രചന – ഊർമ്മിള മിഥിലാത്മജ
നീ ഇത്ര ഭീകരിയാണെന്നറിഞ്ഞിരുന്നങ്കിൽ ഞാൻ നിന്നെ കേട്ടത്തിലായിരുന്നു.. ഓഹ് ഇങ്ങനൊരു ഭൂതന … നീയിങ്ങനെ ജീവിതകാലം മുഴുവൻ കന്യകയായിട്ട് നിന്ന് പോവാതെയുള്ളടി.. അതും പറഞ്ഞു വേദ് തിരിഞ്ഞു കടക്കുമ്പോൾ ലക്ഷ്മി അപ്പുറത് ചിരിയടക്കാൻ പാടുപെടുകയായിരുന്നു … പിന്നെയും ഇടക്കെപ്പോഴോ ഒക്കെ അവന്റെ നിശ്വാസങ്ങളവളുടെ കാതരുകിൽ സ്പർശിച്ചുകടന്നു പോയിരുന്നു എങ്കിലും അവളത് ശ്രദ്ധിച്ചിരുന്നില്ല.. അതിരാവിലെ ഏറ്റു കുളിച്ചുമാറി പുറത്തിറങ്ങിയ ലക്ഷ്മി നേരെ അടുക്കളയിൽ ചെല്ലുമ്പോൾ തൻവി തലവഴി പുതപ്പും മൂടിയിരുപ്പുണ്ടായിരുന്നു… ആഹാ ഇതെന്താടോ പുതച്ചുമൂടി… എന്തുപറ്റി ഈ പതിവില്ലല്ലോ??? നമുക്ക് ദോശ ചുട്ടുണ്ടേ… കുളിച്ചു വാ വേഗം… എന്താണെന്നറിയില്ല ലച്ചു എനിക്കെ പെട്ടന്നൊരു പനി…. ഇന്നലെ രാത്രി മുഴുക്കെ പനിയായിരുന്നു… വല്ലാണ്ട് തണുക്കുന്നു… ഇപ്പോളും പനിയുണ്ട്…
പാവം ഞാൻ കുറച്ചൂടെ കിടക്കട്ടെ??? അമ്പടി കള്ളി എനിക്കറിയായിരുന്നു എന്തെങ്കിലും എസ്ക്യൂസ് കൊണ്ട് വരുമെന്ന്… നിന്റെ കള്ളപ്പനി ഒക്കെ എനിക്കറിയില്ലേ…ലച്ചു മനസ്സിൽ പറഞ്ഞു.. ആഹാ ഇത്രപെട്ടന്ന് പനി പിടിച്ചോ??? വന്നേ നോക്കട്ടെ പനിയുണ്ടോ ന്ന്… അവൾ തൻവിക്കടുത്തേക്ക് നടന്നു അവളുടെ നെറ്റിയിൽ കൈവക്കാൻ ആഞ്ഞതും തൻവി അവളുടെ കയ്യിൽ പിടുത്തമിട്ടു.. ഉയ്യോ തൊടണ്ട തൊടണ്ട ലച്ചൂനും പനിപിടിക്കും… അതും പറഞ്ഞു തൻവി വീണ്ടും തലവഴി പുതപ്പ് വലിച്ചിട്ടു… തൻവി കയ്യിൽ തൊട്ടപ്പോളെ ലച്ചുന് മനസ്സിലായിരുന്നു… പനിയൊന്നും ഇല്ലന്ന്… അവളുടെ കയ്യൊക്കെ പച്ചവെള്ളം പോലെ തണുത്തിരിക്കുകയായിരുന്നു… ആഹാ എന്നാൽ പിന്നെ വച്ചോണ്ടിരിക്കണ്ട വേഗം പോയി ഡ്രസ്സ് മാറിവാ ഹോസ്പിറ്റലിൽ പോയെ പറ്റു .. അവിടെ പോയാൽ എത്ര പനിയുണ്ട്…
കുത്തിവക്കണോ എന്നൊക്കെ അറിയാലോ?… ഇവിടെ വന്നു തൻവിക്ക് പനി പിടിച്ചാൽ തന്നെ കെയർ ചെയ്യണ്ടത് ഞങ്ങടെ ഉത്തരവാദിത്തം അല്ലേ???. വേഗം ചെന്നൊരുങ്ങ്… ഉയ്യോ വേണ്ട… ചെറിയ പനിയ മാറിക്കോളും… കുറച്ച് കിടന്നാൽ മതി… ഇന്ന് മുഴുവൻ റസ്റ്റ് എടുത്താൽ ഇതങ്ങു മാറിക്കോളും… ഹോസ്പിറ്റലിൽ ഒന്നും പോവണ്ട… തൻവി രക്ഷപെടാനായി പറഞ്ഞു… ഉയ്യോ പറ്റില്ല പറ്റില്ല…. ഏട്ടന്റെ ഏറ്റവും നല്ല ഫ്രണ്ട് ന് ഒരസുഖം വന്നിട്ട് ഞാൻ ഹോസ്പിറ്റലിൽ കൊണ്ടുപോയില്ല എന്ന് പറഞ്ഞാൽ ഏട്ടനെന്ത് വിചാരിക്കും… അതുമല്ല ഇപ്പോഴത്തെ പനിയ… വല്ല വൈറസ് പനിയുമാണെങ്കിൽ അവരവിടെ പിടിച്ചു കിടത്താനും മതി…
അതുകൊണ്ട് ഞാൻ തന്നെ കൊണ്ടുപോവാം .. ഡ്രസ്സ് മാറ്റിവാ… അല്ലെങ്കിൽ വേണ്ട… ഈ ഡ്രസ്സ് തന്നെ മതി… ഉയ്യോ വേണ്ട ലച്ചു… ഇതങ്ങു മാറിക്കോളും തൻവി കെഞ്ചി പക്ഷെ തൻവിയുടെ കള്ളക്കളി അറിയാവുന്ന തൻവി വിറുകൊടുക്കാൻ നിന്നില്ല പറ്റില്ല പറ്റില്ല … ഞാൻ ദേ ഇപ്പൊ ഓട്ടോ വിളിക്കാം അതും പറഞ്ഞു ലക്ഷ്മി ഫോൺ എടുക്കാൻ ആഞ്ഞതും തൻവി പുതപ്പൊക്കെ വലിച്ചെറിഞ്ഞു… നേരെ അടുക്കളയിൽ കയറിയിരുന്നു… എന്റെ പൊന്നു ലക്ഷ്മി എനിക്കൊരു അസുഖവുമില്ല നീയിങ്ങു വന്നേ… ദേ കഷ്ണം എല്ലാം കൂടെ അരിഞ്ഞുകൂട്ടി സാമ്പാർ ഉണ്ടാക്കാൻ നോക്ക് …. തൻവിയുടെ പറച്ചിൽ കേട്ട് ലക്ഷ്മി ചിരിച്ചുപോയിരുന്നു… അവളുടെ ചിരികണ്ട് ചമ്മി നിന്ന തൻവിയും അവളെ നോക്കി അറിയാതെ ചിരിച്ചു പോയിരുന്നു …
ഇതെന്താ മോളെ ഈ ദോശയൊക്കെ ഇങ്ങനെ ഇരിക്കണേ… ഇതെന്ത് പലഹാരവാ. ഇത്… ഭക്ഷണ കഴിക്കാൻ ഇരുന്ന അച്ഛന്റെ പാത്രത്തിൽ തൻവിയുണ്ടാക്കിയ പിച്ചിക്കീറിയ മാതിരിയുള്ള ദോശ വിളമ്പിക്കൊണ്ടിരിക്കുകയായിരുന്നു തൻവി… ഇതും ഒരു ദോശയാ അച്ഛ… തൻവിടെ കൈകൊണ്ടുണ്ടാക്കുന്ന ഏട്ടന് ഏറ്റവും ഇഷ്ട്ടപ്പെട്ട ദോശയാ… അച്ഛൻ കഴിച്ചിട്ട് എങ്ങനെയുണ്ടെന്നു പറ… കണ്ടോ ദോശമുറിച്ചു സമയം കളയാതിരിക്കാൻ തൻവി കഴിക്കാൻ പാകത്തിനാ ചുട്ടുവാച്ചിരിക്കുന്നത്… അതും പറഞ്ഞവൾ അതിൽ നിന്നൊരു വലിയ പിടിവാരി വേദിന്റെ പാത്രത്തിൽ ഇട്ടുകൊടുത്തു… കഴിക്കേട്ട ഏട്ടന്റെ ഏറ്റവും ഇഷ്ട്ടപ്പെട്ട ഫുഡ് അല്ലേ… തൻവിയുടെ കൈകൊണ്ടുണ്ടാക്കുന്നത് കഴിക്കാൻ എല്ലാ ആഴ്ചയും വീടുതേടി പോണതല്ലേ… അതും പറഞ്ഞവൾ മെല്ലെ…. അവന്റെ തോളിൽ ഒരു നുള്ള് നുള്ളി…
കരയണോ ചിരിക്കണോ എന്നറിയാത്ത അവസ്ഥയിൽ ആയിരുന്നു വേദ്… തൻവിയുണ്ടാക്കിയ ദോശ കഴിച്ചാൽ ഇന്നത്തെ കാര്യം ok ആണെന്ന് അവനറിയാമായിരുന്നു…. എന്താ വേദ് നോക്കിയിരിക്കുന്നത് .. അങ്ങോട്ടെടുത്ത് കഴിക്ക്…. തൻവി അവനെ പ്രോത്സാഹിപ്പിച്ചു… നിസ്സഹായതയോടെ അവൻ ലക്ഷ്മിയെ നോക്കി… അവളവനെ നോക്കി കണ്ണിറുക്കി കാണിച്ചു… നീയെനിക്ക് മനപ്പൂർവം പണിതരുവാണല്ലേ ടി ഭൂതനെ… ദൈവമേ ഇത് കഴിക്കണ്ട ഗതികേട്.. അവൻ മെല്ലെ അച്ഛന്റെ മുഖത്തേക്ക് നോക്കി… ആകെ എടുത്തു വായിൽ വച്ച ദോശ അകത്തേക്കിറക്കാനും പുറത്തേക്ക് തുപ്പാനും വയ്യാതെ പാടുപെടുകയാണ് പാവം… അവനു സങ്കടം വന്നു… ലക്ഷ്മിമോളെ ഇന്നലത്തെ കഞ്ഞിടെ ബാക്കി ഇരിപ്പുണ്ടോ?? ഉണ്ടല്ലോ അമ്മാവാ.. എടുക്കണോ??… എന്താ അച്ഛാ… ദോശ കൊള്ളത്തില്ലേ?… തൻവി ആകാംഷയോടെ ചോദിച്ചു.. അവളുടെ മുഖത്തെ ആകാംഷ അദ്ദേഹം ശ്രദ്ധിച്ചിരുന്നു…
ദോശ കുഴപ്പമില്ല മോളെ.. എനിക്ക് പാടത്തു പണിക്ക് പോകുമ്പോൾ ഇത് കഴിച്ചാൽ നെഞ്ചേരിയും… അതുകൊണ്ട… അതും പറഞ്ഞു ലക്ഷ്മി കൊണ്ടുക്കൊടുത്ത കഞ്ഞിയും കുടിച്ചു മെല്ലെ എഴുന്നേറ്റ് നടന്നു … വേദപ്പോഴും ദോശയുമായി മല്ലിടുകയായിരുന്നു.. അവനിടക്കിടക്ക് ലക്ഷ്മിയേ ദയനീയമായി നോക്കിയെങ്കിലും അവൾ അതൊന്നും കണ്ടഭാവം നടിക്കാതെ അവിടെയും ഇവിടെയും ഒക്കെ നോക്കി നിന്നു… സഹികെട്ട വേദ് ദോശ ചുട്ടുവച്ച പാത്രത്തോടെ എടുത്തു കൊണ്ടുപോയി കാടിപ്പാത്രത്തിൽ തട്ടി…. തിരികെ വന്ന വേദിനെ നോക്കിലക്ഷ്മിയൊഴികെ എല്ലാവരും അന്തിച്ചുനിന്നു…. എന്റെ പോന്നു തൻവി നിനക്ക് പത്തിരുപത്തഞ്ചു വയസ്സായില്ലേ ഇനിയെങ്കിലും എന്തെങ്കിലും ഉണ്ടാക്കാൻ പഠിച്ചില്ലെങ്കിൽ എങ്ങനെയാ… വേറെ ആർക്കും ഉണ്ടാക്കി കൊടുത്തില്ലെങ്കിലും നിനക്ക് കഴിക്കാൻ എങ്കിലും ഇതൊക്കെ പഠിക്കണ്ടേ… അതും പറഞ്ഞു വേദ് അവിടെ നിന്നും പുറത്തേക്ക് പോയി ….. ചമ്മിനിന്ന തൻവി ലക്ഷ്മിയേയും അമ്മയെയും നോക്കി ഒരു കുസൃതിചിരിയും ചിരിച്ചു മെല്ലെ സ്ഥലം കാലിയാക്കി….
ടീ നീയെന്നെ കൊല്ലാൻ നോക്കിയതാണോ ടി…. ആ ദോശയെല്ലാം കൂടി കഴിച്ചു ഞാനെങ്ങാനും തട്ടി പോയിരുന്നെങ്കിൽ നീ വിധവയാകുമായിരുന്നു.. അതെങ്കിലും ഒന്നു ആലോചിക്കാൻ മേലായിരുന്നോ ടി മഹാപാപി… ഓഹ് നിങ്ങൾക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ട ദോശയല്ലേ നല്ലോണം കഴിക്കട്ടെ ന്നു കരുതിയ ഞാൻ… അവളുടെ ഒരു കരുതൽ… ഇനി മേലിൽ നീയിങ്ങനെയൊന്നും കരുതരുത്… എന്നാലും ഞാൻ വല്ലോം ചത്തുപോയിരുന്നെങ്കിൽ നീയെന്ത് ചെയ്തേനെ… ഓഹ് എന്ത് ചെയ്യാനാ ഞാൻ വേറൊരാളെ കെട്ടി സുഖായിട്ട് ജീവിച്ചേനെ…. ഓഹോ… അപ്പൊ അതാണല്ലേ മനസ്സിലിരുപ്പ് ഇതിനൊക്കെ ഞാൻ പകരം വീട്ടുമെടീ ….. എന്റെ പത്തിരുപത് പിള്ളേരെ നിന്നെക്കൊണ്ട് പ്രസവിപ്പിച്ചു… നീയതുങ്ങാടെയെല്ലാം പുറകെയോടി നിന്റെ നടുവൊടിയണം…എന്നെക്കൊണ്ട് ഉണക്കദോശ കഴിപ്പിച്ച നിന്നെക്കൊണ്ട് ഞാൻ എന്റെ പിള്ളേർക്ക് കുറുക്ക് ഉണ്ടാക്കിക്കുമെടി…
കയ്യിലും കാലിലും ഒക്കതും ചുറ്റിലും ഒക്കെയായി നീ നടന്നു പോകുമ്പോൾ നിന്നെ നാട്ടുകാർ കളിയാക്കി ചിരിക്കണമെടി…. നോക്കിക്കോ മോളെ നിന്നെ ഞാൻ ക്ഷ ണ്ണ മ്മ വരപ്പിക്കുമെടി…. ഓഹോ… നാട്ടുകാര് എന്നെമാത്രമായിട്ടായിരിക്കില്ല കളിയാക്കുക .. നിന്റെ കെട്യോന് വേറെ പണിയൊന്നും ഇല്ലേ കൊച്ചേ ന്നെ ചോദിക്കു… അതോണ്ട് മക്കളെ അതോർത്തു സന്തോഷിക്കണ്ട… എനിക്ക് വേറെ പനിയുണ്ട് ഞാൻ പോവാ.. അതും പറഞ്ഞു ലക്ഷ്മി താഴേക്ക് പോകുമ്പോളേക്കും വേദിന്റെ വയറ്റിൽ തിരയിളക്കം തുടങ്ങിയിരുന്നു… ഉച്ചക്ക് ഊണെടുത്തു വച്ചിട്ടും കഴിക്കാൻ വരാതെ വേദ് മുറിയിൽ തന്നെ കിടന്നതുകൊണ്ടാണ് ലക്ഷ്മി മുറിയിലേക്ക് വന്നത്… അവിടെ കണ്ടത് വയറും അമർത്തി പിടിച്ചു കിടക്കുന്ന വേദിനെയാണ്..അവളവന്റെ അടുത്തുവന്നിരുന്നു… എന്തുപറ്റി വേദ്.. എന്താ കഴിക്കാൻ വരാഞ്ഞത്…??? ഒന്നുമില്ലടോ??? വയറിനു ചെറിയൊരു വേദന… അവന്റെ മുഖത്തു നല്ല ക്ഷീണമുണ്ടായിരുന്നു..
അവന്റെ ശബ്ദം നേർത്തിരുന്നു… ലക്ഷ്മിക്കവന്റെ അവസ്ഥ കണ്ട് സങ്കടം തോന്നിയിരുന്നു… ഒരു താമാശക്ക് ചെയ്തതാണ് പക്ഷെ വേദിന് നോവണം എന്നൊരിക്കലും ആഗ്രഹിച്ചിരുന്നില്ല… അവൾ മെല്ലെ എഴുന്നേറ്റുപോയി.. അമ്മായി പറഞ്ഞു കൊടുത്ത ചെറിയ കഷായമൊക്കെ ഉണ്ടാക്കിക്കൊണ്ട് കൊടുത്തവൾ അവിടുന്ന് പോകാൻ തുടങ്ങിയതും വേദ് അവളുടെ കയ്യിൽ പിടുത്തമിട്ടിരുന്നു.. അവളുടെ മടിയിലേക്ക് തലവച്ചു കിടക്കുന്ന അവന്റെ തലയിൽ അവൾ വാത്സല്യത്തോടെ വിരലോടിച്ചു… അവളുടെ മടിയിൽ കിടന്നു സുഖമായുറങ്ങുന്ന വേദിനെ കാണെ അവളുടെ കണ്ണുകളിൽ വീണ്ടും പ്രണയം വിടരുന്നുണ്ടായിരുന്നു… മണിക്കൂറുകൾ കടന്നുപോയിരുന്നു… അവന്റെ തലയിൽ തടവി തടവിയിരുന്നു ലക്ഷ്മിയും മയങ്ങി പോയിരുന്നു … അനിവായറിൽ ആരോ വിരൽകൊണ്ട് ചിത്രം വരക്കുന്നതറിഞ്ഞാണവൾ ഉറക്കമുണർന്നത്… ഞെട്ടിയുണർന്ന് നോക്കിയ ലക്ഷ്മി കണ്ടത് അവളുടെ വയറിൽ മുത്തമിടാൻ ഒരുങ്ങുന്ന വേദിനെയാണ്.. ഒരുപക്ഷെ അവളും അതാഗ്രഹിച്ചിരുന്നിരിക്കാം അവനെ തടയാനോ പിന്മാറാനോ അവൾ ശ്രമിച്ചില്ല… അവന്റെ ചുംബനത്തിന്റെ ചൂടിൽ അവളും മിഴികൾ പൂട്ടി വീണ്ടുമവൾ അതേയിരുപ്പീരുന്നു… തുടരും……

by