രചന – കൃഷ്ണ
അതെ ഋഷി ഞാനൊരു കാര്യം പറയട്ടെ… ഓഫിസിലേക്ക് പോകാൻ വേണ്ടി റെഡിയായി കൊണ്ടിരിക്കുന്ന ഋഷിയുടെ കൈയ്യിൽ തോണ്ടി കൊണ്ട് ധ്വനി ചോദിച്ചു…
ഓ.. അതിനെന്താ ഒന്നോ രണ്ടോ കാര്യം പറഞ്ഞോ എന്റെ ഭാര്യ…
അതുപ്പിന്നില്ലേ… അതുണ്ടല്ലോ ഋഷി…
വളച്ചു നീട്ടാതെ കാര്യമെന്താണെന്ന് പറയ് ഭാര്യേ…
അത് പിന്നെ…
കാര്യം എന്താണെന്നു പറയുന്നുണ്ടോ ഭാര്യേ… എനിക്ക് ഓഫിസിൽ പോകാൻ ലേറ്റാകുന്നു…
വേറൊന്നുമല്ല, നിമിഷയുടെ എൻഗേജ്മെന്റിന്റെ കാര്യം ഞാൻ പറഞ്ഞിരുന്നില്ലേ…
പറഞ്ഞിരുന്നു… അതിനിപ്പോ എന്താ… പോകാമെന്ന് പറഞ്ഞതല്ലേ…
അതെ… പറഞ്ഞിരുന്നു…
പിന്നെ എന്താ ഭാര്യേ…
എന്റെ ഒരേയൊരു ഫ്രണ്ടാ നിമിഷ… അത് കൊണ്ട് ഞാൻ….
രണ്ട് ദിവസം മുന്നേ വീട്ടിലേക്ക് പോയിക്കോട്ടെ… എന്നല്ലേ പറയാൻ വന്നത്. ധ്വനി പറഞ്ഞ് മുഴുവിക്കും മുന്നേ ഋഷി ബാക്കി മുഴുവച്ചു.
അതെ എങ്ങനെ മനസ്സിലായി…
എന്റെ ഭാര്യയെ എന്നേക്കാൾ വേറാർക്കാ മനസിലാക…
ധ്വനിയൊന്ന് ചിരിച്ചു കൊടുത്തു…
അതികം ചിരിക്കണ്ട… സൺഡേ നമുക്ക് മൂന്നു പേർക്കും കൂടി ഒരുമിച്ച് പോകാം…
അതിന് ഞാൻ ഒറ്റയ്ക്കല്ല… ദിയ മോളും എന്റെ കൂടെയുണ്ട്… ഞാൻ ദിയ മോളോട് കാര്യങ്ങൾ പറഞ്ഞ് സെറ്റക്കിയിട്ടുണ്ട്… ദിയക്ക് ഡബിൾ ഒക്കെയാ…
ഓ…. അപ്പോ ഏട്ടത്തിയമ്മയും പെങ്ങളൂട്ടിയും എല്ലാം പ്ലാൻ ചെയ്ത് കഴിഞ്ഞോ…
യെസ്… പൊക്കോട്ടെ ഋഷി… പ്ലീസ്… എന്തിനായെ… നോയെന്ന് പറയരുത്…
പോകുന്നത് കൊണ്ട് എനിക്ക് പ്രോബ്ലമൊന്നുമില്ല… ബട്ട് എന്റെ ഭാര്യേ കാണാതെ എനിക്കുറക്കം വരില്ല… നീ കൂടെയില്ലാത്ത ഒരു നിമിഷം പോലും എനിക്ക് ചിന്തിക്കാനാകില്ല…
വെറും രണ്ട് ദിവസത്തെ കാര്യമല്ലേയുള്ളൂ ഋഷി… പ്ലീസ്… ധ്വനി കൊച്ചു കുട്ടികളെ പോലെ ചിണുങ്ങി പറഞ്ഞു.
ഋഷി ദയനീയമായി ധ്വനിയെ നോക്കി… അവളോട് നോ പറയാനവന് മനസ് വന്നില്ല… മനസില്ല മനസോടെ അവൻ സമ്മതമെന്നോണം തലയാട്ടി.
ഋഷി സമ്മതമറിയിച്ചതും ധ്വനിയുടെ മുഖം വിടർന്നു…
ഓ… എന്റെ പൊന്ന്…. ലവ് യൂ… അതും പറഞ്ഞ് ഋഷിയുടെ കവിളിൽ അമർത്തി ഒരു മുത്തം കൊടുത്തു.
ഞാൻ ദിയയെ വിളിച്ചു പറയട്ടെ… ആമ് പിന്നെ ഋഷി നാളെ ഞങ്ങളെ വീട്ടിൽ കൊണ്ടാക്കണേ…
നാളെയോ…?
അതെ… ദേ ഋഷി വാക്ക് പറഞ്ഞതാണേ…
Oo… സമ്മതിച്ചു… നാളയല്ലേ… ആക്കാം. ഇനി ഇതും പറഞ്ഞ് മുഖം വീർപ്പിക്കണ്ട…
ഋഷി പറഞ്ഞതും ധ്വനി ഒരു ഫ്ലൈൻ കിസ്സ് അവന് നേരെ പറത്തി വിട്ട് ഫോണുമെടുത്ത് ദിയയെ വിളിച്ച് കാര്യം പറഞ്ഞ് ഫോൺ കട്ടാക്കി… ഋഷി ധ്വനിയെ തന്നെ നോക്കി നിക്കുവായിരുന്നു…
___________________________________
ഞാൻ റെഡി ഋഷി. സാരിയുടെ ഫ്ലീറ്റ് ഒന്ന് നേരെയാക്കി ഋഷിയോട് പറഞ്ഞു…
ഋഷി വലിയ താൽപ്പര്യമില്ലാത്ത മട്ടിൽ ഒന്ന് മൂളി…
ധ്വനി ഋഷിയുടെ മുഖത്തേക്ക് നോക്കി… അവന്റെ മുഖത്ത് തെളിച്ചമില്ല… ധ്വനി ഋഷിയുടെ കവിളിൽ കൈ ചേർത്തു…
രണ്ട് ദിവസത്തെ കാര്യമല്ലേ ഉള്ളു ഋഷി… അത് കഴിഞ്ഞാൽ ഞാൻ ഇങ്ങോട്ട് തന്നെ വരില്ലേ… നിമിഷ എന്റെ ഉറ്റ സുഹൃത്തായത് കൊണ്ടല്ലേ ഞാൻ നിർബന്ധം പിടിച്ചത്… ഋഷി ഇങ്ങനെ മുഖം വെച്ചോണ്ടിരിക്കുവാണേൽ ഞാൻ പോണില്ല…ഋഷി പറഞ്ഞത് പോലെ സൺഡേ നമുക്ക് മൂന്ന് പേർക്കും കൂടി പോകാം…
അത് വേണ്ട… നിങ്ങള് എന്തായാലും പ്ലാൻ ചെയ്തതല്ലേ ഈ പോക്ക്… അതെന്തായാലും ഞാനായിട്ട് വേണ്ടന്ന് പറയുന്നില്ല… പിന്നെ എന്റെ സങ്കടം ഞാൻ എങ്ങനേലും അഡ്ജസ്റ്റ് ചെയ്തോളാം… മെയിൻ കാര്യം ദിയയെ നോക്കിക്കോളണം…
ശരിയെന്റെ ഭർത്താവേ…ധ്വനി പുഞ്ചിരിയോടെ അതും പറഞ്ഞ് ഋഷിയെ പുണർന്നു…
__________________________________
അമ്മയോടും അച്ഛനോടും യാത്ര പറഞ്ഞു ഞങ്ങളിറങ്ങി… ദിയയെ കൂട്ടാൻ വീട്ടിലേക്ക് ചെന്നു. കക്ഷി എല്ലാം സെറ്റാക്കി ഞങ്ങളെലും പ്രേതീക്ഷിച്ചിരിക്കുവായിരുന്നു… പിന്നെ അതികം താമസിപ്പിക്കാതെ ശാരതാമ്മയോട് യാത്ര പറഞ്ഞ് തിരിച്ചു… കുറച്ച് മണിക്കൂറത്തെ യാത്രയ്ക്കൊടുവിൽ ഞങ്ങൾ വീട്ടിലെത്തി… രാവിലെ തന്നെ ഞങ്ങൾ വരുന്ന കാര്യം വിളിച്ച് പറഞ്ഞതിനാൽ അച്ഛനും അമ്മയും ഉമ്മറത്തു തന്നെ ഞങ്ങളെ പ്രേതീക്ഷിച്ചിരിക്കുന്നുണ്ടായിരുന്നു.
ഇത്രയും നേരം വാ പൂട്ടാതെ സംസാരിച്ചിരുന്ന ദിയ സൈലന്റായി… അവരെ കണ്ടപ്പോൾ ഇറങ്ങാൻ മടിച്ച് അങ്ങനിരുന്നു..
പേടിക്കാതെ ഇറങ്ങേന്റെ ദിയ മോളെ… ഇത് നിന്റെയും കൂടി വീടാണ്… അവര് മോൾടെയും അച്ഛനും അമ്മയും തന്നെയാ…. വാ…
ധ്വനി പറഞ്ഞത് കേട്ട് ദിയ പുഞ്ചിരിച്ചു. ശേഷം ധ്വനിയുടെ പിറകെ അവളും ഇറങ്ങി… അപ്പോഴേക്കും ഋഷി അച്ഛനോടും അമ്മയോടും വിശേഷം തിരക്കലായിരുന്നു.
ധ്വനിയും ദിയയും അവർക്കടുത്തേക്ക് ചെന്നു… ദിയ ധ്വനിയുടെ പുറകിലായാണ് നിന്നത്…
മോളെന്താ ഒളിച്ചു നിക്കുവാണോ… ഇങ്ങട് വന്നേ അമ്മ ചോദിക്കട്ടെ… ധ്വനിയുടെ പുറകിലായി നിന്നിരുന്ന ദിയയെ നോക്കി സതി പറഞ്ഞു…
ദിയ മേല്ലേ സതിക്കരികിലേക്ക് ചെന്നു… ദിയയെ നോക്കി പുഞ്ചിരി തൂകി നിക്കുവായിരുന്നു സതി… ദിയക്ക് പെട്ടന്ന് അവൾടെ അമ്മയെ ഓർത്തു…
“മുറിക്കുള്ളിൽ ഒരു പ്രാന്തിയെ പോലെ തന്നെയും തന്റെ ഏട്ടനെയും ഒരു നോട്ടമോ ഒന്ന് സ്നേഹത്തോടെ ചിരിക്കുകയോ സംസാരിക്കുകയോ ആ മാറോട് ചേർക്കുകയോ ചെയ്യാതെ ഇരുട്ടിനെ മാത്രം കൂട്ട് പിടിച്ച തന്റെ അമ്മയെ അവൾ ഓർത്തു.”
എന്താ മോളെ ഇങ്ങനെ നോക്കുന്നേ… സതി വാത്സല്യത്തോടെ ദിയയുടെ കവിളിൽ തലോടി കൊണ്ട് ചോദിച്ചു…
വർഷങ്ങൾക്ക് ശേഷം ഒരമ്മയുടെ സ്നേഹം വാത്സല്യം കലർന്ന തലോടൽ… അവൾക്ക് പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷമായിരുന്നു… അവൾടെ കണ്ണുകൾ നിറഞ്ഞു വന്നു..
ഞ… ഞാൻ അമ്മേന്ന് വിളിച്ചോട്ടെ…
അതിനെന്താ… മോള് അമ്മേന്ന് വിളിച്ചോ… ഇനി മുതൽ ഞാനാ മോൾടെ അമ്മ….എന്റെ കുട്ടി തന്നെയാ… ഞങ്ങടെ ഇളയ കുട്ടി…
സതിയുടെ വാക്കുകൾ കേട്ടതും ദിയ അവരെ കേട്ടി പിടിച്ചു… സന്തോഷം കൊണ്ട് അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി. സതി അവളെ എത്രയും സ്നേഹത്തോടെ ചേർത്തു പിടിച്ചു.
ആ കാഴ്ച കണ്ട് ധ്വനി പുഞ്ചിരിയോടെ നിക്കുവായിരുന്നു ഒപ്പം രാജീവനും ഋഷിയും…
ഋഷിക്ക് വളരെയധികം സന്തോഷം നിറച്ച കാഴ്ചയായിരുന്നു… ആ കാഴ്ച കണ്ട് അവന്റെ കണ്ണുകളിലും ചെറിയ നനവ് പടർന്നു…
മോൾക്ക് ഇനി ഏട്ടനും ഏട്ടത്തിയും മാത്രമല്ല. അച്ഛന്റെയും അമ്മയുടെയും സ്ഥാനത്ത് ഞങ്ങളുണ്ട്… ഞങ്ങടെ ഇളയ മോളായി മോളെ ഞങ്ങള് കണ്ട് കഴിഞ്ഞു… ഇനി അങ്ങോട്ട് ഞങ്ങളാ മോൾടെ അച്ഛനും അമ്മയും.
രാജീവ് പുഞ്ചിരിയോടെ പറഞ്ഞു…
ധ്വനി മോള് എല്ലാം ഞങ്ങളോട് പറഞ്ഞു… രാജീവ് പറഞ്ഞത് കേട്ട് ദിയയും ഒപ്പം ഋഷിയും ധ്വനിയെ നോക്കി. അവൾ പുഞ്ചിരിയോടെ ആ നിപ്പ് നിക്കുവായിരുന്നു…
ഇവിടെ തന്നെ നിന്നത് മതി മക്കളകത്തേക്ക് വാ… സതി അതും പറഞ്ഞ് ദിയയെയും ചേർത്ത് പിടിച്ച് അകത്തേക്ക് കയറി പുറകെ രാജീവും…
അവര് അകത്തേക്ക് കയറി പോയതും ഋഷി ധ്വനിക്ക് നേരെ തിരിഞ്ഞു.
അവന്റെ നോട്ടത്തിനർത്ഥം മനസിലാക്കി ധ്വനി പറഞ്ഞു തുടങ്ങി…
ഋഷി എന്നോട് ദിയയെ കുറിച്ചുള്ള കാര്യങ്ങൾ പറഞ്ഞന്ന് എന്റെ മനസിൽ മുഴുവൻ ദിയക്ക് നഷ്ട്ട പെട്ട അവൾടെ പ്രിയപ്പെട്ടവരെ കുറിച്ചായിരുന്നു… കുഞ്ഞു വയസിൽ തന്നെ അച്ഛന്റെ വേർപാട് അമ്മ മാനസികമായി തകർന്നു ഒരമ്മയുടെ സ്നേഹം കിട്ടാതെ അമ്മയും പോയി… സ്വന്തമെന്ന് പറയാൻ ഉണ്ടായിരുന്ന ഏട്ടനും നഷ്ട്ടമായി… അവൾക്ക് നഷ്ട്ടം മാത്രമേ ഉണ്ടായിട്ടുള്ളൂ… പക്ഷേ ആ നഷ്ട്ടങ്ങൾക്ക് പകരമായി ഈ ഏട്ടനെ അവൾക്ക് കിട്ടി… ഋഷിയുടെ കുഞ്ഞി പെങ്ങൾ എനിക്കും പെങ്ങളൂട്ടിയല്ലേ… അവൾക്ക് ഋഷിയിലൂടെ ഒരേട്ടന്റെ സ്നേഹം കിട്ടി… എന്നിലൂടെ ഏട്ടത്തിയമ്മയുടെയും… അപ്പോഴും ഒരച്ഛന്റെയും അമ്മയുടെയും സ്നേഹം അവൾക്ക് കിട്ടണ്ടേ… ആ നിമിഷം എന്റെ മനസിലേക്ക് തെളിഞ്ഞു വന്നത് ഇവരെയായിരുന്നു… വിളിച്ചു… എല്ലാം പറഞ്ഞു… പിന്നെ ഈ കാര്യം ഋഷിയോട് മനപ്പൂർവം പറയാഞ്ഞതാണ്…
നീ എന്നെ തോൽപ്പിക്കുകയാണല്ലോ ഭാര്യേ… നീ എന്റെ പുണ്യമാടി… ഋഷി അവളെ അവനിലേക്കടുപ്പിച്ച് വാരി പുണർന്നു.
________________________________
ഇന്നിവിടെ നിൽക്കാൻ പാടില്ലായിരുന്നോ..? രാജീവാണ്.
നിക്കണമെന്ന് ആഗ്രഹമില്ലാഞ്ഞിട്ടല്ല. ഓഫിസിൽ വർക്ക് ഇത്തിരി കൂടുതലുണ്ടെ…
എന്തായാലും ഇവരിവിടെയുണ്ടല്ലോ… ഞാൻ സൺഡേ വരാം… എന്നാ ഞാനിറങ്ങട്ടെ… ഈ വഴി നേരെ ഓഫിസിലേക്ക് പോകാനുള്ളതാ…
എന്ന ആയിക്കോട്ടെ മോനേ…
ഋഷി അവരോട് യാത്ര പറഞ്ഞ് പുറത്തേക്കിറങ്ങി… ധ്വനി അവന് പുറകെ ചെന്നു.
കാറിനടുത്തെത്തിയതും ഋഷി ധ്വനിയുടെ കൈയ്യിൽ പിടിച്ചു.
പോട്ടെ…
മമ്… എന്തോ ധ്വനിയുടെ കണ്ണുകൾ നിറഞ്ഞു…
ഇതെന്താ പെട്ടെന്നെന്റെ ഭാര്യക്ക് പറ്റിയത്… ഇതിപ്പോ എന്നേക്കാൾ കഷ്ടമായല്ലോ പെണ്ണേ നിന്റെ കാര്യം… എന്നെ സമാധാനിപ്പിച്ച ആളാണോ ഈ കണ്ണും നിറച്ചോണ്ടിരിക്കുന്നത്…
ധ്വനി ഋഷിയെ നെഞ്ചിലേക്ക് മുഖം ചേർത്ത് അവനെ കേട്ടി പിടിച്ചു… ഋഷിയും അവളെ ചേർത്തു പിടിച്ചു. മനസ്സിൽ വല്ലാത്ത വേദന തോന്നിയെങ്കിലും പുറമേ കാണിച്ചില്ല…
ദേ ഭാര്യേ ഇങ്ങനെയാണേൽ എന്റകൂടെ കൊണ്ട് പോകുട്ടോ…
ഋഷി ധ്വനി അടർത്തി മാറ്റി നിറഞ്ഞു തുളുമ്പിയ കണ്ണുനീർ തുടച്ചു.
എന്റെ കുറുമ്പിയായി നിന്നോണം ഞാൻ വിളിക്കാം… ദിയയെ ശ്രെദ്ധിക്കണേ… ഞാൻ പോട്ടെ…
മമ്… ഞായറാഴ്ച നേരുത്തെ ഇവിടെ എത്തിയേക്കണം… കിട്ടല്ലോ..
മമ്…ഋഷി പുഞ്ചിരിയോടെ മൂളി ധ്വനിയുടെ നെറ്റിയിൽ ഒരു മുത്തം കൊടുത്ത് കാറിലേക്ക് കയറി… കാർ സ്റ്റാർട്ടാക്കി ധ്വനിയെ ഒന്ന് നോക്കി കാർ മുന്നോട്ടെടുത്തു… ഋഷിയുടെ കാർ ഗേറ്റ് കടന്ന് പോകുന്നത് വരെ ധ്വനി ആ നിപ്പ് നിന്നു…
തുടരും…

by