22/04/2026

രാധാകൃഷ്ണ : ഭാഗം 47

രചന – മാതു

സച്ചിൻ ലച്ചൂ നെ നോക്കി ഒരു വളിച്ച ചിരി പാസ്സാക്കി . ആരിത് ലച്ചൂ വോ സുഖം തന്നെ അല്ലെ ഇപ്പൊ എന്താ കോളേജിൽ വരാതെ . സച്ചിൻ ചോദിച്ചു . …

അല്ല സച്ചു ഏട്ടൻ എന്റെ സുഖം വിവരം അനോഷിക്കാൻ ആണോ ഇവിടെ വരെ വന്നെ . എങ്കിൽ കേട്ടോ എനിക്കു സുഖം തന്നെയാ ഇനിയും ഇവിടുന്നു പോകാമെല്ലോ അവള് ചോദിച്ചു . .

അല്ല ഞാൻ കണ്ണനെ കാണാൻ സച്ചിൻ മടിച്ചു മടിച്ചു പറഞ്ഞു . അത് ശെരി അപ്പൊ കൂട്ടുകാരനെ കാണാൻ വേണ്ടി വന്നതാ അല്ലെ എനിക്കു ഇതു ആദ്യമേ മനസിൽ ആയി ലച്ചൂ ദാവണി ഷാളു ഇടുപ്പിൽ കുത്തി പറഞ്ഞു . .

എത്രയാണെലും അവൻ എന്റെ കുട്ടുകാരനെല്ലെ ചെറുപ്പം മുതലേ ഞാൻ അവന്റെ പാത്ര ത്തിൽ കൈ ഇട്ടു വാരിയ കഴിച്ചേ സച്ചിൻ കള്ളകണ്ണീരു തുടച്ചു പറഞ്ഞു . .

അഹം അതു എനിക്കു നല്ലോണം അറിയാം സച്ചു ഏട്ടൻ മറ്റുള്ളവരുടെ പാത്ര ത്തിൽ കൈ ഇട്ടു വരാൻ മിടുക്കൻ ആണെന്ന് . കണ്ണേട്ടൻ ഒന്ന് എഴുനേൽക്കാറായപ്പോ വന്നേക്കുവാ അടുത്ത ഊള ഐഡിയ പറഞ്ഞു കൊടുക്കൻ ലച്ചൂ പറഞ്ഞു . ..

ഈ😁 സച്ചിൻ ലച്ചൂനെ നോക്കി ഒന്നു വെളുക്കെ ചിരിച്ചു . അത് പിന്നെ അവൻ എന്റെ നൻപ ൻ അല്ലെ അപ്പോ അവനു വേണ്ട ഉപദേശം കൊടുക്കേണ്ടത് ഞാൻ അല്ലെ സച്ചിൻ പറഞ്ഞു . .

മ് നിങ്ങള് ഉള്ള ഉപേദശം കൊടുത്തു കൊടുത്ത ആ മനുഷ്യൻ ഇപ്പൊ ഈ അവസ്ഥ യിൽ കിടക്കുന്നെ. എന്നാലും എന്നോട് എന്തൊക്കെ നുണയ വെച്ചു കാച്ചിയത് . .

നിങ്ങളുടെ അച്ഛൻ മരിച്ചു പോയന്ന് വരയും എന്നോടും പറഞ്ഞില്ലേ . ഇതൊക്കെ യാണോ നിങ്ങൾക്ക് കൂട്ടുകാരനോട് ഉള്ള സ്നേഹം അവള് ചോദിച്ചു . …

അതു ഞാൻ പറഞ്ഞത് സത്യമാ സച്ചിൻ പറഞ്ഞു. എന്താ സച്ചു ഏട്ടന്റെ അച്ഛൻ മരിച്ചു പോയതോ അവള് ഇടുപ്പിൽ കൈ കുത്തി ചോദിച്ചു . .

അതെ എന്റെ അച്ഛനും അമ്മയും ചെറുപ്പത്തിലേ മരിച്ചു പോയതാ ബിസിനസ്‌ ഒക്കെ തകർന്നു ചങ്കു പൊട്ടിയ എന്റെ അച്ഛൻ മരിച്ചേ കുറച്ചു മാസം കഴിഞ്ഞു അമ്മയും അങ്ങ് പോയ്‌ . ..

എനിക്ക് ഒരു കുഞ്ഞു അനുജത്തി ഉണ്ട് സംഗീത ഇപ്പൊ ഒരു ബന്ധു വീട്ടിൽ നിർത്തി ഇരിക്കുവാ ഞാൻ . അച്ഛനും അമ്മയും മരിച്ചു കഴിഞ്ഞു ഇളയച്ഛന്റെയും ഇളയമ്മയുടെയും കൂടെ യാ ഞങ്ങള് നിന്നെ ..
.
കുറെ കഴിഞ്ഞപ്പോ അവർക്ക് ഞങ്ങൾ ഒരു ഭാരം മായി . എന്നെയും അനിയത്തിയേയും മാറി മാറി ദ്രോഹിക്കാൻ തുടങ്ങി ആ വീട്ടിലെ സകല ജോലിയും ഞങ്ങളെ കൊണ്ട് ചെയ്യിക്കും . എന്നിട്ട് ആഹാരം തരാതെ പട്ടിണിക്ക് ഇടും . …

ഒരു ദിവസം എനിക്കും അനിയത്തിക്കും ഒരുപോലെ വിശന്നു അനിയത്തി കുഞ്ഞല്ലേ അവള് വിശന്നു കരയാൻ തുടങ്ങി. അടുക്കളയിൽ കേറി ആരും കാണാതെ ഞാൻ കുറച്ചു ഭക്ഷണം കട്ടെടുത്തു .

എന്നിട്ട് അനിയത്തിക്ക് ഭക്ഷണം വാരി കൊടുത്തു ബാക്കി വന്നത് ഞാനും കഴിച്ചു ഇതു കണ്ടു വന്ന ഇളയമ്മ ചൂട് ചട്ടുകം വെച്ചു എന്റെ തുടയിൽ പൊള്ളിച്ചു .. ഇപ്പോഴും മായാതെ കിടപ്പുണ്ട് പൊള്ളിയ പാട് . സച്ചിൻ കണ്ണു തുടച്ചു പറഞ്ഞു. .
…..

അപ്പോഴൊക്കെ എനിക്ക് തണലായി ഒരു കൂട്ടു കാരൻ വരുവായിരുന്നു . എന്റെ കണ്ണൻ വയറു നിറയെ ആഹാരവും. ഇടാൻ നല്ല വസ്ത്രം വും എനിക്കു അവൻ കൊണ്ട് നൽകും . ….

ശേഖരൻ അങ്കിളിനോട് പറഞ്ഞു അവൻ ഞങ്ങൾക്ക് പഠിക്കാൻ ഉള്ള സകല ചിലവും ഏറ്റെടുത്തു . ഇപ്പോഴുള്ള എന്റെ ജോലി പോലും എനിക്കു കണ്ണൻ വാങ്ങി തന്നതാ . എന്റെ അനിയത്തീടെ പഠിപ്പും അവനാ നോക്കുനെ സച്ചിൻ പറഞ്ഞു . …

ആ കണ്ണനെ ഞാൻ സഹായിക്കണ്ടേ . അവനു വേണ്ടി ഞാൻ എന്തും ചെയ്യും . അവൻ ആഗ്രഹിച്ചത് നിന്നെ യാ ലച്ചൂ ഞാൻ അതു അവനു നേടി കൊടുത്തു . എനിക്കു അവന്റെ സങ്കടം കാണാൻ വയ്യാത്തതു കൊണ്ട് . നിനക്ക് ഇതൊക്കെ തെറ്റായി തോന്നിയേക്കാം പക്ഷെ എന്റെ ശെരി ഇത് തന്നെയാ . ..

എന്റെ കൂടാ പിറപ്പാ കണ്ണൻ അവൻ ഉറച്ച ശബ്ദത്തോടെ പറഞ്ഞു . ലച്ചൂ ഇതെല്ലാം കണ്ണു നിറച്ചു. കേട്ടു നിന്നു അവൾക്ക് മറുതോന്നും പറയാൻ തോന്നി യില്ല . …..

സച്ചിൻ നേരേ കണ്ണന്റെ മുറിയിലേക്ക് ചേന്നു . അവൻ കണ്ണടച്ച് പാട്ടൂ കേട്ടു കിടക്കുവായിരുന്നു. അളിയോ എന്താ ഒറ്റക്കിരുന്നു പാട്ടൊക്കെ കേള്ക്കുന്നെ . സച്ചിൻ ചോദിച്ചു . ..

കണ്ണൻ സച്ചിനെ മുഖം ഉയർത്തി നോക്കി അപ്പോഴും അവന്റെ ചുണ്ടിൽ ആരെയും മയക്കുന്ന പുഞ്ചിരി ഉണ്ടായിരുന്നു . ആഹാ നീ ഇതു എപ്പോ വന്നു കണ്ണൻ സച്ചിനോട് ചോദിച്ചു . …

ഞാൻ വന്നിട്ട് അൽപ്പം നേരം മായി . എന്റെ പെങ്ങളോട് സംസാരിക്കുവായിരുന്നു . സച്ചിൻ പറഞ്ഞു എ പെങ്ങളോ കണ്ണൻ സംശയം ത്തോടെ നോക്കി . അതെ പെങ്ങള് ലച്ചൂ സച്ചിൻ പറഞ്ഞു .

ആഹാ അവളെ നീ പെങ്ങളായി അങ്ങ് ഏറ്റെടുത്തോ എങ്കിൽ നീ വളരെ സൂക്ഷിക്കണം സൾഫ്യൂരിക്ക് അസിഡിന് കയ്യും കാലും വെച്ച സാധനമാ അവള് കണ്ണൻ പറഞ്ഞു . …..

പെട്ടന്ന് അങ്ങോട്ട്‌ ലച്ചൂ ചായയുമായി വന്നു . സച്ചു ഏട്ടാ ദ ചായ കുടിക്ക് . അവള് സച്ചിന് നേരേ ചായ നീട്ടി അവൻ അവളെ സംശയം ത്തോടെ നോക്കിട്ട് അതു വാങ്ങി . ചുണ്ടൊണ്ട് ചേർത്തു പെട്ടന്ന് അവൻ എന്തോ ഓർത്ത പോലെ ലച്ചൂനെ നോക്കി . ഇതിൽ വിം ഒന്നും കലക്കിട്ടില്ലല്ലോ പെങ്ങളെ സച്ചിൻ ലച്ചൂ നെ നോക്കി ചോദിച്ചു ..

എ ഞാൻ എന്താ അത്ര ദുഷ്ട്ടയാ വേണ്ടങ്കിൽ കുടിക്കേണ്ട ഞാൻ അതു കണ്ണേട്ടനു കൊടുത്തോളം . ലച്ചൂ പറഞ്ഞു. എ എനിക്ക് വേണ്ട ഇപ്പൊ ചായ കുടിക്കാൻ ഒരു മുടില്ല കണ്ണൻ പറഞ്ഞു . അയ്യോ വേണ്ടേ ഇതു ഞാൻ തന്നെ കുടിച്ചോളാം സച്ചിൻ പറഞ്ഞു . ..

ആ സച്ചു ഏട്ടാ ഉച്ചക്ക് ഊണു കഴിഞ്ഞു പോയാൽ മതി കേട്ടോ . അപ്പൊ നിങ്ങള് സംസാരിച്ചോ ഞാൻ അങ്ങോട്ട്‌ ചെല്ലട്ടെ അതു പറഞ്ഞു ലച്ചൂ അവിടെ നിന്നും പോയ്‌ . …..

ടാ കണ്ണ നിന്റെ ഭാര്യ ക്കു ഇതു എന്ത് പറ്റിയട സച്ചിൻ കണ്ണനെ നോക്കി ചോദിച്ചു . ആ നിന്റെ പെങ്ങള് അല്ലെ നീ തന്നെ അങ്ങ് നേരിട്ട് ചോദിക്കു കണ്ണൻ പറഞ്ഞു . …

കണ്ണാ പെട്ടന്ന് അങ്ങോട്ട്‌ നന്ദു വന്നു ദേ നിന്റെ ഭാര്യ യുടെ യഥാർത്ഥ ആങ്ങള വരുന്നുണ്ട് സച്ചിൻ കണ്ണനോട് പതിയെ പറഞ്ഞു . നന്ദു എന്താടാ എന്നെ ഇവിടെ ഇങ്ങനെ കൊണ്ട് കിടത്തിട്ടു നീ ഒക്കെ അങ്ങ് മുങ്ങി അല്ലെ കണ്ണൻ തമാശ രൂപേണ പറഞ്ഞു . …

മനഃപൂർവം അല്ലടാ സമയം ഇല്ലായിരുന്നു . ബിസിനസിന്റെ ഭാഗം മായി ഒരു സ്ഥലം വരെ പോകണം മായിരുന്നു . മ് ആയിക്കോട്ടെ . കണ്ണൻ പറഞ്ഞു. ..

ആ സച്ചിൻ എപ്പോ വന്നു നന്ദു ചോദിച്ചു . ഞാൻ വന്നിട്ട് കുറച്ചു നേരം മായി സച്ചിൻ പറഞ്ഞു . ലച്ചൂ എവിടെ നന്ദു ചോദിച്ചു . അവള് അടുക്കളയിൽ കാണും കണ്ണൻ പറഞ്ഞു. ….

പിന്നെ ഗിരിയും അരവിന്ദും നിന്നെ കാണാൻ വേറുന്നുണ്ടന്നു പറയുന്ന കേട്ടു . നന്ദു പറഞ്ഞു . പിന്നെ നീ എന്താ ഇന്ദു നെ കുറിച്ച് തിരക്കാതെ കണ്ണൻ ചോദിച്ചു . അതു ഞാൻ നന്ദു കണ്ണനെ നോക്കി പുഞ്ചിരി ച്ചു . ….

നീ ഇപ്പൊ അവളെ വിളിക്കുന്നില്ലന്നു പറഞ്ഞു മുഖം വും വീർപ്പിച്ചു മുകളിൽ ഇരിപ്പുണ്ട് . ഇന്നലെയും എന്റെ അടുത്ത് വന്നു ചോദിച്ചു നീ വിളിച്ചോന്നു കണ്ണൻ പറഞ്ഞു . അവളുടെ പിണക്കം ഞാൻ മാറ്റി കൊടുക്കാം അല്ല ഇന്ന് അവള് കോളേജിൽ പോയില്ലേ . നന്ദു ചോദിച്ചു . ഇല്ല അവൾക്ക് നല്ല സുഖം ഇല്ലന്ന് പറഞ്ഞു മുകളിലത്തെ മുറിയിൽ ഉണ്ട് .കണ്ണൻ പറഞ്ഞു . ..

അതെ ഞാൻ പോയ്‌ അവളുടെ പിണക്കം മാറ്റിട്ടു വരട്ടെ . അതു പറഞ്ഞു നന്ദു അവിടെ നിന്നും പോയ്‌ . ലച്ചൂ കണ്ണാനുള്ള ആപ്പിൾ ഒരു പാത്ര ത്തിൽ എടുത്തോണ്ട് അങ്ങോട്ട്‌ വന്നു പെട്ടന്ന് അവള് നന്ദുനെ കണ്ടു . …………

ഏട്ടായി അവള് നന്ദുനെ കണ്ടോണ്ട് കെട്ടി പിടിച്ചു . മോളെ അവൻ അവളുടെ തലയിൽ തലോടി . ഏട്ടായി ഇതു എപ്പോ വന്നു എന്നിട്ട് എന്താ എന്നെ വിളിക്കാഞ്ഞേ അവള് ചോദിച്ചു . കുറച്ചു നേരം മായി മോളെ വന്നിട്ട് . ഞാൻ കണ്ണന്റെ അരികിൽ ഇരിക്കുവായിരുന്നു . നന്ദു പറഞ്ഞു . മ് അയ്യോ വന്നിട്ട് ഞാൻ ഒന്നും കുടിക്കാൻ എടുത്തില്ല . നിക്കേ ഞാൻ ഇപ്പൊ വരാം അതു പറഞ്ഞു അവള് അവിടെ നിന്നും പോയ്‌. ……

ഇന്ദു ന്റെ മുറിയിൽ അവള് എന്തൊക്കെയോ ചിന്തിച്ചു കട്ടിലിൽ ഇരിക്കുവായിരുന്നു . നന്ദു പതിയെ അവളുടെ മുറിയിലേക്ക് ചേന്നു . ..

ഇന്ദു ട്ടീ അവൻ ഇന്ദുനെ ചേന്നു നീട്ടി വിളിച്ചു . അവനെ കണ്ടപ്പോ അവളുടെ മുഖം വിടർന്നങ്കിലും കള്ള ദേഷ്യം ത്തോടെ മുഖം തിരിച്ചു . ഹും എന്തിനാ ഇപ്പൊ ഇങ്ങോട്ട് വന്നെ പ്പോ എനിക്കു ആരെയും കാണണ്ട ഇന്ദു പറഞ്ഞു . ..

നിനക്ക് എന്നോട് പിണക്കം ആണോ ഞാൻ മാറ്റി തരട്ടെ നിന്റെ പിണക്കം കുസൃതി യോടെ മീശ പിരിച്ചു ചോദിച്ചു . അയ്യടാ പിണക്കം മാറ്റാൻ വന്നേക്കുന്നു അവള് അവനെ നോക്കി പറഞ്ഞു . …

ദേ പെണ്ണെ ഓരോന്നും പറഞ്ഞു എന്നെ വാശി കേട്ടരുതേ നന്ദു പറഞ്ഞു . കേറ്റിയാൽ അവള് പിരികം പൊക്കി ചോദിച്ചു . വാശി കേറ്റിയാൽ അവൻ അവളുടെ നേരേ പ്രേത്യക ഭാവത്തിൽ ചേന്നു . അവള് ആഞ്ഞു വന്നു അവന്റെ നെഞ്ചിൽ ഒരു ഇടി കൊടുത്തു . …

അയ്യോ ടി സാമ ദ്രോഹി നീ എന്റെ നെഞ്ചിൽ പഞ്ചാരി മേളം നടത്തി കളഞ്ഞല്ലോ . അവൻ നെഞ്ച് തടവി അവളെ നോക്കി . അയ്യോ സോറി നന്ദു ഏട്ടാ ഞാൻ അപ്പോഴത്തെ ഒരു ആവേശത്തിന് ഇടിച്ചത അവള് അവന്റെ നെഞ്ച് തടവി പറഞ്ഞു.. ..

മ് കുഴപ്പം ഇല്ല വേദന മാറാൻ എനിക്ക് എന്തങ്കിലും സ്‌പെഷൽ ആയി തന്നാൽ മതി അവൻ കുസൃതി ചിരിയോടെ പറഞ്ഞു . അയ്യടാ ഒന്ന് പോടോ ഇന്ദു പുച്ഛത്തോടെ പറഞ്ഞു . ആഹാ നീ അത്രക്ക് ആയോ അവൻ അവളെ വലിച്ചു അവന്റെ നെഞ്ചത് ഇട്ടു . ഏയ് എന്താ നന്ദു ഏട്ടാ വിട് എന്നെ അവള് ചിണുങ്ങി പറഞ്ഞു . ഇല്ല നിന്നെ ഞാൻ വിടുന്ന പ്രശ്നം ഇല്ല അവൻ പറഞ്ഞു . ……………

അവള് ഒരു പൂച്ച കുഞ്ഞിനെ പോലെ അവന്റെ നെഞ്ചിൽ ഒതുങ്ങി . അവര് അവരുടെ തായ ഒരു ലോകം അവിടെ തീർത്തു . ….

ഉച്ചക്ക് ഭക്ഷണം കഴിച്ചിട്ട് നന്ദു വും സച്ചിനും അവിടെ നിന്നും പോയ്‌ . വൈകിട്ടു കണ്ണന് മുറിയിൽ ഇരുന്നു ബോറടിച്ചപ്പോ ലച്ചൂ അവനെ പുറത്തു കൊണ്ട് ഇരുത്തി . അവള് ഒരു പാത്ര ത്തിൽ പഴം പൊരി ആയി വന്നു . അവനു കൊണ്ട് കൊടുത്തു . ..

മ് നീ ഇങ്ങനെ ഇപ്പോഴും ഓരോന്നും കൊണ്ട് തന്നു എന്നെ തടിയൻ ആകുവോ കണ്ണൻ ചോദിച്ചു . ഇതു എന്നോട് അല്ല പറയേണ്ടത് നിങ്ങളുടെ അമ്മയോടാ അമ്മയ ഇതൊക്കെ എന്റെ കൈയിൽ തന്നു വിടുന്നത് . അവള് പറഞ്ഞു . അവൻ ഒരു പഴം പൊരി എടുത്തു കഴിക്കാൻ തുടങ്ങി . ….
.
അല്ല ഇപ്പൊ അൽപ്പം തടി വെച്ചാൽ തന്നെ എന്താ ഇത്ര കുഴപ്പം . ഒ നിങ്ങളുടെ കോളേജിലെ ആരാധിക മാരുടെ എണ്ണം കുറയും എല്ലേ . ലച്ചൂ ചോദിച്ചു . എന്തായാലും നിന്നെ അതൊന്നും ബാധിക്കില്ലല്ലോ നിനക്ക് എന്നെ ഇഷ്ട്ടം അല്ലല്ലോ അവൻ അവളെ നോക്കി പറഞ്ഞു . .

അതെ നിങ്ങളെ ആരു നോക്കിയാലും എനിക്കു ഒരു കുഴപ്പവും ഇല്ല . നിങ്ങള് ആരെയെങ്കിലും ചേന്നു പ്രേമിക്ക് . ഞാൻ അങ്ങ് ഒഴിഞ്ഞു തന്നേക്കാം അത് പറഞ്ഞു . അവള് അവിടെ നിന്നും ചാടി തുള്ളി പോയ്‌ . …..
.
പിറ്റേന്ന് നേരം പുലർന്നപ്പോ ലച്ചൂ അമ്പലത്തിൽ പോയ്‌ . കണ്ണൻ ഉറക്കം ഉണർന്നപ്പോ ലച്ചൂ നെ കണ്ടില്ല . ഇന്ദു വന്നു അവനെ ഫ്രഷ് ആകാൻ സഹായിച്ചു . അവൻ ഫോണിൽ നോക്കി ഇരിക്കുവായിരുന്നു . പെട്ടന്ന് അങ്ങോട്ട്‌ മാളു അങ്ങോട്ട്‌ വന്നു. ..

കണ്ണേട്ടാ ഞാൻ കണ്ണേട്ടാ നു വേണ്ടി സൂപ്പ് ഉണ്ടക്കിട്ട് ഉണ്ട് ..മാളു പറഞ്ഞു . എനിക്കൊന്നും വേണ്ട നീ അങ്ങ് കുടിച്ചോ അവൻ പറഞ്ഞു . ഹ അങ്ങനെ പറഞ്ഞാൽ എങ്ങനെ യാ കുറച്ചെങ്കിലും ഒന്ന് കുടിക്കു അവള് ഒരു സ്‌പൂൺ സുപ്പെടുത്തു അവന്റെ നേരേ നീട്ടി . …

പെട്ടന്ന് ആരോ വന്നു അവളുടെ കൈയിൽ നിന്നും സൂപ്പ് തട്ടി വാങ്ങി . ലച്ചൂ കണ്ണൻ പറഞ്ഞു . നീ എന്റെ ഭർത്താവിന് സൂപ്പ് കൊടുത്തു കഷ്ട്ട പെടേണ്ട അതിനു ഇവിടെ ഞാൻ ഉണ്ട് . നീ പോയ്‌ നിന്റെ പണി നോക്കു . …

ടി മാളു ലച്ചൂ നു നേരേ കൈ ചൂണ്ടി . എന്താടി നീ കിടന്നു മൂക്കുന്നെ എ ലച്ചൂ മാളു നോട് ചോദിച്ചു . ദേ നിന്റെ വേഷം കെട്ടും ശൃംഗാരവും നിന്റെ കൈയിൽ തന്നെ അങ്ങ് വെച്ചാൽ മതി അതു ഇവിടെ ചിലവാകില്ല ലച്ചൂ പറഞ്ഞു . ….

ടി നോക്കിക്കോ ഇതിനു നീ അനുഭവിക്കും . ഈ മാളവിക ആരാന്നു നിന്നെ ഞാൻ അറിയിക്കും . അവള് പറഞ്ഞു . ഒന്ന് പോയെടി ഇവിടെ കിടന്നു വാചകം അടിക്കാതെ . അല്ലങ്കിൽ ഞാൻ തന്നെ നിന്നെ തൂക്കി എടുത്തു വെളിയിൽ കളയും . ലച്ചൂ പറഞ്ഞു . ..

മാളു അവിടെ നിന്നും ചാടി തുള്ളി പോയ്‌ . കണ്ണൻ ഇതെല്ലാം കണ്ടു അടക്കി പിടിച്ചു ചിരിച്ചു . മ് നിങ്ങള് എന്തിനാ ഈ ചിരിക്കൂന്നേ . ലച്ചൂ ചോദിച്ചു . ഏയ് ഒന്നും ഇല്ല . ഇന്നലെ ഒരാള് എന്നോട് പറഞ്ഞായിരുന്നു . ഞാൻ ആരെ നോക്കിയാലും എന്നെ ആരെങ്കിലും നോക്കിയാലും നിനക്ക് ഒരു പ്രശ്നം ഇല്ലന്ന് . …

ഇപ്പൊ മാളു എന്റെ അടുത്ത് വന്നപ്പോ എന്തായിരുന്നു പ്രേകടനം എന്റെ അമ്മോ കണ്ണൻ പറഞ്ഞു . അയ്യെടാ അതു വേറെ ഒന്നും കൊണ്ട് അല്ല അവളെ നിങ്ങൾക്ക് ഇഷ്ട്ടം അല്ലാലോ അത് കൊണ്ട ഞാൻ അങ്ങനെ ഒക്കെ ചെയ്തേ . .
….
ആരു പറഞ്ഞു എനിക്ക് അവളെ ഇഷ്ട്ടം അല്ലെന്നു എനിക്കു അവളെ ഭയങ്കര ഇഷ്ട്ടമാ . കണ്ണൻ പറഞ്ഞു . ഡോ ലച്ചൂ ദേഷ്യം ത്തോടെ കണ്ണന്റെ കോളറിൽ കേറി പിടിച്ചു . നിങ്ങള് ഇപ്പൊ എന്താ പറഞ്ഞെ . ലച്ചൂ ചോദിച്ചു. അവൻ അവളെ ഒരു ഞെട്ടലോടെ നോക്കി . ഇവൾക്ക് ഇത് എന്ത് പറ്റി കണ്ണൻ മനസിൽ ഓർത്തു

തുടരും