20/04/2026

മോഹം പോലെ : ഭാഗം 07

രചന – അഹം

വീണ്ടും പ്രതീക്ഷിക്കാത്ത മാറ്റങ്ങൾ ജീവിതത്തെ തേടി വരുന്നതറിയാതെ…..

വീണ്ടുമൊരു പ്രണയവും വിരഹവും തേടി വരുന്നതറിയാതെ……. പുതിയൊരു തുടക്കത്തിലേക്ക് കാൽ വെച്ചു

ഇന്നത്തെ അമൃതയിലേക്കുള്ള യാത്രയുടെ തുടക്കം അവിടെ തുടങ്ങുവാണ് ……..
( ബാക്കി പാസ്ററ് കുറച്ചുകൂടെ കഴിഞ്ഞ് 😌)
🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷
ഉറക്കത്തിലും ഹരിയുടെ ഓർമ്മകളിലൊന്നു ചിണുങ്ങി അമ്മൂ…….

തുടർന്നുള്ള ദിവസങ്ങളൊക്കെ തിരക്കേറിയതായിരുന്നു ഹരിക്ക്….. അവന്റെ സ്വപ്നങ്ങളിലേക്കുള്ള ചവിട്ടുപടി…… രാഷ്ട്രീയം എന്നത് പൊതുപ്രവർത്തനം എന്നതിനപ്പുറം ഒരു പ്രൊഫഷൻ തന്നെ ആയിരുന്നു ഹരിക്ക്…… ആഗ്രഹിച്ച വിജയങ്ങൾ നേടാൻ തന്റെ കഴിവും സമർപ്പണവും തന്നെ ധാരാളമായിരുന്നു അവന്……

പിറകിൽ നിന്നും കുത്തുന്നവരെ കണ്ടെത്തിയതോടുകൂടി അവരെ എങ്ങനെ ഹാൻഡിൽ ചെയ്യണമെന്നും അവൻ പഠിച്ചു കഴിഞ്ഞു……. അത്യാവശ്യം കൈക്കൂലിയും കള്ളത്തരങ്ങളുമൊക്കെയുള്ള, സ്ഥാനമാനങ്ങൾ ആഗ്രഹിക്കുന്ന ഇപ്പോഴത്തെ രാഷ്ട്രീയക്കാരൻ ആയിരുന്നു ഹരിയും ……. പക്ഷെ അതൊന്നും പാവപ്പെട്ടവന്റെ നെഞ്ചത്തേക്കുള്ളതായിരുന്നില്ല. അവരെ സഹായിക്കാൻ എന്നും സന്നദ്ധനായിരുന്നു ഹരി, യാതൊരു ലാഭേഛയും കൂടാതെ…… പാവപെട്ടവർക്ക് ഒരു കൈത്താങ്ങായി മാറിയിരുന്നു അവൻ ……. നാട്ടുകാർക്കിടയിൽ ഇതിനോടകം തന്നെ സ്ഥാനം ഉറപ്പിക്കാൻ ഹരിക്ക് സാധിച്ചിരുന്നു…….. തിരഞ്ഞെടുപ്പ് അടുത്തു വരുന്നതുകൊണ്ട് തന്നെ വീട്ടിലേക്ക് അധികം പോകാൻ സാധിച്ചിരുന്നില്ല ഹരിക്ക്……..

കുറച്ചു നാളായി തന്റെ അമ്മിക്കുട്ടിയെ അടുത്തു കണ്ടിട്ട്… പലപ്പോഴും അവളെ കാണുമ്പോൾ അടുത്ത് സഹപ്രവർത്തകർ ഉണ്ടായിരിക്കും… അല്ലെങ്കിൽ ഗീതുവോ കാർത്തിക്കോ ഉണ്ടാകും…. ആഗ്രഹങ്ങളെ അടക്കി നിർത്തേണ്ടി വന്നിരുന്നു….. അവളെ ചേർത്ത് നിർത്താനും ചുംബനങ്ങൾക്കൊണ്ട് മൂടാനും ആഗ്രഹിച്ചു……….

ഒരു കാലത്ത് എന്നെ മാത്രം സ്വപ്നം കണ്ടു നടന്ന പെണ്ണ്…… എന്റെ പ്രവർത്തികൾക്കൊണ്ട് നഷ്ടമായ മാണിക്യം…….. മറ്റൊരുത്തന്റെ കൈയിൽ തിളങ്ങുന്നത് കാണാൻ പറ്റാത്തതുകൊണ്ടാണ് അവൾക്ക് വരുന്ന ആലോചനകളൊക്കെ മുടക്കിയിരുന്നത്…….

മിക്ക ദിവസങ്ങളിലും അവളെ ഫോൺ വിളിക്കുമെങ്കിലും അവളുടെ മുക്കിയും മൂളിയുമുള്ള സംസാരങ്ങളിൽ വിളിക്കാനുള്ള ആഗ്രഹം പോലും പോയിക്കിട്ടും…… അവളെ ചേർത്ത് നിർത്താൻ ആഗ്രഹിക്കുന്ന മനസ്സിനെ പിടിച്ചു കെട്ടാനാകുനില്ലിപ്പോൾ ….

🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷

കുറെ ദിവസമായി ഹരിയേട്ടനെ കണ്ടിട്ട്….. മിക്ക ദിവസങ്ങളിലും വിളിക്കും…….. ശബ്ദം കേൾക്കുമ്പോൾ ഹൃദയം തുടിക്കുമെങ്കിലും….. ഭയത്താൽ മനസ്സ് പിൻവാങ്ങും……

ഇനി ഒരു ചതി താങ്ങാനാവില്ല ഹൃദയത്തിന്……. അങ്ങനെയൊന്നുണ്ടായാൽ പിന്നെ ഒരു ചലനമുണ്ടാവില്ലെൻ ഹൃദയത്തിന്……

ഉച്ചയ്ക്ക് സ്റ്റാഫ്‌ റൂമിലിരുക്കുമ്പോഴാണ് സിനി മൊബൈലുമായി ഓടി വന്നത്…… തൊട്ടടുത്തിരുന്നു കൊണ്ട് ഫോൺ മുൻപിലേക്ക് നീട്ടി…..

“”ഇലക്ഷൻ സ്ഥാനാർഥികളുടെ പ്രാഥമീക പട്ടിക പുറത്തുവിട്ടിരിക്കുന്നു….. പട്ടികയിൽ uds ന്റെ യുവജന സംഘടന പ്രസിഡണ്ട്‌ ഹരികൃഷ്ണനും….. അന്തിമ പട്ടിക നാളെ….. “”
ഏതോ ഓൺലൈൻ മാധ്യമ ന്യൂസ്‌ ആണ്….. ഇത് കാണിക്കാനാണ് അവളോടിപിടിച്ചു വന്നത്……

ഞെട്ടലൊന്നും തോന്നിയില്ല…… അവന്റെ കാൽവെപ്പിലെ ആദ്യ പൊൻതൂവൽ മാത്രമാണിത്……. ഇനിയും മുൻപോട്ടേക്ക് കുതിച്ചുയർന്നുകൊണ്ടിരിക്കും……

വൈകുന്നേരം വീട്ടിൽ തിരിച്ചെത്തുമ്പോൾ മുറ്റത്തു അച്ഛന്റെ കൂടെ ഹരിയേട്ടനുമുണ്ട്….. കണ്ടപ്പോൾ ഒരു പുഞ്ചിരി തന്നു….. ചെറു ചിരി തിരിച്ചുകൊടുത്തുകൊണ്ട് ഉള്ളിലേക്ക് കയറി ഞാൻ……. അല്ലാതെ എന്ത് പറയാൻ….

രണ്ടുപേരും കാര്യമായ ചർച്ചയിലാണ്…… പരസ്പരം എന്തൊക്കെയോ പറയുകയും അച്ഛന്റെ കൈകൾ ചേർത്തുപിടിക്കുകയും ചെയ്യുന്നുണ്ട് ഹരിയേട്ടൻ…… അറിയാതെ ഒരു ആളൽ ഉണ്ടായി അടിവയറ്റിൽ……. എന്തായിരിക്കും ഇത്രമാത്രം പറയാനുള്ളത്…… ഇനി എഗ്രിമെന്റിന്റെ കാര്യം പറഞ്ഞിട്ടുണ്ടാകുമോ…. ഹരിയേട്ടൻ ആണ് എപ്പോ എന്ത് ചെയ്യുമെന്ന് പറയാൻ ആകില്ല……

അച്ഛൻ ഹരിയേട്ടന്റെ പുറത്ത് തട്ടുന്നതും അച്ഛനെ പുണർന്നുകൊണ്ട് യാത്ര പറയുന്നതും ജനലൊരം ചേർന്നു നിന്നു കണ്ടു ……

“” എന്തായിരുന്നു രണ്ടാളും കൂടി പുറത്ത് നിന്നൊരു രഹസ്യം പറച്ചിൽ “‘

അമ്മയുടെ ചോദ്യവും അതിനുള്ള അച്ഛന്റെ മറുപടിയും കാതോർത്തു…..

“‘ അതൊന്നുമില്ലെടി…… ഹരിയുമുണ്ട് സ്ഥാനാർഥി പട്ടികയിൽ…… അവൻ മത്സരത്തിനിറങ്ങുമ്പോൾ വീണ്ടും അന്നത്തെ കേസ് ഉം അറസ്റ്റുമൊക്കെ പൊതുസമൂഹത്തിൽ ചർച്ചാ വിഷയമാകും…. ചിലപ്പോൾ മാധ്യമങ്ങളിലൊക്കെ വീണ്ടും സ്ഥാനം പിടിക്കും….. അവൻ ഇതുവരെ സമ്മതം പറഞ്ഞിട്ടില്ല…… എന്റെ അഭിപ്രായം ചോദിക്കാൻ വന്നതാണ്…..എനിക്ക് ബുദ്ധിമുട്ടാകുവാണേൽ മത്സരിക്കുന്നില്ലെന്നു പറഞ്ഞു….””

അത് കേട്ടപ്പോഴാണ് അമ്മുവിനാശ്വാസമായത്…..

“”എന്നിട്ട് സുകുവേട്ടനെന്ത് തീരുമാനിച്ചു…. നമുക്കിത് കാരണം വല്ല പ്രശ്നങ്ങളും ഉണ്ടാകുമോ “‘

ലത യിൽ ആധി നിറഞ്ഞു….

“”ഒരു കുഴപ്പവും ഉണ്ടാവില്ല….. ചിലപ്പോൾ കുറച്ചു നാൾ ഒരു ചർച്ച വിഷയമാകും….. അതിനപ്പുറത്തേക്ക് ഒന്നും സംഭവിക്കില്ല…..അവൻ നല്ലൊരു നേതാവാണ്….. അവനെ ജനങ്ങൾക്ക് ആവശ്യമുണ്ട്…… പാർട്ടി വേറെ ആണേലും അവന്റെ പ്രവർത്തനത്തെ ഞാൻ മാനിക്കുന്നുണ്ട്….. ഞാൻ കാരണം അവനു കൈ വന്ന നല്ല അവസരം നഷ്ടപ്പെടരുത്. അവൻ മത്സരിക്കട്ടെ…… വിജയം കൈവരിക്കട്ടെ “”’.

സുകുവിന്റെ അഭിപ്രായം അമ്മുവിൽ ചെറു ചിരി വിരിയിച്ചു…..

പിന്നീടുള്ള ദിവസങ്ങൾ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് തിരക്കുകളിലായിരുന്നു ഹരി….. അമ്മുവുമായി ഫോൺ വിളികൾക്കുപോലും സമയമില്ലായിരുന്നു….. മിനിറ്റുകൾക്ക് പോലും വിലയുള്ള സമയം….. പ്രചരണ പരിപാടികൾക്കും സമ്മേളനങ്ങളിലുമെല്ലാം ഹരിക്ക് സഹായമായി ഗീതുവും കാർത്തിക്കും ഉണ്ട് ….. കൂടെ ബോഡി ഗാർഡസായി അവിനാഷും രഞ്ജിത്തും……

തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് കോളേജിൽ പോയപ്പോൾ ഒരു നോക്ക് കണ്ടു അമ്മുവിനെ ….. ഗീതുവിനെ കൂടെ കണ്ടതോടെ അവളിലുണ്ടായിരുന്ന പുഞ്ചിരി വിഷാദഭാവത്തിലേക്ക് മാറി …..ചെറു ചിരിയോടെ കൈയിലൊന്നമർത്തി വോട്ട് അഭ്യർത്ഥിച്ചു……. കൂടുതൽ സമയം സംസാരിക്കാനോ ചേർത്ത് നിർത്താനോ പറ്റാത്തവിധം ആളുകളാൽ ചുറ്റപ്പെട്ടിരുന്നു അവർ …..
ചേർന്നിരിക്കാൻ വെമ്പൽ കൊള്ളുന്ന മനസ്സിനെ ഇരുവരും പിടിച്ചു നിർത്തി…..

🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷

എന്നും ആ വീട്ടുമുറ്റത്തെത്തുമ്പോൾ ചുറ്റും നോക്കും…… എവിടെലുമുണ്ടെങ്കിൽ ഒരു നോക്ക് കാണാൻ……. ഇന്ന് ഹരിയേട്ടന്റെ വീടിന്റെ ഗേറ്റിനരികിൽ എത്തുമ്പോഴേക്കും ഒരു കാർ പുറത്തേക്ക് പോയി…. അതിൽ ഗീതുവിന്റെ അച്ഛനും വേറെ കുറച്ചു ആളുകളുമുണ്ടായിരുന്നു …..
ഗേറ്റ് കടന്നു മുറ്റത്തേക്ക് എത്തുമ്പോൾ ചുറ്റിലുമൊന്നു കണ്ണടിച്ചു…….. നിരാശ ആയിരുന്നു ഫലം…….. വീണ്ടും മുൻപോട്ട് നടക്കുമ്പോഴേക്ക് ഒരു കൈവന്നു വീട്ടിനകത്തേക്ക് വലിച്ചുകൊണ്ടുപോയി……

ഭയന്നില്ല……. ആ ഗന്ധത്തിൽ തന്നെ അറിയായിരുന്നു…. അത് തന്റെ പ്രാണനാണെന്ന്…….

ഫ്രണ്ട് ഡോർ ലോക്ക് ചെയ്ത് മുകളിലുള്ള ഹരിയേട്ടന്റെ റൂമിലേക്ക് എന്റെ കൈ പിടിച്ചു നടന്നു…… പുറകെ സ്വപ്നലോകത്തെന്ന പോലെ ഞാനും……

റൂമിലെത്തിയതും ചുമരോട് ചേർത്ത് വെച്ച് ഗാഡമായ് പുണർന്നു….. കാറ്റുപോലും കടന്നുവരാത്ത വിധം ……

ചേർത്തുപിടിക്കാൻ കൈ ഉയർന്നെങ്കിലും അത് വേണ്ടെന്നു വെച്ചു……

എത്ര നാളായി ഒന്ന് മിണ്ടിയിട്ട് ….. ചേർത്ത് പിടിച്ചിട്ട്…… തമ്മിൽ കണ്ടിട്ട്……. വല്ലപ്പോഴും കണ്ടാലോ….. നാട്ടിൽ കണ്ട പരിചയം കാണിക്കൂലാ….. പരിഭവം നിറഞ്ഞു മനസ്സിൽ……. പിണക്കം ഭാവിച്ചു തുടങ്ങീ ഹൃദയം…….

ഇപ്പോഴത്തെ ഈ പിടിച്ചു കൊണ്ടുവരലും ചേർത്ത് നിർത്തലും എന്തിനാണാവോ……

സംശയിക്കേണ്ടിയിരിക്കുന്നു……..

ദുരുദ്ദേശം തന്നെ ആകും കാമദേവന് ………..

ചിരി വിടർന്നു അമ്മുവിന്റെ ചുണ്ടിൽ…..

അമ്മിക്കുട്ടിയുടെ സ്വന്തം കരിമോൻ……

കണ്ണുകളടച്ചു പുഞ്ചിരിച്ചു……

അല്പനേരംകഴിഞ്ഞപ്പോൾ തല ഉയർത്തി നെറ്റിയിൽ മുത്തം തന്നുകൊണ്ട് ചേർത്ത് പിടിച്ചു കട്ടിലിൽ ഇരുന്നു ഹരിയേട്ടൻ …..

“” എത്ര നാളെയെന്റെ അമ്മിക്കുട്ടി നിന്നെ ഒന്ന് അടുത്ത് കണ്ടിട്ട്……….. സഹിക്കാൻ പറ്റുന്നില്ലടി “‘
നെഞ്ചിൽ തട്ടികൊണ്ടാണ് പറച്ചിൽ

കേട്ടപ്പോൾ അല്പം കുസൃതി തോന്നി

“”” ആണോ…… “‘
സങ്കടത്തോടെ ഹരിയേട്ടന്റെ താടിത്തുമ്പിൽ പിടിച്ചു ….

“”” എന്നാലേ അത്രയ്ക്കു സഹിക്കാൻ പറ്റുന്നില്ലേൽ ഒരു കാർഡിയോളജിസ്റ്റിനെ കാണിക്ക്…. ആ വേദനയങ്ങു മാറട്ടെ….. “‘

പ്രണയത്തോടെ അവളെ തന്നെ നോക്കി കൊണ്ടിരുന്നവന്റെ മുഖമൊന്നു കൂർത്തു………

“” ഈ കൂറ ചളി നിന്റെ അച്ഛൻ സുകുവിനോട് പോയി പറ…… ഒരു പുരോഗമനവും ഇല്ലാലോ നിനക്ക്…. “”

കൈകൾ രണ്ടും മുകളിലേക്ക് ഉയർത്തിയാണ് പറച്ചിൽ…..

“” അമ്മൂസേ നീ എന്നെ മിസ്സ്‌ ചെയ്തിരുന്നോ…… സത്യം പറ….. “‘
കവിളിൽ കൈ ഓടിച്ചുകൊണ്ടവളുടെ കണ്ണുകളിലേക്ക് ഉറ്റുനോക്കി…..

കള്ള ബടുവ…… കണ്ടാൽ പോലും മൈൻഡ് ആക്കാതെ നടക്കുന്നവനാണ് ചോദിക്കുന്നത്….

“” അന്യന്റെ മുതൽ ഞാൻ ആഗ്രഹിക്കാറില്ല മിസ്റ്റർ…… വല്ലവളുമാരുടെയും കൂടെ കറങ്ങുന്ന താങ്കളെ ഓർക്കൽ അല്ല എന്റെ പണി…… ഹാ…… പിന്നെ കുറച്ചു നാൾ നല്ല സമാധാനം ഉണ്ടായിരുന്നു….. ഇന്നത്തോടെ അത് പോയി കിട്ടി “‘…….
അല്പം ഗൗരവത്തോടെ പറഞ്ഞു

പക്ഷെ അതൊന്നും കേൾക്കാത്ത മട്ടിൽ ഹരി അവളുടെ മടിയിലേക്ക് ചാഞ്ഞുകൊണ്ട് വയറിൽ മുഖം പൂഴ്ത്തിയിരുന്നു……

അപ്രതീക്ഷിത നീക്കത്തിൽ ഒന്നുയർന്നു പൊങ്ങി അമ്മൂ…… വയറിലെ രോമങ്ങളൊക്കെ എഴുന്നേറ്റു നിന്നു….. കൂടെ വിരലുകൊണ്ടുള്ള ഹരിയുടെ തലോടലും….

“” ഈശ്വരാ….. ഈ കാമദേവന് എപ്പോഴും ഈ വിചാരമേ ഉള്ളൂ…. “‘

സാരി ഉടുക്കാൻ തോന്നിയ നിമിഷത്തെ ശപിച്ചു പോയി….. വല്ല ചുരിദാറും ഇട്ടാൽ മതിയായിരുന്നു….

ഹരിയുടെ വിരലുകൾ പൊക്കിൾ ചുഴി ലക്ഷ്യമാക്കി നീങ്ങി ……

“” ഹരിയേട്ടാ……. വേ….. വേണ്ട…… “”

കുതറികൊണ്ട് കൈ പിടിച്ചുമാറ്റാൻ ശ്രമിച്ചമ്മൂ….

കൈ പിടിച്ചു മാറ്റിയപ്പോൾ ചുണ്ടുകൾക്കൊണ്ടൊരു മായാജാലം സൃഷ്ടിച്ചിരുന്നു ഹരി അവിടെ ….. കണ്ണുകൾ കൂമ്പിയടഞ്ഞു….. ആ മൃദുലതയിൽ അവന്റെ ചുണ്ടുകൾ അലഞ്ഞു……… ചുണ്ടും നാവും വിരലുകളും ഒരു സഞ്ചാര പാത സൃഷ്ടിച്ചവിടെ……
ആ പാതയിൽ ദീപം തെളിച്ച് അമ്മുവിനെയും കൊണ്ട് യാത്ര തുടർന്നു ഹരി ….. പുതു രഹസ്യങ്ങളുടെ നിലവറയിലേക്കൊരു യാത്ര……..

വാതിലിലെ ശക്തമായ മുട്ടലാണ് രണ്ടുപേരെയും വികാരങ്ങളുടെ പാതയിൽ നിന്നുണർത്തിയത് …..

ഞെട്ടിത്തരിച്ച അമ്മു മടിയിൽ കിടന്നിരുന്ന ഹരിയെ ബലമായി തന്നെ പിടിച്ചു തള്ളി താഴെ ഇട്ടു…..

“” ഹരി………. ഡാ….. വാതിൽ തുറക്ക്……””

രഞ്ജിത്തിന്റെ വിളിയിൽ ഹരി വേഗം എഴുന്നേറ്റ് പോയി വാതിൽ തുറന്നു…..

അപ്പോഴേക്കും സാരി വലിച്ചിട്ടു സാരിത്തുമ്പിനാൽ മുഖത്ത് പൊടിഞ്ഞ വിയർപ്പുകങ്ങളോപ്പിയെടുത്തവൾ …..

“” ദേവകിയമ്മ തിരിച്ചു എത്തിയിട്ടുണ്ട്….. നീ വേഗം അടുക്കള വാതിൽ വഴി പുറത്തിറക്ക് ഇവളെ…..”‘
അമ്മുവിനെ ഒന്ന് നോക്കികൊണ്ട് രഞ്ജിത്ത് പറഞ്ഞു….

അവന്റെ നോട്ടത്തിൽ അസ്വസ്ഥത തോന്നി അമ്മുവിന്……

തന്നെ കുറിച്ച് മോശമായൊരു ചിത്രമായിരിക്കും രഞ്ജിത്തേട്ടന്റെ ഉള്ളിൽ ……
ഈ അവസ്ഥയിൽ ആർക്കായാലും അങ്ങനെയേ തോന്നൂ…..

ഒന്ന് മൂളിക്കൊണ്ട് വാതിൽ ചേർത്തടച്ച ഹരി കാണുന്നത് ചിന്തയോടെ ഇരിക്കുന്ന അമ്മുവിനെ ആണ്

“”അമ്മൂസേ…….

“”വേണ്ടാത്തതൊന്നും ചിന്തിച്ചു കൂട്ടണ്ട ഈ കുഞ്ഞി തലയിൽ …… നീ എനിക്ക് ആരാണെന്ന് അവന് നല്ലപോലറിയാം…… ആവശ്യത്തിൽ കൂടുതൽ ടെൻഷൻ ഇപ്പോൾ തന്നെ ഉണ്ടല്ലോ….. അതുകൊണ്ട് ഇതിനെ കുറിച്ച് ആലോചിച്ച് തല പുണ്ണാക്കണ്ട കേട്ടോ….. “‘നെറ്റിൽ നെറ്റി മുട്ടിച്ചുകൊണ്ട് ചേർന്നു നിന്നു ഹരി….

നെറ്റിയിൽ നിന്നും മുഖം താഴെക്കൂർന്ന് കഴുത്തിടുക്കിലമർന്നു…… അവിടെ അമർത്തി ചുംബിച്ചു………..

“”ഞാൻ കുറച്ചുകൂടി സങ്കടം തരാൻ പോകുവാ എന്റെ അമൂസിന്…… സഹിക്കാൻ കഴിയണം….. അവിവേകമൊന്നും ചെയ്യരുത്…… എന്നും ഞാനുണ്ടാകും കൂടെ….”‘ പറഞ്ഞു കഴിയുമ്പോഴേക്കും
ഒരു തുള്ളി കണ്ണുനീർ അവള്ടെ കഴുത്തിടുക്കിൽ പതിച്ചിരുന്നു …..

ഒന്നും മനസിലാവാതെ അമ്മൂ അവനെ തന്നെ ഉറ്റുനോക്കി ….

കണ്ണുകൾ അമർത്തി തുടച്ചു കൊണ്ട് വാതിൽ തുറന്ന് ആരും കാണാതേ അമ്മുവിന്റെ കൈ പിടിച്ച് താഴേക്ക് ഇറങ്ങി വന്നു……
ദേവകിയമ്മയുടെ ശബ്ദം കേൾക്കാം ഉമ്മറത്തുനിന്ന്….. കൂടെ രഞ്ജിത്തുമുണ്ട്….

ഒരു കൈയാൽ അവളെയും ചേർത്ത് പിടിച്ച് ഹരി അടുക്കളവാതിലിലൂടെ പുറത്തുകടന്നു….

കൈവിട്ട് കളയാൻ തോന്നുന്നില്ലവന്…..പക്ഷെ ചേർത്ത് നിർത്താനും സമയമായില്ല…..

ഒന്നുകൂടി മുറുകെ പുണർന്നുകൊണ്ട് ഹരി തിരിഞ്ഞു നടന്നു……

🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷

ഹരിയേട്ടൻ ഒരു മായാജാലക്കാരനാണ്…..

ചെപ്പടിവിദ്യായാൽ ഹൃദയത്തെ ബന്ധിച്ച ഇന്ദ്ര ജാലക്കാരൻ….

മാന്ത്രിക നൂലിനാൽ എന്നിലെ എന്നെ സ്വന്തമാക്കിയ മാന്ത്രികൻ…….

വീട്ടിലേക്ക് നടക്കുമ്പോൾ നൂലുപൊട്ടിയ പട്ടം പോലെ ആയിരുന്നു മനസ്സ്…..

ഹരിയേട്ടന്റെ സാമിപ്യം….. ശബ്ദം…. സ്നേഹം…. സ്പർശനം…… കൈകളുടെ ചലനം…. കണ്ണിലെ കുസൃതി……. എല്ലാം എന്നിലൊരു പൂക്കാലം തീർത്തു…..

സ്വപ്നലോകത്തെന്ന പോൽ വീട്ടിനുള്ളില്ലേക്ക് കയറുമ്പോഴായിരുന്നു അമ്മ വിളിച്ചത്…..

“” നീ അറിഞ്ഞോ അമ്മു…… നമ്മുടെ ഹരിയുടെ കല്യാണം ശെരിയായി…… ഗീതുവുമായി…. അവര് പണ്ടേ ഇഷ്ടത്തിലായിരുന്നു പോലും…
രഹസ്യമായി ഇന്ന് വാക്കുറപ്പിച്ചു….. ഇലക്ഷൻ കഴിഞ്ഞാൽ കല്യാണമുണ്ടാകും….
രാവിലെ ദേവകി ചേച്ചി പറഞ്ഞതാ…. “”

ഏതോ ഗർത്തത്തിൽ നിന്നെന്ന പോൽ ആ വാക്കുകൾ കേട്ടു….. കണ്ണുകളിൽ ഇരുട്ട് കയറുന്നതും നിലത്തേക്ക് ഊർന്നു പോകുന്നതും അർദ്ധബോധാവസ്ഥയിൽ അറിയുന്നുണ്ടായിരുന്നു….

തുടരും