രചന -ആർദ്ര അമ്മു
അച്ഛൻ……….. വിറയ്ക്കുന്ന ചുണ്ടുകളോടെ അവൾ പറഞ്ഞു. യാഥാർഥ്യമാണോ എന്നറിയാതെ അവൾ ഞെട്ടിത്തരിച്ചു നിന്നുപോയി. കയ്യും കാലും തളരുന്നത് പോലെ കണ്ണുകൾ നിറഞ്ഞൊഴുകി. മുന്നോട്ട് ചലിക്കാൻ പോലുമാവാതെ അവൾ നിന്നു. തളർന്നു വീഴാൻ പോയ അവളെ ആരോ താങ്ങി നെഞ്ചോടു ചേർത്ത് പിടിച്ചു. പേടിച്ചു പോയോ എന്റെ നന്ദൂട്ടൻ???? ആ ശബ്ദവും സ്പർശനവും മാത്രം മതിയായിരുന്നു അതാരാണെന്നവൾക്ക് തിരിച്ചറിയാൻ. ഋഷിയേട്ടൻ…………… വിശ്വസിക്കാനാവാതെ അവൾ അവന്റെ മുഖത്തേക്ക് നോക്കി. ചിരിയോടെ നിൽക്കുന്ന അവനെയും അച്ഛനെയും മാറി മാറി നോക്കി. ഞെട്ടണ്ട നന്ദൂ ആ നിൽക്കുന്നത് നിന്റെ അച്ഛൻ തന്നെയാ. അവന്റെ വാക്കുകൾ കെട്ട് വീണ്ടും അവൾ അങ്ങോട്ട് നോക്കി.
ചിരിയോടെ നിൽക്കുന്ന അച്ഛനെയും ആനന്ദ കണ്ണീരോടെ നിൽക്കുന്ന അമ്മയെയും മുത്തശ്ശിയെയും മുത്തശ്ശനെയും ആമിയേയും വല്യമ്മയെയുമെല്ലാം കണ്ടവളുടെ കണ്ണുകൾ എന്തിനോ വേണ്ടി നിറഞ്ഞു. തൊണ്ടക്കുഴിയിൽ നിന്ന് ശബ്ദം പുറത്തേക്ക് വരാത്തത് പോലെ. സന്തോഷമാണോ ആശ്ചര്യമാണോ തന്നിൽ നിറയുന്ന വികാരം എന്താണെന്നറിയാതെ അവൾ നിന്നു. ഹരി കൈകൾ വിടർത്തി അവളെ സ്വാഗതം ചെയ്തു. പൊട്ടിക്കരഞ്ഞു കൊണ്ടവൾ ഓടി അയാളുടെ നെഞ്ചിലേക്കണഞ്ഞു. അയാൾ അവളെ വാരിപ്പുണർന്നു. അവൾ അയാളുടെ മുഖമെല്ലാം തലോടി. നഷ്ട്ടപെട്ടു പോയ നിധി തിരിച്ചു കിട്ടിയത് പോലെ അവൾ അയാളെ ഇറുകെ പുണർന്നു നിന്നു. അയാളും അവളെ തന്നോട് കൂടുതൽ ചേർത്ത് നിർത്തി. അതിന്റെ കൂടെ ജാനകി കൂടി ചേർന്നു. മൂന്നുപേരും പരസ്പരം കെട്ടിപിടിച്ചു കരഞ്ഞു.
മനസ്സിൽ അത്രയും നാൾ കൊണ്ടുനടന്ന വേദനയെല്ലാം ഒഴുക്കി കളയുകയായിരുന്നു അവർ. കണ്ട് നിന്ന എല്ലാവരുടെയും കണ്ണുകൾ ഈറനണിഞ്ഞു. ഇതെല്ലാം കണ്ട് തരിച്ചു നിൽക്കുകയാണ് വിവേക്. എന്താണോ നടക്കരുതെന്ന് കരുതിയോ അത് നടന്നിരിക്കുന്നു. എവിടെയാണ് പിഴച്ചത്??? അവനോർത്തു. വരാന്തയുടെ ഒരു മൂലയിൽ കുറ്റവാളിയെ പോലെ തല കുനിച്ചു നിൽക്കുന്ന അവന്റെ അച്ഛനെയും അടികൊണ്ടവശരായി കിടക്കുന്ന കൂട്ടാളികളെയും കണ്ടവന്റെ ഉള്ളിൽ ദേഷ്യം നുരഞ്ഞു പൊങ്ങി. ഗോവിന്ദന്റെ അടുത്ത് നിന്നുകൊണ്ട് പുച്ഛത്തോടെ നോക്കുന്ന അഭിയേയും അവന്റെ അച്ഛൻ ശിവനന്ദനെയും കണ്ടവൻ ദേഷ്യം കൊണ്ടു വിറച്ചു.
കൂടെ നിന്ന് ചതിക്കുവായിരുന്നല്ലേടാ നായിന്റെ മോനെ?????? അലറി വിളിച്ചു കൊണ്ടവൻ ഓടി അഭിയുടെ കോളറിൽ പിടിച്ചു. അതേടാ ചതിക്കുക തന്നെയായിരുന്നു പിന്നെ നീയെന്താ കരുതിയത് പണത്തിനു വേണ്ടി എന്റെ പെങ്ങളെ നിന്റെ കയ്യിൽ ഇട്ടുതരുമെന്നോ????? ഈ ജിത്തു ജീവിച്ചിരിക്കുമ്പോൾ അത് നടക്കില്ല. ഈയൊരു നിമിഷത്തിന് വേണ്ടിയാടാ ഞാനും അച്ഛനും കാത്തിരുന്നത്. അവനെ തള്ളി മാറ്റികൊണ്ട് അഭി പറഞ്ഞു. ഇല്ലെടാ തോറ്റു തരില്ല ഞാൻ ഒന്നിനും കഴിഞ്ഞില്ലെങ്കിൽ മേലും കീഴും നോക്കില്ല കൊന്ന് തള്ളും ഞാനവളെ. പറഞ്ഞു തീർന്നതും നെഞ്ചിൽ പ്രഹരമേറ്റവൻ അവൻ മുറ്റത്തേക്ക് തെറിച്ചു വീണു. തലയുയർത്തി നോക്കിയ അവൻ കാണുന്നത് കത്തുന്ന കണ്ണുകളോടെ നിൽക്കുന്ന ഋഷിയെയാണ്.
എന്റെ പെണ്ണിന്റെ ദേഹത്തൊരു തരി മണ്ണ് വീണാൽ വെട്ടി അരിയും ഞാൻ പന്നി. അവന്റെ വാക്കുകൾ വിവേകിന്റെ ഉള്ളിലെ പകയെ ആളി കത്തിച്ചു. ചാടി എഴുന്നേറ്റവൻ ഋഷിക്ക് നേരെ പാഞ്ഞു. ഋഷിയെ തല്ലാനായി അവൻ കയ്യുയർത്തി എന്നാൽ അതിന് മുന്നേ ഋഷി അവന്റെ കയ്യിൽ പിടിച്ചു തടഞ്ഞു കൊണ്ടവന്റെ വയറ്റിൽ പഞ്ച് ചെയ്തു. വയറിൽ കൈ വെച്ചു കൊണ്ടവൻ നിന്നു. അത് കണ്ട് അഭിയും വെളിയിലേക്കിറങ്ങി രണ്ടു പേരും കൂടി ചേർന്ന് വിവേകിനെ എടുത്ത് തല്ലാൻ തുടങ്ങി. അത് കണ്ട ഗോവിന്ദൻ ഓടി വന്നവരെ മാറ്റാൻ ശ്രമിച്ചു. ഡാ വിടെടാ എന്റെ മകനെ…………….. ദേ കിളവാ അങ്ങോട്ടെങ്ങാനും മാറിയിരുന്നോ വെറുതെ വയസ്സാം കാലത്ത് തല്ലിരന്നു വാങ്ങാൻ നിക്കണ്ട പ്രായത്തിനു മൂത്തതാണെന്നൊന്നും ഞാൻ നോക്കില്ല.
ഋഷി ദേഷ്യത്തോടെ അയാളെ നോക്കി പറഞ്ഞിട്ട് വീണ്ടും വിവേകിനെ തല്ലാൻ തുടങ്ങി. എന്നാൽ അതൊന്നും കൊണ്ടയാൾ അടങ്ങി നിന്നില്ല മുറ്റത്തു കിടന്ന ഒരു മരവടി എടുത്തയാൾ അഭിക്ക് നേരെ പാഞ്ഞു. അഭിയെ തല്ലാനായി വടി പൊക്കിയ അയാളെ ഋഷി ചവിട്ടി താഴെയിട്ടു. വെറുതെ എന്റെ കൈക്ക് പണി ഉണ്ടാകരുതെന്ന് പച്ച മലയാളത്തിലല്ലെടോ ഞാൻ പറഞ്ഞത്. ഇരന്നു വാങ്ങിയേ അടങ്ങൂ അല്ലെടോ???? അതും പറഞ്ഞവൻ അയാൾക്ക് നേരെ കാല് പൊക്കി. എന്നാൽ പടി കടന്നു വരുന്ന പോലീസ് ജീപ്പ് കണ്ടവൻ കാൽ പിൻവലിച്ചു. ജീപ്പ് വന്നവരുടെ അരികിൽ വന്നു നിന്നു. അതിൽ നിന്ന് ഇരുനിറമുള്ള ഒരു യൂണിഫോം ധാരിയായ ചെറുപ്പക്കാരൻ ഇറങ്ങി. *Aadhi dev IPS* എന്നവന്റെ നെയിം പ്ലേറ്റിൽ എഴുതിവെച്ചിരുന്നു.
അയാളുടെ കണ്ണുകൾ നിലത്തവശനായി കിടക്കുന്ന വിവേകിലും ഋഷിയുടെ കാൽച്ചുവട്ടിൽ കിടക്കുന്ന ഗോവിന്ദനിലും ചെന്ന് നിന്നു. ഒരു പുഞ്ചിരിയോടെ അയാൾ ഋഷിയെ നോക്കി. നല്ലോണം എടുത്തലക്കിയല്ലേ????? പിന്നല്ലാതെ ആദി കുറച്ചു കണക്കുകൾ തീർക്കാനില്ലേ?????? പകയോടെ ഋഷി വിവേകിനെ നോക്കി. നിന്നെ ഞാനിപ്പോ തല്ലിയത് എന്തിനാന്നറിയോ????? ഒന്ന് എന്റെ പെണ്ണിനെ ഇത്രയും നാൾ വേദനിപ്പിച്ചതിനും അച്ഛനെ പുറം ലോകം കാണിക്കാതെ നരകിപ്പിച്ചതിനും. രണ്ട് എന്റെ പപ്പയെ കൊല്ലാൻ നോക്കിയതിന്. അത് കെട്ടവൻ സംശയത്തോടെ ഋഷിയെ നോക്കി. മനസ്സിലായില്ലല്ലേ നീയും ഈ കിടക്കുന്ന നിന്റെ തന്തയും പണ്ടെങ്ങോ ഉണ്ടായ വൈരാഗ്യത്തിന്റെ പേരിൽ കാറിടിപ്പിച്ചു കൊല്ലാൻ നോക്കിയ വിശ്വനാഥ മേനോനെ ഓർമ്മയുണ്ടോ???? അതെന്റെ അച്ഛനാടാ……….. അതും പറഞ്ഞു വീണ്ടും വിവേകിനെ ചവിട്ടാനാഞ്ഞു.
അത് കണ്ടു ആദിയും അഭിയും ചേർന്നവനെ പിടിച്ചു മാറ്റി. വേണ്ട ദേവ് ഇനി തല്ലിയാൽ അവൻ ചത്തു പോവും. അഭി അവനോടായി പറഞ്ഞു. വലിച്ചെടുത്ത് ജീപ്പിലിടടോ രണ്ടിനെയും. ആദി അവന്റെ കൂടെയുള്ള പോലീസുകാരോട് പറഞ്ഞു. മറ്റവന്മാരെന്തേ???????? ആദി അഭിയോടായി ചോദിച്ചു. അത് കേട്ടവൻ വരാന്തയിൽ അടിച്ചവശരാക്കി ഇട്ടിരുന്ന 3 പേരെ കാണിച്ചു കൊടുത്തു. അവരെയും പോലീസുകാർ ജീപ്പിൽ വലിച്ചു കയറ്റി. തിരിച്ചു പോകാനായി ഒരുങ്ങിയ ആദി ശ്രീയെ നോക്കി. അച്ഛന്റെ നെഞ്ചിൽ ചേർന്നു നിന്നു തനിക്ക് ചുറ്റും എന്താ നടക്കുന്നത് എന്നറിയാതെ പകച്ചു നിൽക്കുകയാണവൾ. നിന്റെ പെണ്ണാകെ അന്തംവിട്ടു നിൽപ്പാണല്ലോ????? ചിരിയോടെ ഋഷിയോടവൻ ചോദിച്ചു. എല്ലാം പെട്ടെന്ന് കണ്ടതിന്റെ ഷോക്കാണ് പതിയെ മാറിക്കോളും.
നീയൊന്നും തുറന്നു പറഞ്ഞില്ലേ അവളോട്???? ഇല്ല. ഞഞ്ഞായി. അത് കെട്ട് ഋഷി ചിരിച്ചു. എന്തായാലും ഞാനിപ്പോ പോകുവാ ശ്രീക്കുട്ടിയെ നാളെ വന്നു കണ്ടോളാം ഇപ്പൊ പരിചയപ്പെടാൻ ചെന്നാൽ അവൾ ബോധം കെട്ടു വീഴും ചിലപ്പോൾ. പിന്നെ തന്തയുടെയും മകന്റെയും കാര്യം ഞാൻ നോക്കിക്കോളാം ഇനി പുറം ലോകം കാണില്ല രണ്ടെണ്ണവും അല്ലെങ്കിൽ തന്നെ അത്രയ്ക്കുണ്ടല്ലോ ചെയ്തു കൂട്ടിയതൊക്കെ. ശരി ഡാ പിന്നെ കാണാം. അഭി അവനോടായി പറഞ്ഞു. ഋഷിക്കും അഭിക്കും കൈ കൊടുത്തവൻ തിരിഞ്ഞു ജീപ്പിലേക്ക് കയറി. ജീപ്പ് ഗേറ്റ് കടന്നു പോകുന്നതും നോക്കി അവർ നിന്നു. അതിന് ശേഷം തിരിഞ്ഞു തറവാട്ടിലേക്ക് നടന്നു. ഒന്നും മനസ്സിലാവാതെ ശ്രീ അവരെ നോക്കി നിന്നു.
എന്തൊക്കെയാ ഇവിടെ നടക്കുന്നത്??? മരിച്ചെന്നു കരുതിയ അച്ഛൻ എങ്ങനാ തിരിച്ചു വന്നത്??? വിവേകിന്റെ കസ്റ്റഡിയിൽ നിന്ന് അമ്മ എങ്ങനെ ഇവിടെ എത്തി??? ബാംഗ്ലൂർ പോയ ഋഷിയേട്ടൻ എന്താ ഇവിടെ??? അഭിയേട്ടനും ഋഷിയേട്ടനും തമ്മിലെന്താ ബന്ധം???? അച്ഛനെങ്ങനെ ഋഷിയേട്ടനെ അറിയാം??????? ഒറ്റ ശ്വാസത്തിൽ അവൾ ചോദിച്ചു നിർത്തി. എന്റെ ശ്രീക്കുട്ടി നീ ഞങ്ങൾക്ക് പറയാനൊരു ഗ്യാപ് താ. ഇങ്ങനെ നോൺസ്റ്റോപ്പായി ചോദിച്ചാൽ എങ്ങനാ??? നിന്റെ ചോദ്യത്തിനെല്ലാം ഉത്തരം തരാം ആദ്യം നമുക്ക് അകത്തൊട്ടിരിക്കാം. അഭി അവളോടായി അത്രയും പറഞ്ഞെല്ലാവരെയും നോക്കി.. അവന്റെ നോട്ടത്തിന്റെ അർത്ഥം മനസ്സിലായ എല്ലാവരും അകത്തേക്ക് കയറി. പുറകെ അവളെ ചേർത്ത് പിടിച്ചുകൊണ്ട് ഹരിയും അകത്തേക്ക് കയറി. എല്ലാവരും ഹാളിലായി ഇരുന്നു. ശ്രീ ഋഷിയെ നോക്കി അവൻ കണ്ണുചിമ്മി കാണിച്ചുകൊണ്ട് ചിരിച്ചു. എല്ലാവരെയും നോക്കി അഭി പറയാനാരംഭിച്ചു.
ആദ്യം ഞാനും ദേവും തമ്മിലുള്ള ബന്ധം പറയാം. ഞാൻ എംബിഎക്ക് പഠിക്കാൻ ബാംഗ്ലൂർ പോയപ്പോൾ അവിടെ നിന്ന് കിട്ടിയ എന്റെ ആത്മാർത്ഥ സുഹൃത്താണ് ഈ നിൽക്കുന്ന ഋഷി ദേവ് എന്ന എന്റെ ദേവ്. ശ്രീ അത് കേട്ടതിശയത്തോടെ അവനെ നോക്കി. അവൻ അവളെ നോക്കി ചിരിച്ചു കാണിച്ചു. അഭി പതിയെ അവരുടെ സൗഹൃദത്തിന്റെ കഥ പറയാനാരംഭിച്ചു. എല്ലാവരും ആകാംഷയോടെ ചെവിയോർത്തിരുന്നു. ശ്രീ ഒരു പകപ്പോടെ ആണ് എല്ലാം കേട്ടത്. ഋഷിക്കവളോടുള്ള പ്രണയത്തെ പറ്റി കേട്ട് അവളിൽ സന്തോഷമാണോ ഇത്രയും നാൾ പറയാതിരുന്നത് കൊണ്ട് സങ്കടമാണോ നിറയുന്നതെന്ന് വേർതിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല. ബാംഗ്ലൂരിൽ നിന്നവർ പോന്നത് വരെയുള്ള കാര്യങ്ങൾ പറഞ്ഞവൻ ഒരു ദീർഘനിശ്വാസമെടുത്തു. എല്ലാവരുടെയും മുഖത്തേക്ക് നോക്കി.
ഹരിയും ശിവനന്ദനുമൊഴികെ ബാക്കി എല്ലാവരിലും പിന്നീടെന്താ സംഭവിച്ചത് എന്നറിയാനുള്ള ആകാംഷ നിറഞ്ഞു നിന്നു. അതുകണ്ട് ഒരു ചിരിയോട് കൂടി അവൻ ബാക്കി പറയാനാരംഭിച്ചു. ബാംഗ്ലൂരിൽ നിന്ന് തിരിച്ചു പോന്നെങ്കിലും ഞങ്ങളുടെ ബന്ധം പഴയത് പോലെ തന്നെ ഫോൺ വിളികളിലൂടെയും വീഡിയോ കോളിലൂടെയും മറ്റും ശക്തമായി മുന്നോട്ട് പോയി. അങ്ങനെ ഇരിക്കെ ഒരു ദിവസം ചെറിയച്ഛൻ നിനക്ക് കല്യാണലോചനയും മറ്റും നോക്കാൻ തീരുമാനിച്ചു എന്ന് പറഞ്ഞപ്പോൾ ഇവന്റെ കാര്യം തുറന്നു പറയാൻ ഞാൻ തീരുമാനിച്ചു. അന്ന് തന്നെ എല്ലാം ഞാൻ ചെറിയച്ഛനോട് പറഞ്ഞു. ശ്രീ ഞെട്ടി അച്ഛനെ നോക്കി. അയാൾ അതെയെന്ന് ചിരിയോടെ തലയാട്ടി. അന്ന് അവസാനമായി നിന്നെ വിളിച്ചു ഞാനൊരു സർപ്രൈസ് ഉണ്ടെന്ന് പറഞ്ഞില്ലേ അതെന്റെ മരുമകന്റെ കാര്യമായിരുന്നു. ശ്രീ ഇതെല്ലാം കേട്ട് ഞെട്ടി ഇരുന്നുപോയി. പക്ഷെ അത് പറയാൻ വരുന്നതിന് മുന്നേ അവന്മാരെന്നെ തട്ടിക്കൊണ്ട് കൊണ്ടുപോയിരുന്നു.
അയാളുടെ ഓർമ്മകൾ പിന്നിലേക്ക് സഞ്ചരിച്ചു. അഭിയിൽ നിന്ന് ഋഷിയെ പറ്റി അറിഞ്ഞതിനു ശേഷം അവനെ കാണാനും സംസാരിക്കാനും എനിക്ക് തോന്നി. അഭിയുടെ വാക്കുകളിൽ നിന്നുതന്നെ ഋഷിയെ എനിക്ക് ബോധിച്ചിരുന്നു അതുകൊണ്ട് തന്നെ മകളെ ഇത്രയും സ്നേഹിക്കുന്ന അവനെ കാണാനായി പുറപ്പെടാൻ തീരുമാനിച്ചു. അങ്ങനെയാണ് ഏട്ടനോടും അഭിയോടും സത്യം പറഞ്ഞിട്ട് ബാക്കി എല്ലാവരോടും ബിസ്സിനെസ്സ് ആവശ്യത്തിനാണെന്നു പറഞ്ഞ് ഋഷിയെ കാണാനായി പുറപ്പെട്ടത്. അവിടെ ചെന്ന് ഋഷിയുടെ ഫാമിലിയെ മുഴുവൻ പരിചയപെട്ടു. കുറഞ്ഞ സമയം കൊണ്ടുതന്നെ വിശ്വനാഥനുമായി നല്ലൊരു സൗഹൃദം രൂപപ്പെട്ടു എന്ന് മാത്രമല്ല ഋഷിയെ സ്വന്തം മരുമകനായല്ല മകനായി തന്നെ കാണാനും കഴിഞ്ഞു.
അന്ന് വിശ്വനും ഋഷിക്കും എന്റെ ശ്രീക്കുട്ടിയെ ആ വീട്ടിലെ മരുമകളായി തന്നേക്കാം എന്ന് വാക്കും കൊടുത്ത് പെണ്ണ് കാണലിന് വീട്ടിലേക്ക് ക്ഷണിക്കുകയും ചെയ്തിട്ട് ഞാൻ തിരികെ വീട്ടിലേക്ക് തിരിച്ചു. പോരുന്ന വഴിയെല്ലാം എന്നെ ആരോ ഫോളോ ചെയ്യുന്നത് പോലെ തോന്നിക്കൊണ്ടിരുന്നു. ഞാൻ കാറിന്റെ വേഗം കൂട്ടി എത്രയും വേഗം വീട്ടിലേക്കെത്താൻ കുതിച്ചു. എന്നാൽ ഹൈ വേയിലേക്ക് കയറാനായുള്ള വളവ് തിരിഞ്ഞപ്പോൾ എതിരെ സ്പീഡിൽ ഒരു ടാങ്കർ ലോറി വന്നു. അതിൽ ഇടിക്കാതിരിക്കാനായി പെട്ടന്ന് വണ്ടി ഞാൻ വെട്ടിച്ചപ്പോൾ ഒരു മരത്തിൽ ശക്തമായി ചെന്നിടിച്ചു. ശക്തമായുള്ള ആ ഇടിയിൽ എന്റെ ബോധം പോയി. എങ്കിലും എന്നെ ഫോളോ ചെയ്തു വന്ന വണ്ടിയിൽ നിന്നിറങ്ങുന്ന വിവേകിനേയും ടാങ്കർ ലോറിയിൽ നിന്നിറങ്ങിയ അവന്റെ കൂട്ടാളികളെയും കണ്ണുകൾ മങ്ങിയ വേളയിലും ഞാൻ കണ്ടു. തുടരും…………………………..

by