രചന – അമ്മൂസ്
സേവിയെ കണ്ടതും അവളുടെ മുഖം ചെറുതായ് ഒന്നിരുണ്ടു .
സേവി പെട്ടന്ന് അവൾക്ക് അരികിൽ നടന്നെത്തി .
തന്നെ ഞാൻ ഒന്ന് കാണാൻ ഇരിക്കുവായിരുന്നു .
സാറ ഇരു കൈയും മുന്നിൽ കെട്ടി അവനെ നോക്കി .
എന്താണ് സാറകൊച്ചേ …..
അവൻ ഒരു കുസൃതി ചിരിയോടെ ചോദിച്ചു….
അത് കണ്ടതും അവളുടെ മുഖം വീണ്ടും ദേഷ്യം ഇരച്ചു കയറി.
കുറെ ദിവസമായല്ലോ താനെന്റെ പിറകെ നടക്കാൻ തുടങ്ങിയിട്ട്…….
എന്നെ കുറിച്ച് തനിക്ക് എന്ത് അറിയാം ???
ഒരു ചോദ്യഭാവത്തോടെ അവൾ അവനെ നോക്കി .
പതിനേഴാം വയസ്സിൽ ഒരുത്തനെ കുത്തി കൊന്ന് ആറു വർഷത്തോളം ജയിലിൽ കിടന്നവളാ ഈ ഞാൻ……..
അത് തനിക്ക് അറിയാമോ ????
ഒരു കൊലയാളിയായവളെ തന്നെ വേണോ തനിക്ക് ????
പറയ് ………….
അവൻ ഒന്നും പറഞ്ഞില്ല …..
അവനെ നോക്കി അവൾ വീണ്ടും തുടർന്നു .
നിങ്ങളുടെ ജീവിതസാഹചര്യങ്ങളോടോ നിങ്ങൾക്കോ ഒരിക്കലും യോജിക്കാത്ത ഒരു പെണ്ണാണ് ഞാൻ . അതുകൊണ്ട് ദയവ് ചെയ്ത് ഇഷ്ടമാണ് പ്രണയമാണ് എന്ന് പറഞ്ഞ് എന്റെ പുറകെയോ …….
സ്നേഹം കാണിച്ച് എന്റെ അനിയത്തിയുടെ പുറകെയോ വരരുത് .
ഞങ്ങൾ ജീവിച്ചു പൊയ്ക്കോട്ടേ …
താൻ പറയുന്നതെല്ലാം കേട്ട് കൈ കെട്ടി നിൽക്കുന്ന അവനെ നോക്കി അവൾ പറഞ്ഞു .
ശേഷം അവൾ പോകാനായി പിന്തിരിഞ്ഞു .
ഒന്ന് നിന്നെ ….
അവൾ പെട്ടന്ന് നിന്നു .
അവനെ തിരിഞ്ഞു നോക്കി .
നീ ഇപ്പോൾ എണ്ണി തിട്ടപ്പെടുത്തിയ ആറു വർഷത്തേ ഭൂതകാലം അറിഞ്ഞിട്ട് തന്നേയാ സാറ ഞാൻ നിന്നെ സ്നേഹിച്ചത്……
അത് നിന്നെ അറിഞ്ഞപ്പോൾ നിന്റെ അവസ്ഥ അറിഞ്ഞപ്പോൾ നിന്നോടുള്ള സഹതാപത്തിൽ ഉടലെടുത്ത പ്രണയമല്ല.
ഇപ്പോൾ നീ എങ്ങനെയാണോ അങ്ങനെ മതി എനിക്ക് .
എനിക്ക് വേണ്ടി നിന്നെ മാറ്റുകയോ മാറുകയോ വേണ്ട. നീ നീയായിരുന്നാൽ മതി .
അവൻ അവളുടെ കണ്ണുകളിലേക്ക് നോക്കി പറഞ്ഞു .
പോരുമോ സാറ എന്റെ കെട്ടിയോളായിട്ട് എന്റെ കൂടെ ….
എന്നിലെ ശ്വാസം നിൽക്കുന്നത് വരെ പൊന്നുപോലെ നോക്കിക്കോളാം ഞാൻ…..
അവൾ അവന്റെ മിഴികളിലേക്ക് തന്നെ നോക്കി …….
തന്നോടുള്ള പ്രണയത്താൽ അവന്റെ മിഴികളിൽ വല്ലാത്തൊരു തിളക്കം .
മറ്റൊന്നും പറയാൻ തോന്നിയില്ല .
അവളുടെ മനസ്സിൽ എന്തോ ഒന്ന് കൊളുത്തി വലിച്ചത് പോലെയവൾക്ക് തോന്നി. മറ്റെല്ലാ വികാരങ്ങളിൽ നിന്നും അകന്ന് അവളിൽ പെട്ടൊന്ന് ഒരു നിർവികാരതനിറഞ്ഞു ..
അവൾ സേവിച്ചനെ ഒന്ന് നോക്കി ശേഷം ഒന്നും പറയാതെ തിരിഞ്ഞ് നടന്നു .
സേവിച്ചൻ ഒരു നീണ്ട നിശ്വാസത്താലെ തിരിഞ്ഞ് നടക്കുന്ന അവളെ തന്നെ നോക്കി ഇടനെഞ്ച് തടവി .
എത്രയൊക്കെ അകന്ന് നിന്നാലും നീ ഈ സേവ്യറിനുള്ളതാ സാറാ …..
അത്രയും പറഞ്ഞ് അവൻ തിരിഞ്ഞു ബെന്നിയുടെ കടയിലേക്ക് നടന്നു .
🌼🌼🌼🌼🌼🌼
അതേ സമയം അവളുടെ മനസ്സ് വല്ലാതെ പിടയുകയായിരുന്നു .
ജയിലിൽ നിന്ന് ഇറങ്ങി ഒറ്റക്ക് ഒരു വീട്ടിൽ താമസമുറപ്പിച്ചപ്പോൾ മുതൽ ഇതുപോലെ പലരും കൂടെ ചെല്ലുമോ എന്ന് ചോദിച്ചിട്ടുണ്ട് .
പക്ഷെ ആ ചോദ്യങ്ങൾക്ക് പിന്നിൽ ഒളിച്ചിരുന്നത് കാമമായിരുന്നു .രണ്ട് ദിവസത്തേക്ക് മാത്രം കൂടെ കിടക്കാനുള്ള വിളി .
മനസ്സ് മരവിച്ചു പോയിട്ടുണ്ട് ……..
ഇന്ന് സേവിച്ചന്റെ മുഖത്ത് കണ്ടത് ആത്മാർത്ഥമായ ക്ഷണമായിരുന്നു അതും അയാളുടെ ജീവിതത്തിലേക്ക് .
അതുപോലെ ഒരാണിന്റെ ഭാര്യയാകാൻ ഏതൊരു പെണ്ണാണ് ആഗ്രഹിക്കാത്തത് .
അവളുടെ മനസ്സ് നിമിഷ നേരം കൊണ്ട് മറിച്ചു ചിന്തിച്ചു .
പക്ഷേ അപ്പോഴും അവളെ എന്തോ ഒന്ന് പിന്നിലേക്ക് വലിക്കുന്നപോലെ
വീട്ടിലേക്ക് നടക്കുന്നതിനിടെ അവളുടെ ഭൂതകാലം അവൾക്ക് മുന്നിലേക്ക് മിഴിവോടെ തെളിഞ്ഞു വന്നു .
🌼
ആറു വർഷം ജയിലിൽ കിടന്നവളാണ് താൻ
പ്ലസ്ടുവിൽ സ്കൂളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി അത് അമ്മയെ അറിയിക്കാനുള്ള വ്യഗ്രതയിൽ ഓടി വരുകയായിരുന്നു താൻ …….
എന്നാൽ വീട്ടിലേക്ക് വന്നു കയറിയപ്പോൾ കണ്ട കാഴ്ച തന്റെ സകല നിയന്ത്രണവും നഷ്ടപ്പെടുത്തുന്നതായിരുന്നു .
അമ്മച്ചിയെ തോർത്ത് കൊണ്ട് കഴുത്തു ഞെരിച്ചു കൊല്ലുന്ന അച്ഛൻ……..
തുറന്നിട്ട മുൻവാതിലിലൂടെ കാണുന്ന കഴ്ച്ചയിൽ അവൾ നടുങ്ങി പോയി .
ഒരു ചുവട് അറിയാതെ അകത്തേക്ക് വച്ച് അമ്മച്ചീ എന്നവൾ അലറി വിളിച്ചു ……
ഓടി വന്ന് അയാളെ പിന്നിലേക്ക് തള്ളി ….
ആഹ്ഹ് …….
പെട്ടന്നുള്ള പ്രവർത്തിയിൽ അയാൾ പിന്നിലേക്ക് വീണുപോയി …….
വന്നോ സൽപുത്രി …….
നിന്റെ തള്ളയെ ഞാൻ പരലോകത്ത് അയക്കുവായിരുന്നു .
അതു കഴിഞ്ഞാൽ നിന്റെ ഊഴമാ……….
അയാൾ ഒരു വഷളൻ ചിരിയോടെ വീണിടത്തു നിന്നും എഴുന്നേറ്റുകൊണ്ട് പറഞ്ഞു .
അമ്മച്ചീ അമ്മച്ചീ !!!!
ഒന്ന് എണീക്കമ്മച്ചി ……
അമ്മച്ചീ!!!!!
അവൾ അവരെ കുലുക്കി വിളിച്ചു ……
ശബ്ദം കരച്ചിലുമായി ഇടകലർന്നു .
അവൾ അയാളെ ഗൗനിക്കാതെ
അമ്മച്ചിയുടെ കഴുത്തിൽ മുറുകിയിരുന്ന കെട്ട് അഴിക്കാനായി തുടങ്ങി .
പെട്ടന്ന് പിന്നിൽ നിന്ന് തന്റെ മുടിക്കുത്തിൽ അയാളുടെ പിടിവീണു .
അവളെ തറയിൽ നിന്ന് അയാൾ വലിച്ച് എഴുന്നേൽപ്പിച്ചു .അവളുടെ ഇരു കവിളുകളി ലായി അയാൾ മാറി മാറി അടിച്ചതും അവൾ
മുൻ വാതിലിന് അരികിലായി ചെന്ന് വീണു
പെട്ടന്ന് അവൾ എഴുന്നേറ്റു …..
പുറത്തേക്ക് നോക്കി ആരെങ്കിലും ഒന്ന് വരണേ എന്ന് അലറി വിളിച്ചു .
പെട്ടന്ന് അയാൾ പിന്നിൽ നിന്ന് അവളെ ചുറ്റി വരിഞ്ഞ് അകത്തേക്ക് കയറ്റി
വാതിൽ വലിച്ച് അടച്ചു .
പന്ന നായിന്റെ മോളെ $$#$%!!!
അയാൾ കരണം പുകയുമാറ് അവളെ അടിച്ചു ……ശേഷം ആ കവിളിൽ തന്നെ കുത്തിപ്പിടിച്ചു .
വിളച്ചിൽ എടുക്കല്ലേ മോളെ …..
നിന്നെ ഒറ്റ അടിക്ക് അങ്ങ് കൊല്ലാൻ അറിയാഞ്ഞിട്ടല്ല ഈ നെൽസന് .
പക്ഷേ പോകുന്നതിന് മുന്നേ നിന്നെ ഒന്ന് അനുഭവിച്ച് മേളിലേക്ക് അയച്ച് പോകാനാ എന്റെ തീരുമാനം ….
അതുകൊണ്ടാ ഈ വിൽപ്പത്രത്തിൽ ഇവളെ ഒപ്പിടീപ്പിച്ച് ഇത്രയും നേരം വെയ്റ്റ് ചെയ്ത് .
അയാൾ അവളെ ചുറ്റി പിടിച്ചു .
ഈ പാതി ചത്തു കിടക്കുന്നവളുടെ മുന്നിൽവച്ച് എന്തായാലും വേണ്ട നമുക്ക് റൂമിലേക്ക് പോവാം ….
വേണ്ട….. എന്നെ ഒന്നും ചെയ്യല്ലേ !!!
അവൾ ആ ഇരുമ്പ് പോലിരിക്കുന്ന കൈകളിൽ കിടന്ന് ഉഴറി ……
എന്റെ അമ്മച്ചി പാവമാ അമ്മച്ചിയെ രക്ഷിക്ക്
അച്ചാ ….
പ്ലീസ് ……….
അവൾ തൊഴുകൈയോടെ പറഞ്ഞു .
പ്ഫാ ….. അച്ഛനോ ആരാഡീ പിഴച്ചവളെ നിന്റെ അച്ഛൻ …….
നിന്റെ അച്ഛൻ ചത്തിട്ട് കൊല്ലം പത്ത് ആയി
അയാൾ കൈ ഒന്ന് അയച്ചതും അവൾ അതിൽ നിന്ന് രക്ഷപെട്ടു .
പെട്ടന്ന് അയാൾ അടുത്തേക്ക് ചെന്നു . അവൾ പിന്നിലേക്ക് ചുവട് വച്ചു ….
വേണ്ട അടുത്തേക്ക് വരരുത് .
മുന്നോട്ട് ഒരുപടി ആഞ്ഞ് അവളെ വട്ടം പിടിക്കാൻ പോയതും അയാളിൽ നിന്ന് തെന്നി മാറി അവൾ അടുക്കളയിലേക്ക് പാഞ്ഞു ….
അടുക്കള വാതിലിന്റെ കുറ്റി അഴിക്കുന്നതിനു മുൻപ് തന്നെ അയാൾ പിന്നിൽ എത്തിയിരുന്നു .
കഴുത്തിന് കുറുകെ കൈ ചുറ്റി അയാളുടെ ദേഹത്തേക്ക് അവളെ അമർത്തി പിടിച്ചു .
പന്ന ,&%$#$..മോളെ…. എന്നെ വെട്ടിച്ചു കടന്ന് കളയാമെന്നു കരുതിയോ ….
തള്ളക്കും മോൾക്കും പറമ്പിൽ ആറടി വീതിയിൽ ഒരു കുഴി വെട്ടിയിട്ടാ ഞാൻ ഇവിടെ നിൽക്കുന്നേ…
അയാളുടെ കൈകളിൽ കിടന്ന് അവൾ ഞെരിഞ്ഞമർന്നു ഒരു ആശ്രയത്തിനായി
അവൾ ഇടവും വലവും മുഖം തിരിച്ച് നോക്കി
അപ്പോളാണ് സ്ലാബിലായി ഇരിക്കുന്ന വെട്ടു കത്തി കാണുന്നത് അയളെ പരമാവധി ശക്തി ഉപയോഗിച്ച് പുറകിലേക്ക് തള്ളി അവൾ .
ഒന്ന് അടി തെറ്റി അയാൾ പിന്നോക്കം മറിഞ്ഞ നിമിഷം അവൾ വെട്ടുകത്തി എടുത്തു .
അവളെ വീണ്ടും പിടിക്കാൻ തുടങ്ങിയ നിമിഷം അവൾ ആ വെട്ടുകത്തി ആഞ്ഞു വെട്ടി !!! ഒന്നല്ല രണ്ടും മൂന്നും തവണ …..
അയാളുടെ ചുടു രക്തം അവിടെയാകെ ചിതറി.
അയാൾ നിലവിളിയോടെ നിലത്തത്തേക്കു വീണു .
വെട്ടുകത്തി അവൾ അതേ പരിഭ്രാന്തി യോടെ തറയിലേക്ക് ഇട്ടു .അയാളെ മറികടന്ന് അവൾ ഓടി അമ്മച്ചിക്ക് അരികിൽ എത്തി .
പക്ഷേ അവരുടെ ശരീരത്തിന്റെ ചൂട് അവരിൽ നിന്ന് വിട്ടകന്ന്
കൊണ്ടിരിക്കുകയായിരുന്നു ആ നിമിഷം .
ഒരു ഭ്രാന്തിയെ പോലെ അവൾ അവരുടെ ചേതനയറ്റ ശരീരം കുലുക്കി വിളിച്ച്
കൊണ്ടിരുന്നു .
അവരുടെ കഴുത്തിൽ മുറുകിയിരുന്ന തോർത്ത് അവൾ അഴിച്ച് എടുത്തു .
അപ്പോഴേക്കും വീടിന്റെ മുന്നിലേക്ക് ആരൊക്കയോ വന്ന് നിന്നു…..
അവർ വാതിൽ തള്ളിതുറന്ന് അകത്തേക്ക് കയറി …….
അയൽ വീട്ടിലുള്ളവരാണ് ……
ഒരു സ്ത്രീയുടെ കൈയിൽ അന്ന ഇരിക്കുന്നു .
ഇയാൾ പ്രശ്നമുണ്ടാക്കാൻ വന്നപ്പോൾ
അമ്മ അപ്പുറത്ത് കൊണ്ടിപ്പോയി ഏൽപ്പിച്ചതാകും .
അവളുടെ ക്ഷീണിച്ചമുഖവും മുന്നിലായി കിടക്കുന്ന അമ്മയുടെ ജീവനറ്റ ശരീരവും കണ്ടതും അവരെല്ലാവരും പരസ്പരം നോക്കി .
ആരൊക്കെയോ വീടിനുള്ളിലേക്ക് കയറി നോക്കിയതും വെട്ടേറ്റു വീണു കിടക്കുന്നയാളെയും കണ്ടു .
എല്ലാവരും അന്തിച്ചു നിന്നു ആരൊക്കെയോ എന്തൊക്കെയോ അടുത്ത് വന്ന് ചോദിക്കുന്നുണ്ട് പക്ഷേ അവൾക്ക് ഒന്നിന്നും ഉത്തരമില്ല.
നാട്ടുകാർ ചേർന്ന് ഇരു ശരീരങ്ങളേയും ആശുപത്രിയിലേക്ക് കൊണ്ടുപോയി .
അവൾ ആരോടും മിണ്ടാതെ ഒരു മൂലയിലേക്ക് ഇരുന്നു ……
കുറച്ച് നേരം കഴിഞ്ഞതും രണ്ട് വെള്ളക്കെട്ടുകളായി ആ ശരീരങ്ങൾ ആശുപത്രിയിൽ നിന്ന് കൊണ്ട് വന്നു .
ആംബുലൻസിന് പിന്നാലെ
തന്നെ ഒരു പോലിസ് ജീപ്പും ഉണ്ടായിരുന്നു . അയാളെ വെട്ടി വീഴ്ത്തിയ തൊണ്ടി മുതലായ വെട്ടുകത്തി ആരോ പോലിസിന് മുന്നിൽ കാണിക്കുന്നതും തന്നെ ചൂണ്ടി എന്തെല്ലാമോ പറയുന്നതും അവൾ മങ്ങിയ ഒരു കാഴ്ചയായി കാണുന്നുണ്ടായിരുന്നു …..കാക്കിധാരികൾ
മുന്നിലേക്ക് വന്നു നിന്നതും അവൾ യാന്ത്രികമായി എഴുന്നേറ്റു .എല്ലാവരും നിശബ്ദതമായി .
നെൽസനെ വെട്ടിക്കൊലപ്പെടുത്തിയത് സാറയാണോ
അതെ ….”””
എന്തിന് വേണ്ടി ??””””
അയാൾ എന്റെ അമ്മച്ചിയെ കഴുത്തിൽ കയറു മുറുക്കി കൊല്ലുന്നതു കണ്ടതു കൊണ്ട് …..
എന്നെ കയറിപ്പിടിക്കാൻ ശ്രമിച്ചത് കൊണ്ട് …
കണ്ണിലെ കനൽ കെടാതെ പറയുന്നവളെ കണ്ടതും
കൂടി നിന്ന എല്ലാവരും ഒന്ന് പരസ്പരം നോക്കിപ്പോയി
ഒക്കെ
ഗൗരി…..
യെസ് സർ
പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട് ……
Take her away……..
ഓക്കേ സർ .
രണ്ട് വനിതാ പോലീസ്കാർ അവളുടെ ഇടവും വലവും നിന്നു….
പോകുന്നതിനു മുൻപ് അവൾ അമ്മച്ചിയുടെ
മുഖത്തേക്ക് ഒന്ന് നോക്കി
ശേഷം പോലീസ്കാർക്ക് നടുവിലായി പുറത്തേക്ക് ഇറങ്ങി .
ശാരദയുടെ കൈയിൽ കിടന്ന് തളർന്നു ഉറങ്ങുന്ന അന്നയെ അവളൊന്നു നോക്കി
ശാരദ അവൾക്ക് അടുത്തേക്ക് വന്നു .
സാറ അവളെ വാരിപ്പുണർന്ന് ചുംബിച്ചു .
ശേഷം കാര്യങ്ങൾ അറിഞ്ഞ് പള്ളിയിൽ നിന്നും എത്തിയ തെരേസ മദറിന്റെ കൈകളിൽ അന്നയെ അവൾ കൊടുത്തു .
ഞാൻ തിരിച്ചു എത്തുന്നത് വരെ മദറിന്റെ കോൺവെന്റിൽ ഇവളെ സുരക്ഷിതമായി നിർത്തണം …..
ഒന്നും തിരിച്ചറിയാൻ പ്രായമായിട്ടില്ല .
വളരുമ്പോൾ അവളോട് എല്ലാം പറയണം .
മദർ അവളുടെ കവിളിൽ ഒന്ന് തലോടി .
ശേഷം അവൾ തിരിഞ്ഞു നോക്കാതെ പോലീസ്കാർക്ക് പിന്നാലെ നടന്നു .
സഹതാപത്തോടെയും ആശ്ചര്യത്തോടെയും മുറുമുറുപ്പോടെയും നാട്ടുകാർ ആ കാഴ്ച നോക്കി നിന്നു…….
ഒരൊറ്റ ദിവസം കൊണ്ട് അവളുടെ ആഗ്രഹങ്ങളും സ്വപ്നങ്ങളുമെല്ലാം തകർന്നുടഞ്ഞു . ഏറ്റവും പ്രിയപ്പെട്ട ഒന്നിനെ നഷ്ടപ്പെട്ടു……ജീവിതത്തിന് മുന്നിൽ
ഒറ്റക്കായത് പോലെ …..
ആ നിമിഷം ഒരിറ്റ് കണ്ണുനീർ അവളിൽ നിന്നും ഉതിർന്നു വീണു ……
വിധി ഇനി കത്ത് വച്ചിരിക്കുന്നത് എന്തെന്നറിയാതെ ……
തുടരും .

by