രചന – ഷംസിയ ഫൈസൽ
അവന് പറഞ്ഞ പോലെയെല്ലാം എഴുതിയിട്ടുണ്ടെന്ന് ഉറപ്പ് വരുത്തി മുറിയില്‍ പോയി ഭദ്രമായി എടുത്ത് വെച്ചു
മുറിയില്‍ എത്തിയ ശാലിനി
പെട്ടന്ന് തന്നെ ലൈറ്റ് ഒാഫ് ചെയ്ത് കട്ടിലില്‍ വന്ന് കിടന്നു
കണ്ണില്‍ നിന്ന് ഒലിച്ചിറങ്ങുന്ന കണ്ണീരിനെ അവള് വാശിയോടെ തുടച്ച് മാറ്റി
ശൂന്യമായ മനസ്സും കരഞ്ഞ് തളര്‍ന്ന കണ്ണുകളുമായി അവളുറക്കത്തെ പുല്കി
പതിവില്‍ വിപരീതമായി അലാറം അടിച്ചതൊന്നും അവള് അറിഞ്ഞതേയില്ല
സൂര്യ കിരണങ്ങള്‍ കണ്ണില്‍ തട്ടിയതും അവള് കണ്ണ്ചിമ്മി തുറന്ന് എണീക്കാന്‍ ശ്രമിച്ചു
തലക്കെന്തോ വല്ലാത്ത ഭാരം തോന്നിയവള്‍ക്ക്.,,
ശാലിനി തലയില്‍ കൈ വെച്ച് കണ്ണ് തുറക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല
കണ്ണിനും തലക്കുമെല്ലാം വല്ലാത്ത വേദന
ആകമൊത്തം ഒരു തളര്‍ച്ചയും
ഒരുവിധത്തില്‍ ബെഡില്‍ കൈ കുത്തി എണീറ്റിരുന്നു
കുറച്ച് സമയം മുഖം പൊത്തി ആ ഇരുത്തം തുടര്‍ന്ന് കണ്ണ് വലിച്ച് തുറന്നു
മുറിക്കകത്തെല്ലാം നന്നായി വെട്ടം വീണിരുന്നു
വേദന കാരണം വീണ്ടും കിടക്കാന്‍ തോന്നിയെങ്കിലും നവിയുടെ വീടാണെന്ന ഒാര്‍മയില്‍ മടിച്ച് എണീറ്റ് ബാത്ത് റൂമില്‍ കയറി
മുടി വാരികൂട്ടി കെട്ടിവെച്ച് മുഖം നന്നായൊന്ന് കഴുകിയപ്പോള്‍ തന്നെ ഒരാശ്വാസം തോന്നി
ബാക്കി പരിപാടികളെല്ലാം കഴിഞ്ഞിറങ്ങി ബെഡ് ഷീറ്റ് വിരിച്ചിട്ടു
സമയം ഒത്തിരി ആയതിനാല്‍ യോഗയും സൂര്യനമസകാരവുമെല്ലാം മാറ്റി വെച്ച് ചായയിടാനായി ശാലിനി അടുക്കളയിലേക്ക് നടന്നു
അടുക്കളയില്‍ എത്തിയപ്പോള്‍ തന്നെ നെയ്യിന്റെ മണം മൂക്കിലേക്ക് തുളച്ച് കയറി
ശാലിനി നോക്കുമ്പോ നവനീത് നെയ്യില്‍ ബ്രെഡ് ടോസ്റ്റ് ചെയ്യുന്നു
”നീ എണീറ്റോ..,,ദാ ചായ.,,
തലേന്ന് നടന്നതൊന്നും അറിയാത്ത പോലുള്ള അവന്റെ സംസാരം അവളെ ആശയകുഴപ്പത്തിലാക്കി
ഇനി അതെല്ലാം സ്വപ്നമായിരുന്നോ,,
”ശാലൂ…,,ഞാന്‍ പറഞ്ഞത് വല്ലോം കേട്ടോ നീ.,
അവന് ചോദിച്ചതും അവളൊന്ന് ഞെട്ടി
”എന്താ.,,
”നിനക്കുമുള്ള ബ്രെഡും ഒാംബ്ലറ്റും ഉണ്ടാക്കിയിട്ടുണ്ട് എടുത്ത് കഴിച്ചോന്ന്.,,
അവന് ഗ്യാസ് ഒാഫ് ചെയ്ത് ബ്രേക്ക് ഫാസ്റ്റും കൊണ്ട് ഹാളിലേക്ക് പോയി ടീവി ഒാണ് ചെയ്തു
കുക്ക് ചെയ്തതെല്ലാം വൃത്തിയാക്കി വെച്ചിട്ടുണ്ട്
അവള്‍ക്കുള്ളത് പ്ലേറ്റില്‍ അടച്ച് വെച്ചേക്കാണ്.,
ശാലിനി അതെടുത്ത് അടുക്കളയിലെ സ്ലാബില്‍ കയറിയിരുന്ന് കഴിച്ചു
വിശപ്പ് കൊണ്ടോ ക്ഷീണം കൊണ്ടോ പെട്ടന്നവള്‍ കഴിച്ച് തീര്‍ത്തു.,
പാത്രം കഴുകി വെച്ച് റൂമില്‍ തന്നെ പോയി
തലവേദന കൂടുകയല്ലാതെ കുറയുന്നില്ല.,
ശാലിനി ഫോണെടുത്ത് ശില്പക്ക് വിളിച്ച് അവളെ റൂമിലെ കബോര്‍ഡില്‍ നിന്ന് തലവേദനയുടെ ഗുളിക കൊണ്ട് വരാന്‍ പറഞ്ഞ് കട്ടിലിലേക്ക് കിടന്നു
ശില്പ വന്നപ്പോ നവനീത് പുറത്തേക്ക് പോകാന്‍ നില്‍ക്കായിരുന്നു
”എന്താ നവനീതേട്ടാ ഭാര്യക്കൊരു തലവേദന.,,
ശില്പ കള്ളചിരിയോടെ ചോദിച്ചതും അവനൊന്നും മനസ്സിലായില്ല
”ഹേ..,,
”ചേച്ചി തലവേദനയുടെ മെഡിസിന് കൊണ്ട് വരാന്‍ പറഞ്ഞു.,
ചേച്ചി എന്ത്യേ..?
ശില്പ വീട്ടിലേക്ക് കയറി
ശാലിനിക്ക് സുഖമില്ലാത്ത കാര്യം നവനീത് അപ്പോയാണ് അറിഞ്ഞത് തന്നെ
”അവളവിടെ മുറിയിലുണ്ട്.,
ഞാനൊന്ന് പുറത്ത് പോയിവരാം.,
ഞാന്‍ വരുന്നത് വരെ ശാലൂന് കൂട്ടായി നീ ഇവിടെ നില്‍ക്കില്ലെ.,,
ശില്പയെ നോക്കി ചോദിച്ചു
”അതിനെന്താ നില്ക്കാലോ.,
ഞാനെന്നാ ചേച്ചിയെ കാണട്ടെ.,,
ശില്പ അകത്തേക്ക് പോയതും നവി ബുള്ളറ്റില്‍ കയറി സ്റ്റാര്‍ട്ടാക്കി
അച്ഛന്റെ ഏറ്റവും പ്രിയപ്പെട്ടതായിരുന്നു ഈ ബുള്ളറ്റ്
അച്ഛന്റെ മരണശേഷം പോര്‍ച്ചില്‍ പൊടിപിടിച്ച് ആകെ കോലം കെട്ടനിലയിലായിരുന്നു
നാട്ടിലേക്ക് തിരിച്ച് വന്നതും നവനീത് ആദ്യം വണ്ടി കഴുകി വൃത്തിയാക്കി ബുള്ളറ്റിന്റെ കേടുപാടെല്ലാം തീര്‍ത്തു
ഇപ്പോ ഈ ബുള്ളറ്റിലാണവന്റെ യാത്രകള്‍
അതോടിക്കുമ്പോ അച്ഛന് കൂടെയുള്ള പോലെ തോന്നും നവിക്ക്.,
”ചേച്ചീ..,,,
ശില്പ ആദ്യം നവനീതിന്റെ റൂമില്‍ നോക്കിയെങ്കിലും കാണാത്തത് കൊണ്ട് അപ്പുറത്തെ റൂമില്‍ നോക്കിയപ്പോയാണ് ശാലിനി അവിടെ കിടക്കുന്നത് കണ്ടത്
”ചേച്ചി ഇവിടെ കിടക്കുവാണോ?
ശില്പ മുറിയിലേക്ക് കയറി വന്നു
”ഹാ..,,നീ വന്നോ.,
ഭയങ്കര തലവേദനയാടീ..,,
നീ ആ മെഡിസിന് താ.,
പിന്നെ ഒരു ഗ്ലാസ് വെള്ളം എടുത്ത് തരോ കിച്ചണീന്ന്.,,
ശില്പ വെള്ളം കൊണ്ട് വന്നതും ശാലിനി വേഗം ഗുളിക കുടിച്ചു
”അല്ല നവനീതേട്ടന് എങ്ങോട്ടാ പോയത്.,,
ചേട്ടന് വരുന്ന വരെ എന്നോട് ചേച്ചീടെ അടുത്ത് നില്ക്കാന് പറഞ്ഞു,,
ശില്പ പറഞ്ഞപ്പോയാണ് നവനീത് പുറത്തേക്ക് പോയത് തന്നെ അവളറിഞ്ഞത്,,
”നവി എന്തോ അത്യാവിശ്യത്തിന് പുറത്ത് പോയതാ.,
ശാലിനി ബുദ്ധിപരമായി നുണ പറഞ്ഞു
”ആണോ..,,എന്നാ ഞാന്‍ മുറ്റം തൂത്ത് തരാം.,,
ചേച്ചി കിടന്നോ.,,
ശില്പ മുറ്റം അടിക്കാന്‍ പോയതും ശാലിനി ചിരിയോടെ അവള് പോകുന്നതും നോക്കി കിടന്നു
കുറച്ച് കഴിഞ്ഞതും അമ്മേടെ ശബ്ദം കേട്ട് എണീറ്റ് മുറിയില്‍ നിന്നിറങ്ങി
”അമ്മ എപ്പോ വന്നു.,,
”നീ എണീറ്റോ.,
നിനക്ക് സുഖമില്ലെന്ന് പറഞ്ഞത് കൊണ്ട് ഞാന്‍ കുഞ്ഞിയുമായി വന്നതാ.,
ഇപ്പോ തലവേദന എങ്ങനെയുണ്ട്.,
പനി വല്ലോം ഉണ്ടോ.,
അമ്മ അവളെ കഴുത്തിലും നെറ്റിയിലുമെല്ലാം തൊട്ട് നോക്കി
”പനി ഒന്നുമില്ലമ്മേ..,,
ആ മെഡിസിന് കഴിച്ചപ്പോ തന്നെ സുഖായി.,,
ശാലിനി അമ്മയെ കെട്ടിപിടിച്ചു
”കുരുത്ത കേട് കാണിക്കാതെ ഈ കഞ്ഞി മുയുവന്‍ കുടിക്ക്,
നല്ല വെന്തലിഞ്ഞ പൊടിയരി കഞ്ഞിയാ.,
നല്ല ചുട്ടരച്ച ചമ്മന്തിയുമുണ്ട്.,
ഇനി ഉച്ചത്തേക്ക് രണ്ട് പേരും വീട്ടിലേക്ക് പോര് ഇവിടൊന്നും സുഖമില്ലാത്തിടത്ത് ഉണ്ടാക്കാന്‍ നില്‍ക്കണ്ട.,,
അമ്മ അവളെ പിടിച്ചിരുത്തി കഞ്ഞിയും ചമ്മന്തിയും എടുത്ത് കൊടുത്തു
”പിന്നമ്മേ..,,നാളെ വൈകീട്ട് ഞാന്‍ കൊച്ചിയിലേക്ക് പോകാണ്.,,
ശാലിനി കഞ്ഞി കുടിക്കുന്നതിനിടക്ക് അമ്മയെ പാളിനോക്കി
”അതിന് നിന്റെ ലീവ് കഴിഞ്ഞില്ലല്ലോ.,
വിരുന്നൊന്നും കഴിയാതെ പോകണ്ട.,
ഒരു മാസം ലീവെടുത്തതല്ലെ നീ..,,
അമ്മേടെ വാക്കുകള്‍ ഉറച്ചതായിരുന്നു
”ഞാനാ ലീവ് കാന്‍സല്‍ ചെയ്തു.,,
”നിനക്കെന്താ ഭ്രാന്താണോ പെണ്ണേ.,,
അമ്മ അവളെ കൈയ്യില്‍ പിച്ചിയതും അവള് അമ്മയെ കൂര്‍പ്പിച്ച് നോക്കി
”ഞാനെന്തായാലും നാളെ പോകും.,
എന്നെ പ്രതീക്ഷിച്ച് നില്ക്കുന്ന ഒരുപാട് പേഷ്യന്റ്സുണ്ടവിടെ.,
പ്രത്യേകിച്ച് പ്രെഗ്നന്റായവര് എന്നെ വിശ്വസിച്ച് കാണിക്കുന്നരെ മുഷിപ്പിക്കാന്‍ വയ്യ.,
പ്രസവ സമയത്ത് ഞാന്‍ കൂടെയുണ്ടാകാന്‍ എന്തായാലും അവര്‍ ആഗ്രഹിക്കുന്നുണ്ടാകും.,,
വിരുന്നൊക്കെ വീണ്ടും കൂടാലോ.,,
ശാലിനി കഞ്ഞി കുടിച്ചെണീറ്റു
”നീ ബാക്കിയുള്ളവരെ പ്രസവം എടുത്ത് നടന്നോ.,
നിനക്കിതൊന്നും വേണ്ടല്ലോ.,,
അമ്മേടെ മുഖത്തെ ഭാവം കണ്ടവള്‍ പൊട്ടിചിരിച്ചു
”എന്റെ പൊന്നമ്മേ ഇന്നലെ കല്ല്യാണം കഴിഞ്ഞ ഞാന്‍ ഇന്ന് പ്രസവിക്കണമെന്ന് പറഞ്ഞാലങ്ങനെ.,,
അവള് അമ്മയെ കളിയാക്കി
”നീ ചിരിക്കൊന്നും വേണ്ട.,
വയസ്സ് മുപ്പത്തിനാലായി നിനക്ക്
എനിക്കുമുണ്ടാകില്ലെ എന്റെ പേരകുട്ടിയെ എടുത്തോണ്ട് നടക്കാനൊരു പൂതി.,,
അമ്മ കുശുമ്പോടെ പറഞ്ഞു
”അതൊക്കെ നടക്കുമെന്നേ,
അപ്പോ നിങ്ങള്‍ പേരക്കുട്ടിയെ എടുക്കെ നടക്കെ എന്തേലും ചെയ്യ്.,,
പക്ഷെ ഇടക്കിടക്ക് മുപ്പത്തിനാലയെന്ന് എന്നെ ഓര്‍മപ്പെടുത്തേണ്ട.,
എന്നെ കണ്ടാല്‍ ഇരുപത് വയസ്സ് പോലും തികച്ച് തോന്നുല.,,
ശാലിനി അമ്മയെ നോക്കി കണ്ണിറുക്കി
*(തുടരും)

by