രചന – എഴുത്തിനെ പ്രണയിച്ചവൾ
ഞാൻ നിന്നെയൊന്നു കെട്ടിപിടിച്ചോട്ടെ…..പണ്ടത്തെപോലെ………
വേണ്ട…. അതിന് നമ്മളുതമ്മിൽ എന്താ ഉള്ളെ….. മറ്റൊരാളുടെ ഭാര്യയല്ലേ ഇപ്പോൾ……
അവനവളുടെ ഇരുകവിളിലും കയ്യമർത്തിയതും അവളുടെ വാ പാതിപിളർന്നു….
ഡീ….. കുട്ടിപിശാചെ…. ഒന്നൂടെ പറഞ്ഞെ…..
ഞാൻ അർജുന്റെ ഭാര്യയല്ലേ എന്ന്….
അവൻ പതിയെ അവളുടെ കവിളിന് അടിച്ചതും അവള് ചുണ്ടുമലർത്തി വേദനയായോണം കവിള് ഉഴിയാൻ തുടങ്ങി…..
വേദനിച്ചോ….
ഉം… വേദനിച്ചു… ഞാൻ തെറ്റി പോവാ….
അവള് പിന്തിരിഞ്ഞു നടന്നതും അവനവളുടെ കൈപിടിച്ച് വലിച്ചു നെഞ്ചിലേക്കിട്ട്…..
മോളിത് പറഞ്ഞിട്ട് പോ….. നീയാരാ ആരുടെ ഭാര്യയാ … പറഞ്ഞെ…
ഹർഷന്റെ ഭാര്യ…. ഹാപ്പിയായോ….
ഏറെക്കുറെ…..
അവനവളെ രണ്ടുകൈകൊണ്ട് വലിഞ്ഞുമുറുക്കി ഒന്നുകൂടെ തന്നിലേക്ക് അടുപ്പിച്ചു…… അവളാ നെഞ്ചിൽ ഒതുങ്ങിനിന്നതും അവനിൽനിന്നും ദീർഘശ്വാസം ഉയർന്നു…..
അച്ചേട്ടാ…… ഏട്ടൻ…. അറിയോ ഏട്ടന്…
ഇപ്പോൾ അറിയാം……… ഞാൻ പറഞ്ഞു…..
വേറെ ആർക്കേലും….
അമ്മായിക്ക്… അത് ഞാനല്ല തലയ്ക്കു വെളിവില്ലാതെ നീ തന്നെയാ വിളിച്ചു പറഞ്ഞത്……
അഹ്… അത് ഞാൻ….മറ്റെന്തോ ഓർത്തു
അത് നീ….. എന്തായാലും നന്നായി…. അറിഞ്ഞല്ലോ… പിന്നെ അർജുന്റെ അമ്മയ്ക്ക് അറിയാം…..
ഹ്മ്…. എനിക്ക് ഏട്ടനെ കാണണം…..
ഇന്ന് എന്തായാലും നടക്കില്ല, നമുക്ക് നാളെ പോവാം…..
ഓക്കേ….. അച്ചേട്ടാ…..
പറയെടാ……
അർജുനെ മീറ്റ് ചെയ്യണം…
ഉം…. ചെയ്യാം….
അച്ചേട്ടന് ന്നോട് വെറുപ്പുണ്ടോ……
നിന്നെ വെറുത്താൽപ്പിന്നെ ഞാൻ ഉണ്ടോടി മോളേ…… നമുക്ക് പോവാം…..
എങ്ങോട്ടാ…..
എങ്ങോട്ടെങ്കിലും….. നീയൊപ്പമുണ്ടെൽ എവിടെ വേണേലും പോവാം…..വാടാ…..
അവനവളുടെ തോളിലൂടെ കയ്യിട്ടു….
ഈ രണ്ടുവർഷത്തിനിടയ്ക്ക് സംഭവിച്ചതെല്ലാം നമുക്ക് മറക്കാം… എന്നിട്ട് എല്ലാം റീസ്റ്റാർട്ട് ചെയ്യാം…..
ഉം…. അതുവേണം അച്ചേട്ടാ……. എന്നാൽ എനിക്കൊരു ഐഡിയയും ഇല്ല…..
അതൊക്കെ റെഡിയാകും…വാ…
അവൻ അവളെയുംകൂട്ടി വീട്ടിലേക്കാണ് വന്നത്, അമ്മായി ഉമ്മറത്ത് അവരെയും കാത്തിരിക്കുന്നുണ്ട്, രണ്ടുപേരും തിരിച്ചെത്തിയതും അവരുടെ ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞു…. അപ്പു അവരെച്ചെന്ന് കെട്ടിപിടിച്ചതും അവരവളുടെ മുടിയിലൂടെ കൈമാടി……
അവളുനേരെനിന്നതും അവര് ഇരുവരെയും മാറിമാറി നോക്കി…..
മക്കളേ….. എന്താ ഉണ്ടായേ, രണ്ടാളുടെയും മുഖം തെളിഞ്ഞിട്ടുണ്ടല്ലോ…..
അതോ….. ദാ ഇതിന് പണ്ടത്തെകാര്യങ്ങളൊക്കെയും ഓർമവന്നു…. ഞാനെ ഒന്ന് പുറത്തുപോയിട്ട് വരാം…. നിങ്ങള് സംസാരിക്ക്….
അച്ചേട്ടാ…..
അവളോട് കണ്ണുചിമ്മി അവൻ തിരിഞ്ഞു നടന്നതും അവളുടെ നെഞ്ചിലൊരു കൊള്ളിയാൻമിന്നി….
മോളേ അപ്പൂ…… ഹർഷൻ പറഞ്ഞതൊക്കെ നേരാണോ…കുട്ടിക്ക്…
ഉം….. അമ്മായി… ഞാനും അച്ചേട്ടനും…
അവള് പറഞ്ഞു തുടങ്ങിയതും അവരവളുടെ ചെവിപിടിച്ചു തിരിച്ചു
ആഹ്… അമ്മായി..നിക്ക് വേദനിക്കുന്നു…
അതിനുവേണ്ടിത്തന്നെയാ കിഴുക്കിയേ…. എന്താ നീയും അവനും കരുതിയെ ഇതൊക്കെ പിള്ളകളി ആണെന്നോ….. ന്റെ കുട്ട്യേ രണ്ടിന്റെയും ധൈര്യം ഞാൻ സമ്മതിച്ചു…..
അതുപിന്നെ….. ആ ഒരുസമയം ഞങ്ങള് ഇങ്ങനെയൊക്കെ ഉണ്ടാവും എന്നോർത്തില്ല…… അച്ചേട്ടൻ എന്റെ കൂടെയുള്ളപ്പോൾ മറ്റൊന്നും ആലോചിക്കേണ്ട കാര്യമുണ്ടെന്ന് തോന്നിയില്ല….. അമ്മായി ഞങ്ങളോട് ക്ഷമിക്കണം…
എന്താ കുട്ട്യേ ഇത്…. സ്നേഹിക്കുന്നത് തെറ്റല്ല… ഒരുമിച്ചു ജീവിക്കുന്നതും… എന്നാൽ ആരെയെങ്കിലും അത് അറിയിച്ചിരുന്നേൽ ഇത്രേം അനർത്ഥം ഉണ്ടാവായിരുന്നോ.
അവള് കുറ്റബോധത്തോടെ തലക്കുനിച്ചതും അവരവളുടെ താടിപിടിച്ചുയർത്തി…..
ഇനി അതോർത്ത് വിഷമിക്കണ്ട… ഹർഷൻ ഒരുപാട് തീതിന്നു…. ഇന്നാ ആ മുഖമൊന്നു തെളിഞ്ഞുകണ്ടേ……
അറിയാം… ഞാൻ കാരണമല്ലേ അച്ചേട്ടൻ….
ആരും കാരണല്ല, ഇതൊക്കെ തലയിലെഴുത്താ…. മോള് വാ…. അല്ലെങ്കിൽ വേണ്ട ഹർഷൻ വരട്ടെ ഒരുമിച്ചു ആരതിയുഴിഞ്ഞു കയറാം…..
ഉം……
************
കുറേകാലങ്ങൾക്കുശേഷം അവനെ അവിടേക്കണ്ടതും സാജൻ നെറ്റിച്ചുളിച്ചു….
എന്താ മോനെ, നിനക്ക് ഈ വഴിയൊക്കെ ഓർമയുണ്ടോ….
ഇടയ്ക്ക് ഓർമ പുതുക്കുന്നത് നല്ലതല്ലേ സാജാ… എവിടെ നിന്റെ തന്തപ്പടി, ഇവിടെയുണ്ടോ അതോ നീ വല്ലിടത്തും കൊണ്ടുകൊന്നുതള്ളിയോ….
തന്തയെകൊല്ലുന്ന സ്വഭാവം എനിക്കില്ലെടാ…. കയറിയിരിക്ക് കുടിക്കാൻ എന്താ വേണ്ടത്……
ഇപ്പോൾ ഒന്നും വേണ്ട… നിന്റെ പതിനാറിന് മതിയെനിക് സദ്യ…..
ഹർഷാ…….
അവന്റെ ഇളയച്ഛന്റെ ശബ്ദം കാതിൽപതിഞ്ഞതും അവൻ തിരിഞ്ഞു നിന്ന്….
ഇവിടെയുണ്ടായിരുന്നോ മൂപ്പീന്ന്….. ഞാൻ ഒരുകൂട്ടം പറയാൻ വന്നതാ…..
എന്താണാവോ…..
ഞാൻ ഒരുപെണ്ണിനെ സ്നേഹിച്ചിരുന്നു, താലികെട്ടി ഒരുമിച്ചു താമസിക്കാനും തുടങ്ങി….. അതിനിടയ്ക്ക് ഏതോ തന്തയില്ലാത്തവൻ വന്നു അവളെ എന്റെയടുത്തുനിന്ന് അകറ്റി, അവളുടെ വയറ്റിൽ വളർന്ന ഞങ്ങടെ ചോരയെ ഇല്ലാതാക്കി, ചെയ്തവൻ ഏതവൻ ആണെങ്കിലും ഇനിയവന് അധികം ആയുസ്സില്ലാ…. എടുക്കും ഞാനത് എന്റെകൈകൊണ്ട്……
ഇതൊക്കെ നീയെന്തിനാ ഇവിടെവന്നു വിളമ്പുന്നത്… പോയി ചോദിക്ക് നിന്റെ കെട്ടിയവളോട് അവനേതാ എന്ന്…. അല്ല ഇനി നിന്നെ ഒഴിവാക്കാൻ അവള് വെറുതെ മെനഞ്ഞ കഥയാണോ…. പറയാൻ പറ്റില്ലേ കാലമതാണ്….
അതോർത്ത് നിങ്ങള് ടെൻഷൻ ആവണ്ട….. ഞാൻ നോക്കാം… പിന്നെ ഇവിടെവന്നു പറഞ്ഞത്, അതിനുപിന്നിൽ ഈ പുന്നാരമോൻ ആണെങ്കിൽ ഇവനുള്ള വെള്ളമുണ്ട് വാങ്ങിവച്ചോ എന്ന് പറയാനാ…. തന്നെ എന്നോ തീർക്കാനിരുന്നതാ ഞാൻ…. എന്റെ പാവം അച്ഛനെയും അമ്മയെയും കൊല്ലിച്ചതിന്, അന്നെന്നെ തടഞ്ഞത് അമ്മായിയാ… അതേപോലെ ഇതാവില്ല….. ഇത്തവണ ആരുതടഞ്ഞാലും അതുചെയ്തവന്റെ ജീവൻ ഞാനെടുക്കും…… അതെന്റെ പെണ്ണിന്നുകൊടുത്ത വാക്കാ…. പൊന്നുമോൻ നന്നായി പ്രാർത്ഥിക്ക്…..
അത്രയും പറഞ്ഞു ഹർഷൻ തന്റെ വണ്ടിയുമെടുത്ത് അവിടുന്നിറങ്ങി….. സാജൻ തന്റെ അച്ഛനെയൊന്ന് നോക്കി…..
സാജാ….. നിനക്കതിൽ എന്തെങ്കിലും ഉണ്ടോ എന്ന് ഞാൻ ചോദിക്കില്ല, അവനു നിന്നെ കിട്ടിയാൽ അവൻ നിന്നെ തീർക്കും….. രക്ഷപെടാനുള്ള മാർഗം സ്വയം കണ്ടെത്തിക്കോ…..
അച്ഛൻ ടെൻഷൻ ആവണ്ട…. അവന്മാരെ ഒന്ന് കാണട്ടെ….. അവളെ തീർക്കാനാ പറഞ്ഞത്, പകരം ജീവനോടെ വിട്ടിട്ടുവന്നു,
എടാ….. അവനു ഇപ്പോഴും നീയാണെന്ന് മനസിലായിട്ടില്ല… അതിനുള്ള ഇടവരുത്താതെ അവളെയങ് തീർത്തേക്ക്….ഇനിയും പ്രായമായ ഞാൻ തന്നെ മുന്നിട്ടിറങ്ങണോ…
അതിന്റെ ആവശ്യമില്ല അച്ഛാ…… അവളുടെ പിന്നാലെ എന്നോ മണപ്പിച്ചുനടക്കുകയല്ലേ ആ മറ്റവൻ…. അവനിട്ടുകൊടുക്കാം അവളെ…. എങ്ങനെവേണമെന്ന് ഞാനൊന്ന് ആലോചിക്കട്ടെ….
ഉം…..
അയാളോന്ന് നീട്ടിമൂളിക്കൊണ്ട് അകത്തേക്ക് നടന്നു…….
*********
അപ്പു അവനെയും കാത്ത് താടിയ്ക്ക് കയ്യുംകൊടുത്ത് ഇരിക്കയാണ്…… അവനെക്കണ്ടതും ആ കണ്ണുകൾ തിളങ്ങി…. ഇന്ന് ആ വീട്ടിലേക്ക വന്നുകയറാൻ പതിവിലും ഉത്സാഹമായിരുന്നു അവനു….. അത് മനസിലായെന്നോണം അമ്മായി അവനെ ആക്കിയൊന്ന് ചിരിച്ചു…..
എന്താ അമ്മായി ഇങ്ങനെ ചിരിക്കൂന്നേ…
എന്താ ചിരിക്കാൻ നിന്റെ സമ്മതം വേണോ…. ഇതുകൊള്ളാലോ…
എന്റെ മോളെ… നീയിതു കേൾക്കണം സാധാരണ ഇവൻ ഇങ്ങോട്ട് വരുമ്പോൾ മുഖവും കനപ്പിച്ചാ വരാ… ഇന്ന് നോക്ക്… ഇതുകാണുബോൾ ചിരിവരില്ലേ…
പിന്നെ വരാതെ….
അവള് പറഞ്ഞതും ഹർശനവളെയൊന്ന് തറപ്പിച്ചുനോക്കി….
എന്താ അച്ചേട്ടാ… ഇത് ഞാൻ പണ്ടേ വിചാരിച്ചതാ….
ഏത്….
നിങ്ങള് രണ്ടും ഒന്നാവുമെന്നും ഞാൻ പുറത്താവുമെന്നും…..
ഇത്തിരി കുശുമ്പോടെയുള്ള അവന്റെ സംസാരം കേട്ടതും രണ്ടുപേർക്കും ചിരിപ്പൊട്ടിപ്പോയി…..ഹർഷൻ അവളുടെ തലയ്ക്കു പതിയെതട്ടി അകത്തേക്ക് കയറാൻ തുടങ്ങിയതും അമ്മായി അവനെ തടഞ്ഞു……
എന്താ അമ്മായി….
അവിടെ നിൽക്കെടാ…. രണ്ടിന്റെയും തോന്ന്യാസത്തിന് ഒരുമിച്ചു ജീവിച്ചതല്ലേ…. ഒരു ചടങ്ങിനും വിലകൽപ്പിക്കാതെ…. ഞാൻ വരാം… ഇവിടെനിന്നേ….
അവര് അകത്തേക്ക് നടന്നതും ഹർഷൻ അവളെനോക്കി, അവള് ഒരു പുരികംപൊക്കിയതും അവനവളുടെ കവിളിൽപിച്ചി…..
അമ്മായി എന്തിന് പോയതാ….
നിക്ക് അറിയില്ല….. അച്ചേട്ടൻ എവിടെപോയതാ….
ഒരാളെ കാണാൻ…
ആരെ….
അതുപിന്നെ പറയാം…..
അവളുടെ ഇരുത്തോളിലും കൈഅമർത്തി അവൻ പറഞ്ഞു… പിന്നെ അങ്ങനെ അവളെയുംനോക്കി നിൽക്കാൻതുടങ്ങി… അമ്മായി താലവുമായി വന്നപ്പോൾ അതാണ് കാണുന്നത്…..
ന്റെ കുട്ട്യേളെ…. ഒന്ന് ഇങ്ങട് നിന്നേ, രണ്ടാളും…
അവര് വിളിച്ചതും അവര് അടുത്തേക്ക് നടന്നു…. രണ്ടുപേരെയും ചേർത്തുനിർത്തി അവര് ആരതിഉഴിഞ്ഞു, അതുകഴിഞ്ഞു സിന്ദൂരം അവനു നീട്ടിയതും അവനതിൽനിന്നും നുള്ളെടുത്ത് അവളുടെ നെറുകിൽചാർത്തി, അവന്റെ കൈവിരൽ പതിഞ്ഞപ്പോൾ അവളിലൂടെ ഒരു വിറയൽ കടന്നുപോയി…… അവള് തരുത്തുനിൽക്കുകയാണെന്ന് മനസിലായതും ഹർഷനവളുടെ കൈയ്യിൽ തന്റെ കൈച്ചേർത്തുവച്ചു…..
മക്കളെ…. ഇവിടെ നിൽക്ക് അമ്മായി വിളക്കെടുത്തുവരാം…..
ഹ്മ്…..
അവര് പോയതും ഹർഷനവളെ തട്ടിവിളിച്ചു….
എന്താടാ എന്തുപറ്റി നിനക്ക്…. എന്താ വല്ലാതായത്…..
അച്ചേട്ടാ അത്…. അച്ചേട്ടൻ സിന്ദൂരം തൊട്ടപ്പോൾ ഞാൻ….. അർജുൻ അന്ന്….. ഞാനാകെ കുഴയുന്നപോലെ….
എനിക്ക് മനസിലാവും നിന്നെ…… എന്റെ തെറ്റായിരുന്നു അത്……
അവന്റെ കണ്ണ് നിറയുന്നതുകണ്ടതും അവൾക്ക് വല്ലായ്മ തോന്നി….
അച്ചേട്ടാ… സങ്കടപെടല്ലേ, അച്ചേട്ടന്റെയാടുത്ത് തെറ്റൊന്നുമില്ല, അങ്ങനെ ചെയ്തില്ലായിരുന്നേൽ ആ കാർത്തി….. ഇതിപ്പോൾ അർജുന് കാര്യം പറഞ്ഞാൽ മനസിലാവുമല്ലോ…. ഒരുപാട് സങ്കടപ്പെട്ടില്ലേ ഇനി വേണ്ട…..
നീ ഓക്കേ ആണോ… എനിക്കതറിഞ്ഞാൽ മതി….
ഉം… ഓക്കേ ആണ്…
അവര് പരസ്പരം നോക്കി നില്കുമ്പോഴാണ് അമ്മായി വിളക്കുമായിവന്നത്…..
മോളേ അപ്പൂ…. വാ വലതുകാലുവച്ചു കേറ്…..
അവള് അതുവാങ്ങി അങ്ങോട്ട് കയറാൻ തുടങ്ങുമ്പോഴാണ് പിന്നിൽ നിന്നും ആരുടെയോ ശബ്ദം കേട്ടത്……
തുടരും

by