ പറ്റില്ല…”
എൽവിസ് ഒന്നവനെ നോക്കിയ ശേഷം അവന് ഒരു ചെറു പുഞ്ചിരി സമ്മാനിച്ചു.
ആ കണ്ണുകളിൽ ഇപ്പോഴും തനിക്ക് വേണ്ടി വാത്സല്യം തുളുമ്പി നിൽക്കുന്നത് അവൻ കണ്ടു …
എൽവിച്ചൻ തനിക്ക് എന്നും ഒരു അത്ഭുതമായിരുന്നു !….
തന്റെ സൂപ്പർ ഹീറോ!..
ആൽവിന് ഒരു ചെറു പുഞ്ചിരി സമ്മാനിച്ച ശേഷം എൽവിസ് മുന്നോട്ട് നടന്നു…
പിറകെ ആൽവിനും…..
*****
കരഞ്ഞു മരവിച്ച അവസ്ഥയിലായിരുന്നു ഗൗരി.
ഡോർ തുറക്കുന്ന ശബ്ദം കേട്ട് അവൾ അങ്ങോട്ടേക്ക് നോക്കി …
എൽവിസും ആൽവിനും കൂടി അകത്തേക്ക് വന്നു…
എൽവിസ് ബെഡിനടുത്തുള്ള ചെയർ നീക്കിയിട്ട് അതിലേക്കിരുന്നു . എന്നിട്ട് കുറച്ച് നേരം അവളെ തന്നെ നോക്കി. …. എന്നിട്ട് പറഞ്ഞു തുടങ്ങി…
“അപ്പൊ പറയ് ഗൗരി ഇനി ഞങ്ങൾ എന്താ നിനക്ക് വേണ്ടി ചെയ്യേണ്ടത്…..”
അവൾ മൗനം തുടർന്നു… (അവളുടെ മൗനം എൽവിസിനെ ദേഷ്യം പിടിപ്പിച്ചിരുന്നു )
“ഗൗരിക്ക് എന്തെങ്കിലും പറയാൻ ഉണ്ടോ”… ”
“ഇനി പറയാൻ അവസരം കിട്ടിയില്ലെന്നു പറയരുത്..! എന്ന് കൂടി കൂട്ടി ചേർത്തു അയാൾ…
ഗൗരി തല താഴ്ത്തി… ഇല്ലെന്നു തലയാട്ടി..
അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി…
അപ്പോഴേക്കും Dr..മരിയ അങ്ങോട്ടേക്ക് കടന്ന് വന്നു.
എൽവിസിന്റെ മുഖം വീണ്ടും വരിഞ്ഞു മുറുകി…
ഗൗരിയെ നോക്കി കൊണ്ട് മരിയ പറഞ്ഞു
“ആ… ആളങ്ങു സ്മാർട്ട് ആയല്ലോ…ഷീണം ഒക്കെ മാറിയോ ഗൗരി”…
ഗൗരി മാറിയെന്നു തലയാട്ടി…
“ഒക്കെ അപ്പോ ഇന്ന് ഡിസ്ചാർജ് ചെയ്യാം..”
“ഗൗരി വീട്ടുകാരെ ആരെയെങ്കിലും അറിയിച്ചോ….”
അവൾ മുഖം താഴ്ത്തി ഇരുന്നു…
അത് കണ്ടിട്ടാവണം മരിയ ആൽവിനോട് തന്റെ ക്യാബിനിലേക് വരാൻ പറഞ്ഞു..
*****
“ആൽവി ആ കുട്ടിയുടെ കാര്യത്തിൽ എന്താ
തീരുമാനിച്ചേക്കുന്നത്”
റൂമിൽ എത്തിയ ആൽവിനോട് മരിയ ചോദിച്ചു…
“എനിക്കറിയില്ല മരിയേച്ചി… എന്താണ് വേണ്ടത് എന്ന്….!”
അപ്പോഴേക്കും എൽവിസ് റൂം തള്ളി തുറന്ന് കയറി വന്നു…
” നീ എന്തെടുക്കുവാഡാ ഇവിടെ”…
“ഇച്ചായാ അത് ഗൗരിയെ….” ആൽവിൻ
പറയാൻ തുടങ്ങി
” Dr ഡോക്ടറുടെ പണി മാത്രം ചെയ്താൽ മതി ബോഡി ഗാർഡ് ആകാൻ നോക്കണ്ട !”…
ആൽവിനെ നോക്കിയാണ് പറഞ്ഞതെങ്കിലും തന്നെ ഉദ്ദേശിചാണ് പറഞ്ഞതെന്ന് മരിയകും ആൽവിനും മനസിലായി.
മരിയ പിന്നെ ഒന്നും പറഞ്ഞില്ല.
തുടരും…..
തറവാട്ടു മുറ്റത്തേക്ക് വന്ന് നിന്ന ടൊയോട്ട fortuner കണ്ട് ആണ് കോശി കണ്ണ് തുറന്നത്…..
ഉമ്മറത്തെ ചാരു കസേരയിൽ ചാരി ഇരിക്കു കയായിരുന്നു അദ്ദേഹം….
കാർ വന്നത് കണ്ട്, ചാരു കസേരയിൽ നിന്നും അയാൾ ഒന്നു നിവർന്നു ….
പതിവിനെക്കാൾ പ്രകാശം ഉണ്ടായിരുന്നു ഇന്ന് അയാളുടെ കണ്ണുകൾക്ക് …
പക്ഷെ അത് അയാൾ പുറത്ത് കാണിക്കാൻ മടിക്കും പോലെ തോന്നി…
അപ്പോഴേക്കും മാത്തച്ചനും സ്റ്റെല്ലയും
എലിസിബത്തും സണ്ണിയും എല്ലാം
പുറത്തേക്ക് വന്നു….
*****
frnt ഡോർ തുറന്ന് ആൽവിനും എൽവിസും പുറത്തേക്ക് ഇറങ്ങി…
“അതെ താൻ തറവാട്ടിലേക് വന്നിട്ട് ഇന്നേക്ക് ഒരു വർഷം ആയി…!”
“അത്രയ്ക്കും മനസ് വേദനിച്ചാണ് താൻ ഈ പടി ഇറങ്ങിയത്…!”
എൽവിസ് മുഖം ഉയർത്തി തറവാട്ടിലേക് ഒന്ന് നോക്കി….
“എല്ലാം പഴയ പോലെ തന്നെ… ”
“തന്റെ ബുള്ളറ്റ് ഉൾപ്പെടെ എല്ലാം അവിടെ തന്നെ ഉണ്ട് … ഒരു മാറ്റവും വന്നിട്ടില്ല…!”
” മാറ്റം വന്നത് തനിക്ക് മാത്രം ആണ്….!”
എൽവിസ് തറവാട്ടിലെ എല്ലാവരുടെയും മുഖത്തേക്ക് നോക്കി….
“തന്റെ പ്രിയപ്പെട്ട ചാച്ചൻ…!”
എൽവിസിന്റെ കണ്ണ് നിറഞ്ഞു..
അത് മറച്ചു പിടിച്ചു കൊണ്ട് എൽവിസ് ഉമ്മറത്തേക് കയറി…
സ്റ്റെല്ല കരഞ്ഞു കൊണ്ട് ഓടി വന്നു എൽവിസിനെ കെട്ടിപ്പിടിച്ചു…
“ഞാൻ ഇങ്ങു വന്നില്ലേ അമ്മച്ചീ… കരയാതിരിക്ക്…. !”
“എന്നാലും എന്റെ മോനെ നിനക്ക് ഈ അമ്മച്ചിയെ കാണാതിരിക്കാൻ പറ്റിയല്ലോ…!”
എന്ന് പരിഭവം പറഞ്ഞ് കൊണ്ട് അവർ സാരി തുമ്പ് കൊണ്ട് തന്റെ കണ്ണീരൊപ്പി…
“എന്റെ അമ്മച്ചി കരയല്ലേ…..! പിന്നെ ഞാൻ ആർക്കു വേണ്ടിയാ വന്നത്…. ”
എന്ന് പറഞ്ഞ് എൽവിസ് അവരെ നെഞ്ചോടു ചേർത്തു…
“എന്ത് രൂപമാടാ മോനെ ഇത്…!”
അത് അവർ വീണ്ടും കരഞ്ഞു…
എൽവിസ് ഒന്നും പറഞ്ഞില്ല…. അയാളുടെ കണ്ണുകൾ നിറഞ്ഞു തന്നെ നില്പുണ്ടായിരുന്നു….
“ഇനി എന്റെ കുഞ്ഞിനെ ഞാൻ എങ്ങും വിടില്ല…!”
“അപ്പൊ എന്നെ വേണ്ടേ അമ്മച്ചി…..!”
എന്ന് ചോദിച്ചു കൊണ്ട് ആൽവിൻ കയറി വന്നു..
ആൽവിന്റെ നെറ്റിയിൽ സ്റ്റെല്ല ഒരു മുത്തം കൊടുത്തിട്ടു പറഞ്ഞു…. “നീ എന്റെ പോന്നു മോനല്ലേടാ….!”
തന്റെ കൈക്കുള്ളിൽ നിന്നും സ്റ്റെല്ലയെ അടർത്തി മാറ്റി കൊണ്ട് എൽവിസ് അവരുടെ നെറുകയിൽ ചുംബിച്ചു…!
മുന്നോട്ടു നടന്ന് മാത്യൂസിന്റെ അടുത്ത് ചെന്നു….
അയാളുടെ കണ്ണുകൾ നിറഞ്ഞു വന്നു….!
“അപ്പച്ചാ… ”
മാത്തച്ചൻ എൽവിസിനെ തന്നോട് ചേര്ത്തു നിർത്തി….
അവിടെ നിന്ന എല്ലാപേരോടും എൽവിസ് സുഖ വിവരങ്ങൾ തിരക്കി…
തന്റെ പ്രിയപ്പെട്ട ചാച്ചനോട് ഒഴിച്ച്….!
വിഷമത്തോടെ ചാച്ചനെ ഒന്ന് നോക്കിയ ശേഷം എൽവിസ് ആൽവിനോട് എന്തോ പറഞ്ഞു…
(ഈ സമയം കോശി എൽവിസിനെ തന്നെ നോക്കുന്നണ്ടായിരുന്നു…
ആ നോട്ടത്തിന് സ്നേഹത്തിന്റെ ആണോ ദേഷ്യത്തിന്റെ ആണോ ഭാവം എന്ന് തിരിച്ചറിയാൻ പറ്റാത്ത വിധം….! )
അത് കേട്ടപ്പോൾ തന്നെ ആൽവിൻ കാറിനടു ത്തേക്ക് ഇറങ്ങിപ്പോയി…. ബാക്ക് ഡോർ തുറന്നു….!
അതിൽ നിന്നും ഗൗരിയോട് വരാൻ പറഞ്ഞു…
ഗൗരി പുറത്തേക്ക് ഇറങ്ങി…
ആൽവിന്റെ മുഖത്ത് നല്ല ടെൻഷൻ ഉണ്ടായിരുന്നു…
സ്റ്റെല്ലയും മാത്തച്ചനും ഉൾപ്പെടെ എല്ലാരും ഗൗരിയെ കണ്ട് ഞെട്ടി നിൽക്കുവാണ് ….. !
“വരൂ ഗൗരി …..” ആൽവിൻ അകത്തേക്കു
വിളിച്ചു..
ഗൗരി മുന്നോട്ട് നടന്നു….
ആൽവിന്റെ മുഖത്തേക്കു നോക്കി അവൾ…
“പേടിക്കേണ്ട…..” വരാൻ പറയും പോലെഅവൻ കണ്ണടച്ച് കാണിച്ചു….
അപ്പോൾ അവൾ എൽവിസിന്റെ മുഖത്തേക്ക് നോക്കി….
എൽവിസ് ഗൗരിയെ നോക്കിയില്ല…
ഒരു ഭാവ ഭേദവും ഇല്ലാതെ നിൽക്കുകയാണ് എൽവിസ്..
ഗൗരി കോശിയുടെ മുഖത്തേക്ക് നോക്കി…
“അയാൾ തറപ്പിച്ചു നോക്കുകയാണ് തന്നെ… ”
ആ കണ്ണുകളിൽ എന്തൊരു വീര്യം ആണ്….!
എൽവിസിനും അയാളുടെ അതെ കണ്ണുകൾ ആണെന്ന് അവൾക് തോന്നി…..
“പാലക്കൽ തറവാട്ടിലേക് കയറുകയാണ് താൻ…. ”
തനിക്ക് ഒരു ബന്ധവും ഇല്ലാത്ത കുറെ മനുഷ്യർ….!
ദയനീയ ഭാവത്തിൽ അവൾ എല്ലാപേരെയും നോക്കി…..
എല്ലാരും തന്നെ ഉറ്റു നോക്കുകയാണ്….
അവൾ തന്റെ കാൽപാദം എടുത്തു പടിയിലേക്ക് വച്ചു….
പെട്ടെന്നുള്ള കോശിയുടെ അലർച്ച കേട്ടാണ് ഗൗരി തന്റെ കാൽ പിൻവലിച്ചത് ….!
“നിൽക്കടീ അവിടെ….!
“ഇതേതവളെയാടാ നീയൊക്കെ കൂടെ കെട്ടി എഴുന്നള്ളിച്ചു കൊണ്ട് വന്നത്…..! ”
“ഇറങ്ങിക്കോളണം ഇപ്പൊ..!”
” കണ്ട **##@ മക്കൾക്കു നിരങ്ങാനുള്ളത് അല്ല പാലയ്ക്കൽ തറവാട്… !”
അവൾ തന്റെ കാൽ തിരികെ വച്ചു…. അവളുടെ കണ്ണുകൾ നിറഞ്ഞ് ഒഴുകി …..
“ആൽവിൻ ദയനീയമായി നിൽക്കുകയാണ്….”
ബാക്കി എല്ലാപേരുമാകട്ടെ ഇതാര് എന്ന വല്യ ചോദ്യത്തിന് മുന്നിലും …. !
ഇത്രയും പേർ തറവാട്ടിൽ ഉണ്ടായിട്ടും അവിടം ആകെ നിശബ്ദമായി…
നിശബ്ദതായെ കീറി മുറിച്ചു കൊണ്ട് എൽവിസ് പിറകോട്ടെക് വന്നു…
“അയാൾ ഗൗരിയുടെ കയ്യിൽ പിടിച്ചു കൊണ്ട് നടന്നു കോശിക് മുന്നിൽ ചെന്നു നിന്നു.. ”
“ഇത് ഗൗരി നന്ദ”…. പാലയ്ക്കൽ തറവാട്ടിലെ എബ്രഹാം കോശിയുടെ ചെറുമകനും മാത്യു എബ്രഹാമിന്റെ മകനുമായ എൽവിസ് മാത്യു എബ്രഹാം മിന്നു കെട്ടിയ പെണ്ണ്….. !
തുടരും….
( The story begins….

by