രചന – കണ്ണന്റെ മാത്രം
അവൻ നേരെ അവന്റെ കാറിൽ വന്നിരുന്നു എന്നിട്ട് മൊബൈൽ എടുത്ത് ആമിയെ വിളിച്ചു.
ശിവ… എവിടെയാ നീ
ആശ്രമത്തിൽ ആണ് സിദ്ധുവേട്ട എന്തെ..
ഏയ്യ് ഒന്നും ഇല്ല വീട്ടിൽ എത്തിയോ എന്നറിയാൻ വിളിച്ചതാണ്. ഞാൻ ഹോസ്പിറ്റലിൽ നിന്നും ഇറങ്ങാണ് പിക്ക് ചെയ്യാൻ വരണോ എന്നറിയാൻ വിളിച്ചത് ആണ്.
വേണ്ട സിദ്ധുവേട്ടാ.. ഞാൻ ഇറങ്ങാണ് ഇവിടെ നിന്ന്…
ആ ഒക്കെ വീട്ടിൽ വച്ച് കാണാം..അതും പറഞ്ഞ് സിദ്ധു ഫോൺ വച്ചു…
എന്നിട്ട് ഫോൺ എടുത്ത് നേരെ ബാലച്ഛനെ വിളിച്ചു. ആളോട് അവിടത്തെ വിശേഷങ്ങൾ ഒക്കെ ചോദിച്ചറിഞ്ഞു. ആ കൂട്ടത്തിൽ ആള് പറഞ്ഞു ആമി വന്നിരുന്നു വേഗം പോയി എന്നും… ഇതുകേട്ട സിദ്ധു ആളോട് ബൈ പറഞ്ഞു ഫോൺ വച്ചിട്ട് മുടിയിൽ വിരൽ കൊരുത്ത് തല കുമ്പിട്ടിരുന്നു കുറച്ചു നേരം. പിന്നേ തല പൊക്കുമ്പോൾ അവന്റെ കണ്ണുകൾ ദേഷ്യത്താലും സങ്കടത്താലും ചുവന്നിരുന്നു. അവൻ വേഗം വണ്ടിയെടുത്തു വീട്ടിലേക്ക് തിരിച്ചു..
………….
മാളു നീ കാരണം ആണ് ഞാൻ ഇപ്പൊ സിദ്ധുവേട്ടനോട് നുണ പറഞ്ഞത്. എന്തോ മനസ്സാകെ അസ്വസ്ഥമാകുന്നുണ്ട്. നമുക്ക് പോയാലോ. ഞാൻ ആശ്രമത്തിൽ നിന്നും ഇറങ്ങാണ് എന്ന സിദ്ധുവേട്ടനോട് പറഞ്ഞത്.
ഏട്ടത്തി ഒരു കാര്യം ചെയ്യ് ഏട്ടത്തി വീട്ടിൽ പൊക്കോ. കേക്ക് കിട്ടാൻ അരമണിക്കൂർ കൂടി ഇല്ലേ ഞാൻ അതും വാങ്ങി വരാം..
വേണ്ട മാളു ഇനീപ്പോ കേക്ക് ഒക്കെ വേണോ…. ആമി ചോദിച്ചു.
അതൊന്നും പറയണ്ട. ഞാൻ വാങ്ങി വരാം… ഏട്ടത്തി പൊക്കോ
മ്മ്.. ശരി ഞാൻ ഇറങ്ങട്ടെ… അതും പറഞ്ഞ് ആമി പോയി..
…………….
സിദ്ധുവിന്റെ കാർ ഒബ്രോൺ മാളിന്റെ മുന്നിലൂടെ കടന്നുപോകുമ്പോൾ അവിടത്തെ ബസ് സ്റ്റോപ്പിൽ ബസ് കാത്തു നിക്കുന്ന ആമിയെ സിദ്ധു കണ്ടു.
അവന്റെ കൈകൾ സ്റ്റിയറിങ്ങിൽ മുറുകി. ദേഷ്യത്തിൽ പല്ലു കടിച്ചു അവൻ..
…………..
സിദ്ധു വീട്ടിൽ എത്തി നേരെ ലിവിങ് ഹാളിൽ സോഫയിൽ ആമിക്കായി വെയിറ്റ് ചെയ്തിരുന്നു. കുറച്ച് കഴിഞ്ഞപ്പോഴേക്കും ആമിയും എത്തി..
ആമി വരുമ്പോൾ കാണുന്നത് സോഫയിൽ തല ചാരിവച്ച് കണ്ണടച്ചിരിക്കുന്ന സിദ്ധുവിനെ ആണ്..അവൾ വേഗം അവന്റെ അടുത്തേക്ക് പോയി ചോദിച്ചു. എന്തുപറ്റി സിദ്ധുവേട്ടാ എന്തെ ഇങ്ങനെ ഇരിക്കുന്നെ… വയ്യേ…
അവൻ അങ്ങനെ ഇരുന്നുകൊണ്ട് ചോദിച്ചു നീ എവിടെ ആയിരുന്നു…
അതു ഞാൻ ആശ്രമത്തി………… പറഞ്ഞു മുഴുവക്കാൻ പറ്റിയില്ല അതിനു മുൻപേ അവൾ അടികൊണ്ടു വീണിരുന്നു. അവൾ പകച്ചുകൊണ്ട് സിദ്ധുവിനെ നോക്കി. അവൾക്ക് ഇടതു ഭാഗം മുഴുവൻ നീറി പുകയുന്നത് പോലെ തോന്നി.. അതിലും പുകച്ചിൽ ആയിരുന്നു അവളുടെ മനസ്സിൽ…
അവളുടെ കണ്ണുകൾ രണ്ടും നിറഞ്ഞൊഴുകി.
ഹാളിലെ ബഹളം കേട്ടിട്ടാണ് ലക്ഷ്മിയമ്മയും അച്ഛനും ഹാളിൽ എത്തിയത്. അവർ വന്ന് നോക്കുമ്പോ കാണുന്നത് താഴെ നിലത്തായി ഇരിക്കുന്ന ആമിയെയും അവളുടെ മുന്നിൽ ആയി കലിതുള്ളി നിൽക്കുന്ന സിദ്ധുവിനെയും ആണ്.
എന്താ സിദ്ധു.. എന്ത് ഭ്രാന്താണ് നീ കാണിക്കുന്നത്. എന്തിനാ ആമി മോളെ തല്ലിയത് എന്നും പറഞ്ഞ് ലക്ഷ്മിയമ്മ പോയി ആമിയെ പിടിച്ചെഴുന്നേൽപ്പിച്ചു.
ഇവളെ തല്ലുകയല്ല കൊല്ലാനാണ് എനിക്ക് തോന്നുന്നത്.
എന്തൊക്കെയാ സിദ്ധു നീ പറയുന്നത്… എന്താ കാര്യം എന്ന് പറയ്.. അല്ലാതെ വെറുതെ ആമി മോളെ ഇങ്ങനെ ഉപദ്രവിക്കാൻ പറ്റില്ല. എന്തിന്റെ പേരിലാണെങ്കിലും നീ തല്ലിയത് തെറ്റ് തന്നെ ആണ്. ശങ്കർ പറഞ്ഞു.
എന്താ കാര്യം എന്ന് അറിയണം അല്ലെ.. അവളോട് ചോദിക്ക് ഇന്ന് അവൾ എവിടെ പോയതാണെന്ന് ചോദിക്ക്..
ആമി മോള് ആശ്രമത്തിൽ പോയതല്ലേ… എന്നോട് പറഞ്ഞിട്ടാണല്ലോ പോയത്. ലക്ഷ്മിയമ്മ പറഞ്ഞു.
ആണോടി നീ ആശ്രമത്തിൽ മാത്രം ആണോ പോയത്.. സിദ്ധു അവളുടെ കൈയിൽ പിടിച്ചു കൊണ്ട് ചോദിച്ചു.
സിദ്ധുവേട്ടാ ഞാൻ… ആമി അത്രേം പറഞ്ഞപ്പോഴേക്കും സിദ്ധു ഛെ എന്നും പറഞ്ഞ് അവളെ തള്ളി. അവൾ ചുമരിൽ ചെന്ന് അടിച്ചു നിന്നു. അവൾക്ക് തലയുടെ പിന്ഭാഗം ചുമരിൽ തട്ടി വേദനയായി. അപ്പോഴും അവളുടെ കൈകൾ അവളുടെ വയറിനെ പൊതിഞ്ഞു പിടിച്ചിരിക്കായിരുന്നു.
എന്തൊക്കെയാ സിദ്ധു നടക്കുന്നത്. നീ കാര്യം മനുഷ്യന് മനസിലാവുന്നത് പോലെ പറയ്.
ലക്ഷ്മിയമ്മ പറഞ്ഞു.
ഇന്ന് ഇവൾ ആശ്രമത്തിൽ പോവുകയാണെന്ന് പറഞ്ഞിട്ട് പോയത് ഒബ്രോൺ മാളിലേക്ക് ആണ് അവളുടെ കാമുകനെ കാണാൻ. അവൾ ആശ്രമത്തിൽ പോയി അപ്പൊ തന്നെ അവിടെ നിന്നും ഇറങ്ങി എന്ന ബാലൻമാഷ് പറഞ്ഞത്. പിന്നേ ഈ നേരം വരെ ഇവൾ എവിടെ ആയിരുന്നു. പ്രിയ എന്നോട് പറഞ്ഞപ്പോ ഞാൻ വിശ്വസിച്ചില്ല. അവൾ എന്നോട് പറഞ്ഞതാ ഇവളെയും ഏതോ ഒരുത്തനെയും രണ്ടുമൂന്നു തവണ ആയി കാണുന്നു എന്നും ഇന്ന് ഒബ്രോൺ മാളിലേക്ക് കയറി പോകുന്നത് കണ്ടു എന്നും. അതു കേട്ടതും ആമി ഞെട്ടി നോക്കി.
അവർ എന്തിനു ഇങ്ങനെ ഒരു കള്ളം പറഞ്ഞു… എന്നിട്ട് സിദ്ധുവിനോട് ആയി പറഞ്ഞു സിദ്ധുവേട്ടാ അവർ കള്ളം പറഞ്ഞതാ.. ഞാൻ പറയാം എന്താ ഉണ്ടായതെന്ന്…
വേണ്ട നീ ഇനി ഒന്നും പറയണ്ട.. എനിക്ക് എല്ലാം മനസിലായി. അവൾ പറഞ്ഞപ്പോഴും വിശ്വസിച്ചില്ല തെളിവുകൾ എന്റെ കൈയിൽ ഉണ്ടായിട്ടും. അപ്പോഴാണ് ഇവളുടെ കാമുകന്റെ രംഗപ്രവേശം. അയാൾ പ്രിയയുടെ കസിൻ ആയിരുന്നു. ഞാൻ ആണ് ഇവളുടെ ഭർത്താവ് എന്ന് അറിയാതെ അയാൾ പറഞ്ഞു അയാളുടെ കാമുകിയുടെ ഒന്നിനും കൊള്ളാത്ത ഭർത്താവിനെ കുറിച്ച്. എന്നിട്ട് സിദ്ധു ഇന്ന് ബെഞ്ചമിൻ പറഞ്ഞത് മുഴുവൻ അച്ഛനോടും അമ്മയോടും പറഞ്ഞു. രണ്ടുദിവസമായി ഫോട്ടോസ് എനിക്ക് കിട്ടുന്നു ഇവളും അവനും കൂടിയിട്ടുള്ളത്. ഇതും പറഞ്ഞു അവൻ അവന്റെ മൊബൈലിൽ വന്നിട്ടുള്ള പിക്സ് അവർക്ക് കാണിച്ചു കൊടുത്തു. ആ ഫോട്ടോസ് കണ്ട അവളും ഞെട്ടി പലപ്പോഴായി അയാളോട് കൂട്ടിമുട്ടിയത് തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ എടുത്തിട്ടുള്ളതാണ്. എന്നിട്ടും ഞാൻ ഇവളെയാണ് വിശ്വസിച്ചിരുന്നത്. പറയുമ്പോൾ ഇവളെയും അവനെയും ഒരുമിച്ച് ഞാൻ കണ്ടിട്ടുണ്ട് അന്ന് പ്രിയയുടെ ബർത്ത് ഡേ സെലിബ്രേഷനു അവനും ഇവളും കെട്ടിപ്പിടിച്ച് നിൽക്കുന്നത് ഞാൻ കണ്ടതാണ്. എന്നിട്ടും ഇന്ന് പ്രിയ പറഞ്ഞപ്പോൾ ഞാൻ പറഞ്ഞത് അവളുടെ വല്ല സുഹൃത്തായിരിക്കും എന്നാണ് പറഞ്ഞത്. അവൻ വന്ന് ഇത്രയൊക്കെ പറഞ്ഞിട്ടും ഞാൻ സത്യം അറിയാൻ നിന്നെ ആണ് വിളിച്ചത്. അപ്പൊ നീ പിന്നെയും കള്ളം പറഞ്ഞു നീ ആശ്രമത്തിൽ ഉണ്ടെന്നു. ഞാൻ കണ്ടടി നിന്നെ ഒബ്രോൺ മാളിന്റെ മുന്പിലെ ബസ്സ്റ്റോപ്പിൽ നിൽക്കുന്നത്… ഇതൊക്കെ പറയുമ്പോൾ അവനും കരയുകയായിരുന്നു.
സിദ്ധു നല്ല രീതിയിൽ തെറ്റിദ്ധരിപ്പിക്കപ്പെട്ടിട്ടുണ്ടെന്നു അവൾക്ക് മനസിലായി. ഇനിയും തന്റെ നിരപരാധിത്വം പറഞ്ഞില്ലെങ്കിൽ തന്റെ ജീവിതം ഇവിടെ അവസാനിക്കും എന്ന് അവൾക്ക് മനസിലായി..
സിദ്ധുവേട്ടാ.. ഒരേ ഒരു വട്ടം ഞാൻ പറയുന്നത് ഒന്ന് കേൾക്ക്. ഞാൻ വേണമെങ്കിൽ കാല് പിടിക്കാം.
വേണ്ട… എനിക്ക് ഇനി നിന്റെ വിശദീകരണം ഒന്നും വേണ്ട.. പിന്നേ മേലാൽ നീ എന്നേ സിദ്ധു എന്ന് വിളിക്കരുത്. അതു എനിക്ക് വേണ്ട പെട്ടവർ വിളിക്കുന്നത് ആണ്. നിനക്ക് എന്നേ Dr. സിദ്ധാർഥ് എന്ന് വിളിക്കാം.
അതുകേട്ടതും ആമി പൊട്ടികരഞ്ഞുപോയി അവൾ നേരെ ലക്ഷ്മിയമ്മയുടെ അടുത്തു പോയി.. അമ്മേ ഒരേ ഒരു പ്രാവശ്യം ഞാൻ പറയുന്നത് ഒന്ന് കേൾക്ക് അച്ഛാ പ്ലീസ്…അവൾ വീണ്ടും സിദ്ധുവിന്റെ അടുത്തേക്ക് പോയി അവന്റെ കൈയിൽ പിടിച്ചുകൊണ്ടു പറഞ്ഞു സിദ്ധുവേട്ടാ ഒരേഒരു വട്ടം കേൾക്ക്..
അവൻ ചേ എന്നും പറഞ്ഞ് കൈകുടഞ്ഞതും അവൾ നിലത്തേക്ക് കൈ അടിച്ചു വീണു.
ഇതും കണ്ടുകൊണ്ടാണ് മാളു ഒരു കേക്കും കൊണ്ട് വരുന്നത്. അവളുടെ കൈയിൽ നിന്നും കേക്ക് താഴെ വീണു. അവൾക്ക് മുന്നിൽ നടക്കുന്നത് വിശ്വസിക്കാൻ പറ്റിയില്ല…
കണ്ടവന്മാരുടെ കൂടെ അഴിഞ്ഞാടി നടക്കുന്നവളൊന്നും എന്നേ തൊടണ്ട സിദ്ധു പറഞ്ഞു. അവന്റെ വാക്കുകൾക്ക് അവളെ കീറി മുറിക്കാനുള്ള കെൽപ്പുണ്ടായിരുന്നു. നമ്മൾ നമ്മുടെ ദേഷ്യവും വിഷമം തീർക്കാൻ മറ്റുള്ളവരെ അതും ഇതും പറയുമ്പോൾ അത് കേൾക്കുന്നവരെ അത് എത്രത്തോളം ഇല്ലാതാക്കും എന്ന് നമുക്കറിയില്ല. ഇവിടെയും അത് തന്നെയാണ് സംഭവിച്ചത്. സിദ്ധു അവന്റെ വിഷമവും ദേഷ്യവും വാക്കുകളുടെ രൂപത്തിൽ പുറന്തള്ളിയപ്പോൾ അവ ആമിയെ ജീവനോടെ എരിയിച്ചു കളയുന്നതായിരുന്നു.
അതുകേട്ടതും ആമി മുഖം പൊത്തിയിരുന്നു ഉറക്കെ കരഞ്ഞുപോയി…
ഇത് കണ്ടതും മാളു ഓടി പോയി ആമിയെ പൊതിഞ്ഞു പിടിച്ചു. ഏട്ടത്തി.. മാളു മോളെ നീ ഒന്ന് പറയോ സിദ്ധുവേട്ടന്റെ അടുത്ത് ഞാൻ ചീത്തയല്ല എന്ന്. ഞാൻ പറയുന്നത് കേൾക്കാൻ കൂടി കൂട്ടാക്കണില്ല. നീ പറഞ്ഞാ എന്തായാലും കേൾക്കും. അവൾക്ക് സങ്കടം തിങ്ങി ശ്വാസം വിലങ്ങീറ്റ് പറയാൻ പോലും പറ്റുന്നുണ്ടായിരുന്നില്ല.. കണ്ടുനിന്ന മാളുവും ഒപ്പം കരഞ്ഞുപോയി…
സിദ്ധുവേട്ടാ ഒരേഒരു വട്ടം ഏട്ടത്തിയെ കേൾക്ക് എന്താ സംഭവിച്ചേ എന്ന് എനിക്കറിയില്ല. പക്ഷേ എന്റെ ഏട്ടത്തി തെറ്റ് ചെയ്യില്ല.
ഏട്ടത്തി… ഹും…അവനൊരു പുച്ഛത്തോടെ പറഞ്ഞു.. ഇന്നുമുതൽ അവൾ നിനക്ക് ഏട്ടത്തി അല്ല എനിക്ക് ഭാര്യയും അല്ല ഇന്നത്തോടെ അവസാനിച്ചു എല്ലാ ബന്ധവും.
ഏട്ടാ എന്തൊക്കെയാണ് ഈ പറയുന്നത്. ഏട്ടത്തി ഗർഭിണിയാണ് ഏട്ടാ..
അതു കേട്ടതും ഒരു മിനിറ്റ് അവനൊന്നു സ്റ്റക്കായി. പിന്നെയാണ് അവന് ബെഞ്ചമിന്റെ കാര്യം ഓർമ്മ വന്നത്. അപ്പോൾ അവന്റെ ദേഷ്യം ഒന്നുകൂടി ഇരട്ടിച്ചു. ആ ദേഷ്യത്തിൽ അവൻ എന്താ വിളിച്ചു പറയുന്നത് എന്ന് അവന് തന്നെ ബോധ്യമുണ്ടായിരുന്നില്ല..
ഓ ഇനി അതും ഉണ്ടോ… അവൻ നേരെ ആമിയുടെ അടുത്തേക്ക് കുതിച്ചു. എന്നിട്ട് അവളുടെ കവിളിൽ കുത്തിപ്പിടിച്ചു കൊണ്ട് ചോദിച്ചു പറയെടി ഇതാരുടെ കുഞ്ഞാ എന്റെ തന്നെയാണോ.. അതോ നിന്റെ മറ്റവന്റെയോ….
അതോടെ ആമിയുടെ തകർച്ച പൂർണമായി. അവൾ കത്തുന്ന കണ്ണുകളോട് സിദ്ധുവിനെ നോക്കി. എന്നിട്ട് അവന്റെ നെഞ്ചിൽ പിടിച്ച് ഒരു തള്ള് കൊടുത്തു…ആ തള്ളിയ ആയത്തിൽ സിദ്ദു ഒന്നും പിന്നിലേക്ക് പോയി. അവൻ വീണ്ടും എടി എന്നും പറഞ്ഞ് അവളുടെ നേരെ വന്നപ്പോൾ അവൾ അവളുടെ കൈ ചൂണ്ടിക്കൊണ്ട് കത്തുന്ന കണ്ണുകളോടെ പറഞ്ഞു
തൊട്ടുപോകരുത് എന്നെ

by