രചന – എഴുത്തിനെ പ്രണയിച്ചവൾ
മോളേ…. നീയൊന്ന് പുറത്തേക്ക് നിന്നേ, എനിക്ക് നിന്റെയീ സാറിനോട് കുറച്ചു പേർസണൽ ആയി സംസാരിക്കാനുണ്ട്….
കാർത്തി പറഞ്ഞതും മാളവിക ഹർഷനെ നോക്കി, അവൻ പുരികംകൊണ്ട് കാണിച്ചതും അവള് പുറത്തേക്കിറങ്ങി…..
എന്താ മോനെ നിന്റെ ഭാര്യ എവിടെ, കൂടെയല്ലേ…..
നീ അവളെ അന്വേഷിച്ചു വന്നതാണോ….. നിനക്ക് എത്ര പറഞ്ഞാലും മനസ്സിലാവില്ലല്ലോ…
ഹർഷൻ പുച്ഛത്തോടെ പറഞ്ഞതും കാർത്തി പുച്ഛത്തോടെ ചിരിച്ചു….
എടാ മോനെ, പിന്നാലെ ഞാൻ നടന്നിട്ടുണ്ട്, നീ അന്ന് പറഞ്ഞപ്പോൾ ഞാൻ ഒന്നാന്വേഷിച്ചു, കേട്ടതൊക്കെ സത്യാണെന്ന് അറിഞ്ഞപ്പോൾ അവളോടുള്ള ആ ഒരു ഇന്ട്രെസ്റ് ഇല്ലേ, അതങ്ങു ഇല്ലാതായി….. ബട്ട് നിന്റെ ഏട്ടനില്ലേ, സാജൻ അവനവളെ അന്വേഷിക്കുന്നുണ്ട്, എന്തിനാണെന്ന് എനിക്കറിയില്ല…. പിന്നേ കാർത്തി ചെറ്റയാണ്, പക്ഷെ അതിനും ഒരു നെറിയുണ്ട്…..
ഹർഷൻ നെറ്റിച്ചുളിച്ചു ഇരിക്കുകയാണ്, കാർത്തി ഒരു ഫയൽ അവനു നീട്ടി….
ഇന്നാ, അങ്കിൾ എന്നെ കാണാൻ വന്നിരുന്നു, ആദിയുടെ കേസ് പിൻവലിച്ചു, അതിന്റെ എല്ലാ ഡീറ്റൈൽസും ഇതിലുണ്ട്……
ഹർഷൻ ഒരു നിമിഷം ഒന്ന് സ്തംഭിച്ചു…..
നീ ഇങ്ങനെ ഞെട്ടണ്ട, അങ്കിൾ എനിക്ക് എന്റെ അച്ഛനെപോലെയാ, പുള്ളിയെ ധിക്കരിക്കാൻ എനിക്ക് പറ്റില്ല…..
അതവിടെയിട്ട് കാർത്തി പോയതും ഹർശനതൊക്കെയെടുത്ത് ചെക്ക് ചെയ്തു….
സാജൻ എന്തിനാ അരുവിനെ…… ഛെ ഞാൻ അവരെ ഒറ്റയ്ക്ക് വിടണ്ടായിരുന്നു….
ഹർഷൻ അപ്പോൾ തന്നെ തന്റെ ക്യാബിനിൽ നിന്നിറങ്ങി…..
***********
അപ്പൂ…. നീ ആന്റിയോട് സംസാരിച്ചില്ലേ…..
മ്ച്…. എനിക്ക് സംസാരിക്കാൻ തോന്നുന്നില്ല അർജുൻ…
ആന്റി ഒരുപാട് സങ്കടപെടുന്നുണ്ട്… നിന്നെ പ്രസവിച്ചു കുറച്ചുകാലം നിന്നെ നോക്കിയത് ആന്റിയല്ലേ അപ്പൂ….. നീ ചെന്ന് സംസാരിക്ക്…. ഫോർ മി…. ഇത്രയെങ്കിലും ചെയ്യ് എനിക്ക് വേണ്ടി, ഒന്നില്ലെങ്കിലും വയ്യാത്തതല്ലേ…..
അർജുൻ…. ഞാൻ എങ്ങനെയാ….
യു ക്യാൻ…. ചെല്ലേടാ…..
അവന്നിർബന്ധിച്ചതും അവള് ജാനകിയുടെ അടുത്തേക്ക് നടന്നു…… തലയും കുമ്പിട്ടാണ് അവള് നിൽക്കുന്നത്…… ജാനകി അവളുടെയെടുത്തേക്ക് വന്നു ഇരുകൈകൊണ്ടും അവളെ പുണർന്നു……..ഒന്ന് സ്റ്റക്ക് ആയി നിന്നെങ്കിലും പിന്നെയാവളും ആ തോളിലേക്ക് ചാഞ്ഞു……
അമ്മയോട് ക്ഷമിക്കെടാ മോളേ…… അമ്മേന്ന് വിളിച്ചിട്ടും എനിക്ക് മനസ്സിലായില്ലല്ലോ ന്റക്കുട്ടിയെ……. മോൾക്ക് അമ്മയോട് ദേഷ്യമാകുമല്ലേ… അവിടെ തനിച്ചുവിട്ട് പോന്നില്ലേ ഞാൻ…..
നിക്ക്…. ദേഷ്യൊന്നൂല്യ….
അവരവളുടെ മുഖത്ത് ചുംബനങ്ങളാൽ മൂടി…. അനിതയും ശ്രയയും അഭിയും ഒന്നും മനസിലാകാതെ നിൽക്കുകയാണ്… …..
ആന്റി….. അമ്മയ്ക്ക് അപ്പുവിനെ എങ്ങനെ അറിയാം…..
ശ്രയയുടെ ചോദ്യം കേട്ടതും അവര് കൈമലർത്തി, ശ്രീധരൻ അങ്ങോട്ട് വന്നു ശ്രയയെ പിടിച്ചു….
മോളേ…. ശ്രയാ…. അപ്പു, ജാനകിയുടെ മോളാ…..
എ….ന്താ…. എന്താച്ചാ….
ഉം….. ജാനകി മുൻപ് മറ്റൊരു കല്യാണം കഴിച്ചിരുന്നു, അതിൽ രണ്ടുമക്കളാ, ഒരാൺകുട്ടിയും പിന്നെ അപ്പുവും……ശ്രയാ…. മോൾടെ പെറ്റമ്മ….. ഡെലിവറി ടൈമിൽ തന്നെ……
അപ്പോൾ….. അപ്പോൾ ഞാൻ ആരാ…. നിക്ക് ആരും ഇല്ല്യേ……നിക്ക് ആരും ഇല്ലേ
പൊട്ടിക്കരഞ്ഞു അവള് ചോദിച്ചതും അനിത അവളെ ചേർത്തുപിടിച്ചു, അവരുടെ മാറിൽവീണു ഒരു കുഞ്ഞിനെപോലെ അവള് കരയുകയാണ്…..
മറുവശം ജാനകി അവളെ കെട്ടിപിടിച്ചു കരയുന്നു….
മോളേ അപ്പൂ…. ആദി അവനെവിടെ….. നിക്ക് കാണണം ന്റെ മോനെ…..
അതിന് എന്ത് മറുപടി കൊടുക്കണമെന്ന് അവൾക്കറിയില്ലായിരുന്നു, ഒരുത്തരത്തിനായി അവള് ചുറ്റും പരതിയെങ്കിലും നിരാശയായിരുന്നു ഫലം…….
അമ്മായി വന്നു അപ്പുവിന്റെ കയ്യിൽപിടിച്ചു…..
ജാനകി, മോളേ അപ്പു ചെന്ന് മുഖം കഴുകിയിട്ടു വാ…. രണ്ടുപേരും പോയിട്ട് വന്നേ…..
അവര് രണ്ടുപേരും വാഷ്റൂമിലേക്ക് നടന്നതും അമ്മായി ശ്രയയെ തലോടി….
മോളേ…. എന്തിനാ കുട്ടി കരയുന്നെ… എന്താ ഇത്ര സങ്കടം…..
ഒന്നുല്ല…. നിക്ക് ആരുമില്ലാതായില്ലേ…..
ആരുപറഞ്ഞു മോളോട്, ജാനകിയെന്നും മോൾടെ അമ്മ തന്നെ അല്ലെ, ഒപ്പം ഇപ്പോൾ രണ്ടു കൂടെപ്പിറപ്പുകളെയും കിട്ടിയില്ലേ……
അമ്മ എന്നെ ഒഴിവാക്കി പോവില്ലല്ലോ….
ഒരിക്കലുമില്ല……
അതുകേട്ടതും ശ്രയയുടെ മുഖം തെളിഞ്ഞു….
അമ്മ ഇവിടെനിൽക്ക് ഞാൻ ഇപ്പോൾ വരാം…..
ജാനകിയോട് പറഞ്ഞു അപ്പു ബാത്‌റൂമിലേക്ക് കയറി, തിരിച്ചുവന്നുനോക്കുമ്പോൾ ജാനകിയുടെ അടുത്ത് നിൽക്കുന്നവരെ കണ്ടതും അവളുടെ നെഞ്ച് പിടയ്ക്കാൻ തുടങ്ങി……..
എന്താ മോളേ അപ്പോൾ നമുക്ക് പോവാം…..
അതിലൊരുത്തൻ ചോദിച്ചതും അവള് രണ്ടടി പുറകിലേക്ക് നിന്ന്….
പൊന്നുമോളെ, നീയാവിടുന്ന് അനങ്ങിയാൽ നിന്റെയീ തള്ളയെ ഞങ്ങള് അയക്കും അങ്ങ് യമപുരിക്ക്…..
ജാനകിയുടെ കഴുത്തിൽ കത്തിവച്ചു അവര് പറഞ്ഞതും അവള് പേടിച്ചു……
നിങ്ങൾക്ക് എന്നെയല്ലേ വേണ്ടേ…. ഞാൻ വരാം… അമ്മയെ വിട്ടേക്ക്…..
അവള് പറഞ്ഞതും ഒരുത്തൻ വന്നു അവളുടെ തോളിലൂടെ കയ്യിട്ടു….
എന്നാൽ നമുക്ക് പോവാം……
ഉം…..
ജാനകി ഞെട്ടി നിൽക്കുകയാണ്, അപ്പു അവരുടെയൊപ്പം നടക്കുന്നത് കണ്ടതും അവരും പിന്നാലെ പോയി, കൂടെയുള്ളവൻ പെട്ടന്നാണ് അവരെ പിടിച്ചു തള്ളിയത്, അവര് വീഴുന്നതിനുമുന്പേ അഭി അവരെ പിടിച്ചു…..
ആന്റി ഇവരൊക്കെ ആരാ….
അറിയില്ല അഭീ… ന്റെ മോള്…..
അപ്പുവിന് നേരെ വിരൽ ചൂണ്ടി അവര് പറഞ്ഞതും അഭി അവർക്ക് പിന്നാലെ പോയി……
ഡാ….
അഭിയുടെ ശബ്ദം ഉയർന്നതും അവര് തിരിഞ്ഞു നോക്കി……
എന്താടാ….
പ്രത്യേകിച്ച് ഒന്നുല്ല, അവളുടെ കൈവിട്ടേ…
ഇല്ലെങ്കിൽ…. നീയെന്താ അങ്ങ് ഒലത്തോ…..
ചിലപ്പോൾ ഒലത്തീയെന്നും വരും…..
അതെ ടോണിൽ അഭി മറുപടി പറഞ്ഞതും അയാള് പുച്ഛിച്ചു, അയാള് കൈകൊണ്ട് ആക്ഷൻ കാണിച്ചതും രണ്ടുമൂന്നുപേർ അവർക്കുപിന്നിൽ നിന്നും അങ്ങോട്ടൊടിയടുത്തു, തനി ഗുണ്ടകളാണെന്ന് മനസിലായതും അഭിയ്ക്ക് ഉള്ളിൽ പേടി തോന്നാതിരുന്നില്ല, എങ്കിലും അത് പുറത്തുകാണിക്കാതെ അവൻ തന്റെ ഷർട്ടിന്റെ സ്ലീവ് കയറ്റിവച്ചു മുന്നോട്ട് നടന്നു……
ഒരുത്തൻ അവനു നേരെ കയ്യോങ്ങിയതും ആ കൈ കടന്നുപിടിച്ചു അവനത് തിരിച്ചടിച്ചു….. ഒരു ഡോക്ടർ ആയതുകൊണ്ടും, അസ്ഥികളെക്കുറിച്ചു നന്നായി അറിയുന്നതുകൊണ്ടും അവന്റെ പ്രഹരം ശത്രുവിന്റെ മർമം നോക്കിയാണ്……. അയാളുടെ കൈ തിരിച്ചൊടിച്ചു, മുട്ടുകാലിൽ കൈകൊണ്ട് കുത്തിയതും അയാള് വാവിട്ടു കരഞ്ഞു തറയിലിരുന്നുപോയി…… അതുകണ്ടതും രണ്ടുപേർ ഒരുമിച്ചു അവന്റെയാടുത്തേക്കോടി, ഒരാളെ മറികടന്നു അവൻ മറ്റൊരാളുടെ നെഞ്ചിൽ ആഞ്ഞു ചവിട്ടിയതും അയാള് തെറിച്ചുവീണു…….. മാറ്റയാക്കുനേരെ അടുക്കുമ്പോഴാണ് ഒരുത്തൻ അവനെ പിന്നിൽ നിന്നും ചവിട്ടി വീഴ്ത്തിയത്….അയാളുടെ കാൽ അഭിയുടെ നട്ടെല്ലിൽ പതിഞ്ഞതും അവനാര്ത്തുപോയി…..
അഭീ….. അഭീ…..
അപ്പു ഉറക്കെ കരഞ്ഞു, ഒപ്പം ജാനകിയും……
എന്തിനാ മോളെ കരയുന്നത്…. ഇവൻ നിന്റെ ആരാ ഇതിനുമാത്രം നോവൻ…..
എന്റെ അനിയൻ…… അവനെന്തെങ്കിലും പറ്റിയാൽ, നിനക്ക് വേണ്ടത് എന്നെയല്ലേ അവനെ വിട്ടേക്ക്……..
അങ്ങനെ പറ്റോ…. കാരണം ഇവൻ ഇങ്ങോട്ട് വന്നു വാങ്ങിക്കൂട്ടുന്നതാ ഇതൊക്കെ……
അപ്പു കണ്ണുകൾ ഇറുക്കിയടച്ചു…… ജാനകി അയാളുടെ കാലു മാറ്റാൻ നോക്കുന്നുണ്ടേലും കഴിയുന്നില്ല….. പുറത്തു ക്ലീനിങ് ബോർഡ് വച്ചതുകൊണ്ട്തന്നെ ആരും ആ വഴി ഒന്ന് നോക്കുന്നുപോലുമില്ല……….
അഭി വേദന കടിച്ചുപിടിച്ചതാണ്…… അയാള് കാലുമാറ്റി അവനെ എണീപ്പിച്ചതും അവൻ നിന്ന് കുതറി, എന്നാൽ അയാളുടെ ശക്തിക്കു മുൻപിൽ അവൻ കീഴടങ്ങേണ്ടി വന്നു…… ഇരുവരും നോക്കി നിൽക്കെ അവര് അപ്പുവിന്റെ കയ്യിൽ കത്തിയമർത്താൻ തുടങ്ങി…… അയാളുടെ ചുണ്ടുകളിൽ പുഞ്ചിരി തങ്ങിനിൽക്കുന്നുണ്ട്, പെട്ടന്നവ മങ്ങി, അയാളിൽനിന്നും ആർത്തനാദം ഉയർന്നു……… അതുകേട്ടതും അപ്പു കണ്ണു തുറന്നു…… മുൻപിൽ പകയോടെ നിൽക്കുന്നവനെ കണ്ടതും അവളുടെ ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞു…..
അച്ചേട്ടൻ…….
തുടരും

by