17/04/2026

നിനക്കായ് : ഭാഗം 17

രചന – കൃഷ്ണ

 

ഋഷിയും ചന്ദ്രച്ഛനും ഓഫീസിൽ പോയതും ഞാൻ സരസ്വതിയമ്മയുടെ കൂടെ കൂടി… കിച്ചണിൽ അമ്മയ്ക്ക് കുഞ്ഞു കുഞ്ഞു സഹായങ്ങൾ ചെയ്ത് കൊടുത്തും സംസാരിച്ചിരുന്നും ഉച്ചവരെ ഒരു വിധം തള്ളി നീക്കി…

റൂമിൽ വന്ന് നേരെ ബാൽക്കാണിയിലേക്ക് ചെന്ന് തൊട്ടിലിലേക്ക് ഇരുന്നു… ധ്വനിയുടെ മനസിലേക്ക് അന്ന് രാത്രി ഋഷി തന്റെ മടിയിൽ തല ചായ്ച്ചു കിടന്ന ഓർമ്മ വന്നു…ഓർത്തെടുത്തതും ചൊടിയിൽ പുഞ്ചിരി മൊട്ടിട്ടു…

_________________________________

ഋഷി റൂമിൽ വന്നപ്പോൾ ധ്വനി കണ്ടിരുന്നില്ല… ബാൽക്കണി ഡോർ തുറന്നു കിടക്കുന്നത് കണ്ടപ്പോൾ മനസ്സിലായി… ഋഷി ഫ്രഷായി വന്നപ്പോളും ധ്വനി റൂമിൽ എത്തിയിരുന്നില്ല…
ഋഷി നേരെ ബാൽക്കാണിയിലേക്ക് നടന്നു…
തൊട്ടിലിൽ തിരിഞ്ഞ് ചാരി ഇരുന്ന് ആരോടോ നല്ല സംസാരത്തിലാണ് പെണ്ണ്… ഋഷി ശബ്ദമുണ്ടാക്കാതെ മേല്ലേ നടന്ന് ധ്വനിക്ക് പിന്നിയി വന്ന് നിന്ന് അവൾ പറയുന്നത് ശ്രെദ്ധ കൊടുത്തു…

ഇല്ലടി… ഇതുവരെ എങ്ങും പോയിട്ടില്ല… കല്യാണം കഴിഞ്ഞ് ഋഷിയുടെ കൂടെ വിരുന്നിന് വീട്ടിൽ വന്നതല്ലാതെ എന്റെ കേട്ടിയോന്റെ കൂടെ വേറൊങ്ങും ഒരുമിച്ച് പോയിട്ടില്ല… പിന്നെ ഞാൻ പറയാനും പോയില്ല… അല്ലങ്കിൽ തന്നെ ഓഫീസിൽ നിന്ന് തിരിയാൻ സമയം കിട്ടാറില്ല… പാവം…

ഋഷി പിന്നിൽ വന്ന് നിക്കുന്നതൊന്നുമറിയാതെ ധ്വനി നിമിഷയോട് സംസാരിച്ചോണ്ടിരുക്കുവാണ്…

ധ്വനി പറഞ്ഞത് കേട്ട് ഋഷി ഒന്ന് ചിന്തിച്ചു..
ച്ചേ… ഞാൻ എന്ത് ഭർത്താവാ…ഈ കുറച്ച് ദിവസം പുതിയ പ്രോജെക്ടിന്റെ ഭാഗമായി നിന്ന് തിരയാൻ പോലും സമയമില്ലായിരുന്നു കൂടാതെ മറ്റ് ഓഫിസ് വർക്കുകൾക്കും ശ്രെദ്ധ കൊടുത്തത് കൊണ്ട് എന്റെ പെണ്ണിനെയുമായി ഒന്ന് പുറത്ത് പോകാൻ പോലും സാധിച്ചിരുന്നില്ല…

ധ്വനി അപ്പോഴും സംസാരത്തിലാണ്…

നമ്മള് ഞായറാഴ്ച പാട് കറങ്ങാൻ പോകുന്നത് ഞാൻ ഇപ്പോ ഒത്തിരി മിസ്സ്‌ ചെയ്യുന്നുണ്ട് നിമിഷേ… എന്തായിരുന്നുല്ലേ… രാവിലെ പോയാൽ പിന്നെ എല്ലായിടവും കയറിനിറങ്ങി സന്ധ്യമയങ്ങുമ്പോൾ തിരിക്കും… ഷോപ്പിംഗ് മാളിലും പാർക്കിലും ബീച്ചിലും അങ്ങനെ അങ്ങനെ… ഇനി അങ്ങനൊരു പോക്കുണ്ടാകുമോടി… എവിടന്നല്ലേ… ഓർക്കുമ്പോൾ വല്ലാത്തൊരു സങ്കടം…

ഋഷി എല്ലാം കേട്ട് അവൾക്ക് പിന്നിൽ നിന്നു..

ധ്വനി സംസാരിച്ച് ഫോൺ കട്ടാക്കി എണീറ്റ് തിരിഞ്ഞതും പുറകിൽ തന്നെ നോക്കി കൈയ്യും കേട്ടി നിക്കുന്ന ഋഷിയെ കണ്ടതും ധ്വനി ഒന്ന് ഞെട്ടി…

ഋ.. ഋഷി എപ്പോ വന്നു…?

ഞാൻ വന്നിട്ട് കാലം കുറച്ചായി… അല്ല എന്തായിരുന്നു കൂട്ടികാരിയോട് പറഞ്ഞത്…

അ.. അത്… ഞാൻ ഓരോന്നും പറഞ്ഞിരിക്കുവായിരുന്നു… ഋഷി ഇരിക്ക് ഞാൻ ചായ എടുത്തിട്ട് വരാം…

ഈ രാത്രിയോ… ഫുഡ് കഴിക്കാൻ സമയമായപ്പോളാ പെണ്ണിന്റെ ഒരു ചായ…
എന്റ ഭാര്യ ചായയുടെ കാര്യം പറഞ്ഞ് മുങ്ങാൻ നോക്കണ്ട… ഞാൻ എല്ലാം കേട്ടു…

അത് ഋഷി ഞാൻ…

വേണ്ട… എന്റെ ഭാര്യ ഒന്നും പറയണ്ട… ഒന്ന് ചിന്തിച്ചു നോക്കിയാൽ എന്റെ ഭാര്യ ഫോണിൽ കൂട്ടുകാരിയോട് പറഞ്ഞത് ശരിയല്ലേ… നമ്മുടെ കല്യാണം കഴിഞ്ഞിട്ട് ഇത്രയും ദിവസമായില്ലേ ഇത് വരെ ഞാൻ എന്റെ ഭാര്യയെയും കൂട്ടി പുറത്ത് പോയിട്ടുണ്ടോ… നിനക്കും ആഗ്രഹം ഉണ്ടായിക്കാണില്ലേ… സത്യത്തിൽ ഓഫിസ് കാര്യം നോക്കി ഞാൻ എന്റെ ഭാര്യയുടെ ഇഷ്ട്ടങ്ങൾ നടത്തിത്തരൻ വിട്ടു…

അത് സാരമില്ല ഋഷി… എന്റെ കേട്ടിയോനെ എനിക്ക് മനസിലാകും… അത് കൊണ്ടല്ലേ ഞാൻ ഒന്നും പറയാഞ്ഞതും… പിന്നെ നിമിഷ ചോദിച്ചപ്പോൾ ഞാൻ….
ധ്വനി പറഞ്ഞ് നിർത്തിയതും ഋഷി അവളെ പിടിച്ച് അവനിലേക്കടുപ്പിച്ച് ധ്വനിയുടെ തോളിലേക്ക് കൈയ്യിട്ട് അവളെ ഒന്നുക്കൂടി ഋഷിയിലേക്ക് ചേർത്ത് നിർത്തി…

എന്റെ ഭാര്യയുടെ കൊച്ചു കൊച്ചു ആഗ്രഹങ്ങൾ സാധിച്ചു തരാൻ പറ്റിയില്ലെങ്കിൽ പിന്നെ ഞാൻ എന്തിനാ ഭാര്യേ നിന്റെ ഭർത്താവാണെന്നും പറഞ്ഞ് നടക്കുന്നത്… അത് കൊണ്ട് നാളെ ഉച്ചകഴിഞ്ഞു നമ്മൾ രണ്ടുപേരും കൂടി പുറത്ത് പോകുന്നു അടിച്ചു പൊളിച്ച് പുറത്തന്നു തന്നെ ഫുഡും കഴിച്ച് തിരിച്ച് വരുന്നു… എന്താ ഭവതിയുടെ അഭിപ്രായം..? ഋഷി ഒരു പിരികം പൊക്കി ചോദിച്ചപ്പോൾ ധ്വനിക്ക് സന്തോഷം കൊണ്ട് എന്ത് പറയണമെന്ന് അറിയാൻ പാടില്ലാതായി…

സത്യാണോ ഋഷി… അവൾ കണ്ണുകൾ വിടർത്തി ആകാംഷയോടെ ചോദിച്ചു…

ഞാൻ എന്തിനാ എന്റെ ഭാര്യയോട് കള്ളം പറയുന്നത്… നാളെ നമ്മൾ അടിച്ചു പൊളിക്കുന്നു… ഋഷി ചിരിച്ചോണ്ട് പറഞ്ഞ് നിർത്തിയതും ധ്വനി ആ നെഞ്ചിലേക്ക് ചാഞ്ഞ് അവനെ ഇറുകെ പുണർന്നു… ഋഷി പുഞ്ചിരിയാലേ അവളെ ചേർത്ത് പിടിച്ച് മുടിയിഴയിൽ മേല്ലേ തലോടി നെറുകയിൽ ഒന്ന് മുത്തി.

____________________________

പിറ്റേന്ന് ധ്വനി വലിയ സന്തോഷത്തിൽ ആയിരുന്നു… ഋഷിയുമായി പുറത്ത് പോകുന്ന എക്സൈറ്റ്മെന്റിൽ ആയിരുന്നു…

ഏത് ഡ്രസ്സ്‌ ഇടും ശോ ആകെ കൺഫ്യൂഷൻ ആയല്ലോ.? സാരി ഉടുക്കണോ അതോ ചുരിദാർ ഇടണോ… മമ്… ധ്വനി ഷെൽഫിൽ അടുക്കിന് വെച്ചിരിക്കുന്ന അവളുടെ ഡ്രസിലേക്ക് നോക്കി എളിക്ക് കൈകുത്തി നിന്ന് തലപുകയ്ക്കുവാണ്… ധ്വനിയുടെ പിറുപിറുക്കല് കേട്ടാണ് ഋഷി റൂമിലേക്ക് വന്നത്… ഋഷി ചെന്ന് ധ്വനിയുടെ പുറകിലൂടെ പോയി കെട്ടിപിടിച്ച് അവൾടെ തോളിൽ മുഖമടുപ്പിച്ചു.

എന്താണെന്റെ ഭാര്യക്കുട്ടി ഈ ഷെൽഫും തുറന്നിട്ട്‌ ഇതിന് മുന്നിൽ കിടന്ന് പിറുപിറുക്കുന്നത്…?

അതില്ലേ ഋഷി ഇന്ന് പുറത്ത് പോകുമ്പോൾ ഏത് ഡ്രസ്സിണമെന്ന് നോക്കുവായിരുന്നു…

അതാണോ… അതിനെന്താ ഇത്രയ്ക്ക് നോക്കാൻ എന്റ ഭാര്യ ദേ ആ വൈറ്റ് കളർ സാരി ഉടുത്താൽ മതി… ആ വേഷത്തിൽ എന്റെ പെണ്ണ് സുന്ദരിക്കുട്ടിയായിരിക്കും…
ഷെൽഫിൽ അടുക്കി വെച്ചിരുന്ന സാരികളിൽ നോക്കി ഋഷി പറഞ്ഞു…

എന്റെ കേട്ടിയോൻ പറഞ്ഞ സ്ഥിതിക്ക് അത് തന്നെ ഫിക്സ്… അതും പറഞ്ഞ് ധ്വനി ഋഷിക്ക് നേരെ തിരിഞ്ഞു നിന്നു.
ഞാൻ വൈറ്റ് കളർ സാരി ഇടുമ്പോൾ എന്റെ മോൻ വൈറ്റ് കളർ ഷർട്ടും ബ്ലാക്ക് കളർ ജീൻസും ഒക്കെ..

ആയിക്കോട്ടെ മഹാറാണി… ഋഷി പറഞ്ഞത് കേട്ട് ധ്വനിക്ക് ചിരിപൊട്ടി…

എന്റ ഭാര്യ നീ ഇങ്ങനെ ചിരിക്കല്ലേ…. എന്റെ കൺട്രോള് പോണ്… ഈ ചിരി തുടർന്നാൾ ഞാൻ ഇന്നലെ പറഞ്ഞതൊക്കെ മറക്കുട്ടോ… ഋഷി പറഞ്ഞത് കേട്ട് ധ്വനിയുടെ ചിരി മേല്ലേ മാഞ്ഞു…

ധ്വനി ഋഷിയുടെ വയറിനിട്ട് ഒരു കുത്ത് കൊടുത്ത് തിരിഞ്ഞു പോകാൻ ആഞ്ഞ അവളെ പിടിച്ച് അവനിലേക്ക് തന്നെ അടുപ്പിച്ചു നിർത്തി അവൾടെ കാതോരം മുഖമടുപ്പിച്ചു… ധ്വനിയൊന്ന് പൊള്ളി പിടഞ്ഞു…

ഞാൻ ചുമ്മാ പറഞ്ഞതല്ലേ എന്റെ ഭാര്യേ… നിന്റെ ഋഷിക്ക് വാക്കൊന്നേയുള്ളു…നിന്റെ അനുവാമില്ലാതെ ഞാൻ ഒരിക്കലും നിന്നെ സ്വാതമാക്കി…

ധ്വനി ആ കാപ്പിപ്പൊടി കണ്ണുകളിലേക്ക് നോക്കി… ആ കണ്ണുകളിൽ തെളിയുന്നത് തന്നോടുള്ള പ്രണയമാണ്… ഇരുവരുടെയും കണ്ണുകൾ കോർത്തു… പ്രണയാർദ്രമായ ഋഷിയുടെ നോട്ടത്തിൽ ലയിച്ചവളും ആ കാന്തികത നിറഞ്ഞ കാപ്പിപ്പൊടി കണ്ണുകളിൽ നോക്കി നിന്നു. ഇരുവരുടെയും മുഖങ്ങൾ തമ്മിലുള്ള അകലം പതിയെ കുറഞ്ഞു വരാൻ തുടങ്ങി… ചുണ്ടുകൾ തമ്മിലുള്ള അകലം കുറഞ്ഞു വന്നതും പെട്ടന്ന് ഫോൺ റിഗ് ചെയ്തു.
ഋഷി കണ്ണുകൾ മുറുക്കിയടച്ച് പല്ല് ഞെരിച്ച് ധ്വനിയിലെ പിടി വിട്ടു. ധ്വനി ഋഷിയുടെ കാട്ടായം കണ്ട് ചിരിക്കാതിരിക്കാൻ പാടു പെട്ടു…

എതവനാണോ ഇപ്പോ വിളിക്കാൻ തോന്നിയത്… ഋഷി ദേഷ്യത്തിൽ അതും പറഞ്ഞ് പോയി ഫോൺ എടുത്തു. ധ്വനി ഷെഫിൽ നിന്നും ഇടാനുള്ള ഡ്രസ്സും എടുത്ത് അയൺ ചെയ്യാൻ പോയി…

ഫോണിന്റെ സ്‌ക്രീനിൽ തെളിഞ്ഞു വന്ന പേര് കണ്ട് ചെറുയൊരു സംശയത്തോടെ ഋഷി കാൾ അറ്റന്റ് ചെയ്തു…
മറു സൈഡിൽ നിന്നും പറഞ്ഞ കാര്യം കേട്ട് ഋഷി വെപ്രാളപ്പെട്ട് കാൾ കട്ടാക്കി വേഗം മാറ്റിയൊരുങ്ങി റൂം വീട്ടിറങ്ങാൻ നേരം ധ്വനി വന്നു…

അല്ല ഇതെങ്ങോട്ടാ…?

അത് പിന്നെ എനിക്ക് അത്യാവശ്യമായി ഒന്ന് പുറത്ത് പോണം…

വേഗം വരില്ലേ?

മമ്… വേഗം വരാട്ടോ… എന്റെ മോള് റെഡിയായിരുന്നോ… ഞാൻ വേഗം വന്നോളാം… കിട്ടോ… അതും പറഞ്ഞ് ഋഷി അവൾടെ നെറ്റിയിൽ ഒരു കുഞ്ഞു മുത്തം കൊടുത്ത് റൂം വിട്ടിറങ്ങി…

ധ്വനി അവൻ പോകുന്നത് നോക്കി പുഞ്ചിരിയോടെ നിന്നു…

ഋഷി ദൃതിയിൽ പുറത്തേക്കിറങ്ങി കാർ സ്റ്റാർട്ട്‌ ചെയ്ത് സ്പീഡിൽ മുന്നോട്ട് നീങ്ങി…

ഋഷിയുടെ പോക്ക് കണ്ട് സരസ്വതി അന്തം വിട്ടു നിന്നപ്പോളാണ് ധ്വനി അവർക്കരികിലേക്ക് വന്നത്..

എന്താമ്മേ ഇങ്ങനെ നോക്കി നിക്കുന്നത്?

എങ്ങനെ നിക്കാതിരിക്കും മോളെ… റോക്കറ്റ് വിട്ടതുപോലെ ചെക്കൻ പുറത്തേക്കിറങ്ങുന്നത് കണ്ടപ്പോൾ ഇങ്ങോട്ട് പോകുവാന്ന് ചോദിക്കാൻ പുറകെ വന്നതാ ഞാൻ അതിന് മുന്നേ വാണം വിട്ടത് പോലെ കാറ്‌ ഗേറ്റ് കടന്ന് പോയിക്കഴിഞ്ഞിരുന്നു… അല്ല മോളെ ഋഷി എങ്ങോട്ടാ പോയതെന്ന് പറഞ്ഞിരുന്നോ?

അത്യാവശ്യമായി ഒന്ന് പുറത്ത് പോകുവാണെന്നാ എന്നോട് പറഞ്ഞത്…

എന്നാലും ഈ ചെക്കൻ ഇങ്ങനെ ദൃതിവെച്ചിത്തെവിടെ പോയതാണോ എന്തോ…

സരസ്വതി പറഞ്ഞത് കേട്ട് ധ്വനി ചിരിച്ചു…

__________________________________________

ഋഷിയുടെ കാർ ഗേറ്റ് കടന്ന് ഒരു വലിയ വീടിനു മുന്നിൽ വന്ന് നിന്നു… ഋഷി ഡോർ തുറന്ന് ഇറങ്ങിയതും അവനെ കാത്തെന്ന പോലെ ഒരു പ്രായം ചെന്ന സ്ത്രീ സിറ്റ് ഔട്ടിൽ നിൽപ്പുണ്ടായിരുന്നു. ആ മുഖത്ത് ആതി നിറഞ്ഞിരുന്നു…
ഋഷി വേഗം അവർക്കരികിലേക്ക് നടന്നടുത്തു…

എന്താ ശാരതാമ്മേ… എന്താ എന്നോട് പെട്ടന്നിവിടം വരെ വരാൻ പറഞ്ഞത്… എന്റെ ദിയക്ക്…

അത് മോനേ മോൾക്ക് നല്ല പനിയുണ്ട്… ആശുപത്രിയിൽ പോകാൻ വിളിച്ചിട്ടാണേൽ വരുന്നില്ല… എനിക്ക് കുഴപ്പമൊന്നുമില്ല കിടന്നാൽ മാറിക്കോളുമെന്ന് പറഞ്ഞ് നിക്കുവാ… കുറച്ച് മുന്നേ ഞാൻ ചെന്ന് നിക്കുമ്പോൾ മോള് കിടന്ന് വിറക്കുവായിരുന്നു…ചുട്ട് പൊള്ളുന്ന ചൂടും… ഞാൻ പാത്രത്തിൽ കുറച്ച് വെള്ളമെടുത്തു തുണി മുക്കി നെറ്റിയിൽ വെച്ചു കൊടുത്തോണ്ടിരുന്നു… പക്ഷേ ആശുപത്രിയിൽ കൊണ്ടുപോയില്ലേൽ മോൾടെ അവസ്ഥ മോശമാകുമെന്ന് തോന്നിയത് കൊണ്ടാണ് മോനേ വിളിച്ചത്…
ശാരതാമ്മ പറഞ്ഞ് തീർന്നതും ഋഷി ദൃതിയിൽ അവൾക്കരികിലേക്കോടി…
ബെഡിൽ പുതച്ചു മൂടി കിടക്കുന്ന ദിയക്കരികിലേക്ക് ചെന്ന് അവൽക്കരികിൽ ഇരിന്നു… ദിയയുടെ വാടി തളർന്ന മുഖം കണ്ടതും ഋഷിക്ക് വേദന തോന്നി…
ഋഷി അവൾടെ നെറ്റിയിൽ കൈവെച്ചു ചൂട് നോക്കി…ശാരതാമ്മ പറഞ്ഞത് പോലെ ചുട്ട് പൊള്ളുന്ന ചൂട്…

ദിയ…. അവൻ വാത്സല്യത്തോടെ വിളിച്ചു…

അവൾ കണ്ണുകൾ തുറക്കാൻ ശ്രെമിച്ചു… പാതിയടഞ്ഞ കണ്ണുകളോടെ തന്റെ മുന്നിലിരിക്കുന്ന ആളെ കണ്ടതുകൊണ്ടാകണം അവൾ പാട് പെട്ട് അവന്റെ പേര് ഉരുവിട്ടു…

ദേ… ദേവേട്ടാ….

ആ വിളിയിൽ നിന്നും ഋഷിക്ക് മനസിലാകുന്നുണ്ടായിരുന്നു അവളിലെ അവശത… പിന്നെ ഒന്നും നോക്കിയില്ല അവൻ അവളെ ഇരുകൈകളിലും കോരിയെടുത്ത് പുറത്തേക്ക് നടന്നു… അവളെ കാറിന്റെ ബാക്ക് സീറ്റിൽ കിടത്തി ശാരതാമ്മയോട് പറഞ്ഞ് നേരെ ഹോസ്പിറ്റലിലേക്ക് വണ്ടിയെടുത്തു…

_______________________________

ഋഷി പോയിട്ടിപ്പോൾ കുറച്ച് മണിക്കൂറായല്ലോ… ഇതുവരെയായിട്ടും വന്നില്ലല്ലോ… ഒന്ന് വിളിച്ചു നോക്കാം… ധ്വനി ഋഷിയുടെ നമ്പറിലേക്ക് കാൾ വിട്ടത്തും ഋഷിയുടെ ഫോൺ റിങ് ചെയ്യുന്ന ശബ്‌ദം കേട്ട് ധ്വനി അവിടം കണ്ണോടിച്ചു. അപ്പോൾ ടേബിളിൽ കിടന്നടിക്കുന്ന ഋഷിയുടെ ഫോൺ ധ്വനിയുടെ കണ്ണിൽ പെട്ടു…

അടിപൊളി… ഫോൺ എടുക്കാതെയാണോ ചെക്കൻ പോയത്… ഇനിപ്പോ എന്ത് ചെയ്യും… എന്തായാലും ഒരുങ്ങി നിക്കാൻ പറഞ്ഞിട്ടല്ലേ പോയത്…ധ്വനി സ്വയം പറഞ്ഞ് ബെഡിൽ വന്നിരുന്നു… സമയം നീങ്ങി കൊണ്ടിരുന്നു… ഋഷി പറഞ്ഞിട്ട് പോയതനുസരിച്ച് ധ്വനി സാരിയുടുത്ത് എന്നത്തിനേക്കാൾ ഭംഗിയിൽ ഒരുങ്ങി ഋഷി വരാൻ വേണ്ടി നോക്കിയിരുന്നു…

ഇതെ സമയം ഋഷി ദിയയുടെ അടുത്ത്,

ദേവേട്ടനെന്തിനാ ഓടി പിടിച്ചു വന്നത്… എനിക്ക് കുഴപ്പമൊന്നുമില്ലായിരുന്നല്ലോ…

ആമ് അത് ഞാൻ ഇങ്ങോട്ട് വന്നപ്പോൾ തന്നെ കണ്ടറിഞ്ഞതാ… പുതച്ചു മൂടി ഒന്നനങ്ങാൻ പോലും വയ്യാതെ കിടക്കുന്നത്… എന്നെക്കൊണ്ടൊന്നും പറയിക്കരുത്… ശാരതാമ്മ പറഞ്ഞപ്പോൾ ഞാൻ ശെരിക്കും ടെൻഷനടിച്ചു… പിന്നെ നിന്റെ കിടപ്പും കൂടി കണ്ടപ്പോൾ ഒന്നൂടെ കൂടി…

കൂടി പോയാൽ ഞാനങ്ങു തട്ടിപ്പോകും അത്രയല്ലേ ഉള്ളു എന്റെ ദേവേട്ടാ… ദിയ പറഞ്ഞത് കേട്ടതും ഋഷിയുടെ മുഖം ദേഷ്യം കൊണ്ട് ചുമന്നു…

ദിയ ഇപ്പോ പറഞ്ഞതിരിക്കട്ടെ ഇനി ഇതാവർത്തിച്ചാലുണ്ടല്ലോ… എന്റെ സ്വഭാവം മാറും പറഞ്ഞില്ലാന്നു വേണ്ടാ…

എന്റ പൊന്നോ… കലിപ്പ് മൂഡ് ഓൺ ചെയ്യണ്ടാ… ഞാൻ ചുമ്മാ പറഞ്ഞതാ… ഇനി പറയില്ല പോരെ…

മമ്… ഗൗരവം നിറച്ചവനൊന്ന് മൂളി…

പിന്നെ അങ്ങോട്ട് ദിയക്ക് ഫുഡ് കൊടുക്കലും മരുന്നുകഴിപ്പിക്കലും അവൾക്കരികിലിരുന്ന് അവൻ വേണ്ടതെല്ലാം ചെയ്ത് കൊടുത്തു കൊണ്ടിരുന്നു. ഋഷിയുടെ കരുതൽ കണ്ടപ്പോൾ ദിയയുടെ കണ്ണുകൾ നിറഞ്ഞൊഴുകി…

എന്താ… എന്താ ദിയെ കരയുന്നത്? ഋഷി ടെൻഷനോട് ചോദിച്ചു…

എനിക്ക് വയ്യാതായന്നറിഞ്ഞപ്പോൾ ഓടി വന്നില്ലേ… ഇങ്ങനെ കെയർ ചെയ്തില്ലേ… എനിക്ക് എല്ലാം നഷ്ട്ടപെട്ടിട്ട് കൂടി… ദേവേട്ടന്റെ ഈ കരുതൽ കണ്ടപ്പോൾ ഞാൻ… ഒരു നിമിഷം…

ബാക്കി പറഞ്ഞ് മുഴുവയ്ക്കാൻ അവൻ അനുവദിക്കാതെ അവളെ ചേർത്തു പിടിച്ചു…

ആരു പറഞ്ഞു നിനക്ക് എല്ലാം നഷ്ട്ടപെട്ടന്ന്.. അങ്ങനൊരു തോന്നൽ നിനക്കുണ്ടങ്കിൽ അത് പാടെ മാറ്റിയെര്… ഞാനില്ലേ നിനക്ക് നിന്റെ ദേവേട്ടൻ… ഞാനുള്ളപ്പോൾ നീ ഒരിക്കലും തനിച്ചാകില്ല ദിയാ… എന്നും നിന്റെ കൂടെ ഈ ദേവേട്ടൻ ഉണ്ടാകും… ഇത് ഞാൻ എന്നും പറയാറുള്ളതുമല്ലേ… ഇനി നിന്റെ വായിന്ന് എല്ലാം നഷ്ട്ടപെട്ടവൾ എന്ന വാക്ക് ഉച്ഛരിക്കരുത്… മനസ്സിലായോ…?

മമ്… അവനോടു ചേർന്നിരുന്നു കൊണ്ട് അവൾ മൂളി… ഋഷിയുടെ കരുതലിലും സ്നേഹത്തിലും ദിയ ആ ഇരിപ്പവനോട്‌ ചേർന്നിരുന്നു…

____________________________________

പറഞ്ഞ സമയം കഴിഞ്ഞിട്ടും ഋഷി വരാത്തതിന്റെ ദേഷ്യത്തിലും അതിലുപരി സങ്കടത്തിലുമാണ് ധ്വനി… റെഡിയായി നിന്നോളാൻ പറഞ്ഞ് പോയ ആള് ഇപ്പോൾ സമയം നാലിനോടടുത്തിട്ടും എത്തിയിട്ടില്ല… എന്തോ ധ്വനിയുടെ കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങി… അവൾ ദേഷ്യത്തിൽ ഉടുത്തതൊക്കെ മാറ്റി ചേഞ്ച്‌ ചെയ്ത് ഓരോന്നും പിറുപിറുത്ത് ബാൽക്കണി ഡോർ തുറന്ന് തൊട്ടിലിൽ പോയിരുന്നു… മനസൊന്നു ശാന്തമാക്കാൻ വേണ്ടി… എത്രയൊക്കെ ശ്രെമിച്ചിട്ടും സങ്കടം സഹിക്കാൻ പറ്റുന്നില്ലായിരുന്നു.. ഒത്തിരി ആഗ്രഹിച്ചതായിരുന്നു… വെറുതെ കൊതിപ്പിച് അവസാനം ഇതുപോലെ പറ്റിക്കാനായിരുന്നേൽ എന്തിനാ എന്നോട് പറഞ്ഞത്… ഇങ്ങ് വരട്ടെ മിണ്ടില്ല ഞാൻ… പറയുമ്പോളും അവൾടെ കണ്ണുകളിൽ നിന്നും കണ്ണുനീർ ഒഴുകി കൊണ്ടിരുന്നു…

_________________________________

ദേവേട്ടാ… സമയം കുറെയായില്ലേ… ദേവേട്ടൻ വീട്ടിലേക്ക് പൊക്കോ… ഞാൻ ഇപ്പോ ഒക്കെയാണ് പിന്നെ ഇവിടെ ശാരതാമ്മയുണ്ടല്ലോ… ഇത്രയും സമയമായിട്ടും ദേവേട്ടനെ കാണാതെ വീട്ടിൽ അവരൊക്കെ ടെൻഷനാടിക്കില്ലേ?

ഓ… ഷിറ്റ്…

എന്താ ദേവേട്ടാ… എന്തുപറ്റി… തലക്ക് കൈ കൊടുത്ത് നിന്ന ഋഷിയെ നോക്കി ദിയ ചോദിച്ചു…

അത് പിന്നെ ഇന്ന് ഞാൻ ധ്വനിയെയും കൂട്ടി പുറത്ത് പോകുന്ന കാര്യം പറഞ്ഞിരുന്നു… റെഡിയായി നിന്നോ ഞാൻ വന്നോളാമെന്നും പറഞ്ഞാ പോന്നത്… നിന്റെ കാര്യത്തിൽ ടെൻഷനടിച്ച് ഞാൻ ആ കാര്യം വിട്ടു… ഋഷി അതും പറഞ്ഞ് ധ്വനിയെ വിളിക്കാൻ ഫോൺ നോക്കിയപ്പോളാ ഫോൺ എടുത്തട്ടില്ലെന്ന് അറിഞ്ഞത്…
ശേ… ഫോണുമെടുത്തില്ലല്ലോ…?

എന്നാൽ എന്റെ ഫോണിൽ നിന്നും വിളിച്ചോ?

അത് വേണ്ടാ… നിന്റെ ഫോണിൽ നിന്നും വിളിച്ചാൽ പ്രേശ്നമാകും…

ദേവേട്ടാ… ദേവേട്ടൻ ഇതുവരെയായിട്ട് ഒന്നും തുറന്നു പറഞ്ഞില്ലേ?

ഇല്ല ദിയ…

ദേവേട്ടാ അത് കൂടുതൽ പ്രേശ്നത്തിലെ നയിക്കു.. അന്നത്തെ ഓർമ്മയില്ലേ…

മമ്… എല്ലാം പറയാൻ ഒരു സാഹചര്യം ഒത്തു വരട്ടെ… എന്നാ പിന്നെ ഞാൻ അതികം നിന്ന് താമസിപ്പിക്കുന്നില്ല ഇറങ്ങിയേക്കുവാ.. ആമ് പിന്നെ ഇനി വല്ലതും ഉണ്ടങ്കിൽ ശാരതമ്മയോട് പറയണം… ഫുഡ് കഴിക്കണം മരുന്ന് കഴിക്കണം നന്നായി റെസ്റ്റെടുക്കണം ഞാൻ വിളിക്കാം…എന്നാ ഇറങ്ങട്ടെ…

മമ് ശെരി ദേവേട്ടാ…

ഋഷി അവളോട് യാത്ര പറഞ്ഞ് ബാക്കി കാര്യങ്ങൾ ശാരതാമ്മയോട് കൃത്യമായി ചെയ്യണമെന്ന് ഏൽപ്പിച്ച് ഋഷി വീട്ടിലെക്ക് തിരിച്ചു…

ഡ്രൈവിങ്ങിനുടനീളം ഋഷിയുടെ മനസ് ധ്വനിയിൽ ആയിരുന്നു… പാവം റെഡിയായി നീക്കണമെന്ന് പറഞ്ഞ് പോന്നതായിരുന്നു… ഋഷി ഓരോന്നും ചിന്തിച്ച് കാറിന്റെ സ്പീഡ് കൂട്ടി…

ഒത്തിരി ലേറ്റ് ആയത് കൊണ്ട് തന്നെ ഡോർ തുറന്നത് അമ്മയായിരുന്നു.. ആ മുഖത്ത് ദേഷ്യം നിറഞ്ഞിരുന്നു… ഞാൻ ഒന്ന് ചിരിച്ചു കൊടുത്തു…

എന്റെ മോൻ അതികം ചിരിക്കല്ലേ… നീ എന്ത് പണിയാ ഋഷി കാണിച്ചേ… എന്റെ കുട്ടിയോട് നീ ഒരുങ്ങി നിക്കാൻ പറഞ്ഞ് പോയിട്ട് ആ പാവം ഒരുങ്ങി എത്രനേരമാ നീ വരുന്നതും കാത്ത് നിന്നതെന്നറിയോ… എന്റെ കുട്ടിക്ക് എന്ത് വിഷമമായിന്ന് അറിയോ നിനക്ക്… എന്റെ മുന്നിൽ കരയാതിരിക്കാൻ ഒത്തിരി കഴ്ട്ടപെട്ടു ആ പാവം… വാക്ക് കൊടുത്തിട്ട് പാലിക്കാൻ പറ്റിയില്ലേൽ പറയാൻ നിക്കരുത്…
അമ്മ പറഞ്ഞ വാക്കുകൾ കേട്ടതും മനസ്സ് നീറി… അമ്മയോട് ഒരു വാക്ക് പോലും പറയാൻ നിക്കാതെ വേഗം റൂമിലേക്ക് പോയി…

ഡോർ തുറന്നതും ബെഡിൽ കിടന്നുറങ്ങുന്ന ധ്വനിയെ കണ്ടതും അവന് പാവം തോന്നി… അവൾ അവൾക്കരികിലേക്ക് വന്നിരുന്നു…കൺകോണിൽ നീർത്തളം കേട്ടി കിടക്കുന്നുണ്ടായിരുന്നു… അത് കണ്ടതും ഋഷിയുടെ നെഞ്ചോന്നു പിടച്ചു… അവൻ അവളെ മേല്ലേ അവന്റെ നെഞ്ചിലേക്ക് കിടത്തി ആ നെറ്റിയിൽ ചുണ്ടുകൾ അമർത്തി… കൺകോണിൽ പറ്റിയ നീർത്തളം അവൻ തുടച്ചു കൊണ്ട് അവളെ ഒന്നൂടെ നെഞ്ചിലേക്ക് ചേർത്തു… ഉറക്കത്തിലാണെങ്കിൽ കൂടിയും ഋഷിയുടെ സാമിഭ്യം മനസിലാക്കിയവണ്ണം അവൾ ആ നെഞ്ചിൽ പറ്റി ചേർന്നു കിടന്നു… ഋഷി ധ്വനിയുടെ മുടിയിഴകളിൽ മേല്ലേ തലോടി കൊണ്ടും ആ നെറ്റിയിൽ ചുണ്ടുകൾ അമർത്തിയും അവളെ ചേർത്തു കിടത്തി എപ്പഴോ ഉറക്കത്തിലേക്ക് വീണു……

തുടരും…