രചന – ഷംസിയ ഫൈസൽ
തന്‍റെ പ്രാണന്‍ കഴുത്തില്‍ താലി ചാര്‍ത്തിയ നിമിഷം ശാലിനിയുടെ കണ്ണില്‍ നിന്ന് രണ്ടിറ്റ് നീര്‍മണികള്‍ അവന്‍റെ കൈകളില്‍ വന്ന് പതിഞ്ഞു
അവന്‍ ഞെട്ടലോടെ കൈ പിന്‍വലിച്ചു
ഒരു നുള്ള് സിന്ദൂരം അവളെ നെറ്റില്‍ ചാര്‍ത്തി
നെറ്റിയില്‍ സിന്ദൂര ചുവപ്പിന്‍റെ തണുപ്പേറ്റതും അവള്‍ കണ്ണ് തുറന്നവനെ നോക്കി
അവളെ മനപൂര്‍വ്വം നോക്കാതിരിക്കുന്ന നവിയെ കണ്ടതും അവളെ മനസ്സൊന്ന് പിടച്ചു
ഇതെല്ലാം പ്രതീക്ഷിച്ചതായത് കൊണ്ട് അവള്‍ പെട്ടന്ന് തന്നെ മുഖക്ക് ചിരി പടര്‍ത്തി
ശാലിനിയുടെ കൈപിടിച്ച് മണ്ഡപത്തെ വലയം വെക്കുമ്പോയും അവന്‍റെ മനസ്സ് ശൂന്യമായിരുന്നു
ചടങ്ങെല്ലാം കഴിഞ്ഞതും ഭക്ഷണത്തിന് വേണ്ടി ആളുകള്‍ തിക്കും തിരക്കും കൂട്ടി തുടങ്ങി
ശാലിനിയേയും നവനീതിനേയും ഫോട്ടോ എടുപ്പിന് വേണ്ടി പുറത്തേക്ക് കൊണ്ട് പോയി
കുട്ടനാട്ടിലെ മനോഹാരിതക്ക് മുന്നില്‍ മറ്റൊരു സ്ഥലം തേടി പോകേണ്ടി വന്നില്ല
എങ്ങോട്ട് നോക്കിയാലും കണ്ണിന് കുളിര്‍മയേകുന്ന പശ്ചാതലമായിരുന്നു
”ചേട്ടാ..,,ഒന്ന് ചിരിച്ചെ.,
വര്‍ഷങ്ങള്‍ കഴിയുമ്പോ ഈ ഫോട്ടോയെ ഉണ്ടാകൂ ഒാര്‍മക്കായി.,
ക്യാമറമാന്‍ നവിയെ ഒാര്‍മപ്പെടുത്തി
അവന്‍ കഷ്ടപ്പെട്ട് ക്യാമറക്ക് മുന്നില്‍ ചിരിക്കാന്‍ ശ്രമിച്ചു
”എന്താ ചേട്ടാത് ഇഷ്ടമില്ലാതെ നിര്‍ബന്ധിച്ച് കല്ല്യാണം കഴിപ്പിച്ച പോലെ.,
ഇങ്ങനെ ശോഷിച്ച് നില്‍ക്കാതെ ഉഷാറായി നില്‍ക്കൂന്നേ..,,
ക്യാമറമാന്‍ നവിയെ വിടാന്‍ ഒരുക്കമല്ലായിരുന്നു
”നവിക്ക് നല്ല സുഖമില്ല അതാ ഒരു എനര്‍ജി ഇല്ലാത്തെ.,
കുഴപ്പമില്ല കുറച്ച് ഫോട്ടോസൊക്കെ കിട്ടിയില്ലെ
അത് മതി.,,
നവനീതിന് ഇതൊന്നും ഇഷ്ടപ്പെടുന്നില്ലെന്ന് മനസ്സിലാക്കിയ ശാലിനി അവനെ രക്ഷപ്പെടുത്താന്‍ നോക്കി
”അതൊക്കെ നിങ്ങളെ ഇഷ്ടം.,
കല്ല്യാണം കഴിഞ്ഞ് ഫോട്ടോസ് കിട്ടിമ്പോ നല്ലതൊന്നും ഇല്ലല്ലോ.,
ഫോട്ടോസൊന്നും കൊള്ളൂലെന്ന് പറഞ്ഞേക്കരുത്..,,
ക്യാമറമാന്‍ മുന്‍കൂറായി പറഞ്ഞു
”അങ്ങനൊന്നും പറയാന്‍ പോകുന്നില്ല.,
നിങ്ങള് പോയി ഭക്ഷണം കഴിച്ചോളൂ..,,
ഇതും പറഞ്ഞ് നവി അവിടെന്ന് പോയി
”എവിടെന്ന് കിട്ടി ചേച്ചി ഇതിനെ.,
ആളൊരു മുരടനാണല്ലോ..,,
ക്യാമറമാന്‍റെ കൂടെയുള്ളയാള് നവനീത് പോകുന്നത് നോക്കി പറഞ്ഞു
”ഈ കാണുന്ന പോലെ ഒന്നുമല്ല.,
ആള് പാവാണ്,,
നവിയെ പറഞ്ഞത് ശാലിനിക്ക് ഇഷ്ടപ്പെട്ടിരുന്നില്ല.,,
”ചേച്ചി കൂടുതല്‍ ഭര്‍ത്താവിനെ വെളുപ്പിക്കണ്ട.,
ഞങ്ങളിവിടെ വന്നപ്പോ തന്നെ അറിഞ്ഞു ഇയാള് വേറെ പെണ്ണിന്‍റെ കൂടെ ഒളിച്ചോടി പോയി പണികിട്ടി തിരിച്ച് വന്നതാന്ന്.,
ഗ്ലാമറ് ഉണ്ടായിട്ട് കാര്യമില്ല ചേച്ചി സ്വഭാവം നന്നാവണം.,,
ക്യാമറ മാന്‍റെ കൂടെയുള്ളയാള്‍ വീണ്ടും നവനീതിനെ കുറ്റം പറഞ്ഞതും ശാലിനി അവനെ ചിറഞ്ഞൊന്ന് നോക്കി
”ഡാ..,,നീ എന്‍റെ കൂടെ വന്നത് ലൈറ്റ് പിടിച്ച് തരാനാ.,
അല്ലാതെ മറ്റുള്ളവരെ ജീവിതത്തിലെ ലൈറ്റ് കെടുത്താനല്ല.,
ശാലിനി അവന്‍ പറഞ്ഞതൊന്നും കാര്യമാക്കേണ്ട.,,
താന്‍ നില്‍ക്ക് കുറച്ച് സിംഗിള്‍ ഫോട്ടോസെടുക്കാം.,,
ക്യാമറമാന്‍ കൂടെയുള്ളയാളെ കണ്ണുരുട്ടി നോക്കി ശാലിനിയുടെ ഫോട്ടോസെടുത്തു
ഊട്ട്പുരയിലെ തിരിക്കൊഴിഞ്ഞപ്പോയേക്കും നവനീതിന്‍റെ വീട്ടിലേക്ക് ഇറങ്ങാന്‍ സമയമായിരുന്നു
തൊട്ടടുത്തായതിനാല്‍ നടന്നാണ് പെണ്ണിനെ ചെക്കന്‍റെ വീട്ടിലേക്ക് കൊണ്ട് പോകുന്നത്
”ഇറങ്ങട്ടെ അമ്മേ..,,
ശാലിനി അമ്മയോടും അച്ഛനോടും ശില്‍പയോടും ബന്ധുക്കളോടുമെല്ലാം യാത്ര പറഞ്ഞു
അടുത്ത് തന്നെ ആയതിലാല്‍ കണ്ണീരിന്‍റെ ആവിശ്യമില്ലായിരുന്നു.,
പകരം ചിരിച്ച് കൊണ്ട് തന്നെ നവനീതിന്‍റെ കൂടെയിറങ്ങി
നവിയുടെ വീടെത്തിയതും വിളക്കെടുത്ത് ശാലിനിക്ക് കൊടുത്തത് നവനീതിന്‍റെ ഉറ്റ കൂട്ടുക്കാരന്‍റെ അമ്മയായിരുന്നു
നവി തിരിച്ച് വന്നെങ്കിലും ബന്ധുക്കള്‍ അവനെ കാണാനോ അവന്‍ അവരെ കാണാനോ ശ്രമിച്ചിരുന്നില്ല
അച്ഛന്‍റേയും അമ്മയുടേയും മരണത്തിന് കാരണം അവനാണെന്നാണ് അവരുടെ വാദം
വിളക്ക് കൈയ്യിലെടുത്ത ശാലിനി നവിയുടെ അച്ഛന്‍റേം അമ്മയുടെയും അസ്ഥി തറയിലേക്കൊന്ന് നോക്കി മനസ്സാല്‍ അനുഗ്രഹം വാങ്ങി വലത്ക്കാലെടുത്ത് വെച്ച് അകത്തേക്ക് കയറി
എന്തോ ആ നിമിഷം അവളെ ചങ്കൊന്ന് പിടച്ചു
എത്ര ആഗ്രഹിച്ച നിമിഷമാണിത്.,,
നവിയുടെ അച്ഛനും അമ്മയും ആഗ്രഹിച്ചതായിരുന്നു ഇങ്ങനൊരു കാഴ്ച്ച.,
പക്ഷെ.,,വിധി അവരെ മണ്ണോട് ചേര്‍ത്തില്ലെ
”മോളെ ശാലൂ..,,എന്‍റെ മോനെ വളച്ചൊടിച്ച് കുപ്പിയിലാക്കി എന്‍റെ മരുമകളായി നീ ഈ വീട്ടില്‍ വന്ന് കയറണം.,
ഒരു മകളില്ലാത്ത ഞങ്ങള്‍ക്ക് നിന്‍റെ കളിയും കൊഞ്ചലും കാണുമ്പോ കൂടെ എപ്പോയും വേണമെന്ന തോന്നലാ.,
നവി നിന്നെ കെട്ടിയാല്‍ നീ എപ്പോയും ഇവിടെ ഉണ്ടാകുമല്ലോ.,,
അതോണ്ട് മോള് ഈ അമ്മക്ക് വേണ്ടി അവനെ പ്രേമിച്ച് വീഴ്ത്തണം.,,,
നവിയുടെ അമ്മ ഒരിക്കെ അവളോട് പറഞ്ഞത് ശാലിനിയുടെ മനസ്സിനെ പിടിച്ച് കുലുക്കി
വിളക്ക് പൂജാമുറിയില്‍ വെച്ച് ശാലിനി കണ്ണടച്ച് കൈ കൂപ്പിനിന്നു
എന്ത് പ്രാര്‍ത്ഥിക്കണമെന്ന് അവള്‍ക്കറിയില്ലായിരുന്നു
മരണം വേരെ ഞങ്ങള്‍ ഒരുമിച്ച് വേണമെന്നോ.,
അതോ ആയുസ്സില്ലാത്ത ഈ ദാമ്പദ്യ ജീവിത്തില്‍ ഐശ്വര്യമുണ്ടാകണമെന്നോ..,,
അറിയില്ല എന്ത് പ്രാര്‍ത്ഥിക്കണമെന്ന്.,
എന്‍റെ നവിക്കിന് വിഷമങ്ങളൊന്നും വരുത്തരുതെ.,
അവന്‍റെ ആയുസ്സ് ദീര്‍ഘിപ്പിക്കണെ.,
അവന്‍ ആഗ്രഹിക്കുന്ന പോലെയൊരു കുഞ്ഞിനെ അവന്‍റെ കൈകളിലേക്ക് വെച്ച് കൊടുക്കാന്‍ പറ്റണെ…,,,
ശാലിനിയുടെ പ്രാര്‍ത്ഥനയില്‍ മുയുവന്‍ നിറഞ്ഞ് നിന്നത് നവനീതായിരുന്നു
പൂജാമുറിയില്‍ നിന്നറിങ്ങിയപ്പോള്‍ വീട് മുയുവന്‍ സ്ത്രീകളായിരുന്നു
ശാലിനിയുടെ വീട്ടിലുള്ളവര്‍ തന്നെയായിരുന്നു നവിയുടെ വീട്ടിലേയും അതിഥികള്‍
ഒാരോരുത്തരായി പോയി തുടങ്ങി
അതിഥികളെ സ്വീകരിക്കുന്നതും യാത്രയാക്കുന്നതുമെല്ലാം ശാലിനി തന്നെയായിരുന്നു
”ചേച്ചീ..,,ഞാന്‍ വീട്ടിലേക്ക് പോകാണ്.,
എന്തെങ്കിലും ആവിശ്യമുണ്ടെങ്കില്‍ വിളിക്കണം.,,
അവസാനമായി ശില്‍പയും പോകാനിറങ്ങി
”നീ ഇവിടെ നിന്നോ.,
ഞാന്‍ ഒറ്റക്കെങ്ങനെ.,,
ശാലിനി അവളെ പിടിച്ച് വെക്കാന്‍ നോക്കി
”ഒന്ന് പോ ചേച്ചി.,
നിങ്ങളെ സ്വര്‍ഗത്തിലെ കട്ടുറുമ്പാകാന്‍ ഞാനിവിടെ നില്‍ക്കല്ലെ.,
പിന്നെ ഫസ്റ്റ് നൈറ്റിനുള്ള പാല്‍ ഞാന്‍ തിളപ്പിച്ച് വെച്ചിട്ടുണ്ട്.,
റൂമിലേക്ക് പോകുമ്പോ ആറിയിട്ടുണ്ടെങ്കില്‍ ഒന്നൂടെ ചൂടാക്കിയാല്‍ മതി.,,
ശില്‍പ ഒരു കള്ളചിരിയോടെ വീട്ടിലേക്ക് പോയി
ഫസ്റ്റ് നൈറ്റ് പോലും.,
ഈ കല്ല്യാണത്തിന്‍റെ സത്യാവസ്ഥ രണ്ട് പേര്‍ക്കിടയില്‍ ഒതുങ്ങിയതല്ലെ.,
ശില്‍പ കൂടെ പോയതും ശാലിനി ഒറ്റപ്പെട്ട് പോയിരുന്നു
നവിയെ അവിടെയൊക്കെ നോക്കിയെങ്കിലും കാണാനില്ലായിരുന്നു
ആകെ ക്ഷീണിച്ച് പരുവമായിട്ടുണ്ട്.,
”’ഒാ..ഹ് ഈ സാരിയും മുല്ലയുമൊക്കെ ഒറ്റക്ക് മാറ്റിയിടേണ്ടേ.,,
ശാലിനി അടുത്ത് കണ്ട മുറിയിലേക്ക് കയറിയതും കോളിംങ് ബെല്ലടിച്ചു
നവിയാണെന്ന് കരുതി ഡോര്‍ തുറന്നപ്പോ ശില്‍പ
”സോറി ചേച്ചി.,
ഞാന്‍ ഡ്രസ്സ് ചേഞ്ച് ചെയ്യാന്‍ സഹായിക്കാം.,
വീട്ടിലെത്തിയപ്പോയാണ് ചേച്ചി ഒറ്റക്കാണല്ലോ എന്ന ഒാര്‍മ വെന്നത്.,,
ശില്‍പ ശാലിനിയെ അടുത്ത റൂമിലേക്ക് കൊണ്ട് പോയി മുടിയില്‍ ചൂടിയ മുല്ലപൂവും മാലയും കമ്മലുമെല്ലാം കഴിച്ച് കൊടുത്തു
ശാലിനിക്ക് എത്താത്തയിടത്തെ സാരിയിലെ പിന്‍ എല്ലാം കഴിച്ച് കൊടുത്തു
”ഇനി ചേച്ചി സാരിമാറ്റി ഫ്രഷായിക്കോ.,,
ഡ്രസ്സ് ഞാന്‍ എടുത്ത് തരാം.,,
ശില്‍പ അപ്പുറത്തെ മുറിയില്‍ പോയി ഒരു ചുരിദാര്‍ എടുത്ത് കൊണ്ട് വന്ന് കൊടുത്തു
കല്ല്യാത്തിന്‍റെ രണ്ട് ദിവസം മുന്നെ ശില്‍പയും ശാലിനിയും തന്നെയാണ് പുതിയതായി വാങ്ങിയ ഡ്രസ്സെല്ലാം കൊണ്ട്‌വന്ന് മടക്കി വെച്ചത്
”ചേച്ചി ഫ്രഷായിക്കോ.,
ഞാന്‍ വീട്ടില്‍ പോകാണ്.,
വീട്ടില്‍ പോയിട്ട് വേഗം കുളിച്ചൊന്ന് ഉറങ്ങാന്‍.,
എന്തേലും ഉണ്ടെങ്കില്‍ വിളിക്കണെ.,,
ശില്‍പ വീട്ടിലേക്കോടി
ശാലിനി വീണ്ടും വാതിലടച്ച് കുളിക്കാന്‍ കയറി
തലയിലൂടെ വെള്ളം അരിച്ചിടങ്ങിയതും അവള്‍ക്ക് വല്ലാത്ത ഉണര്‍വ്വ് തോന്നി
കുളി കഴിഞ്ഞ് തോര്‍ത്തുമ്പോയാണ് തന്‍റെ മാറില്‍ ചുറ്റിപിളഞ്ഞ് കിടക്കുന്ന താലി കണ്ണില്‍ പെട്ടത്
*(തുടരും..)*

by